തിന്നു മദിക്കുക എന്നുള്ള പ്രയോഗം അമ്മയുടെ വായിൽ നിന്ന് പലപ്പോഴായി കേട്ടതാണ്. അതിനെ കുറിച്ചുള്ള താത്വികമായ അവലോകനം മാത്രമാണ് ഇത്. സംസ്കാരത്തെ കുറിച്ച് പഠിച്ചവർക്കൊക്കെ അറിയാം, അതി ഭക്ഷണം സംസ്കാരത്തിന്റെ ഉത്ഭവത്തിനു കാരണമായി എന്ന്. എല്ലാവരെയും തീറ്റിക്കാൻ കുറച്ചു പേരുടെ പ്രവർത്തി മാത്രം മതി എന്നാണെങ്കിൽ , ബാക്കിയുള്ളവർ ഒക്കെയും തൊഴിൽ രഹിതരാകുകയും, അവരൊക്കെ തങ്ങൾക്കു തോന്നുന്ന പലതും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. അവർ ചെയ്ത ഇത്തരം പ്രവർത്തികൾ ആണ് പിന്നീട് സംസ്കാരം ആയി രൂപാന്തരപ്പെട്ടത്. സംസ്കാരത്തെ കുറിച്ച് ഫ്രോഇദ് പറഞ്ഞത്, അത് മനുഷ്യനെ ലൈങ്ങികമായി നിരാശിതനാക്കും എന്നാണു. മനുഷ്യൻ അടിസ്ഥാന പരമായ ജോലികൾക്കൊപ്പം, സംസ്കാര നിര്മ്മാണം എന്ന ജോലികളും ചെയ്തു കൊണ്ടിരിക്കെ ഒരു പ്രത്യേക ഘട്ടത്തിൽ ഒരു പ്രത്യേക വിഭാഗം ജനങ്ങള് ഒരു ജോലിയും ചെയ്യാതെ കഴിയേണ്ടി വരുന്നു. അവരെല്ലാം സമൂഹത്തിലെ അതി ധനിക വിഭാഗത്തിൽ പെടുന്നവരാണ്. മേൽ പറഞ്ഞ ലൈംഗിക നിരാശതയെ ആദ്യം ഇല്ലായ്മ ചെയ്യുന്നത് ഈ വിഭാഗമാണ്(രാജാക്കൻ മാരുടെ അന്തപുരങ്ങളെ ഓർമ്മിക്കുക). അവർ രതിയിൽ മുഴുകി ജീവിക്കുന്നു. ഈ ലോകം മെല്ലെ മെല്ലെ ഈ രീതിയിലേക്ക് പരിണമിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് അത് ഒരു ചെറിയ വിഭാഗമെങ്കിൽ നാളെ അത് ഒരു വലിയ ജന സാമാന്യത്തിന്റെ രീതി ആയേക്കാം. പക്ഷെ അവയുടെ ഒക്കെ അടിയിൽ നേരത്തെ എന്റെ അമ്മ പറഞ്ഞ കാര്യം ഒളിഞ്ഞിരിക്കുന്നു. 'തിന്നു മദിക്കുക' എന്ന കാര്യം. മറ്റൊരു തരത്തിൽ പറഞ്ഞാൽ തിന്നാനുള്ള വസ്തുക്കളുടെ ആധിക്യം, മദിക്കാൻ കാരണമാകുന്നു എന്ന് അർഥം. അതായത് അതി ഭക്ഷണം സൃഷ്ടിക്കുന്നത് സംസ്കാരം മാത്രമല്ല, മദിക്കുന്ന ഒരു തലമുറയെ കൂടിയാണ് എന്ന് അർഥം. ഇനി അങ്ങോട്ട് അതി ഭക്ഷണം ഒരു അപകടം കൂടെ ആയി തീരാം എന്ന് അർഥം. ആദി മനുഷ്യന്റെ നിയന്ത്രണങ്ങൾ ഇല്ലാത്ത ലൈങ്ങികതയും ഇതും വളരെ വ്യത്യാസപ്പെട്ടു കിടക്കുന്നു. ആദി മനുഷ്യന് അതി ജീവനത്തിന്റെ തത്രപാടിനു ഇടയിൽ ഉള്ള ലൈങ്ങികത മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇന്ന് ജോലിയില്ലാതെ സുഖിക്കുന്നവന്റെ ലൈങ്ങികതയാണ് ഉള്ളത്. അലസന്റെ മനസ്സ് പിശാചിന്റെ വാസ സ്ഥാനമാണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട്.
No comments:
Post a Comment