Tuesday, 30 June 2015

ഗ്രീസിലെ സാമ്പത്തിക മുരടിപ്പ്

അരുവിക്കരക്കും ഗേ വിവാഹത്തിനും ഇടയിൽ നാം ശ്രദ്ധിക്കാൻ വിട്ടുപോയ ഒരു ഭീകര സംഭവമാണ് ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി.  കിണറ്റിലെ തവളകൾ അല്ല നാം എന്ന് വിളിച്ചു പറയാനാകാം നാം ഗേ സംഭവത്തിൽ കയറി ഇടപെട്ടത്.  നമ്മളെ വളരെ ഏറെ ചിന്തിപ്പിക്കേണ്ട മേൽ പറഞ്ഞ പ്രതിസന്ധി അവരുടെ സ്വന്തം കാര്യം എന്ന രീതിയിൽ നാം തഴഞ്ഞു കളഞ്ഞു.  അത് ശരിയാണോ എന്ന് തീരുമാനിക്കേണ്ടത്, അവിടെ ഇന്ന് സംഭവിച്ചതിനോക്കെയും നമ്മുടെ വർത്തമാന കാല പരിത സ്ഥിതികളുമായി തെല്ലും ബന്ധമില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ ആകാവൂ.

യഥാർത്ഥത്തിൽ ഗ്രീസിന്റെ സാമ്പത്തിക മുരടിപ്പ് 2009 ഇൽ തുടങ്ങിയതാണ്‌.  യുറോപിയൻ രാജ്യങ്ങളിൽ ആകമാനം ഇന്നും തുടരുന്ന മുരടിപ്പിന്റെ തുടര്ച്ച മാത്രമായിരുന്നു അത്. സാങ്കേതിക പദങ്ങൾ എന്ത് തന്നെ ഉപയോഗിച്ചാലും ഒരു രാജ്യത്തിന്റെ സാമ്പത്തിക മുരടിപ്പിൽ അവിടെയുള്ള പ്രകൃതിക്കും പ്രാകൃതിക വസ്തുക്കൾക്കും പ്രാധാന പങ്കുള്ളതോടൊപ്പം, വിദേശങ്ങളിൽ നിന്നുള്ള നമ്മുടെ കട ബാധ്യതകൾക്കും പങ്കുണ്ടാവും.  കാരണം വിദേശ കട ബാധ്യത നാം കൊടുത്തു തീർക്കുന്നത് നമ്മുടെ പ്രാകൃതികോല്പന്നങ്ങളിലൂടെ ആണ്.  അത് കൊണ്ടു തന്നെ,  കടം തിരിച്ചടക്കാൻ പറ്റാതാവുക എന്നതിന് അർഥം പ്രസ്തുത കടം താങ്ങാൻ പോലും നമ്മുടെ കയ്യിൽ ഉത്പന്നങ്ങൾ ഇല്ലാതാവുക  എന്നാണു. അല്ലെങ്കിൽ നമ്മുടെ നാട്ടുകാര് തിന്നു കഴിച്ചുള്ളവ കൊണ്ടു നമുക്ക് കടം തീർത്തു രക്ഷപ്പെടാൻ പറ്റുന്നില്ല  എന്നാണു. അങ്ങനെ ഉള്ള സാഹചര്യത്തിൽ കടം തിരിച്ചടക്കുന്നതിനു വേണ്ടി നാട്ടുകാരുടെ ഭക്ഷണം ചുരുക്കുകയോ ഇല്ലായ്മ ചെയ്യുകയോ വേണ്ടി വരുന്നു.  (ഭക്ഷണം എന്നുള്ള പ്രയോഗം തികച്ചും ആലങ്കാരികം മാത്രമാണ്. അത് ഭക്ഷണം മാത്രം ആയിരിക്കണം എന്നില്ല ).  ചരിത്രതിൽ ആദ്യമായി ഐ എം എഫ് കടം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയ  സമ്പന്ന രാഷ്ട്രമത്രേ ഗ്രീസ്

ഭൌതികമായും വിദ്യാഭ്യാസ പരമായും വളരെ ഏറെ വളർന്ന ഗ്രീസ് പോലെ ഉള്ള ഒരു സ്ഥലത്ത് പൌരന്റെ ഇത്തരത്തിലുള്ള അവകാശങ്ങൾക്ക് നേരെ ഉള്ള ഏതു കൈ കടത്തലുകളും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കും.  കാരണം ഇത് ഒരു പ്രകൃതി ദുരന്തമായി അംഗീകരിക്കാൻ അവിടെ ഉള്ള ഒരു സാധാരണ പൌരൻ സമ്മതിക്കില്ല.  പ്രാഥമിക സൌകര്യങ്ങൾ ഇല്ലാതാക്കപ്പെടുന്നവൻ അവിടങ്ങളിൽ പെട്ടന്ന് തന്റെ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കും.  അത് കൊണ്ടാണ് ഈ പ്രശ്നം ക്ഷിപ്രം ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്

നമുക്ക് ഇത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണു നാം ധരിച്ചിരിക്കുന്നത്‌.  പക്ഷെ മേലെ പ്രസ്താവിച്ച വിദേശ കടം നമുക്ക് വേണ്ടുവോളം ഉണ്ട്.  അത് കൊടുത്തു തീര്ക്കാൻ നാം നമ്മുടെ പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്നും ഉണ്ട്. കടം തിരിച്ചടക്കൽ പ്രക്രിയയിൽ പ്രയാസം നേരിടുമ്പോൾ പൌരന്റെ പ്രാഥമിക ആവശ്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്.  പക്ഷെ ഇവിടെ അതിനു ഒരു പ്രത്യേകത ഉണ്ട് എന്ന് മാത്രം.  ഇത്തരം അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ജന സാമാന്യത്തിനു പൊതുവായല്ല.  ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണ്.  അശിക്ഷിതരും അധകൃതരും ആയ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം.  അവർ പ്രതിഷേധം നടത്താൻ ആവാത്ത വിധം ദുർബലർ ആണ് താനും.  അത് കൊണ്ടു മാത്രമാണ് എന്ന് തോന്നുന്നു പാശ്ചാത്യ രാജ്യങ്ങളിൽ ഇന്നും നില നിന്ന് പോകുന്ന സാമ്പത്തിക മുരടിപ്പ് നമ്മളെ അധികമായി അലോസരപ്പെടുത്തിയില്ല എന്ന് നാം ധരിക്കുന്നത്.

(തുടരും)

സ്വവർഗ പ്രേമം

മനുഷ്യൻ അനിയന്ത്രിത ലൈങ്ങികതയിലൂടെ കടന്നു നിയന്ത്രിത ലൈങ്ങികതയിൽ എത്തിയതാണോ.  ആദി മനുഷ്യന്റെ ലൈങ്ങികതക്ക് നിയന്ത്രണങ്ങൾ ഏതും ഇല്ലായിരുന്നു എന്നാണോ.  അങ്ങനെ വിശ്വസിക്കാൻ മൃഗങ്ങളുടെ ജീവിത രീതി നമ്മെ പ്രേരിപ്പിക്കുന്നില്ല.  കാരണം മൃഗങ്ങളുടെ ലൈങ്ങികതക്ക് മനുഷ്യനിലെ ലൈങ്ങികതയെക്കാൾ ചിട്ടയുണ്ട്.  അത് പലപ്പോഴും ഋതുക്കളുമായി ബന്ധപ്പെട്ടു കിടക്കുക പോലും ചെയ്യുന്നു.  മനുഷ്യനും ഒരു കാലത്ത് അങ്ങനെ തന്നെ ആയിരുന്നിരിക്കുമോ.

ഹോമോ സെക്സ്വാലിറ്റി ആണ് ഇവിടെ വിഷയം.  പല മൃഗങ്ങളും സ്വവര്ഗ പ്രേമം പ്രകടിപ്പിച്ചിരുന്നു എങ്കിലും,  അവയൊക്കെയും ഭാഗികവും,  പുന സൃഷ്ടി എന്ന അടിസ്ഥാന ചോദനയുടെ കീഴിൽ മാത്രം വന്ന പ്രക്രിയകൾ മാത്രമായി നില നിന്നിരുന്നവയും ആണ് .  മനുഷ്യനിൽ പക്ഷെ സ്വ വര്ഗം പ്രേമം എന്നും  ഒരു പ്രത്യേക വിഭാഗമായി നില നിന്നിട്ടുണ്ട്. മനുഷ്യന്റെ ബൌധിക വളരച്ചയിലെ എടുത്തു ചാട്ടമായിരിക്കാം ,  അവന്റെ ലൈംഗിക സ്വഭാവങ്ങളിൽ അടിച്ചമാര്തലുകൾ വരാനുണ്ടായ മുഖ്യ കാരണം.  പുന സൃഷ്ടി അതാവശ്യമായ കാലത്തോളം അത് അങ്ങനെ തന്നെ തുടരണം എന്നതിനാൽ മനുഷ്യനിലെ ലൈംഗിക ചോദനകൾ ശക്തിയോടെ ആദ്യ കാലം  നില നിന്നിരിക്കണം. ഇക്കാലങ്ങളിൽ എന്നെങ്കിലും ആകണം മനുഷ്യൻ പുന സൃഷ്ടിയും ലൈങ്ങികതയും തമ്മിൽ ഉള്ള ബന്ധം എന്തെന്ന് മനസ്സിലാക്കിയത് (മൃഗങ്ങൾ അത് ഒരിക്കലും അറിയുന്നില്ല). മനുഷ്യന്റെ ബുദ്ധി വികസിക്കാൻ തുടങ്ങിയതും ഇത്തരം ഒരു അറിവിലൂടെ ആയിരിക്കാം.  ലൈങ്ങികതയുടെ ബാല പാഠങ്ങൾ മനുഷ്യൻ പഠിച്ചതും ചിലപ്പോൾ മൃഗങ്ങളിൽ നിന്നാകാം.  എളുപ്പം മെരുക്കി എടുക്കപ്പെട്ട നായകളെ പോലെ ഉള്ള മൃഗങ്ങളിൽ നിന്ന് അതിന്റെ ആദ്യ പാഠങ്ങൾ മനുഷ്യൻ മനസ്സിലാക്കി എന്ന് പറയുന്നതും തെറ്റാകില്ല.


ഇത് കുറെ സംശയങ്ങൾ മാത്രമാണ്. ദൂരീകരിക്കാൻ പറ്റുന്നവർ അത് ദൂരീകരിക്കണം എന്ന് അപേക്ഷിക്കുന്നു.
1. ബൈ സെക്സ്ഷ്വൽ എന്നതിന്റെ അർഥം ഏതു ലിംഗത്തിൽ പെട്ട മനുഷ്യരോടും ഉള്ള ബന്ധം സാധിക്കുന്നവർ എന്നാണു. അത് ഒരു മാനസിക വൈകല്യം ആയി കരുതപ്പെടുന്നു. അത് എന്ത് തന്നെ ആയാലും ബൈ സെക്ഷ്വൽ സ്വാതന്ത്ര്യം എന്നത് ലിംഗ ഭേദമില്ലാതെ ഏതു മനുഷ്യരോടും ബന്ധപ്പെടാനും ഉള്ള സ്വാതന്ത്ര്യം തന്നെയാണ്. അതിനു കുത്തഴിഞ്ഞ ലൈംഗിക ജീവിതം എന്ന് പറയാമോ.
2. LGBT എന്നതിലെ B എന്നത് ബൈ സെക്ഷ്വൽ എന്നതിന് പകരം നില്ക്കുന്നു എന്ന് എല്ലാവര്ക്കും അറിയാം. അപ്പോൾ LGBT യുടെ ലൈംഗിക സ്വാതന്ത്ര്യത്തെ അങ്ങീകരിക്കുന്നവർ ഈ ബൈ സെക്ഷ്വൽ മനുഷ്യരുടെ, ആരോടും ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നു എന്നല്ലേ അർഥം. അത് ഒരു തരത്തിൽ കുത്തഴിഞ്ഞ ജീവിത രീതിയെ അങ്ങീകരിക്കുന്നതിനു തുല്യമല്ലേ.
3. ഗേ എന്നത് ഒരു മാനസിക വൈകല്യം ആയി വിലയിരുത്തപ്പെടുന്നു. അതിന്റെ നിർവചനം സ്വവർഗ പ്രേമം തന്നെ എന്ന് കരുതുന്നു. അതായത് ഒരു പുരുഷന് പുരുഷനോടും, ലെസ്ബിയാൻ ആണെങ്കിൽ സ്ത്രീക്ക് സ്ത്രീയോടും തോന്നുന്ന ആകര്ഷണം. പക്ഷെ നമ്മൾ ഈ പറയുന്ന ആകര്ഷണം നമുക്ക് ഒരു സ്ത്രീയോടോ പുരുഷനോടോ തോന്നുന്നതിന്റെ മാന ദണ്ഡം എന്താണ്. അവരുടെ ബാഹ്യമായ രൂപമാണോ. അല്ലെങ്കിൽ അവർ ആന്തരികമായി ഒരു സ്ത്രീയാണോ പുരുഷനാണോ എന്നുള്ള അറിവോ. ഈ ചോദ്യം മറ്റൊരു തരത്തിൽ അവതരിപ്പിച്ചാൽ, ഒരു ഗേ ആയ എനിക്ക് പുറത്തു കൂടെ നടന്നു പോകുന്ന പുരുഷനോട് തോന്നുന്ന ആകർഷണം എന്റെ കണ്‍ മുന്നില് അയാള് ഒരു പുരുഷൻ ആയി അവതരിച്ചത് കൊണ്ടാണോ. അല്ലെങ്കിൽ അവിടെ ഒരു സ്ത്രീ പുരുഷ വേഷം കെട്ടി ശരിക്കും ഒരു പുരുഷനായി എന്റെ മുന്നില് നിന്നാൽ എനിക്ക് അവരോടു ആകർഷണം തോന്നുമോ.സെക്സ്ഷ്വൽ ചായ്വുകളെ കുറിച്ചുള്ള സംസാരങ്ങൾക്ക് ഇടയിൽ നാം സ്ഥിരമായി പറയുന്നത് ഗേ മനുഷ്യർക്ക്‌ അവരുടെ ലൈംഗിക ചായ്വുകളിൽ മാറ്റം വരുത്താൻ ആവില്ല എന്നാണു.  അത് ശരിയാണോ എന്ന് എനിക്ക് അറിയില്ല.  പക്ഷെ നമുക്ക് എല്ലാം തന്നെ അത്തരം ലൈംഗിക ചായ്വുകളും അറുപ്പുകളും ഉണ്ട്. ഉദാഹരണമായി നമ്മുടെ അമ്മയോടുള്ള മനോഭാവം.  അത് ഏതെങ്കിലും ഹോര്മോണ്‍ വ്യത്യാസം കൊണ്ടാണ് എന്ന് ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല.  നമുക്ക് ബോധ പൂർവ്വം അമ്മയുടെ നേരെ ഉള്ള അല്ലെങ്കിൽ പെങ്ങളുടെ നേരെ ഉള്ള ഈ ലൈംഗിക അറുപ്പ് മാറ്റാൻ പറ്റും എന്ന് തോന്നുന്നില്ല.  അത് നമ്മുടെ ഒരു തീരുമാനമാണ്.  ഒരു അലംഘിത തീരുമാനം.  ഒരേ ലിങ്ങങ്ങൾക്ക് ഇടയിൽ തന്നെ നമുക്ക് ഇത്തരം തീരുമാനങ്ങൾ എടുക്കാൻ പറ്റും എന്ന് അർഥം.  അതിനർത്ഥം നമ്മള് വളർന്നു വരുന്ന സാഹചര്യങ്ങൾ ഒരു പരിധിയിൽ കൂടുതൽ നമ്മുടെ ലൈംഗിക സ്വഭാവങ്ങളെ നിയന്ത്രിക്കുന്നു എന്ന് തന്നെയാണ്.  നമ്മള് ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം, അമ്മയിൽ നിന്ന് അകന്നു , അമ്മയാരെന്നു അറിയാതെ ജീവിക്കുന്ന മനുഷ്യർക്ക്‌ ഈ പ്രശ്നം ഇല്ല എന്നാണു.  അപ്പോൾ അമ്മയെന്ന സ്ത്രീയോട് നമുക്ക് തോന്നുന്ന അറുപ്പ് ഒരു ശാരീരിക ആകര്ഷണ ഹെതുവല്ല , തികച്ചും മാനസികമാണ് എന്ന് അർഥം.


സ്വവര്ഗ പ്രേമങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ എന്റെ അനുഭവങ്ങളെ കുറിച്ചാണ് ചിന്തിക്കുക.  ഈ 61 വര്ഷ കാലത്തിനിടക്ക്, ലൈംഗിക തീരുമാനം മാറ്റാനാവാത്ത ഗേ മനുഷ്യരെ ഞാൻ ഇത് വരെ പരിചയപ്പെട്ടിട്ടില്ല.  ജനങ്ങള് അത് തുറന്നു പറയാൻ മടിക്കുന്നത് കൊണ്ടാണ് എന്ന് ഒരു വാദത്തിനു വേണ്ടി സമ്മതിക്കാം. പക്ഷെ ബൈ സെക്സ്സ്വൽ സ്വഭാവത്തിന്റെ കാര്യം അങ്ങനെ അല്ല.  എത്രയോ പേരെ നാം ഇക്കാലത്തിന് ഇടയ്ക്കു പരിച്ചപ്പെടുകയും, അവരൊക്കെ പിൽക്കാലങ്ങളിൽ ഉത്തമ കുടുംബ ജീവിതം നയിക്കുന്നതും നമുക്ക് അറിയാം.  ട്രാൻസ് ജെന്ദർ മനുഷ്യരെയും ഇക്കാലത്തിനിടക്ക് നമ്മൾ വളരെ ഏറെ കണ്ടിട്ടുണ്ട്. ശരിക്കും യാതന അനുഭവിക്കുന്ന വിഭാഗം ആണ് എന്നും നമുക്ക് അറിയാം.  അപ്പോൾ പ്രധാനപ്പെട്ട ചോദ്യം ഇതാണ്,  വിവാഹ തുല്യത ഈ ട്രാൻസ് ജെന്ദർ മനുഷ്യരുടെ സാമൂഹിക പ്രശ്നങ്ങൾ അവസാനിപ്പിക്കുമോ.  ഇല്ല എന്ന് മാത്രമല്ല, അത് തങ്ങളുടെ ഉദ്ദേശ്യങ്ങളെ തകിടം മറിക്കുകയും ചെയ്യുമെന്നു ചിലര് കരുതുന്നു. പ്രസിദ്ധ ട്രാൻസ് ജെന്ദർ അഭിഭാഷകയായ ക്രിസ് ഹയാശി പറഞ്ഞത് . 'വിവാഹ സമത്വം എന്നത് കൊണ്ടു നമ്മുടെ പ്രശ്നങ്ങൾ തീര്ന്നു എന്ന് ധരിക്കരുത്. സുരക്ഷിതത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നമ്മുടെ പോരാട്ടം തുടർന്ന് കൊണ്ടെ ഇരിക്കും.  പല എൽ ജീ ബീ ടീ പ്രവര്ത്തകരും, തങ്ങൾക്കു ആവശ്യം വിവാഹ തുല്യതയെക്കാൾ, സുരക്ഷിതത്വം ആണ് എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.   കെവിൻ കാത്ത് കർട്ട് എന്ന മറ്റൊരു അഭിഭാഷകാൻ പറഞ്ഞത്. 'അസമത്വത്തിനു എതിരെ ഉള്ള  സമരം ഇതോടെ അവസാനിച്ചു എന്ന് പറയുന്നവർ മനസ്സിലാക്കണം അത് തെറ്റാണ് എന്ന്.


പല ഫെമിനിസ്റ്റുകളും ,എൽ ജീ ബീ ടീ പ്രവർത്തകരും, ആത്യന്തികമായി വിവാഹം എന്ന സ്ഥാപനം ഇല്ലാതാകുകയാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
********************************
ഇന്ന് വിവാഹ സമത്വം നമ്മുടെ നാട്ടിലെ നിയമം ആയ സ്ഥിതിക്ക് അടുത്ത മുന്നേറ്റങ്ങളുടെ ലക്‌ഷ്യം വിവാഹം എന്ന സ്ഥാപനത്തെ ഇല്ലായ്മ ചെയ്യലാണ്
തമാര മെറ്റ്സ് (ഫെമിനിസ്റ്റ് പ്രവർത്തകയും എഴുത്തുകാരിയും)
***********************
എനിക്ക് മൂന്നു കുട്ടികളും അവർക്ക് അഞ്ചു പിതാക്കളും ഉണ്ട്.................................... ......................................................................................................................................................................................................................................................................... ഇത്തരം ബന്ധങ്ങൾ നിയമ വിധേയമാക്കുന്ന ഒരു വ്യവസ്ഥിതിയിൽ ജീവിക്കണം എന്നാണു എന്റെ ആഗ്രഹം. ഇന്നത്തെ വൈവാഹിക വ്യവസ്ഥിതിയിൽ അത് സാധിക്കുമെന്ന് തോന്നുന്നില്ല
മാഷ ഗെസ്സൻ (ലെസ്ബിയൻ പത്ര പ്രവര്ത്തക)

അപ്പോൾ ഇതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കുന്നത് ഇത് ഒരു ആഘോഷമായി കൊണ്ടാടുന്ന ഒരു വലിയ വിഭാഗം ,  അവശത അനുഭവിക്കുന്ന ജന വിഭാഗങ്ങളെക്കാൾ കൂടുതൽ ശ്രദ്ധിച്ചത് നിയന്ത്രണമില്ലാതെ ഉള്ള ലൈങ്ങികതക്ക് കിട്ടിയ വിജയത്തെ കുറിച്ചായിരുന്നു.  അതി ഭോഗ തല്പരരായ ഒരു തലമുറയ്ക്ക് തങ്ങളുടെ സുഖ സമ്പാദനത്തിന് ഒരു മാര്ഗം കൂടെ കിട്ടിയത് പോലെ.  

പോണോ ഗ്രാഫി സംസ്കാരം.


നമ്മുടെ നഗര യുവത്വത്തെ പോണോ ഗ്രാഫി എല്ലാ വഴികളിലും കൂടെ വളഞ്ഞു പിടിച്ചിരിക്കുന്നു (ഞാൻ നഗര യുവത്വത്തെ കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. കാരണം ഗ്രാമങ്ങളിൽ ഇന്നും ഈ പറഞ്ഞ ഗേ വിവാഹവും ലെസ്‌ബിയൻ സ്വഭാവവും ഒരു പ്രധാന പ്രശ്നങ്ങൾ അല്ല.  ഇതൊന്നും അവർ അറിയുന്നു കൂടി ഇല്ല)  പോണോ ഗ്രഫിയിലെ പരിണാമം ശ്രധിച്ചവർക്ക് അറിയാം അത് വൈകൃതങ്ങളിൽ നിന്ന് വൈക്രുതങ്ങളിലേക്ക് പടര്ന്നു കയറുകയാണ് എന്ന്.  നമ്മുടെ യുവാക്കളിലും സാമാന്തരികമായ ഒരു മനം മാറ്റം ഉണ്ടാവുന്നത് സ്വാഭാവികമാണ്.  മുതലാളിത്തത്തിന്റെ പാര്ശ്വ ഉല്പന്നങ്ങളായ വൈകൃതങ്ങളെ നല്ല സ്വഭാവങ്ങൾ ആണെന്ന് വരുത്തി തീര്ക്കാനുള്ള ശ്രമങ്ങൾ എന്നും മുതലാളിത്തത്തിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടുണ്ട്.  പരസ്പര സ്നേഹവും സഹകരണവും എന്നതിനേക്കാൾ നല്ലത് മാത്സര്യം ആണെന്ന് നമ്മെ പഠിപ്പിച്ചതും, സംയമനത്തേക്കാൾ നല്ലത് ആർത്തി ആണെന്ന് നമുക്ക് കാണിച്ചു തന്നതും ഈ മുതലാളിത്തമാണ്.  തങ്ങളുടെ നില നില്പ്പിനു വേണ്ടി എന്തും നശിപ്പിക്കുന്നതും , യുദ്ധങ്ങൾ ഉണ്ടാക്കുന്നതും, മനുഷ്യനെ മദ്യത്തിനു അടിമയാക്കുന്നതും ഒക്കെ നല്ല സ്വഭാവങ്ങൾ ആയി പരിണമിപ്പിച്ചത്  ഈ മുതലാളിത്തം തന്നെയാണ്. ഇന്ന് ലൈംഗിക കാര്യങ്ങളിലും അത് അങ്ങനെ ആയി തീർന്നിരിക്കുന്നു


സ്വവര്ഗ പ്രേമം എന്നത് ഒരു മനുഷ്യനിൽ നേരത്തെ തീരുമാനിക്ക പ്പെട്ടതാണെങ്കിൽ, അവനു അതിൽ നിന്ന് വിട്ടു പോരാൽ ആവുന്നില്ലെങ്കിൽ, നമുക്ക് അവരോടു സഹതാപിക്കുകയും അവരുടെ ദുഖ നിവാരണത്തിന്  വേണ്ടി പ്രവര്തികുകയും ചെയ്യാം.  പക്ഷെ സ്വർഗ്ഗ സ്നേഹം എന്നത് ഒരു മനുഷ്യന്റെ തീരുമാനം മാത്രമാണ് എങ്കിൽ നമ്മൾ ഈ കാണിക്കുന്ന കോലാഹലത്തിനോന്നും അര്തമില്ല.

ഗേ സ്വഭാവം ജീൻ ഘടനയിലെ മാറ്റങ്ങൾ കൊണ്ടാണെങ്കിൽ,  ഇരട്ടകളായി ജനിക്കുന്ന കുട്ടികൾ രണ്ടു പേരും ഒരു പോലെ ഗേ സ്വഭാവം കാണിക്കണം.  പക്ഷെ പഠനങ്ങൾ അത്തരം കാര്യങ്ങൾ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.  കുട്ടികൾ വളര്ന്നു വരുന്ന പരിതസ്ഥിതികൾ കുട്ടികളുടെ ലൈങ്ങികമായ വളര്ച്ചയെ വളരെ ഏറെ ബാധിക്കുന്നു എന്നത് പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.  ജീവിതത്തിൽ എല്ലാ മനുഷ്യര്ക്കും  തങ്ങളുടെ സമൂഹത്തിനു വിരുദ്ധമായ തങ്ങളുടെ ജന്മ വാസനകളിൽ അധിഷ്ടിതമായ പല കാമനകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്.  പക്ഷെ നമ്മൾ അതൊക്കെ നമ്മിൽ തന്നെ അടിച്ചമാര്തി ഇല്ലാതാക്കുകയാണ്.  ചില മനുഷ്യരിൽ പീഡന പ്രവണത കൂടും എന്നും,  ഹെട്രോ സെക്ഷ്വൽ ആയ പുരുഷരിൽ ചിലര്ക്ക് സ്ത്രീകളുടെ നേരെ അമിതമായ ആവേശം തോന്നും എന്നൊക്കെ നമുക്ക് അറിയുന്ന കാര്യങ്ങൾ ആണ്.  പക്ഷെ നാം അവയൊന്നും നമുക്ക് അനുകൂലമായ ഒരു നിയമമായി അംഗീകരിച്ചു തരാൻ പറയാറില്ല.


