Friday, 27 February 2015

നമ്മുടെ പ്രതിഷേധങ്ങൾ

ഇവിടെ ഇനി ഞാൻ അവതരിപ്പിക്കുന്നത്‌ നമ്മുടെ ആത്മീയ ഗുരു ബാലാട്ടന്റെ തത്വ ശാസ്ത്രമാണ്.  ഡൽഹിയിൽ പീഡിപ്പിക്കപ്പെട്ട പെണ്‍ കുട്ടിയുടെ ചിത്രം നമ്മൾ പത്രങ്ങളിൽ വന്നു കണ്ടതാണ്. അത് പോലെ ഉത്തരേന്ത്യയിൽ പീഡിപ്പിക്കപ്പെട്ടു വധിക്കപ്പെട്ട പെണ്‍ കുട്ടികളുടെതും. ഇവ തമ്മിലുള്ള കാര്യമായ വ്യത്യാസം അവരുടെ ആകാരത്തിലുള്ള  വ്യത്യാസമാണ്.  ഒന്ന് ഒരു സാധാരണ മനുഷ്യനിൽ ആവേശം ജനിപ്പിക്കുന്നതും മറ്റൊന്ന് ബാലാട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ചുക്കി ചുളിഞ്ഞ ഒരു കോലവും..  രണ്ടാമത്തെ  സ്ത്രീയുടെ നേരെ ഉള്ള അതിക്രമം   നമ്മിൽ യാതൊരു പ്രതിഷേധവും ഉണ്ടാകാത്തത് എന്ത് കൊണ്ടു എന്നതാണ് നമ്മുടെ ആത്മീയ ഗുരുവിന്റെ ചോദ്യം.  നമ്മിൽ പ്രവർത്തിക്കുന്ന ചേതോ വികാരം എന്താണ്.  സൌന്ദര്യമാണ് നമ്മുടെ എതിർപ്പിന്റെ പരിഗണന എങ്കിൽ അത് അർത്ഥമാക്കുന്നത് മറ്റെന്തോ ആണ്. നമ്മുടെ ആത്മാർഥത ഇല്ലായ്മ ആണ്. നമ്മിൽ അസൂയ്യ ഉണ്ടാക്കുന്നതിനു നേരെയേ നമുക്ക് പ്രതിഷേധം ഉള്ളൂ എന്നാണു.  മറ്റേതു പീഡിപ്പിക്കപ്പെട്ടാൽ നമുക്ക് പ്രശ്നം ഒന്നും ഇല്ല എന്നാണു.  ഞാൻ ഇന്നും ചിന്തിച്ചു കൊണ്ടിരിക്കുന്നത് ഇതിനെ കുറിച്ചാണ്. ഇതിൽ സത്യം ഉണ്ടാകാൻ ഇടയുണ്ടോ എന്നതിനെ കുറിച്ചാണ്.

No comments:

Post a Comment