രണ്ടാം നിലയുടെ കല്ലിൽ കയറി വാർപ്പിനു കമ്പിയിടുന്നവരെ നോക്കി അമ്മ പറഞ്ഞു.
ഹോ. ഈ വെയിലില് അവിടെ ഇരുന്നെങ്ങനെയാ അവൻ പണി എടുക്കുന്നത്. ഞാൻ ആയിരുന്നെങ്കിൽ ഇരുന്ന ഇരുപ്പിൽ ഉരുകി പോകുമായിരുന്നു.
പണ്ടു പണ്ടു പണ്ടു ആറ്റുപുറം വയലിൽ കടും വെയിലിൽ രാവന്തിയോളം നെല്ല് നട്ട ക്രുഷീവലനെ അറിഞ്ഞ അമ്മയാണ് ഇത് പറഞ്ഞത് എന്ന് ഓർക്കണം . ആറ്റുപുറം വയലിനെ , അത് എത്രയോ കാലം കണ്ടു പരിചയിച്ച അമ്മ പോലും മറന്നു പോയിരിക്കുന്നു. വെയിൽ ഇന്ന് അമ്മയെ വല്ലാതെ പേടിപ്പിക്കുന്നു. അതിൽ ഇപ്പോൾ നമ്മെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന പല പല ഭീകര പ്രകാശ രേണുക്കളും ഉണ്ട്. ആറ്റു പുറം വയലിലെ കർഷകരായ ചാത്തു ഏട്ടനും, മാധവാട്ടനും ജീവിതത്തിൽ ഒരിക്കലും കേട്ടിട്ടില്ലാത്ത അപകട കാരികൾ. എന്ന് മുതലാണ് വെയിൽ ഇങ്ങനെ ആയി പോയത്. മനുഷ്യ കുലം പോലെ അതും തിന്മയിലേക്ക് പടർന്നു കയറുകയാണോ
വിശാഖിലെ തെരുവീതി കളിലൂടെ ബാബുവിന്റെ കൂടെ നടക്കുകയായിരുന്നപ്പോൾ ചെറിയ ഒരു ചാറ്റൽ മഴ പെയ്തു. ബാബു ഉടനെ എന്റെ കൈ പിടിച്ചു വലിച്ചു അടുത്തുള്ള പീടിക തിണ്ണയിലേക്ക് ഓടി കയറി .
ഒരു ചാറ്റൽ മഴയെ ഇത്രയൊക്കെ പെടിക്കാനുണ്ടോ. ഞാൻ ബാബുവിനോടു ചോദിച്ചു.
അപ്പുറത്ത് നിൽക്കുന്ന ഒരു കാറിനെ ചൂണ്ടി അവൻ പറഞ്ഞു
'അതിനെ ശരീരം നോക്കുക. അപ്പോൾ എന്റെ ഈ ഓട്ടത്തിന്റെ അർഥം നിനക്ക് മനസ്സിലാകും.'
കാറ് മുഴുവൻ ചളിയിൽ കുളിച്ചിരുന്നു.
ഇവിടത്തെ ആദ്യ മഴ എപ്പോഴും ഇങ്ങനെ ആണ്. അത് അന്തരീക്ഷത്തിലെ ചളികളെ കഴുകി താഴോട്ടു ഒഴുക്കും . ചളി എന്നാൽ നമ്മുടെ നാട്ടിലെ മണ്ണിന്റെ ചെളി അല്ല. ഇത് മുഴുവൻ വ്യവസായ ശാലകളിലൂടെ പുകയായി പടർന്ന അഴുക്കുകൾ മാത്രമാണ്. നമ്മുടെ മേനി അതിനെ താങ്ങുമോ എന്ന് അറിയില്ല.
വിശാഖിൽ പക്ഷെ കൊതുകുകൾ ഇല്ല.
'അക്കാര്യത്തിലെങ്കിലും നിങ്ങൾ ഭാഗ്യവാന്മാർ ആണ്. നാട്ടിലാണെങ്കിൽ വൈകുന്നേരം ആറു മണി നേരത്ത് നമ്മൾ ഷട്ടിൽ ബാറ്റുമായി അവയെ തുരത്തി ഓടിക്കണം. ഇവിടെ ആ നേരത്ത് നിങ്ങൾക്ക് ഷട്ടിൽ കളിക്കാമല്ലോ.'
ബാബു ചിരിച്ചു കൊണ്ടു പറഞ്ഞു
കൊതുകുകൾക്ക് അറിയാം ഇവിടെ ജീവിക്കാൻ കൊള്ളില്ല എന്ന്. അവയ്ക്ക് പറക്കാം . പറന്നു പറന്നു കാടുകളിലേക്ക് രക്ഷപ്പെടാം. പറക്കാനറിയാത്ത നമ്മൾ എന്ത് ചെയ്യും. കൊതുകുകൾ ജീവിക്കുന്ന അന്തരീക്ഷം ആരോഗ്യമുള്ള അന്തരീക്ഷമാണ്. കൊതുകുകൾ ജീവിക്കാൻ ധൈര്യപ്പെടുന്ന ഇടത്ത് മനുഷ്യനും ധൈര്യമായി ജീവിക്കാം.

No comments:
Post a Comment