Monday, 29 June 2015

മരങ്ങളും നായകളും

മോരും മുതിരയും പോലെ പുല ബന്ധമില്ലാത്ത രണ്ടു കാര്യങ്ങളെ കുറിച്ചാണ് ഞാൻ സംസാര്ക്കുന്നത് എന്ന് തോന്നുമെങ്കിലും,  ഈ അടുത്ത ദിവസങ്ങളിലെ ചില സംഭവങ്ങൾ ഇവ തമ്മിൽ തീർത്താൽ തീരാത്ത ഒരു ബന്ധം ഉണ്ടാക്കിയിരിക്കുന്നതുപോലെ എനിക്ക് തോന്നുന്നു.  നായ കടിച്ചും മരം വീണും കുറെ പേര് മരിക്കുകയോ, അപകടപ്പെടുകയോ ചെയ്തിരിക്കുന്നു.  നായകളെയും മരങ്ങളെയും ഉച്ചാടനം ചെയ്യേണ്ടതാണ് എന്ന ചിന്ത ഒരു വിഭാഗം ജനങ്ങളിൽ എങ്കിലും ഉടലെടുത്തതായി സംശയിക്കേണ്ടിയിരിക്കുന്നു.  നായകളെ സംബന്ദിച്ചു അത് പരിപൂർണമെങ്കിൽ മരങ്ങളെ സംബന്ദിച്ചു അത് ഭാഗികം മാത്രമാണ്. മരങ്ങൾക്ക് പ്രതീക്ഷകൾ ഉണ്ടെന്നും നായകൾക്ക് അതില്ലെന്നും അർഥം.  ബസ്സ് കുത്തി മരിക്കുന്ന ലക്ഷങ്ങളെയോ,  നൂടില്സ് തിന്നു മരിചിരിക്കാനിടയുള്ള ആയിരങ്ങളെയോ കുറിച്ച് ഇത്തരുണത്തിൽ വെറുതെ ചിന്തിച്ചു സമയം പാഴാക്കേണ്ട എന്ന് ഞാൻ വിചാരിക്കുന്നു.  കാരണം അതിലോക്കെയും കുറ്റവാളികൾ ജീവനില്ലാത്ത ചില വസ്തുക്കൾ മാത്രമാണെന്നും അവയെ ശിക്ഷിക്കാൻ ആര്ക്കും അധികാരമില്ലെന്നും നമുക്ക് അറിയാം. മരങ്ങളുടെ കാര്യം അങ്ങനെ അല്ല. അതിനു ജീവനുണ്ട് എന്ന് നമ്മുടെ ഒരു നാട്ടുകാരാൻ തന്നെയാണ് കണ്ടുപിടിച്ചത്.  അത് കൊണ്ടു അതും ശിക്ഷക്ക് അർഹയാണ്

ഇനി ഞാൻ പറയാൻ പോകുന്നത് കുറെ കണക്കുകളും കുറെ കാര്യങ്ങളും മാത്രമാണ്.  നേരത്തെ തന്നെ ഇങ്ങനെ പറഞ്ഞു കളയുന്നത്, ഇത് വായിക്കുന്നവർ ആരും തന്നെ ഇതിനെതിരെ വൈകാരികമായി പ്രതികരിക്കരുത് എന്ന് എനിക്ക് നിര്ബന്ധ മുള്ളത് കൊണ്ടാണ്.  ഇന്ന് നമ്മിൽ പലരെയും ഭരിക്കുന്നത്‌ വിചാരങ്ങലെക്കാൾ കൂടുതൽ വികാരങ്ങൾ ആണ്..  എന്ത് കൊണ്ടു ഇതൊക്കെ ഇവിടെ പറയുന്നു എന്ന് ചോദിച്ചാൽ ഒരു മിണ്ടാ പ്രാണിയുടെ ഭാഗ ധേയം നിർണ്ണയിക്കുന്നതിൽ ഇത്തരം കണക്കുകൾക്കൊക്കെ വളരെ ഏറെ പ്രസക്തിയുണ്ട് എന്ന് ഞാൻ ധരിക്കുന്നത് കൊണ്ടാണ്.  വായനക്കാര് ഇതിനോട്  യുക്തമായ രീതിയിൽ പ്രതികരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

അപ്പോൾ നമുക്ക് നായ വധത്തെ കുറിച്ച് തുടങ്ങാം. മര വധം ഇന്നും നമ്മൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഇടയില്ലാത്തത് കൊണ്ടു അത് തല്ക്കാലം പിന്നണിയിലേക്ക് തള്ളുകയാണ്.   ഇന്ത്യയിൽ ഒരു വര്ഷം 20000 പേരോളം ഭ്രാന്തിളകി മരിക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.  അതിൽ ഭൂരി ഭാഗവും ഉത്തരെന്ധ്യയിലെ ഗ്രാമങ്ങളിൽ ആയിരിക്കാനാണ്‌ സാധ്യത.  കേരളത്തിലെ കാര്യം നമുക്ക് തന്നെ അറിയാം.  അത് ഒരു വർഷത്തിൽ അങ്ങേ അറ്റം 20.  അത് പോലും ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.  നമ്മുടെ ഉയര്ന്ന വിദ്യാഭ്യാസം ഇതിനൊരു  കാരണം തന്നെ എന്നതിൽ സംശയമില്ല.  ശരിയായ രീതിയിൽ ബോധാവല്ക്കരിച്ചു എങ്കിൽ ഈ സംഖ്യ പൂജ്യത്തിൽ എത്തിക്കാൻ പ്രയാസമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.  കാരണം ഇവിടെ മരിക്കുന്നത് പലതും ചെറിയ കുട്ടികൾ ആണ്.  അതും ആരും അറിയാതെ കടി ഏറ്റവർ.  സമൂഹം കൂടുതൽ ജാഗരൂഗമായെങ്കിലെ അത്തരം മരണങ്ങൾ ഒഴിവാക്കാൻ പറ്റൂ.  ഈ അടുത്ത ദിവസം ഒരു കുട്ടി മരിച്ചത്, നായ കടിച്ച വിവരം വീട്ടില് പറയാത്തത് കൊണ്ടാണ്.  അങ്ങനെ ഒരു സംഭവം കുട്ടി മരിച്ചപ്പോൾ അറിയുന്നത് മറ്റു പലരും പറഞ്ഞിട്ടാണ് എന്നുള്ളത് പോലും തെളിയിക്കുന്നത്, മറ്റുള്ളവർ ഇതിൽ ഒന്നും ചെയ്തില്ല എന്നാണു.

ഇന്ത്യയിൽ ഒരു വര്ഷം 10 ലക്ഷത്തോളം കുട്ടികൾ (അഞ്ചു വയസ്സിൽ താഴെ ഉള്ളത് )  പോഷകാഹാര കുറവ് കൊണ്ടു മരിക്കുന്നു.  ഈ പോഷകാഹാര കുറവ് എന്നത് ഒരു ഭംഗി വാക്ക് മാത്രമാണ്.  സത്യം എന്തെന്ന് നമുക്കൊക്കെ അറിയാം. ആഹാര കുറവ് തന്നെ.  2014 ലെ ഒരു കണക്കു പ്രകാരം ഇന്ത്യയിൽ ഒരു ദിവസം 3500 കുട്ടികൾ ഒഴിവാക്കാൻ പറ്റുന്ന മരണത്തിനു അടിപ്പെട്ടു പോകുന്നുണ്ട്. നായ കടിച്ചുള്ള 20000 ത്തിൽ നിന്ന് 14 ലക്ഷതിലെക്കുള്ള ദൂരം വളരെ വളരെ ആണ്. പക്ഷെ നാം ഈ പട്ടിണി മരണത്തെ കുറിച്ച് അത്ര ഏറെ വേവലാതി പെട്ടതായി  കാണുന്നില്ല.  നാളെ നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ അതി ഭക്ഷണം ഒഴിവാക്കി ഈ മരണത്തെ പ്രതിരോധിക്കണം എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ അയാളെ കല്ലെറിയുകയും ചെയ്യും. ഈ സാഹചര്യത്തിന് മുന്നില് നിന്ന് കൊണ്ടാണ് നാം നായ വധത്തെ കുറിച്ച് ചിന്തിക്കേണ്ടത്.  നായകൾക്ക് വോട്ടവകാശം ഇല്ലെങ്കിലും നാട്ടിലെ നായകളെ സ്നേഹിക്കുന്ന ലക്ഷങ്ങൾക്ക് അതുണ്ട്.  അത് കൊണ്ടു തന്നെ അവയെ കുറിച്ച് സംസാരിക്കാൻ അവർക്ക് അവകാശമുണ്ട്‌. അവർ ഒരു ന്യൂന പക്ഷമാണെങ്കിൽ കൂടി.

നായകൾക്കും വന്യ മൃഗങ്ങൾക്കും രണ്ടു തരത്തിലുള്ള നീതി നടപ്പാക്കാൻ പാടുണ്ടോ.  കാഴ്ച ബംഗ്ലാവിൽ കുട്ടിയെ കടിച്ചു തിന്ന കടുവയുടെ ഒഴികഴിവുകൾ ഒരു നായ്ക്കും ബാധകമല്ലേ.  അവിടെ കുട്ടി അങ്ങോട്ട്‌ പോയി എന്നും ഇവിടെ നായ ഇങ്ങോട്ട് വന്നു എന്നുമാണ് നമ്മുടെ ന്യായം എങ്കിൽ നായയുടെ യഥാര്ത സ്ഥലം എവിടെ എന്ന് പറയാനും നാം ബാധ്യസ്ഥരാണ്.  നാട്ടിൽ ഇറങ്ങിയ വന്യ മൃഗത്തെ കാട്ടിലേക്ക് മടക്കി കൊണ്ടു പോകുന്നത് പോലെ നായകൾക്കും പോകാൻ ഒരു ഇടം വേണ്ടേ . അത് എവിടെയാണ്. ഈ കാടു തന്നെയാണോ.  അങ്ങനെ എന്ന് നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ നായകളെ ഈ കാടുകളിലേക്ക് തിരിച്ചയക്കാനുള്ള സന്മനസ്സു നാം കാണിക്കണം.  അത് തികഞ്ഞ ക്രൂരതയാണ് എനിക്ക് തോന്നുന്നുണ്ടെങ്കിലും,  അത്തരം ക്രൂരതകൾ നമ്മൾ നമ്മുടെ ഭക്ഷണത്തിനും മറ്റുമായി ഇപ്പോൾ ചെയ്തു കൊണ്ടെ ഇരിക്കുന്നുണ്ട്‌.

നിങ്ങൾക്ക് നായകളോടു അത്രയേറെ സ്നേഹമുണ്ടെങ്കിൽ അവയെ നിങ്ങൾക്ക് സംരക്ഷിച്ചു കൂടെ എന്ന് ഒരു സുഹൃത്ത്‌ ചോദിച്ചതായി കണ്ടു.  ഭിക്ഷക്കാരുടെ കാര്യത്തിലും സമാനമായ ഒരു ചോദ്യം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.  നമ്മിൽ പലരുടെയും ധാരണ നമ്മള് അഞ്ചു കൊല്ലത്തിൽ ഒരിക്കൽ കൃത്യമായി വോട്ടു ചെയ്യാൻ പോകുന്നത് ഇതൊക്കെ വെറുതെ നോക്കി രസിക്കാനാണ് എന്നത്രെ. നമ്മള് ഓരോ കാര്യത്തിനും ഓരോ സ്ഥാപനങ്ങൾ സൃഷ്ടിച്ചു വച്ചിട്ടുണ്ട്.  നമ്മൾ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചെയ്താൽ പലതും നടക്കില്ല എന്ന ബോധമുള്ളത് കൊണ്ടാണ് ജനാധിപത്യം ഇത്തരത്തിലുള്ള ഓരോ സ്ഥാപനങ്ങളും സൃഷ്ടിച്ചിട്ടുള്ളത്. ജാനാധിപത്യത്തിന്റെ അടിസ്ഥാന തത്വം എന്തെന്ന് അറിയാത്ത ബുദ്ധി ജീവികൾ  ഇങ്ങനെ പല പല ചോദ്യങ്ങളും ചോദിക്കും.  നിങ്ങളുടെ വീടിന്റെ മുന്നിലെ റോഡ്‌ പൊട്ടി പോളിഞ്ഞെങ്കിൽ അതിൽ കരയാൻ എന്തിരിക്കുന്നു. നിങ്ങൾക്ക് തന്നെ അതങ്ങ് ശരിയാക്കിയാൽ പോരെ എന്ന് ആരും ഇതുവരെ ചോദിച്ചിട്ടില്ല എന്ന സമാധാനമുണ്ട്.

ഇനി അടുത്ത ചോദ്യം മേൽ പറഞ്ഞ ഈ പ്രാകൃത രീതി ലോക രാജ്യങ്ങളിൽ എവിടെ എങ്കിലും അനുഷ്ടിക്കുന്നുണ്ടോ എന്ന് അറിയുകയാണ്.  ഞാൻ അറിഞ്ഞിടത്തോളം ഇല്ല.  ഒരിടത്തും നായകളെ കൊല്ലണം എന്ന് ജനങ്ങള് ബഹളം കൂട്ടിയതായി അറിയില്ല.  പല ഇടങ്ങളിലും നായകളുടെ ജനസംഖ്യ നിയന്ത്രിക്കുന്നത്‌ ഭരണ കൂട തലത്തിൽ തന്നെ ചെയ്യുന്ന പ്രവർത്തിയാണ്. ഒട്ടു മിക്ക രാജ്യങ്ങളിലും,  തെരുവ് നായകൾക്ക് വേണ്ടി മാത്രമായി ഭക്ഷണത്തിൽ കൊടുക്കുന്ന വാക്സിനുകൽ ഉണ്ട്.  ഒന്നാം ലോക രാജ്യങ്ങളിൽ രാബീസ് എന്ന രോഗമേ ഇല്ല എന്നാണു അറിയാൻ കഴിഞ്ഞത്.  പക്ഷെ അത് ഇവിടെ പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്കറിയാം. കാരണം ലോകത്ത് ഒരു വിധം രാജ്യങ്ങളിൽ ഒക്കെ നല്ല റോഡുകള ഉണ്ട്. ഇവിടെ അത് ഇല്ലല്ലോ.  റെയിൽവേ ട്രാക്കിലെ അപ്പിയും തതൈവ.

അപ്പോൾ എന്റെ അഭിപ്രായം ഇത് മാത്രമാണ്. നമ്മള് നായ വധം തീരുമാനിച്ചു എങ്കിൽ അത് ഇങ്ങനെ പത്രങ്ങളിലും മറ്റും പരസ്യം ചെയ്തു ചെയ്യേണ്ട കാര്യമില്ല. കഴിയുന്നതും രഹസ്യമായി ചെയ്യുക.  നമ്മൾ ഒരു പ്രാകൃതത്വം ഇവിടെ പരീക്ഷിക്കുന്നു എങ്കിൽ അത് കഴിയുന്നതും ലോക ജനതയെ അറിയിക്കാതിരിക്കുന്നതാണ് നല്ലത്.

നോട്ട്:  ഭ്രാന്തിളകിയ നായകളെ കൊല്ലുന്നത് മേൽ പറഞ്ഞ നായ വധ കാടഗറിയിൽ വരില്ല.  ഭ്രാന്തൻ നായകളെ വെറുതെ വിട്ടു കളയണം എന്ന് ആരും പറയില്ല. അതിനെ നമ്മൾ ദയാ വധം എന്ന പേരിട്ടാണ്‌ വിളിക്കുന്നത്‌.

Friday, 26 June 2015

അബലരോടുള്ള നമ്മുടെ പെരുമാറ്റം

നമ്മുടെ അടുത്തു ഒരു ധനികന്റെ വീട്ടിൽ ഒരു സ്ത്രീ വീട്ടു വേലകൾ ചെയ്തു ജീവിച്ചിരുന്നു. എനിക്ക്  ഓർമ്മയുള്ള കാലം മുതൽ ആ സ്ത്രീ അവിടെ പ്രതിഫലെച്ച കൂടാതെ ജോലിയെടുത്തു ഒരു ഗൃഹാംഗത്തെ പോലെ ജീവിച്ചു. പക്ഷെ പ്രസ്തുത സ്ത്രീ പ്രായമായപ്പോൾ അവർ തങ്ങൾക്കു ഒരു ഭാരമാവേണ്ട എന്ന് കരുതി അവരെ ആ വീട്ടുകാർ ഒരു വൃദ്ധ സദനത്തിൽ കൊണ്ടു ചെന്നാക്കി.  ഒരിക്കൽ ആ വീട്ടിലെ ഗൃഹ നാഥനെ കണ്ടപ്പോൾ 'നിങ്ങൾ ഈ ചെയ്തത് വലിയ ക്രൂരത ആയിപ്പോയി' എന്ന് ഞാൻ പറഞ്ഞു. അതിനു അദ്ദേഹം എനിക്ക് തന്ന മറുപടി ഇതാണ്.  'താങ്കൾക്കു നാട്ടിലെ വൃദ്ധരോട് ഇത്രയേറെ സഹതാപം ഉണ്ടെങ്കിൽ കുറെ എണ്ണത്തിനെ നിങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൂടെ' എന്ന്.  ഈ ഉത്തരത്തിൽ ഞാൻ അത്ര ഏറെ ക്രുദ്ധ നാകേണ്ട കാര്യമില്ല എന്ന് തോന്നുന്നു. കാരണം വർത്തമാന കാലത്ത് പുരുഷന്റെ ചെയ്തികൾ അത്തരത്തിലുള്ളവ തന്നെയാണ്. നാം നമ്മുടെ അമ്മമാരെ പോലും വൃദ്ധ സദനങ്ങളിൽ ആക്കാൻ മടി കാണിക്കുന്നില്ല. അത് ചൂണ്ടി കാണിക്കുന്നവരെയും  നമ്മൾ മേലെ പറഞ്ഞ രീതിയിലുള്ള മറുപടികൾ കൊണ്ടു ആക്രമിക്കുന്നു.  അപ്പോൾ മൃഗങ്ങളോട് മനുഷ്യർ അത്തരത്തിൽ പെരുമാരുന്നതിൽ നാം അല്ബുധപ്പെടെണ്ട കാര്യമില്ല

ഇതിൽ നിന്നൊക്കെ നാം മനസ്സിലാക്കുന്നത് നന്ദി കേടു മനുഷ്യ  സ്വഭാവം തന്നെയാണ് എന്നത്രെ.  ഏറ്റവും ചുരുങ്ങിയത് വർത്തമാന കാലത്തെങ്കിലും. കാട്ടു മൃഗങ്ങളായ നായകളും പൂച്ചകളും വളർത്തു മൃഗങ്ങളായി പരിണമിച്ചത്‌ സ്വമേധയാ അല്ല.  അവയുടെ ആദി പിതാക്കളെയും മാതാക്കളെയും, നമ്മുടെ ആദി പിതാക്കളോ, മാതാക്കളോ തങ്ങളുടെ സ്വാര്ത താല്പര്യങ്ങൾ ഹേതുവായി മെരുക്കി എടുത്തത്‌ തന്നെയാണ്.  അവരെ ഒക്കെ നായാട്ടിലും ഗൃഹ പരിപാലനത്തിലും, വന്യ മൃഗങ്ങളിൽ നിന്നുള്ള സുരക്ഷിതത്വത്തിനും അങ്ങനെ ഉള്ള നാനാ വിധ കാര്യങ്ങളിലും  ഈ മൃഗങ്ങൾ സഹായിച്ചു പോരികയും, അതിന്റെ പരിണിത ഫലമെന്നോണം ഈ മൃഗങ്ങൾ ഒക്കെയും മനുഷ്യന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു നാട്ടു ജീവിയായി പരിണമിച്ചതാണ് എന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു.  അപ്പോൾ ഈ ജീവികളുടെ ഇത്തരത്തിലുള്ള പരിണാമത്തിൽ അവയ്ക്ക് സംഭവിച്ചു പോയതായ എല്ലാ ബാലഹീനതകല്ക്കും,  ശാരീരിക  ആരോഗ്യ അവശതകൾക്കും കാരണം അവയെ ഇങ്ങനെ ആക്കി തീർത്ത മനുഷ്യൻ തന്നെയാണ് എന്ന് അർഥം.  അത്തരം അവശതകൾ തനിക്കു താങ്ങാൻ കഴിയാവുന്നതിനു അപ്പുറമാകുമ്പോൾ അതിനെ ചികിത്സിച്ചു അവയ്ക്ക് ഒരു സൽ ജീവിതം പ്രദാനം ചെയ്യുന്നതിന് പകരം, നാം ചെയ്യുന്നത് അവയെ കയ്യോഴിയുകയാണ്.  ലെഖനാരംഭത്തിലെ അമ്മയോടും നാം ചെയ്തത് ഇത് തന്നെയാണ്.  സമീപ ഭാവിയിൽ എല്ലാ അമ്മമാരും അച്ചന്മാരും അനുഭവിക്കെണ്ടതും ഇതൊക്കെ തന്നെയാണ്.  ചുരുക്കി പറഞ്ഞാൽ വർത്തമാന കാലത്ത് മൃഗങ്ങളുടെ നേരെ നാം കാണിക്കുന്ന ഈ പെരുമാറ്റ രീതി നാളെ നാം നമ്മുടെ സഹജീവികളോട് കാണിക്കുന്ന പെരുമാറ്റ രീതികളിലെക്കുള്ള ഒരു ചൂണ്ടു പലക മാത്രമാണ്.

പഴുത്ത പ്ലാവിലകൾ വീഴുന്നത് കണ്ടു പച്ച പ്ലാവിലകൾ ചിരിക്കാതിരിക്കുക.  നിങ്ങളുടെ വീഴ്ചകൾക്ക് സമയത്തിന്റെ വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ

അനുബന്ധം : നമ്മുടെ അടുത്ത വീട്ടിലെ പട്ടി ഒരു ദിവസം തളർ വാദം പിടിപെട്ടു വീണു പോയി.  പട്ടിയെ പരിശോദിച്ച ഡോക്ടർ അത് രക്ഷപ്പെടാൻ സാധ്യത ഇല്ല എന്ന് പറഞ്ഞു. വീട്ടുകാര് അതിനെ കൊല്ലാൻ തീരുമാനിച്ചപ്പോൾ ആ വീട്ടിലെ യുവതി നിലവിളിച്ചു എന്ന് മാത്രമല്ല അതിനു സമ്മതിക്കില്ല എന്നും താൻ അതിനെ ശുശ്രൂഷിച്ചു കൊള്ളാം എന്നും പറഞ്ഞു.  അന്ന് മുതൽ അവൾ ജോലിക്ക് പോകുന്നത് നിർത്തി. ഒരു വര്ഷത്തിനു ശേഷം പട്ടി എഴുന്നേറ്റു നടക്കാവുന്ന സ്ഥിതിയിൽ ആയി. ഒരു ദിവസം ആ പെണ്‍ കുട്ടി പട്ടിയെയും കൂട്ടി എന്റെ വീടിന്റെ പടിക്കൽ വന്നപ്പോൾ എന്റെ പ്രായമായ അമ്മ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.  അപ്പോൾ അമ്മ ഇങ്ങനെ പറഞ്ഞു.  'എന്നെ പോലെ നിന്റെ അമ്മയ്ക്കും ഒരിക്കലും പേടിക്കേണ്ട.  ഒരു നാൽക്കാലിക്കു വേണ്ടി ഇത്രയേറെ ത്യാഗം സഹിച്ച നീ നിന്റെ അമ്മയെ ഒരിക്കലും തഴയില്ല. എല്ലാ അമ്മമാർക്കും ഇങ്ങനെ ഉള്ള മക്കൾ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു  '

ശരിയാണ്.  ഒരു മൃഗത്തെ സ്നേഹിക്കുന്ന മനുഷ്യൻ അശരണരായ മനുഷ്യരെ തീര്ച്ചയായും സ്നേഹിച്ചിരിക്കും 

