Thursday, 4 June 2015

നമ്മുടെ മുഖം മൂടികൾ

ഈയിടെ കേട്ട വളരെ വിചിത്രമായ ഒരു വാദ ഗതി ഞാൻ ഇവിടെ അവതരിപ്പിക്കാം.  എനിക്ക് പരിചയമുള്ള ഒരു ബൂര്ഷ്വാ (ഒരു സൌകര്യത്തിനു വേണ്ടി അങ്ങനെ വിളിക്കുന്നതാണ്.  ഈ പദത്തിന് വലിയ അർഥം ഒന്നും ഇല്ല എന്ന് എനിക്ക് അറിയാം)  അദ്ധേഹത്തിന്റെ വീട്ടില് കൂലി വേല ചെയ്തു ജീവിക്കുന്ന ഒരു ബീഹാറിയെ നോക്കി കൊണ്ടു പറഞ്ഞതാണ് ഈ കാര്യം. അയാള് പറയുന്നതിന്റെ ചുരുക്കം താഴെ കൊടുക്കാം.

ഈ ബീഹാറി ഇന്ന് എം യെയോ അങ്ങനെ ഉള്ള ഏതെങ്കിലും ഉയര്ന്ന ഡിഗ്രി യോ കിട്ടാതെ കൂലി പണി എടുത്തു ജീവിക്കേണ്ടി വന്നത് അവന്റെ സാമ്പത്തിക ചുറ്റുപാടുകൾ അങ്ങനെ ആയതു കൊണ്ടാണ്.  ഇനി ഒരു സൌകര്യത്തിനു വേണ്ടി നമുക്ക് ഇങ്ങനെ ചിന്തിക്കാം. അതായത് നമ്മുടെ ഭരണകൂടം എന്ത് വിട്ടു വീഴ്ച ചെയ്തും ഇവന് ഉന്നത വിദ്യാഭ്യാസം കൊടുക്കും എന്ന് തീരുമാനിക്കുന്നു.  അത് മൂലം അവൻ എം എ കാരൻ ആകുന്നു എന്ന് ധരിക്കുക.  അവനെ പോലെ ഈ നാട്ടിലെ ലക്ഷ കണക്കിനായ ദരിദ്ര നാരായണന്മാരും.  ഇനി നാളെ എന്റെ വീട്ടിലെ പറമ്പ് ഉഴുതു മറിക്കാൻ അവൻ വരില്ല . ഉറപ്പാണ്.  അപ്പോൾ എന്റെ പറമ്പ് ഉഴുതു മറിക്കാൻ ആര് വരും.  എനിക്ക് വയസ്സായി.  ആ പണി ഇനി എന്നെ കൊണ്ടു പറ്റില്ല.  പക്ഷെ പറമ്പ് ഉഴുതു മറിക്കുന്ന ജോലി, അല്ലെങ്കിൽ കൃഷിക്ക് വേണ്ടി നിലം ഉഴുതു മറിക്കുന്ന ജോലി എന്നിവയൊക്കെ അപ്പോഴും അങ്ങനെ തന്നെ കിടക്കും.  അപ്പോൾ നിങ്ങള് പറയും അതൊക്കെ യന്ത്രങ്ങൾ ചെയ്തോളും എന്ന്.  എന്നാലും വിദ്യാഭ്യാസം ആവശ്യമില്ലാത്ത അനേകം തൊഴിലുകൾ ബാക്കി കിടക്കും.  വിദ്യാഭ്യാസം വേണ്ടുവോളം ഉള്ള ജന സഹസ്രങ്ങളോട് വിദ്യാഭ്യാസം ആവശ്യമില്ലാത്ത ഒരു ജോലി ചെയ്യാൻ ആരെങ്കിലും പറയുമോ.  അങ്ങനെ ഉള്ള അവസരത്തിൽ നമ്മൾ ഇന്ന് പറയുന്ന ഈ നാട്ടു ജോലി ചെയ്യാൻ ആര് തയ്യാറാകും.  അതിനു വ്യക്തമായ ഉത്തരം നമുക്ക് ആവശ്യമാണ്‌.  അതിനു ആകെ ഒരു ഉത്തരം മാത്രമേ ഉള്ളൂ.  വിദ്യാഭ്യാസം ഉള്ളവനും വിദ്യാഭ്യാസം ആവശ്യമില്ലാത്ത തൊഴിലുകൾ ചെയ്തെ ഒക്കൂ.  അതിന്റെ അർഥം തൊഴിലിനു വേണ്ടിയുള്ള ചവിട്ടു പടിയായി മാത്രം കണക്കാക്കപ്പെടുന്ന വിദ്യാഭ്യാസം ചില നേരങ്ങളിൽ പരാജയപ്പെടുന്നു എന്ന് തന്നെയാണ്.

ഇതിൽ നിന്നൊക്കെ നമുക്ക് മനസ്സിലായി വരുന്നത് ഒരു കാര്യം മാത്രമാണ്. തൊഴിലിനു അനാവശ്യ മാന്യത കൊടുത്ത ഒരു സമൂഹമാണ് നമ്മുടേത്‌. നമുക്ക് അഭിനിവേശം ജന സേവ അല്ല.  ഒരു തൊഴിൽ നമുക്ക് തരുന്ന സാമൂഹ്യ നിലയും  അത് മൂലം നമുക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടവും മാത്രമാണ്.  ഡോക്ടര ആകാൻ പറ്റാത്തത് കൊണ്ടു ആത്മഹത്യ ചെയ്യുന്നവൻ, തനിക്കു ജനങ്ങളെ സേവിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നത് കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നത് . മറിച്ചു തനിക്കു നഷ്ടപ്പെട്ടു പോകാൻ ഇടയുള്ള സാമൂഹ്യ നില ഓർത്താണ്.  അതെ കാരണം കൊണ്ടു തന്നെ അത്തരം സാമൂഹ്യ നില ഒരിക്കലും കരഗതമാകില്ല എന്ന് ഉറപ്പുള്ള ഒരു ദരിദ്രനും ആത്മ ഹത്യ ചെയ്യാവുന്നതാണ്. പക്ഷെ അവൻ അത് ചെയ്യുന്നില്ല 

No comments:

Post a Comment