ഏതാണ് നമ്മുടെ മുന്നിൽ നില കൊള്ളുന്ന ഏറ്റവും യഥാതതമായ പ്രതീകം. ഉടനെ ഉത്തരം വരിക വാർത്താ സിനിമ എന്നായിരിക്കും. ഒരു പരിധിവരെ ശരിയായിരിക്കാം. കാരണം വാർത്താ സിനിമ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് നടന്നു പോയ ഒരു സംഭവം അതിന്റെ യഥാര്ത രൂപത്തിൽ തന്നയാണ്. ആകെ ഉള്ള വ്യത്യാസം ത്രിമാനമായ ഒരു സംഭവം ഒരു ദ്വിമാന സംഭവം ആയി പരിവർത്തന പ്പെടുത്തുന്നു എന്ന് മാത്രം. പക്ഷെ അത് മാത്രമാണോ. അല്ല എന്ന് സിനിമയെ കുറിച്ച് പഠിച്ചവർക്കൊക്കെ അറിയാം. ഏതൊരു ത്രിമാന സംഭവത്തെയും, അത് പ്രദർശി പ്പിക്കുന്നവന്റെ ഭാവന അനുസരിച്ചോ, അയാളുടെ വിശ്വാസങ്ങൾക്ക് അനുസരിച്ചോ മാറ്റി മറിക്കാനുള്ള സംവിധാനങ്ങൾ ഇന്ന് ഉണ്ട്. പക്ഷെ ഞാൻ ഇപ്പോൾ പറയാൻ ഉദ്ദേശിക്കുന്നത് അതിനെ കുറിച്ചല്ല. മനുഷ്യന്റെ മുന്നിൽ വാർത്താ സിനിമകളുടെ മുന്നോടിയായി അവതരിച്ച വാർത്താ ചിത്രങ്ങളെ കുറിച്ചാണ്. അല്ലെങ്കിൽ ഫോടോഗ്രഫിക് പ്രതീകത്തെ കുറിച്ചാണ്.
നമുക്ക് കിട്ടുന്ന ഒരു യഥാതതമായ പ്രതീകം തന്നെ അത്രേ വാർത്താ ചിത്രം. എന്റെ മുന്നിൽ ഒരാള് വീഴുന്നു. ഞാൻ അതിന്റെ ഫോട്ടോ പിടിച്ചു നിങ്ങളെ കാണിക്കുന്നു. അതിൽ അവിശ്വസനീയമായ ഒന്നും തന്നെ ഇല്ല. പക്ഷെ ഇതിലെ വിശ്വാസ്യത അതോടെ അവസാനിച്ചു പോകുന്നു എന്ന് നാം മനസ്സിലാക്കണം. ഇന്ന് വര്ത്തമാന പത്രങ്ങളിലൂടെ നമ്മൾ വളരെ ഏറെ വഴി തെറ്റിക്കപ്പെടുന്നത് പലപ്പോഴും വാർത്താ ചിത്രങ്ങളിലൂടെ ആണ്.
ഒരു ശില്പത്തിനോ ഒരു വാർത്താ ചിത്രത്തിനോ ഉള്ള പ്രത്യേകത എന്തെന്നാൽ അവ രണ്ടും ഒരു സംഭവത്തിന്റെ നിശ്ചല രൂപങ്ങൾ ആണെന്നുള്ളതാണ്. കാലത്തിന്റെ കുത്തി ഒഴുക്കിൽ നഷ്ടപ്പെട്ടു പോകാനിടയുള്ള ഒരു അമൂല്യ നിമിഷത്തെ ആണല്ലോ ഒരു ശിൽപം അനശ്വരമാക്കുന്നത്. വാര്ത്ത ചിത്രവും ചെയ്യുന്നത് ഏതാണ്ട് ഇത് തന്നെയാണ്. നമ്മുടെ മുന്നിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു അതി ദ്രുത സംഭവത്തെ നാം നമ്മുടെ ക്യാമറ യിൽ പിടിച്ചെടുത്തു അനശ്വര മാക്കുകയാണ്. അപ്പോൾ ഇതിൽ അസ്വാഭാവികത കളോ, അസത്യങ്ങൾ പോലുമോ ഉണ്ടാകാൻ പാടില്ലാത്തതാണ്. എന്നിട്ടും നമ്മുടെ വാർത്താ ചിത്രങ്ങൾ വളരെ ഏറെ വ്യങ്ങ്യ വൽക്കരിക്കപ്പെടുന്നുണ്ട് എന്നുള്ളത് സത്യം തന്നെയാണ്.