മൃഗങ്ങളെ ക്ഷമിക്കുക

സ്ത്രീ ശാക്തീകരണത്തെ കുറിച്ച് വായിക്കുമ്പോഴൊക്കെ ഞാൻ ശ്രദ്ധിച്ചത് സ്ത്രീ ശാക്തീകരണ ചിന്താഗതിക്കാർ ആരും തന്നെ തങ്ങളുടെ പ്രതിഷേധങ്ങൾ സ്ത്രീയിൽ മാത്രം ഒതുക്കി നിർത്തുന്നില്ല എന്നാണു.  അവരുടെ പ്രതിഷേധം കുറെ കൂടെ വിപുലമാണ്. അതിൽ സ്ത്രീ മാത്രമല്ല, പ്രകൃതി ഉണ്ട്,  നിസ്സഹായരായ മൃഗങ്ങൾ ഉണ്ട് , പോരാത്തതിന് സമൂഹത്തിലെ വൃദ്ധ പ്രജകൾ ഉണ്ട്.  അപ്പോൾ അവരുടെ പ്രതിഷേധം യഥാർത്ഥത്തിൽ ഒരു പ്രത്യേക ലിംഗത്തിന് വേണ്ടിയല്ല.  അവർക്ക് പലരും  പറയുന്നത് പോലെ സ്ത്രീക്ക് വേണ്ടി മാത്രം ശബ്ദിച്ചാൽ മതി.  പിന്നെ എന്ത് കൊണ്ടു അവർ തങ്ങളുടെ പ്രതിഷേധങ്ങളിൽ മേൽ പറഞ്ഞ അബലരെയും പെടുത്തി എന്നുള്ളതിന്റെ ഉത്തരം എന്റെ പോസ്റ്റിൽ വ്യക്തമായും ഉണ്ട്.  ചുവന്ന ഇന്ത്യക്കാരെ കുറിച്ച് പറഞ്ഞിടത്ത്.  ശരിയാണ് എല്ലാവർക്കും അത് പോലെ പറയാൻ പറ്റും. കാരണം കാടുകളിൽ ഇങ്ങനെ അലഞ്ഞു തിരിച്ചു, അമ്പും വില്ലും എടുത്തു, പരദേശികളെ ആക്രമിക്കുന്ന അവൻ ലോകത്ത് ആവശ്യമില്ലാത്ത വര്ഗം തന്നെയാണ്. പിന്നെ എന്ത് കൊണ്ടു ഞാൻ അടക്കമുള്ള മനുഷ്യര് ക്രൂരമായ ഈ ഹിംസയെ തള്ളി പറയുന്നു എന്നുള്ളതാണ് ചോദ്യം.  എന്ത് കൊണ്ടു മൃഗശാലയുടെ ഏണിയിൽ നിന്ന് താഴേക്കു തെറിച്ചു വീണ കുട്ടിയെ തിന്ന കടുവയെ നാം തൂക്കി കൊല്ലാൻ വിധിച്ചില്ല.  ഉത്തരം പറയാൻ വിഷമം ഉണ്ട് എന്ന് അറിയാം. പക്ഷെ നാം ഇതിനു ഉത്തരം പറഞ്ഞെ ഒക്കൂ.  ഒരിക്കൽ കാട്ടിൽ  നിന്ന് നാട്ടിലേക്ക് ഇറങ്ങി വന്ന കടുവ ഒരു നാട്ടുകാരനെ പിടിച്ചു ഭക്ഷിച്ചപ്പോൾ നാട്ടുകാർ ഇളകി വശായി.  പക്ഷെ അന്ന് വിവേക ശാലിയായ ഒരു മനുഷ്യൻ പറഞ്ഞത് എന്താണ് എന്ന് അറിയാമോ. നിങ്ങൾ ഇന്ന് നാട് എന്ന് പറഞ്ഞു വസിക്കുന്ന ഇടം, ഒരിക്കൽ ഈ കടുവയുടെ വാസ സ്ഥാനമായിരുന്നു.  അതിന്റെ വാസ സ്ഥാനം തട്ടിയെടുത്തു, അതിനെ ഗതി കിട്ടാത്ത ഒരു ജീവിയാക്കിയത്തിനു ശേഷം, നാട്ടിലേക്ക് അറിയാതെ എത്തപ്പെടുന്ന അതിനെ ആണ് നിങ്ങൾ കുറ്റം പറയുന്നത്.   മനുഷ്യന്റെ കടന്നു കയറ്റങ്ങൾ ശരിക്കും അമേരികയിലേക്ക് കടന്നു കയറിയ വെള്ളക്കാരന്റെ കടന്നു കയറ്റം പോലെ തന്നെയാണ്.  അവനു വേണ്ടാത്ത ജീവികളെ/മനുഷ്യരെ കൊന്നു തീർക്കുന്നതിൽ ഒരിക്കലും മനുഷ്യനും കുറ്റ ബോധം തോന്നിയിട്ടില്ല.  എല്ലാ സ്ത്രീ പക്ഷക്കാരും തങ്ങളുടെ ഉള്ളിൽ അറിയുന്ന ഒരു സത്യമാണ് ഇത്. ശക്തിയുടെ ഉപാസന, ആശക്തരെ തെരുവിൽ ഏറിയും,  അവരെ തിരിഞ്ഞു നോക്കാൻ ആളില്ലാതാകും. ഇന്നത്‌ നിന്നഹായയായ ഒരു മൃഗത്തിന് നേരെ ആണെങ്കിൽ നാളെ അത് സമൂഹത്തിനു ആവശ്യമില്ലാത്ത വൃദ്ധരുടെ നേരെ ആയിരിക്കും(അത് ഇപ്പോൾ തന്നെ നാം അനുഭവിക്കുന്നു) പിന്നെ ശക്തി കുറഞ്ഞ സ്ത്രീയുടെ നേരെ പ്രകൃതിയുടെ നേരെ .  അപ്പോൾ അവരുടെ പ്രതിഷേധം പുരുഷന് നേരെ അല്ല. ശക്തിയെ ഉപാസിക്കുന്ന പുരുഷത്വതിനു നേരെ ആണ്.  അത് മുളയിലെ നുള്ളിയില്ലെങ്കിൽ സമൂഹത്തിനു അപകടമാണ് എന്ന് അവർക്ക് നന്നായി അറിയാം.  അത് കൊണ്ടാണ് അവരുടെ പ്രതിഷേധം തങ്ങളിൽ മാത്രം ഒതുക്കാൻ അവർ ആഗ്രഹിക്കാത്തത്.  മൃഗ സ്നേഹികൾ മാത്രം 100 നായകളെ പിടിച്ചു വീട്ടില് വളർത്തണം എന്ന് പറയുന്ന നിങ്ങൾ നാളെ പറയുക, തെരുവിൽ അലയുന്ന ഭിക്ഷക്കാരോട് നിങ്ങള്ക്ക് അത്ര മാത്രം കരുണ ഉണ്ടെങ്കിൽ ഒരു നൂറു പേരെ വീട്ടില് വിളിച്ചു ഭക്ഷണം കൊടുത്തു കൂടെ എന്നായിരിക്കും.  പക്ഷെ ഇതിൽ എനിക്ക് അത്ഭുദം തെല്ലും ഇല്ല.  കാരണം നമ്മുടെ സമൂഹം ഇന്ന് അങ്ങനെയാണ്.  ആശരണരായ മനുഷ്യര്ക്കും ജീവികൾക്കും ആണ് ഒരു ഭരണ കൂടത്തിന്റെ ആവശ്യം.  കാരണം ദാരിദ്രരെയോ,  വൃധരെയോ,  അബലരായ മറ്റുള്ള വരെയോ കയ്യോഴിയാനാണ്‌ വ്യക്തികൾ തത്രപ്പെടുക.  അപ്പോൾ അതിനു വിരുദ്ധമായി നില്ക്കേണ്ടത് ഭരണ കൂടമാണ്. അവർ അത് ചെയ്യുന്നില്ല എന്നുള്ളത് നിഷ്കളങ്കരായ ഒരു കൂട്ടം ജീവികളുടെ (മനുഷ്യൻ അടക്കം) നാശത്തിൽ കലാശിക്കും.

പണ്ടു ആരോ പറഞ്ഞ ഒരു വാചകം ഉദ്ദരിച്ച്‌ കൊണ്ടു ഞാൻ നിർത്തുന്നു.

'കള്ളനും കൊള്ളക്കാരനും, കൊലപാതകിക്കും,  തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു വക്കീലിനെ കിട്ടും.   പക്ഷെ ഒരു നിഷ്കളങ്കന് തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരിക്കലും ഒരു വക്കീലിനെ കിട്ടില്ല.

തങ്ങൾക്കും ഈ ലോകത്ത് ജീവിക്കാൻ അർഹതയുണ്ട് എന്ന് തെളിയിക്കാൻ ഒരു പാവം മൃഗത്തിനും പറ്റില്ല.

Tuesday, 23 June 2015

നമ്മുടെ വിട്ടു വീഴ്ചകൾ

പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിൽ ആയിരുന്ന കാലത്ത് മാഷ്‌ ഇങ്ങനെ പറഞ്ഞു.  പലരും ഇത് തുടർന്ന് പോകാൻ പ്രയാസപ്പെടുന്നു.  ഇന്നാളു ഒരാള് ചോദിച്ചു മാസത്തിൽ ഒരു കോഴി കഴിക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന്.  അതിനു ശേഷം രണ്ടു ദിവസം ഉപവാസം എടുത്താൽ പോരെ എന്ന്.  മാരക രോഗം പിടിപെട്ട ഒരു മനുഷ്യൻ തന്റെ ആരോഗ്യത്തെക്കാൾ വേവലാതി പെടുന്നത് താൻ കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വാദിനെ കുറിച്ചാണ്.

മറ്റൊരു ഹോമിയോ  ഡോക്ടർ  പറഞ്ഞത് ഇതാണ് . കാപ്പി ചായ ഇവ ഒഴിവാക്കണം എന്ന് പറഞ്ഞാൽ പലരും പിന്നീട് ഇങ്ങോട്ട് വരില്ല.  രോഗിക്ക് പോലും ഇതൊക്കെ ഒഴിവാക്കാൻ ബുദ്ധി മുട്ട് തോന്നുന്നു എങ്കിൽ ഒരു നല്ല ജീവിത രീതി ഇവിടെ വളർത്തി എടുക്കാൻ എത്ര മാത്രം ബുദ്ധി മുട്ടുണ്ട് എന്ന് ആലോചിച്ചു നോക്കൂ.

യോഗയെ കുറിച്ചുള്ള പായ്യാരങ്ങൾ അരങ്ങു തകര്ക്കുന്ന വേളയിൽ ഞാൻ ഇവയൊക്കെ ഓർത്തത്‌ സ്വാഭാവികമാണ്.  കാരണം നമ്മുടെ മുൻപിൽ ഇപ്പോൾ വച്ച് വിളമ്പപ്പെട്ട യോഗയും  ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെയാണ്.  ആവശ്യമായ പല കാര്യങ്ങളും അറുത്തു മാറ്റപ്പെട്ട ഒരു സ്യുഡൊ യോഗ. ഇതാണോ നമ്മുടെ മുനിമാര് പ്രചരിപ്പിച്ച യോഗ.

ഇന്നാളു എന്റെ മരുമകൻ പറഞ്ഞു. യോഗ ചെയ്യുമ്പോൾ ഭക്ഷണത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഒന്നുമില്ല എന്ന് മാഷ്‌ പറഞ്ഞു. ശരിയാണോ സുഹൃത്തുക്കളെ.  ശരിയല്ല.  കാരണം യോഗ ശാരീരികവും മാനസികവും ആയ സ്വസ്ഥതക്ക് ഊന്നൽ കൊടുക്കുന്ന ഒരു ജീവിത രീതിയാണ്.    നിങ്ങളുടെ സ്വച്ഛമായ ജീവിത രീതി അവിടെ വ്യായാമത്തോളം പ്രാധാന്യമുള്ളതാണ്.  യോഗ അഭ്യസിക്കുന്ന മനുഷ്യൻ നന്മയുടെ പാതയിലാണ്.  ഇന്നലെ വരെ അഴിമതിക്കാരനായ നിങ്ങൾ ഇന്ന് മുതൽ അങ്ങനെ അല്ല എന്ന് പ്രതിജ്ഞ എടുക്കുകയാണ്.  ഇന്നലെ വരെ കുത്തഴിഞ്ഞ ജീീവിതം നയിച്ച നിങ്ങൾ ഇനി മുതൽ ജീവിതം ശരിയായ രീതിയിൽ കുത്തി കെട്ടുകയാണ്.  പക്ഷെ നിങ്ങൾ നിങ്ങൾക്ക് ചുറ്റും കണ്ണോടിച്ചു നോക്കൂ.   ഈ പറഞ്ഞ രീതിയിലുള്ള ഏതെങ്കിലും മാറ്റം നിങ്ങൾക്ക് വീക്ഷിക്കാനാവുന്നുണ്ടോ .  ഇല്ലെങ്കിൽ ഇതിന്റെ ഒക്കെ അർഥം എന്താണ്.  നമ്മള് ലോകം മുഴുവൻ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ മാമുനിമാർ വിഭാവനം ചെയ്ത പരിശുദ്ധമായ യോഗയാണോ. അല്ലെങ്കിൽ ഇന്ന് നമ്മുടെ ആരോഗ്യ കേന്ദ്രങ്ങളിലെ അഭിനവ ഗുരുക്കൾ അപഗ്രതിച്ചു ആറ്റി കുറുക്കിയ,  ഒറിജിനലിനോട്  വിദൂര ബന്ധം പോലും ഇല്ലാത്ത ഈ അർദ്ധ സൃഷ്ടിയാണോ.  ആലോചിച്ചു നോക്കുക.

നമസ്കാരവും കൈപിടിച്ചു കുലുക്കലും

രണ്ടും രണ്ടു രാജ്യങ്ങളുടെ  അഭിവാദനങ്ങൾ.  ഇവയൊന്നും കൂടാതെ നാനാവിധമായ നാശകൊശങ്ങലായ അനവധി അനവധി അഭിവാദനങ്ങൾ,  മറ്റുള്ള നാടുകളിൽ ഉള്ളതും,  ഉളുപ്പുള്ള മറ്റു നാട്ടുകാര്ക്ക്  അവ അനാചാരമായി നില കൊള്ളുന്നതും നമുക്കറിയാം.  പക്ഷെ അവയുടെ കൂട്ടത്തിൽ മേലെ പറഞ്ഞ രണ്ടു എണ്ണങ്ങളെ മാത്രം ഞാൻ എടുത്ത് പെരുമാറുകയാണ്.  കാരണമെന്തെന്നാൽ ഒന്ന് നമ്മുടെ സ്വന്തവും, മറ്റൊന്ന് നമ്മുടെ  നേരെ എതിർവശത്ത് നില്ക്കുന്നതും നമ്മുടെ ശത്രു എന്ന് ചിലരും മഹാ മിത്രങ്ങൾ എന്നും മറ്റു ചിലരും ധരിച്ചു വെച്ചിട്ടുള്ള മറ്റൊരു രാജ്യത്തിന്റെ അഭിവാദനവും ആകുന്നു.  ഇവയോട് ആഭിമുഖ്യവും എതിര്പ്പും ഉള്ള രണ്ടു ചേരികൾ എന്നും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.  ഇവയിൽ ഒന്നായ നമസ്കാരത്തിന് മറ്റേതു നാട്ടിലെ അഭിവാദ്യത്തെക്കാളും കൂടുതൽ പെരുമ ഉണ്ടെന്നും, നമസ്കാര നേരങ്ങളിൽ കൂർത്ത് നില്ക്കുന്ന കൈകളുടെ അറ്റങ്ങളിൽ ഊര്ജം വന്നു നിറയുന്നുണ്ട് എന്നും നമ്മുടെ ഹിന്ദു ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചത് ഈയിടെയാണ്.  അങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ ഇവയോടുള്ള വ്യക്ത്യതിഷ്ടിത ഇഷ്ടാനിഷ്ടങ്ങൾ ഈ പേജുകളിൽ പ്രകടിപ്പിക്കുന്നതിൽ അസാംഗത്യം ഉള്ളതായി എനിക്ക് തോന്നുന്നില്ല.

അപ്പോൾ ഞാൻ ആദ്യമേ പ്രഖ്യാപിക്കുകയാണ്, ഞാൻ നമസ്കാരത്തെ ക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്നത് സായിപ്പിന്റെ കൈ പിടിച്ചു കുലുക്കൽ ആണ്. ബാലാട്ടൻ ഒരിക്കൽ പറഞ്ഞത് പോലെ, അന്നെരന്മെങ്കിലും ആ സുന്ദരി കുട്ടി ശാരദയുടെ കൈകളിൽ ഒന്ന് ഞാൻ തൊട്ടോട്ടെ, എന്നുള്ള രീതിയിലുള്ള തികച്ചും അധമങ്ങളായ വികാരങ്ങൾ ഒന്നും തന്നെ എന്റെ ഈ അഭിപ്രായ പ്രകടനത്തിൽ ഇല്ല എന്ന് ഞാൻ ആദ്യമേ വ്യക്തമാക്കുകയാണ്. അപ്പോൾ പിന്നെ എന്താണ് പ്രശ്നം എന്ന് ചോദിച്ചാൽ പ്രശ്നമുണ്ട് എന്ന് തന്നെയാണ് ഉത്തരം.  ആദ്യത്തെ പ്രശ്നം നമസ്കാരം രണ്ടു വ്യക്തികൾക്ക് ഇടയിൽ അഗാധവായ ഒരു വിടവുണ്ടാക്കുന്നു.  നീന്തി കടക്കാനാവത്ത ഒരു നദി പോലെ.  നമ്മൾ അതിന്റെ കരകളിൽ അപ്പുറത്തും ഇപ്പുറത്തും ആയി നിന്ന് കൊണ്ടു കൈ കൂപ്പുകയാണ്.  ഈ അകൽച്ച എന്ത് കൊണ്ടോ എനിക്ക് സഹിക്കുന്നില്ല.  പക്ഷെ കൈ കുലുക്കുന്നവന്റെ സ്ഥിതി അങ്ങനെ അല്ല.  അവൻ അവന്റെ സഹജീവിയുടെ അടുത്തേക്ക് നീങ്ങാൻ നിര്ബന്ധിക്കപ്പെടുന്നു എന്ന് മാത്രമല്ല അവനെ അല്ലെങ്കിൽ അവളെ തൊടാൻ നിര്ബന്ധിക്കകൂടി ചെയ്യുകയാണ്.  തന്റെ എതിരാളി എതിര് ലിംഗത്തിൽ പെട്ട ആളാകുമ്പോൾ അവരിൽ ചിലര്ക്കെങ്കിലും അവാച്യമായ ഒരു അനുഭൂതിയോ, അല്ലെങ്കിലും ഒരു തരം ഞെട്ടലോ ഉണ്ടാകുന്നതായി  ആ സമയങ്ങളിലെ അവരുടെ രക്ത സമ്മർദം അളന്ന ശ്രീമാൻ ഡോക്ടർ ചാത്തു തന്റെ ഒരു ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്.   പക്ഷെ പ്രസ്തുത അനുഭൂതിയോ ഞെട്ടല്ലോ ഇപ്പറഞ്ഞ സായിപ്പിന് പ്രസ്തുത നേരങ്ങളിൽ ഉണ്ടായതായി കാണുന്നില്ല എന്നും ചാത്തു ഡോക്ടർ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്.

ആണും പെണ്ണും പരസ്പരം  സ്പർശിക്കുന്നത്‌ ടാബൂ ആയി കണക്കാക്കുന്ന ഒരു സംസ്കാരത്തിന്റെ ഉല്പന്നമാണ് നമസ്കാരം എന്ന തികച്ചും പിൻ തിരിപ്പൻ ആയ ഈ അഭിവാദനം .  എന്റെ അമ്മയുടെയോ പെങ്ങളുടെയോ, മകളുടെയോ കരം ഗ്രഹിച്ചു കൊണ്ടു എനിക്ക് അവരെ ഒക്കെ അനുമൊദിക്കുകയൊ , അഭിവാദനം ചെയ്യുകയോ ഒക്കെ ആകാമെങ്കിൽ,  ഒരു സുഹൃത്തിനു നേരെയും അത് പ്രയോഗിക്കുന്നതിൽ എന്താണ് കുഴപ്പം.

നിഷ്കളങ്കമായ സ്പർശനത്തെ ഭയപ്പെടാതിരിക്കുക.  സ്ത്രീയും പുരുഷനും പരസ്പരം സ്പർശിക്കാതിരിക്കാൻ മാത്രം വിഷം പേറുന്ന ജീവികൾ അല്ല. അത് കൊണ്ടു പരസ്പരം കൈ പിടിച്ചു കുലുക്കി അഭിവാദനം ചെയ്യുന്നത് ഒരു ശീലമാക്കുക.

Monday, 22 June 2015

വൃദ്ധരെ എങ്ങനെ രക്ഷപ്പെടുത്താം.

തലവാചകം കേട്ട് ആരും ഞെട്ടിപോകരുത്.  കുറെ വൃദ്ധർ എന്തോ ഒരു ആപത്തിൽ പെട്ട് വിഷമിക്കുകയാണ് എന്നുള്ള ഒരു ധ്വനി ഇതിനു വന്നുപോയെങ്കിൽ ക്ഷമിക്കുക.  വൃദ്ധന്മാരു നേരിടുന്ന അത്തരം ഒരു അപകടത്തെ കുറിച്ചല്ല ഇവിടെ വിവക്ഷിക്കുന്നത്.  മറിച്ചു വാർധക്യം എന്ന ആപത്തും അതിനെ തുടർന്ന് ഉണ്ടാകുന്ന ശാരീരികവും മാനസികവും ആയ പ്രശ്നങ്ങളും അതിനെ തരണം ചെയ്യാൻ നമ്മുടെ സമൂഹം എടുക്കേണ്ട മുൻ കരുതലുകളും എന്തൊക്കെ എന്ന് ഉള്ളതിനെ കുറിച്ചുള്ള ഒരു ചിന്തമാത്രമാണ് ഇത്.  വൃദ്ധന്മാരെ സമൂഹത്തിനു ആവശ്യമാണ്‌ എന്നും,  അച്ഛനെ പോലെ ഉള്ള ആള് കൊണ്ട വെയിലാണ് ഞാൻ ഇന്ന് അനുഭവിക്കുന്ന തണലെന്നും ഉള്ള രീതിയിൽ ഉള്ള പയ്യാരം പറച്ചിലുകൾ നമുക്ക് എല്ലാ ഇടങ്ങളിൽ നിന്നും കേൾക്കാമെങ്കിലും, വര്ത്തമാന കാല സമൂഹങ്ങളിൽ വൃദ്ധരുടെ സ്ഥിതി നാൾക് നാൾ പരിതാപകരമായി തുടരുകയാണ്.  കൂട്ട് കുടുംബ വ്യവസ്ഥിതിയുടെ തകര്ച്ച അതിനു ഒരു മുഖ്യ കാരണമായി വർത്തിച്ചിട്ടുണ്ട്‌ എന്ന് ഞാൻ മുൻപൊരിക്കൽ ഇവിടെ എഴുതിയതായി ഓർക്കുന്നു.

ഇന്നത്തെ അബല ജനവിഭാഗം വാർധക്യത്തിൽ എത്തിപെട്ടവര് തന്നെയാണ്.  സ്ത്രീകളിൽ നിന്ന് അവർ ആ സ്ഥാനം തട്ടിയെടുത്തിരിക്കുന്നു.  അത് അങ്ങീകരിക്കപ്പെട്ട സ്ഥിതി വിശേഷമാകയാൽ,  ഇനി മുദ്രാവാക്യം വിളികളിലൂടെ ഈ വൃദ്ധ ജന സഞ്ചയത്തെ രക്ഷപ്പെടുത്തി കളയാം എന്നുള്ള മോഹം വെറും വ്യാമോഹം മാത്രമാണ്.  യുവാക്കളുടെ ഈ ലോകത്ത് ശക്തിയില്ലാത്ത വൃദ്ധന്റെ  പ്രതിഷേധങ്ങൾ - അത് പോലും വളരെ ചുരുക്കം - ആരും ശ്രദ്ധിക്കാതെ പോകുന്നു.  ജീവിതാന്ത്യ  കാലത്ത് അവനു കിട്ടുന്ന പെൻഷൻ പോലുള്ള സൌകര്യങ്ങൾ എടുത്തു കളയണം എന്നോ കുറച്ചു കളയണം എന്നോ അഭിപ്രായപ്പെട്ടിട്ടുള്ള ആളുകളും ചുരുക്കമല്ല.  (എല്ലാ തരത്തിലുള്ള സംവരണങ്ങളും നിർത്തൽ ചെയ്യണം എന്ന് ആരൊക്കെയോ പറയുന്നത് കേട്ടു.  ആവുന്ന കാലത്ത് സമ്പാദിചവൻ മാത്രം ആകാത്ത കാലത്ത് തിന്നാൽ മതി എന്നുള്ള ന്യായവും ഇക്കാലത്ത് പ്രചരിച്ചിട്ടുണ്ട്.  ആവുന്ന കാലത്ത് സമ്പാദിക്കാൻ പറ്റാതവന്റെ വിധി നിർണയിക്കപ്പെട്ടു എന്ന് അർഥം)

ആശക്തനെ അവന്റെ പാട്ടിനു വിടുന്ന ലോകം ക്രൂരരുടെ ലോകമാണ്.  എല്ലാവരും തുല്യമായി മത്സരിച്ചു, വിജയിക്കുന്നവന് മാത്രമേ അപ്പമുള്ളൂ എന്നുള്ള ന്യായം പ്രാകൃതമാണ്.  അത്തരത്തിലുള്ള പാതയിലേക്ക് ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ലോകത്ത്  വൃദ്ധന്മാരെന്നല്ല , ശക്തിയില്ലാത്ത എന്തിന്റെയും  ഭാവി അപകടതിലായിരിക്കും എന്നുള്ളത് സത്യമാണ്.  ഈ ശക്തി ഇല്ലാത്ത എന്തും എന്നുള്ള പ്രയോഗത്തിൽ സ്ത്രീയും, പ്രകൃതിയും മൃഗങ്ങളും ഒക്കെ വരും.  തങ്ങളുടെ വേദനകൾ വിളിച്ചു പറഞ്ഞു ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാത്ത ജന വിഭാഗമാണ്‌ അത്.  അവര്ക്ക് വേണ്ടി മറ്റാരെങ്കിലും കരഞ്ഞേ ഒക്കൂ.  ലാഭവും ധനവും മേല്കൊയമ നേടിയിട്ടുള്ള ഒരു സമൂഹത്തിലെ വ്യക്തികളിൽ നിന്ന് അത്തരം ഒരു സദാചാരം നമുക്ക് പ്രതീക്ഷിച്ചു കൂടാ.  അപ്പോൾ അതിന്റെ അർഥം അബലരുടെ മോക്ഷം,  അവര് സമ്മതി ദാനം സമര്പ്പിച്ചു തിരഞ്ഞെടുത്ത ഭരണകൂടത്തിലൂടെ മാത്രമാണ് എന്നത്രെ.

എന്റെ അമ്മ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്.  നിങ്ങൾ രണ്ടു പേരും ഇങ്ങനെ തെരുവ് പട്ടികൾക്ക് ഭക്ഷണം കൊടുത്തു കൊണ്ടു ഇരിക്കുന്ന കാലത്തോളം എനിക്ക് പേടിക്കാൻ ഒന്നുമില്ല എന്ന്.  എല്ലാ അബലരും ഉള്ളിൽ അറിയുന്ന സത്യമാണ് ഇത്.  അത് കൊണ്ടാണ് നായകളെ കൊന്നൊടുക്കണം എന്ന് പറയുമ്പോൾ അതിനെതിരെ ആദ്യം പ്രതികരിക്കുന്ന ഒരാള് എന്റെ അമ്മയാകുന്നത്.

