കഴിഞ്ഞ പതിറ്റാണ്ടിലെ കേരളത്തിലെ സാമൂഹ്യ രംഗം വീക്ഷിക്കുന്ന ഒരാള് എളുപ്പം ശ്രദ്ധിക്കുന്നത് കേരളത്തിൽ വര്ദ്ധിച്ചു കൊണ്ടിരിക്കുന്ന വിവാഹ മോച്ചനങ്ങൾ ആണ്. 350 ശതമാനമാണ് ഇക്കാല അളവിൽ ഈ രംഗത്ത് വന്നിട്ടുള്ള വർദ്ധനവ്. ഇക്കഴിഞ്ഞ വര്ഷങ്ങളിലെ കൃത്യമായ കണക്കുകൾ ഇക്കാര്യത്തിൽ പുറത്തു വന്നിട്ടില്ലെങ്കിലും, 2012 വര്ഷം കേരളത്തിലെ വിവാഹ മോചനങ്ങളുടെ എണ്ണം 45000 ത്തിനു അടുത്തു വരും എന്ന് കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ പത്തു വര്ഷക്കാലം അത് വളര്ന്നു കൊണ്ടിരിക്കുക തന്നെ ആയിരുന്നു എന്നുള്ള കാര്യം കണക്കിലെടുത്താൽ ഇന്ന് ഈ എണ്ണം അര ലക്ഷം കവിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ആകെ ജനസംഖ്യയുടെ കണക്കു വച്ച് നോക്കുമ്പോൾ അത് ഭീതിതമായ ഒരു സംഖ്യ അല്ല എന്നതും, വിവാഹം മോചനം എന്നത് തന്നെ ഒരു സാമൂഹ്യ ദുരന്തം ആയി കണക്കാക്കാൻ പറ്റില്ല എന്നതും ഈ പ്രശ്നത്തെ വളരെ ലാഘവത്തോടെ കൈ കാര്യം ചെയ്യാൻ നമ്മെ പ്രേരിപ്പിച്ചേക്കാം. പക്ഷെ ഞാൻ ഈ പ്രശ്നം ഇവിടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് ഇക്കാരണങ്ങൾ കൊണ്ടൊന്നും അല്ല എന്ന് ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ.
ഗവേഷകർ, അതി ദ്രുതം വളര്ന്നു കൊണ്ടിരിക്കുന്ന വിവാഹ മോച്ചനങ്ങളെ കുറിച്ച് ഗാഡമായ പഠനങ്ങൾ നടത്തുകയും അവയുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിലെ മൂല്യ ച്യുതിയാണ് അതിൽ വിവാഹ മോച്ചനങ്ങളുടെ മുഖ്യ കാരണങ്ങളിൽ ഒന്നായി വില ഇരുത്തിയിട്ടുള്ളത്. അതി ദ്രുതം മാറി കൊണ്ടിരിക്കുന്ന നമ്മുടെ ജീവിത രീതിയിൽ പാശ്ചാത്യ വൽക്കരണം വല്ലാത്ത സ്വാധീനം ചെലുത്തുന്നു എന്നതാണ് മറ്റൊരു കണ്ടെത്തൽ. വിട്ടു വീഴ്ചക്ക് ഒരു തരി പോലും തയ്യാറാകാത്തവർ അത്രേ പുതിയ തലമുറയിലെ യുവത. പിന്നെ സ്ത്രീധനം, കുടുംബത്തിലെ പ്രശ്നങ്ങള, വിവാഹേതര ബന്ധം, മത പരമായ വേർ തിരിവ് എന്നിങ്ങനെ ഉള്ള ചെറിയ ചെറിയ പ്രശ്നങ്ങളും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.
