സാമ്പത്തിക പരാധീനത കാരണം ഉപരി പഠനത്തിനു പോകാൻ പറ്റാതിരുന്ന ഒരു വ്യക്തിയാണ് ഞാനും. പക്ഷെ നമ്മുടെ കാലഘട്ടത്തിൽ ആരെങ്കിലും പഠിക്കാൻ പറ്റാത്തത് കൊണ്ടു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി ഓർമ്മയില്ല. വിദ്യാഭ്യാസ രംഗം സ്വകാര്യ വൽക്കരിക്കപ്പെട്ടു പോയി എന്നുള്ള അനീതിയെ ഇതുമായി കൂട്ടി ചേർത്ത് വായിക്കാനേ പാടില്ല. കാരണം അത് രണ്ടും രണ്ടാണ്. എന്തിനും ആത്മ ഹത്യ ചെയ്തു കളയുക എന്നുള്ള പ്രവണത ഒരു സമൂഹത്തെ വല്ലാത്ത ആപത്തിലേക്ക് നയിക്കും എന്ന് ഞാൻ ഇതിനു മുൻപേ ഈ പേജുകളിൽ തന്നെ എഴുതിയതായി ഓർക്കുന്നു. നമ്മൾ കുട്ടികളെ ജീവിതത്തിന്റെ മഹത്വം ബോധിപ്പിക്കുക തന്നെ വേണം. എന്ത് സംഭവിച്ചാലും മരിക്കില്ല എന്നും, അയല്ക്കാരനെ എന്നുമെന്നും സ്നേഹിച്ചു കൊണ്ടിരിക്കും എന്ന മനോഭാവമുള്ള ഒരു തലമുറയെ ആണ് നാം വാര്തെടുക്കേണ്ടത്. മരണം ഒന്നിനും ഒരു പരിഹാരമല്ല എന്ന് അവർ അറിഞ്ഞിരിക്കണം.
ആൽബേർ കാമുവാണ് എന്ന് തോന്നുന്നു ആത്മഹത്യ ഈ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പുതിയ ഒരു ആപത്തിന് നേരെ ആദ്യമായി വിരൽ ചൂണ്ടിയത്. അദ്ദേഹം പറയുന്നത് ഇതാണ്. ആത്മ ഹത്യ ചെയ്യാൻ തീരുമാനിച്ചവൻ മരിച്ചവൻ ആണ്. ഒരിക്കൽ മരിച്ചവനെ ആർകും വീണ്ടും കൊല്ലാൻ കഴിയില്ല. അവൻ മരണ ഭയത്തിൽ നിന്ന് മുക്തി നേടിയവൻ ആണ്. മരിക്കാനുള്ള തീരുമാനം ഒരുവനെ സർവ സ്വതന്ത്രൻ ആക്കുന്നു.. . അധികമായി ജീവിച്ചു കൊണ്ടിരിക്കുന്ന ഓരോ ദിവസവും അവൻ അപകട കാരിയായി തീരാൻ സാധ്യത ഏറെ ആണ്. അവനെ ഉപയോഗിക്കാൻ തീരുമാനിച്ച ആരുടെയെങ്കിലും കയ്യിൽ അവനെ കിട്ടിയാൽ അവൻ അനന്ത കാലത്തോളം മരിക്കാതെ നിന്നേക്കും. അത്രയും കാലം അവൻ മറ്റുള്ളവരെ കൊല്ലുകയും ചെയ്യും.
വര്ത്തമാന കാലത്തെ വേട്ടയാടി കൊണ്ടിരിക്കുന്ന വല്ലാത്ത സമസ്യയാണ് ആത്മഹത്യ എന്ന് നമ്മളെല്ലാം മനസ്സിലാക്കിയിരിക്കുന്നു. സ്വയം മരിച്ചു കൊണ്ടു ലോകത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവൻ ഇനി ജീവിക്കുന്ന ഓരോ മനുഷ്യനും ഭീഷണി ആയിരിക്കും. ആത്മ ഹത്യ എന്ന ആശയത്തെ കുരുന്നുകളുടെ മനസ്സില് നിന്ന് നുള്ളിക്കളയുക മാത്രമാണ് അതിനൊരു പരിഹാരം.
പക്ഷെ സ്പർദ്ധ യുടെതായ ഈ ലോകത്ത് അത് പറ്റുമോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം.

No comments:
Post a Comment