അമേരിക്ക കാരൻ ടൂറിസ്റ്റ് ആയി ഇന്ത്യയിലേക്ക് വരുന്നത് ഇന്ത്യയുടെ സൌന്ദര്യം കാണാൻ വേണ്ടിയല്ല , മറിച്ചു കുറച്ചു പണം സമ്പാദിക്കാൻ വേണ്ടിയാണ് എന്ന് ഞാൻ എന്റെ ബ്ലോഗിൽ എവിടെയോ എഴുതിയത് വായിച്ചു ചൂടായ ഒരു സുഹൃത്ത് എന്നെ വിളിച്ചു ഇങ്ങനെ ആക്ഷേപിച്ചു 'നിങ്ങൾ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്. കണ്ടമാനം പണം ചിലവാക്കി അവിടെ നിന്ന് വരുന്ന സായിപ്പ് സമ്പാദിക്കാൻ വേണ്ടിയാണ് ഇങ്ങോട്ട് വരുന്നത് എന്ന് പറഞ്ഞാൽ മന്ദ ബുദ്ധി വിശ്വസിക്കുമായിരിക്കും. പക്ഷെ എന്നെ പോലെ ഉള്ളവർക്ക് അത് വിശ്വസിക്കാൻ ബുദ്ധി മുട്ടായിരിക്കും'. ബുദ്ധി ജീവിയായ ഈ സുഹൃത്തിനും, എന്റെ ബുദ്ധിജീവികളായ മറ്റു സുഹൃത്തുക്കള്ക്കും ശത്രുക്കൾക്കും ഒക്കെ വേണ്ടിയാണ് ഞാൻ ഇത് എഴുതുന്നത്. ഈ ലേഖനം മുഴുവൻ ഉദാഹരണങ്ങളുടെ ഘോഷ യാത്രയാകയാൽ, ആ ഉദാഹരണങ്ങളിൽ പറഞ്ഞ സംഖ്യകൾ ഓരോന്നും ശരിയെന്നു തിട്ടപ്പെടുതെണ്ടത് വായനക്കാരുടെ ഉത്തരവാദിത്വമാണ് എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. അത് വരേയ്ക്കും ഞാൻ ഇവിടെ എഴുതിയത് വിശ്വസിക്കുന്നതാവും എല്ലാവര്ക്കും നല്ലത്.
അമേരികയിലെ ഒരു നല്ല തൊഴിലാളി പ്രതിമാസം 5000 ഡോളർ ശമ്പളം പറ്റുന്ന തൊഴിലാളിയാണ്. അത്രയും കൂലി വാങ്ങുന്ന നമ്മുടെ നാട്ടുകാര് തന്നെ വേണ്ടുവോളം അവിടെ ഉണ്ട് എന്ന് എന്റെ അനുഭവങ്ങളിൽ നിന്ന് എനിക്ക് അറിയാം. അങ്ങനെ ഉള്ള ഒരു സാദാ മനുഷ്യൻ തന്റെ മൂന്നു മാസത്തെ കൂലിയായ 15000 ഡോളർ അഡ്വാൻസ് ആയി വാങ്ങി ഒരു മൂന്നും മാസം ഇന്ത്യയിൽ വന്നു എല്ലാം ഇവിടെ ചിലവാക്കി കളയാം എന്ന് ധരിക്കുന്നു. അമേരികയിൽ ആണെങ്കിൽ ഈ 15000 മൂന്നു മാസം കൊണ്ടു പുല്ലു പോലെ തീര്ന്നു കിട്ടും. അതിനെ കുറിച്ച് നമുക്ക് വഴിയെ ആലോചിക്കാം.
നമ്മുടെ സുഹൃത്തായ സായിപ്പ് വീടിന്റെ അപ്പുറത്തുള്ള വിമാന പീടികയിൽ പോയി, ഇങ്ങോട്ടേക്കു ഉള്ള വണ്ടി കൂലി എത്രയാണ് എന്ന് ചോദിച്ചപ്പോൾ അവര് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും കൂടി ഉദ്ദേശ്യം 125000 രൂപ വരും എന്ന്. (നമ്മുടെ നാട്ടുകാരന്റെ വിമാന പീടികയിൽ കയറി അന്വേഷിച്ചത് കൊണ്ടാണ് ഉറുപ്പികയിൽ ഉത്തരം കിട്ടിയത്. ഉടനെ തന്നെ നമ്മുടെ ചങ്ങാതി ഒരു 2000 ഡോളറും ചില്ലറയും അവിടെ കൊടുത്തു ഫുൾ ടിക്കറ്റ് വാങ്ങി. ഇനി അവന്റെ കയ്യിൽ 13000 ഡോളർ ബാക്കി. അതിൽ മൂവായിരം dollar അവൻ കയ്യിൽ കരുതി. ഇന്ത്യയിലെ വിമാന താവളത്തിൽ എത്തിയാൽ തല്കാലത്തേക്ക് ചായയോ മറ്റോ കുടിക്കാൻ തോന്നിയാൽ ഉടനെ എ ടീ എമ്മിലേക്ക് ഓടേണ്ട ആവശ്യമില്ല എന്ന് കരുതി കാണും. ഇനി ബാക്കിയുള്ള 10000 ഡോളർ അവൻ അവന്റെ ബാങ്കിൽ നിക്ഷേപിച്ചു, തന്റെ അന്തർ ദേശീയ എ ടീ എം കാർഡ്മായാണ് അവൻ ഇന്ത്യയിലേക്ക് തിരിക്കുന്നത്.
