Monday, 23 March 2015

പരീക്ഷകൾ

പരീക്ഷകൾ എന്തിനാണ്.  നമ്മുടെ പാട്യ പദ്ധതിയിൽ നമുക്ക് പഠിക്കാൻ തന്ന പുസ്തകങ്ങളിലെ എല്ലാ ഭാഗങ്ങളും നമുക്ക് അറിയാമോ എന്നതിന്റെ  ഒരു പരീക്ഷ. അതായത് ഒരു തരത്തിൽ എല്ലാ പരീക്ഷകളും അളക്കുന്നത് നമ്മുടെ ഓർമ്മ ശക്തിയും അതോടൊപ്പം കണക്കു കൂട്ടാനുള്ള നമ്മുടെ കഴിവുകളും മാത്രമാണ്.  ജീവിതത്തിൽ 20 വര്ഷത്തോളം ഞാൻ പരീക്ഷകൾ ഉള്ള ഒരു വ്യവസ്ഥിതിയിൽ പഠിക്കുകയായിരുന്നു.  പക്ഷെ ഇന്ന് എനിക്ക് തോന്നുന്നത് പരീക്ഷകളോട് കൂടിയ ആ വ്യവസ്ഥിതിയിൽ ഞാൻ അന്ന് പഠിച്ചതിനേക്കാൾ എത്രയോ കൂടുതൽ ഞാൻ പഠിച്ചത് പരീക്ഷകൾ ഒന്നും ഇല്ലാത്ത പിൽക്കാലത്താണ്.  ഇംഗ്ലീഷ് ഭാഷപോലും ഞാൻ ശരിക്കും പഠിച്ചത് വിദ്യാലയത്തിൽ നിന്ന് പുറത്തു വന്നതിനു ശേഷമാണ്.  തത്വ ശാസ്ത്രം എന്നത് എന്താണെന്ന് ഞാൻ അറിഞ്ഞത് പോലും അതിനു ശേഷമാണ്.  പരീക്ഷയോടെ ഉള്ള അന്നത്തെ വിദ്യാഭ്യാസം നമ്മെ ഒക്കെ മുരടിപ്പിച്ചു എന്ന് ഞാൻ ആത്മാര്തമായും വിശ്വസിക്കുന്നു.  അന്ന് പഠിച്ച ഊര്ജ തന്ത്രവും രസ തന്ത്രവും ഒക്കെ ഞാൻ എന്തിനു പഠിച്ചു എന്ന് ഞാൻ ഇന്ന് അത്ബുധ പ്പെടുന്നു.

പരീക്ഷാ ഹാളിൽ പുസ്തകം അനുവദിക്കുക എന്നുള്ളത് നമ്മുടെ വ്യവസ്ഥാപിത പഠന രീതിയെ വെല്ലു വിളിക്കുന്ന പ്രവർത്തി തന്നെയാണ്.  അത്തരം വെല്ലുവിളികൾ നാനാ ഭാഗത്ത്‌ നിന്നും ഉയർന്നു വരണം എന്ന അഭിപ്രായക്കാരനാണ് ഞാൻ.  അത് ഈ പുസ്തക പ്രശ്നത്തിൽ മാത്രം ഒതുങ്ങി പോകരുത്.  ഒരു ബാങ്ക് ഉദ്യോഗസ്ഥനായ ഞാൻ അണുവിന്റെ ഘടന പഠിക്കുന്ന അനാവശ്യകത എന്തായാലും ഒഴിവാക്കപ്പെടെണ്ടാതാണ്.  പണ്ടു ജോണ്‍ സാറ് ചോദിച്ചത് പോലെ നമുക്ക് എന്ത് കൊണ്ടു ഇവിടെ ഒരു ക്ലാർക്ക് വിദ്യാഭ്യാസം കൂടി നമ്മുടെ പാട്യ പദ്ധതിയിൽ ഉൾപ്പെടുത്തി കൂടാ.

നമ്മുടെ വിദ്യാഭ്യാസം തികച്ചും പഴഞ്ചൻ ആണെന്ന് പറയാതെ നിവൃത്തിയില്ല.  അതിന്റെ അടിസ്ഥാന ഘടന ഇന്നും സ്വാതന്ത്ര്യത്തിനു മുൻപേ ബ്രിറ്റീഷ്കാരൻ മനസ്സില് കൊണ്ടു നടന്നത് തന്നെയാണ്.  അതിനു ഒരു സമൂല പരിവര്ത്തനം വരുത്താൻ ഇന്ന് വരെ ആരും ശ്രമിച്ചില്ല എന്നുള്ളത് എന്നെ അത്ബുധപ്പെടുതുന്നു.

പരീക്ഷകൾ പൂര്ണ്ണമായും ഒഴിവക്ക പെടണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. എല്ലാവരും പഠിച്ചു കൊണ്ടെ ഇരിക്കുക.  ഒന്ന് മുതൽ പത്തു വരെയോ, പത്തു മുതൽ നൂറു വരെയോ അതിൽ അധികമോ.  പടിതാവിനെ ആവശ്യമുള്ളവർ മാത്രം അവനെ പരീഷിച്ചാൽ മതി.  ഉദാഹരണമായി  ഇന്നത്തെ എന്ട്രൻസ് പരീക്ഷ.  പ്ലസ്‌ ടു കഴിഞ്ഞവനെ ഇവിടെ വീണ്ടും പരീക്ഷിക്കുകയാണ്.  ആദ്യത്തെ പരീക്ഷ എന്ത് കൊണ്ടു ഒഴിവാക്കി കൂടാ.

No comments:

Post a Comment