ബാലൻ ദൈവം ആ കൂരയിൽ എത്തുമ്പോൾ മുറ്റത്ത് വേണ്ടുവോളം ആളുകള് ഉണ്ടായിരുന്നു. പിശാചു ബാധ യേറ്റ പെണ്‍ കുട്ടി ചായ്പിലെ മുറിയിൽ കിടക്കുകയായിരുന്നു. വസ്ത്രങ്ങളൊക്കെ മാറി അൽപ സ്വല്പം നഗ്നയായിട്ടാണ് കിടപ്പ്. ബാലൻ ദൈവം അസിസ്റ്റന്റ് ചാത്തുവിനെ കണ്ണിറുക്കി കാണിച്ചു. നല്ല കോള് കിട്ടി എന്ന രീതിയിൽ.
'വാതിൽ അടച്ചു പരിപാടി തുടങ്ങിക്കൂടെ സ്വാമി.' ചാത്തു ബാലൻ ദൈവത്തോട് ഇങ്ങനെ ചോദിച്ചു
തിരക്ക് കൂട്ടാതെ കുരങ്ങാ. ആദ്യം ഒന്ന് തടവി തുടങ്ങാം. നാട്ടുകാരുടെ മുഖ ഭാവം നീ പഠിച്ചോണം. കുഴപ്പമൊന്നും ഇല്ലെങ്കിൽ പിന്നെ വാതിൽ അടക്കാം. അടിക്കേണ്ട ചൂരൽ കയ്യിൽ ഉണ്ടല്ലോ. പെണ്ണ് ഞരങ്ങുമ്പോൾ നീ ചൂരൽ ചുഴറ്റി അടിക്കുകയാണെന്ന് വരുത്തണം.
മുറിയിൽ ധൂമം പടർന്നു. കയ്യിലുള്ള മണി കൊണ്ടു ബാലൻ ദൈവം അഗ്നിയെ വലം വച്ച് ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു. എല്ലായിടത്തും മണിയുടെ നാദം മാത്രം. ബോധ രഹിതയായ പെണ്ണിന്റെ ശരീരത്തിൽ ബാലൻ ദൈവം മന്ത്രം ചൊല്ലിക്കൊണ്ടു തഴുകി കൊണ്ടെ ഇരുന്നു. മുറ്റത്ത് ജലം തളിക്കാൻ പോയ ചാത്തു, രണ്ടു കുബുദ്ധികൾ അവിടെ നിന്ന് എന്തോ കുശു ക്ശുക്കുന്നത് കേട്ട്. വെള്ളം തളിക്കുന്നത് പോലെ അവിടെ ചുറ്റി പറ്റി നിന്നു..
അവരിൽ ഒരാൾ: എന്തോ ഒരു പന്തി കേടുള്ളത് പോലെ
രണ്ടാമത്തെ ആൾ : ഓ മന്ത്രവാദികൾ ഒക്കെ ഇങ്ങനെ ആണ്. പ്രേതം ഒഴിയെണ്ടേ. ഇതൊക്കെ സഹിച്ചേ പറ്റൂ. ചൂരൽ കൊണ്ടു അടിക്കെണ്ടിയും വരും.
ഒന്നാമത്തെ ആൾ : സ്വാമി അവളുടെ ചന്തി തടവിയിട്ടാണോ പ്രേതത്തെ ഓടിക്കുന്നത്.
രണ്ടാമത്തെ ആൾ : അത് നിന്റെ തോന്നലാണ്. പ്രേതത്തെ പിഴിഞ്ഞ് പുറത്തു ചാടിക്കുകയാണ്.
ഒന്നാമത്തെ ആൾ : ഞാൻ കുറച്ചു കൂടി ക്ഷമിക്കും. പിന്നെ കയറി അടി ആയിരിക്കും. സ്വാമി ആണെന്നും ഞാൻ നോക്കില്ല.
വെള്ളം തളിച്ചു കഴിഞ്ഞ ചാത്തു ധ്യാന മുറയിൽ എത്തി ബാലൻ ദൈവത്തോട് പറഞ്ഞു
സ്വാമീ. സംഗതി കുഴപ്പമാ. അടി വരുന്ന ലക്ഷണമുണ്ട്. എന്തെങ്കിലും ചെയ്തെ ഒക്കൂ. എല്ലാം ഇട്ടെറിഞ്ഞു ഒരൊറ്റ ഒരു ഓട്ടം ഓടുന്നതാ നല്ലത്. ഇട വഴി എനിക്ക് നല്ല നിശ്ചയം ഉണ്ട്. ഇരുട്ടാണെങ്കിലും നാട്ടു വെളിച്ചം ഉണ്ട്.
സ്വാമി ഉച്ചത്തിൽ മന്ത്രം ചൊല്ലി.
എല്ലാം ഇട്ടെറിഞ്ഞു ജീവനും കൊണ്ടു ഓടെടാ ഓടു.
ഒരു മിന്നൽ പിണര് പോലെ ഗുരുവും ശിഷ്യനും മുന്നേയും നാട്ടുകാര് പിന്നാലെയും. സ്കൂളിൽ പഠിക്കുമ്പോൾ ഓട്ട മത്സരത്തിൽ എന്നും ഒന്നും രണ്ടും ആയിരുന്ന ഗുരു ശിഷ്യന്മ്മാരെ പിടിക്കാൻ നാട്ടുകാര എന്നല്ല സാക്ഷാൽ പടച്ചോൻ വിചാരിച്ചാൽ പോലും പറ്റില്ല എന്ന് അവര്ക്ക് അറിയാമായിരുന്നു. പരിചയമുള്ള എല്ലാ കുണ്ട് ഇടകളിലൂടെയും അവർ നാട്ടുകാരെ പറ്റിച്ചു കൊണ്ടു ഓടി മറഞ്ഞു. പക്ഷെ എങ്ങനെ തിരിഞ്ഞു മറിഞ്ഞും ഓടിയാലും നാട്ടുകാര് പുറകെ തന്നെ.
എടാ ചാത്തു ഈ നാട്ടുകാർക്ക് മണത്തു പിടിക്കാനുനുള്ള കഴിവ് വല്ലതും ഉണ്ടോ. നമ്മള് ഏതു കുണ്ടിടയിലൂടെ ഓടിയിട്ടും അവര് പുറകെ തന്നെ ഉണ്ടല്ലോ.
എന്റെ സ്വാമീ , സ്വാമി എന്താ ഈ ചെയ്യുന്നത്. സ്വാമി മണിയും എടുത്തോണ്ടാ ഓടുന്നത്. അതിന്റെ ഒച്ച കേട്ടാ അവര് നമ്മെ പിന്തുടരുന്നത്. അത് എറിഞ്ഞെക്കൂ.
അപ്പോഴാണ് ബാലൻ ദൈവം താൻ മണി മുട്ടിക്കൊണ്ടാണ് ഓടുന്നത് എന്ന കാര്യം അറിഞ്ഞത്. ഉടനെ മണി അടുത്തുള്ള തോട്ടിലേക്ക് വലിച്ചെറിഞ്ഞു രണ്ടു പേരും ഓടി രക്ഷപ്പെട്ടു.

No comments:
Post a Comment