മോരും മുതിരയും പോലെ പുല ബന്ധമില്ലാത്ത രണ്ടു കാര്യങ്ങളെ കുറിച്ചാണ് ഞാൻ സംസാര്ക്കുന്നത് എന്ന് തോന്നുമെങ്കിലും, ഈ അടുത്ത ദിവസങ്ങളിലെ ചില സംഭവങ്ങൾ ഇവ തമ്മിൽ തീർത്താൽ തീരാത്ത ഒരു ബന്ധം ഉണ്ടാക്കിയിരിക്കുന്നതുപോലെ എനിക്ക് തോന്നുന്നു. നായ കടിച്ചും മരം വീണും കുറെ പേര് മരിക്കുകയോ, അപകടപ്പെടുകയോ ചെയ്തിരിക്കുന്നു. നായകളെയും മരങ്ങളെയും ഉച്ചാടനം ചെയ്യേണ്ടതാണ് എന്ന ചിന്ത ഒരു വിഭാഗം ജനങ്ങളിൽ എങ്കിലും ഉടലെടുത്തതായി സംശയിക്കേണ്ടിയിരിക്കുന്നു. നായകളെ സംബന്ദിച്ചു അത് പരിപൂർണമെങ്കിൽ മരങ്ങളെ സംബന്ദിച്ചു അത് ഭാഗികം മാത്രമാണ്. മരങ്ങൾക്ക് പ്രതീക്ഷകൾ ഉണ്ടെന്നും നായകൾക്ക് അതില്ലെന്നും അർഥം. ബസ്സ് കുത്തി മരിക്കുന്ന ലക്ഷങ്ങളെയോ, നൂടില്സ് തിന്നു മരിചിരിക്കാനിടയുള്ള ആയിരങ്ങളെയോ കുറിച്ച് ഇത്തരുണത്തിൽ വെറുതെ ചിന്തിച്ചു സമയം പാഴാക്കേണ്ട എന്ന് ഞാൻ വിചാരിക്കുന്നു. കാരണം അതിലോക്കെയും കുറ്റവാളികൾ ജീവനില്ലാത്ത ചില വസ്തുക്കൾ മാത്രമാണെന്നും അവയെ ശിക്ഷിക്കാൻ ആര്ക്കും അധികാരമില്ലെന്നും നമുക്ക് അറിയാം. മരങ്ങളുടെ കാര്യം അങ്ങനെ അല്ല. അതിനു ജീവനുണ്ട് എന്ന് നമ്മുടെ ഒരു നാട്ടുകാരാൻ തന്നെയാണ് കണ്ടുപിടിച്ചത്. അത് കൊണ്ടു അതും ശിക്ഷക്ക് അർഹയാണ്
ഇനി ഞാൻ പറയാൻ പോകുന്നത് കുറെ കണക്കുകളും കുറെ കാര്യങ്ങളും മാത്രമാണ്. നേരത്തെ തന്നെ ഇങ്ങനെ പറഞ്ഞു കളയുന്നത്, ഇത് വായിക്കുന്നവർ ആരും തന്നെ ഇതിനെതിരെ വൈകാരികമായി പ്രതികരിക്കരുത് എന്ന് എനിക്ക് നിര്ബന്ധ മുള്ളത് കൊണ്ടാണ്. ഇന്ന് നമ്മിൽ പലരെയും ഭരിക്കുന്നത് വിചാരങ്ങലെക്കാൾ കൂടുതൽ വികാരങ്ങൾ ആണ്.. എന്ത് കൊണ്ടു ഇതൊക്കെ ഇവിടെ പറയുന്നു എന്ന് ചോദിച്ചാൽ ഒരു മിണ്ടാ പ്രാണിയുടെ ഭാഗ ധേയം നിർണ്ണയിക്കുന്നതിൽ ഇത്തരം കണക്കുകൾക്കൊക്കെ വളരെ ഏറെ പ്രസക്തിയുണ്ട് എന്ന് ഞാൻ ധരിക്കുന്നത് കൊണ്ടാണ്. വായനക്കാര് ഇതിനോട് യുക്തമായ രീതിയിൽ പ്രതികരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
