ദൈവത്തിനെ സൃഷ്ടിച്ചത് ആരെന്നു ചോദിച്ചാൽ ഒരു മത വിശ്വാസി പറയും , ദൈവത്തെ സൃഷ്ടിച്ചത് ആരെന്നു ചോദിക്കാൻ പാടില്ല എന്ന്. അതിനു ഒരു ശാസ്ത്ര കുതുകിയുടെ ഉത്തരം ഇതാണ്, ദൈവത്തെ സൃഷ്ടിച്ചത് ആരെന്നു ചോദിക്കരുത് എന്നത് ശരിയെങ്കിൽ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ആരെന്നും ചോദിക്കരുത് എന്ന്. പക്ഷെ പ്രപഞ്ച സൃഷ്ടിയെ കുറിച്ച് ഏറ്റവും അധികം വ്യാകുലപ്പെടുന്നത് ഒരു ശാസ്ത്രജ്ഞൻ തന്നെയാണ് എന്ന് നാം അനുഭവത്തിലൂടെ അറിയുന്നു. അവൻ അന്വേഷിച്ചു കൊണ്ടെ ഇരിക്കുന്നു. കാരണം അവന്റെ ചിന്ത ഒരു ഹിന്ദുവിന്റെ ചിന്ത പോലെ സർകുലർ അല്ലാ, ചരിത്ര പരമാണ്. അതിനു ആദിയും അന്തവും ഉണ്ടാകണം. പക്ഷെ ഈ ചോദ്യം അനന്തമായി നീണ്ടു കൊണ്ടിരിക്കുന്ന ചോദ്യമാണ് എന്ന് അവനു അറിയാം. ഇല്ല എന്നുള്ള ഉത്തരങ്ങൾ ഒരു ശാസ്ത്രജ്ഞന്റെ നിഘണ്ടുവിൽ ഇല്ല. രണ്ടു സമാന്തര രേഖകൾ എവിടെയെങ്കിലും ഒന്നിക്കുമോ എന്ന് ഒരു മത വിശ്വാസിയോട് ചോദിച്ചാൽ ഇല്ല എന്നാണു ഉത്തരമെങ്കിൽ, ഒരു ശാസ്ത്രജ്ഞൻ പറയുന്ന ഉത്തരം അതല്ല. അവ അനന്തതയിൽ ഒന്നിച്ചു ചേരും എന്ന് തന്നെയാണ്. അവൻ ഇപ്പോൾ ബിഗ് ബാങ്ങിനു മുന്നിലേക്ക് പോകുകയാണ്. ഒരിക്കലും ഉത്തരം കിട്ടില്ല എന്ന് ഉറപ്പുള്ള അന്വേഷണങ്ങൾ തന്നെയാണ് അവന്റെ ജീവിതം. ഈ ഉറപ്പില്ലായ്മയെക്കാൾ നല്ലത് മത വിശ്വാസിയുടെ ഉറപ്പാണോ ?
No comments:
Post a Comment