നമ്മുടെ ചെറുപ്പ കാലത്ത് നാട്ടിൽ ഹോമിയോ ഡോക്ടർ മാര് വളരെ കുറവായിരുന്നു. ഉള്ളവര്ക്ക് തന്നെ രോഗികള് കുറവ്. എന്റെ അച്ഛൻ അന്ന് ഹോമിയോ ചികിത്സയുടെ ഉപാസകൻ ആയിരുന്നു. അക്കാലത്ത് അച്ഛന്റെ ഈ സ്വഭാവത്തെ പലരും പരിഹസിച്ചിട്ടുണ്ട് . ഒരിക്കൽ അമ്മയും ഞാനും കൂടെ ഒരു അലോപതി ഡോക്ടറുടെ അടുത്തു അച്ഛന്റെ ഈ സ്വഭാവം പറഞ്ഞപ്പോൾ അയാള് അക്ഷരാർത്ഥത്തിൽ ക്രുധനാകുകയാണ് ചെയ്തത്. ഈ ശൌര്യം ഈ അടുത്ത കാലത്തോളം നമ്മുടെ ഡോക്ടർ സമൂഹത്തിനു ഉണ്ടായിരുന്നതായി ഞാൻ വിശ്വസിക്കുന്നു. പിന്നീട് ഹോമിയോ, പ്രകൃതി എന്നിവയൊക്കെ കോളേജ് കളിൽ പഠിപ്പിക്കാൻ തുടങ്ങിയതോടെ ഈ പ്രതിഷേധങ്ങൾക്ക് അറുതി വന്നു എന്ന് നാം മനസ്സിലാക്കുന്നു. എങ്കിലും അൽപ സ്വല്പം പ്രതിഷേധങ്ങൾ ഇന്നും നില നിന്ന് പോകുന്നുണ്ട്.
തങ്ങളുടെ ചികിത്സാ രീതി മാത്രമാണ് മെച്ചമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗത്തിന് അത് എല്ലാതരത്തിലും പൂർണമാണെന്ന് സാധാരണ മനുഷ്യന്റെ മുന്നിൽ സമര്ത്തിക്കാനുള്ള ഉത്തരവാദിത്വ മുണ്ടെന്നു ഞാൻ കരുതുന്നു. അതിനു കഴിവില്ലാത്ത വിഭാഗം തങ്ങളുടെ അപ്രമാധിത്വതെ കുറിച്ച് വീമ്പിളക്കാൻ പാടില്ലാത്തതാണ്. പക്ഷെ നാം ഇവിടെ കാണുന്നത് അതല്ല. മാരക രോഗങ്ങളുടെ മുന്നിൽ പകച്ചു നിൽക്കുന്ന ഒരു ചികിത്സാ രീതി, രോഗത്തിന്റെ കാര്യത്തിൽ തങ്ങളാണ് അവസാന വാക്ക് എന്ന് വീമ്പടിക്കുകയാണ്. ആ ചികിത്സാ രീതിയുടെ വളർച്ച മുരടിച്ചു പോയത് പോലും അത്തരം ഒരു ചിന്താ ഗതിയിലൂടെ ആണെന്ന് ഞാൻ കരുതുന്നു.
ലക്ഷ്മി തരു എന്ന കാൻസർ പ്രതിരോധ മരുന്നിനെ ഇവിടെ ഏറ്റവും അധികം എതിർത്തത് ഇവിടത്തെ ശാസ്ത്ര കുതുകികൾ ആയ ഏതാനും വ്യക്തികൾ ആണ്. അവരിൽ ഡോക്ടർ മാറും ഉണ്ട് എന്ന് ഞാൻ കരുതുന്നു. അവരിൽ ചിലരുടെ പരിചയക്കാരെങ്കിലും അത്യാസന്ന ഘട്ടത്തിൽ ഈ തരു പരിശോധിച്ച് നോക്കാൻ ഇടയുണ്ട് എന്ന് ഞാൻ കരുതുന്നു. കാരണം കാൻസർ ചികിത്സ ഇന്ന് ഇരുട്ടിൽ തപ്പുകയാണ്. ഏതോ ഒരു ലേഖനത്തിൽ വായിച്ചത് പോലെ, നമ്മുടെ നാട്ടിലെ ഒങ്കൊലജിസ്ടുകളിൽ പത്തിൽ ഒൻപതു പേരും, തങ്ങൾക്കു കാൻസർ വന്നാൽ കേമോ തെരാപി ഒഴിവാക്കുകയാണ് ചെയ്യുക. ശാസ്ത്രം പറഞ്ഞു എന്നതിന്റെ പേരില് മാത്രമാണ് പലരും ആ ചികിത്സ സ്വീകരിച്ചു പോകുന്നത്. എന്റെ കുടുംബത്തിലും പരിചയത്തിലും ആയി പ്രസ്തുത ചികിത്സ സ്വീകരിച്ച അനേകം പേരില് അഞ്ചു വര്ഷം ജീവിച്ചത് ഒരേ ഒരാള് മാത്രമാണ്.
