ഇവിടെ ഇനി ഞാൻ അവതരിപ്പിക്കുന്നത് നമ്മുടെ ആത്മീയ ഗുരു ബാലാട്ടന്റെ തത്വ ശാസ്ത്രമാണ്. ഡൽഹിയിൽ പീഡിപ്പിക്കപ്പെട്ട പെണ്‍ കുട്ടിയുടെ ചിത്രം നമ്മൾ പത്രങ്ങളിൽ വന്നു കണ്ടതാണ്. അത് പോലെ ഉത്തരേന്ത്യയിൽ പീഡിപ്പിക്കപ്പെട്ടു വധിക്കപ്പെട്ട പെണ്‍ കുട്ടികളുടെതും. ഇവ തമ്മിലുള്ള കാര്യമായ വ്യത്യാസം അവരുടെ ആകാരത്തിലുള്ള വ്യത്യാസമാണ്. ഒന്ന് ഒരു സാധാരണ മനുഷ്യനിൽ ആവേശം ജനിപ്പിക്കുന്നതും മറ്റൊന്ന് ബാലാട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ചുക്കി ചുളിഞ്ഞ ഒരു കോലവും.. രണ്ടാമത്തെ സ്ത്രീയുടെ നേരെ ഉള്ള അതിക്രമം നമ്മിൽ യാതൊരു പ്രതിഷേധവും ഉണ്ടാകാത്തത് എന്ത് കൊണ്ടു എന്നതാണ് നമ്മുടെ ആത്മീയ ഗുരുവിന്റെ ചോദ്യം. നമ്മിൽ പ്രവർത്തിക്കുന്ന ചേതോ വികാരം എന്താണ്. സൌന്ദര്യമാണ് നമ്മുടെ എതിർപ്പിന്റെ പരിഗണന എങ്കിൽ അത് അർത്ഥമാക്കുന്നത് മറ്റെന്തോ ആണ്. നമ്മുടെ ആത്മാർഥത ഇല്ലായ്മ ആണ്. നമ്മിൽ അസൂയ്യ ഉണ്ടാക്കുന്നതിനു നേരെയേ നമുക്ക് പ്രതിഷേധം ഉള്ളൂ എന്നാണു. മറ്റേതു പീഡിപ്പിക്കപ്പെട്ടാൽ നമുക്ക് പ്രശ്നം ഒന്നും ഇല്ല എന്നാണു. ഞാൻ ഇന്നും ചിന്തിച്ചു കൊണ്ടിരിക്കുന്നത് ഇതിനെ കുറിച്ചാണ്. ഇതിൽ സത്യം ഉണ്ടാകാൻ ഇടയുണ്ടോ എന്നതിനെ കുറിച്ചാണ്.
Friday, 27 February 2015
പേക്കിനാവ്
രാവിലെ പാൽകാരന്റെ മണിയടി കേട്ട് ഞാൻ ഉണരുന്നു. നാല്പതു രൂപയ്ക്കു പാല് വാങ്ങി കസാരയിൽ ഇരുന്നപ്പോഴേക്കും പൈസ കൊടുക്കാതെ (ഇവിടെ പറ്റാണ്) പത്രം തരുന്ന പത്രക്കാരനും എത്തി. പത്രം വായിച്ചു കഴിയുമ്പോഴേക്കും അമ്പതു രൂപയുടെ മത്സ്യം , പിന്നെ അരി പച്ചക്കറി ഇന്നിങ്ങനെ കുറെ സാധനങ്ങൾ. പട്ടിണി ഇല്ലാതെ ജീവിച്ചു പോകാനുള്ള വകകൾ ഒക്കെ ആയി എന്ന് തോന്നുന്നു. ആകെ വേണ്ടത് ഇത്രയും വസ്തുക്കൾക്ക് തുല്യമെന്ന് നാം കരുതുന്ന കുറെ നാണയങ്ങൾ. എത്ര എളുപ്പമായ ജീവിതം.
പക്ഷെ
ഇന്ന് ഞാൻ രാവിലെ ഉണർന്നില്ല. പാൽക്കാരന്റെ മണിയടി കേട്ടില്ല. മീൻകാരൻ കാലിയായ സൈക്കളുമായി പോകുന്നത് കണ്ടു അവനെ വിളിച്ചു
എന്തെടെ ഇത്. മീൻ തരാതെ പോകുകയാണോ.
മീൻ ഇല്ല
എന്താ വില കൂടിപ്പോയോ. എന്നാലും സാരമില്ല ഒരു നൂറു രൂപയ്ക്കു മീൻ എട്
ഇല്ലാ എന്ന് പറഞ്ഞില്ലേ. കടലിൽ മീനില്ല.
അവൻ ഒന്നും പറയാതെ പോയി. അനാദി പീടികക്കാരൻ പീടിക തുറന്നില്ല. അരി വാങ്ങിക്കെണ്ടതാണ്. ഫോണ്‍ എടുത്തു അവനെ വിളിച്ചു.
എന്താടോ ഉറങ്ങി പോയോ. കട തുറക്കെണ്ടേ.
സാധനമില്ലാതെ കട തുറന്നിട്ടെന്താ.
സാധനത്തിനു എന്താ പറ്റിയത്.
എല്ലായിടത്തും ക്ഷാമം. വരൾച്ച. കുറെ കാലത്തേക്ക് അരി വരില്ല എന്നാണു കേട്ടത്. പച്ചക്കറിയും അത് പോലെ. അവിടത്തെ ആളുകൾക്ക് പോലും തികയില്ല അത്രേ.
സ്വപ്നത്തിൽ സമയത്തിന് വേഗത കൂടുതലാണ്. ഇപ്പോൾ ഞാനും ഭാര്യയും തരിശായി കിടക്കുന്ന ഒരു ഭൂവിഭാഗത്തിൽ അനന്തതയെ നോക്കി നിൽകുകയാണ്. മുന്നിലുള്ള കിണറു വറ്റി വരണ്ടിരിക്കുന്നു. അകലെ നിന്ന് ഒരാള് ഒരു ചെറിയ സഞ്ചിയും ഒരു ചെറിയ കുപ്പിയും തൂക്കി അടുത്തേക്ക് വന്നു കൊണ്ടിരിക്കുന്നു. ഒരു കയ്യിൽ വെള്ളവും മറ്റേതിൽ കുറച്ചു അറിയും.
കുറച്ചു അറിയും വെള്ളവും തരാമോ. ഭാര്യ ചോദിച്ചു
തരാം. പകരം എന്ത് തരും.
എന്താ വേണ്ടത്.
അതൊക്കെ ഉണ്ടെ.....
അത് മുഴുമിപ്പിക്കും മുൻപേ ഞാൻ ഉണർന്നു
(ദൈവത്തിന്റെ കയ്യിൽ രണ്ടു ഓപ്ഷൻ ഉണ്ട്. ഒന്നുകിൽ ദീർഘ കാലത്തോളം മഴ. അല്ലെങ്കിൽ ദീർഘ കാലത്തോളം മഴ ഇല്ലായ്മ. ഇതിൽ ഏതു അദ്ദേഹം തീരുമാനിച്ചാലും നമ്മുടെ കാര്യം പോക്കാ. പിന്നെ അദ്ദേഹം ഇത് ചെയ്യാതിരിക്കുന്നതു പോട്ടെ എന്ന് വിചാരിച്ചിട്ടാണ്. പക്ഷെ എത്ര കാലത്തേക്ക് അദ്ദേഹം ഇങ്ങനെ വിചാരിക്കും എന്ന് പറയാൻ പറ്റില്ല . അത് കൊണ്ടു നമുക്ക് പ്രാര്തിക്കാം.
ദൈവമേ കാത്തു കൊൾകങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ )

Thursday, 26 February 2015
ക്ഷാമം
കാർഷിക വൃത്തി വ്യാപാരവൽകരിക്കപ്പെട്ടതോടെ ആണ് ലോകത്ത് ക്ഷാമങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കപ്പെട്ടത് എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും. വ്യാപാരമാണ് പുതിയ പരീക്ഷണങ്ങളിലൂടെ വിളവു വര്ധിപ്പിക്കാനുള്ള ആഗ്രഹ ത്തിലേക്കു മനുഷ്യ വര്ഗത്തെ എത്തിച്ചത്. ഹോളണ്ടിൽ നിന്നായിരുന്നു അതിന്റെ തുടക്കം എന്ന് ഞാൻ മനസ്സിലാക്കുന്നു. 16 ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പോളണ്ട് കൈവരിച്ച കാർഷിക നേട്ടം, യുറോപ്പിനെ ആകമാനം ഒരു ക്ഷാമത്തിൽ നിന്ന് പോലും രക്ഷിക്കാൻ പ്രാപ്തമായിരുന്നു. 17 ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇംഗ്ലീഷ് കാരനും തത്തുല്യമായ ഒരു മാറ്റം തന്റെ കാർഷിക വൃത്തിയിൽ വരുത്തി. 1623-24 കാലഘട്ടത്തിലെ ക്ഷാമത്തിന് ശേഷം പടിഞ്ഞാറൻ യുരോപ്പിൽ പിന്നെ ഒരു ക്ഷാമം ഉണ്ടായില്ല. കൃഷി ഭൂമികൾ വ്യക്തമായ ഉദ്ദേശ്യത്തോടെ നിലനിർത്തുകയും, ആധുനിക ശാസ്ത്രത്തിന്റെ പിൻ ബലത്തോടെ കൃഷി മുന്നോട്ടു പോകുകയും ചെയ്തു. പക്ഷെ ഏതൊരു കാർഷിക മുന്നേറ്റവും അതിനഗരവൽകരണത്തിന്റെ (വ്യവസായ വൽകരണത്തിന്റെ ) കാരണം കൂടി ആണെന്ന് നാം മനസ്സിലാക്കണം. കാർഷിക വളര്ച്ചയിലൂടെ സൃഷ്ടിക്കപ്പെടുന്ന വ്യവസായ വളര്ച്ച കൃഷിക്ക് പ്രതിലോമമായി പ്രവർത്തിക്കുന്നു എന്നാണു നാം മനസ്സിലാക്കേണ്ടത്.
ക്ഷാമം എന്നത് ഭീകരമായ അവസ്ഥയാണ്. അതിനെ കുറിച്ച് അറിവുള്ള ഏതൊരു ഭരണ കൂടവും അതിനെ അകറ്റി നിർത്താൻ മുൻ കരുതലുകൾ എടുക്കേണ്ടതാണ്. രാജ്യത്ത് എല്ലാ ഇടത്തും കൃഷി ഏക താനമായി വ്യാപിപ്പിച്ചു , ക്ഷാമം നേരിടുന്ന പ്രവിശ്യകളെ രക്ഷപ്പെടുതുകയാണ് അതിനുള്ള ഏക വഴി. കൃഷി ഏതാനും ചില ഇടങ്ങളിൽ മാത്രം കേന്ദ്രീകരിച്ചു നിർത്തുന്നത് ക്ഷാമത്തിന്റെ ആഘാതം ഭീകരമാക്കും. ആഗോളവൽക്കരണം ക്രയാത്മക മായി ഉപയൊഗിക്കപ്പെടെണ്ട ഒരു രംഗമായിരുന്നു ഇത്. പക്ഷെ അതും ദരിദ്ര രാഷ്ട്രങ്ങളെ ചൂഷണം ചെയ്യാനുള്ള ഉപാധിയായി തരം താണു പോയി.
എല്ലാവർക്കും ഭൂമി എന്ന നമ്മുടെ മുദ്രാവാക്യം, ഒരു പുരോഗമാനാശയമാണ് എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റില്ല. ഇന്ത്യയിൽ ഭൂപരിഷ്കരണം ആദ്യം കൊണ്ടു വന്നത് ഇവിടെ ആണ്. കൃഷി ഒരു ഉപജീവന മാര്ഘം അല്ലാതായി തീര്ന്നതും ഇവിടെ ആണെന്ന് ഓർക്കുക. തുണ്ട് തുണ്ടായുള്ള ഭൂമികളുടെ ഉടമസ്ഥൻ കർഷകൻ അല്ല. അവൻ അതിൽ ഒരു കൂര വെക്കുന്നതിൽ കൂടുതലായി മറ്റൊന്നും ചെയ്യുന്നില്ല. തുണ്ട് തുണ്ടായി കിടക്കുന്ന ഭൂമികൾ ധാന്യ കൃഷി ഇല്ലായ്മ ചെയ്യും. ഇന്ന് കേരളത്തിൽ നെല്ല് ഉത്പാദിപ്പിക്കുന്നത് എവിടെ ആണ്.