അപ്പോൾ നമുക്ക് നായ വധത്തെ കുറിച്ച് തുടങ്ങാം. മര വധം ഇന്നും നമ്മൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഇടയില്ലാത്തത് കൊണ്ടു അത് തല്ക്കാലം പിന്നണിയിലേക്ക് തള്ളുകയാണ്. ഇന്ത്യയിൽ ഒരു വര്ഷം 20000 പേരോളം ഭ്രാന്തിളകി മരിക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതിൽ ഭൂരി ഭാഗവും ഉത്തരെന്ധ്യയിലെ ഗ്രാമങ്ങളിൽ ആയിരിക്കാനാണ് സാധ്യത. കേരളത്തിലെ കാര്യം നമുക്ക് തന്നെ അറിയാം. അത് ഒരു വർഷത്തിൽ അങ്ങേ അറ്റം 20. അത് പോലും ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഉയര്ന്ന വിദ്യാഭ്യാസം ഇതിനൊരു കാരണം തന്നെ എന്നതിൽ സംശയമില്ല. ശരിയായ രീതിയിൽ ബോധാവല്ക്കരിച്ചു എങ്കിൽ ഈ സംഖ്യ പൂജ്യത്തിൽ എത്തിക്കാൻ പ്രയാസമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ഇവിടെ മരിക്കുന്നത് പലതും ചെറിയ കുട്ടികൾ ആണ്. അതും ആരും അറിയാതെ കടി ഏറ്റവർ. സമൂഹം കൂടുതൽ ജാഗരൂഗമായെങ്കിലെ അത്തരം മരണങ്ങൾ ഒഴിവാക്കാൻ പറ്റൂ. ഈ അടുത്ത ദിവസം ഒരു കുട്ടി മരിച്ചത്, നായ കടിച്ച വിവരം വീട്ടില് പറയാത്തത് കൊണ്ടാണ്. അങ്ങനെ ഒരു സംഭവം കുട്ടി മരിച്ചപ്പോൾ അറിയുന്നത് മറ്റു പലരും പറഞ്ഞിട്ടാണ് എന്നുള്ളത് പോലും തെളിയിക്കുന്നത്, മറ്റുള്ളവർ ഇതിൽ ഒന്നും ചെയ്തില്ല എന്നാണു.
ഇന്ത്യയിൽ ഒരു വര്ഷം 10 ലക്ഷത്തോളം കുട്ടികൾ (അഞ്ചു വയസ്സിൽ താഴെ ഉള്ളത് ) പോഷകാഹാര കുറവ് കൊണ്ടു മരിക്കുന്നു. ഈ പോഷകാഹാര കുറവ് എന്നത് ഒരു ഭംഗി വാക്ക് മാത്രമാണ്. സത്യം എന്തെന്ന് നമുക്കൊക്കെ അറിയാം. ആഹാര കുറവ് തന്നെ. 2014 ലെ ഒരു കണക്കു പ്രകാരം ഇന്ത്യയിൽ ഒരു ദിവസം 3500 കുട്ടികൾ ഒഴിവാക്കാൻ പറ്റുന്ന മരണത്തിനു അടിപ്പെട്ടു പോകുന്നുണ്ട്. നായ കടിച്ചുള്ള 20000 ത്തിൽ നിന്ന് 14 ലക്ഷതിലെക്കുള്ള ദൂരം വളരെ വളരെ ആണ്. പക്ഷെ നാം ഈ പട്ടിണി മരണത്തെ കുറിച്ച് അത്ര ഏറെ വേവലാതി പെട്ടതായി കാണുന്നില്ല. നാളെ നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ അതി ഭക്ഷണം ഒഴിവാക്കി ഈ മരണത്തെ പ്രതിരോധിക്കണം എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ അയാളെ കല്ലെറിയുകയും ചെയ്യും. ഈ സാഹചര്യത്തിന് മുന്നില് നിന്ന് കൊണ്ടാണ് നാം നായ വധത്തെ കുറിച്ച് ചിന്തിക്കേണ്ടത്. നായകൾക്ക് വോട്ടവകാശം ഇല്ലെങ്കിലും നാട്ടിലെ നായകളെ സ്നേഹിക്കുന്ന ലക്ഷങ്ങൾക്ക് അതുണ്ട്. അത് കൊണ്ടു തന്നെ അവയെ കുറിച്ച് സംസാരിക്കാൻ അവർക്ക് അവകാശമുണ്ട്. അവർ ഒരു ന്യൂന പക്ഷമാണെങ്കിൽ കൂടി.
