Friday, 27 March 2015

ആർത്തവവും ആർത്തവ വിരാമവും

ഇപ്പോഴും ഈ തല വാചകം വായിക്കുമ്പോൾ ചിലർക്കെങ്കിലും അതിനു നേരെ ഒരു തരം അറുപ്പ് ഉണ്ടെന്നുള്ളത് വാസ്തവമാണ്.  ഒരു സ്ത്രീയുടെ  ജീവിതത്തിൽ വളരെ ഏറെ പ്രാധാന്യമുള്ള രണ്ടു ചവിട്ടു പടികൾ ആണ് ഇതെന്ന് എല്ലാവര്ക്കും അറിയാം.  പച്ച മലയാളത്തിൽ പറഞ്ഞാൽ സൃഷ്ടി പരതയുടെ തുടക്കവും അന്ത്യവും.  അതിനെ കുറിച്ച് സ്ത്രീകള് കുറച്ചധികം വേവലാതി പെടുന്നത് സ്വാഭാവികം തന്നെയാണ്.

ആർത്തവാരംഭം ഓരോ സ്ത്രീയിലും ഓരോ തരത്തിലും ആയിരിക്കുന്നത് പോലെ അതിന്റെ അന്ത്യ കാലഘട്ടവും ഓരോ സ്ത്രീയിലും മാറി കൊണ്ടിരിക്കുന്നു.  പക്ഷെ ഇന്ന് പൊതുവെ പറയുകയാണെങ്കിൽ ആർത്തവ ആരംഭം ഒരു പ്രതേക സമൂഹത്തിൽ ഏതാണ്ട് ഒരു പോലെ തന്നെയാണ്.  (ആർത്തവം ഏതെങ്കിലും കാരണത്താൽ നിലച്ചു പോയ സ്ത്രീകൾ ഇന്ന് വല്ലാതെ വെപ്രാള പ്പെടുന്നുണ്ട് എന്നും,  സൃഷ്ടി ഇല്ല എങ്കിൽ, അത് രോഗ കാരണമായി ഇന്നും നാം കണക്കാക്കുന്നൂ എന്നും ശ്രദ്ധിക്കുക)

പുരാണ മനുഷ്യനും ആധുനിക മനുഷ്യനും ആർത്തവ ചക്രത്തിന്റെ കാര്യത്തിൽ വളരെ വ്യത്യസ്തർ ആയിരുന്നെന്നും,  നമ്മുടെ ആദി മാതാക്കളുടെ ആർത്തവ ചക്രം ഒരു ജീവിത കാലത്ത് വെറും 50 എണ്ണത്തിൽ ഒതുങ്ങി പോയപ്പോൾ, ആധുനിക മനുഷ്യന്റെ ജീവിത കാലത്ത് അവൾ 450 എണ്ണത്തിൽ അധികം തവണ ആർത്തവ ചക്രത്തിന് വിധേയയാകുന്നു എന്നും പല പഠനങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.  എന്ത് കൊണ്ടാണ് ഈ വ്യത്യാസം ഉണ്ടായത് എന്ന് ഞാൻ എന്റെ മറ്റൊരു ലേഖനത്തിൽ വ്യക്തമാക്കിയിരുന്നത് ഒന്ന് കൂടെ പറയാം.  സൃഷ്ടി ഇല്ലാത്ത നേരങ്ങളിൽ മാത്രമേ സ്ത്രീയിൽ ആർത്തവം ഉണ്ടാവുന്നുള്ളൂ.  സൃഷ്ടിയിൽ നൈരന്തര്യം ഉണ്ടാകുമ്പോൾ ആർത്തവത്തിന്റെ നൈരന്തര്യം നഷ്ടപ്പെടുന്നു.  കണക്കിന്റെ ഭാഷയിൽ പറഞ്ഞാൽ ആർത്തവം എന്നത് സൃഷ്ടിയുടെ പ്രതിലോമ പ്രപ്പോർഷനിൽ  നില കൊള്ളുന്നു.  ആ രീതിയിൽ ചിന്തിക്കുമ്പോൾ പ്രാചീന മനുഷ്യനിൽ ആർത്തവം എന്നത് ഒരു വിരളത തന്നെ ആകാനാണ് സാധ്യത.  അത് ഒരു രോഗമായി പോലും കണക്കാക്കിയ കാലം ഉണ്ടാകാൻ ഇടയുണ്ട്.  രക്തം കണ്ടാൽ സൃഷ്ടി ഉണ്ടാകില്ലെന്നും , രക്തമില്ല എന്നുള്ളത് സൃഷ്ടിയുടെ ലക്ഷണമെന്നും വിശ്വസിച്ച പൂർവികർ നമുക്ക് ഉണ്ട്.