തുടരും

Wednesday, 25 February 2015
പാശ്ചാത്യന് വിടു പണിയെടുക്കുന്ന മൂന്നാം ലോകം
നമ്മൾ അമേരികക്കാരന് വിടു പണിയെടുക്കുകയാണെന്ന കാര്യം ഇനിയെങ്കിലും സമ്മതിക്കുകയാവും നല്ലത് . ഇന്ന് അമേരികകാരാൻ ഒരു ലക്ഷം കാറ് വേണം എന്ന് ഫോണിൽ വിളിച്ചു പറഞ്ഞാൽ നാളെ കാലത്ത് തന്നെ നാം അത് അവിടെ എത്തിച്ചു കൊടുക്കും. ഇല്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. വില എത്ര വേണം എന്ന് ചോദിച്ചാൽ നമ്മള് പറയും ഇവിടെ വിൽക്കുന്നത് അഞ്ചു ലക്ഷം രൂപക്കാണ്. കുറച്ചു കൂട്ടി തരണം. അങ്ങോട്ടേക്ക് അയക്കുന്നതിന്റെ ചിലവോക്കെ ഉണ്ടല്ലോ. കാർ ഒന്നിന് ഒരു പത്തായിരം ഡോളർ വച്ച് തന്നേക്കൂ എന്ന്. അത് കേൾക്കുന്ന അമേരിക്കകാരൻ തന്റെ സുഹൃത്തിനോട് പറയുന്നു ' ഇവന് വട്ടാണ് എന്ന് തോന്നുന്നു. ഒരു കാറിനു വെറും പത്തായിരം ഡോളർ. അതും നമ്മൾ ഇവിടെ 40000 ഡോളറിനു വില്ക്കുന്ന സാധനത്തിനു. ഇനി നമുക്ക് അവിടെ നിന്ന് തന്നെ സാധനം വാങ്ങിയാൽ പോരെ.
ഈ വട്ടു പക്ഷെ ഒരു ശരാശരി ഭാരതീയന് മനസ്സിലാകില്ല. അവന്റെ ധാരണ ഇപ്പോൾ കിട്ടിയ പത്തായിരം ഒരു വലിയ പൈസ ആണെന്നത്രേ. കാരണം അവന്റെ കണക്കു കൂട്ടൽ ഇങ്ങനെ. 10000 ഗുണിതം 65 = 6.50,000. ഒരു ലക്ഷത്തി അൻപതിനായിരം അധികമായി സായിപ്പിന്റെ കയ്യിൽ നിന്ന് അയാള് അറിയാതെ അടിച്ചു എടുത്തില്ലേ എന്ന്. ശരിയല്ലേ. ഇനി നമ്മളെ വട്ടൻ എന്ന് വിളിച്ചവന്റെ കണക്കു കൂട്ടൽ നോക്കുക. എന്റെ ഒരു മാസത്തെ ശമ്പളം കൊണ്ടു ഒരു കാറ്. ഇതിൽ പരം എന്ത് പ്രതീക്ഷിക്കണം. ശരിയാ. അവന്റെ ഭാഗവും ശരിയാ. അവനും ലാഭം നമുക്കും ലാഭം . അപ്പൊ ഇതെന്തു കണക്കാ. രണ്ടാക്കും ലാഭമെങ്കിൽ ഇത് ഇങ്ങനെ തന്നെ അങ്ങ് തുടർന്നാൽ പോരെ.
ഈ കണക്കിൽ നമുക്ക് മനസ്സിലാക്കാനാകാത്ത വല്ലതും ഉണ്ടോ? ഒരു കച്ചോടത്തിൽ രണ്ടു പേര്ക്കും ഒരു പോലെ ലാഭം ഉണ്ടാകുമോ. ഒരാൾക്ക് അതി ലാഭമെങ്കിൽ മറ്റേ ആൾക്ക് അതി നഷ്ടം ഉണ്ടാകേണ്ടതല്ലേ. അങ്ങനെ എങ്കിൽ ഈ കച്ചോടത്തിൽ നഷ്ടം ആര്ക്കാണ്. ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ.
(വിമാനത്തിലൊന്നും സഞ്ചരിക്കാതെ ചിന്തിക്കുന്ന സമയത്ത് തന്നെ ഇന്ത്യയിൽ എത്താൻ പറ്റുമായിരുന്നു എങ്കിൽ അമേരികയിലെ റോക്കിയും പീക്കിയും രാവിലത്തെ ചായ ജാനു അമ്മയുടെ ചായ പീടികയിൽ വന്നു കഴിക്കുമായിരുന്നു. ഒരു ചായ അഞ്ചു പുട്ട് കറി. ആകെ 70 രൂപ. ഉച്ചക്ക് ചോറ് തിന്ന വകയിൽ ഒരു നൂറു രൂപ. പിന്നെ രാത്രി ഒരു നൂറു വേറെയും. ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും ചവക്കാൻ ഒരു നൂറു വേറെയും കൂട്ടിക്കോ. എല്ലാം കൂടെ കൂട്ടിയാൽ അങ്ങേ അറ്റം 370. റോക്കി രാത്രി അതിനെ വെറുതെ ഒന്ന് നമ്മുടെ സ്വന്തം നാണയത്തിലേക്ക് മാറ്റി നോക്കി. അപ്പോൾ ഒരു ദിവസത്തെ ചെലവ് 6 ഡോളർ. അവിടെ തനിക്കു ഒരു ദിവസം റോഡു അടിച്ചു വാരിയാൽ കിട്ടുന്ന കൂലി 80 ഡോളർ. ഇത് കുഴപ്പമില്ലല്ലോ . 74 ഡോളറും ബാക്കി. ഇവിടെ തന്നെ അങ്ങ് കൂടിയാലോ എന്ന് പോലും റോക്കി ആലോചിച്ചു പോയി.)

ലോകത്തിനു ആര് ഭക്ഷണം കൊടുക്കും
2050 ആകുമ്പോഴേക്കു ലോക ജന സംഖ്യയിൽ ഇന്നുള്ളതിന്റെ നാല്പതു ശതമാനം വര്ധന ഉണ്ടാകും . ഗ്രാമ ജനസംഖ്യ ഇന്നുള്ള അമ്പതു ശതമാനത്തിൽ നിന്ന് കുറഞ്ഞു വെറും മുപ്പതു ശതമാനം ആവും. മനുഷ്യര് ഇന്നുള്ളതിനേക്കാൾ കൂടുതൽ ധനികർ (?) ആകും.(ധനികനാകുക എന്നതിന് അർഥം മനുഷനു തന്റെ പ്രതി ദിന ആവശ്യങ്ങൾക്ക് ഇന്നുള്ളതിനേക്കാൾ കൂടുതൽ വസ്തുക്കൾ ഉണ്ടാകും എന്ന് മാത്രമാണ്. ഭക്ഷണത്തിന്റെ ലബ്ദി അതിനു അത്യന്താപെഷിതമാണ് എന്നുള്ള കാര്യം തൽകാലം വിസ്മരിക്കുകയാണ് ) ഇതിനു ആനുപാതികമായി നമ്മുടെ ഭക്ഷണ പദാർഥങ്ങളിൽ എഴുപതു ശതമാനം വര്ധനവ് എങ്കിലും ഉണ്ടായെങ്കിൽ മാത്രമേ ഈ വര്ധനവിനെ നമുക്ക് താങ്ങി നിർത്താൻ പറ്റുകയുള്ളൂ.
നഗരവൽകരണത്തിന്റെ അപകടം, കൂടുതൽ കൂടുതൽ കൃഷി ഭൂമികൾ വ്യവസായ ഭൂമികൾ ആയി പരിണമിക്കുന്നു എന്നുള്ളതാണ്. വ്യവസായ സ്ഥാപനങ്ങൾ നില കൊള്ളുന്നതിനു മാത്രമല്ലാതെ ജന പാദങ്ങളിലേക്കു അധികമായി ഒഴുകി എത്തുന്ന ഈ ഇരുപതു ശതമാനം പേർക്ക് ആവശ്യമാകുന്ന പാർപിടങ്ങൾ , അവരുടെ മറ്റു പല വിധ ആവശ്യങ്ങൾക്ക് വരുന്ന ഭൂമികൾ എന്നിവ ഒക്കെയും, ഒരിക്കൽ നമുക്ക് ഭക്ഷണം തന്നിരുന്ന ഭൂമികളെ മാറ്റിയെഡുക്കുന്ന പ്രക്രിയ തന്നെ ആണ് . ഇനി അങ്ങോട്ട് ഭക്ഷണ ദൌര്ലഭ്യം ഉണ്ടാകാൻ ഇത് ഒരു പ്രധാന കാരണമായിരിക്കും എന്ന് അർഥം.
കഴിഞ്ഞ കുറെ വര്ഷങ്ങളായുള്ള പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത് ധാന്യങ്ങളുടെ അത്യുല്പാദന ശേഷി ഓരോ വർഷങ്ങളിലും കുറഞ്ഞു കുറഞ്ഞു വരുന്നു എന്നുള്ളതാണ്. അത് സ്വാഭാവികമായ ഒരു പരിണാമമാണ് എന്ന് എനിക്ക് തോന്നുന്നു. നമ്മൾ പലപ്പോഴും ഒരു ചെടിയിൽ നിന്ന് അതിനു താങ്ങാനാവുന്നതിൽ കൂടുതൽ ആഗ്രഹിക്കുന്നു. അതിനു വേണ്ടി അതിനെ അമിത പോഷകാഹാരം എന്ന അപകടത്തിൽ ചാടിക്കുന്നു. മനുഷ്യന് അപകടമായി തീരുന്ന പലതും ചെടികൾക്കും അപകടകരമായിരിക്കും എന്ന് നാം പലപ്പോഴും ചിന്തിക്കുന്നില്ല. അതിൽ നിന്ന് മനസ്സിലാകുന്നത് ഇന്നുള്ള കൃഷി ഭൂമികളിലെ വിളവു വര്ധിപ്പിച്ചു കൊണ്ടു ഈ ഭക്ഷണ ദൌര്ലഭ്യത്തെ നമുക്ക് തടുത്തു നിർത്താൻ ആവില്ല എന്നാണു. അപ്പോൾ കൃഷി ഭൂമികൾ ക്രമാതീതമായി വര്ധിപ്പിച്ചാലെ 2050 ആകുമ്പോഴേക്കു മനുഷ്യന്റെ ഭക്ഷ്യ പ്രശ്നം ഒരു പരിധി വരെ എങ്കിലും പരിഹരിക്കാൻ നമുക്ക് ആവുകയുള്ളൂ.