നായകൾക്കും വന്യ മൃഗങ്ങൾക്കും രണ്ടു തരത്തിലുള്ള നീതി നടപ്പാക്കാൻ പാടുണ്ടോ. കാഴ്ച ബംഗ്ലാവിൽ കുട്ടിയെ കടിച്ചു തിന്ന കടുവയുടെ ഒഴികഴിവുകൾ ഒരു നായ്ക്കും ബാധകമല്ലേ. അവിടെ കുട്ടി അങ്ങോട്ട് പോയി എന്നും ഇവിടെ നായ ഇങ്ങോട്ട് വന്നു എന്നുമാണ് നമ്മുടെ ന്യായം എങ്കിൽ നായയുടെ യഥാര്ത സ്ഥലം എവിടെ എന്ന് പറയാനും നാം ബാധ്യസ്ഥരാണ്. നാട്ടിൽ ഇറങ്ങിയ വന്യ മൃഗത്തെ കാട്ടിലേക്ക് മടക്കി കൊണ്ടു പോകുന്നത് പോലെ നായകൾക്കും പോകാൻ ഒരു ഇടം വേണ്ടേ . അത് എവിടെയാണ്. ഈ കാടു തന്നെയാണോ. അങ്ങനെ എന്ന് നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ നായകളെ ഈ കാടുകളിലേക്ക് തിരിച്ചയക്കാനുള്ള സന്മനസ്സു നാം കാണിക്കണം. അത് തികഞ്ഞ ക്രൂരതയാണ് എനിക്ക് തോന്നുന്നുണ്ടെങ്കിലും, അത്തരം ക്രൂരതകൾ നമ്മൾ നമ്മുടെ ഭക്ഷണത്തിനും മറ്റുമായി ഇപ്പോൾ ചെയ്തു കൊണ്ടെ ഇരിക്കുന്നുണ്ട്.
നിങ്ങൾക്ക് നായകളോടു അത്രയേറെ സ്നേഹമുണ്ടെങ്കിൽ അവയെ നിങ്ങൾക്ക് സംരക്ഷിച്ചു കൂടെ എന്ന് ഒരു സുഹൃത്ത് ചോദിച്ചതായി കണ്ടു. ഭിക്ഷക്കാരുടെ കാര്യത്തിലും സമാനമായ ഒരു ചോദ്യം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നമ്മിൽ പലരുടെയും ധാരണ നമ്മള് അഞ്ചു കൊല്ലത്തിൽ ഒരിക്കൽ കൃത്യമായി വോട്ടു ചെയ്യാൻ പോകുന്നത് ഇതൊക്കെ വെറുതെ നോക്കി രസിക്കാനാണ് എന്നത്രെ. നമ്മള് ഓരോ കാര്യത്തിനും ഓരോ സ്ഥാപനങ്ങൾ സൃഷ്ടിച്ചു വച്ചിട്ടുണ്ട്. നമ്മൾ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചെയ്താൽ പലതും നടക്കില്ല എന്ന ബോധമുള്ളത് കൊണ്ടാണ് ജനാധിപത്യം ഇത്തരത്തിലുള്ള ഓരോ സ്ഥാപനങ്ങളും സൃഷ്ടിച്ചിട്ടുള്ളത്. ജാനാധിപത്യത്തിന്റെ അടിസ്ഥാന തത്വം എന്തെന്ന് അറിയാത്ത ബുദ്ധി ജീവികൾ ഇങ്ങനെ പല പല ചോദ്യങ്ങളും ചോദിക്കും. നിങ്ങളുടെ വീടിന്റെ മുന്നിലെ റോഡ് പൊട്ടി പോളിഞ്ഞെങ്കിൽ അതിൽ കരയാൻ എന്തിരിക്കുന്നു. നിങ്ങൾക്ക് തന്നെ അതങ്ങ് ശരിയാക്കിയാൽ പോരെ എന്ന് ആരും ഇതുവരെ ചോദിച്ചിട്ടില്ല എന്ന സമാധാനമുണ്ട്.