വൃദ്ധരുടെ കാര്യത്തിൽ ഇന്നത്തെ സമൂഹത്തിനു പല പരിമിതികളും ഉണ്ട്. ഒന്നാമത്തെ പ്രശ്നം നമ്മുടെ അണു കുടുംബങ്ങൾ തന്നെ.  ഇന്ന് മിക്ക വീടുകളിലും ആളുകള് ഇല്ലാത്ത അവസ്ഥയാണ്.  ഭര്ത്താവ് ഭാര്യ കുട്ടികൾ എന്നിവര് ഒക്കെയും പോയി കഴിഞ്ഞാൽ വീടുകളിൽ വൃദ്ധർ ഒറ്റയ്ക്ക്.  അവരെ നോക്കാൻ ചിലപ്പോൾ ഒരു ആയ ഉണ്ടായേക്കാം.  വീടുകൾ തന്നെ വൃദ്ധ സദനങ്ങൾ ആകുന്ന അവസ്ഥ. മറ്റുള്ളവർ ആർകും വൃദ്ധരെ ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ.  എന്റെ അമ്മ ഒരിക്കൽ നമ്മുടെ കുടുംബത്തിലെ ഒരു സ്ത്രീയുടെ പരിതാപകരമായ സ്ഥിതിയെ കുറിച്ച് കേട്ട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്. 'വൃദ്ധരെ സമൂഹത്തിനു പരിചരിക്കാൻ പറ്റില്ലെങ്കിൽ, അവരെ കൊല്ലാനെങ്കിലും ഒരു നിയമം ഉണ്ടാക്കണം.  നായകളുടെ കാര്യത്തിൽ നാം അതല്ലേ പറയുന്നത്. ഇക്കാര്യത്തിൽ അവര് തമ്മില് എന്താണ് വ്യത്യാസം' എന്ന്.

ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ സ്നേഹിക്കാൻ നിയമ നിര്മ്മാണം നടത്തേണ്ടി വരുന്നത്, സമൂഹത്തിന്റെ ജഡതെയോ, തകര്ച്ചയെയോ ഒക്കെയാണ് കാണിക്കുന്നത്.  അബലരോടുള്ള സ്നേഹം നമ്മിൽ സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്.  ജനിച്ചു വീണ കുട്ടികളുടെ സ്വഭാവം അതാണ്‌ എന്ന് നാം അനുഭവത്തിൽ നിന്ന് അറിയുന്നതാണ്.  സംശയമുണ്ടെങ്കിൽ,  ഒരു ഭിക്ഷക്കാരാൻ വീട്ടിൽ വരുമ്പോൾ നിങ്ങളുടെ വീട്ടിലെ ഏറ്റവും ചെറിയ കുട്ടി എങ്ങനെ പ്രതികരിക്കുന്നു എന്ന് ഒളിഞ്ഞു നോക്കുക.  ഞാൻ പറഞ്ഞതിനു വിരുദ്ധമായി കുട്ടി പ്രതികരിക്കുന്നു എങ്കിൽ അതിനു അർഥം, കുട്ടി വലിയവരെ കണ്ടു പഠിച്ചു എന്ന് തന്നെയാണ്.  നിസ്വാർതത മനുഷ്യന്റെ ജന്മ സ്വഭാവമാണ്. സ്വാര്തതയാണ് നാം പഠിക്കുന്നത്.

പണ്ടാരോ പറഞ്ഞത് പോലെ ഭരണ കൂടം അശക്തനു വേണ്ടിയാണ്.
ശക്തന്  അതിന്റെ ആവശ്യമില്ല. പക്ഷെ ഇവിടെ സംഗതി മറിച്ചാകുന്നു  എന്ന് മാത്രം.

തുടരും 

എല്ലാം പ്രതീകങ്ങളിൽ ഒതുക്കുന്ന മനുഷ്യർ

വയോധന സദനത്തിൽ ജീവിക്കുന്ന അമ്മയെ ഫോണിൽ വിളിച്ച് 'ഹാപ്പി മതെർസ് ഡേ അമ്മാ' എന്ന് പറഞ്ഞ ഒരു മനുഷ്യനെ കുറിച്ച് ഞാൻ ഇതിനു മുൻപ് ഒരിക്കൽ ഇവിടെ എഴുതിയതായി ഓർക്കുന്നു.  എല്ലാം പ്രതീകങ്ങളിൽ ഒതുക്കുന്ന ഒരു പുരുഷാരത്തിന്റെ വിധിയാണ് ഇത്.   അവന്റെ പ്രവർത്തിയുടെ അർഥം എന്തെന്ന് അവനു പോലും അറിയില്ല.  മദ്യപാനി മദ്യ വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നത് പോലെ.  എല്ലാ പ്രതിഷേധങ്ങളും ഒരു മുദ്രാവാക്യത്തിൽ ഒതുക്കുന്നത്‌ പോലെ.  ഭക്ഷണം കിട്ടാത്ത മനുഷ്യനെ ഒരു കാലത്ത് ഓണം എന്ന പ്രതീകത്തിൽ തളച്ചിട്ട ജനത ഇന്ന് എല്ലാ ദിവസവും മൃഷ്ടാന്നം തട്ടുമ്പൊഴും, ഓണം ആഘോഷിക്കുന്നത് ആര്ത്തിയോടെ തിന്നു കൊണ്ടാണ്.  യോഗയെ കുറിച്ചുള്ള പ്രചാരണങ്ങൾ അരങ്ങു തകർക്കുമ്പോൾ എനിക്ക് ഇങ്ങനെ പറയാതെ കഴിയില്ല.  എന്താണ് യോഗ. അത് ഒരു വ്യായാമാമാണോ. ദിവസവും ആടും പോത്തും കോഴിയും, അല്പം മദ്യവും തട്ടുന്ന ഒരു മനുഷ്യനും യോഗയുമായി ഉള്ള ബന്ധമെന്ത്.  ഒരു ബന്ധവും ഇല്ല.  യോഗ എന്നുള്ളത് അങ്ങനെ ഉള്ള മനുഷ്യരെ ഉദ്ദേശിച്ചു സൃഷ്ടിക്കപ്പെട്ട ഒരു ജീവിത രീതി അല്ല.  അങ്ങനെ ഉള്ള മനുഷ്യരെ അങ്ങനെ അല്ലാതാക്കി എടുത്തു പവിത്രമായി ജീവിക്കാൻ നിര്ബന്ധം പിടിക്കുന്ന ഒരു ജീവിത രീതിയാണ്.  അതിൽ അതി ഭോഗത്തിന് സ്ഥാനമേ ഇല്ല. അപ്പോൾ നിങ്ങള്ക്ക് യോഗയിലുള്ള താല്പര്യം യഥാർത്ഥത്തിൽ നിങ്ങളിൽ സംഭവിച്ച ഒരു മാനസിക പരിവർത്തനത്തിന്റെ തുടക്കമാവണം.  അല്ലാതെ ഇന്ന് രണ്ടു യോഗാസനം ചെയ്തു വൈകുന്നേരം ബാറിൽ പോയി രണ്ടു പെഗ് അടിക്കുന്നവന് എന്ത് യോഗ.  അവനു വേണ്ടിയാണല്ലോ നമ്മള് ജിം എന്ന സ്ഥാപനം ഉണ്ടാക്കിയിട്ടുള്ളത്.  ഇന്നലെ ഈ യോഗ ദിനത്തിൽ പങ്കെടുത്ത ഓരോരുത്തരോടും ഞാൻ ചോദിക്കുന്നത് ഇത്ര മാത്രമാണ്. നാളെ മുതൽ കറ കളഞ്ഞ നല്ല മനുഷ്യരായി ജീവിക്കാനുള്ള പ്രതിജ്ഞയാണ് നിങ്ങൾ ഇന്നലെ അവിടെ വച്ച് എടുത്തത്‌.  നിങ്ങൾ ഓരോ ദിവസവും നിങ്ങളുടെ ഈ തീരുമാനത്തിൽ ഉറച്ചു നില്ക്കുന്നു എന്ന് പരിശോധിക്കനെങ്കിലും തയ്യാറാകുമോ.

Friday, 19 June 2015

തൊഴിലിനെ കുറിച്ചുള്ള നമ്മുടെ മിഥ്യാ ധാരണകൾ.

സ്ത്രീകള് അത്യധ്വാനം ഉള്ള ജോലി ചെയ്യുന്നതിനേയോ,  വീട്ടിൽ നിന്ന് അകലങ്ങളിൽ പോയി ജോലി ചെയ്യുന്നതിനേയോ ബുദ്ധ മതം അങ്ങീകരിക്കുന്നില്ല. സ്ത്രീ പക്ഷ പാതികളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു പിന്തിരിപ്പൻ മതം.  പക്ഷെ ബുദ്ധന്റെ ധാരണകൾ തികച്ചും ശാസ്ത്രീയമായിരുന്നു എന്ന് ഞാൻ കരുതുന്നു.  കുഞ്ഞിനു ഭക്ഷണം കൊടുക്കുന്നത് ആദ്യ ഘട്ടങ്ങളിൽ എങ്കിലും അമ്മ തന്നെയാണ്.  അതിൽ പുരുഷന്റെതായ സംഭാവനകൾ ഒന്നും ഇല്ല.  ഇന്നും പ്രസ്തുത വേളകളിൽ പുറത്തു പോയി ജോലി ചെയ്യുന്ന സ്ത്രീകളുടെ സ്ഥിതി എന്തെന്ന് നമുക്കൊക്കെ നന്നായി അറിയാം.  അമേരിക്കയിലുള്ള എന്റെ ഒരു സുഹൃത്ത്‌ ഒരിക്കൽ എന്നോട് പറഞ്ഞ ഒരു കാര്യം ഞാൻ ഇവിടെ എഴുതുകയാണ്. എല്ലാ സ്ത്രീകളും ഇവിടെ ജോലി ചെയ്യുന്നു.   സ്വന്തം കുട്ടിയെ ഒരു പരിചാരികയുടെ കയ്യിൽ വിട്ടിട്ടു, പല സ്ത്രീകളും അതെ പരിചാരികയുടെ ജോലി മറ്റുള്ള വീടുകളിൽ ചെയ്യുന്നു.  ഇവിടെ ആകെ സംഭവിക്കുന്നത്‌ തന്റെ കുട്ടിയെ താൻ പരിചരിക്കുന്നില്ല എന്നത് മാത്രമാണ്.  ഒരു സ്ത്രീ എന്ന സ്ത്രീത്വം രണ്ടിടത്തും ഉണ്ട്.  ഈ വച്ച് മാറൽ സമൂഹത്തിനു ഗുണമാകുന്നുണ്ടോ എന്നതാണ് എന്റെ സുഹൃത്തിന്റെ ചോദ്യം.

സ്ത്രീ ജോലി , പുരുഷ ജോലി എന്നിങ്ങനെ രണ്ടു തരം ജോലികൾ ഉണ്ടോ.  പുരുഷന്റെ അതി കായിക ക്ഷമത വച്ച് അളന്നാൽ അങ്ങനെ രണ്ടു തരം ജോലി സമൂഹത്തിൽ ഉണ്ടായിരിക്കുക തന്നെ ചെയ്യും.  അപ്പോൾ കായിക ക്ഷമത കൂടുതൽ ആവശ്യമുള്ള ജോലികൾ സ്തീകളെ കൊണ്ടു ചെയ്യിക്കുന്ന സമൂഹം നല്ല ഒരു സമൂഹമാണ് എന്ന് പറയാൻ പറ്റില്ല.

എന്റെ വീട്ടിലെ തെങ്ങിലോ മാവിലോ കയറാൻ ഒരു സ്ത്രീ തുനിഞ്ഞു വന്നാൽ ഞാൻ അവരെ അതിനു സമ്മതിക്കില്ല.  കാരണം അത് അവരുടെ ജോലിയല്ല എന്ന് ഞാൻ അത്മാര്തമായി വിശ്വസിക്കുന്നു.  അതെ പോലെ പ്രസവിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ  ശുശ്രൂഷിക്കാൻ എന്ത് കൊണ്ടും  നല്ലത് ഒരു സ്തീ തന്നെ ആയിരിക്കും എന്നും ഞാൻ കരുതുന്നു.  പുരുഷർ ഈ രംഗത്തേക്ക് കടന്നു വരുന്നത് നിരുല്സാഹപ്പെടുതെണ്ടതാണ് എന്നും ഞാൻ കരുതുന്നു.  ഇത്തരത്തിലുള്ള ഒരു തൊഴിൽ വിഭജനം എന്തു കൊണ്ടു പാടില്ല.  ലോകത്ത് എല്ലാ മനുഷ്യരും ജോലി എടുക്കേണ്ടത് സമൂഹത്തിന്റെ സൌകര്യത്തിനു വേണ്ടിയാണ്.  പത്തു സ്ത്രീകള് ഒരു ദിവസം ചെയ്യുന്ന ജോലി ഒരു പുരുഷന് ഒരു ദിവസം കൊണ്ടു ചെയ്യാൻ പറ്റുമെങ്കിൽ നാം ആ ജോലി പുരുഷനെ എല്പ്പിക്കാതിരിക്കുന്നത് ഒരു വലിയ സാമൂഹിക നഷ്ടത്തിൽ കലാശിക്കും.  ഒരു അധ്യാപികയുടെ ജോലി ഒരു സ്ത്രീക്ക്  അനായാസം ചെയ്യാൻ പറ്റുമെങ്കിൽ,  ഒരു തൂപ്പ്കാരിയുടെയോ,  ഒരു ശാസ്ത്രജ്ഞയുടെയോ ജോലി ഒരു സ്തീക്കു അനായാസം ചെയ്യാൻ പറ്റുമെങ്കിൽ,  എന്തിനു നാം അവളെ മരം കയറുന്ന ജോലി എല്പ്പിക്കണം.

സമൂഹത്തിൽ എന്നും വൃത്തിയുള്ള ജോലികളും, വൃത്തി കേട്ട ജോലികളും ഉണ്ടായിരുന്നു.  അവയുടെ മാനദണ്ണ ങ്ങൾ ഓരോ കാലത്തും ഓരോന്നായിരുന്നു എന്നുള്ളത് നേര്.   പക്ഷെ എല്ലാ കാലത്തും വൃത്തികെട്ട ജോലികളുടെ നേരെ ഉള്ള അവജ്ഞ മനുഷ്യ കുലത്തിൽ ഉണ്ടാകുകയാൽ, എന്നും ശക്തൻ വൃത്തിയുള്ള ജോലികൾ കയ്യടക്കുക തന്നെയാണ് ചെയ്തിട്ടുള്ളത്.  ശക്തരല്ലാത്ത സ്ത്രീ പ്രജകൾ അത് കൊണ്ടു തന്നെ വൃത്തി കേട്ട ജോലികൾ ചെയ്യാൻ നിര്ബന്ധിക്കപ്പെട്ടു എന്നുള്ളത് സത്യമാണ്.  അത്തരത്തിലുള്ള ഒരു ചരിത്രം തങ്ങളുടെ സ്മൃതി പഥത്തിൽ ഉള്ളത് കൊണ്ടായിരിക്കാം സ്ത്രീ പക്ഷ പാതികൾ അത്തരം ജോലികൾ സ്തീകളുടെ ചുമലിൽ ചാർത്തി കൊടുക്കുന്നതിനെ എതിർക്കുന്നത്.  പക്ഷെ വര്ത്തമാന കാല ചരിത്രം പരിശോധിച്ചാൽ ഒരിക്കൽ വൃത്തികെട്ടവ എന്ന് മുദ്ര കുത്തപ്പെട്ട തൊഴിലുകൾ പലതും (പല്ലിലെ ചെളി വൃത്തിയാക്കൽ,  മല ദ്വാരത്തിലെ രോഗങ്ങൾ ചികിത്സിക്കൽ പോലെ ഉള്ളവ)  ആട്യ ജോലികളുടെ നിലയിലേക്ക് ഉയര്ന്നു വന്നിട്ടുണ്ട് എന്ന് നമുക്ക് കാണാം.  അപ്പോൾ തൊഴിലിനെ കുറിച്ചുള്ള നമ്മുടെ അത്തരം ധാരണകൾക്കു വലിയ പ്രസക്തി ഇല്ല എന്ന് അർഥം.

Wednesday, 17 June 2015

വിവാഹ മോചനം ജീവിത രീതിയായി മാറി കൊണ്ടിരിക്കുന്ന ദൈവങ്ങളുടെ നാട്

കഴിഞ്ഞ പതിറ്റാണ്ടിലെ കേരളത്തിലെ സാമൂഹ്യ രംഗം വീക്ഷിക്കുന്ന ഒരാള് എളുപ്പം ശ്രദ്ധിക്കുന്നത് കേരളത്തിൽ വര്ദ്ധിച്ചു കൊണ്ടിരിക്കുന്ന വിവാഹ മോച്ചനങ്ങൾ ആണ്.  350 ശതമാനമാണ് ഇക്കാല അളവിൽ ഈ രംഗത്ത് വന്നിട്ടുള്ള വർദ്ധനവ്‌. ഇക്കഴിഞ്ഞ വര്ഷങ്ങളിലെ കൃത്യമായ കണക്കുകൾ ഇക്കാര്യത്തിൽ പുറത്തു വന്നിട്ടില്ലെങ്കിലും, 2012 വര്ഷം കേരളത്തിലെ വിവാഹ മോചനങ്ങളുടെ  എണ്ണം 45000 ത്തിനു അടുത്തു വരും എന്ന് കണക്കുകൾ കാണിക്കുന്നു.  കഴിഞ്ഞ പത്തു വര്ഷക്കാലം അത് വളര്ന്നു കൊണ്ടിരിക്കുക തന്നെ ആയിരുന്നു എന്നുള്ള കാര്യം കണക്കിലെടുത്താൽ ഇന്ന് ഈ എണ്ണം അര ലക്ഷം കവിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം.  ആകെ ജനസംഖ്യയുടെ കണക്കു വച്ച് നോക്കുമ്പോൾ അത് ഭീതിതമായ ഒരു സംഖ്യ അല്ല എന്നതും,  വിവാഹം മോചനം എന്നത് തന്നെ ഒരു സാമൂഹ്യ ദുരന്തം ആയി കണക്കാക്കാൻ പറ്റില്ല എന്നതും ഈ പ്രശ്നത്തെ വളരെ ലാഘവത്തോടെ കൈ കാര്യം ചെയ്യാൻ നമ്മെ പ്രേരിപ്പിച്ചേക്കാം.  പക്ഷെ ഞാൻ ഈ പ്രശ്നം ഇവിടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് ഇക്കാരണങ്ങൾ കൊണ്ടൊന്നും അല്ല എന്ന് ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ.

ഗവേഷകർ,  അതി ദ്രുതം വളര്ന്നു കൊണ്ടിരിക്കുന്ന വിവാഹ മോച്ചനങ്ങളെ കുറിച്ച് ഗാഡമായ പഠനങ്ങൾ നടത്തുകയും അവയുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.  സമൂഹത്തിലെ മൂല്യ ച്യുതിയാണ് അതിൽ വിവാഹ മോച്ചനങ്ങളുടെ മുഖ്യ കാരണങ്ങളിൽ  ഒന്നായി വില ഇരുത്തിയിട്ടുള്ളത്. അതി ദ്രുതം മാറി കൊണ്ടിരിക്കുന്ന നമ്മുടെ ജീവിത രീതിയിൽ പാശ്ചാത്യ വൽക്കരണം വല്ലാത്ത സ്വാധീനം ചെലുത്തുന്നു എന്നതാണ്  മറ്റൊരു കണ്ടെത്തൽ.  വിട്ടു വീഴ്ചക്ക് ഒരു തരി പോലും തയ്യാറാകാത്തവർ അത്രേ പുതിയ തലമുറയിലെ യുവത.  പിന്നെ സ്ത്രീധനം, കുടുംബത്തിലെ പ്രശ്നങ്ങള,  വിവാഹേതര ബന്ധം,  മത പരമായ വേർ തിരിവ് എന്നിങ്ങനെ ഉള്ള ചെറിയ ചെറിയ പ്രശ്നങ്ങളും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.

പക്ഷെ ഇവരിൽ പലരും ശ്രദ്ധിക്കാതെ വിട്ടു പോയ ഒരു കാര്യമുണ്ട് എന്ന് ഞാൻ കരുതുന്നു.  കേരളത്തിലെ വിവാഹമോചനങ്ങൾ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും ആയി നേർ അനുപാതത്തിലാണ് എന്ന് ഞാൻ ധരിക്കുന്നു.  അതായത് സാമ്പത്തിക സ്വാതന്ത്ര്യം നേടിയ സ്ത്രീകൾക്ക് ഇടയിലാണ് വിവാഹ മോചനത്തിന്റെ നിരക്ക് വളരെ കൂടിയിരിക്കുന്നത്.  ആ രീതിയിൽ ചിന്തിക്കുമ്പോൾ ഇന്നത്തെ വിവാഹ മോചനത്തിന് മറ്റു ചില മാനങ്ങൾ കൂടി ഇല്ലേ എന്ന് നാം സംശയിക്കേണ്ടി ഇരിക്കുന്നു.

പുരുഷന്റെ ആശ്രിതത്വത്തിൽ കഴിഞ്ഞ സ്ത്രീ പ്രജയിൽ നിന്ന് , ഒരു വിഭാഗം സ്ത്രീകൾ വിടുതൽ നേടുന്നതിന്റെ ലക്ഷണമാണോ വര്ദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങൾ സൂചിപ്പിക്കുന്നത് എന്ന കാര്യം പഠന വിഷമാക്കേണ്ടത് തന്നെയാണ്. നമ്മുടെ സ്ത്രീകൾ പുരുഷന്റെ ആധിപത്യത്തിൽ നിന്ന് പൂര്ണമായും സ്വതന്ത്രകൾ ആകാൻ മോഹിക്കുകയാണോ.  അല്ലെങ്കിൽ വിവാഹം എന്ന സ്ഥാപനം തന്നെ നിരാകരിക്കാൻ തീരുമാനിച്ച ഒരു ജന വിഭാഗം ഇവിടെ വളര്ന്നു വരികയാണോ.  വളരെ പ്രസക്തങ്ങളായ ചോദ്യങ്ങൾ ആണ് ഇവയൊക്കെ.

കുടുംബ ബന്ധങ്ങളുടെ കാര്യത്തിൽ നാം പാശ്ചാത്യനെ അനുകരിക്കുന്നൂ എന്നുള്ള വാദം ഞാൻ പൂര്ണമായി തള്ളി കളയുകയാണ്.  നമുക്ക് താല്പര്യം ഇല്ലാത്തതിനെ നമുക്ക് അനുകരിക്കാൻ പറ്റില്ല.  നമുക്ക് ഇതിൽ താല്പര്യമുണ്ട് എന്നുള്ള കാര്യം സൂചിപ്പിക്കുന്നത് പാശ്ചാത്യൻ ഒരു വഴികാട്ടി മാത്രമാണ് എന്നത്രെ.  ശാസ്ത്ര കാര്യങ്ങളിൽ നമുക്ക് വഴികാട്ടി ആകുന്ന പാശ്ചാത്യൻ സാമൂഹ്യ കാര്യങ്ങളിലും നമുക്ക് വഴികാട്ടി ആവുന്നതിനെ നമ്മൾ അല്ബുധതോടെ നോക്കേണ്ട കാര്യമില്ല.  അത് സ്വാഭാവികമാണ്.

പക്ഷെ ഇവിടെ വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ട്.  എല്ലാവിധ പൊരുത്തക്കേടുകളും സഹിച്ചു കൊണ്ടു ഒരു വിവാഹം തുടർന്ന് പോകുന്നതോ അല്ലെങ്കിൽ, അത് ഉടൻ അവസാനിപ്പിക്കുന്നതോ ഏതാണ് ഉത്തമം  ആയിട്ടുള്ളത്.  ആദ്യത്തേതാണ് നിങ്ങളുടെ ഉത്തരം എങ്കിൽ നിങ്ങൾ വര്ദ്ധിച്ചു വരുന്ന വിവാഹ മോച്ചങ്ങളെ കുറിച്ച് വേവലാതി പെടുക തന്നെ വേണം. അല്ല രണ്ടാമാതെതാണ് നിങ്ങളുടെ ഉത്തരം എങ്കിൽ,  പുതു തലമുറയുടെ ആത്മാര്തതയെ നിങ്ങൾ അങ്ങീകരിക്കുക തന്നെ വേണം.  തീര്ച്ചയായും നിങ്ങളിൽ ഭൂരി ഭാഗം പേരുടെയും ഉത്തരം രണ്ടാമതെത് തന്നെ ആയിരിക്കും എന്ന് ഞാൻ കരുതുന്നു.  അപ്പോൾ അതിനു അർഥം നമ്മുടെ ചെറുപ്പക്കാർ കൂടുതൽ കൂടുതൽ ആത്മാർഥത ഉള്ളവർ ആയി വരുന്നു എന്ന് തന്നെയാണ്.

പക്ഷെ കൂടുതൽ ആത്മാർഥത ഉള്ളവൻ കൂടുതൽ സ്നേഹം ഉള്ളവൻ ആകണം എന്നില്ല.   കാരണം എല്ലാവരും അങ്ങേ അറ്റം ആത്മാർഥത  ഉള്ളവർ ആകുന്ന വേളകളിൽ എല്ലാ ദാമ്പത്യ ബന്ധങ്ങളും  തകര്ന്നു പോകാനാണ് സാധ്യത.  കാരണം ദാമ്പത്യം എന്ന സ്ഥാപനം തന്നെ മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു ചോദനയെ നിഷേധിക്കുന്ന സ്ഥാപനമാണ്‌.  മനുഷ്യൻ ഒരു പങ്കാളിയുമായി ജീവിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു ജീവി അല്ല.  ലൈംഗിക കാര്യത്തിൽ അവനിൽ ഇന്നും മൃഗ സ്വഭാവങ്ങൾ കുടി കൊള്ളുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.  വളരെ ചുരുക്കം ചിലര് മാത്രമേ അത് മൃഗീയമായ രീതിയിൽ പുറത്തു കാണിക്കുന്നുള്ളൂ എങ്കിലും, മറ്റുള്ളവരിൽ ഒക്കെയും അത് ഗുപ്തമായ രീതിയിൽ നില കൊള്ളുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.  വേശ്യാ വൃത്തി ഒരു വൃത്തികെട്ട ജോലി മാത്രമല്ല. അത് പുരുഷന്റെ ഒരു സ്വപ്നവും കൂടിയാണ് എന്ന് നാം മനസ്സിലാക്കണം.  ഒരു സ്ത്രീ അല്ലാത്തത് കൊണ്ടു സ്ത്രീകളുടെ ധാരണ ഇക്കാര്യത്തിൽ എന്തെന്ന് പ്രസ്താവിക്കാൻ എനിക്ക് സ്വാതന്ത്ര്യം ഇല്ല എന്ന് ഞാൻ കരുതുന്നു.