ലോകത്തെ തുറിച്ചു നോക്കുന്ന മറ്റൊരു ഭീകര പ്രശ്നം ജല ദൌര്ലഭ്യമാണ്. ജല ദൌര്ലഭ്യം പല തരത്തിൽ നമ്മെ ബാധിക്കുന്നുണ്ട്. ആധുനിക മനുഷ്യന്റെ ജലാവശ്യങ്ങൾ പ്രാചീനന്റെതിനേക്കാൾ ഭയാനകമാം വണ്ണം കൂടുതലാണ്. എല്ലാ രാജ്യങ്ങളിലെയും ജല നിലവാരം വർഷാ വര്ഷം കുറഞ്ഞു വരുന്നത് നാം അനുഭവത്തിലൂടെ അറിയുന്നതാണ്. ജല ദൌരല്ഭ്യം പ്രഥമ മായും ബാധിക്കുക കൃഷിയെ ആണ്. ഭക്ഷ്യ ധാന്യങ്ങളുടെ ദൌര്ലഭ്യം ലോകത്തെ ഒരു യുദ്ധത്തിലേക്ക് നയിക്കാനുള്ള സാധ്യത പോലും തള്ളി കളയാനാവില്ല. ഒരർത്ഥത്തിൽ അത് ജല സ്രോതസ്സുകളെ കീഴടക്കുന്നതിനു വേണ്ടിയുള്ള യുദ്ധം തന്നെ ആയിരിക്കും. ഇന്നത്തെ എണ്ണ യുദ്ധങ്ങൾ പോലെ. ആധുനിക വ്യവസായങ്ങളിൽ പലതും അമിതമായി ജലം ഉപയോഗിക്കുന്നവയാണ്. വളര്ച്ചയുടെ നിരക്ക് കൂടുമ്പോൾ കാര്ഷികമാല്ലാത്ത ജലത്തിന്റെ ഉപഭോഗവും കൂടും എന്ന് അർഥം. അതും നമ്മുടെ കാര്ഷിക ഉത്പാദനത്തെ സാരമായി ബാധിക്കും.
മനുഷ്യൻ അടിസ്ഥാനപരമായി ഒരു വിഡ്ഢിയാണ്. അവന്റെ വികസന സങ്കൽപ്പങ്ങൾ പലതും അവന്റെ ശവ കുഴി തോണ്ടുന്നവയാണ് എന്ന് അവനു അറിയില്ല. നിയന്ത്രണമില്ലാത്ത വികാസം എന്ന അവന്റെ മുദ്രാവാക്യം തികച്ചും പിന്തിരിപ്പൻ ആണെന്ന് മാത്രമല്ല, അത് തികച്ചും അശാസ്ത്രീയവുമാണ്. പരിമിതമായ ചുറ്റുപാടുകളിൽ അപരിമിതമായ വളർച്ച എന്നത് ഒരു മിഥ്യാ സങ്കൽപം മാത്രമാണ്.
യുക്തി വാദിയായ മനുഷ്യൻ അപകടങ്ങൾ മുന്നേ അറിയണം. അവയെ തടുക്കാൻ മുൻപേ തന്നെ പരിശ്രമം ആരംഭിക്കണം. നമ്മുടെ മുന്നില് രണ്ടു വിരുദ്ധങ്ങളായ വഴികളാണ് ഉള്ളത്. കൃഷിയെ നിരാകരിക്കുന്ന രീതിയിലുള്ള വ്യവസായത്തിന്റെ വളർച്ച. അതിന്റെ നീരാളി പിടുത്തത്തിൽ അകപ്പെട്ടുപോയ, സംസ്കാരത്തിന്റെ ആണിക്കല്ലായ കാർഷിക വൃത്തി. അധിക ഭക്ഷണമില്ലാതെ സംസ്കാരമില്ല എന്ന് നാം ഒന്നാം ക്ലാസിൽ പഠിച്ചത് ഇപ്പോൾ മറന്നു പോയി എന്ന് തോന്നുന്നു.
ഈ ലോകം നമുക്ക് മാത്രം ജീവിക്കാനുള്ളതല്ല. നമുക്ക് ശേഷം വരാനിരിക്കുന്ന അനേകം തലമുറകൾക്ക് കൂടി ജീവിക്കാനുള്ളതാണ് എന്ന് ഓർത്തു കൊണ്ടെ ഇരിക്കണം.

Tuesday, 24 February 2015
അദൃശ്യ മനുഷ്യർ
ശ്മശാനത്തിലെ ഗാഡ നിശബ്ദതയിലൂടെ ഷെർലൊക് ഗോപാലനും വാട്സൻ പാച്ചുവും നടന്നു . പിന്നിൽ നിന്ന് അതി നേർത്ത ഒരു നിലവിളി കേട്ട് രണ്ടു പേരും തരിഞ്ഞു നോക്കി . പേടിച്ചു പോയ പാച്ചു ഗോപാലന്റെ തൊട്ടു നിന്ന് ഇങ്ങനെ പറഞ്ഞു
പാച്ചു : എന്തോ ശബ്ദം കേട്ടത് പോലെ തോന്നി .
ഗോപാലൻ : വല്ല പക്ഷികളും കരഞ്ഞതാവും
പാച്ചു: അദൃശ്യരായ മനുഷ്യരോ പ്രേതങ്ങലോ മറ്റോ ആകുമോ.
ഗോപാലൻ : എടോ ഞാനീ അദൃശ്യ മനുഷ്യരെ ഒക്കെ എത്ര കണ്ടതാ . പേടി തോണ്ടനാകാതെ നടക്കു . നിന്നെ സീ ഐ ഡീ പണിക്കു പറ്റില്ല
പാച്ചു : അദൃശ്യ മനുഷ്യരെ എങ്ങനെയാ ഗുരോ താങ്കള് കണ്ടത്.
ഗോപാലൻ : കണ്ടു എന്നായിരുന്നോ ഞാൻ പറഞ്ഞത് . എന്നാൽ കേട്ട് എന്ന് തിരുത്തി വായിക്കുക .
പാച്ചു : അപ്പോൾ കേട്ടത് എങ്ങനെ ആണ് ഗുരോ.
ഗോപലാൻ : നീ ആള് സംസാരിക്കാൻ പഠിച്ചു പോയല്ലോ . മറ്റുള്ളവര് പറയുന്നത് കേട്ടു എന്നാണു ഉദ്ദേശിച്ചത് . ഈ അദൃശ്യ മനുഷ്യൻ പ്രേതം എന്നിവയൊക്കെ ഉണ്ടായാലും സീ ഐ ഡീ മാര് അവയിലൊന്നും വിശ്വസിക്കാൻ പാടില്ല.
************************************************************
എം ടോടി എഴുതിയ ഒരു ചെറു കഥയിലെ അദൃശ്യ മനുഷ്യനെ കുറിച്ചുള്ള വിവരണമാണ് മുകളിൽ കൊടുത്തത്. നമ്മുടെ സിനിമകളിലും കഥകളിലും ഒക്കെ പണ്ടു മുതലേ ഈ അദൃശ്യ മനുഷ്യൻ നിറഞ്ഞു നിന്നിരുന്നു. പ്രേതം ഭൂതം എന്നക്കെ ഉള്ള പേരുകളിൽ പലപ്പോഴും അദൃശ്യരായും ചിലപ്പോൾ ദൃശ്യരായും അവ നമ്മെ അനുധാവനം ചെയ്യുകയും പേടി പ്പെടുത്തുകയും ചെയ്തു കൊണ്ടെ ഇരുന്നു.
ആഖ്യായികകളിൽ ആദ്യമായി ഞാൻ അദൃശ്യ മനുഷ്യനെ കാണുന്നത്, അല്ലെങ്കിൽ കാണാതിരിക്കുന്നത്, ഷെർലൊക് ഗോപാലൻ എന്ന പ്രസിദ്ധ കുറ്റാന്വെഷകനെ കുറിച്ചുള്ള ഏതോ കഥയിൽ ആണെന്നാണ് എന്റെ ഓര്മ്മ. ഏതോ ഒരു കള്ളനെ പിടിക്കാൻ പോകുന്ന പോക്കിൽ പാച്ചു എന്ന തന്റെ അര വട്ടൻ അസിസ്റ്റന്റ് ഇനോട് ഗോപാലൻ പറയുന്നത് ഏകദേശം ഇങ്ങനെ ആണ്.
ഗോപാലൻ : എന്റെ സീ ഐ ഡീ കൾ അവിടെ ഒക്കെ വല വിരിച്ചിട്ടുണ്ട്.
പാച്ചു : ആരാണാവോ ഈ സീ ഐ ഡീ കൾ.
ഗോപാലൻ : സ്ഥലത്തെ ഭിക്ഷക്കാർ.
പാച്ചു : കുറച്ചു വിവരമുള്ള എന്നെയോ മറ്റോ നിർത്തിയാൽ പോരായിരുന്നോ.
ഗോപാലൻ : എടോ. തന്റെ കൂർത്ത മോന്ത കണ്ടാൽ തന്നെ കള്ളനു മനസ്സിലാകും നീ സീ ഐ ഡീ ആണെന്ന്. അവൻ പമ്പ കടക്കും. മറ്റവൻ ആണെങ്കിൽ, കള്ളന്റെ കയ്യിൽ നിന്ന് ടെൻ മണീസ് ഭിക്ഷയും വാങ്ങി, അവിടെ കിടക്കുന്ന കിണ്ടി അടിച്ചെടുത്താലും , മറ്റേ പുള്ളിക്ക് ഇവൻ സീ ഐ ഡീ ആണെന്ന് മനസ്സിലാകുകയെ ഇല്ല. കാരണം അവൻ അദൃശ്യനാണ്.
**************************************
ആഖ്യായികകളിൽ മനുഷ്യനെ അദൃശ്യനാക്കാനുള്ള ശ്രമങ്ങൾ പിന്നെയും എത്രയോ നടന്നിട്ടുണ്ട്. അദൃശ്യ മനുഷ്യൻ എന്ന പേരില് ഒരു പുസ്തകം പോലും ഇറങ്ങിയിട്ടുണ്ട് എന്നാണു എന്റെ ഓര്മ്മ. കാഫ്ക പക്ഷെ തന്റെ കഥാപാത്രത്തെ അദൃശ്യനാക്കാൻ ശ്രമിച്ചത് പടി പടി ആയാണ്. ആദ്യത്തെ നോവലിൽ ജോസഫ് കെ എന്ന പേരില് അറിയപ്പെട്ട മനുഷ്യൻ പിന്നീട് അങ്ങോട്ട് വെറും കെ മാത്രമായി പോയി. ആകാരം കുറക്കാൻ പറ്റാത്തത് കൊണ്ടു പേര് കുറച്ചു കൊണ്ടുള്ള ഒരു പ്രതീകാത്മക പരിപാടി. അദ്ധേഹത്തിന്റെ മറ്റൊരു കഥയിൽ ഒരു മനുഷ്യൻ ഒരു കൃമി തന്നെ ആയി പോകുന്നതും നാം കണ്ടതാണ്. ഇതൊക്കെ വായിച്ചതിനു ശേഷം കൈനാട്ടിക്കാരനായ ഏലിയാസ് പറഞ്ഞത് എന്താണെന്നോ. അതി ശക്തമായ ഒരു കേന്ദ്രം ഉണ്ടാകുമ്പോൾ സാധാരണ മനുഷ്യർക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ രണ്ടു വഴികളെ ഉള്ളൂ. ഒന്ന് വളരെ ചെറുതായി ഒരു ക്രുമിയായി അതിന്റെ ശ്രദ്ധയിൽ പെടാതെ രക്ഷപ്പെട്ടു കളയുക. അല്ലെങ്കിൽ ആകാരത്തിൽ അതി ഭീകരമായി വളർന്നു മറ്റേതിനെ കീഴ്പെടുത്തുക. ക്ലാസുകളിൽ കുട്ടികൾ ഏറ്റവും അവസാനത്തെ ബെഞ്ചിൽ പോയി ഇരിക്കുന്നതിന്റെ കാരണം ഇതാണ് എന്ന് എം ടോടി അദ്ധേഹത്തിന്റെ ഒരു പഠനത്തിൽ വെളിപ്പെടുത്തിയിരുന്നു. മുന്നിൽ ഇരിക്കുന്ന പിള്ളാർ, അദ്ധ്യാപകൻ എന്ന അധികാര കേന്ദ്രത്തെ മലർത്തി അടിക്കാൻ കെൽപ്പുള്ളവർ ആയിരിക്കുംയും ചെയ്യും.
