നമ്മുടെ പൂർവികർ വികാര വിരേചനത്തിന്റെ കാര്യത്തിൽ പൂർണ്ണ തൃപ്തരായിരുന്നു എന്നും തൃപ്തി അതിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ സംസ്കാരം പിന്തള്ളപ്പെടുന്നു എന്നും ആയതിനാൽ മനുഷ്യൻ തന്റെ തൃപ്തി പാതി വഴിയിൽ നിർത്തി കൊണ്ടു മനുഷ്യ സംസ്കാരത്തിന്റെ അടിത്തറ പാകി എന്നും ആരോ പറഞ്ഞിട്ടുണ്ട്. സംസ്കാരത്തിലൂടെ ഉള്ള മനുഷ്യന്റെ ഏതൊരു യാത്രയും സാമാന്തരികമായി അവനെ കൂടുതൽ കൂടുതൽ അത്രുപ്തൻ ആക്കുന്നു എന്നും, അങ്ങനെ അടിച്ചമർത്തപ്പെടുന്ന അവനിലെ വികാരങ്ങൾ രൂപ മാറ്റം വന്നു സംസ്കാരമായി പരിണമിക്കുന്നു എന്നും അതെ മനശാസ്ത്രജ്ഞൻ പറഞ്ഞിട്ടുണ്ട്.
പക്ഷെ നമ്മൾ സാമ്പത്തിക ശാസ്ത്രത്തിൽ പഠിച്ചത് അതൊന്നും അല്ല. മനുഷ്യന്റെ ഭക്ഷണ നിര്മ്മാണം അവന്റെ സംഖ്യയെ അധികരിച്ച് നിൽകുമ്പോൾ അവൻ തൊഴിലില്ലാതവൻ ആകുകയും , അങ്ങനെ തൊഴിലില്ലാതാകുന്നവൻ പ്രകൃതിയോടു ഭക്ഷണ സമ്പാദനതിന്റെതല്ലാത്ത രീതിയിൽ പ്രതികരിക്കുമ്പോൾ സംസ്കാരം ഉണ്ടാകുകയും ചെയ്യുന്നു എന്നാണു നാം അവിടെ പഠിച്ചത്. ആ രീതിയിൽ നോക്കുമ്പോൾ സംസ്കാരം മനുഷ്യന്റെ വികാരങ്ങൾക്ക് കടിഞാനിടുന്ന പ്രവൃത്തിയായി പ്രാരംഭ കാലത്ത് അനുഭവ പ്പെട്ടിരിക്കാനെ ഇടയില്ല.
അല്ലെങ്കിലും സംസ്കാരം മനുഷ്യന്റെ ലൈങ്ങികാസക്തിയെ തടഞ്ഞു നിർത്തി എന്ന് വിശ്വസിക്കുന്നതിൽ ന്യായങ്ങൾ എന്തെങ്കിലും ഉണ്ടോ. ഇല്ല എന്ന് ഞാൻ സംശയിക്കുന്നു. മുഴു സമയവും ഭക്ഷണ സമ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്ന പ്രാകൃത മനുഷ്യനും ലൈങ്ങികതയുടെ കാര്യത്തിൽ ഒരു പരിധിയിൽ അധികം സ്വതന്ത്രൻ ആവാൻ ഇടയില്ല. കാരണം പണി ആയുധങ്ങൾ കണ്ടെത്തുന്നത് വരെ എങ്കിലും അവൻ അത്യധ്വാനി ആയി തുടരേണ്ടി വന്നിരിക്കാം. പണി ആയുധങ്ങളുടെ കണ്ടെത്തലോടെ അവന്റെ പ്രവൃത്തി ആയാസ രഹിതമായെങ്കിൽ, അവിടെയും ലൈങ്ങികതയെ നിര്ബന്ധ പൂർവ്വം തടഞ്ഞു നിർത്തേണ്ട കാര്യമില്ല. അപ്പോൾ സംസ്കാരം മനുഷ്യനിൽ ലൈങ്ങികാതൃപ്തി വളര്ത്തി എന്നുള്ളത് സംസ്കാരത്തിന്റെ പ്രാരംഭ ഘട്ടത്തിൽ എങ്കിലും അസത്യമായിരിക്കാനാണ് സാധ്യത.
(ലൈങ്ങികത എന്ന് മുതൽ പാപമായി എന്നുള്ള അന്വേഷണം ഇവിടെ ആരംഭിക്കുകയാണ്)

No comments:
Post a Comment