അപ്പോൾ നമ്മുടെ ഇന്നത്തെ വിവാഹ ബന്ധങ്ങൾ നേരിടുന്നത് നേരത്തെ പ്രസ്താവിച്ചത് പോലെ ഉള്ള സാമൂഹ്യ പ്രശങ്ങൾ അല്ല.  മറിച്ചു അത് ഒരു ആഗോള പ്രശ്നം തന്നെയാണ്.  എല്ലാ ജന വിഭാഗങ്ങളും ഒരു പോലെ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സാർവ ലൌകിക പ്രശ്നം.  പാശ്ചാത്യൻ അത് നേരത്തെ അറിഞ്ഞു എങ്കിൽ നമ്മൾ അത് അറിയാൻ താമസിച്ചു എന്ന് മാത്രം.  അത് പ്രശ്നം ലഘൂകരിക്കുന്നില്ല എന്ന് സാരം.

അപ്പോൾ ചുരുക്കി പറഞ്ഞാൽ ഇത് വിവാഹം എന്ന വ്യവസ്ഥിതിയുടെ തകര്ച്ചയുടെ ലക്ഷണം തന്നെയാണ് എന്ന് സൂചിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.  അതിൽ നാം അത്ര ഏറെ വ്യാകുലപ്പെടെണ്ടതുണ്ടോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്.  അതിന്റെ ഉത്തരം പിന്നീട്.

ചാപ്പൻ, ചാപ്ലിൻ എന്നീ കൊഞ്ച് കച്ചവടക്കാർ

പണ്ടു പണ്ടു പണ്ടു അതായത് 2015 കാലഘട്ടത്തിൽ, ലോകത്ത്,  ചാപ്പൻ, ചാപ്ലിൻ  എന്നീ പേരുകളുള്ള രണ്ടു കൊഞ്ച് കച്ചവടക്കാർ ഉണ്ടായിരുന്നു.  വിധി വൈപരീത്യം എന്ന് പറയട്ടെ ഇവർ ഒരിക്കലും സുഹൃത്തുക്കൾ ആയിരുന്നില്ല.  കാരണമെന്തെന്നാൽ ചാപ്പൻ, ഇന്ത്യ എന്ന രാജ്യത്തെ തലശ്ശേരി എന്ന കുഗ്രാമത്തിലും, ചാപ്ലിൻ , അമേരിക്ക എന്ന രാജ്യത്തെ, ന്യൂ യോർക്ക്‌ എന്ന കുഗ്രാമത്തിലും ജനിച്ചു വീഴുകയും, യഥാക്രമം, തങ്ങളുടെ പുരയിടങ്ങളുടെ  പിൻ ഭാഗത്തുള്ള അര ഏക്കർ വയലുകളിൽ കൊഞ്ച് കൃഷി നടത്തി ദിനസരി കഴിച്ചു പോകുകയും ചെയ്യുകയായിരുന്നു.  അങ്ങനെ ഇരിക്കെ ഒരു ദിവസം , നാഴികകളോളം അകലങ്ങളിൽ  ജീവിക്കുകയായിരുന്ന ഈ മനുഷ്യരുടെ ജീവിതത്തിൽ സമാനമായ ചില സംഭവങ്ങൾ ഉരുത്തിരിഞ്ഞു വരികയും,  അതിലൂടെ ഉയിർക്കൊണ്ട അസാമാന്യമായ ചില ഉൾക്കാഴ്ചകൾ  താന്താങ്ങൾ ജനിച്ചു വീണ നാടുകളുടെ സാമ്പത്തിക മേഖലകളിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്തു.  അത്തരം ദാരുണമായ ചില സംഭവങ്ങളുടെ രത്ന ചുരുക്കം ആണ് താഴെ കൊടുത്ത വരികളിലൂടെ ഞാൻ വരച്ചു കാണിക്കാൻ ശ്രമിക്കുന്നത്.

2015 ജനവരി ഒന്നാം തീയ്യതി ഉഷസ്സിൽ ഉണർന്നെഴുന്നേറ്റ ചാപ്പൻ മുതലാളി തന്റെ ശിങ്കിടിയും പറമ്പിലെ പണിക്കാരനും ആയ ശ്രീമാൻ ചാത്തുവിനോട് താഴെ പറയുന്ന രീതിയിൽ സംസാരിച്ചു.

മോനെ ചാത്തൂ.  നീ ഇന്ന് പാടത്ത് ഇറങ്ങി രാവന്തിയോളം പണിയെടുത്തു എനിക്ക് കുറെ കൊഞ്ച് സംഭരിച്ചു തരണം. വൈകുന്നേരം അത് കൊണ്ടു പോയി മാർകറ്റിൽ വിറ്റു തരികയും വേണം.  ഒരു ദിവസത്തെ കൂലിയായ അഞ്ഞൂറ് ഞാൻ നിനക്ക് തരുന്നതായിരിക്കും.

ചാപ്പൻ മുതലാളിയുടെ പ്രസ്തുത സ്നേഹ ഭാഷണം കേട്ട മാത്രയിൽ ചാത്തു സർവ വിധ ആയുധ സന്നാഹങ്ങലോടെയും , അല്പം കുളിരോടെയും,  ആറ്റിലേക്ക് അതായത് പാടത്തേക്കു എടുത്തു ചാടുകയും കണ്ണിൽ കണ്ട കൊഞ്ച് കളെ ഒക്കെ കയ്യിൽ ഒതുക്കുകയും ചെയ്തു കൊണ്ടെ ഇരുന്നു. വൈകുന്നേരം കൃത്യം അഞ്ചു മണിനേരം ചാത്തു ജോലി മതിയാക്കി ഒരു ചാക്ക് കൊഞ്ചുമായി ചാപ്പൻ മുതലാളിയുടെ മുന്നിൽ സന്നിഹിതനാവുകയും,  പ്രസ്തുത ചാക്ക് ചാപ്പൻ മുതലാളിയുടെ വീട്ടിലെ വൈദ്യുത തൂക്കു യന്ത്രത്തിൽ വച്ച് അതിന്റെ തൂക്കം എത്രയെന്നു പരിശോധിക്കുകയും, അത് കൃത്യം അഞ്ചു കിലോ ഉണ്ടെന്നു കണ്ടു അതിയായി സന്തോഷിക്കുകയും ചെയ്തു.  ചാപ്പൻ മുതലാളിയുടെ കയ്യിൽ നിന്ന് അഞ്ഞൂറിന്റെ ഒരു ഗാന്ധി നോട്ടു വാങ്ങിച്ചു വീട്ടിലേക്കു നടക്കാൻ തുടങ്ങവേ , സഡൻ ബ്രേക്ക് ചെയ്യുന്ന ഒരു വാഹനത്തിന്റെ ശബ്ദം കേട്ട് വീട്ടിന്റെ വശത്തുള്ള റോഡിലേക്ക്, ചാപ്പൻ മുതലാളിയോടൊപ്പം ചാത്തു സാകൂതം നോക്കി.   അശരീരി പോലെ ചാപ്പാ എന്നുള്ള വിളി കേട്ടതല്ലാതെ റോഡിൽ എവിടെയും വാഹനങ്ങൾ ഒന്നും കണ്ടില്ല. ഒന്ന് കൂടി സൂക്ഷിച്ചു കേട്ടപ്പോൾ ചാതുവിനു മനസ്സിലായി ശബ്ദം കേട്ടത് ആകാശത്ത് നിന്നാണ് എന്ന്.  ആകാശത്ത് നോക്കി അതുബുധപ്പെടാതിരുന്ന ചാത്തു , ചാപ്പൻ മുതലാളിയോട് ഇപ്രകാരം കഥിച്ചു.

മുതലാളീ . അമേരിക്കയിലേക്ക് പോകുന്ന ഏതോ ഒരുത്തൻ അവന്റെ ബിമാനം മുതാലാളീന്റെ പുരയുടെ മേലെ ബ്രേക്ക് അടിച്ചു നിർത്തിയതാണ്.  അത് നമ്മള് ഇന്നാളു കണ്ട വില്ല്യം സായിപ്പ് തന്നെയാണ്.  ബിമാനത്തീന്നു തല പുറത്തിട്ടു അങ്ങേരു എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്.

അപ്പോൾ വിമാനത്തിൽ നിന്ന് വില്ല്യം സായിപ്പിന്റെ ഭാഷണം വ്യക്തമായി കേൾക്കാൻ തുടങ്ങി. അത് താഴെ പറയും പ്രകാരമാണ്.

ഹലോ. ചാപ്പൻ മുതലാളീ , കയ്യിലുള്ള കൊഞ്ച് വില്കാനുള്ളതാണോ. എന്ത് വേണം.

എന്ത് വേണം എന്നുള്ള ചോദ്യം അവിടെ വച്ചേക്കു. എന്ത് തരും എന്ന് പറ.

കിലോവിനു 10 ഡോളർ വച്ച് തരാം.  ഒക്കുമെങ്കിൽ കിലോ കണക്കു പറഞ്ഞാൽ പണം ഞാൻ താഴോട്ടു ഇറക്കി തരാം. അതെ കയറിൽ കൊഞ്ച് ഇങ്ങോട്ടേക്കു കയറ്റി  അയച്ചു തന്നാൽ മതി. (കയറ്റുമതി എന്ന വാക്ക് ഇതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് എന്ന് വായനക്കാര്ക്ക് ഇപ്പോൾ മനസ്സിലായി കാണും)

ചാപ്പൻ കണക്കിന് മോശമായിരുന്നെങ്കിലും, ഇക്കണക്കിൽ തനിക്കു ലാഭമാണ് എന്ന് ഞൊടിയിടയിൽ മനസ്സിലാക്കി. കാരണം ചാപ്പന്റെ കണക്കു ഇങ്ങനെ ആയിരുന്നു. തലശേരി മാർകറ്റിൽ 500 രൂപ വച്ച് അഞ്ചു കിലോ കൊഞ്ചിന്  2500. ഇവന്റെ പണം 10X5 ഗുണിക്കണം 72 = 3600. ഒന്നും ആലോചിക്കാതെ വില വിളിച്ചു പറയുകയും, വില താഴെ വീണ ഉടനെ, കൊഞ്ചിനെ  അങ്ങോട്ടേക്ക് കയറ്റി അയക്കുകയും ചെയ്ത പാടെ, വില്ല്യം ഹൈ സ്പീഡിൽ അദ്ധേഹത്തിന്റെ വിമാനം ഓടിച്ചു പോകുകയും ചെയ്തു.

ഏതാണ്ട് അതെ സമയം അങ്ങ് ദൂരെ ന്യൂ യൊർകിൽ ചാപ്ലിന്റെ പാടത്തും സമാനമായ ചില സംഭവങ്ങൾ നടക്കുകയായിരുന്നു.  തന്റെ ശിങ്കിടിയും പറമ്പ് പണിക്കാരനും ആയ ജോണിയോടു, ചാപ്ലിൻ സായിപ്പ് ഇങ്ങനെ മൊഴിഞ്ഞു.

മോനെ ജോണീ.  പാടത്ത് ഇറങ്ങി കൊഞ്ചിനെ കളക്റ്റ് ചെയ്യണം.  വൈകുന്നേരം വരെ പണിയെടുത്താൽ ഒരു ദിവസത്തെ കൂലിയായ  60 ഡോളർ തരാം.

ജോണി അത് കേൾക്കേണ്ട താമസം, ആയുധ സന്നാഹങ്ങളോടെ ആറ്റിലേക്ക് ചാടി വൈകുന്നേരം ആയപ്പോഴേക്കു നേരത്തെ പറഞ്ഞത് പോലെ അഞ്ചു കിലോ കൊഞ്ചുമായി പൊങ്ങി വരികയും ചെയ്തു.  കൂലിയോടു ഒരു അൻപതും  കൂടെ  കൂട്ടി 110 ഡോളറിനു ഉരുപ്പടി മാർകറ്റിൽ വിറ്റു കളയാമെന്നു കണക്കു കൂട്ടി ജോണിയുടെ 60 ഡോളർ കൂലിയും കൊടുത്തു തിരിഞ്ഞു നില്ക്കവേ ചാപ്ലിൻ സായിപ്പ് ഒരു വണ്ടി സഡൻ ബ്രേക്ക് ഇടുന്ന ശബ്ദം കേട്ട് ചുറ്റും നോക്കി.  അത്ബുധ പരതന്ത്രനായി ചുറ്റും നോക്കിയ (മൊബൈൽ അല്ല) ജോണി ഒന്നും കാണാതെ ആകാശം നോക്കി പോയി.  പക്ഷെ അത്ബുധം അവിടെ ഒരു വിമാനം സഡൻ ബ്രേക്ക് ഇട്ടു നിർത്തി അതിൽ നിന്ന് നേരത്തെ ചാത്തുവിൽ നിന്ന് അഞ്ചു കിലോ കൊഞ്ചൻ 30 ഡോളർ വില കൊടുത്തു വാങ്ങിയ അതെ വില്ല്യം സായിപ്പ് എന്തോ പറയുന്നു.

ഉച്ചത്തിൽ പറയെടോ . കേൾക്കുന്നില്ല

കൊഞ്ചനു എത്രയാ വില എന്ന് ചോദിക്കുകയായിരുന്നു.

എന്താ വേണോ

വില ഒക്കുമെങ്കിൽ വേണം.

നൂറു ഡോളർ ആണ് വില. നീ ആയതു കൊണ്ടു 90 തന്നാൽ മതി.

ഉത്തരത്തിനു പകരം ആകാശത്ത് നിന്ന് കേട്ടത് ഒരു പൊട്ടിച്ചിരിയായിരുന്നു.

എന്താടോ  ചിരിക്കാൻ മാത്രം ഉള്ളത്.

ഒന്നുമില്ല.  അമ്പതു ഡോളർ തന്നാൽ ഞാൻ അഞ്ചു കിലോ കൊഞ്ചൻ അങ്ങോട്ട്‌ തരാം എന്ന് പറയാൻ പോകുകയായിരുന്നു.

ചാപ്ലിൻ സായിപ്പിന്റെ കഥ അവിടെ അവസാനിക്കുന്നു എന്നോ. കഥ കഴിഞ്ഞു എന്നോ എന്ത് വേണമെങ്കിലും നമുക്ക് പറയാവുന്നതാണ്.  അന്ന് തന്നെ ചാപ്ലിൻ സായിപ്പ് തന്റെ കൊഞ്ചൻ പാടം അടക്കുകയും അവിടെ ഒരു ഇമ്പോർട്ട് ആപ്പീസ് തുറക്കുകയും ചെയ്തു.  ഇനി ചാപ്ലിൻ സായിപ്പ് അങ്ങ് തലശേരിയിൽ നിന്ന് ചുള് വിലക്ക് കിട്ടുന്ന കൊഞ്ചൻ മാത്രമേ വിൽക്കുകയുള്ളൂ.  കസാരയിൽ ചാരി ക്കിടന്നു ചാപ്ലിൻ സായിപ്പ് ആത്മ ഗതം പറഞ്ഞു. 'ലോകത്ത് കൊഞ്ചൻ വെറുതെ കൊടുത്തു കളയുന്ന നാട്ടുകാരും ഉണ്ടല്ലോ പടച്ചോനെ. ഇതെന്തു ലോകം.'

Tuesday, 16 June 2015

നമ്മുടെ അമ്മ, നമ്മുടെ സഹോദരി, നമ്മുടെ മറ്റവൾ .

പുരുഷന്റെ മുന്നിൽ സ്ത്രീ സ്ത്രീ തന്നെയാണ്.  അത് എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും.  പക്ഷെ നമുക്ക് സ്ത്രീയുടെ നേരെയുള്ള നമ്മുടെ ആട്ടിട്യുഡിൽ ഗുണ പരമായ മാറ്റം വരുത്താൻ സാധിക്കുക തന്നെ ചെയ്യും എന്ന് തന്നെയാണ്, നമ്മുടെ അമ്മയോടും പെങ്ങളോടും നാം സ്വീകരിക്കുന്ന നിലപാടുകളിൽ നിന്ന് നാം മനസ്സിലാക്കുന്നത്.  അവിടെയാണ് ഫ്രൊഇദ് പരാജയപ്പെട്ടു പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു.  ഈദിപസ്സിന്റെ കഥ മകന് അമ്മയോട് തോന്നുന്ന കാമാവേശം ഒരു തരത്തിലും വ്യക്തമാക്കുന്നില്ല. മറിച്ചു അമ്മയോട് ചെയ്തു പോയ തെറ്റിന് നേരെ കണ്ണുകൾ നഷ്ടപ്പെടുത്തി കൊണ്ടു പരിതപിക്കുന്ന ഒരു പുത്രനെ ആണ് നാം അവിടെ കാണുന്നത് .  ആ പുത്രനെ ഫ്രൊഇദ് വളരെ മോശമായ രീതിയിൽ മാറ്റി എടുത്തു എന്ന് തന്നെയാണ് എന്റെ വിശ്വാസം.  ഈദിപസിനു, ഈദിപസ് കൊമ്പ്ലെക്സ് ഇല്ലായിരുന്നു എന്ന് ആരോ പറഞ്ഞിട്ടുണ്ട്.  ഈദിപസ്സിന്റെ കഥക്ക് നമ്മൾ മറ്റൊരിടത്തും കാണാത്ത വേറൊരു പ്രത്യേകത കൂടി ഉണ്ട്.  ഈദിപസിനു  ഒരു തരത്തിലും കാമ വികാരം തോന്നാത്ത മറ്റൊരു അമ്മ അന്നും ഈദിപസിന്റെ കൂടെ ഉണ്ടായിരുന്നു.  ഒറാക്കിൾ പ്രവചിച്ച ദുശ്ശകുനത്തിൽ ഈദിപസ് വിട്ടെറിഞ്ഞ്‌ പോയ തന്റെതല്ലാത്ത തന്നെ പോറ്റി വളർത്തിയ അമ്മ.  ഈദിപസ് കൊമ്പ്ലക്സ്  എന്നത് സ്ഥായിയായ ഒരു സത്യം അല്ലെന്നും അത് ഒരു കാലഘട്ടത്തിന്റെ കഥ മാത്രമേ ആകുന്നുള്ളൂ എന്നും ഫ്രോമിനെ കൊണ്ടു പറയിച്ചത് ഈ സത്യമാണ്.

ഒരു സ്ത്രീ എന്നത് , നമ്മൾ കാണുന്നത് എന്താണോ അതാണ്‌ എന്നാണു ഇതിൽ നിന്ന് മനസ്സിലാകുന്നത്‌.   അവൾ അമ്മയാകാം സഹോദരിയാകാം, അതൊന്നും അല്ലെങ്കിൽ നമ്മിൽ കാമ വികാരം ഉല്പാദിപ്പിക്കുന്ന ഒരു പെണ്ണ് മാത്രമാകാം.  പക്ഷെ അതൊക്കെയും ഒരു വ്യക്തി എന്ന നിലയിലുള്ള നമ്മുടെ തീരുമാനങ്ങൾ മാത്രമാണ്

Monday, 15 June 2015

രമേശ്‌ മണ്ടോടിയുടെ ചില പൊട്ടൻ കണക്കുകൾ അഥവാ സായിപ്പിന്റെ ചിരി

അമേരിക്ക കാരൻ  ടൂറിസ്റ്റ് ആയി  ഇന്ത്യയിലേക്ക്‌ വരുന്നത് ഇന്ത്യയുടെ സൌന്ദര്യം കാണാൻ വേണ്ടിയല്ല , മറിച്ചു കുറച്ചു പണം സമ്പാദിക്കാൻ വേണ്ടിയാണ് എന്ന് ഞാൻ എന്റെ ബ്ലോഗിൽ എവിടെയോ എഴുതിയത് വായിച്ചു ചൂടായ ഒരു സുഹൃത്ത്‌ എന്നെ വിളിച്ചു ഇങ്ങനെ ആക്ഷേപിച്ചു 'നിങ്ങൾ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്.  കണ്ടമാനം പണം ചിലവാക്കി അവിടെ നിന്ന് വരുന്ന സായിപ്പ് സമ്പാദിക്കാൻ വേണ്ടിയാണ് ഇങ്ങോട്ട് വരുന്നത് എന്ന് പറഞ്ഞാൽ മന്ദ ബുദ്ധി വിശ്വസിക്കുമായിരിക്കും.  പക്ഷെ എന്നെ പോലെ ഉള്ളവർക്ക് അത് വിശ്വസിക്കാൻ ബുദ്ധി മുട്ടായിരിക്കും'.  ബുദ്ധി ജീവിയായ ഈ സുഹൃത്തിനും, എന്റെ ബുദ്ധിജീവികളായ മറ്റു സുഹൃത്തുക്കള്ക്കും ശത്രുക്കൾക്കും ഒക്കെ വേണ്ടിയാണ് ഞാൻ ഇത് എഴുതുന്നത്‌.  ഈ ലേഖനം മുഴുവൻ ഉദാഹരണങ്ങളുടെ ഘോഷ യാത്രയാകയാൽ, ആ ഉദാഹരണങ്ങളിൽ പറഞ്ഞ സംഖ്യകൾ ഓരോന്നും ശരിയെന്നു തിട്ടപ്പെടുതെണ്ടത് വായനക്കാരുടെ ഉത്തരവാദിത്വമാണ് എന്ന്  ആദ്യമേ പറഞ്ഞു കൊള്ളട്ടെ. അത് വരേയ്ക്കും ഞാൻ ഇവിടെ എഴുതിയത് വിശ്വസിക്കുന്നതാവും എല്ലാവര്ക്കും നല്ലത്.

അമേരികയിലെ ഒരു നല്ല തൊഴിലാളി പ്രതിമാസം 5000 ഡോളർ ശമ്പളം പറ്റുന്ന തൊഴിലാളിയാണ്.  അത്രയും കൂലി വാങ്ങുന്ന നമ്മുടെ നാട്ടുകാര് തന്നെ വേണ്ടുവോളം അവിടെ ഉണ്ട് എന്ന് എന്റെ അനുഭവങ്ങളിൽ നിന്ന് എനിക്ക് അറിയാം.  അങ്ങനെ ഉള്ള ഒരു സാദാ മനുഷ്യൻ തന്റെ മൂന്നു മാസത്തെ കൂലിയായ 15000 ഡോളർ അഡ്വാൻസ്‌ ആയി വാങ്ങി ഒരു മൂന്നും മാസം ഇന്ത്യയിൽ വന്നു എല്ലാം ഇവിടെ ചിലവാക്കി കളയാം എന്ന് ധരിക്കുന്നു.  അമേരികയിൽ ആണെങ്കിൽ ഈ 15000 മൂന്നു മാസം കൊണ്ടു പുല്ലു പോലെ തീര്ന്നു കിട്ടും. അതിനെ കുറിച്ച് നമുക്ക് വഴിയെ ആലോചിക്കാം.

നമ്മുടെ സുഹൃത്തായ സായിപ്പ് വീടിന്റെ അപ്പുറത്തുള്ള വിമാന പീടികയിൽ പോയി, ഇങ്ങോട്ടേക്കു ഉള്ള വണ്ടി കൂലി എത്രയാണ് എന്ന് ചോദിച്ചപ്പോൾ അവര് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും കൂടി ഉദ്ദേശ്യം  125000 രൂപ വരും എന്ന്. (നമ്മുടെ നാട്ടുകാരന്റെ വിമാന പീടികയിൽ കയറി അന്വേഷിച്ചത് കൊണ്ടാണ് ഉറുപ്പികയിൽ ഉത്തരം കിട്ടിയത്.  ഉടനെ തന്നെ നമ്മുടെ ചങ്ങാതി ഒരു 2000 ഡോളറും ചില്ലറയും അവിടെ കൊടുത്തു ഫുൾ ടിക്കറ്റ് വാങ്ങി.  ഇനി അവന്റെ കയ്യിൽ 13000 ഡോളർ ബാക്കി.  അതിൽ മൂവായിരം dollar  അവൻ കയ്യിൽ കരുതി. ഇന്ത്യയിലെ വിമാന താവളത്തിൽ എത്തിയാൽ തല്കാലത്തേക്ക് ചായയോ മറ്റോ കുടിക്കാൻ തോന്നിയാൽ ഉടനെ എ ടീ എമ്മിലേക്ക് ഓടേണ്ട ആവശ്യമില്ല എന്ന് കരുതി കാണും.  ഇനി ബാക്കിയുള്ള 10000 ഡോളർ അവൻ അവന്റെ ബാങ്കിൽ നിക്ഷേപിച്ചു, തന്റെ അന്തർ ദേശീയ എ ടീ എം കാർഡ്മായാണ് അവൻ ഇന്ത്യയിലേക്ക്‌ തിരിക്കുന്നത്.

തിരുവനന്തപുരത്തു  ഇറങ്ങിയ സായിപ്പിനെ നാടോടിക്കാറ്റിലെ മോഹൻലാൽ എന്ന അറബിയെ കണ്ടു നാട്ടുകാര് വളഞ്ഞത് പോലെ കുറെ പേര് വന്നങ്ങു വളഞ്ഞു. സായിപ്പ് പേടിക്കുകയൊന്നും ചെയ്തില്ല. കാരണം അങ്ങ് നിന്ന് വിടുമ്പോൾ തന്നെ ചങ്ങാതി റോബർട്ട്‌ പറഞ്ഞിരുന്നു ഇന്ത്യയാണ്, പല പല തരികിടകളും അനുഭവിക്കേണ്ടി വരും. കരുതി ഇരിക്കണം എന്ന്.  പക്ഷെ സായിപ്പ് വിചാരിച്ച പോലെ ഉള്ള തരികിടകൾ ഒന്നും ആയിരുന്നില്ല.  വെറും എജന്റ്റ് മാറ്.  വീട് വാടകയ്ക്ക് കൊടുക്കുന്ന എജന്റ്റ് മാറ്.

എത്ര മാസത്തേക്കാ സായിപ്പേ വേണ്ടത്.

മൂന്നു മാസത്തേക്ക്.

ഒറ്റയ്ക്കാണോ.

അതെ.