കാഫ്കയുടെ ലോകം സ്വപ്ന ലോകമാണെങ്കിൽ മജ്ജയും മാംസവും ഉള്ള ഒരു യതാർത്ഥ അദൃശ്യ മനുഷ്യനെ പിന്നെ നാം കാണുന്നത് ജെ എം കുറ്റ്സി എന്ന പ്രതിഭയിലൂടെ ആണ്. അദ്ധേഹത്തിന്റെ മൈകൾ കെ എന്ന ഭിക്ഷക്കാരൻ ജീവിതത്തിൽ എല്ലായിടത്തും അദൃശ്യനായിരുന്നു. തെരുവിൽ അലഞ്ഞു തിരിച്ചു നടന്ന അവനെ ഒരിക്കൽ പട്ടാളക്കാർ ഒരു തടവിലാക്കി വിശാലമായ ഒരു ഘെറ്റോ യിൽ കൊണ്ടു പോയി ഇടുന്നു. കുറെ ദിവസം അവിടെ നിന്ന് ബോർ അടിച്ച കെ എന്ന മൈകൾ കെ, സ്ഥലം വിടാൻ തീരുമാനിക്കുന്നു. ഗേറ്റിൽ നൂറു കണക്കിന് പട്ടാളക്കാർ കാവലിരിക്കുന്നതൊന്നും അവനു പ്രശ്നമല്ല. കാരണം അവൻ അദൃശ്യനായിരുന്നു. തന്റെ മുഴിഞ്ഞ വസ്ത്രവും, അമ്മയുടെ ചിതാഭസ്മം അടക്കം ചെയ്ത പാത്രവുമായി കെ എന്ന മൈകൾ കെ അവിടെ നിന്നിറങ്ങി. ആരും അവനെ കണ്ടില്ല. കാരണം അവൻ അദൃശ്യനായിരുന്നല്ലോ.
അന്ന് രാത്രി ഘെറ്റൊവിൽ നിന്ന് രണ്ടു പേര് രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കിയ പട്ടാളക്കാര് പിറ്റേന്ന് നായക്കളെയും കൂട്ടി അവര് രക്ഷപ്പെടാൻ ഇടയുള്ള അടുത്തു തന്നെ ഉള്ള ഒരു കുന്നിലേക്ക് കയറുന്നു. ശരിക്കും പറഞ്ഞാൽ തടവിൽ നിന്ന് രക്ഷപ്പെട്ട രണ്ടു പേരും അവിടെ രണ്ടു ഗുഹകളിൽ അതിന്റെ വാതിലുകൾ ചെടികൾ കൊണ്ടു മറച്ചു പതുങ്ങി ഇരിക്കുകയായിരുന്നു. മണം പിടിച്ച നായകൾ താഴെയുള്ള ഗുഹക്കു അടുത്തു വച്ച് മുരളുന്നത് മൈകൾ കേട്ടു. ഇപ്പോൾ തന്നെ അവ തന്റെ അടുത്തെ എത്തും എന്ന് കെ മനസ്സിലാക്കി. നായകളുടെ മണം അടുത്തു വരുന്നു. അവ തന്റെ ഗുഹയുടെ മുന്നില് മണത്തു നോക്കുന്നു. പക്ഷെ അവ മുരളുന്നില്ല. ഒരു അദൃശ്യ മനുഷ്യന്റെ സാമീപ്യം മനസ്സിലാക്കാൻ അവയുടെ ജന്മ വാസനയ്ക്ക് പോലും കഴിയാതെ പോയി. അവ തിരിച്ചു പോയി. പട്ടാളക്കാരൻ ഉച്ചത്തിൽ പറഞ്ഞു. മറ്റവൻ എവിടെയോ പോയി.
തന്റെ ആത്മാവ് മുഴുവൻ പിഴിഞ്ഞ് പുറത്തേക്കു ഒഴുക്കി ഈ ശരീരത്തിൽ ഒന്നും ബാക്കി വരാതെ മരിക്കുമ്പോൾ കാലനു കൊണ്ടു പോകാൻ ഒന്നും തന്നെ ഉണ്ടാകില്ല എന്ന് അദൃശ്യനാകാൻ വെമ്പുന്ന മറ്റൊരു മനുഷ്യൻ പറഞ്ഞതും ഞാൻ ഓർക്കുന്നു. പിന്നെ ലോകത്തിന്റെ നാനാ ഭാഗത്തും വ്യാപിച്ചു കിടക്കുന്ന ദരിദ്രർ, ഒന്നും തിന്നാതെ ശരീരത്തിനെയും മനസ്സിനെയും ഏകോപിപ്പിച്ചു ഒരു പോലെ അദൃശ്യതയിലേക്ക് നീങ്ങി ഇല്ലാതാകുന്ന ഒരു പറ്റം ജനങ്ങൾ , അവരെയും ഞാൻ ഒര്മ്മിച്ചു കൊണ്ടിരിക്കുന്നു.
ref: franz kafka --- the trial, the castle, the metamorphosis
elias canetti --- kafka's other trial
j m coetzee - life and times of michael k
nikos kazantzakis -- report to greco
ralph ellison----- invisible man

Monday, 23 February 2015
കടം കൊള്ളുന്ന ആചാരങ്ങൾ
മെക്സികൊ, പെറു എന്നിവിടങ്ങളിൽ അധിനിവേശം നടത്തിയ സ്പാനിഷ് യോദ്ധാക്കളെ അത്ബുധ പ്പെടുത്തിയത് ഒരു കാര്യമായിരുന്നു. പുതിയ ലോകത്ത് തങ്ങള് പിന്തുടരുന്ന പല ആചാരങ്ങൾക്കും സമാനമായ പലതും ഈ പഴയ ലോകത്തും നിലകൊള്ളുന്നു എന്നത് പിശാചിന്റെ വേലയായി അവർ ധരിച്ചു. ക്രുസ്ത്യാനിടി എന്തെന്ന് അറിയാത്ത അവിടെയും മനുഷ്യൻ കുരിശുകളെ ധ്യാനിക്കുന്നത് കണ്ടു അവർ അമ്പരന്നു. പാമ്പിനെ ആരാധിക്കുന്ന എത്രയോ മതങ്ങൾ ലോകത്തുണ്ട്. പല മതങ്ങളിലും ദൈവ നാമം ഏതാണ്ട് ഒരു പോലെയാണ്. ജല ധാരയിൽ (നമ്മുടെ വെള്ളം കുടയൽ) മനുഷ്യനെ പരിശുദ്ധ മാക്കുന്ന ആചാരം മിക്കവാറും എല്ലാ മതങ്ങളിലും ഉണ്ട്. വിവാഹത്തിൽ വരനും വധുവും ഒരു ആചാര്യന്റെ മുന്നില് വച്ച് പരസ്പരം കൈ പിടിച്ചു അനുഗ്രഹം വാങ്ങുന്നത് മിക്ക മതങ്ങളിലും ഏതാണ്ട് ഒരു പോലെ ആണ്. (നമ്മുടെ മതാചാരങ്ങളിൽ ഇപ്പോൾ മാത്രം കയറി വന്ന കേക്ക് മുറി വളരെ കാലമായി മറ്റു പല മതങ്ങളിലെയും ആചാരമാണ്). ഹിന്ദുവിന്റെ പ്രസാദവും, ക്രിസ്ത്യാനിയുടെ പരിശുദ്ധമായ അപ്പവും സമാനമായ ആചാരമാണ്. രണ്ടു മതങ്ങളും ധൂപങ്ങൾ ഉപയോഗിക്കുന്നു. ദൈവത്തിനു വേണ്ടിയുള്ള ജന്തു ബലി രണ്ടിടത്തും ഉണ്ട് .
കൃഷ്ണന്റെ ജനനത്തിനും ക്രിസ്തുവിന്റെ ജനനത്തിനും ഉള്ള സാമ്യത കളെ കുറിച്ച് പലരും പഠനം നടത്തിയിട്ടുണ്ട്. കൊല്ലപ്പെടുമെന്ന് ഭയന്ന് കൃസ്തുവിന്റെ മാതാപിതാക്കളും , കൃഷ്ണന്റെ മാതാപിതാക്കളും നാട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. രണ്ടു പേർക്കും വേണ്ടി കുരുന്നുകൾ ബലി കഴിക്കപ്പെട്ടു . ഇങ്ങനെ നോക്കിയാൽ പല പല സാമ്യങ്ങളും മതങ്ങളിലും മതാചാരങ്ങളിലും കാണാവുന്നതാണ്. അതൊക്കെ സ്വാഭാവികവും ആണ്. ഇന്ത്യയിൽ അധിനിവേശം നടത്തിയ ആര്യർ നാട്ടുകാരായ ദ്രാവിടരുടെ പല ആചാരങ്ങളും സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബംഗാളി ബ്രാമണർ മത്സ്യം കഴിച്ചത് പോലും അതിന്റെ ഭാഗമായല്ലെ എന്ന് ഞാൻ സംശയിക്കുന്നു.
ഇന്ന് പോലും നാം ഒക്കെ കൊണ്ടാടുന്ന പല ആചാരങ്ങളും മറ്റെവിടെ നിന്നോ കടം കൊണ്ടവയാണ്. ഉദാഹരണമായി ജന്മ ദിന കേക്ക് മുറി, വാലന്റൈന്സ് ഡേ, ഹാപ്പി ന്യൂ ഇയർ, ഉത്ഘാടന മഹാ മഹങ്ങൾ, ബിരുദ ദാന ചടങ്ങുകൾ, ഇങ്ങനെ എന്തൊക്കെ. സംസ്കാരങ്ങൾ തമ്മിൽ സമ്മേളിക്കുമ്പോൾ ഇത്തരം കൊടുക്കൽ വാങ്ങലുകൾ സ്വാഭാവികമാണ്. മത സൌഹാര്ധതിനു വേണ്ടി ചിലർ അത് കടം കൊള്ളുന്നു എങ്കിൽ അതിൽ തെറ്റുണ്ടോ എന്ന് എനിക്ക് അറിയില്ല.

സേവിങ്ങ്സ് അഥവാ സമ്പാദ്യം
ആൾകൂട്ടത്തിൽ ആരെങ്കിലും സേവിങ്ങ്സ് എന്ന വാക്ക് ഉച്ചരിക്കുകയും അത് കേട്ട് രണ്ടു പേർ തരിഞ്ഞു നോക്കുകയും ചെയ്താൽ, ആ തിരിഞ്ഞു നോക്കിയ (മൊബൈൽ അല്ല) രണ്ടു പേർ ബാങ്ക് ഉദ്യോഗസ്ഥർ ആയിരിക്കാൻ സാധ്യത ഉണ്ട്. കാരണം സേവിങ്ങ്സ് എന്ന വാക്ക് കണ്ടു പിടിച്ചത് നമ്മൾ ബാങ്ക് ഉദ്യോഗസ്ഥരുടെ കാരണവന്മ്മാർ ആണ്. അന്ന് തൊട്ടു ഇന്നോളം നമ്മൾ ഈ വാക്കുകൾ വച്ച് പല പല കളികളും കളിക്കുകയാണ്. അപ്പോൾ അതിനിടക്ക് തത്വ ചിന്തകൻ എന്ന് സ്വയം പ്രഖ്യാപിച്ച ഒരുത്തൻ എന്തെങ്കിലും വിഡ്ഢിത്തങ്ങൾ തട്ടി വിട്ടാൽ നമുക്ക് അത് തീരെ സഹിക്കില്ല. പറഞ്ഞത് ഇതാണ്.
'നിങ്ങൾ എല്ലാ ചിലവുകളും കഴിഞ്ഞു ബാക്കിയുള്ള സംഖ്യ സമ്പാദിക്കുന്നതു ശരിയല്ല. മറിച്ചു സമ്പാദിക്കേണ്ടത് ആദ്യം മാറ്റി വച്ച് ബാക്കിയുള്ളത് മാത്രം ചിലവാക്കുന്നതാണ് അതിന്റെ ശരി എന്ന്.'
ഇത് കേട്ടപാടെ ബാലാട്ടനോട് ചിരിച്ചു പോയി. ബാലാട്ടൻ ഇത്രയും പറഞ്ഞു 'അയാള് വെള്ളമടിച്ചു പെണ്ണ് പിടിച്ചായിരിക്കും ചത്തത്.'
ബൈബിളിൽ ആണെന്ന് തോന്നുന്നു ഈ സേവിങ്ങ്സ് എന്ന പരിപാടിയെ കുറിച്ച് ആദ്യമായും പറഞ്ഞത്.