മനുഷ്യ സ്ത്രീക്ക് എല്ലാ കാലത്തും   ആർത്തവ വിരാമം  ഉണ്ടായത് ഇന്നത്തെ പോലെ ആയിരിക്കാൻ ഇടയില്ല എന്ന് ഞാൻ സംശയിക്കുന്നു.  ഇന്ന് അമ്പതു അറുപതു വയസ്സിനു ഇടയിൽ ഉള്ള സമയത്താണ് അത് സംഭവിക്കുന്നത്‌ എങ്കിൽ പ്രാചീന മനുഷ്യനെ സംബന്ദി ചെടത്തോളം അത് വളരെ നേരത്തെ ആകാനാണ് സാധ്യത. (ഇത് എന്റെ അനുമാനം മാത്രമാണ്.  ഇതിനു ഉപോൽഫലകമായ പഠനങ്ങൾ ഒന്നും എന്റെ കയ്യിൽ ഇല്ല. വെറും സാമാന്യ യുക്തി വച്ച് ഞാൻ ഇതങ്ങു തീരുമാനിച്ചതാണ്.)  . മനുഷ്യൻ സൃഷ്ടിയെ ബല പൂർവ്വം അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ പ്രകൃതി ബല പൂർവ്വം അതിനെ പ്രതിരോധിക്കാനും ശ്രമിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.  ആർത്തവാന്ത്യം വൈകിക്കുക എന്നതിന് അർഥം പ്രകൃതി കാത്തിരിക്കുന്നു എന്നും, സൃഷ്ടിയുടെ കാര്യത്തിൽ അതിനു ഇനിയും പ്രതീക്ഷ ഉണ്ട് എന്നും തന്നെയാണ്.  ഇതിനെ നേരെ തിരിച്ചിട്ടാൽ സൃഷ്ടിയിൽ നൈരന്തര്യം പ്രകടിപ്പിച്ച പ്രാചീന സ്ത്രീയുടെ ആർത്തവാന്ത്യം വളരെ നേരത്തെ സംഭവിക്കാനും ഇടയുണ്ട് എന്ന് അർഥം .  ശരിക്കും ആർത്തവാന്ത്യം പ്രകൃതിയുടെ തിരഞ്ഞെടുപ്പ് തന്നെയാണ്.  വളരെ കാലത്തെ സൃഷ്ടി കർമ്മത്തിന് ശേഷം ഗർഭ പാത്രത്തിനു വിശ്രമം കൊടുക്കുന്ന പ്രക്രിയ.

ടാൻസാനിയയിലെ ഹാസ ഗോത്ര വർഗക്കാർക്കിടയിൽ പഠനം നടത്തിയ ഡോക്ടർ ക്രിസ്റ്റൻ ഹോക്സ് പറഞ്ഞത്, പ്രസ്തുത സമൂഹത്തിൽ 50 വയസ്സിൽ കൂടുതൽ പ്രായമുള്ള തിണ്ടാരി വിരാമത്തിൽ എത്തിയ സ്തീകൾ അത്യധികം ഊര്ജ്വസ്വലരും, ചെറു പ്രായത്തിലെ ഗർഭിണികൾക്ക് എല്ലാ തരത്തിലുള്ള താങ്ങ് കൊടുക്കാൻ കഴിവുള്ളവരും  ആയിരുന്നു എന്നാണു.  അത്തരത്തിൽ ചിന്തിക്കുമ്പോൾ ആർത്തവ വിരാമം എന്നത് സൃഷ്ടിയെ സംരക്ഷിച്ചു നിർത്താൻ വേണ്ടി പ്രകൃതി കണ്ടെത്തിയ മറ്റൊരു മാർഗവും കൂടി ആകാം എന്ന് സംശയിക്കുന്നതിൽ തെറ്റില്ല.  എല്ലാ സ്ത്രീകളും എല്ലാ കാലവും സൃഷ്ടി പ്രവർത്തനത്തിൽ ഏർപ്പെടുന്നത്, ശ്രദ്ധ കിട്ടാതെ പൈതങ്ങൾ അകാല മരണം പുക്കുന്നതിനു കാരണമാകും.  കാലിഫോർണിയ യുനിവെർസിറ്റിയിലെ ഡോക്ടർ ജരെദ് ഡായമോണ്ട്  പറഞ്ഞത് തലച്ചോറിന്റെ വളര്ച്ചയും, രണ്ടു കാലിൽ നിവർന്നു നില്ക്കാനുള്ള കഴിവും മനുഷ്യ വളർച്ചക്ക് അത്യന്താപെക്ഷിതമായിരുന്നത് പോലെ, ആർത്തവ വിരാമവും മനുഷ്യ വളർച്ചക്ക് അത്യന്താപേക്ഷിതമായ ഒരു ഘടക മായിരുന്നു

No comments:

Post a Comment