സ്ത്രീ ശാക്തീകരണത്തെ കുറിച്ച് വായിക്കുമ്പോഴൊക്കെ ഞാൻ ശ്രദ്ധിച്ചത് സ്ത്രീ ശാക്തീകരണ ചിന്താഗതിക്കാർ ആരും തന്നെ തങ്ങളുടെ പ്രതിഷേധങ്ങൾ സ്ത്രീയിൽ മാത്രം ഒതുക്കി നിർത്തുന്നില്ല എന്നാണു. അവരുടെ പ്രതിഷേധം കുറെ കൂടെ വിപുലമാണ്. അതിൽ സ്ത്രീ മാത്രമല്ല, പ്രകൃതി ഉണ്ട്, നിസ്സഹായരായ മൃഗങ്ങൾ ഉണ്ട് , പോരാത്തതിന് സമൂഹത്തിലെ വൃദ്ധ പ്രജകൾ ഉണ്ട്. അപ്പോൾ അവരുടെ പ്രതിഷേധം യഥാർത്ഥത്തിൽ ഒരു പ്രത്യേക ലിംഗത്തിന് വേണ്ടിയല്ല. അവർക്ക് പലരും പറയുന്നത് പോലെ സ്ത്രീക്ക് വേണ്ടി മാത്രം ശബ്ദിച്ചാൽ മതി. പിന്നെ എന്ത് കൊണ്ടു അവർ തങ്ങളുടെ പ്രതിഷേധങ്ങളിൽ മേൽ പറഞ്ഞ അബലരെയും പെടുത്തി എന്നുള്ളതിന്റെ ഉത്തരം എന്റെ പോസ്റ്റിൽ വ്യക്തമായും ഉണ്ട്. ചുവന്ന ഇന്ത്യക്കാരെ കുറിച്ച് പറഞ്ഞിടത്ത്. ശരിയാണ് എല്ലാവർക്കും അത് പോലെ പറയാൻ പറ്റും. കാരണം കാടുകളിൽ ഇങ്ങനെ അലഞ്ഞു തിരിച്ചു, അമ്പും വില്ലും എടുത്തു, പരദേശികളെ ആക്രമിക്കുന്ന അവൻ ലോകത്ത് ആവശ്യമില്ലാത്ത വര്ഗം തന്നെയാണ്. പിന്നെ എന്ത് കൊണ്ടു ഞാൻ അടക്കമുള്ള മനുഷ്യര് ക്രൂരമായ ഈ ഹിംസയെ തള്ളി പറയുന്നു എന്നുള്ളതാണ് ചോദ്യം. എന്ത് കൊണ്ടു മൃഗശാലയുടെ ഏണിയിൽ നിന്ന് താഴേക്കു തെറിച്ചു വീണ കുട്ടിയെ തിന്ന കടുവയെ നാം തൂക്കി കൊല്ലാൻ വിധിച്ചില്ല. ഉത്തരം പറയാൻ വിഷമം ഉണ്ട് എന്ന് അറിയാം. പക്ഷെ നാം ഇതിനു ഉത്തരം പറഞ്ഞെ ഒക്കൂ. ഒരിക്കൽ കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി വന്ന കടുവ ഒരു നാട്ടുകാരനെ പിടിച്ചു ഭക്ഷിച്ചപ്പോൾ നാട്ടുകാർ ഇളകി വശായി. പക്ഷെ അന്ന് വിവേക ശാലിയായ ഒരു മനുഷ്യൻ പറഞ്ഞത് എന്താണ് എന്ന് അറിയാമോ. നിങ്ങൾ ഇന്ന് നാട് എന്ന് പറഞ്ഞു വസിക്കുന്ന ഇടം, ഒരിക്കൽ ഈ കടുവയുടെ വാസ സ്ഥാനമായിരുന്നു. അതിന്റെ വാസ സ്ഥാനം തട്ടിയെടുത്തു, അതിനെ ഗതി കിട്ടാത്ത ഒരു ജീവിയാക്കിയത്തിനു ശേഷം, നാട്ടിലേക്ക് അറിയാതെ എത്തപ്പെടുന്ന അതിനെ ആണ് നിങ്ങൾ കുറ്റം പറയുന്നത്. മനുഷ്യന്റെ കടന്നു കയറ്റങ്ങൾ ശരിക്കും അമേരികയിലേക്ക് കടന്നു കയറിയ വെള്ളക്കാരന്റെ കടന്നു കയറ്റം പോലെ തന്നെയാണ്. അവനു വേണ്ടാത്ത ജീവികളെ/മനുഷ്യരെ കൊന്നു തീർക്കുന്നതിൽ ഒരിക്കലും മനുഷ്യനും കുറ്റ ബോധം തോന്നിയിട്ടില്ല. എല്ലാ സ്ത്രീ പക്ഷക്കാരും തങ്ങളുടെ ഉള്ളിൽ അറിയുന്ന ഒരു സത്യമാണ് ഇത്. ശക്തിയുടെ ഉപാസന, ആശക്തരെ തെരുവിൽ ഏറിയും, അവരെ തിരിഞ്ഞു നോക്കാൻ ആളില്ലാതാകും. ഇന്നത് നിന്നഹായയായ ഒരു മൃഗത്തിന് നേരെ ആണെങ്കിൽ നാളെ അത് സമൂഹത്തിനു ആവശ്യമില്ലാത്ത വൃദ്ധരുടെ നേരെ ആയിരിക്കും(അത് ഇപ്പോൾ തന്നെ നാം അനുഭവിക്കുന്നു) പിന്നെ ശക്തി കുറഞ്ഞ സ്ത്രീയുടെ നേരെ പ്രകൃതിയുടെ നേരെ . അപ്പോൾ അവരുടെ പ്രതിഷേധം പുരുഷന് നേരെ അല്ല. ശക്തിയെ ഉപാസിക്കുന്ന പുരുഷത്വതിനു നേരെ ആണ്. അത് മുളയിലെ നുള്ളിയില്ലെങ്കിൽ സമൂഹത്തിനു അപകടമാണ് എന്ന് അവർക്ക് നന്നായി അറിയാം. അത് കൊണ്ടാണ് അവരുടെ പ്രതിഷേധം തങ്ങളിൽ മാത്രം ഒതുക്കാൻ അവർ ആഗ്രഹിക്കാത്തത്. മൃഗ സ്നേഹികൾ മാത്രം 100 നായകളെ പിടിച്ചു വീട്ടില് വളർത്തണം എന്ന് പറയുന്ന നിങ്ങൾ നാളെ പറയുക, തെരുവിൽ അലയുന്ന ഭിക്ഷക്കാരോട് നിങ്ങള്ക്ക് അത്ര മാത്രം കരുണ ഉണ്ടെങ്കിൽ ഒരു നൂറു പേരെ വീട്ടില് വിളിച്ചു ഭക്ഷണം കൊടുത്തു കൂടെ എന്നായിരിക്കും. പക്ഷെ ഇതിൽ എനിക്ക് അത്ഭുദം തെല്ലും ഇല്ല. കാരണം നമ്മുടെ സമൂഹം ഇന്ന് അങ്ങനെയാണ്. ആശരണരായ മനുഷ്യര്ക്കും ജീവികൾക്കും ആണ് ഒരു ഭരണ കൂടത്തിന്റെ ആവശ്യം. കാരണം ദാരിദ്രരെയോ, വൃധരെയോ, അബലരായ മറ്റുള്ള വരെയോ കയ്യോഴിയാനാണ് വ്യക്തികൾ തത്രപ്പെടുക. അപ്പോൾ അതിനു വിരുദ്ധമായി നില്ക്കേണ്ടത് ഭരണ കൂടമാണ്. അവർ അത് ചെയ്യുന്നില്ല എന്നുള്ളത് നിഷ്കളങ്കരായ ഒരു കൂട്ടം ജീവികളുടെ (മനുഷ്യൻ അടക്കം) നാശത്തിൽ കലാശിക്കും.
പണ്ടു ആരോ പറഞ്ഞ ഒരു വാചകം ഉദ്ദരിച്ച് കൊണ്ടു ഞാൻ നിർത്തുന്നു.
'കള്ളനും കൊള്ളക്കാരനും, കൊലപാതകിക്കും, തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു വക്കീലിനെ കിട്ടും. പക്ഷെ ഒരു നിഷ്കളങ്കന് തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരിക്കലും ഒരു വക്കീലിനെ കിട്ടില്ല.
തങ്ങൾക്കും ഈ ലോകത്ത് ജീവിക്കാൻ അർഹതയുണ്ട് എന്ന് തെളിയിക്കാൻ ഒരു പാവം മൃഗത്തിനും പറ്റില്ല.
പണ്ടു ആരോ പറഞ്ഞ ഒരു വാചകം ഉദ്ദരിച്ച് കൊണ്ടു ഞാൻ നിർത്തുന്നു.
'കള്ളനും കൊള്ളക്കാരനും, കൊലപാതകിക്കും, തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു വക്കീലിനെ കിട്ടും. പക്ഷെ ഒരു നിഷ്കളങ്കന് തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരിക്കലും ഒരു വക്കീലിനെ കിട്ടില്ല.
തങ്ങൾക്കും ഈ ലോകത്ത് ജീവിക്കാൻ അർഹതയുണ്ട് എന്ന് തെളിയിക്കാൻ ഒരു പാവം മൃഗത്തിനും പറ്റില്ല.
No comments:
Post a Comment