Exodus 16:21
Each morning everyone gathered as much as they needed, and when the sun grew hot, it melted away.
Exodus 16:5
On the sixth day they are to prepare what they bring in, and that is to be twice as much as they gather on the other days."
ഒരു പ്രവൃത്തിയും ചെയ്തു കൂടാത്ത സാബത്ത് ദിവസത്തിൽ കഴിക്കാൻ വേണ്ടി മാത്രം അവർ ആറാമത്തെ ദിവസം സാധാരണ ദിവസങ്ങളിൽ ശേഖരിക്കുന്നതിന്റെ ഇരട്ടി ഭക്ഷണം ശേഖരിച്ചു. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഷോർട്ട് ടേം ഡിപോസിറ്റ് . അതിനുള്ള സ്വാതന്ത്രിയം മാത്രമേ ദൈവം അവനു കൊടുത്തുള്ളൂ. അധികമായി സമ്പാദിചതൊക്കെയും പുഴു കുത്തേറ്റു നശിച്ചു പോകുന്നു.
യഥാർത്ഥത്തിൽ സമ്പാദ്യത്തിന്റെ സാമ്പത്തിക വശങ്ങൾ എന്താണ്. വാഹന സൌകര്യങ്ങളും കീട നാശിനികളും ഉള്ള ലോകത്ത് സമ്പാദിചതൊക്കെയും പുഴുകുത്തു ഏൽക്കാതെ സംരക്ഷിക്കാൻ നമുക്ക് നന്നായി അറിയാം.
സമ്പാദിക്കുക എന്നത് ഒരർത്ഥത്തിൽ, ഉപഭോഗത്തിൽ നിന്ന് പിന്തിരിഞ്ഞു നിൽക്കൽ ആണ്.
സമ്പാദിക്കുന്നവൻ പറയുന്നത് ഇത്ര മാത്രമാണ്
'തൽകാലം ഞാൻ ഇത്രയും വിലക്കുള്ള വസ്തു വകകൾ ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നു. എന്നെങ്കിലും ഒരിക്കൽ അവ ഉപയോഗിക്കണം എന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ അവ ഉപയോഗിചെക്കും. അത് വരെ നിങ്ങൾക്ക് അത് കൊണ്ടു എന്തും ചെയ്യാം. പക്ഷെ ഞാൻ ചോദിക്കുമ്പോൾ തിരിച്ചു തരണം എന്ന് മാത്രം'.
ഏകദേശം ഒരു വീട് വാടകയ്ക്ക് കൊടുക്കുന്നത് പോലെ. പക്ഷെ അത് കൊണ്ടു സമൂഹത്തിനു ഉണ്ടാകുന്ന നേട്ടങ്ങൾ എന്തൊക്കെ ആണ്.
തീർച്ചയായും വളരെ ഏറെ നേട്ടങ്ങൾ ഉണ്ട്. ലോകത്തിന്റെ ഇന്നത്തെ സ്ഥിതി വച്ച് നോക്കിയാൽ ഉപഭോഗം കുറക്കുന്നവൻ ബഹുമാനിക്കപ്പെടെണ്ടവൻ തന്നെ ആണ്. കാരണം അവന്റെ പ്രസ്തുത തീരുമാനത്തിലൂടെ ഒരു മരം മുറിക്കപ്പെടാതെ പോകുന്നു, ഒരു നദി പങ്കിലമാക്കപ്പെടാതെ പോകുന്നു. അപ്പോൾ നിങ്ങൾ ചോദിക്കുന്നു 'നിങ്ങൾ ഉപയോഗിക്കാത്തത് മറ്റുള്ളവർ ഉപയോഗിക്കുന്നത് തുടരുന്നുവല്ലോ എന്ന്'. ശരിയായിരിക്കാം. പക്ഷെ നിങ്ങളുടെ തീരുമാനം കൊണ്ടു നിലച്ചു പോയ നിർമ്മാണ പ്രക്രിയയെ അവരുടെ തീരുമാനം കൊണ്ടു പുനരുജ്ജീവിപ്പിക്കാൻ ആവില്ല. നിങ്ങളും തീരുമാനം മാറ്റിയാൽ പ്രകൃതി കുറെ കഷ്ട പ്പെടുന്നു എന്ന് മാത്രം.
അപ്പോൾ സേവിങ്ങ്സ് , നിർമ്മാണ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും എന്ന് അർഥം. ഒരു തരം പിന്തിരിപ്പൻ ആശയം അല്ലെ ഇതെന്ന് ചില പുരോഗമന - വളർച്ചാ വാദികൾ അലമുറയിട്ടു കരഞ്ഞെക്കാം. പക്ഷെ അവിടെ ഉള്ള ഏറ്റവും വലിയ വൈരുധ്യം എന്തെന്നാൽ അവര് തന്നെയാണ് ഈ സമ്പാദ്യ സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്നുള്ളതാണ്. തങ്ങൾ ഇരിക്കുന്ന കൊമ്പു മുറിക്കാൻ തങ്ങൾ തന്നെ കൂട്ട് നില്ക്കുന്നത് എന്ത് കൊണ്ടു എന്ന് അവർ ചിന്തിക്കുന്നുണ്ടോ എന്ന് അറിയില്ല. മാർക്കറ്റിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെ തന്നെ അല്ലെ. മാർകറ്റ് മനുഷ്യരെ ദരിദ്രർ ആക്കുന്നുവെങ്കിൽ, മനുഷ്യന്റെ ദാരിദ്ര്യം അതിലും എളുപ്പത്തിൽ മാർക്കറ്റിനെയും ഇല്ലാതാക്കി കളയും എന്ന് നമുക്ക് അറിയാം. നമ്മുടെ കയ്യിൽ പണമില്ലാതെ പിന്നെ എന്ത് മാർക്കറ്റ്. ചുരുക്കി പറഞ്ഞാൽ മുതലാളിത്ത വ്യവസ്ഥിതിയുടെ ആയുസ്സ് ദീര്ഘിപ്പിക്കാനുള്ള സമ വാക്യങ്ങൾ അവർ അറിയാതെ അതിനുള്ളിൽ പ്രവൃത്തിച്ചു കൊണ്ടിരിക്കുന്നു. നാശത്തിനെതിരായുള്ള പ്രതി പ്രവർത്തനങ്ങൾ വ്യവസ്ഥിതിക്കു ഉള്ളിൽ അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്നു. പരസ്യങ്ങൾ നാട് ഭരിക്കുന്ന നേരത്ത്, ഒരു പരസ്യ വാചകം വായിക്കാൻ വേണ്ടിയെങ്കിലും നമ്മൾ സാക്ഷരർ ആയിരിക്കണം എന്ന് തീരുമാനിച്ചതും ഈ മുതലാളി ആണ്. അത് കൊണ്ടു ദരിദ്ര നാരായണന്മാരായ നമ്മിൽ ചിലർക്ക് കഥയും കവിതയും എഴുതാൻ പറ്റി, നല്ല ഭാഷയിൽ തെറി വിളിക്കാനും പറ്റി. നമുക്ക് തരില്ലെന്ന് നിങ്ങൾ ശടിച്ചത് ഒക്കെയും പിന്നീടൊരിക്കൽ, തങ്ങളുടെ നില നില്പ്പിനു വേണ്ടി മാത്രം, നിങ്ങൾ നമുക്ക് ദാനമായി തന്നു കൊണ്ടെ ഇരുന്നു. ഇനി ഒരു നല്ല നാളെ, മാർക്കറ്റിൽ പോയി സാധനം വാങ്ങാൻ വേണ്ട പണം കൂടി നിങ്ങൾ നമുക്ക് തന്നു കൂടെന്നില്ല.
മുതലാളിത്തം നീണാൾ വാഴട്ടെ.

നിശ്ചയം 2014 അഥവാ മോതിരം മാറൽ കം നിശ്ചയം 2014

2014 ആകുമ്പോഴേക്കു നമ്മുടെ കല്യാണ പരിപാടിയുടെ ഒരു ഭാഗം അതിൽ നിന്ന് വേർപെട്ടു പോകുന്നതാണ് നാം കാണുന്നത്. വേർപെട്ടു പോകുന്ന മോതിരം മാറൽ എന്ന ആചാരം ഇപ്പോൾ നിശ്ചയം എന്ന പഴയ ആചാരത്തോട് ചേർന്ന് പോകുന്നതും ചിലയിടത്തും കാണാം. നമ്മുടെ നാട്ടിൽ നിന്ന് അന്യം നിന്ന് പോകുന്ന നാടകം എന്ന കലയെ പലപ്പോഴും നമ്മുടെ ഈ മോതിരം മാറൽ ചടങ്ങ് അനുസ്മരിപ്പിക്കുന്നു എങ്കിൽ അതിൽ അത്ബുധപ്പെടെണ്ട കാര്യമില്ല. കാരണം ഇപ്പോൾ അത് ഏകദേശം അങ്ങനെ തന്നെ ആണ്. ചിലയിടങ്ങളിൽ അത് നാടകം, ടീ വീ പ്രോഗ്രാം ഇവയെ പോലെയും തോന്നിയേക്കാം. ചിലത് തെരുവ് നാടകങ്ങളെ പോലെയും. ഒരു ഉദാഹരണം താഴെ കൊടുക്കാം.
നഗരത്തിലെ അതി വിശാലമായ ഒരു കല്യാണ ഹാൾ. മുന്നിലുള്ള സ്റ്റേജിൽ ഇടതു വശത്ത് ഒന്ന് രണ്ടു മേശകളും ഏതാനും കസേരകളും ഒരു ചർച്ചാ വേദിയിൽ എന്ന പോലെ ഒരുക്കിയിരിക്കുന്നു. സ്റ്റേജിൽ വലതു വശത്ത് പുഷ്പങ്ങൾ കൊണ്ടു അലങ്കരിച്ച ഒരു ചെറിയ പന്തലും അതിനുള്ളിൽ രണ്ടു സിംഹാസനങ്ങളും. സ്റ്റേജ് നിറയെ സ്പോട്ട് ലൈറ്റുകൾ, റിഫ്ലെക്ടരുകൾ, എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
രംഗം ഒന്ന് :
സ്റെജിന്റെ വലതു വശത്തുകൂടെ ഒന്ന് രണ്ടു പേര് കറുത്ത എന്തോ സാധനങ്ങളും എടുത്തു കൊണ്ടു നടന്നു വരുന്നു. ഹാളിന്റെ പിന്നിൽ ഇരുന്നവർക്കു അത് അയ്യപ്പന്മാരുടെ ഇരുമുടി കേട്ട് പോലെ തോന്നുമെങ്കിലും, മുന്നിലുള്ളവർക്ക് അത് വീടിയോ ക്യാമറകൾ ആണെന്ന് എളുപ്പം മനസ്സിലാകും. അവർക്ക് പിന്നാലെ രണ്ടു വിളക്കു കാലുകൾ നടന്നു വരുന്നു. ഉദ്ദേശ്യം അതെ സമയത്ത് തന്നെ സ്റെജിന്റെ ഇടതു ഭാഗത്ത് കൂടെ കുറെ ചെറിയ ഇരുമുടി കെട്ടുമായി നാലഞ്ചു പേർ നടന്നു വരുന്നു. ക്യാമറ എന്ന ഉപകരണം ആണ് അവരുടെ കയ്യിൽ ഉള്ളതെന്ന്, സാകൂതം വീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും. പെട്ടന്ന് വലതു വശത്ത് കൂടെ വന്ന ഒരു ഇരിമുടി കെട്ടുകാരൻ നിലത്തു വീഴുന്നു. പക്ഷെ അടുത്തുള്ള ദുഷ്ടന്മാർ ആരും അത് കണ്ടു ഞെട്ടുന്നില്ല. എന്താണ് സംഭവം എന്ന് നിങ്ങൾ അത്ബുധപ്പെടുംബോഴാണ് നിങ്ങൾ അറിയുന്നത് അയാള് വീഴുക മാത്രമല്ല വീണുരുളുകയും ചെയ്യുകയാണെന്ന്. അപ്പോഴും അദ്ദേഹം ക്യാമറ ബലമായി പിടിച്ചു എന്തൊക്കെ ചെയ്യുകയാണ്. സംഭവം അപ്പോഴാണ് മനസ്സിലായത് . അയാള് നിലത്തു വച്ച വസ്തുക്കളെ (നിലവിളക്ക്, നിറപറ .......) അവയുടെ അതെ നിലവാരത്തിലേക്ക് ഇറങ്ങി വന്നു (ലോ ഹെൽഡ് ക്യാമറ) ക്യാമറയിൽ പിടിക്കുകയാണ്. വലതു വശത്തുള്ളവർ ഓരോരുത്തരായി അങ്ങനെ വീഴുകയും തങ്ങൾക്കു തോന്നിയപോലെ ഉരുളുകയും പിരളുകയും ചെയ്തു കൊണ്ടിരിക്കുമ്പോൾ അപ്പുറത്തുള്ള ചെറിയ ഇരു മുടി കേട്ടുകാരും അവരുടെതായ തോന്ന്യവാസങ്ങൾ നടത്തി കൊണ്ടിരിക്കുന്നത് നമുക്ക് കാണാം. പെട്ടന്ന് ഇവർ ഏവരെയും, കാണികളായ നമ്മളെയും ഞെട്ടിച്ചു കൊണ്ടു മൈക്ക് പിടിച്ചു ഒരാള് സ്റെജിന്റെ നടുവിൽ വരുന്നു. ഹാളിൽ പരിപൂർണ നിശബ്ദത.