എന്നാൽ പത്തായിരത്തിൽ ഒപ്പിക്കാം . മൂന്നു മാസത്തേക്ക് 30000.
(ഒരു ചെറിയ ബാത്ത് റൂം അറ്റാച്ച്ഡ്‌ മുറിയുടെ വാടക ആണെന്ന് ഓർക്കണം)
പക്ഷെ സായിപ്പ് ഒന്നും പറഞ്ഞില്ല . കയ്യിലുള്ള മൂവായിരത്തിൽ ഒരു അഞ്ഞൂറ് എടുത്തു കൊടുത്തിട്ട് പറഞ്ഞു ബാക്കി കയ്യിൽ വച്ചോ എന്ന്. എജെന്റ് മാറ് സന്തോഷം കൊണ്ടു തുള്ളി ചാടി. അവർ കണക്കു കൂട്ടി  500 ഗുണിതം 62 സമം 31000. ആ വക ആയിരം രൂപ ഇവിടെ നിന്നും കമ്മീഷൻ. കുശാൽ.  ഇനി സായിപ്പിന്റെ കയ്യിൽ എത്രയാ ബാക്കിയുള്ളത് . വെറും 2500 ഡോളർ.  അവിടെ നിന്ന് വിടുമ്പോൾ തന്നെ റോബർട്ട്‌ പറഞ്ഞിരുന്നു അവിടത്തെ ചിലവുകളെ കുറിച്ച് അറിയണമെങ്കിൽ പാത അരികിലെ കൈ നോട്ടക്കാരോട് ചോദിച്ചാൽ മതി എന്ന്.  അതാ നേരെ മുന്നില് ഇരിക്കുന്നു ഒരു കൈ നൊട്ടക്കാരൻ, അവനോടു സായിപ്പ് ഇങ്ങനെ ചോദിച്ചു.

കൈ നോട്ടക്കാരാ കൈ നോട്ടക്കാരാ . ഈ തലസ്ഥാന നഗരിയിൽ ഒരു മൂന്നു മാസം തങ്ങുന്നതിനു എന്ത് കാശ് വേണം. ചോറും കൂറും എല്ലാ അടക്കം പറയണം.

താമസത്തിന്റെ കാര്യം കൂട്ടണോ.

വേണ്ട. അത് തെര്യ പ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഒരു മാസം അടിച്ചു പൊളിച്ചു കഴിയാൻ 60000, മീഡിയം  30000. സാദാ 20000.

ഈ സാദാ എന്നാൽ എന്തൊക്കെയാ.

സാദാ എന്നാൽ സാദാ ഹോടലിലെ ചോറ്. ദിവസം ഒരു പെഗ് മാത്രം.  പിന്നെ വേണ്ടാത്തത് ഒന്നുമില്ല.

വേണ്ടാത്തതൊന്നും വേണ്ട.  അതൊക്കെ നാട്ടിൽ വെറുതെ കിട്ടുന്നതാ എന്നും പറഞ്ഞു സായിപ്പ് നടന്നു.

മുറിയിൽ എത്തിയ സായിപ്പ് കണക്കു കൂട്ടി. മൂന്ന് മാസത്തേക്ക് സാദാ ജീവിതം രൂൂപ 60000. അതായത് ഉദ്ദേശ്യം  1000 ഡോളർ .  കൊണ്ടു വന്ന പൈസ ഇനിയും ബാക്കി. നാട്ടിൽ ബാങ്കിൽ ഇട്ട പണം തോടുകയെ വേണ്ട. എന്റമ്മോ ജീവിതത്തിൽ ഇതുവരെ പത്തു പൈസ സമ്പാദിക്കാത എന്റെ പേരില് ബാങ്കിൽ 10000 ഡോളർ. സായിപ്പിനോട്‌ ചിരിച്ചു പോയി 

Sunday, 14 June 2015

ലവ് ജിഹാദ്

2009 ഇൽ ആണെന്ന് തോന്നുന്നു ലവ് ജിഹാദ് എന്ന വാക്കിനു ഇന്ത്യയിൽ പ്രചാരം കിട്ടിയത്. മിശ്ര വിവാഹത്തിലൂടെ കേരളം , മംഗലാപുരം എന്നിവിടങ്ങളിൽ അനേകം സ്ത്രീകൾ മത പരിവർത്തനം ചെയ്യപ്പെട്ടു എന്നായിരുന്നു പ്രചരിപ്പിക്ക പ്പെട്ടത്. മത പരിവർത്തനം അതിനു എത്രയോ മുൻപ് തന്നെ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നും, അതിനു പ്രേമം പ്രധാനപ്പെട്ട ഒരു കാരണമായിരുന്നില്ല എന്നും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അടിച്ചമർത്ത പ്പെട്ടവന്റെ മത പരിവർത്തനം ഇന്നും വേണ്ടുവോളം നടക്കുന്നുണ്ട്. പ്രേമമാകുമ്പോൾ അതിനെതിരെ ഒരു തരം വൈകാരിക പ്രതികരണം ഉണ്ടാകും എന്നുള്ള കണക്കു കൂട്ടൽ ആകാം ഇത്തരം ഒരു പ്രചാരണത്തിന്റെ പിന്നിൽ.
ഒരു സമൂഹം എന്ന നിലയിൽ നാം മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. മിശ്ര വിവാഹിതരായ സ്തീകൾക്ക് അതിൽ തുടരുന്നതിന് വിധേയമായി ജോലി സംവരണം പോലും കൊടുക്കുന്നതിൽ തെറ്റില്ല എന്നാണു എന്റെ അഭിപ്രായം. അത് ഈ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്. ശുഭോദർക്കമായ ഒരു കാര്യമെന്തെന്നാൽ അഭ്യസ്ത വിദ്യരായ പല ചെറുപ്പക്കാരും പ്രേമിക്കുമ്പോൾ ജാതിയോ മതമോ ചോദിക്കുന്നില്ല എന്നതാണ്. എന്റെ കുടുംബത്തിൽ പോലും മിശ്ര വിവാഹിതരുടെ എണ്ണം എത്രയോ ഉണ്ട്. അക്കൂട്ടത്തിൽ ഒരു വിദേശ വനിതയെ വിവാഹം കഴിച്ച ആണ്‍ കുട്ടി പോലും ഉണ്ട്. അവരെ ഒക്കെ നമ്മുടെ കുടുംബം യാതൊരു തർക്കങ്ങളും കൂടാതെ അംഗീകരിച്ചു പോന്നിട്ടുണ്ട്. എന്റെ ഒരു സുഹൃത്ത്‌ ഒരു മുസ്ലീം സ്ത്രീയെ ആണ് വിവാഹം കഴിച്ചത്. നാട്ടിലെ സാഹചര്യം കൊണ്ടു ആ സ്ത്രീക്ക് ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യേണ്ടി വന്നു. ഞാൻ ചോദിക്കുന്നത് അതല്ല. എന്ത് കൊണ്ടു അവർക്ക് മതം ഇല്ലാത്തത് പോലെ ജീവിച്ചു കൂടാ.
മനുഷ്യൻ പിന്നോട്ടെക്കല്ല വളരുന്നത്‌. മുന്നോട്ടേക്ക് തന്നെയാണ്. മതം ഒരു കാലത്ത് മനുഷ്യന്റെ വളർച്ചക്ക് കൂട്ട് നിന്നു എന്നുള്ള കാര്യം അംഗീകരിച്ചു കൊണ്ടു തന്നെ, അത്തരം മതങ്ങൾ ഒക്കെയും ഇന്ന് വെറും ആചാരങ്ങൾ മാത്രമായി അധപതിച്ചു പോയി എന്നുള്ള കാര്യവും നാം അങ്ങീകരിക്കണം. എന്ത് കൊണ്ടു മാനവികമായ അടിത്തറയുള്ള ഒരു പുതിയ മതം മനുഷ്യന് സൃഷ്ടിച്ചു കൂടാ.
വര്ത്തമാന കാല മനുഷ്യന്റെ മതം രാഷ്ടീയമാണ്.
എല്ലാ മതങ്ങളും രാഷ്ടീയമായി തുടങ്ങുകയും ആചാരമായി അധപതിക്കുകയും ചെയ്തതാണ്. ഇന്നത്തെ രാഷ്ടീയത്തെ ശ്രദ്ധിക്കുമ്പോൾ പോലും നമുക്കത് മനസ്സിലാകും.

(2000 ആം മാണ്ട് വരെ ഇന്ത്യയിലെ ഭൂരി ഭാഗം വിവാഹങ്ങളും കുടുംബ തീരുമാന വിവാഹങ്ങൾ ആയിരുന്നു.  അതായത് സ്വന്തം ജാതിയിലോ മതത്തിലോ പെട്ട വരനെയോ വധുവിനെയോ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുന്ന ഏർപ്പാട് (പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ന് കേട്ട് കേൾവി പോലും ഇല്ലാത്ത ഏർപ്പാട്). പക്ഷെ 2000 മാണ്ടിനു ശേഷം ഇതിൽ പ്രകടമായ ചില മാറ്റങ്ങൾ അഭ്യസ്ത വിദ്യരുടെ ഇടയിൽ കാണാൻ തുടങ്ങി. (ഇന്ത്യയിൽ ലവ് ജിഹാദ് പോലെ ഉള്ള പരിപാടികൾ അഭ്യസ്ത വിദ്യരെയോ, സാമ്പത്തിക കഴിവുള്ളവരെയോ മാത്രം കേന്ദീകരിച്ചുള്ളതാണ് എന്ന് ശ്രദ്ധിക്കുക.  തെരുവിൽ ജീവിക്കുന്നവൻ ആരെ പ്രേമിച്ചു വിവാഹം കഴിച്ചാലും അതിലൊന്നും ആര്ക്കും വലിയ താല്പര്യമില്ല. പട്ടിണിക്കാരന്റെ പ്രേമത്തിന് എന്ത് വില))

മഴക്കാലം

പ്രതീക്ഷിച്ചത് പോലെ മഴ വന്നു.  പക്ഷെ ഇവിടെ അട്ടിയിട്ട ചൂടുകൾക്ക്,  മഴയുടെ തിര്ശീലകൾക്ക് ഇടയിലൂടെ പുറത്തേക്കു കടക്കാൻ  ആവില്ലെന്ന് തോന്നുന്നു. ഞാൻ വിയർക്കുകയാണ്. ഇത്ര നാളും ഞാൻ വിയർത്തു കൊണ്ടിരിക്കുക തന്നെ ആയിരുന്നു.  മഴയുടെ തണുപ്പുകൾ ഇനി ഒരു ആവേശത്തോടെ കടന്നു ചൂടിന്റെ ചാവടിയന്തിരത്തിൽ പങ്കു ചേരുന്നത് വരെയെങ്കിലും ഞാൻ വിയർത്തു കൊണ്ടിരിക്കണം.

മഴക്കും വേനലിലും, ചൂടിനും തണുപ്പിനും, കാറ്റിനും കുളിരിനും ഇപ്പോൾ പ്രായം കൂടിയത് പോലെ തോന്നുന്നു.  എന്റെ അമ്മയെ പോലെ. അസമയത്തുള്ള ഗർജനങ്ങൾ,  പിറ് പിറുപ്പുകൾ, എന്റെ പ്രാർഥനകൾ കേൾക്കാതിരിക്കൽ ഇങ്ങനെ പലതിലും, പ്രകൃതി അമ്മയെ അനുകരിക്കുന്നത് പോലെ തോന്നുന്നു.  പ്രകൃതിക്ക് ഇന്ന് കേൾവി കുറവുണ്ട്. അമ്മയെ പോലെ അതും വാർധക്യത്തിൽ എത്തിയിരിക്കുന്നു.  മരിക്കുമ്പോൾ നമ്മളും അതിനോടൊപ്പം കൂടെ പോകേണ്ടി വരും.

എന്നെങ്കിലും ഒരിക്കൽ സൂര്യൻ നമുക്ക് നേരെ ഉള്ള ഈ ആകർഷണ മനോഭാവം ഒഴിവാക്കി കളഞ്ഞാൽ നമുക്ക് എന്ത് സംഭവിക്കും. ആകാശത്തിലെ നാടായ നാടുകളെല്ലാം ചുറ്റി കറങ്ങി നാം അങ്ങനെ പറന്നു കൊണ്ടിരിക്കുമോ.  നമ്മുടെ ഈ യാത്രയിൽ, നമ്മോടു കൂട്ടിയിടിക്കാൻ പാകത്തിൽ ഒരു കണികയെങ്കിലും ഈ അനന്തമായ ആകാശങ്ങളിൽ എവിടെയെങ്കിലും പതുങ്ങി ഇരിക്കാതിരിക്കുമോ.  നമ്മൾ വീണ്ടും ചിന്നി ചിതറി പ്രപഞ്ചത്തിന്റെ അജ്ഞാത കോണുകളിൽ അനേകം തരികളായി പറന്നു നടക്കുമോ.  അല്ലെങ്കിൽ ഈ ആകർഷണങ്ങളെ കുറിച്ച് നാം ഇന്ന് വരെ കേട്ടതൊക്കെയും വെറും വീണ് വാക്ക്കൾ മാത്രമാകുമോ.  ആകാശ ചുമരിൽ ആണിയിട്ടടിച്ച ചിത്രങ്ങൾ മാത്രമാകുമോ സ്വർഗ്ഗവും  ഭൂമിയും.

മദ്യപിച്ചു തളർന്ന ഏതോ വേളയിൽ ബാലാട്ടൻ പറഞ്ഞു. നമ്മളാരും മരിക്കുന്നില്ല. നമ്മളൊക്കെയും അനന്തമായ ഒരു തുടർച്ചയാണ്. പാത വാക്കിലൂടെ നമ്മെ ശ്രദ്ധിക്കാതെ കടന്നു പോകുന്ന ജാനുവിനെയും, ശാരദയെയും, ഈ അനന്തമായ യാത്രക്കിടയിൽ എന്നെങ്കിലും നമ്മുടെ കയ്യിൽ കിട്ടും.  അത് കൊണ്ടു അത്ര ഞെളിയേണ്ട എന്ന് അവരോടു പറഞ്ഞേക്ക്.

കടപ്പുറത്ത് ഇരിക്കുകയായിരുന്നപ്പോൾ ഒരിക്കൽ രാജൻ പറഞ്ഞു. ദ്രവ്യം പരിമിതവും, സമയം അനന്തവും ആകുന്നുവെങ്കിൽ, സംഭവങ്ങൾ ആവര്ത്തിച്ചു കൊണ്ടെ ഇരിക്കും.  പ്രകാശ വർഷങ്ങൾക്ക് അപ്പുറത്തുള്ള ഏതോ ഒരു നാളിൽ ഒരിക്കൽ,  കടൽക്കരയിൽ ഇരുന്നു കൊണ്ടു ഞാൻ നിന്നോട് പറയും ' ദ്രവ്യം പരിമിതവും, സമയം അനന്തവും ആകുന്നുവെങ്കിൽ, സംഭവങ്ങൾ ആവര്ത്തിച്ചു കൊണ്ടെ ഇരിക്കും എന്ന്.

Saturday, 13 June 2015

കയറ്റു മതി എന്ന കെണി

രാഷ്ട്രങ്ങൾക്ക് ഇടയിലെ കയറ്റു മതി /ഇറക്കു മതി എന്ന് ആരംഭിച്ചു എന്നുള്ളത് എനിക്ക് വ്യക്തമായി അറിയില്ല.  മാത്രമല്ല അത് ഈ ലേഖനത്തിന്റെ പരിധിയിൽ വരുന്നുമില്ല.  സഹസ്രാബ്ദങ്ങൾക്കു മുൻപ് പോലും അത് ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ ന്യായമുണ്ട്.  സമാധാനത്തിലും സഹവർതിത്വതിലും ജീവിക്കുന്ന സമൂഹങ്ങൾക്ക് ഇടയിലെ കയറ്റുമതി എന്നത് ഒരു തരം നൈതികതയിൽ അധിഷ്ടിതമായിരുന്നു.  വസ്തുക്കളുടെ വില തെര്യപ്പെടുത്താൻ മാർഗങ്ങൾ ഇല്ലാതിരുന്നെങ്കിലും,  ബാർറ്റർ രീതിയിൽ ഒരു വിധം തെറ്റില്ലാതെ തന്നെ അന്ന് വസ്തു വകകൾ രാജ്യങ്ങൾക്ക് ഇടയിൽ കൈമാറ്റം ചെയ്യപ്പെട്ടിരിക്കണം.  നീതി രാഹിത്യം എന്ന് മുതൽ ഈ രംഗത്തേക്ക് കയറി വന്നു എന്നതിന് വ്യക്തമായ ചരിത്ര രേഖകൾ ഇല്ലെങ്കിലും,  യുദ്ധങ്ങൾ അതിന്റെ ഒരു പ്രധാനപ്പെട്ട കാരണമാണ് എന്ന് വിശ്വസിക്കുന്നതാണ്‌ ശരി.  പരാജിത ദേശങ്ങൾ സ്വാതന്ത്ര്യത്തിലേക്ക് തിരിച്ചു വരുന്നത് ശക്തന്റെ നീതി രഹിതമായ പല തീരുമാനങ്ങൾക്കും വഴങ്ങി കൊണ്ടാണ്.  കയറ്റുമതി (കപ്പം) എന്നത് അത് കൊണ്ടു നിര്ബന്ധ പൂർവ്വം ചെലുത്തപ്പെടുന്ന  ഒരു നിബന്ധന ആയി തീര്ന്നിരിക്കണം.

പാശ്ചാത്യരുടെ അധിനിവേശത്തോടെ കയറ്റു മതി, വ്യാപാര രംഗത്ത് നിന്നും പിന്മാറി.  വസ്തുക്കൾ ബല പൂർവ്വം എടുത്തു കൊണ്ടു പോകുന്ന ഒരു രീതി നിലവിൽ വന്നു.  വസ്തു വകകൾ മാത്രമല്ല പാശ്ചാത്യൻ ബല പൂർവ്വം എടുത്തു കൊണ്ടു പോയത്, രാജ്യങ്ങൾ കൂടി ആണെന്ന്, അമേരികയുടെയോ ആസ്ത്രെലിയയുടെയോ ചരിത്രം പഠിച്ചവർക്ക് അറിയാം.   ലാറ്റിൻ അമേരിക്കയുടെ ഉൾ നാടൻ നദികളിലൂടെ ചലിച്ചു കൊണ്ടിരിക്കുന്ന തങ്ങളുടെ നൌകയുടെ പാര്ശ്വ തീരങ്ങൾ ഒക്കെയും ഇനി മുതൽ തങ്ങളുടെ  അധീനത്തിൽ ഉള്ളതാണ് എന്നത്രെ അതിലൂടെ ആയുധ സന്നാഹങ്ങളോടെ ചലിച്ചു കൊണ്ടിരുന്ന സ്പാനിഷ് രാജാവ് എഴുതി വച്ചത് . രാജ്യങ്ങൾ കയ്യടക്കാനുള്ള ഉടമ്പടികളിൽ കയ്യേറ്റക്കാരൻ തന്നെ തീരുമാനം എടുക്കുന്ന അവസ്ഥ.  സെവൻ സമുറായ് എന്ന തന്റെ സിനിമയിലൂടെ കൊറോസാവ സൂചിപ്പിച്ചത് പോലെ എല്ലാ പട്ടാളക്കാരും , കൊള്ളക്കാരുടെ തിരിച്ചിട്ട രൂപങ്ങൾ തന്നെയാണ്.  എല്ലാ യുദ്ധങ്ങളും അധിനിവേശങ്ങളും കൊള്ളയുടെ  പ്രാകൃത രൂപങ്ങൾ ആകയാൽ പട്ടാളക്കാരനും, കൊള്ളക്കാരനും പലപ്പോഴും സ്ഥാനം വച്ച് മാറുന്നത് നമുക്ക് കാണാം.

പുറമേ നിന്ന് കാര്യമായി ഒന്നും സ്വീകരിക്കാത്തവനൊ, കിട്ടിയതൊക്കെ കൃത്യമായി വസ്തുക്കളായി തിരിച്ചു കൊടുത്തവനോ പിൽ കാലത്ത് കടക്കാരനായി തീരുന്നു എങ്കിൽ അതിനു കാരണം,  ശക്തന്റെ നീതി രഹിതമായ തീരുമാനങ്ങൾ തന്നെ ആണ്.  അത് ഇന്നും ചോദ്യം ചെയ്യപ്പെടാതെ തുടരുന്നു.

Friday, 12 June 2015

ഒന്നാം ലോകത്തിന്റെ അതിഭോഗവും മൂന്നാം ലോകത്തിന്റെ മരണവും

കയറ്റു മതി എന്നതിന്റെ അർഥം എന്താണ് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഒരു ഉദാഹരണം പറയാം.  നമ്മുടെ വീട്ടിൽ ഉണ്ടായ പത്തു ചക്ക നമുക്ക് വേണ്ടതിലും അധികമാണ്.  അധികമുള്ളത് വേറെ ആർകെങ്കിലും കൊടുത്തു കളയാം.  സാധാരണ ഏതു കച്ചവടത്തിന്റെയും അടിസ്ഥാനമായ ഇതേ വികാരം തന്നെയാണ് കയറ്റു മതിയിലും ഉണ്ടായിരിക്കേണ്ടത്.  അതായത് നമ്മുടെ നാട്ടിലുള്ള ചില വസ്തുക്കൾ നാട്ടുകാര് ഉപയോഗിച്ച് കഴിഞ്ഞാലും ബാക്കിയാകുന്നു.  അത് ഒരു വിദേശ രാജ്യമായ നിങ്ങൾക്ക് നാം  തരികയാണ്. (അതിനു പകരമായി നിങ്ങൾ എന്ത് തരുന്നു എന്നുള്ളതിനെ കുറിച്ചുള്ള ചര്ച്ച പിന്നീടാവാം)

പക്ഷെ ഇന്ന് കയറ്റു മതി എന്നത് ഈ പറഞ്ഞത് ഒന്നും അല്ല.  നമ്മുടെ നാട്ടിലെ 30 ശതമാനത്തിൽ അധികം പേര് പട്ടിണി കിടക്കുന്നു.  അപ്പോഴും നാം ഭക്ഷണം കയറ്റി അയക്കുന്നു.  അധിലും അധികം പേര് മരുന്നുകള് കിട്ടാതെ ഉഴലുന്നു. പക്ഷെ നമ്മൾ മരുന്നുകൾ കയറ്റി അയക്കുന്നു.  നമ്മള് കയറ്റി അയക്കുന്ന ഉല്പന്നങ്ങളുടെ പേരുകൾ പറഞ്ഞാൽ തീരില്ല.  അവയിൽ പലതും നമ്മുടെ നാട്ടുകാരിൽ ഭൂരി ഭാഗം പേരും കാണുക പോലും ചെയ്യാത്തതാണ്‌.

അപ്പോൾ പ്രധാനപ്പെട്ട ചോദ്യം ഇതാണ്.  നമ്മൾ ഉപയോഗിക്കാൻ സാധ്യതയില്ലാത്ത വസ്തുക്കൾ നാം എന്ത് കൊണ്ടു അമിതമായി ഉല്പാദിപ്പിക്കുന്നു.  അതിന്റെ ഉത്തരം വളരെ ലളിതമാണ്.  അത് ആവശ്യമുള്ള ആരൊക്കെയോ വിദേശ രാജ്യങ്ങളിൽ അതിനു വേണ്ടി കാത്തിരിക്കുന്നു.  അവർ എന്ത് കൊണ്ടു അത് അവരുടെ നാടുകളിൽ ഉല്പാദിപ്പിക്കുന്നില്ല എന്ന ചോദ്യത്തിനാണ് നാം ഇനി മറുപടി പറയേണ്ടത്.  അതിനു വളരെ അധികം കാരണങ്ങൾ ഉണ്ടാകാം.  അതിൽ ഒന്നാമത്തേത് അവ ഉത്പാദിപ്പിക്ക പ്പെടെണ്ട സാഹചര്യങ്ങൾ അവിടെ ഉണ്ടാകില്ല.  സാഹചര്യങ്ങൾ എന്നത് കൊണ്ടു ഞാൻ ഉദ്ദേശിച്ചതിൽ പ്രകൃതി വിഭവങ്ങൾ മുതൽ കാലാവസ്ഥ വരെ വരും (തിരുവാതിര ഞാറ്റു വേല നിങ്ങള്ക്ക് കൊണ്ടു പോകാൻ പറ്റുമോ എന്ന് ഇവിടത്തെ ഒരു രാജാവ് ഒരു സായിപ്പിനോട്‌ തമാശയായി ചോദിച്ചത് ഇത്തരുണത്തിൽ ഓര്ക്കുന്നത് നന്നായിരിക്കും)

അപ്പോൾ അടുത്ത ചോദ്യം ഇതാണ്.  നമ്മൾ ഉപയോഗിക്കാൻ സാധ്യത ഇല്ലാത്ത ഒരു സാധനം,  ഒരു വിദേശിക്കു  വേണ്ടി ഉണ്ടാക്കി കൊടുക്കാൻ നാം എന്ത് കൊണ്ടു അമിതമായ താല്പര്യം എടുക്കുന്നു.  അതിനു വളരെ പ്രധാനപ്പെട്ട ഒരു ഉത്തരം മാത്രമേ ഉള്ളൂ.  നാം ആ വിദേശിക്കു എങ്ങനെയോ കടപ്പെട്ടിരിക്കുന്നു. നാം അവനോടു പണ്ടു കുറച്ചു പണമോ സാധനങ്ങളോ കടം വാങ്ങിയിരിക്കാം.  അവൻ ഇന്ന് അത് പണവും പലിശയും ചേർത്ത് തിരിച്ചു കൊടുക്കാൻ പറയുന്നു.  പക്ഷെ എന്റെ കയ്യിൽ പണമില്ല.  അപ്പോൾ അവൻ പറയുന്നു അവയൊക്കെ സാധനങ്ങൾ ആയി തിരിച്ചു കൊടുത്താൽ മതി എന്ന്.  അപ്പോൾ നാം അവൻ പറയുന്ന സാധനങ്ങൾ ഉത്പാദിപ്പിക്കാൻ നിര്ബന്ധിക്കപ്പെടുന്നു.  പക്ഷെ സാധനവും പണവും തുലനം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.  ഞാൻ എന്റെ ചക്കക്കു 100 രൂപ വിലയുണ്ട്‌ എന്ന് പറയുമ്പോൾ, അവൻ പറയുന്നു അതിനു 10 രൂപ മാത്രമേ വില വരൂ എന്ന്.  ആത്യന്തികമായി ഇവിടെയും ശക്തന്റെ അഭിപ്രായത്തിനു മാത്രമേ വിലയുള്ളൂ. അശക്തൻ അവിടെ പരാജയപ്പെടുന്നു.  ഒരു ചക്കകൊണ്ട് 100 രൂപയുടെ കടം തീർക്കാം എന്ന് ധരിച്ചു എങ്കിൽ, ഇനി അത് പത്തു ചക്ക കൊണ്ടു മാത്രമേ തീരുകയുള്ളൂ.