മന്ത്രവാദത്തിൽ പോലും നമുക്ക് സ്വീകരിക്കാൻ പറ്റിയ ചില അംശങ്ങൾ ഉണ്ടെന്നു എനിക്ക് തോന്നുന്നു. നമ്മുടെ നാട്ടിൽ ഇന്ന് പ്രചരിച്ചിട്ടുള്ള പല പല ചികിത്സാ രീതികളിൽ ഒന്ന് പോലും പൂര്ണമല്ല എന്നത് പോലെ ഒരു സത്യമാണ്, അവയിൽ എല്ലാറ്റിലും അനുകരണ യോഗ്യങ്ങളായ ചില കാര്യങ്ങൾ എങ്കിലും ഉണ്ട് എന്നുള്ളത്. ശത്രുതാ മനോഭാവത്തോടെ പരസ്പരം നോക്കുന്നതിനു പകരം അവതാനതയോടെ അവയെ കുറിച്ച് പഠിക്കാനാണ് ഓരോ രീതിയും ശ്രമിക്കേണ്ടത്. കാരണം എല്ലാവരുടെയും ലക്‌ഷ്യം ഒന്ന് മാത്രമാണ്. മനുഷ്യന്റെ ആരോഗ്യം.
ഇന്ന്, രോഗ ചികിത്സ കഴിഞ്ഞു ആശുപത്രിയിൽ നിന്ന് മടങ്ങുന്നവരോട് അവരുടെ ആശുപത്രി ചെലവ് എത്രയെന്നു ചോദിച്ചാൽ, അതിനു കിട്ടുന്ന ഉത്തരം നിങ്ങളെ നടുക്കി കളയും. കിഡ്നി അസുഖം വന്നു ചികിത്സിച്ച എന്റെ ഒരു ബന്ധുവിന് ആശുപത്രിയിൽ ചിലവായത് ഏകദേശം 20 ലക്ഷം രൂപയാണ്. ഞാൻ പറഞ്ഞത് വിശ്വസിക്കാൻ ബുദ്ധി മുട്ട് ഉണ്ടെങ്കിൽ നിങ്ങൾ വെറുതെ ഇന്നത്തെ വര്ത്തമാന പത്രം തുറന്നു നോക്കുക. അതിലെ പേജുകളിൽ രോഗ സഹായം ചോദിച്ചുള്ള പരസ്യങ്ങൾ നിരവധി കാണാം. അവയിൽ ഒക്കെയും അവർക്ക് വരുന്ന ചിലവുകളെ കുറിച്ച് എഴുതിയിട്ടുണ്ടാകും. എന്ത് കൊണ്ടാണ് ഇത്രയധികം പണ ചെലവ് എന്നോ , അവയൊക്കെ യഥാര്തമാണോ എന്നൊന്നും ആരും അന്വേഷിക്കുന്നില്ല. ആധുനിക ചികിത്സ എന്നത് ദരിദ്രന് വിധിച്ചിട്ടില്ല എന്നാണോ നാം മനസ്സിലാക്കേണ്ടത്. പോകട്ടെ. സാരമില്ലായിരുന്നു. അത്രയും പണം ചിലവിട്ടു ചികില്സിച്ചവൻ കുറച്ചു വര്ഷം ജീവിച്ചിരുന്നെങ്കിൽ. അഞ്ചെട്ടു ലക്ഷം രൂപ ചിലവിട്ടു കാൻസർ ചികിത്സിച്ച എന്റെ ഒരു ബന്ധു മരിച്ചത് വെറും ഒരു വര്ഷം കൊണ്ടു. ഒരു സുഹൃത്ത് മരിച്ചത് വെറും ഒരു മാസം കൊണ്ടു.
മന്ത്രവാദിയെ കുറിച്ചോ പ്രാര്ഥനാ ചികിത്സകനെ കുറിച്ചോ ഉള്ള നമ്മുടെ ചിന്തകൾ ഈ ഒരു ആമുഖത്തോടെ തുടങ്ങുന്നതായിരിക്കും നല്ലത്. കാരണം ഒരു ജനത ബല പൂര്വ്വം ശാസ്ത്രീയമാല്ലാത്ത ഒരു പാതയിലേക്ക് നയിക്കപ്പെടുന്നു എന്ന് നമുക്ക് തോന്നുന്നു എങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം ശാസ്ത്രത്തിനു തന്നെയാണ്. കാരണം ശാസ്ത്രം പരാജയപ്പെടുന്നിടത്ത് അന്ത വിശ്വാസം തളിരിടുന്നു. ജനാധിപത്യം പരാജയപ്പെടുന്നിടത്ത് ഫാസിസം തളിരിടുന്നതു പോലെ.(ഓർക്കുക. അവയവം മാറ്റി വെക്കലാണ് ഇന്ന് ചികിത്സാ രംഗത്തുള്ള ഏറ്റവും വലിയ കച്ചവടം )
ആധുനിക ചികിത്സ ഇന്ന് വല്ലാത്ത ഒരു പ്രതിസന്ധിയെ നേരിടുകയാണ്. ലക്ഷ കണക്കിന് കോടികൾ പല പല പരീക്ഷണങ്ങളിലും ചികിത്സകളിലും ചിലവിട്ടതിനു ശേഷവും രോഗങ്ങൾ അതിന്റെ വരുതിയിൽ നിൽക്കുന്നില്ല. അത്ര ഏറെ പണ ചിലവില്ലാത്ത ചില നാടൻ ചികിത്സാ രീതികൾ ചില നേരങ്ങളിൽ എങ്കിലും വിജയ പ്രാപ്തി നേടുന്നത് നാം കാണുകയും ചെയ്യുന്നു.
ചികിത്സയുടെ പരിമിതി അവ ഉപയോഗിക്കുന്ന മരുന്നുകളുടെ പരിമിതി അല്ല. മരുന്ന് എന്ന സ്ഥാപനത്തിന്റെ തന്നെ പരിമിതിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് ചികിത്സയുടെ തത്വ ശാസ്ത്രത്തിന്റെ പരാജയമാണ്

No comments:
Post a Comment