ഫോണോഗ്രഫിയെ കുറിച്ചുള്ള ഒരു ചര്ച്ച ആരംഭിക്കുന്നതിനു മുൻപേ അത് എന്താണ് എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. എല്ലാ കാലത്തും അത് ഇന്നുള്ള അതെ രീതിയിൽ നില നിന്നിരുന്നോ എന്നുള്ള കാര്യം അതിൽ പ്രധാനമാണ്. ഗുഹാ ചിത്രങ്ങളിലും ക്ഷേത്ര ശില്പങ്ങളിലും അത് പ്രദര്ശിപ്പിക്ക പ്പെട്ടു എന്നുള്ളത് കൊണ്ടു ഫോണോ ഗ്രാഫി ഇന്നത്തെ രീതിയിൽ തന്നെ അന്ന് നില നിന്നു എന്ന് അർത്ഥമാകുന്നില്ല. കാരണം ഒന്നും മറച്ചു വെക്കാനില്ലാത്ത ഒരു സമൂഹത്തിലും വെറും ഒരു കല എന്ന നിലയിൽ ഇതൊക്കെ ഉണ്ടായിരിക്കാൻ സാധ്യത ഉണ്ട്. മൃഗ വേഴ്ച്ചകളുടെ ചിത്രം ഇന്ന് നമുക്ക് ആരോച്ചകമാകാതിരിക്കുന്നത് പോലെ മനുഷ്യ വേഴ്ചയുടെ ചിത്രങ്ങൾ അന്ന് അരോചകം ആയിരിക്കയില്ല. ഈ അരോചകം എന്ന വാക്ക് പോലും ഇക്കാര്യത്തിൽ ഒരു അധികപറ്റാണ് എന്ന് സൂസൻ സോണ്ടാഗിന്റെ ഈ വരി വ്യക്തമാക്കുന്നു.
സൊന്റാഗ് പറയുന്നു ' ഏതൊരാളും ഏറ്റവും ചുരുങ്ങിയത് അയാളുടെ സ്വപ്നങ്ങളിൽ എങ്കിലും ഫോനോഗ്രാഫിക് സങ്കല്പ ലോകത്ത് കുറച്ചു മണിക്കൂര്കളോ , ദിവസങ്ങളോ, അല്ലെങ്കിൽ അതിലും കൂടിയ നേരങ്ങളിലോ എങ്കിലും കഴിഞ്ഞിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു. പക്ഷെ മുഴു നേരങ്ങളിലും അതിൽ കഴിയുന്നവരാണ് ലൈംഗിക ഉത്തേചക വസ്തുക്കളോ, ലൈംഗിക സ്മാരകങ്ങളോ, ലൈംഗിക കല പോലുമോ സൃഷ്ടിക്കുന്നത്
പോർണോഗ്രാഫിക്ക്, വേശ്യാ വൃത്തിയെക്കാൾ പഴക്കമുണ്ട് എന്ന് തോന്നുന്നു. പ്രാചീന ഗുഹാ ചിത്രങ്ങളിലും , അമ്പല ശില്പങ്ങളിലും ഒക്കെ യഥേഷ്ടം കാണപ്പെടുന്ന ഇത്, ആധുനിക മനുഷ്യന്റെ കണ്ടു പിടുത്തം അല്ല തന്നെ.
പോർണോ ഗ്രാഫിയെ എങ്ങനെ നിർവചിക്കണം എന്ന് എനിക്ക് അറിയില്ല. ബാലാട്ടന്റെ ഏറ്റവും സിമ്പിൾ ആയ നിർവചനം ഇങ്ങനെ ആണ്. മനുഷ്യന്റെ സൃഷ്ടി പ്രവര്ത്തിയുടെ പ്രദർശനം. പോർണോ ഗ്രാഫി നാനാവിധ മാധ്യമങ്ങളിലൂടെ പടര്ന്നു പന്തലിച്ച വൻ വ്യവസായമാണ് ഇന്ന് എന്ന് എല്ലാവര്ക്കും അറിയാം.
ഇതൊരു കാഴ്ച മാത്രമാണ്. ക്രിയാത്മകമായ പങ്കെടുക്കൽ അല്ല. ആത്മ ബന്ധങ്ങളെ ഭയപ്പെടുന്ന മനുഷ്യന്റെ അത്താണിയാണോ ഇത് എന്ന് പഠന വിഷയമാക്കെണ്ടാതാണ്. പക്ഷെ അങ്ങനെ എങ്കിൽ പ്രാചീന മനുഷ്യന് ഇതിന്റെ ആവശ്യം എന്തായിരുന്നു എന്ന ചോദ്യം ഉയരുന്നു. അതായത് ലൈങ്ങികമായ വിലക്കുകൾ ഒട്ടും ഇല്ലാത്ത സമൂഹത്തിൽ പോർണോ ഗ്രാഫിയുടെ ആവശ്യം എന്തായിരുന്നു.