അപ്പോൾ ഇതിൽ നിന്ന് നമുക്ക് വ്യക്തമായി മനസ്സിലാകുന്നത്‌ കയറ്റുമതിയും കടവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തന്നെയാണ്.  നിങ്ങൾ കൂടുതൽ ആയി എടുക്കുന്ന ഓരോ കടവും,  നിങ്ങളുടെ വിഭവങ്ങളെ ചൂഷണം ചെയ്യാൻ ഉള്ള എളുപ്പ വഴിയാണ് എന്ന് നിങ്ങൾക്ക് കടം തരുന്ന ആൾക്ക് നന്നായി അറിയാം. അത് നാട്ടിലെ ബ്ലേഡ് ആയാലും ഐ എം എഫ് ആയാലും വലിയ വ്യത്യാസമില്ല.  അപ്പോൾ ഓരോ പ്രാവശ്യം കടം വാങ്ങുമ്പോഴും നീ അറിയുക നീ കൂടുതൽ കൂടുതൽ നിന്റെ വിഭവങ്ങൾ നഷ്ടപ്പെടാൻ പോകുകയാണ് എന്ന്.

ഒന്നാം ലോകത്ത് പ്രകൃതി വിഭവങ്ങൾ കുറഞ്ഞു വരികയാണ്.  നിങ്ങളുടെ വീട്ടു കാറ് അടിച്ചു പൊളിച്ചു ജീവിക്കുന്നതിനിടയിൽ,  ഈ അടിച്ചു പൊളിച്ചു ജീവിക്കാൻ മാത്രമുള്ള വസ്തുക്കൾ ഇനി കിട്ടില്ല എന്ന് ഉറപ്പായാൽ നിങ്ങൾ ഇനി എന്ത് ചെയ്യും.  ആദ്യമാദ്യം നിങ്ങള് സഹിക്കും.  പിന്നെ പിന്നെ നിങ്ങൾ ശക്തൻ ആണെങ്കിൽ (അത് അങ്ങനെ തന്നെ ആയിരിക്കും) ബല പൂർവ്വം മറ്റിടങ്ങളിൽ നിന്ന് നിങ്ങൾക്ക് വേണ്ട സാധനങ്ങൾ തരപ്പെടുത്താൻ നോക്കും. (എല്ലാ കാലവും അത് ഇങ്ങനെ ആയിരുന്നു).  അതായത് പ്രകൃതി വിഭവങ്ങളുടെ ഇല്ലായ്മ ഇന്നല്ലെങ്കിൽ നാളെ ആയുധ കളിയിൽ എത്തുമെന്ന് അർഥം.

ഇന്ന് ലോകത്ത് കുറഞ്ഞു വരുന്നത് കാര്ഷിക വിഭവങ്ങൾ മാത്രമല്ല. ധാതു ക്കളും, ലോഹങ്ങളും ഒക്കെ കുറഞ്ഞു വരികയാണ്. വെള്ളത്തിന്റെ കാര്യം പോലും പരിതാപകരമായി വരുന്നു.  (വെള്ളത്തിന്റെ കാര്യത്തിൽ പക്ഷെ ഒരു സമാധാനമുണ്ട്.  കുടിച്ചു വറ്റിക്കാൻ പറ്റാത്ത ആഴിയുണ്ട് നമ്മുടെ മുന്നിൽ. വെള്ളം തീരെ കിട്ടാതെ വരുമ്പോൾ, നമ്മൾ അത് കൈ കൊണ്ടോ കാലു കൊണോ ആറ്റി കുറുക്കി ശുദ്ധ ജലം സൃഷ്ടിച്ചേക്കാം).  റീസൈക്കിൾ ചെയ്യാനാവാത്ത പ്രകൃതി വിഭവങ്ങൾ നമ്മുടെ നില നില്പിന് പോലും ഭീഷണിയാണ്.

(തുടരും)

Wednesday, 10 June 2015

ആവശ്യങ്ങളുടെ ഇരുട്ടിൽ വഴിയറിയാതെ നടക്കുന്ന മനുഷ്യൻ.

പണ്ടു പണ്ടു പണ്ട് മനുഷ്യൻ തനിക്കു ആവശ്യമുള്ള വസ്തുക്കൾ ഉത്പാദിപ്പിച്ച ഒരു കാലമുണ്ടായിരുന്നു.
വർഷങ്ങൾക്കു മുൻപേ എന്റെ അമ്മാവൻ നടത്തുന്ന അനാദി കടയിൽ നിന്ന് ഏതോ ഒരു സാധനം വാങ്ങിച്ചപ്പോൾ എനിക്ക് ഒരു ചെറിയ ട്യൂബ് വെറുതെ കിട്ടി. ആ സാധനം എന്താണ് എന്ന് അത് വിൽക്കുന്ന എന്റെ അമ്മാവനോ അത് വാങ്ങിച്ച എനിക്കോ അറിയില്ലായിരുന്നു. അത് കൊണ്ടു ഞാൻ അതിന്റെ പുറം ചട്ടയിൽ ഒന്ന് കണ്ണോടിച്ചു . അതിൽ എഴുതിയത് ഇതായിരുന്നു ഫേസ് സോപ്പ് . ഞാൻ അത് അമ്മാവനോട് പറഞ്ഞപ്പോൾ അമ്മാവൻ ചോദിച്ചു 'എന്താടാ ഇപ്പം കിട്ടുന്ന സോപ്പ് ഒന്നും മുഖത്ത് തേച്ചു കൂടായോ. മനുഷ്യന് വെറുതെ കൊടുക്കാൻ കണ്ട ഓരോ അനാവശ്യ സാധനങ്ങള്' എന്ന്. മനുഷ്യന് പുതിയ പുതിയ ആവശ്യങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനെ കുറിച്ചുള്ള എന്റെ ആദ്യ അറിവ് ഈ ഫേസ് സോപിലൂടെ ആയിരുന്നു. പിന്നീട് ഒരു പത്തു വര്ഷം കഴിഞ്ഞപ്പോൾ ഫേസ് സോപ്പ് നമ്മുടെ സ്വഭാവമായി. നമ്മൾ അത് വില കൊടുത്തു വാങ്ങാൻ തുടങ്ങി . അതിനു മറ്റു പല പേരുകളും ഉണ്ടായി
ആധുനിക മനുഷ്യന് അവന്റെ ആവശ്യങ്ങൾ എന്ത് എന്ന് പോലും വ്യക്തമായി അറിയില്ല. അവന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിയന്ത്രിക്കുന്നത്‌ അവനിൽ നിന്ന് ബാഹ്യമായ ഏതെല്ലാമോ കേന്ദ്രങ്ങൾ ആണ്. അർദ്ധ ശാസ്ത്രത്തിന്റെ അകമ്പടിയോടെ അവനെ ഭയപ്പെടുത്തിയും, മാന്യതയെ കുറിച്ചുള്ള തെറ്റായ ധാരണകൾ നല്കിയും മറ്റും മറ്റും ഈ അജ്ഞാത കേന്ദ്രങ്ങൾ അവന്റെ മസ്തിഷ്കത്തെ പ്രക്ഷാളനം ചെയ്യുകയാണ്. ഇന്ന് അവൻ കീടാണുവിനെ വല്ലാതെ ഭയപ്പെടുന്നു, അവന്റെ ചര്മത്തിന്റെ നിറം അവനെ വല്ലാതെ ഭീതി പ്പെടുത്തുന്നു, അവന്റെ ഗന്ധം മറ്റുള്ളവരിൽ ആലോസരമുണ്ടാകുന്നോ എന്ന് അവൻ വ്യാകുല പ്പെടുന്നു. അവന്റെ പല്ലിന്റെ നിറവും, അവന്റെ മുടിയുടെ ആരോഗ്യവും, അവന്റെ ചെരിപ്പിന്റെ ആകൃതിയും, അവന്റെ കാറിന്റെ വലിപ്പവും ഒക്കെ ഒരു ആധുനിക മനുഷ്യനെ മാനസിക സംഘർഷത്തിൽ ആഴ്ത്തുന്നു.
ഇന്ന് വസ്തുക്കൾ ആദ്യം ഉത്പാദിപ്പിക്കപ്പെടുകയും , ആവശ്യങ്ങൾ പിന്നീട് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
ആയുധങ്ങളുടെ കാര്യത്തിൽ പോലും ഇത് സംഭവിക്കുമ്പോൾ മനുഷ്യ കുലം മുടിയുന്നു.

Tuesday, 9 June 2015

പോർണോഗ്രാഫിക് ചിന്തകൾ

ഫോണോഗ്രഫിയെ കുറിച്ചുള്ള ഒരു ചര്ച്ച ആരംഭിക്കുന്നതിനു മുൻപേ അത് എന്താണ് എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്‌.  എല്ലാ കാലത്തും അത് ഇന്നുള്ള അതെ രീതിയിൽ നില നിന്നിരുന്നോ എന്നുള്ള കാര്യം അതിൽ പ്രധാനമാണ്.  ഗുഹാ ചിത്രങ്ങളിലും ക്ഷേത്ര ശില്പങ്ങളിലും അത് പ്രദര്ശിപ്പിക്ക പ്പെട്ടു എന്നുള്ളത് കൊണ്ടു ഫോണോ ഗ്രാഫി ഇന്നത്തെ രീതിയിൽ തന്നെ അന്ന് നില നിന്നു എന്ന് അർത്ഥമാകുന്നില്ല.  കാരണം ഒന്നും മറച്ചു വെക്കാനില്ലാത്ത ഒരു സമൂഹത്തിലും വെറും ഒരു കല എന്ന നിലയിൽ ഇതൊക്കെ ഉണ്ടായിരിക്കാൻ സാധ്യത ഉണ്ട്.   മൃഗ വേഴ്ച്ചകളുടെ ചിത്രം ഇന്ന് നമുക്ക് ആരോച്ചകമാകാതിരിക്കുന്നത് പോലെ മനുഷ്യ വേഴ്ചയുടെ ചിത്രങ്ങൾ അന്ന് അരോചകം ആയിരിക്കയില്ല.  ഈ അരോചകം എന്ന വാക്ക് പോലും ഇക്കാര്യത്തിൽ ഒരു അധികപറ്റാണ് എന്ന് സൂസൻ സോണ്ടാഗിന്റെ ഈ വരി വ്യക്തമാക്കുന്നു.

സൊന്റാഗ് പറയുന്നു   ' ഏതൊരാളും ഏറ്റവും ചുരുങ്ങിയത് അയാളുടെ സ്വപ്നങ്ങളിൽ എങ്കിലും ഫോനോഗ്രാഫിക് സങ്കല്പ ലോകത്ത് കുറച്ചു മണിക്കൂര്കളോ  , ദിവസങ്ങളോ, അല്ലെങ്കിൽ അതിലും കൂടിയ നേരങ്ങളിലോ  എങ്കിലും കഴിഞ്ഞിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു.  പക്ഷെ മുഴു നേരങ്ങളിലും അതിൽ കഴിയുന്നവരാണ് ലൈംഗിക ഉത്തേചക വസ്തുക്കളോ, ലൈംഗിക സ്മാരകങ്ങളോ, ലൈംഗിക കല പോലുമോ സൃഷ്ടിക്കുന്നത്

പോർണോഗ്രാഫിക്ക്,  വേശ്യാ വൃത്തിയെക്കാൾ പഴക്കമുണ്ട് എന്ന് തോന്നുന്നു.  പ്രാചീന ഗുഹാ ചിത്രങ്ങളിലും , അമ്പല ശില്പങ്ങളിലും ഒക്കെ യഥേഷ്ടം കാണപ്പെടുന്ന ഇത്,  ആധുനിക മനുഷ്യന്റെ കണ്ടു പിടുത്തം അല്ല തന്നെ.

പോർണോ ഗ്രാഫിയെ എങ്ങനെ നിർവചിക്കണം എന്ന് എനിക്ക് അറിയില്ല.  ബാലാട്ടന്റെ ഏറ്റവും സിമ്പിൾ ആയ നിർവചനം ഇങ്ങനെ ആണ്. മനുഷ്യന്റെ സൃഷ്ടി പ്രവര്ത്തിയുടെ പ്രദർശനം. പോർണോ ഗ്രാഫി നാനാവിധ മാധ്യമങ്ങളിലൂടെ പടര്ന്നു പന്തലിച്ച വൻ വ്യവസായമാണ്‌ ഇന്ന് എന്ന് എല്ലാവര്ക്കും അറിയാം.

ഇതൊരു കാഴ്ച മാത്രമാണ്. ക്രിയാത്മകമായ പങ്കെടുക്കൽ അല്ല.  ആത്മ ബന്ധങ്ങളെ ഭയപ്പെടുന്ന മനുഷ്യന്റെ അത്താണിയാണോ ഇത് എന്ന് പഠന വിഷയമാക്കെണ്ടാതാണ്.  പക്ഷെ അങ്ങനെ എങ്കിൽ പ്രാചീന മനുഷ്യന് ഇതിന്റെ ആവശ്യം എന്തായിരുന്നു എന്ന ചോദ്യം ഉയരുന്നു.  അതായത് ലൈങ്ങികമായ വിലക്കുകൾ ഒട്ടും ഇല്ലാത്ത സമൂഹത്തിൽ പോർണോ ഗ്രാഫിയുടെ ആവശ്യം എന്തായിരുന്നു.

സമൂഹത്തിൽ എല്ലാ കാലവും നില നിന്നിരുന്ന ഇത്, എല്ലാ കാലവും നിഷിദ്ധവും ആയിരുന്നു.  എന്നും പോർണോ ഗ്രാഫി സദാചാര ഭ്രംശമായി കണക്കാക്കി പോന്നിരുന്നു.  സാഹിത്യം , സിനിമ എന്നിവയിലൂടെ പ്രചരിച്ച പോർണോ ഗ്രഫിയുടെയും സാദാ ലൈങ്ങികതയുടെയും അതിര് വരമ്പ് അതി ലോലമായിരുന്നു.  മറ്റുള്ള കലകളിൽ നിന്ന് വ്യതിരിക്തമായി ഇവിടെ പറയാൻ ആകെ ഒരു കാര്യം മാത്രമേ ഉള്ളൂ.  നമ്മുടെ സാദാ സിനിമകളിൽ പ്രേമത്തിൽ ആരംഭിച്ചു കല്യാണത്തിൽ അവസാനിക്കുന്നത് പോലെ, ഇവിടെ എന്തും ലൈംഗിക ബന്ധത്തിൽ അവസാനിക്കുന്നു.  എല്ലാ പോർണോ ഗ്രാഫിക് കലകളും ആത്യന്തികമായി ഈ ഒരൊറ്റ ക്ലൈമാക്സിൽ നില കൊള്ളുന്നു.  ആവർത്തന വിരസതയുള്ള ഈ പ്രവർത്തി ജനങ്ങള് വീണ്ടും വീണ്ടും ആസ്വദിച്ചു പോകുന്നത് എന്ത് കൊണ്ടു എന്നുള്ളത് പ്രധാനപ്പെട്ട ചോദ്യമാണ്.

കച്ചവട കണ്ണുകളിലൂടെ നോക്കുമ്പോൾ ഏറ്റവും എളുപ്പമായ കലയാണ്‌ പോർണോ ഗ്രാഫി.  നടന വൈഭവമൊ സാങ്കേതിക തികവുകളോ അത്രമാത്രം ആവശ്യപ്പെടാത ഒരു സാധാരണ കല.  അതിൽ കഥയോ വിവരണമോ വേണമെന്നില്ല.  സാധാരണ മനുഷ്യര് പോലും ഇതിൽ ഹീറോകൾ ആണ്.  പാശ്ചാത്തല സംഗീതം എന്നത് മിക്കപ്പോഴും പ്രാകൃതിക സംഗീതമാണ്.  സാധാരണ സിനിമയ്ക്കു വേണ്ട എഡിറ്റിംഗ് ഇതിനു ആവശ്യമില്ല.

പക്ഷെ എങ്ങനെ ഇരുന്നാലും വര്ത്തമാന കാല പോർണോ ഗ്രാഫി ഒരു വിപ്ലവത്തിന്റെ പാതയിൽ ആണ്.  കഥാ സിനിമകൾ, ഹൊറർ, റിയാലിറ്റി ഷോ എന്നിങ്ങനെ ഉള്ള പല പല വിഭാഗങ്ങളും ഈ കലയിൽ വന്നു ചേര്ന്നിട്ടുണ്ട് എന്നത് സത്യമാണ്.  ഈ മാറ്റങ്ങൾ ഒക്കെയും, വര്ത്തമാന സിനിമ കളെയോ, ടെലി വിഷൻ പരിപാടികളെയോ അനുകരിച്ചത് കൊണ്ടു ഉണ്ടായ മാറ്റങ്ങൾ തന്നെയാണ്.

പോർണോ ഗ്രാഫി എല്ലാ കാലവും ദുരാചാരമായി കണക്കാക്കിയിരുന്നു എന്ന് വിശ്വസിക്കാൻ എനിക്ക് ഇഷ്ടമല്ല.  കാരണം പ്രാചീന മനുഷ്യന്റെ അശ്ലീല ചിത്രങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത് അത് അക്കാലത്ത് അത്ര ഏറെയോ , തീരെയോ അശ്ലീലമായി കണക്കാകിയില്ല എന്ന് തന്നെയാണ്.  ഇന്ന് നാം ഗുപ്തമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ അശീല സാഹിത്യം അന്ന് പരസ്യമായി പ്രചരിച്ചിരുന്നു  എങ്കിൽ ഇന്ന് നാം അതിനു ഇന്ന് കാണുന്ന അർത്ഥങ്ങളൊന്നും അന്നത്തെ മനുഷ്യൻ അതിൽ കണ്ടെത്തിയില്ല എന്ന് സംശയിക്കുന്നതിൽ ന്യായമുണ്ട്.  ഒരു ചെടിയുടെയോ ഒരു മനുഷ്യന്റെയോ സാധാരണ ചിത്രം പോലെയോ ശിൽപം പോലെയോ ഉള്ള  ഒരു സാധാരണ സംഭവം മാത്രമായിരിക്കാം അത്.
(ഖജുരാഹോ പോലെ ഉള്ള ക്ഷേത്രങ്ങളിലെ കാമ ശില്പങ്ങളെ കുറിച്ച് പറയുമ്പോൾ പതിവായി കേൾക്കുന്ന ഒരു വാദം ഇതാണ്. അത്തരം ശില്പങ്ങൾ ഒക്കെയും ക്ഷേത്രങ്ങളുടെ ബാഹ്യ ഭാഗത്ത്‌ മാത്രമേ ഉള്ളൂ എന്നും, പരിപാവനമായ ക്ഷേത്രത്തിന്റെ അന്തർ ഭാഗങ്ങളിലേക്ക് കടക്കുന്നവർ തങ്ങളുടെ കാമം അടക്കിയതിനു ശേഷം മാത്രമേ അങ്ങോട്ട്‌ കടക്കാവൂ എന്നും, അതിനു കഴിയാത്തവർ ക്ഷേത്ര ത്തിന്റെ ബാഹ്യ സൌന്ദര്യങ്ങളിൽ (കാമ) തന്നെ മുഴുകി കഴിയേണം എന്നുമത്രെ അതിന്റെ വിവക്ഷ. (പോർണോ ഗ്രാഫിയുടെ ദർശനത്തിലൂടെ കാമ വികാരത്തെ അടക്കി നിർത്താൻ പറ്റുമോ എന്നുള്ളത് പഠന വിഷയമാക്കെണ്ടതാണ്. വര്ത്തമാന കാലത്ത് അമിതമായി പ്രചരിച്ചിട്ടുള്ള പോർണോ ഗ്രാഫി മനുഷ്യരെ കൂടുതൽ ലൈംഗിക കുറ്റ ങ്ങളിലേക്ക് വലിചിഴക്കുന്നതായും ഒരു പഠനത്തിൽ വായിച്ചു.)

മനുഷ്യൻ സത് ചിന്തകളോടെ മാത്രം ദേവാലയങ്ങളിലേക്ക്‌ കടക്കുന്നതിനു കാമലീലാ  ശില്പങ്ങൾ ആവശ്യമാണ്‌ എന്ന് വിശ്വസിക്കുന്നവർ യൂകിയോ മിഷിമ പരിശുദ്ധ പ്രേമത്തെ കുറിച്ച് പറഞ്ഞതും വായിചിരിക്കെണ്ടാതാണ്.  പരിശുദ്ധ പ്രേമം എന്നത് പ്രേമികയോട് കാമഭാവനകൾ ഒന്നും തോന്നാതിരിക്കുന്ന ശുദ്ധമായ പ്രേമമാണ് എങ്കിൽ  അത് നില നിന്ന് പോകണമെങ്കിൽ, പുരുഷന്റെ കഴുതക്കാമം കരഞ്ഞു തീര്ക്കാൻ ഉതകുന്ന വേശ്യാലയം പോലെ ഉള്ള സ്ഥാപനങ്ങൾ തീര്ച്ചയായും വേണം.

പുരുഷന്റെ ആസക്തിയെ പൂര്തീകരിക്കുന്ന പ്രസ്തുത വസ്തു സൂക്ഷിച്ചു വെക്കുന്ന സ്ഥലമായിരിക്കാൻ യോഗ്യതയുള്ളത് ഒരു വേശാല്യയമാണോ അല്ലെങ്കിൽ ഒരു പോർണോ ഗ്രാഫിക് ശില്പമാണോ എന്നുള്ളത് വളരെ പ്രസക്തമായ ചോദ്യമാണ് 

ഞാൻ മിഷിമയെ കുറിച്ച് പറഞ്ഞത് മറ്റൊരു ഉദ്ദേശത്തോടു കൂടിയാണ്. വേശ്യാലയങ്ങളിൽ നിന്ന് പുറത്തേക്കു വരുന്നവൻ ആ നിമെഷങ്ങളിലെങ്കിലും കാമ തല്പരൻ അല്ലാത്തവൻ ആണ്.  പക്ഷെ അത് അവന്റെ ആത്മീയ വളര്ച്ചയുടെ പ്രതിഫലനമല്ല,  മറിച്ചു ശാരീരിക അവശതയുടെ പ്രതിഫലനം തന്നെ ആണ്.  ഒരു ലൈംഗിക ശിൽപം തല്ക്കാലതെക്കെങ്കിലും ഒരു മനുഷ്യനിൽ ആത്മീയ ഔന്നത്യമോ ശാരീരിക തളര്ച്ചയോ ഉണ്ടാക്കുന്നതായി ഞാൻ വിശ്വസിക്കുന്നില്ല.  അപ്പോൾ രതി ശില്പങ്ങളെ കുറിച്ചുള്ള നമ്മുടെ അവകാശ വാദം തികച്ചും പൊള്ളയാണ്‌ എന്ന് അർഥം. ബാലാട്ടൻ ഒരിക്കൽ ചോദിച്ചത് പോലെ , അങ്ങനെ എങ്കിൽ ഖജുരാഹോ ക്ഷേത്രങ്ങളുടെ അന്തരങ്ങളിലേക്ക് പ്രവേശനം നേടാൻ അർഹത നേടുന്നവർ ആരൊക്കെയാണ്.

Monday, 8 June 2015

നമ്മുടെ ഘന വ്യവസായങ്ങൾ

പണ്ടൊരു പഴമൊഴിയുണ്ട്. ജനാധിപത്യം ജീർണിക്കുമ്പോൾ നാട്ടിൽ ഫാസിസം ഉയർന്നു വരും എന്ന്. അത് ഒരു പഴമോഴിയായി കണക്കാക്കിയാൽ പോലും, അതിൽ നിന്ന് മനസ്സിലാക്കേണ്ടത് മനുഷ്യൻ നിര്മിച്ച ഒരു സ്ഥാപനം ജീർണിക്കുമ്പോൾ അപകടകരമായ മറ്റൊരു സ്ഥാപനം അതിന്റെ സ്ഥാനം കയ്യേറാൻ സാധ്യതയുണ്ട് എന്ന് തന്നെയാണ് .  നമ്മുടെ പൊതു മേഖലക്കും സംഭവിച്ചത് ഏതാണ്ട് ഇതൊക്കെ തന്നെയാണ്.  എങ്ങനെ എല്ലാമോ നമ്മുടെ പൊതു മേഖല അഴിമതിയുടെ കൂത്തരങ്ങായി പോയി.  അതിൽ നമ്മുടെ രാഷ്ട്രീയത്തിനും അന്താ രാഷ്ട്ര ഗൂഡാലോച്ചനകൾക്കും ഒരു പോലെ പങ്കുണ്ടാകാം.  അതിനെ കുറിച്ചുള്ള ചർച്ചകൾ പിന്നീടാകാം.  പക്ഷെ പറഞ്ഞു വരുന്നത് ഇതാണ്.  ഇവിടെയും ജീർണത , കുറെ കൂടി അപകട കരമായ ഒരു സ്ഥാപനം , പഴയതിന്റെ സ്ഥാനത്തേക്ക് കയറി വരുന്നതിനു സഹായകമാകുന്നു എന്നുള്ളതാണ്.  സ്വകാര്യ മേഖലയിലെ സംഘടിത ഘന വ്യവസായങ്ങൾക്ക് ഒരൊറ്റ ലക്‌ഷ്യം മാത്രമേ ഉള്ളൂ. ലാഭം.  ഈ ലാഭം എന്നത് അവർ മുതലിട്ട മൂല ധനം, അവ പ്രയോഗത്തിൽ വരുത്താൻ വേണ്ട മറ്റു ചിലവുകൾ എന്നിവ , അവരുടെ വരുമാനത്തിൽ നിന്ന് തട്ടി കിഴിച്ച് ബാക്കി ഉള്ളത് ആണ്.  ഇവിടെ വിചിത്രമായ ഒരു സംഗതി എന്തെന്നാൽ, പ്രകൃതി പലപ്പോഴും അവരുടെ മൂലധനത്തിന്റെ ഭാഗമായി വരുന്നില്ല എന്നതാണ് .  കാരണം പ്രകൃതി അവർക്ക് വെറുതെ കിട്ടുന്നതാണ്.  പ്രകൃതി താറുമാറായി പോകുന്നതിന്റെ അനേകം കാരണങ്ങളിൽ ഒന്ന് ഇതും ആണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്.  പ്രകൃതി വില കെട്ട ഒരു സാധനമാണ് എന്ന ഈ തീരുമാനം അങ്ങ് മാർക്സിസത്തിൽ പോലും ഉണ്ട് എന്നാണു എന്റെ വിശ്വാസം.

