Monday, 1 June 2015

വികസനത്തെ കുറിച്ചുള്ള നമ്മുടെ തെറ്റിധാരണകൾ

നമുക്ക് വ്യക്തമായ ധാരണ വേണ്ടത് വികസനത്തെ കുറിച്ചല്ല. വികസനം എന്തിനു വേണ്ടിയാണ് എന്നതിനെ കുറിച്ചാണ്. അതിന്റെ ഉത്തരം വളരെ ലളിതമാണ്. മനുഷ്യന് വേണ്ടി. അപ്പോൾ പിന്നെ ചെയ്യാനുള്ളത് ഈ മനുഷ്യൻ ആരാണ് എന്ന് തീരുമാനിക്കലാണ്. ഈ ഒരു കാര്യത്തിലാണ് പലർക്കും പല അഭിപ്രായങ്ങൾ ഉള്ളത്. ചിലരെ സംബന്ദിച്ചു അത് കൈ വിരലിൽ എണ്ണാവുന്ന ഇത്തിരി പോന്ന ആളുകള് ആണെങ്കിൽ ചിലരെ സംബന്ദിച്ചു അത് സാമാന്യ ജനത മുഴുവനും ആണ്. ഇതിൽ അഭിപ്രായ ഐക്യം ഇല്ലാത്ത കാലത്തോളം വികസനത്തെ കുറിച്ചുള്ള ഏതു ചര്ച്ചകളിലും അപസ്വരങ്ങൾ കടന്നു വരാൻ സാധ്യത കൂടുതലാണ്. എന്നെ സംബന്ദിച്ചു വികസനം എന്നത് എനിക്ക് ദൈനം ദിന ജീവിതം ആയാസ രഹിതമായി ജീവിച്ചു പോകാനുള്ള ചുറ്റുപാടുകൾ ഉണ്ടാകുകയാണ്. അതിനു നല്ല റോഡുകൾ വേണം, ഭക്ഷണത്തിന് നല്ല നെൽ പാടങ്ങളും, കാര്ഷിക നിലങ്ങളും വേണം, കുട്ടികള്ക്ക് കളിക്കാൻ മൈതാനികൾ, ചലിക്കാൻ വാഹനങ്ങൾ ഇവ വേണം, വെള്ളം ആവശ്യത്തിനു കിട്ടണം..... ഇങ്ങനെ ഇങ്ങനെ പതിനായിരക്കണക്കിനു കാര്യങ്ങൾ എനിക്ക് ചൂണ്ടി കാണിക്കാൻ പറ്റും. പക്ഷെ എന്നെ സംബന്ദി ചെടത്തോളം ഒരു മണിക്കൂര് കൊണ്ടു തീവണ്ടിയിൽ ഡൽഹിയിൽ എത്തുക എന്നുള്ളത് ഒരു ആവശ്യമേ അല്ല. കാരണം എനിക്ക് അത്ര വേഗത വേണം എന്ന് നിര്ബന്ധമില്ല. അഥവാ ഏതെങ്കിലും ആത്യന്തിക നിമിഷത്തിൽ, തീര്ച്ചയായും വേഗത വേണം എന്ന ചുറ്റുപാടിലേക്ക് ഞാൻ എടുത്തു എറിയപ്പെടുക ആണെങ്കിൽ എനിക്ക് വേണ്ടി ഇവിടെ വിമാനങ്ങൾ ഉണ്ട്. പക്ഷെ ഇതേ താല്പര്യങ്ങൾ മറ്റുള്ളവർക്ക് ഉണ്ടാവണം എന്നില്ല. കാരണം അവരിൽ ചിലരെങ്കിലും വിമാനത്തിൽ കയറാൻ ഭയപ്പെടുന്നവർ ആയിരിക്കാം. അവരുടെ ആഗ്രഹങ്ങളും നാം അനുവദിച്ചു കൊടുക്കേണ്ടതാണ്.
എല്ലാ വികസനങ്ങളും ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെ ആയിരുന്നെങ്കിൽ ആരും അതിനെ എതിർക്കുകയില്ലായിരുന്നു എന്നാണു എന്റെ വിശ്വാസം. അതായത് വ്യവസായ ശാല വരുന്നത് കൊണ്ടോ, അതി വേഗ തീവണ്ടി വരുന്നത് കൊണ്ടോ , എന്റെ കഞ്ഞി കുടി മുട്ടി പോകില്ല എന്ന് ഉറപ്പുണ്ടായിരുന്നു എങ്കിൽ ഞാൻ ഇതിനെ ഒക്കെ എതിർക്കേണ്ട കാര്യമില്ല.
അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് ഇത് മാത്രമാണ്. ഏത് വികസനവും സാധാരക്കാരാൻ സഹിക്കും. അത് അവന്റെ കഞ്ഞി കുടി മുട്ടിക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ. പക്ഷെ നമ്മുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത് മറിച്ചാണ്. എന്റെ വീടിന്റെ അടുത്തു ഹൈ വെ ക്ക് വേണ്ടി പത്തു പതിനഞ്ചു വര്ഷം മുൻപ് ഗവര്മെന്റ്റ് ഒഴിപ്പിച്ച ആയിരക്കണക്കിന് ഏക്കർ ഭൂമി ഉണ്ട്. ഇത്രയും കാലമായി അത് കാടു പിടിച്ചു കിടക്കുകയാണ്. ആ ഭൂമി നഷ്ടപ്പെട്ടത് കൊണ്ടു മാത്രം ഹൃദയം തകര്ന്നു മരിച്ചു പോയ ഒരാളെ എനിക്ക് അറിയാം. ഇതായിരുന്നു സ്ഥിതി എങ്കിൽ അദ്ദേഹം ഇന്ന് വൃദ്ധനായി മരിക്കെണ്ടാതായിരുന്നു. സർദാർ സരോവർ പ്രോജക്ടിന്റെ കാര്യം എല്ലാവർക്കും അറിയുന്നതാണ്. . സർദാർ സരോവരിനെ കുറിച്ച് ഒരു ലേഖകൻ എഴുതിയത് ഇതാണ്. 'സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രണ പിഴവ്'. സ്ഥലം നഷ്ടപ്പെട്ട 39000 ത്തിൽ അധികം പേരുടെ കേസുകൾ ഇന്നും കോടതിയിൽ കെട്ടി കിടക്കുകയാണ് . അവരെ ഒക്കെ വഴിയാധാരമാക്കിയ പരിത സ്ഥിതി ഇന്നും തുടരുന്നതിന് ഇടയിലാണ് നമ്മൾ അവരുടെ ഇടയിൽ വികസന മന്ത്രവുമായി നടന്നു കയറുന്നത് എന്ന് ഓര്മ്മ വേണം.

No comments:

Post a Comment