സമൂഹത്തിൽ എല്ലാ കാലവും നില നിന്നിരുന്ന ഇത്, എല്ലാ കാലവും നിഷിദ്ധവും ആയിരുന്നു. എന്നും പോർണോ ഗ്രാഫി സദാചാര ഭ്രംശമായി കണക്കാക്കി പോന്നിരുന്നു. സാഹിത്യം , സിനിമ എന്നിവയിലൂടെ പ്രചരിച്ച പോർണോ ഗ്രഫിയുടെയും സാദാ ലൈങ്ങികതയുടെയും അതിര് വരമ്പ് അതി ലോലമായിരുന്നു. മറ്റുള്ള കലകളിൽ നിന്ന് വ്യതിരിക്തമായി ഇവിടെ പറയാൻ ആകെ ഒരു കാര്യം മാത്രമേ ഉള്ളൂ. നമ്മുടെ സാദാ സിനിമകളിൽ പ്രേമത്തിൽ ആരംഭിച്ചു കല്യാണത്തിൽ അവസാനിക്കുന്നത് പോലെ, ഇവിടെ എന്തും ലൈംഗിക ബന്ധത്തിൽ അവസാനിക്കുന്നു. എല്ലാ പോർണോ ഗ്രാഫിക് കലകളും ആത്യന്തികമായി ഈ ഒരൊറ്റ ക്ലൈമാക്സിൽ നില കൊള്ളുന്നു. ആവർത്തന വിരസതയുള്ള ഈ പ്രവർത്തി ജനങ്ങള് വീണ്ടും വീണ്ടും ആസ്വദിച്ചു പോകുന്നത് എന്ത് കൊണ്ടു എന്നുള്ളത് പ്രധാനപ്പെട്ട ചോദ്യമാണ്.
കച്ചവട കണ്ണുകളിലൂടെ നോക്കുമ്പോൾ ഏറ്റവും എളുപ്പമായ കലയാണ് പോർണോ ഗ്രാഫി. നടന വൈഭവമൊ സാങ്കേതിക തികവുകളോ അത്രമാത്രം ആവശ്യപ്പെടാത ഒരു സാധാരണ കല. അതിൽ കഥയോ വിവരണമോ വേണമെന്നില്ല. സാധാരണ മനുഷ്യര് പോലും ഇതിൽ ഹീറോകൾ ആണ്. പാശ്ചാത്തല സംഗീതം എന്നത് മിക്കപ്പോഴും പ്രാകൃതിക സംഗീതമാണ്. സാധാരണ സിനിമയ്ക്കു വേണ്ട എഡിറ്റിംഗ് ഇതിനു ആവശ്യമില്ല.
പക്ഷെ എങ്ങനെ ഇരുന്നാലും വര്ത്തമാന കാല പോർണോ ഗ്രാഫി ഒരു വിപ്ലവത്തിന്റെ പാതയിൽ ആണ്. കഥാ സിനിമകൾ, ഹൊറർ, റിയാലിറ്റി ഷോ എന്നിങ്ങനെ ഉള്ള പല പല വിഭാഗങ്ങളും ഈ കലയിൽ വന്നു ചേര്ന്നിട്ടുണ്ട് എന്നത് സത്യമാണ്. ഈ മാറ്റങ്ങൾ ഒക്കെയും, വര്ത്തമാന സിനിമ കളെയോ, ടെലി വിഷൻ പരിപാടികളെയോ അനുകരിച്ചത് കൊണ്ടു ഉണ്ടായ മാറ്റങ്ങൾ തന്നെയാണ്.
പോർണോ ഗ്രാഫി എല്ലാ കാലവും ദുരാചാരമായി കണക്കാക്കിയിരുന്നു എന്ന് വിശ്വസിക്കാൻ എനിക്ക് ഇഷ്ടമല്ല. കാരണം പ്രാചീന മനുഷ്യന്റെ അശ്ലീല ചിത്രങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത് അത് അക്കാലത്ത് അത്ര ഏറെയോ , തീരെയോ അശ്ലീലമായി കണക്കാകിയില്ല എന്ന് തന്നെയാണ്. ഇന്ന് നാം ഗുപ്തമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ അശീല സാഹിത്യം അന്ന് പരസ്യമായി പ്രചരിച്ചിരുന്നു എങ്കിൽ ഇന്ന് നാം അതിനു ഇന്ന് കാണുന്ന അർത്ഥങ്ങളൊന്നും അന്നത്തെ മനുഷ്യൻ അതിൽ കണ്ടെത്തിയില്ല എന്ന് സംശയിക്കുന്നതിൽ ന്യായമുണ്ട്. ഒരു ചെടിയുടെയോ ഒരു മനുഷ്യന്റെയോ സാധാരണ ചിത്രം പോലെയോ ശിൽപം പോലെയോ ഉള്ള ഒരു സാധാരണ സംഭവം മാത്രമായിരിക്കാം അത്.
