സ്ത്രീകള് അത്യധ്വാനം ഉള്ള ജോലി ചെയ്യുന്നതിനേയോ, വീട്ടിൽ നിന്ന് അകലങ്ങളിൽ പോയി ജോലി ചെയ്യുന്നതിനേയോ ബുദ്ധ മതം അങ്ങീകരിക്കുന്നില്ല. സ്ത്രീ പക്ഷ പാതികളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു പിന്തിരിപ്പൻ മതം. പക്ഷെ ബുദ്ധന്റെ ധാരണകൾ തികച്ചും ശാസ്ത്രീയമായിരുന്നു എന്ന് ഞാൻ കരുതുന്നു. കുഞ്ഞിനു ഭക്ഷണം കൊടുക്കുന്നത് ആദ്യ ഘട്ടങ്ങളിൽ എങ്കിലും അമ്മ തന്നെയാണ്. അതിൽ പുരുഷന്റെതായ സംഭാവനകൾ ഒന്നും ഇല്ല. ഇന്നും പ്രസ്തുത വേളകളിൽ പുറത്തു പോയി ജോലി ചെയ്യുന്ന സ്ത്രീകളുടെ സ്ഥിതി എന്തെന്ന് നമുക്കൊക്കെ നന്നായി അറിയാം. അമേരിക്കയിലുള്ള എന്റെ ഒരു സുഹൃത്ത് ഒരിക്കൽ എന്നോട് പറഞ്ഞ ഒരു കാര്യം ഞാൻ ഇവിടെ എഴുതുകയാണ്. എല്ലാ സ്ത്രീകളും ഇവിടെ ജോലി ചെയ്യുന്നു. സ്വന്തം കുട്ടിയെ ഒരു പരിചാരികയുടെ കയ്യിൽ വിട്ടിട്ടു, പല സ്ത്രീകളും അതെ പരിചാരികയുടെ ജോലി മറ്റുള്ള വീടുകളിൽ ചെയ്യുന്നു. ഇവിടെ ആകെ സംഭവിക്കുന്നത് തന്റെ കുട്ടിയെ താൻ പരിചരിക്കുന്നില്ല എന്നത് മാത്രമാണ്. ഒരു സ്ത്രീ എന്ന സ്ത്രീത്വം രണ്ടിടത്തും ഉണ്ട്. ഈ വച്ച് മാറൽ സമൂഹത്തിനു ഗുണമാകുന്നുണ്ടോ എന്നതാണ് എന്റെ സുഹൃത്തിന്റെ ചോദ്യം.
സ്ത്രീ ജോലി , പുരുഷ ജോലി എന്നിങ്ങനെ രണ്ടു തരം ജോലികൾ ഉണ്ടോ. പുരുഷന്റെ അതി കായിക ക്ഷമത വച്ച് അളന്നാൽ അങ്ങനെ രണ്ടു തരം ജോലി സമൂഹത്തിൽ ഉണ്ടായിരിക്കുക തന്നെ ചെയ്യും. അപ്പോൾ കായിക ക്ഷമത കൂടുതൽ ആവശ്യമുള്ള ജോലികൾ സ്തീകളെ കൊണ്ടു ചെയ്യിക്കുന്ന സമൂഹം നല്ല ഒരു സമൂഹമാണ് എന്ന് പറയാൻ പറ്റില്ല.