പക്ഷെ ഇവരിൽ പലരും ശ്രദ്ധിക്കാതെ വിട്ടു പോയ ഒരു കാര്യമുണ്ട് എന്ന് ഞാൻ കരുതുന്നു. കേരളത്തിലെ വിവാഹമോചനങ്ങൾ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും ആയി നേർ അനുപാതത്തിലാണ് എന്ന് ഞാൻ ധരിക്കുന്നു. അതായത് സാമ്പത്തിക സ്വാതന്ത്ര്യം നേടിയ സ്ത്രീകൾക്ക് ഇടയിലാണ് വിവാഹ മോചനത്തിന്റെ നിരക്ക് വളരെ കൂടിയിരിക്കുന്നത്. ആ രീതിയിൽ ചിന്തിക്കുമ്പോൾ ഇന്നത്തെ വിവാഹ മോചനത്തിന് മറ്റു ചില മാനങ്ങൾ കൂടി ഇല്ലേ എന്ന് നാം സംശയിക്കേണ്ടി ഇരിക്കുന്നു.
പുരുഷന്റെ ആശ്രിതത്വത്തിൽ കഴിഞ്ഞ സ്ത്രീ പ്രജയിൽ നിന്ന് , ഒരു വിഭാഗം സ്ത്രീകൾ വിടുതൽ നേടുന്നതിന്റെ ലക്ഷണമാണോ വര്ദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങൾ സൂചിപ്പിക്കുന്നത് എന്ന കാര്യം പഠന വിഷമാക്കേണ്ടത് തന്നെയാണ്. നമ്മുടെ സ്ത്രീകൾ പുരുഷന്റെ ആധിപത്യത്തിൽ നിന്ന് പൂര്ണമായും സ്വതന്ത്രകൾ ആകാൻ മോഹിക്കുകയാണോ. അല്ലെങ്കിൽ വിവാഹം എന്ന സ്ഥാപനം തന്നെ നിരാകരിക്കാൻ തീരുമാനിച്ച ഒരു ജന വിഭാഗം ഇവിടെ വളര്ന്നു വരികയാണോ. വളരെ പ്രസക്തങ്ങളായ ചോദ്യങ്ങൾ ആണ് ഇവയൊക്കെ.
കുടുംബ ബന്ധങ്ങളുടെ കാര്യത്തിൽ നാം പാശ്ചാത്യനെ അനുകരിക്കുന്നൂ എന്നുള്ള വാദം ഞാൻ പൂര്ണമായി തള്ളി കളയുകയാണ്. നമുക്ക് താല്പര്യം ഇല്ലാത്തതിനെ നമുക്ക് അനുകരിക്കാൻ പറ്റില്ല. നമുക്ക് ഇതിൽ താല്പര്യമുണ്ട് എന്നുള്ള കാര്യം സൂചിപ്പിക്കുന്നത് പാശ്ചാത്യൻ ഒരു വഴികാട്ടി മാത്രമാണ് എന്നത്രെ. ശാസ്ത്ര കാര്യങ്ങളിൽ നമുക്ക് വഴികാട്ടി ആകുന്ന പാശ്ചാത്യൻ സാമൂഹ്യ കാര്യങ്ങളിലും നമുക്ക് വഴികാട്ടി ആവുന്നതിനെ നമ്മൾ അല്ബുധതോടെ നോക്കേണ്ട കാര്യമില്ല. അത് സ്വാഭാവികമാണ്.
പക്ഷെ ഇവിടെ വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. എല്ലാവിധ പൊരുത്തക്കേടുകളും സഹിച്ചു കൊണ്ടു ഒരു വിവാഹം തുടർന്ന് പോകുന്നതോ അല്ലെങ്കിൽ, അത് ഉടൻ അവസാനിപ്പിക്കുന്നതോ ഏതാണ് ഉത്തമം ആയിട്ടുള്ളത്. ആദ്യത്തേതാണ് നിങ്ങളുടെ ഉത്തരം എങ്കിൽ നിങ്ങൾ വര്ദ്ധിച്ചു വരുന്ന വിവാഹ മോച്ചങ്ങളെ കുറിച്ച് വേവലാതി പെടുക തന്നെ വേണം. അല്ല രണ്ടാമാതെതാണ് നിങ്ങളുടെ ഉത്തരം എങ്കിൽ, പുതു തലമുറയുടെ ആത്മാര്തതയെ നിങ്ങൾ അങ്ങീകരിക്കുക തന്നെ വേണം. തീര്ച്ചയായും നിങ്ങളിൽ ഭൂരി ഭാഗം പേരുടെയും ഉത്തരം രണ്ടാമതെത് തന്നെ ആയിരിക്കും എന്ന് ഞാൻ കരുതുന്നു. അപ്പോൾ അതിനു അർഥം നമ്മുടെ ചെറുപ്പക്കാർ കൂടുതൽ കൂടുതൽ ആത്മാർഥത ഉള്ളവർ ആയി വരുന്നു എന്ന് തന്നെയാണ്.