ഒരു സംഭവം നമ്മുടെ വിശ്വാസത്തിനോ, പ്രത്യയ ശാസ്ത്രത്തിനോ ഉതകുന്ന രീതിയിൽ മാത്രം പ്രദർശിപ്പിക്കേണം എന്ന് ഉണ്ടെങ്കിൽ നാം ആദ്യം ചെയ്യേണ്ടത് പ്രസ്തുത വിശ്വാസങ്ങൾക്കോ പ്രത്യയ ശാസ്ത്രങ്ങൾക്കോ മാത്രം യോചിച്ച സംഭവ ഭാഗങ്ങൾ തിരഞ്ഞെടുത്തു പ്രദർശിപ്പിക്കുകയാണ്. വര്ത്തമാന കാലത്ത് അതിനൊട്ടു പ്രയാസമില്ല താനും. ഒരു സംഭവത്തിന്റെ തന്നെ ആയിരക്കണക്കിന് ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടു എടുത്തു തീര്ക്കാവുന്ന സംവിധാനങ്ങൾ ഇന്ന് ഉണ്ട്. ഒരു കൊച്ചു കുട്ടിക്ക് പോലും ഇന്ന് അത് സാധ്യമാണ്. അത്തരം ഒരു ചിത്ര സഞ്ചയത്തിൽ നിന്ന് നമുക്ക് ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കുക എന്നുള്ളതാണ് അടുത്ത പടി. ഉദാഹരണമായി ഒരു പാവം മനുഷ്യനെ മറ്റു രണ്ടു പേര് മർദിക്കുന്ന ചിത്രം നാം നമ്മുടെ ക്യാമറയിൽ പിടിക്കുന്നു എന്നും ആ സംഭവത്തിന്റെ നൂറോളം ചിത്രങ്ങൾ നാം ഒറ്റയടിക്ക് എടുത്തു വെക്കുന്നു എന്നും കരുതുക. ഈ ചിത്ര സഞ്ചയം പരിശോദിച്ചാൽ അതിൽ മിക്കതും നമ്മുടെ പാവം അടി കൊണ്ടു വീഴുന്നത് തന്നെ ആയിരിക്കും. പക്ഷെ അതിൽ ഏതെങ്കിലും ഒന്നിൽ വേദനകൊണ്ട് പുളയുന്ന ആ മനുഷ്യൻ പെട്ടന്ന് തന്റെ പ്രതിയോഗിയെ തിരിച്ചടിക്കുന്ന ഒരു രംഗവും ഉണ്ടാകാൻ ഇടയുണ്ട്. മറ്റുള്ള അനേകം ചിത്രങ്ങൾ ഒഴിവാക്കി വെണമേന്നുണ്ടെങ്കിൽ നമുക്ക് ഈ ഒരൊറ്റ ചിത്രത്തിന് പ്രാധാന്യം കൊടുത്തു വാര്ത്ത കൊടുക്കാവുന്നതാണ്. ഇവിടെ വാദി പ്രതിയായി തീരുകയാണ്.
ചിത്രങ്ങൾ വ്യങ്ങ്യവൽകരിക്കുന്നതിനു ഭാഷ ഒരു നല്ല ആയുധമാണ്. യാതൊരു പ്രത്യേകതയും തോന്നിക്കാത്ത ഒരു ചിത്രത്തിന്, 'യുദ്ധ ഭൂമിയിൽ ഖിന്നയായ പെണ്‍ കുട്ടി' എന്നോ , 'മനുഷ്യന്റെ ക്രൂരതക്ക് അതിരില്ല' എന്നോ മറ്റോ ഉള്ള ഒരു തല വാചകം കൊടുക്കുമ്പോൾ പ്രേക്ഷകൻ പ്രസ്തുത വാക്കുകളുടെ മാസ്മരികതയിൽ മുങ്ങി പോവുകയാണ്. ആ ചിത്രം നമ്മുടെ വീടിന്റെ തെക്കേ പുറത്തു നിന്ന് നമ്മുടെ വീട്ടിലെ കുട്ടിയെ നിർത്തി എടുത്ത ചിത്രമാകാം.

No comments:
Post a Comment