എന്റെ വീട്ടിലെ തെങ്ങിലോ മാവിലോ കയറാൻ ഒരു സ്ത്രീ തുനിഞ്ഞു വന്നാൽ ഞാൻ അവരെ അതിനു സമ്മതിക്കില്ല. കാരണം അത് അവരുടെ ജോലിയല്ല എന്ന് ഞാൻ അത്മാര്തമായി വിശ്വസിക്കുന്നു. അതെ പോലെ പ്രസവിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ ശുശ്രൂഷിക്കാൻ എന്ത് കൊണ്ടും നല്ലത് ഒരു സ്തീ തന്നെ ആയിരിക്കും എന്നും ഞാൻ കരുതുന്നു. പുരുഷർ ഈ രംഗത്തേക്ക് കടന്നു വരുന്നത് നിരുല്സാഹപ്പെടുതെണ്ടതാണ് എന്നും ഞാൻ കരുതുന്നു. ഇത്തരത്തിലുള്ള ഒരു തൊഴിൽ വിഭജനം എന്തു കൊണ്ടു പാടില്ല. ലോകത്ത് എല്ലാ മനുഷ്യരും ജോലി എടുക്കേണ്ടത് സമൂഹത്തിന്റെ സൌകര്യത്തിനു വേണ്ടിയാണ്. പത്തു സ്ത്രീകള് ഒരു ദിവസം ചെയ്യുന്ന ജോലി ഒരു പുരുഷന് ഒരു ദിവസം കൊണ്ടു ചെയ്യാൻ പറ്റുമെങ്കിൽ നാം ആ ജോലി പുരുഷനെ എല്പ്പിക്കാതിരിക്കുന്നത് ഒരു വലിയ സാമൂഹിക നഷ്ടത്തിൽ കലാശിക്കും. ഒരു അധ്യാപികയുടെ ജോലി ഒരു സ്ത്രീക്ക് അനായാസം ചെയ്യാൻ പറ്റുമെങ്കിൽ, ഒരു തൂപ്പ്കാരിയുടെയോ, ഒരു ശാസ്ത്രജ്ഞയുടെയോ ജോലി ഒരു സ്തീക്കു അനായാസം ചെയ്യാൻ പറ്റുമെങ്കിൽ, എന്തിനു നാം അവളെ മരം കയറുന്ന ജോലി എല്പ്പിക്കണം.
സമൂഹത്തിൽ എന്നും വൃത്തിയുള്ള ജോലികളും, വൃത്തി കേട്ട ജോലികളും ഉണ്ടായിരുന്നു. അവയുടെ മാനദണ്ണ ങ്ങൾ ഓരോ കാലത്തും ഓരോന്നായിരുന്നു എന്നുള്ളത് നേര്. പക്ഷെ എല്ലാ കാലത്തും വൃത്തികെട്ട ജോലികളുടെ നേരെ ഉള്ള അവജ്ഞ മനുഷ്യ കുലത്തിൽ ഉണ്ടാകുകയാൽ, എന്നും ശക്തൻ വൃത്തിയുള്ള ജോലികൾ കയ്യടക്കുക തന്നെയാണ് ചെയ്തിട്ടുള്ളത്. ശക്തരല്ലാത്ത സ്ത്രീ പ്രജകൾ അത് കൊണ്ടു തന്നെ വൃത്തി കേട്ട ജോലികൾ ചെയ്യാൻ നിര്ബന്ധിക്കപ്പെട്ടു എന്നുള്ളത് സത്യമാണ്. അത്തരത്തിലുള്ള ഒരു ചരിത്രം തങ്ങളുടെ സ്മൃതി പഥത്തിൽ ഉള്ളത് കൊണ്ടായിരിക്കാം സ്ത്രീ പക്ഷ പാതികൾ അത്തരം ജോലികൾ സ്തീകളുടെ ചുമലിൽ ചാർത്തി കൊടുക്കുന്നതിനെ എതിർക്കുന്നത്. പക്ഷെ വര്ത്തമാന കാല ചരിത്രം പരിശോധിച്ചാൽ ഒരിക്കൽ വൃത്തികെട്ടവ എന്ന് മുദ്ര കുത്തപ്പെട്ട തൊഴിലുകൾ പലതും (പല്ലിലെ ചെളി വൃത്തിയാക്കൽ, മല ദ്വാരത്തിലെ രോഗങ്ങൾ ചികിത്സിക്കൽ പോലെ ഉള്ളവ) ആട്യ ജോലികളുടെ നിലയിലേക്ക് ഉയര്ന്നു വന്നിട്ടുണ്ട് എന്ന് നമുക്ക് കാണാം. അപ്പോൾ തൊഴിലിനെ കുറിച്ചുള്ള നമ്മുടെ അത്തരം ധാരണകൾക്കു വലിയ പ്രസക്തി ഇല്ല എന്ന് അർഥം.

No comments:
Post a Comment