പണ്ടെന്നോ കണ്ട ഒരു ഹിന്ദി സിനിമയെ കുറിച്ച്, ഓർമ്മയിൽ നിന്ന് എടുത്തു എഴുതുന്നതാകയാൽ പല തെറ്റ് കുറ്റങ്ങളും ഇതിൽ വന്നു പോകാൻ ഇടയുണ്ട്. സിനിമയുടെ പേര് എനിക്ക് വ്യക്തമായും ഒരമ്മയുണ്ട് . ഗുദാം (godam)
ഗ്രാമ പ്രദേശത്ത് വച്ച് ശമീന്ദാരിന്റെ പീഡന ശ്രമങ്ങൾ ചെറുത്തു നിന്ന ഒരു യുവതി പ്രസ്തുത ശ്രമത്തിനിടയിൽ, അയാളെ കൊല്ലുകയും, പട്ടണത്തിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്യുന്നു. പട്ടണത്തിൽ ഒരു പാണ്ടികശാലയിൽ അഭയം തേടുന്ന യുവതി , അവിടത്തെ നടത്തിപ്പുകാരനെ പ്രേമിക്കുകയും, അവിടെ ജീവിച്ചു പോകുകയും ചെയ്തു വരവേ, ഒരിക്കൽ നടത്തിപ്പുകാരൻ, അവൾ അവിടെ തുടരുന്നതിലെ അപകടം അവളെ അറിയിക്കുകയും, എവിടെയെങ്കിലും പോയി രക്ഷപ്പെട്ടു കൊള്ളാൻ അവളോടെ പറയുകയും ചെയ്യുന്നു. അടുത്ത ദിവസം രാവിലെ ആ പെണ്‍ കുട്ടി പാണ്ടിക ശാലയ്ക്ക് ഉള്ളിൽ തൂങ്ങി മരിക്കുന്നു.
ഒരു പൈങ്കിളി കഥ പോലെ തോന്നാമെങ്കിലും, ഇവിടെ സംവിധായകൻ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഒന്ന് ധീരമായി പ്രതിഷേധിച്ചു ഒരു കൊലപാതകം നടത്തുന്ന പെണ്‍ കുട്ടി. ഒട്ടും പ്രതിഷെധമില്ലാതെ ആത്മ ഹത്യക്ക് വശം വദയാകുന്ന അതെ പെണ്‍ കുട്ടി.
ശമീന്ദാർ ചെയ്യുന്നതും, പാണ്ടിക ശാല നടത്തിപ്പുകാരൻ(മുതലാളി) ചെയ്യുന്നതും ഒരേ കാര്യങ്ങൾ തന്നെയാണ്. രണ്ടു രീതിയിൽ ആണെന്ന് മാത്രം. ഒന്ന് ബലം പ്രയോഗിച്ചുള്ള പീഡന ശ്രമം, മറ്റൊന്ന് ബലത്തിന്റെ ആവശ്യമില്ലാത്ത പീഡനം. ശമീന്ദാരിയിൽ പടവെട്ടാൻ കരുത്തുണ്ടായിരുന്ന സ്ത്രീ, ഇങ്ങു മുതലാളിത്തത്തിൽ എത്തുമ്പോൾ പ്രതിഷേധിക്കാൻ കഴിവില്ലാത്ത വെറും ഒരു പാസിവ് ചണ്ടിയായി രൂപ പരിവര്ത്തനം ചെയ്യപ്പെട്ടു പോകുന്നു.
അന്ന് അവൾക്കു തന്റെ അടിമത്തത്തെ കുറിച്ച് ബോധമുണ്ടായിരുന്നു. അനീതി എന്തെന്ന് അറിയാമായിരുന്നു. ശമീന്ദാരി ശൌര്യ ത്തിലൂടെ അവളെ കീഴടക്കാൻ നോക്കിയപ്പോൾ, അവൾ ധീരയായി ചെറുത്തു നിന്നു. പക്ഷെ സ്നേഹ മെന്ന പാഴ്വാക്കിൽ തലചുറ്റി വീണ അവൾക്കു പ്രതിഷേധിക്കാനുള്ള കരുത്തു നഷ്ടപ്പെട്ടു പോയിരുന്നു.
മുതലാളിത്തം നമ്മുടെ ചുമലിൽ ഇരുന്നു കടിക്കുകയാണ്. നമ്മൾ അത് ഒരു സുഖമായി കൊണ്ടു നടക്കുകയാണ്

No comments:
Post a Comment