പക്ഷെ കൂടുതൽ ആത്മാർഥത ഉള്ളവൻ കൂടുതൽ സ്നേഹം ഉള്ളവൻ ആകണം എന്നില്ല. കാരണം എല്ലാവരും അങ്ങേ അറ്റം ആത്മാർഥത ഉള്ളവർ ആകുന്ന വേളകളിൽ എല്ലാ ദാമ്പത്യ ബന്ധങ്ങളും തകര്ന്നു പോകാനാണ് സാധ്യത. കാരണം ദാമ്പത്യം എന്ന സ്ഥാപനം തന്നെ മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു ചോദനയെ നിഷേധിക്കുന്ന സ്ഥാപനമാണ്. മനുഷ്യൻ ഒരു പങ്കാളിയുമായി ജീവിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു ജീവി അല്ല. ലൈംഗിക കാര്യത്തിൽ അവനിൽ ഇന്നും മൃഗ സ്വഭാവങ്ങൾ കുടി കൊള്ളുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. വളരെ ചുരുക്കം ചിലര് മാത്രമേ അത് മൃഗീയമായ രീതിയിൽ പുറത്തു കാണിക്കുന്നുള്ളൂ എങ്കിലും, മറ്റുള്ളവരിൽ ഒക്കെയും അത് ഗുപ്തമായ രീതിയിൽ നില കൊള്ളുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. വേശ്യാ വൃത്തി ഒരു വൃത്തികെട്ട ജോലി മാത്രമല്ല. അത് പുരുഷന്റെ ഒരു സ്വപ്നവും കൂടിയാണ് എന്ന് നാം മനസ്സിലാക്കണം. ഒരു സ്ത്രീ അല്ലാത്തത് കൊണ്ടു സ്ത്രീകളുടെ ധാരണ ഇക്കാര്യത്തിൽ എന്തെന്ന് പ്രസ്താവിക്കാൻ എനിക്ക് സ്വാതന്ത്ര്യം ഇല്ല എന്ന് ഞാൻ കരുതുന്നു.
അപ്പോൾ നമ്മുടെ ഇന്നത്തെ വിവാഹ ബന്ധങ്ങൾ നേരിടുന്നത് നേരത്തെ പ്രസ്താവിച്ചത് പോലെ ഉള്ള സാമൂഹ്യ പ്രശങ്ങൾ അല്ല. മറിച്ചു അത് ഒരു ആഗോള പ്രശ്നം തന്നെയാണ്. എല്ലാ ജന വിഭാഗങ്ങളും ഒരു പോലെ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സാർവ ലൌകിക പ്രശ്നം. പാശ്ചാത്യൻ അത് നേരത്തെ അറിഞ്ഞു എങ്കിൽ നമ്മൾ അത് അറിയാൻ താമസിച്ചു എന്ന് മാത്രം. അത് പ്രശ്നം ലഘൂകരിക്കുന്നില്ല എന്ന് സാരം.
അപ്പോൾ ചുരുക്കി പറഞ്ഞാൽ ഇത് വിവാഹം എന്ന വ്യവസ്ഥിതിയുടെ തകര്ച്ചയുടെ ലക്ഷണം തന്നെയാണ് എന്ന് സൂചിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിൽ നാം അത്ര ഏറെ വ്യാകുലപ്പെടെണ്ടതുണ്ടോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്. അതിന്റെ ഉത്തരം പിന്നീട്.

No comments:
Post a Comment