എം പി എ (മൈക് പിടിച്ച ആളുടെ ചുരുക്ക പേര്) : സുഹൃത്തുക്കളെ, ബന്ധുക്കളെ , നാട്ടുകാരെ (വളരെ അർത്ഥവത്തായ ഒരു പ്രയോഗമാണ് ഇത്. ഇന്ന് നഗരത്തിലെ മിക്ക പരിപാടികൾക്കും ക്ഷണിക്കപ്പെട്ട അഥിതികളെക്കാൾ ക്ഷണിക്കപെടാത്ത നാട്ടുകാരാണ് പുട്ടടിച്ചു പോകുന്നത് ) ഇന്ന് നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് ചിരക്കരയിൽ മണ്ടോടി യിൽ താമസിക്കുന്ന കോരൻ ചിരുത ദമ്പതികളുടെ മകൻ മാരനും വടക്കുമ്പാട് പറമ്പത്ത് (ഇത് വീട്ടുപേരാണ്) താമസിക്കുന്ന ചാത്തു ജാനു ദമ്പതികളുടെ മകൾ ചക്കിയും തമ്മിലുള്ള വിവാഹത്തിന്റെ മുന്നോടിയായി നടത്തപ്പെടുന്ന മോതിരം മാറൽ കം നിശ്ചയം എന്ന ചടങ്ങാണ്. (മേൽ പ്രസ്താവനയിൽ നിന്ന് വധൂ വരന്മാരുടെ നക്ഷത്രം വിട്ടു കളഞ്ഞത് പ്രത്യേകം ശ്രദ്ധിക്കുക. നമ്മള് ഇന്ന് മാനത്ത് കാണുന്ന നക്ഷത്രങ്ങളിൽ മിക്കവയും പണ്ടെന്നോ നശിച്ചു പോയവ ആണെന്നുള്ള ശാസ്ത്രീയമായ അറിവിന് നമ്മുടെ പുതു തലമുറ അംഗീകാരം കൊടുത്തിരിക്കുന്നു).. വധുവിന്റെ വീട്ടുകാര് ഇവിടെ നേരത്തെ എത്തിയിട്ടുണ്ട്. ഇപ്പോൾ ഇതാ മുന്നിലുള്ള വാതിൽ വഴിയായി വരന്റെ വീട്ടുകാരും കടന്നു വരികയാണ്. അവരെവരെയും ഞാൻ പറമ്പത്ത് വീട്ടുകാർക് വേണ്ടി ഈ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. വരന്റെ ബന്ധുക്കളായ നിങ്ങൾ ഏവരെയും ഞാൻ ഈ സ്റ്റേജിൽ ഉപവിഷ്ടരാകാൻ ക്ഷണിക്കുകയാണ്.
(ഇത് കേൾക്കേണ്ട താമസം, കൊട്ടും സൂട്ടും ഇട്ട കുറെ പേര് കാണികളുടെ ഇടയിൽ നിന്ന് സ്ടജിലേക്ക് കയറി പോയി)
രംഗം 2
കർട്ടൻ ഉയരുമ്പോൾ (ഒരു നാടകീയതക്കു വേണ്ടി പറഞ്ഞതാണ് ) സ്റെജിന്റെ ഇടതു ഭാഗത്തുള്ള കസേരകളിൽ ഇരുപുറവുമായി കുറെ പേര് ഇരിക്കുന്നത് കാണാം. (ഏതോ ഒരു ഇംഗ്ലീഷ് സിനിമയിലെ യുദ്ധ രംഗത്തിന്റെ ബാക്ക് ഗ്രൌണ്ട് മ്യൂസിക് ഇപ്പോൾ മൈക്കിലൂടെ കേൾക്കാം) എല്ലാവർക്കും ഉദാസീന ഭാവം. ഇതൊക്കെ ഒന്ന് തീർന്നു കിട്ടിയാൽ മതി എന്ന് എല്ലാവരും വിചാരിക്കുന്നത് പോലെ തോന്നും. ഒരു റൌഡി യെ പോലെ തോന്നിക്കുന്ന ഒരാള് ഒരു കടലാസ് നോക്കി എന്തൊക്കെയോ വായിക്കുകയും, മറ്റുള്ളവർ എല്ലാവരും ഒരുപോലെ അത് ശ്രധിക്കാതിരിക്കുകയും ചെയ്യുന്നു. വായന കഴിഞ്ഞ ഉടൻ അയാള് എഴുന്നേറ്റു ഫുട് ബാൾ കളിയിൽ സ്വന്തം ടീം ജയിച്ചാൽ കാണികൾ കാണിക്കുന്നത് പോലെ കയ്യിലുള്ള വെളുത്ത കടലാസ് ഉയർത്തിപിടിച്ചു തങ്ങൾ ജയിച്ചതായി പ്രഖ്യാപിക്കുന്നു. അതിനു ശേഷം ഈ തുണ്ട് കടലാസ് എം പീ എ യെ ഏൽപ്പിക്കുന്നു.
എം പീ എ : അങ്ങനെ നമ്മുടെ നിശ്ചയം എന്ന ചടങ്ങ് അവസാനിച്ചിരിക്കുകയാണ്. വിവാഹം അടുത്ത വർഷം അന്ത്യത്തിൽ അതായത് നവംബർ മാസം നാലിന് ഇതേ വേദിയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ച വിവരം സന്തോഷ സമേതം അറിയിക്കുന്നു. തിന്നാൻ വരുന്ന ആൾക്കാരുടെ എണ്ണം ഇപ്പോൾ പ്രഖ്യാപിക്കുന്നില്ല. കാരണം ഈ ദീർഘമായ കാലഘട്ടതിനിടക്ക് നമുക്ക് ഉണ്ടാകാനിടയുള്ള പുതിയ സുഹൃത്തുക്കളുടെ എണ്ണം നേരത്തെ നമുക്ക് .കണക്കു കൂട്ടി എടുക്കാനാവില്ലല്ലോ. പരിപാടിയിലെ അടുത്ത ഇനം മോതിരം മാറൽ ആണ്
(പാശ്ചാത്തലത്തിൽ ഒരു ശോക ഗാനത്തിന്റെ ഈരടികൾ കേൾക്കാൻ തുടങ്ങുന്നു )
എം പീ എ തുടരുന്നു : ആദ്യമായി കാണികളായ നിങ്ങളെല്ലാം കയ്യടിച്ചു വധൂ വരൻമ്മാരെ പ്രോത്സാഹിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു . (കുറച്ചു മൂരാച്ചികൾ ഒഴിച്ച് ബാക്കി ഉള്ളവരെല്ലാം കയ്യടിക്കുന്നു) . വധൂ വരന്മാരായ നിങ്ങൾക്ക് ഇനി ഈ വേദിയിലേക്ക് കടന്നു വരാവുന്നതാണ്.
സ്പോട്ട് ലയിറ്റുകൾ സ്റെജിന്റെ രണ്ടു മൂലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പാശ്ചാത്തലത്തിൽ ഒരു സസ്പെൻസ് മുസിക്. വലതു വശത്ത് കൂടെ വരനും ഇടതു വശത്ത് കൂടെ വധുവും , താന്താങ്ങളുടെ തോഴന്മാരാലും, തോഴിമാരാലും അനുഗമിക്കപ്പെട്ടു മെല്ലെ സ്റെജിന്റെ നടുവിലുള്ള ലതാ നികുഞ്ഞത്തിലേക്ക് നടന്നടുക്കുകയും അവിടെ ഒരുക്കി വച്ച സിംഹാസനത്തിൽ ഉപവിഷ്ടരാകുകയും ചെയ്യുന്ന നേരത്ത് പാർശ്വ ഭാഗങ്ങളിൽ എന്തോ ലഹള. സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായത് ലഹള അല്ല, സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയുള്ള ഫോട്ടോ പിടുത്ത ക്കാരുടെ തിരക്കാണ് എന്ന്. കുറച്ചു സമയം കഴിഞ്ഞു ഇവരെവരും വധൂവരന്മാർക്കു എതിർ വശം പന്തലിനു മുന്നില് വരിവരിയായി നിൽകുന്നത് കാരണം കാണികൾ ഇനി അങ്ങോട്ട് കാണുന്നത്, മോതിരം മാറൽ ചടങ്ങിനു പകരം കുറെ എണ്ണത്തിന്റെ ചന്തികൾ മാത്രമായിരിക്കും.
എം പീ എ : അങ്ങനെ മോതിരം മാറൽ ചടങ്ങ് ഒരു വിധം തീർന്നു കിട്ടി. ഇനി വധൂ വരന്മാർ , അപ്പീ ബിസ്കറ്റ് കമ്പനി അവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മോതിരം മാറൽ കേക്ക് മുറിക്കുന്നതായിരിക്കും. മുറിക്കാൻ വേണ്ട കത്തി, വിശിഷ്ടാഥിയായ കത്തി ബാബു വധുവിനെ എല്പ്പിക്കുന്നതായിരിക്കും. കത്തി ബാബു കത്തിയുമായി സ്റെജിൽ വരാൻ അഭ്യർത്ഥിക്കുന്നു.
(മുൻ നിരയിൽ ഇരിക്കുകയായിരുന്ന കത്തി ബാബു അത് കേട്ട ഉടൻ ഉറയിൽ നിന്ന് കത്തി ഊറി ഒരു ഗുണ്ടയെ പോലെ സ്റെജിലേക്ക് നടന്നു കയറി കത്തി വധുവിന്റെ കയ്യിൽ ഏൽപ്പിക്കുന്നു. വധുവും വരനും പ്രസ്തുത കത്തി ഉപയോഗിച്ച് കേക്കിന്റെ വയറു കീറി മുറിക്കുകയും, മുറിച്ചെടുത്ത മാംസ കഷണത്തിൽ ഒരെണ്ണം വധു വരന്റെയും, വരൻ തിരിച്ചും വായകളിൽ വച്ച് കൊടുത്തു കൊണ്ടു ഈ കലാപരിപാടി അവസാനിക്കുന്നു.)
ഹാളിൽ ഇപ്പോൾ ഉന്തും തള്ളുമാണ്. വേഗം ഭക്ഷണം കഴിച്ചു പോകാനുള്ള മനുഷ്യരുടെ പരാക്രമമാണ്. ഏതു കലാപരിപാടിയിലും ഭക്ഷണത്തിന് എന്നും വളരെ മാന്യമായ സ്ഥാനമാനല്ലോ ഉണ്ടായിരുന്നത്.

വയനാടൻ കഥകൾ
1.
