പ്രതീക്ഷിച്ചത് പോലെ മഴ വന്നു. പക്ഷെ ഇവിടെ അട്ടിയിട്ട ചൂടുകൾക്ക്, മഴയുടെ തിര്ശീലകൾക്ക് ഇടയിലൂടെ പുറത്തേക്കു കടക്കാൻ ആവില്ലെന്ന് തോന്നുന്നു. ഞാൻ വിയർക്കുകയാണ്. ഇത്ര നാളും ഞാൻ വിയർത്തു കൊണ്ടിരിക്കുക തന്നെ ആയിരുന്നു. മഴയുടെ തണുപ്പുകൾ ഇനി ഒരു ആവേശത്തോടെ കടന്നു ചൂടിന്റെ ചാവടിയന്തിരത്തിൽ പങ്കു ചേരുന്നത് വരെയെങ്കിലും ഞാൻ വിയർത്തു കൊണ്ടിരിക്കണം.
മഴക്കും വേനലിലും, ചൂടിനും തണുപ്പിനും, കാറ്റിനും കുളിരിനും ഇപ്പോൾ പ്രായം കൂടിയത് പോലെ തോന്നുന്നു. എന്റെ അമ്മയെ പോലെ. അസമയത്തുള്ള ഗർജനങ്ങൾ, പിറ് പിറുപ്പുകൾ, എന്റെ പ്രാർഥനകൾ കേൾക്കാതിരിക്കൽ ഇങ്ങനെ പലതിലും, പ്രകൃതി അമ്മയെ അനുകരിക്കുന്നത് പോലെ തോന്നുന്നു. പ്രകൃതിക്ക് ഇന്ന് കേൾവി കുറവുണ്ട്. അമ്മയെ പോലെ അതും വാർധക്യത്തിൽ എത്തിയിരിക്കുന്നു. മരിക്കുമ്പോൾ നമ്മളും അതിനോടൊപ്പം കൂടെ പോകേണ്ടി വരും.
എന്നെങ്കിലും ഒരിക്കൽ സൂര്യൻ നമുക്ക് നേരെ ഉള്ള ഈ ആകർഷണ മനോഭാവം ഒഴിവാക്കി കളഞ്ഞാൽ നമുക്ക് എന്ത് സംഭവിക്കും. ആകാശത്തിലെ നാടായ നാടുകളെല്ലാം ചുറ്റി കറങ്ങി നാം അങ്ങനെ പറന്നു കൊണ്ടിരിക്കുമോ. നമ്മുടെ ഈ യാത്രയിൽ, നമ്മോടു കൂട്ടിയിടിക്കാൻ പാകത്തിൽ ഒരു കണികയെങ്കിലും ഈ അനന്തമായ ആകാശങ്ങളിൽ എവിടെയെങ്കിലും പതുങ്ങി ഇരിക്കാതിരിക്കുമോ. നമ്മൾ വീണ്ടും ചിന്നി ചിതറി പ്രപഞ്ചത്തിന്റെ അജ്ഞാത കോണുകളിൽ അനേകം തരികളായി പറന്നു നടക്കുമോ. അല്ലെങ്കിൽ ഈ ആകർഷണങ്ങളെ കുറിച്ച് നാം ഇന്ന് വരെ കേട്ടതൊക്കെയും വെറും വീണ് വാക്ക്കൾ മാത്രമാകുമോ. ആകാശ ചുമരിൽ ആണിയിട്ടടിച്ച ചിത്രങ്ങൾ മാത്രമാകുമോ സ്വർഗ്ഗവും ഭൂമിയും.
മദ്യപിച്ചു തളർന്ന ഏതോ വേളയിൽ ബാലാട്ടൻ പറഞ്ഞു. നമ്മളാരും മരിക്കുന്നില്ല. നമ്മളൊക്കെയും അനന്തമായ ഒരു തുടർച്ചയാണ്. പാത വാക്കിലൂടെ നമ്മെ ശ്രദ്ധിക്കാതെ കടന്നു പോകുന്ന ജാനുവിനെയും, ശാരദയെയും, ഈ അനന്തമായ യാത്രക്കിടയിൽ എന്നെങ്കിലും നമ്മുടെ കയ്യിൽ കിട്ടും. അത് കൊണ്ടു അത്ര ഞെളിയേണ്ട എന്ന് അവരോടു പറഞ്ഞേക്ക്.
കടപ്പുറത്ത് ഇരിക്കുകയായിരുന്നപ്പോൾ ഒരിക്കൽ രാജൻ പറഞ്ഞു. ദ്രവ്യം പരിമിതവും, സമയം അനന്തവും ആകുന്നുവെങ്കിൽ, സംഭവങ്ങൾ ആവര്ത്തിച്ചു കൊണ്ടെ ഇരിക്കും. പ്രകാശ വർഷങ്ങൾക്ക് അപ്പുറത്തുള്ള ഏതോ ഒരു നാളിൽ ഒരിക്കൽ, കടൽക്കരയിൽ ഇരുന്നു കൊണ്ടു ഞാൻ നിന്നോട് പറയും ' ദ്രവ്യം പരിമിതവും, സമയം അനന്തവും ആകുന്നുവെങ്കിൽ, സംഭവങ്ങൾ ആവര്ത്തിച്ചു കൊണ്ടെ ഇരിക്കും എന്ന്.

No comments:
Post a Comment