Saturday, 6 June 2015

ഇന്റർനെറ്റും വർത്തമാന പത്രങ്ങളും


ഒരു പത്ര പ്രവർത്തകൻ ഇന്നാളു എഴുതി. ഇന്റർനെറ്റിന്റെ അതി പ്രസരം പത്ര വ്യവസായത്തെ തകർക്കാൻ സാധ്യതയുണ്ട് എന്ന്. ശരിയായിരിക്കാം. കാരണം ഇന്ന് സാമാന്യ മനുഷ്യര് ഒരു പരിധിയിൽ കൂടുതൽ വർത്തമാന പത്രങ്ങളെ വിശ്വസിക്കാതായിട്ടുണ്ട്. പല കരങ്ങളിലൂടെ നമ്മുടെ കയ്യിൽ എത്തുന്ന വാർത്തകൾ പലതും അർദ്ധ സത്യങ്ങളോ അസത്യങ്ങളോ ആണ്. ഓണ്‍ ലൈൻ ദിന പത്രങ്ങൾ ആളുകൾക്ക് വെറുതെ കിട്ടുന്നത് അച്ചടി പത്രങ്ങളെ സംബന്ദിച്ചു വലിയ അപകടം തന്നെയാണ്.
പക്ഷെ പ്രധാനപ്പെട്ട ചോദ്യം ഇതാണ്. അച്ചടി പത്രങ്ങൾ നില നിൽക്കണം എന്ന് നാം നിര്ബന്ധം പിടിക്കേണ്ട കാര്യമുണ്ടോ. അവയുടെ ഉദ്ദേശ്യം മറ്റു തരത്തിൽ നമുക്ക് സാധിച്ചു തരാൻ ഇവിടെ മാധ്യമങ്ങൾ ഉണ്ടെങ്കിൽ അച്ചടി പത്രം ഇല്ലാതായി പോയാൽ എന്താണ് കുഴപ്പം. ഒന്നുമില്ല തന്നെ. കാരണം വാർത്ത അറിയാൻ ഇച്ചിക്കുന്നവന് വാർത്ത അറിയുകയേ വേണ്ടു. അത് അച്ചടിച്ച്‌ കിട്ടണം എന്ന് നിര്ബന്ധം ഇല്ല. അത് വെറുതെ കിട്ടുക കൂടി ചെയ്യുകയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.
ചുരുക്കി പറഞ്ഞാൽ ഇത് ഒരു കച്ചവടം തകർന്നു പോകുന്നതിലുള്ള ഭയം മാത്രമാണ്. അല്ലാതെ സാമാന്യ മനുഷ്യന് ഒരു സൗകര്യം നിഷേധിക്കപ്പെടുന്നത് കൊണ്ടുള്ള ഭയം അല്ല. അത് കൊണ്ടു തന്നെ ഈ ഭയത്തിൽ ഒരു കാര്യവും ഇല്ല

No comments:

Post a Comment