പട്ടണത്തിലെ ചാവേലി പിള്ളാരുടെ ഇടയിൽ പെട്ട് പാച്ചു മോശമായി പോകരുത് എന്ന് കരുതിയിട്ടാണ് രാമാട്ടൻ അവനെ അങ്ങ് ദൂരെ കണിശമായി എല്ലാം പഠിപ്പിക്കുന്ന വിദ്യാലയത്തിൽ ചേർത്തത്. പക്ഷെ പാച്ചു തന്റെ ബൈ നോക്കുലർ ദൃഷ്ടിയുടെ പരിധിക്കു പുറത്തായി പ്പോയ കാര്യം രാമാട്ടൻ ഒരു നിമിഷം മറന്നു പോയി.
വിദ്യാലയത്തിൽ പാച്ചുവിന് കുശാലായിരുന്നു. എല്ലാം നാട്ടിൻ പുറത്തെ എട്ടും പൊട്ടും തിരിയാത്ത കടല് കാണാത്ത പിള്ളാർ. കടലിന്റെ അപാര സൌന്ദര്യം പാച്ചു വിവരിച്ചപ്പോഴാണ് കടൽ ഒരു അപാര സംഭവമാണെന്ന് അവരിൽ പലരും അറിഞ്ഞത് തന്നെ. തിരിച്ചു എന്തെങ്കിലും കൊടുക്കേണ്ടേ. ഏതോ ഒരു ജോസഫിന്റെ പറമ്പത്ത് കൃഷി ചെയ്ത കഞ്ചാവ് അങ്ങനെയാണ് പാച്ചുവിൻറെ കയ്യിൽ എത്തിപ്പെട്ടത്. ഒന്ന് വലിച്ചപ്പോൾ പാച്ചു അറിയാതെ പറഞ്ഞു പോയി. 'കടലിനേക്കാൾ അപാരമായ ഒരു സാധനമാണല്ലോ ഇത്' . ആ സമയത്ത് പാച്ചു കടലിനു മീതെ കൂടെ പറക്കുകയായിരുന്നു. പറന്നു പറന്നു ഒടുവിൽ കലാലയത്തിന്റെ പിന്നിലെ കുന്നിൽ പാച്ചു ലാൻഡ് ചെയ്തു.അങ്ങനെ കഞ്ചാവ് പാച്ചു വിന്റെ ജീവിത രീതിയാകുകയും ജോസഫ്, പാച്ചു വിന്റെ ഉറ്റ സുഹൃത്ത് ആകുകയും ചെയ്തു.
ഒരിക്കൽ രാമാട്ടൻ എന്നോട് പറഞ്ഞു 'ചെക്കൻ സിഗരറ്റ് വലിക്കാൻ തുടങ്ങിയത് പോലെ തോന്നുന്നു. പക്ഷെ ഓന് സിഗരറ്റ് വലിച്ചാൽ വലിയ തരിപ്പാണ്. കുറ്റ ബോധം കൊണ്ടായിരിക്കും. ഇപ്പോള് ഈ സിഗരറ്റ് ഒക്കെ വലിക്കുന്നത് അത്ര വലിയ കുറ്റമൊന്നും അല്ല എന്ന് അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കിക്കോ. ഞാനും ഇതൊക്കെ വലിക്കുന്നതല്ലേ. കള്ളു അവൻ കൈ കൊണ്ടു തൊടില്ല എന്ന് അന്വേഷണത്തിൽ എനിക്ക് മനസ്സിലായി. അത് തന്നെ വലിയ ഭാഗ്യമല്ലേ.'
പക്ഷെ എന്റെ അന്വേഷണത്തിൽ നിന്ന് എനിക്ക് കിട്ടിയ വാർത്ത ഞാൻ രാമാട്ടന്റെ മുന്നിൽ ഇങ്ങനെ അവതരിപ്പിച്ചപ്പോൾ രാമാട്ടൻ ശരിക്കും കരഞ്ഞു പോയി. ഞാൻ പറഞ്ഞത് ഇതാണ്. 'രാമാട്ടാ അവൻ കള്ളു കുടിക്കാതതല്ല. അവനു കള്ളു കുടിക്കാൻ പറ്റാത്തതാണ്. കാരണം അവൻ ഫുൾ ടൈം കഞ്ചാവിൽ ആണ്' എന്ന്. എന്നാൽ അവനെ ഞാൻ ശരിയാക്കുന്നുണ്ട് എന്ന് പറഞ്ഞു അതിനു തയാറായ രാമാടന് പക്ഷെ ചെക്കന്റെ കയ്യിൽ നിന്ന് കിട്ടിയത് പാര കൊണ്ടുള്ള നല്ല ഒരു അടിയാണ്. കഞ്ചാവ് അടിക്കുന്നവർ അച്ഛനെ അടിക്കാനും മടിക്കില്ലെന്ന് അന്ന് എനിക്ക് മനസ്സിലായി. ഒരാഴ്ച കിടക്കയിൽ കിടന്ന രാമാട്ടൻ അതോടെ ചെക്കനെ എഴുതി തള്ളി.
പാച്ചു വിന്റെ ജീവിതം വയനാട്ടിലെ ഒരു ദുരന്ത കഥയായിരുന്നു. കുറച്ചു കാലം അര ഭ്രാന്തനായി നടന്ന അവൻ ഏതോ ഒരു തെരുവിൽ കിടന്നു മരിച്ചു.
&&&&&&&&&&&&&
ഫ്ലാഷ് ബാക്ക്
പുഴക്കരയിൽ മീൻ പിടിക്കാൻ ഇരിക്കുകയായിരുന്ന കോമന്റെ അടുത്തു അര വട്ടൻ പാച്ചു ഇരുന്നു.
കൊമാട്ടാ ഈ പൊന്നിനൊക്കെ നല്ല വിലയുണ്ടോ.
എന്തിനാടാ അതൊക്കെ ഇഞ്ഞി അറിയുന്നത്
അമ്മയുടെ ഒരു വള അടിചെടുതിട്ടുണ്ട്. എത്ര കിട്ടുമെന്ന് അറിയാനാ.
എവിടെ സാധനം. നോക്കിയാലെ പറയാൻ പറ്റൂ.
വീട്ടിലാ. ഞാൻ ഇപ്പൊ കൊണ്ടത്തരാം.
പാച്ചു ഓടി പോകുന്നു. ഒരു വള എടുത്തു തിരിച്ചു വരുന്നു. കോമൻ തിരിച്ചും മറിച്ചും നോക്കുന്നു. പിന്നെ ഇങ്ങനെ ഉരയ്ക്കുന്നു (പൊന്ന് ഉരക്കൽ അല്ല. പറയുക എന്നതിന്റെ കവി ഭാഷ).
ഞാൻ വേണമെങ്കിൽ ടൌണിൽ കൊണ്ടു പോയി വിറ്റിട്ട് വരാം. അത് വരെ നീ ഇവിടെ ഇരിക്ക്. നീ പോയാൽ തട്ടാൻമ്മാരു സംശയിക്കും.
കോമൻ തന്റെ സൈക്കളിൽ കയറി പോകുന്നത് മാത്രമേ നാം കാണുന്നുള്ളൂ. അവൻ ടൌണിൽ എത്തിയോ അല്ലെങ്കിൽ മറ്റെവിടെ എങ്കിലും കറങ്ങിയോ എന്നുള്ള കാര്യം നാം ഒരിക്കലും അറിയാൻ പോകുന്നില്ല. ഒരു മണിക്കൂറിനു ശേഷം തിരിച്ചു വന്ന അവനും പാച്ചുവും തമ്മിലുള്ള സംഭാഷണം താഴെ കൊടുക്കുന്നു.
കോ: എടാ ഇഞ്ഞി പറഞ്ഞത്രയോന്നും ഇല്ല. വെറും മുക്കാൽ പവൻ . മാറ്റും കുറവ്. ഇതാ അഞ്ഞൂറ്. നൂറു എന്റെ ചെലവ്.
പാച്ചു: അഞ്ഞൂരെങ്കിൽ അഞ്ഞൂറ് . ജൊസെഫിനു തന്നെ നാനൂറു കൊടുക്കാനുണ്ട്.
ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സംഭവങ്ങൾ കീഴ്മേൽ മറിഞ്ഞത്. പാച്ചുവിൻറെ വീടിന്റെ മുന്നിൽ കോമൻ ഫുൾ വെള്ളത്തിൽ നിൽക്കുന്നു. എന്തൊക്കെയോ തെറികൾ പറയുന്നുണ്ട്. അതിൽ വ്യക്തമായ അല്പം സഭ്യമായ ഭാഗങ്ങൾ മാത്രം താഴെ എഴുതുന്നു.
ആ നായിന്റെ മോനോട് ഇങ്ങു ഇറങ്ങി വരാൻ പറ. അര വട്ടൻ ഇങ്ങനെ ആളെ പറ്റിക്കും എന്ന് ആര് കണ്ടു. ഈ മുക്ക് പണ്ടം തിരിച്ചെടുത്തിട്ടു എന്റെ അഞ്ഞൂറ് എനക്ക് ഇപ്പം കിട്ടണം. ഓൻ തരൂല്ലെങ്കിൽ ഓന്റെ അച്ഛൻ തരണം.
പക്ഷെ കോമന്റെ പോയ പണം ഒരിക്കലും കോമനു തിരിച്ചു കിട്ടിയില്ല. പോരാത്തതിന് അര വട്ടനെ പറ്റിക്കാൻ നോക്കിയതിനു നാട്ടുകാരുടെ വക പൂര ചീത്തയും കിട്ടി.

പറമ്പ് കച്ചോടം :
1. ചാത്തുവിനു തലശേരിയിൽ പത്തു സെന്റു സ്ഥലം. വീടെടുക്കാൻ വേണ്ടി വാങ്ങിച്ചതാണ്. വിൽക്കാൻ യാതൊരു താല്പര്യവും ഇല്ല എന്ന് നാട്ടുകാർക്ക് അറിയാം. ഒരിക്കൽ ഒരാള് വന്നു ചോദിക്കുന്നു 'വില്ക്കുന്നോ. വില എത്ര വേണം എന്ന്. ഇല്ല എന്ന് പറയുന്നു. മറ്റൊരു ദിവസം വേറൊരാള് വന്നു അതെചോദ്യം വീണ്ടും അതെ ഉത്തരം. പിന്നെ മൂന്നാമതൊരാൾ, നാലാമത് ഒരാൾ അങ്ങനെ ഉത്തരം പറഞ്ഞു ചാത്തു മടുക്കുന്നു. അങ്ങനെ ചാത്തു ഒരു തീരുമാനമെടുത്തു. ഇനി ആരെങ്കിലും ചോദിച്ചാൽ സെന്റിന് പത്തു ലക്ഷം കിട്ടിയാൽ കൊടുക്കാമെന്നു പറഞ്ഞു ബാധ ഒഴിവാക്കാം എന്ന്. ആദ്യം വന്ന ആളോട് തന്നെ ചാത്തു അത് പറയുകയും ചെയ്തു. അയാള് ചാത്തുവിന്റെ മൊബൈൽ നമ്പർ വാങ്ങിച്ചു ഒന്നും പറയാതെ പോയി. അടുത്ത ദിവസം ചാത്തുവിന്റെ മൊബൈൽ നമ്പരിൽ അയാള് വിളിച്ചു ഇങ്ങനെ ചോദിക്കുന്നു. എന്നാൽ നമുക്ക് ഈ ആഴ്ച തന്നെ രജിസ്റ്റർ ചെയ്തു കൂടെ എന്ന്. ചാത്തു ആകാശം നോക്കി പോയി. 'ഇതെന്തു മനുഷ്യരാപ്പാ, ചാത്തു ആത്മഗതം പറഞ്ഞു. ഉടൻ പറമ്പ് വിറ്റ് കുറച്ചു ഉള്ളോട്ട് പോയി സെന്റിന് മൂന്നു ലക്ഷം വച്ച് ഇരുപതു സെന്റു സ്ഥലം ഉടനെ വാങ്ങി.