തിരുവനന്തപുരത്തു ഇറങ്ങിയ സായിപ്പിനെ നാടോടിക്കാറ്റിലെ മോഹൻലാൽ എന്ന അറബിയെ കണ്ടു നാട്ടുകാര് വളഞ്ഞത് പോലെ കുറെ പേര് വന്നങ്ങു വളഞ്ഞു. സായിപ്പ് പേടിക്കുകയൊന്നും ചെയ്തില്ല. കാരണം അങ്ങ് നിന്ന് വിടുമ്പോൾ തന്നെ ചങ്ങാതി റോബർട്ട് പറഞ്ഞിരുന്നു ഇന്ത്യയാണ്, പല പല തരികിടകളും അനുഭവിക്കേണ്ടി വരും. കരുതി ഇരിക്കണം എന്ന്. പക്ഷെ സായിപ്പ് വിചാരിച്ച പോലെ ഉള്ള തരികിടകൾ ഒന്നും ആയിരുന്നില്ല. വെറും എജന്റ്റ് മാറ്. വീട് വാടകയ്ക്ക് കൊടുക്കുന്ന എജന്റ്റ് മാറ്.
എത്ര മാസത്തേക്കാ സായിപ്പേ വേണ്ടത്.
മൂന്നു മാസത്തേക്ക്.
ഒറ്റയ്ക്കാണോ.
അതെ.
എന്നാൽ പത്തായിരത്തിൽ ഒപ്പിക്കാം . മൂന്നു മാസത്തേക്ക് 30000.
(ഒരു ചെറിയ ബാത്ത് റൂം അറ്റാച്ച്ഡ് മുറിയുടെ വാടക ആണെന്ന് ഓർക്കണം)
പക്ഷെ സായിപ്പ് ഒന്നും പറഞ്ഞില്ല . കയ്യിലുള്ള മൂവായിരത്തിൽ ഒരു അഞ്ഞൂറ് എടുത്തു കൊടുത്തിട്ട് പറഞ്ഞു ബാക്കി കയ്യിൽ വച്ചോ എന്ന്. എജെന്റ് മാറ് സന്തോഷം കൊണ്ടു തുള്ളി ചാടി. അവർ കണക്കു കൂട്ടി 500 ഗുണിതം 62 സമം 31000. ആ വക ആയിരം രൂപ ഇവിടെ നിന്നും കമ്മീഷൻ. കുശാൽ. ഇനി സായിപ്പിന്റെ കയ്യിൽ എത്രയാ ബാക്കിയുള്ളത് . വെറും 2500 ഡോളർ. അവിടെ നിന്ന് വിടുമ്പോൾ തന്നെ റോബർട്ട് പറഞ്ഞിരുന്നു അവിടത്തെ ചിലവുകളെ കുറിച്ച് അറിയണമെങ്കിൽ പാത അരികിലെ കൈ നോട്ടക്കാരോട് ചോദിച്ചാൽ മതി എന്ന്. അതാ നേരെ മുന്നില് ഇരിക്കുന്നു ഒരു കൈ നൊട്ടക്കാരൻ, അവനോടു സായിപ്പ് ഇങ്ങനെ ചോദിച്ചു.
കൈ നോട്ടക്കാരാ കൈ നോട്ടക്കാരാ . ഈ തലസ്ഥാന നഗരിയിൽ ഒരു മൂന്നു മാസം തങ്ങുന്നതിനു എന്ത് കാശ് വേണം. ചോറും കൂറും എല്ലാ അടക്കം പറയണം.
താമസത്തിന്റെ കാര്യം കൂട്ടണോ.
വേണ്ട. അത് തെര്യ പ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഒരു മാസം അടിച്ചു പൊളിച്ചു കഴിയാൻ 60000, മീഡിയം 30000. സാദാ 20000.
ഈ സാദാ എന്നാൽ എന്തൊക്കെയാ.
സാദാ എന്നാൽ സാദാ ഹോടലിലെ ചോറ്. ദിവസം ഒരു പെഗ് മാത്രം. പിന്നെ വേണ്ടാത്തത് ഒന്നുമില്ല.
വേണ്ടാത്തതൊന്നും വേണ്ട. അതൊക്കെ നാട്ടിൽ വെറുതെ കിട്ടുന്നതാ എന്നും പറഞ്ഞു സായിപ്പ് നടന്നു.
മുറിയിൽ എത്തിയ സായിപ്പ് കണക്കു കൂട്ടി. മൂന്ന് മാസത്തേക്ക് സാദാ ജീവിതം രൂൂപ 60000. അതായത് ഉദ്ദേശ്യം 1000 ഡോളർ . കൊണ്ടു വന്ന പൈസ ഇനിയും ബാക്കി. നാട്ടിൽ ബാങ്കിൽ ഇട്ട പണം തോടുകയെ വേണ്ട. എന്റമ്മോ ജീവിതത്തിൽ ഇതുവരെ പത്തു പൈസ സമ്പാദിക്കാത എന്റെ പേരില് ബാങ്കിൽ 10000 ഡോളർ. സായിപ്പിനോട് ചിരിച്ചു പോയി

No comments:
Post a Comment