(ഖജുരാഹോ പോലെ ഉള്ള ക്ഷേത്രങ്ങളിലെ കാമ ശില്പങ്ങളെ കുറിച്ച് പറയുമ്പോൾ പതിവായി കേൾക്കുന്ന ഒരു വാദം ഇതാണ്. അത്തരം ശില്പങ്ങൾ ഒക്കെയും ക്ഷേത്രങ്ങളുടെ ബാഹ്യ ഭാഗത്ത് മാത്രമേ ഉള്ളൂ എന്നും, പരിപാവനമായ ക്ഷേത്രത്തിന്റെ അന്തർ ഭാഗങ്ങളിലേക്ക് കടക്കുന്നവർ തങ്ങളുടെ കാമം അടക്കിയതിനു ശേഷം മാത്രമേ അങ്ങോട്ട് കടക്കാവൂ എന്നും, അതിനു കഴിയാത്തവർ ക്ഷേത്ര ത്തിന്റെ ബാഹ്യ സൌന്ദര്യങ്ങളിൽ (കാമ) തന്നെ മുഴുകി കഴിയേണം എന്നുമത്രെ അതിന്റെ വിവക്ഷ. (പോർണോ ഗ്രാഫിയുടെ ദർശനത്തിലൂടെ കാമ വികാരത്തെ അടക്കി നിർത്താൻ പറ്റുമോ എന്നുള്ളത് പഠന വിഷയമാക്കെണ്ടതാണ്. വര്ത്തമാന കാലത്ത് അമിതമായി പ്രചരിച്ചിട്ടുള്ള പോർണോ ഗ്രാഫി മനുഷ്യരെ കൂടുതൽ ലൈംഗിക കുറ്റ ങ്ങളിലേക്ക് വലിചിഴക്കുന്നതായും ഒരു പഠനത്തിൽ വായിച്ചു.)
മനുഷ്യൻ സത് ചിന്തകളോടെ മാത്രം ദേവാലയങ്ങളിലേക്ക് കടക്കുന്നതിനു കാമലീലാ ശില്പങ്ങൾ ആവശ്യമാണ് എന്ന് വിശ്വസിക്കുന്നവർ യൂകിയോ മിഷിമ പരിശുദ്ധ പ്രേമത്തെ കുറിച്ച് പറഞ്ഞതും വായിചിരിക്കെണ്ടാതാണ്. പരിശുദ്ധ പ്രേമം എന്നത് പ്രേമികയോട് കാമഭാവനകൾ ഒന്നും തോന്നാതിരിക്കുന്ന ശുദ്ധമായ പ്രേമമാണ് എങ്കിൽ അത് നില നിന്ന് പോകണമെങ്കിൽ, പുരുഷന്റെ കഴുതക്കാമം കരഞ്ഞു തീര്ക്കാൻ ഉതകുന്ന വേശ്യാലയം പോലെ ഉള്ള സ്ഥാപനങ്ങൾ തീര്ച്ചയായും വേണം.
പുരുഷന്റെ ആസക്തിയെ പൂര്തീകരിക്കുന്ന പ്രസ്തുത വസ്തു സൂക്ഷിച്ചു വെക്കുന്ന സ്ഥലമായിരിക്കാൻ യോഗ്യതയുള്ളത് ഒരു വേശാല്യയമാണോ അല്ലെങ്കിൽ ഒരു പോർണോ ഗ്രാഫിക് ശില്പമാണോ എന്നുള്ളത് വളരെ പ്രസക്തമായ ചോദ്യമാണ്
ഞാൻ മിഷിമയെ കുറിച്ച് പറഞ്ഞത് മറ്റൊരു ഉദ്ദേശത്തോടു കൂടിയാണ്. വേശ്യാലയങ്ങളിൽ നിന്ന് പുറത്തേക്കു വരുന്നവൻ ആ നിമെഷങ്ങളിലെങ്കിലും കാമ തല്പരൻ അല്ലാത്തവൻ ആണ്. പക്ഷെ അത് അവന്റെ ആത്മീയ വളര്ച്ചയുടെ പ്രതിഫലനമല്ല, മറിച്ചു ശാരീരിക അവശതയുടെ പ്രതിഫലനം തന്നെ ആണ്. ഒരു ലൈംഗിക ശിൽപം തല്ക്കാലതെക്കെങ്കിലും ഒരു മനുഷ്യനിൽ ആത്മീയ ഔന്നത്യമോ ശാരീരിക തളര്ച്ചയോ ഉണ്ടാക്കുന്നതായി ഞാൻ വിശ്വസിക്കുന്നില്ല. അപ്പോൾ രതി ശില്പങ്ങളെ കുറിച്ചുള്ള നമ്മുടെ അവകാശ വാദം തികച്ചും പൊള്ളയാണ് എന്ന് അർഥം. ബാലാട്ടൻ ഒരിക്കൽ ചോദിച്ചത് പോലെ , അങ്ങനെ എങ്കിൽ ഖജുരാഹോ ക്ഷേത്രങ്ങളുടെ അന്തരങ്ങളിലേക്ക് പ്രവേശനം നേടാൻ അർഹത നേടുന്നവർ ആരൊക്കെയാണ്.

No comments:
Post a Comment