രാഷ്ട്രങ്ങൾക്ക് ഇടയിലെ കയറ്റു മതി /ഇറക്കു മതി എന്ന് ആരംഭിച്ചു എന്നുള്ളത് എനിക്ക് വ്യക്തമായി അറിയില്ല. മാത്രമല്ല അത് ഈ ലേഖനത്തിന്റെ പരിധിയിൽ വരുന്നുമില്ല. സഹസ്രാബ്ദങ്ങൾക്കു മുൻപ് പോലും അത് ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ ന്യായമുണ്ട്. സമാധാനത്തിലും സഹവർതിത്വതിലും ജീവിക്കുന്ന സമൂഹങ്ങൾക്ക് ഇടയിലെ കയറ്റുമതി എന്നത് ഒരു തരം നൈതികതയിൽ അധിഷ്ടിതമായിരുന്നു. വസ്തുക്കളുടെ വില തെര്യപ്പെടുത്താൻ മാർഗങ്ങൾ ഇല്ലാതിരുന്നെങ്കിലും, ബാർറ്റർ രീതിയിൽ ഒരു വിധം തെറ്റില്ലാതെ തന്നെ അന്ന് വസ്തു വകകൾ രാജ്യങ്ങൾക്ക് ഇടയിൽ കൈമാറ്റം ചെയ്യപ്പെട്ടിരിക്കണം. നീതി രാഹിത്യം എന്ന് മുതൽ ഈ രംഗത്തേക്ക് കയറി വന്നു എന്നതിന് വ്യക്തമായ ചരിത്ര രേഖകൾ ഇല്ലെങ്കിലും, യുദ്ധങ്ങൾ അതിന്റെ ഒരു പ്രധാനപ്പെട്ട കാരണമാണ് എന്ന് വിശ്വസിക്കുന്നതാണ് ശരി. പരാജിത ദേശങ്ങൾ സ്വാതന്ത്ര്യത്തിലേക്ക് തിരിച്ചു വരുന്നത് ശക്തന്റെ നീതി രഹിതമായ പല തീരുമാനങ്ങൾക്കും വഴങ്ങി കൊണ്ടാണ്. കയറ്റുമതി (കപ്പം) എന്നത് അത് കൊണ്ടു നിര്ബന്ധ പൂർവ്വം ചെലുത്തപ്പെടുന്ന ഒരു നിബന്ധന ആയി തീര്ന്നിരിക്കണം.
പാശ്ചാത്യരുടെ അധിനിവേശത്തോടെ കയറ്റു മതി, വ്യാപാര രംഗത്ത് നിന്നും പിന്മാറി. വസ്തുക്കൾ ബല പൂർവ്വം എടുത്തു കൊണ്ടു പോകുന്ന ഒരു രീതി നിലവിൽ വന്നു. വസ്തു വകകൾ മാത്രമല്ല പാശ്ചാത്യൻ ബല പൂർവ്വം എടുത്തു കൊണ്ടു പോയത്, രാജ്യങ്ങൾ കൂടി ആണെന്ന്, അമേരികയുടെയോ ആസ്ത്രെലിയയുടെയോ ചരിത്രം പഠിച്ചവർക്ക് അറിയാം. ലാറ്റിൻ അമേരിക്കയുടെ ഉൾ നാടൻ നദികളിലൂടെ ചലിച്ചു കൊണ്ടിരിക്കുന്ന തങ്ങളുടെ നൌകയുടെ പാര്ശ്വ തീരങ്ങൾ ഒക്കെയും ഇനി മുതൽ തങ്ങളുടെ അധീനത്തിൽ ഉള്ളതാണ് എന്നത്രെ അതിലൂടെ ആയുധ സന്നാഹങ്ങളോടെ ചലിച്ചു കൊണ്ടിരുന്ന സ്പാനിഷ് രാജാവ് എഴുതി വച്ചത് . രാജ്യങ്ങൾ കയ്യടക്കാനുള്ള ഉടമ്പടികളിൽ കയ്യേറ്റക്കാരൻ തന്നെ തീരുമാനം എടുക്കുന്ന അവസ്ഥ. സെവൻ സമുറായ് എന്ന തന്റെ സിനിമയിലൂടെ കൊറോസാവ സൂചിപ്പിച്ചത് പോലെ എല്ലാ പട്ടാളക്കാരും , കൊള്ളക്കാരുടെ തിരിച്ചിട്ട രൂപങ്ങൾ തന്നെയാണ്. എല്ലാ യുദ്ധങ്ങളും അധിനിവേശങ്ങളും കൊള്ളയുടെ പ്രാകൃത രൂപങ്ങൾ ആകയാൽ പട്ടാളക്കാരനും, കൊള്ളക്കാരനും പലപ്പോഴും സ്ഥാനം വച്ച് മാറുന്നത് നമുക്ക് കാണാം.
പുറമേ നിന്ന് കാര്യമായി ഒന്നും സ്വീകരിക്കാത്തവനൊ, കിട്ടിയതൊക്കെ കൃത്യമായി വസ്തുക്കളായി തിരിച്ചു കൊടുത്തവനോ പിൽ കാലത്ത് കടക്കാരനായി തീരുന്നു എങ്കിൽ അതിനു കാരണം, ശക്തന്റെ നീതി രഹിതമായ തീരുമാനങ്ങൾ തന്നെ ആണ്. അത് ഇന്നും ചോദ്യം ചെയ്യപ്പെടാതെ തുടരുന്നു.

No comments:
Post a Comment