ഒരു ദിവസം രാവിലെ അമേരികയിലെ ഒരു ലക്ഷം ആളുകള് തലശേരിയിലേക്ക് വിമാനം ഇറങ്ങി വന്നാൽ നാട്ടുകാരായ നമുക്ക് സാധനങ്ങൾ കിട്ടാതെ ആകും. കാരണം കൂടുതൽ പണം കൊടുക്കുന്നവനു കൂടുതൽ സാധനങ്ങൾ എന്ന കാട്ടു നീതിയിൽ അമേരിക്കകാരന് മാത്രമേ പിടിച്ചു നില്ക്കാൻ പറ്റുകയുള്ളൂ. പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 3000 ഡോളർ എങ്കിലും വരുമാനമുള്ള ഒരുവനാണ് ഒരു 10000 ഡോളറുമായി ഇവിടെ വണ്ടി ഇറങ്ങിയിട്ടുള്ളത് എന്ന് ഓർക്കുക. അവൻ ഇവിടെ മൂന്നു മാസം തങ്ങാൻ മാത്രമേ പരിപാടി ഉള്ളൂ എന്നും ധരിക്കുക. അപ്പോൾ അവനു ഒരു ദിവസം 100 ഡോളറിൽ കൂടുതൽ ചിലവാക്കാം. നമ്മുടെ നാട്ടു ഭാഷയിൽ പറഞ്ഞാൽ ഒരു ദിവസം 6000 രൂപ . അമേരികയിലെ ഒരു ദരിദ്രൻ ഇവിടെ വണ്ടി ഇറങ്ങി വന്നാലുള്ള സ്ഥിതിയാണ് ഇത് എന്ന് ആലോചിക്കുക.
ഒരിക്കൽ ബാലാട്ടൻ പറഞ്ഞു. വണ്ടി കൂലി വെറുതെ കൊടുക്കുമായിരുന്നെങ്കിൽ എല്ലാ അമേരിക്കകാരും അവരുടെ മൂന്നു നേരത്തെ ഭക്ഷണവും ചാത്തു ഏട്ടന്റെ പീടികയിൽ നിന്ന് കഴിക്കുമായിരുന്നു. എന്ന്. എന്ത് തിന്നാലും അങ്ങേ അറ്റം 3 ഡോളർ. ദിവസ കൂലിയിൽ പിന്നെയും 90 ഡോളർ ബാക്കി. അപ്പോൾ വണ്ടി കൂലി മാത്രമാണ് പ്രശ്നം. പക്ഷെ നമ്മൾ ആ പ്രശ്നം പരിഹരിച്ചു. നമ്മൾ നിങ്ങളുടെ മൂന്ന് നേരത്തെ ഭക്ഷണവും അങ്ങോട്ടേക്ക് കയറ്റി അയച്ചു തരികയാണ്. അത് അവിടെ എത്തിക്കാനുള്ള വണ്ടി കൂലി തന്നാൽ മാത്രം മതി. അതോടൊപ്പം ഇവിടെ ഉള്ള അതിന്റെ വിലയും.
ഇതാണ് ഇവിടെ ഇത്ര കാലവും നടന്നു കൊണ്ടിരുന്നത്. ഇനിയും ഇവിടെ നടക്കാനിരിക്കുന്നതും ഇതൊക്കെ തന്നെയാണ്.
അപ്പോൾ ഞാൻ വീണ്ടും ചോദിക്കുകയാണ്. നാം ജീവിക്കുന്നത് ആർക്കു വേണ്ടിയാണ്.

No comments:
Post a Comment