ഇനി അടുത്ത ചോദ്യം മേൽ പറഞ്ഞ ഈ പ്രാകൃത രീതി ലോക രാജ്യങ്ങളിൽ എവിടെ എങ്കിലും അനുഷ്ടിക്കുന്നുണ്ടോ എന്ന് അറിയുകയാണ്. ഞാൻ അറിഞ്ഞിടത്തോളം ഇല്ല. ഒരിടത്തും നായകളെ കൊല്ലണം എന്ന് ജനങ്ങള് ബഹളം കൂട്ടിയതായി അറിയില്ല. പല ഇടങ്ങളിലും നായകളുടെ ജനസംഖ്യ നിയന്ത്രിക്കുന്നത് ഭരണ കൂട തലത്തിൽ തന്നെ ചെയ്യുന്ന പ്രവർത്തിയാണ്. ഒട്ടു മിക്ക രാജ്യങ്ങളിലും, തെരുവ് നായകൾക്ക് വേണ്ടി മാത്രമായി ഭക്ഷണത്തിൽ കൊടുക്കുന്ന വാക്സിനുകൽ ഉണ്ട്. ഒന്നാം ലോക രാജ്യങ്ങളിൽ രാബീസ് എന്ന രോഗമേ ഇല്ല എന്നാണു അറിയാൻ കഴിഞ്ഞത്. പക്ഷെ അത് ഇവിടെ പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്കറിയാം. കാരണം ലോകത്ത് ഒരു വിധം രാജ്യങ്ങളിൽ ഒക്കെ നല്ല റോഡുകള ഉണ്ട്. ഇവിടെ അത് ഇല്ലല്ലോ. റെയിൽവേ ട്രാക്കിലെ അപ്പിയും തതൈവ.
അപ്പോൾ എന്റെ അഭിപ്രായം ഇത് മാത്രമാണ്. നമ്മള് നായ വധം തീരുമാനിച്ചു എങ്കിൽ അത് ഇങ്ങനെ പത്രങ്ങളിലും മറ്റും പരസ്യം ചെയ്തു ചെയ്യേണ്ട കാര്യമില്ല. കഴിയുന്നതും രഹസ്യമായി ചെയ്യുക. നമ്മൾ ഒരു പ്രാകൃതത്വം ഇവിടെ പരീക്ഷിക്കുന്നു എങ്കിൽ അത് കഴിയുന്നതും ലോക ജനതയെ അറിയിക്കാതിരിക്കുന്നതാണ് നല്ലത്.
നോട്ട്: ഭ്രാന്തിളകിയ നായകളെ കൊല്ലുന്നത് മേൽ പറഞ്ഞ നായ വധ കാടഗറിയിൽ വരില്ല. ഭ്രാന്തൻ നായകളെ വെറുതെ വിട്ടു കളയണം എന്ന് ആരും പറയില്ല. അതിനെ നമ്മൾ ദയാ വധം എന്ന പേരിട്ടാണ് വിളിക്കുന്നത്.

No comments:
Post a Comment