വര്ത്തമാന കാല ശാസ്ത്രം വിഡ്ഢികളുടെ പറുദീസയാണ് എന്ന് ഞാൻ ധരിക്കുന്നു.  പ്രകൃതിയുടെ നേരെ ഉള്ള നമ്മുടെ ശാസ്ത്രത്തിന്റെ മനോഭാവം അതാണ്‌ കാണിക്കുന്നത്.  ശാസ്ത്രം ധരിക്കുന്നത് പ്രകൃതി ഇല്ലാതെ അതിനു നില നിന്ന് പോകാം എന്നാണു.

നമ്മൾ എപ്പോഴും ആലോചിക്കേണ്ടത് ഇവിടെ നില നിന്ന് പോകേണ്ടത് ഘന വ്യവസായങ്ങൾ അല്ല. മറിച്ച് മനുഷ്യൻ തന്നെ ആണ് എന്നാണു.  ഘന വ്യവസായങ്ങൾ മനുഷ്യന്റെ നില നില്പ്പിനു ഭീഷണി ആണെങ്കിൽ നാം അതിനെ ഒഴിവാക്കുക തന്നെ വേണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ മനുഷ്യൻ അതിനെ ഒഴിവാക്കുക തന്നെ ചെയ്യും.

മനുഷ്യാധ്വാനത്തെ പൂര്ണമായും പുറം തള്ളുന്ന ഇന്നത്തെ ഉത്പാദന രീതി തികച്ചും പിന്തിരിപ്പൻ ആണ് എന്ന് പറയാതെ നിവൃത്തിയില്ല.  ഘന വ്യവസായങ്ങൾ തൊഴിൽ കൊണ്ടു വരും എന്ന് വിലപിക്കുന്നവന് അറിയില്ല അത് യഥാർത്ഥത്തിൽ തൊഴിൽ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്ന്.

മനുഷ്യാധ്വാനം പൂര്ണമായും ഒഴിവാക്ക പ്പെടുമ്പോൾ , അങ്ങനെ ഒഴിവാക്ക പ്പെടുന്ന അധ്വാനം നാം സ്വീകരിക്കേണ്ടത് പ്രകൃതിയിൽ നിന്നാണ്. അതായത് നാം കിണറ്റിൽ നിന്ന് കൈ കൊണ്ടു വെള്ളം തൂക്കുന്നതിനു പകരം, ഒരു മോട്ടോർ പമ്പ്‌ ഉപയോഗിക്കുന്നു എങ്കിൽ,  ആ വൈദ്യുതി ഉത്പാദിപ്പിക്കാൻ മാത്രം എത്രയോ മരങ്ങൾ പിഴുതെറിയ പ്പെടും.

നമ്മുടെ ആധുനിക വ്യവസായം അതിന്റെ ഭീമ മായ ഇന്നത്തെ നിലയിൽ നിന്ന് കുറെ കൂടി ചെറിയ രീതിയിലേക്ക് മാറ്റി മറിക്ക പ്പെടും എന്ന് ഷൂമാക്കർ എഴുതിയിട്ടുണ്ട്.  അതിലൂടെ മാത്രമേ മനുഷ്യ വര്ഗത്തിന് നില നിന്ന് പോകാൻ കഴിയുള്ളൂ.

നമ്മൾ അതിനെ കുറിച്ച് ക്രിയാത്മകമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 

ചില വിവാഹ ചിന്തകൾ

ബാല്യ  വിവാഹങ്ങളെ കുറിച്ച് സംസാരിക്കുന്നതിനു ഇടയിൽ ഒരിക്കൽ ബാലാട്ടൻ പറഞ്ഞത് ഇതാണ്.

ബാല്യ വിവാഹങ്ങൾ പുരുഷന് ഇഷ്ടമാണ്.  കാരണം  സ്ത്രീയുടെ വളർച്ചയുടെ എല്ലാ ദിശയിലൂടെയും കടന്നു പോകാനുള്ള അവസരം അത് അവനു  നല്കുന്നു.

പക്ഷെ ഇന്ന് കേരളത്തിൽ എങ്കിലും ഹിന്ദു സമൂഹത്തിനു ഇടയിൽ വിവാഹ പ്രായം കൂടി വരികയാണ്.  കൃത്യമായി പറയുകയാണെങ്കിൽ സ്തീകൾക്ക് ഇടയിൽ അത് കൂടുകയും,  പുരുഷര്ക്ക് ഇടയിൽ അത് ഒരു പരിധിവരെ കുറയുകയും ചെയ്യുന്നു എന്ന് തോന്നുന്നു. (പുര നിറയൽ പ്രായം ഓരോ  കാലഘട്ടത്തിലും ഓരോ  തരത്തിൽ ആയിരിക്കും എന്ന് ബാലാട്ടൻ പറയുന്നു ).  പിന്നെ മറ്റൊരു മാറ്റം നമ്മുടെ വിവാഹങ്ങളിൽ ദർശിക്കാൻ ആവുന്നത് സ്ത്രീ പുരുഷർക്കു ഇടയിലെ പ്രായാന്തരമാണ്.  1980 കാലഘട്ടത്തിൽ അത് പത്തു വയസ്സിൽ കൂടുതൽ ആയിരുന്നെങ്കിൽ, വര്ത്തമാന കാലത്ത് അത് അഞ്ചിൽ താഴെ ആണ്.

നമ്മുടെ നാട്ടിലെങ്കിലും, വിവാഹ പ്രായം കൂടുക എന്നുള്ളതിന് അർഥം സ്ത്രീ പുരുഷരുടെ ബ്രമ്ഹചര്യ കാലം കൂടുക എന്ന് തന്നെയാണ്.  വിവാഹിതരാകാതിരിക്കുക എന്നതിന് സ്ത്രീകളെ സംബന്ദിചെങ്കിലും അർഥം ബ്രഹ്മ ചാരിണിയായി തുടരുക എന്ന് തന്നെയാണ് (വേശ്യാവൃത്തിയെ ഞാൻ എന്റെ കണക്കുകളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു). മനുഷ്യന്റെ ശാരീരിക സ്ഥിതി കണക്കിലെടുക്കുമ്പോൾ ഇവ രണ്ടും (വിവാഹ പ്രായം കൂടുന്നതും വിവാഹം ഒഴിവാക്കുന്നതും)  പ്രകൃതി വിരുധങ്ങൾ ആയ നടപടികൾ തന്നെയാണ്.   ആർത്തവം പോലും പ്രകൃതി ആഗ്രഹിക്കാത്ത ഒരു പ്രക്രിയ ആണെന്നും,  നമ്മുടെ പ്രകൃതി വിരുദ്ധമായ തീരുമാനങ്ങൾ ആണ് ആർത്തവത്തിൽ പരിണമിക്കുന്നത് എന്നും ഞാൻ ആത്മാര്തമായി വിശ്വസിക്കുന്നു.  നമ്മൾ വിവാഹങ്ങൾ വച്ച് താമസിപ്പിക്കുന്നത് പ്രാകൃതിക കാരണങ്ങൾ കൊണ്ടല്ല, മറിച്ച് സാമ്പത്തിക കാരണങ്ങൾ കൊണ്ടു തന്നെ ആണെന്നാണ്‌ ഞാൻ പറഞ്ഞു വരുന്നത്.  മനുഷ്യ സംസ്കാരത്തിന്റെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഈ പ്രകൃതി വിരുദ്ധത ആരംഭിച്ചു എന്ന് കരുതുന്നതാണ് ന്യായം.  ആദി മനുഷ്യന് ആർത്തവം ഒരു സ്ഥിര സ്വഭാവം ആയിരുന്നോ മറിച്ച് അവിടെ അത് ഒരു രോഗം മാത്രമായി കണക്കാക്കി ഇരുന്നോ എന്ന് അറിയാൻ വിപുലമായ ഒരു പഠനം തന്നെ ആവശ്യമാണ്‌.

Sunday, 7 June 2015

ഒരിക്കലും നശിക്കാത്ത കലകൾ 2

1889 ജനുവരി 1

ആറ്റുപുറം വയലിൽ ഒരു വെള്ളരി നാടകം നടന്നു കൊണ്ടിരിക്കുന്നതിനു ഇടയിലാണ് നാടകത്തിന്റെ അണിയറ പ്രവർത്തകർ ഒരു നിലവിളി കേട്ടത്. നാടക സംവിധായകൻ ചത്തു ഏട്ടൻ കരയുകയായിരുന്നു.  കരയാൻ മാത്രമുള്ള രംഗങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു നാടകമായിരുന്നിട്ടു കൂടി  ചാത്തു ഏട്ടൻ കരഞ്ഞെതെന്തിനു എന്ന് എല്ലാവരും അത്ബുധപ്പെട്ടു.  നാടക നടിയും ചാത്തു ഏട്ടന്റെ കീപ്പും ആയ പാറു മെല്ലെ ചാത്തുവേട്ടന് അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ടു ഇങ്ങനെ ചോദിച്ചു

കരയാൻ മാത്രം ഇവിടെ എന്തുണ്ടായി ചാത്തു ഏട്ടാ.

അപകടം വരാൻ പോകുന്നു. നാടകം മരിക്കാൻ പോകുന്നു.

ചാത്തുവേട്ടന്റെ ശബ്ദം ദിഗന്തങ്ങളിൽ മുഴങ്ങി കേട്ടു.  മറ്റാരെങ്കിലും ആയിരുന്നു ഇത് പറഞ്ഞിരുന്നതെങ്കിൽ ആരും  വിശ്വസിക്കുകയില്ലായിരുന്നു.  പക്ഷെ ചാത്തു ഏട്ടൻ വിശ്രമ വേളയിൽ കവിടി നിരത്തുന്ന ഒന്നാം തരം കണിയാരും കൂടെ ആയിരുന്നു എന്ന് എല്ലാവര്ക്കും അറിയാമായിരുന്നു.

1889 ജനുവരി 2 ആം തീയ്യതി തീർത്താൽ തീരാത്ത വ്യഥ യാൽ ചാത്തുവേട്ടൻ അന്തരിച്ചു.  വന്നു ചേർന്ന മരണങ്ങളിൽ മനം നോന്തുള്ള അന്തരിപ്പുകൾ അന്ന് സാധാരണ മായിരുന്നെങ്കിലും,  വരാൻ പോകുന്ന മരണത്തിന്റെ പേരിൽ ആരെങ്കിലും ചത്ത്‌ പോകുന്നത് തലശേരിയിൽ ആദ്യമായിരുന്നു.  പക്ഷെ ചാത്തു ഏട്ടൻ മരിക്കുക തന്നെ ചെയ്തു.

ചാത്തു ഏട്ടന്റെ പ്രവചനങ്ങൾ മാസങ്ങൾക്കകം യാതാര്ത്യമാകുന്നതാണ് പിന്നെ ലോകം കണ്ടത്. 1889 ഇൽ ഏതോ മാസം ഏതോ ഒരു സായിപ്പ് മൂവീ ക്യാമറ എന്ന വസ്തു നാട്ടിൽ ഇറക്കി.  അത് ഇങ്ങു തലശ്ശേരിയിൽ എത്താനുള്ള കാല താമസം ആലോചിച്ചപ്പോൾ, ചാത്തു ഏട്ടന്റെ അകാല മരണം വ്യർതമായി പോയി എന്ന് അദ്ധേഹത്തിന്റെ സുഹൃത്തുക്കൾ പലര്ക്കും തോന്നി.  ബാലാട്ടൻ അത് പരസ്യമായി പറയുകയും ചെയ്തു.

പഹയൻ വെറുതെ ചത്തതാ. അതിവിടെ എത്തുമ്പോഴേക്കു അവനു നൂറു വയസ്സ് കഴിയുമായിരുന്നു.

                              %%%%%%%%%%%%%%%%%%

അന്ന് നാടകങ്ങൾ വിദേശങ്ങളിൽ സ്ഥിരം സ്റെജുകളിൽ ആണ് നടത്തി കൊണ്ടിരുന്നത്.  നാഴികകൾക്ക് അപ്പുറത്ത് നിന്ന് ആബാലവൃദ്ധം ജനങ്ങള് നടന്നോ, കാള വണ്ടികളിൽ കയറിയോ നാടക പ്രദർശന സ്ഥലത്ത് എത്തുകയായിരുന്നു പതിവ്.  ചിലര് വഞ്ചി തുഴഞ്ഞു എത്തിയതായും ചരിത്ര രേഖകളിൽ കാണുന്നു.   അത്തരം നാടക ദേഖ് യാത്രകളിൽ തന്നെ ചിലരൊക്കെ മരിച്ചു പോയതായും ചില ഗ്രന്ഥങ്ങളിൽ എടുത്തു പറഞ്ഞിട്ടുണ്ട്.  കലാസ്വാദനം അത്യധികം കഠിനമായ ഒരു പ്രവൃത്തിയായിരുന്ന ഒരു കാലമായിരുന്നു അത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.  അത്തരം ഒരു വേളയിൽ ആയിരുന്നു മേൽ പറഞ്ഞ യന്ത്രം മാലോകർക്കിടയിൽ ഒരു ആശ്വാസം പോലെ ജനിച്ചു വീണത്‌. അതെന്തു കൊണ്ടു ആശ്വാസമായി എന്നുള്ളതാണ് ഇനി പറയാൻ പോകുന്നത്.  ആദ്യമാദ്യം കണ്ട ചക്കിയും ചങ്കരനും ഓടുന്നതും ചാടുന്നതും ഒക്കെ സിനിമയിൽ പകർത്തി ആസ്വദിക്കുന്നതിനു ഇടയിലായിരുന്നു കൂട്ടത്തിൽ ഒരുത്തൻ അവിസ്മരണീയമായ ഒരു അഭിപ്രായം പറഞ്ഞത്.

എന്നാ പിന്നെ ഞമ്മക്ക് ഈ നാടകത്തെ ഇതിലങ്ങു പിടിച്ചു കൂടെ.

ശരിയാണ്. പലരും ആലോചിച്ചു.  വെറുതെ നാഴികകൾ നടന്നു കാലു തഴയിച്ചു (അന്ന്  ചെരിപ്പുകൾ ഇല്ലായിരുന്നു) വിയർപ്പൊഴുക്കി നാടകം കാണുന്നതിലും എത്രയോ മെച്ചം, ഒന്നോ രണ്ടോ പേര് മാത്രം ഈ സിനിമ എന്ന സാധനം ചുമലിൽ തൂക്കി ഓരോ  കവലയിലും കാണിക്കുന്നതല്ലേ എന്നുള്ള അഭിപ്രായം ആ ആൾക്കൂട്ടത്തിൽ നിന്ന് പൊന്തി വന്നു.  അങ്ങനെ ആദ്യത്തെ നാടക സിനിമ, അല്ലെങ്കിൽ ആദ്യത്തെ സിനിമാ നാടകം ലോകത്ത് ജനിച്ചു വീണു.  അങ്ങനെ അങ്ങനെ കാലം കുറെ കഴിഞ്ഞപ്പോൾ ഈ പുതിയ കലാ പരിപാടിയുടെ പേരിൽ നിന്ന് 'നാടകം' ലോപിച്ച് വെറും സിനിമ ആയി.  ചാത്തു ഏട്ടൻ പ്രവചിച്ച ആ ദുരന്തം യാതാർത്യമായി നാടകം മരിച്ചു.

പക്ഷെ നാടകം മരിച്ചില്ല. രോഗ ശയ്യയിൽ ആയതു മാത്രമേ ഉള്ളൂ.  മുൻപൊരിക്കൽ ചിത്ര കലക്ക് സംഭവിച്ചത് പോലെ ഉള്ള എന്തോ ഒന്ന് ഇവിടെയും സംഭവിച്ചു.  അതെ തിരിച്ചറിവ്.  പക്ഷെ ഈ തിരിച്ചറിവ് തല തിരിച്ചിട്ട ഒരു തിരിച്ചറിവ് ആയിരുന്നു എന്ന് മാത്രം.  അന്ന്, നാം ചെയ്യുന്ന ജോലി അനായാസം മറ്റുള്ളവര് ചെയ്യുന്നത് കണ്ടപ്പോൾ നാം അതിനെ ഒഴിവാക്കിയതിനു വിരുദ്ധമായി, ഇതിൽ മറ്റുള്ളവർക്ക് തങ്ങള് ചെയ്യുന്ന പ്രവർത്തികൾ അതെ പോലെ അനുകരിച്ചു കൊണ്ടു നില നില്ക്കാനാവില്ല എന്ന ഒരു  തരം തിരിച്ചറിവായിരുന്നു അവിടെ മൊട്ടിട്ടു വന്നത്.,   ചിത്ര കല ചെയ്തത് പോലെ നമുക്ക് അയഥാർത്ഥമാകാൻ പറ്റില്ലായിരുന്നു.  കാരണം മജ്ജയും മാംസവും ഉള്ള കുറെ മനുഷ്യര് , മജ്ജയും മാംസവും ഉള്ള  മറ്റൊരു കൂട്ടം മനുഷ്യരുടെ മുന്നില് നടത്തുന്ന കലാപരിപാടി ആയിരുന്നല്ലോ എന്നും നാടകം.

എന്നിരുന്നാലും നാടകം കുറെ കാലം തളർച്ചയിൽ തന്നെ ആയിരുന്നു.  അതിനു പ്രധാന കാരണം അന്ന് നാടകം പിടിച്ചവൻ ഒക്കെ ഇന്ന് സിനിമ പിടിക്കാൻ തുടങ്ങി എന്നുള്ളതായിരുന്നു.  ഒരു യന്ത്രത്തിന്റെ കണ്ടു പിടുത്തതിലൂടെ നാടകം നേടിയ ഉൾക്കാഴ്ച്ച പ്രവർത്തികമാക്കാൻ  മാത്രം മനുഷ്യ ജീവികൾ ഇല്ല എന്ന നില വന്നു. നാടകം ഇഴഞ്ഞു നീങ്ങാൻ തുടങ്ങി.  ചില നേരങ്ങളിൽ അത് സിനിമ കോട്ടകളിൽ നിരങ്ങി കയറി, അവനെ മറി കടക്കാനുള്ള വല്ല സൂത്രങ്ങളും അവനിൽ തന്നെ ഉണ്ടോ എന്ന് പരിശോധിക്കാനും തുടങ്ങി.  അത്തരം പരീക്ഷണ യാത്രകളിൽ ആണ് നാടകം ഒരു കാര്യം മനസ്സിലാക്കിയത്.  ഇവിടെ പണം കൂടുതൽ കൊടുക്കുന്നവൻ പിന്നിലാണ്.  എവിടെ ഇരുന്നാലും ആർക്കും എന്തും കാണാം.  തിരശീലയിൽ പാറു തേങ്ങി കരയാൻ തുടങ്ങുമ്പോഴേക്കും ഇവിടെ കോണിക്ക് മേലെ ഉള്ള ബാൽ കോണിയിൽ ഇരിക്കുന്ന ശാരദ കരഞ്ഞു കഴിഞ്ഞിരിക്കും.  എല്ലാ പകൽ പോലെ വ്യക്തം. നമ്മുടെ സ്ഥിതി അങ്ങനെ ആയിരുന്നില്ല.  30 മീറ്റർ അപ്പുറത്തിരിക്കുന്ന കാൽ കാശിനു വകയില്ലാത്തോനെ കരയിക്കാൻ വേണ്ടി നമ്മൾ സ്റെജിൽ നിന്ന് ആർത്തു കരയേണ്ടി ഇരുന്നു.  അപ്പോൾ നമ്മൾ ചെയ്യുന്ന പലതും ഇവൻ ചെയ്യുന്നില്ല എന്നും, അഥവാ ചെയ്താൽ ഇവൻ പരമ ബോറൻ ആയി പരിണമിക്കും എന്നുമുള്ള പ്രപഞ്ച സത്യം നാടകം മനസ്സിലാക്കി വരികയായിരുന്നു.  അപ്പോൾ ഇനി മുതൽ നാം ജീവിച്ചു പോകാൻ നാം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. പഴയത് പോലെ തന്നെ അട്ടഹസിച്ചു കൊണ്ടു മുന്നോട്ടു നീങ്ങിയാൽ മതി എന്ന് നാടകം മനസ്സിലാക്കി.

ഒരിക്കലും നശിക്കാത്ത കലകൾ

നമ്മുടെ നാട്ടിൽ ഫോട്ടോ വരക്കുന്ന ഒരു സ്ഥലം ഉണ്ട്. ഇതെന്താണ് ഈ ഫോട്ടോ വരക്കുന്ന സ്ഥലം എന്ന് നിങ്ങൾ അല്ബുധപ്പെടുന്നുണ്ടാവും. അത് കൊണ്ടു ഞാൻ അതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ ചേർക്കാം. portrait painting. എന്റെ അമ്മ പറയാറുള്ളത് പോലെ ചില കാര്യങ്ങൾ മലയാളത്തിൽ പറഞ്ഞാൽ നമുക്ക് മനസ്സിലാകില്ല.
പണ്ടു കാലത്ത് ചിത്രകാരന്മാരുടെ പണി ഇത് തന്നെ ആയിരുന്നു. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും, പണക്കാരുടെയും, പണം കൊടുക്കാൻ തയ്യാറുള്ള സാധാരണ മനുഷ്യരുടെയും ചിത്രങ്ങൾ വരക്കൽ. ഒരാള് ചിത്രകാരന്റെ മുന്നിൽ ഇരിക്കുന്നു. ചിത്രകാരൻ പണി തുടങ്ങുന്നു. (തുണി കഴിച്ചാൽ പണി തുടങ്ങുന്ന പരിപാടിയും അന്നുണ്ടായിരുന്നു എന്ന് അന്നത്തെ ചില ചിത്രങ്ങൾ കണ്ടാൽ നമുക്ക് തോന്നും)
ആ ഇടക്കാണ് ഏതോ ഒരു വികടൻ, വേണ്ടാത്ത ഒരു യന്ത്രം കണ്ടു പിടിച്ചത്. ഇന്ന് നമ്മൾ അതിനെ കേമറ എന്ന് വിളിക്കുന്നു. സത്യം പറയാലോ അതോടെ നമ്മുടെ ചിത്രകാരന്മാരുടെ പണി പോയി. ചിത്രകാരന്മാർ ദുഖിതരായി. നമ്മൾ ഇന്ന് വരെ എത്രയോ ദിവസങ്ങള് എടുത്തു ചെയ്ത പണി മുഴുവൻ, മണ്ടയിൽ ഒന്നും ഇല്ലാത്ത ഈ ദുഷ്ടൻ നിന്ന നിൽപ്പിൽ ചെയ്തു കളയുന്നു. ഇനി നാം എന്ത് ചെയ്യും എന്ന് അവർ വേവലാതിപ്പെട്ടു. പലരും കാൻവാസ് മടക്കി കൈക്കോട്ടു പണിക്കു പോയി. ചിത്രകല മരിച്ചു.
പക്ഷെ ചിത്രകല മരിച്ചില്ല. അകാലത്ത്‌ കണ്ടു പിടിച്ച ഒരു യന്ത്രം അതിനു അസാമാന്യമായ ഒരു തിരിച്ചറിവ് ഉണ്ടാക്കി. നാട്ടു കാരുടെ മോന്ത നോക്കി ചിത്രം വരക്കലല്ല തന്റെ പണി എന്ന്. ഇത്ര കാലവും യാതാര്ത്യത്തിന്റെ വ്യര്തതയിൽ താൻ അഭിരമിക്കുകയായിരുന്നു എന്ന സത്യം ചിത്രകല പൊടുന്നനവേ മനസ്സിലാക്കി. ചിത്ര കല അയഥാർത്ഥമായി . ഇനി മുതൽ നാം നിങ്ങളെ വരക്കുന്നെങ്കിൽ കൂടി അത് യാതാര്തമായ നിങ്ങളെ അല്ല, അയഥാർത്ഥമായ നിങ്ങളെ ആയിരിക്കും എന്ന് ചിത്രകല ഉറക്കെ പ്രഖ്യാപിച്ചു.

THE TELEVISION AND THE (film)THEATRE


Television is the rule of the day. But the theatre still survives. Is there an antidote to the death of this age old institution. Or is it real that in this age of internet and television, the theatre will survive in spite of all those setbacks posed by the other media. I believe yes. The film theatre will survive due to many a reason.
Television is a bad substitute for visual cinema. By visual cinema I mean feature film. The case of documents, I am not citing here, because, as an information imparting media, I think that television is a better substitute to theatre. Only for that, and not more than that. But with respect to the other genus , television is a total failure.
I firmly believe that a film should be individually appreciated like a novel or a poem. I am against the idea of a novel being recited at an open stage. I want to appreciate a novel in silence. For me a novel is not an audio symbol, but visual and likewise, a poem. I want to interact with it in the silence of my room. The same is my opinion about feature film. But then you advice me to sit silently before my television set, without no one at my proximity. No. it is not what I meant.
There are some strict contrasts in both these types of viewing. In viewing a film, it somewhat resembles like viewing a play. During my childhood days, whenever we have watched plays at the nearby grounds, it was during night. When the play starts, there will be pin drop silence surrounding us along with pitch darkness. The only place which was illuminated was the stage. The only thing audible was the voice of the characters and of the back ground music. In that silence we were directly interacting with the characters at the stage. It was somewhat similar to reading a poem alone. The people surrounding me, were meaningless in those darkness. They were dropped to oblivion. Only I exist.
But you are distracted before a television. There is light filtering through all the doors and windows. Everything surrounding the set is illuminated (normally we do not watch television in darkness). The flower vase on the set, the window at the side, the barking of a dog, the commends of my mother from the kitchen……etc. form an integral part of the artistic creation we are watching. We are not viewing the creation of a creator, but a collage of something, in which the creators work is also a piece. The work is degraded. We are not in it.
So, one man advised me. Switch off all the lights. Sit in front of the television and view the film. and only after 12 o clock , when the surroundings are in silence.
But what about my eyes.
SO, THE THEATRE WILL SURVIVE.