*******************************************
2. മാതുവിന്റെ പത്തു സെന്റു സ്ഥലം ചാത്തുവിന്റെ സ്ഥലത്തിന് നൂറു മീറ്റർ അപ്പുറത്ത്. മാതുവിന്റെ മകൾക്ക് അടുത്ത മാസം അവസാനം കല്ല്യാണം. പറമ്പ് വിറ്റ് കല്യാണം നടത്താൻ തീരുമാനിച്ചു ഒരു ബ്രോകരോട് പറയുന്നു. അപ്പോൾ
ബ്രോകർ
എത്ര കിട്ടണം
മാതു : ചാത്തുവിനു പത്തു കിട്ടിയതല്ലേ. ഒരു പതിനൊന്നു ചോദിച്ചോളൂ.
ബ്രൊ : പതിനൊന്നോ. മാതു അമ്മെ ഇപ്പോൾ സ്ഥലമൊന്നും ആർക്കും വേണ്ട. ഒരു മൂന്നു കിട്ടിയാൽ ഭാഗ്യമാ. ഇത് ഇങ്ങള് ഇപ്പോം വിക്കണ്ട എന്നാ എന്റെ അഭിപ്രായം. വെറുതെ പത്തു കിട്ടുന്ന സ്ഥലം ഇങ്ങനെ മൂന്നിനോന്നും വിറ്റ് തുലക്കണ്ട.
മാതു : അപ്പൊ മോളുടെ കല്യാണം നടക്കണ്ടേ. നിങ്ങള് പത്തിന് ആളെ കിട്ടുമോ എന്ന് നോക്ക്. അതിനല്ലേ ചാത്തുവിന്റെ സ്ഥലം കഴിഞ്ഞ കൊല്ലം വിറ്റത്
ബ്രൊ: അത് ശരി. മോളുടെ കല്യാണമുണ്ട് അല്ലെ.ആ നോക്കട്ടെ . എനിക്ക് തീരെ പ്രതീക്ഷയില്ല.
***************************************
ബ്രൊ : എടാ ഭാസ്കരാ, ഇന്റെ മോനല്ലേ പത്തു സെന്റു സ്ഥലം വേണമെന്ന് പറഞ്ഞത്. സെന്റിന് രണ്ടു ലക്ഷം വച്ച് ഞാൻ ഒരു നല്ല സ്ഥലം കച്ചോടം ആക്കി തരാം. പക്കേങ്കില് എനിക്ക് പത്തു ശതമാനം കമ്മീഷൻ കിട്ടണം.
ഭാസ്ക: രണ്ടിന് കിട്ടുമെങ്കിൽ പതിനൊന്നു ശതമാനം തന്നെ തരാം.
ബ്രൊ: എന്നാൽ എല്ലാം പറഞ്ഞ പോലെ
****************************************
ബ്രൊ: എന്റെ മാതു അമ്മെ. ഞാൻ കുറെ ഒക്കെ നോക്കി. ആരും ഇങ്ങോട്ട് വന്നു ചോദിക്കുന്നില്ല.
മാതു: നിങ്ങൾക്ക് ആരോടെങ്കിലും അങ്ങോട്ട് ചോദിച്ചു നോക്കി കൂടെ. പരിചയക്കാരു കുറെ ഉള്ളതല്ലേ.
ബ്രൊ: ഇങ്ങനെ ഉള്ള കാര്യങ്ങളൊക്കെ അങ്ങോട്ട് കേറി ചോദിച്ചാല് ഉള്ളതും കിട്ടാതാകുകയെ ഉള്ളൂ. ഞാൻ മൂന്നു അങ്ങോട്ട് പറഞ്ഞാൽ, ഓര് ഇങ്ങോട്ട് ഒന്ന് പറയും. എല്ലാം കൂടി രണ്ടില് കച്ചോടം ഉറപ്പിക്കേണ്ടി വരികയും ചെയ്യും. അതൊന്നും വേണ്ട മാതു അമ്മെ. നമുക്കും ഒരു ചെറിയ ആത്മാർഥത ഒക്കെ വേണ്ടേ. ഇങ്ങള് ഈ പറമ്പ് ഇപ്പം വിക്കണ്ട. പൈസക്ക് വേറെ എന്തെങ്കിലും വഴി നോക്ക്. വെറുതെ തിരക്ക് കൂട്ടി ഉള്ള പണം വെറുതെ പോക്കണ്ട.
മാതു: അതൊന്നും പറഞ്ഞാൽ ശരിയാകില്ല ബ്രോക്കറെ. പൊന്നിന്റെ പണം ഉടനെ കണ്ടെത്തിയില്ലെങ്കിൽ എല്ലാം പ്രശ്നമാകും. അത് കൊണ്ടു ആരെങ്കിലും മൂന്ന് കൊടുക്കുമെങ്കിൽ ഒന്ന് ശരിയാക്കാൻ നോക്ക്.
ബ്രൊ: ഞാൻ നോക്കാം. പക്ഷെ പൈസ ഒത്തു വന്നില്ലെങ്കിൽ എന്നെ പറയരുത്.
**************************************
ബ്രൊ: എടാ ഭാസ്കരാ, നാളെ സ്ഥലം നോക്കാൻ പോകാം. അവര് മൂന്നു പറയും. അപ്പോൾ നീ ഒന്നും പറയാതെ ഇറങ്ങി ഇങ്ങു പോന്നാൽ മതി. ബാക്കി ഞാൻ ആയിക്കോളും.
ഭാസ് : എന്നാൽ നാളെ കാണാം.
*************************************
ബ്രൊ : ഇതാ മാതു അമ്മെ. ഞമ്മള് ഒരാളെ കൊണ്ടു വന്നിട്ടുണ്ട്. പൈസെന്റെ കാര്യമെല്ലാം ഇങ്ങള് തമ്മില് പറഞ്ഞോ.
ഭാസ്ക : പറമ്പ് ഞമ്മള് നോക്കി. എടുക്കാന്നുണ്ട്. എത്രയാ ഇങ്ങളെ ബെല
മാതു: മൂന്നര എങ്കിലും കിട്ടിയാലേ ഞാൻ കൊടുക്കൂ.
ഭാസ്ക: എന്നാല് ഞമ്മള് എന്തെങ്കിലും ഉണ്ടെങ്കില് ഇയാളോട് പറയാം.

ബ്രൊ. : എന്റെ മാതു അമ്മെ. ഒന്നും പറയണ്ട ഒന്നരെന്റെ മേലെ കൊടുക്കാനെ പറ്റൂല്ല എന്നാ അയാള് പറയുന്നേ. ഞാൻ കുറെ പറഞ്ഞപ്പോൾ രണ്ടു വരെ പോയി. ഇങ്ങള് ആ പൈസക്കൊന്നും പറമ്പ് കൊടുക്കണ്ട. ഇതെല്ലം വെറും തട്ടിപ്പാ. എന്നാ ഞാൻ ബെരട്ടെ. കുറച്ചു മാസങ്ങള് കയിഞ്ഞാൽ ഈലും ബെല കിട്ടും.
മാതു: വേറെ നിവൃത്തിയില്ല ബ്രോക്കറെ. രണ്ടാണെങ്കില് രണ്ടു. ഇതൊന്നു വിറ്റ് കിട്ടിയാൽ മതി.
ബ്രൊ: നോക്കട്ടെ. പഹയൻ ബേറെ എന്തിനെങ്കിലും അഡ്വാൻസ് കൊടുത്തു കളയുമോ എന്ന് അറിയില്ല. ഞാൻ ഇപ്പ തന്നെ പോകാം .ഗുഡ് ബൈ. പിന്നെ ഞമ്മക്ക് ഈനു കമ്മിഷനൊന്നും ബേണ്ട കേട്ടാ. നമ്മള് ഇങ്ങളെ അങ്ങനെ കൊത്തി പറിക്കുന്നത് ശരിയല്ല
*****************************
അങ്ങനെ മാതു അമ്മക്ക് ഇരുപതു ലക്ഷം. ബ്രൊക്കർക്കു രണ്ടു ലക്ഷം. ഭാസ്കരന് എന്നാലും ലാഭം.

Sunday, 22 February 2015
യന്ത്രങ്ങളും മനുഷ്യരും
ഞാൻ യന്ത്രങ്ങളെ ബഹുമാനിക്കുന്നത് ഈ അചേതന വസ്‌തുക്കൾ ഏതെങ്കിലും രീതിയിൽ എന്നോട് പ്രതികരിക്കും എന്നോ പ്രതികരിക്കാൻ ശ്രമിക്കും എന്നോ ഉള്ള വിശ്വാസം കൊണ്ടല്ല . മറിച്ച് ഈ ലോകത്ത് നിലകൊള്ളുന്ന, നമ്മൾ പ്രതി ദിനവും സമ്പർക്കത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ഏതൊരു വസ്തുവിനും അതിന്റേതായ സ്ഥാനം ലോകത്ത് ഉണ്ട് എന്നുള്ള വിശ്വാസം കൊണ്ടാണ്. (ഘട്ടക് ദായുടെ അജാന്ത്രിക് എന്ന സിനിമയിൽ ഒരു കാറ് അതിന്റെ സുഹൃത്തും യജമാനനും ആയ മനുഷ്യനോടു ശബ്ദാനമയമായ രീതിയിൽ പ്രതികരിക്കുന്ന ഒരു രംഗമുണ്ട്. അത് എനിക്ക് ഇഷ്ടപ്പെട്ടത് നിത്യ ജീവിതത്തിൽ യന്ത്രങ്ങൾ മനുഷ്യനോടു അങ്ങനെ പ്രതികരിചെക്കാൻ ഇടയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നത് കൊണ്ടല്ല. മറിച്ച് ആ മനുഷ്യന് അങ്ങനെ തോന്നുന്നു എന്നുള്ളത് കൊണ്ടു മാത്രമാണ്. അത് ഒരു മനുഷ്യനു ഒരു അചേതന വസ്തുവിനോടുള്ള വികാരം എന്തെന്ന് മാത്രം പ്രതിഫലിപ്പിക്കുകയാണ്) അത്തരം വിശ്വാസത്തിൽ കവിഞ്ഞു യന്ത്രങ്ങൾ നമ്മുടെ ആരാധനാ പാത്രങ്ങൾ ആയി തീരുമ്പോൾ നമ്മൾ അവയുടെ അടിമകൾ ആയി തീരുകയും, മനുഷ്യൻ എന്ന നിലയിലുള്ള നമ്മുടെ കഴിവുകൾ അതിനു അടിപ്പെടുതുകയും ചെയ്യുന്നു. വിഗ്രഹാരാധനയെ കുറിച്ച് മാർക്സ് പറയുന്നിടത്താണെന്നു തോന്നുന്നു അദ്ദേഹം ഇതിനെ കുറിച്ച് വ്യക്തമായും പറഞ്ഞിട്ടുള്ളത് . നമ്മൾ നമ്മുടെ കഴിവുകൾ ഓരോന്നും ചെതനയില്ലാത്ത ഒരു വിഗ്രഹത്തിൽ ആവാഹിക്കുകയും അവയെ ആരാധിച്ചു കൊണ്ടു മാത്രം നമ്മുടെ ഭാഗമായിട്ടുള്ള പ്രസ്തുത ഗുണങ്ങളോട് ബന്ധപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനി മുതൽ അത്തരം ഗുണങ്ങൾ ഒന്നും നമ്മിൽ ഇല്ലാതെ ആരാധനയിലൂടെ അതിനോട് താതാത്മ്യം പ്രാപിച്ചു നമുക്ക് സായൂജ്യം അടയാൻ പറ്റുന്നു. വിഗ്രഹങ്ങൾ ശക്തങ്ങൾ ആകുമ്പോൾ മനുഷ്യൻ ദുർബലൻ ആകുന്നു. യന്ത്രങ്ങളും ഇങ്ങനെ തന്നെയാണ്. കമ്പ്യൂട്ടർ എന്ന യന്ത്രത്തെ ആരാധിക്കുന്ന മനുഷ്യൻ തന്റെ കണക്കു കൂട്ടാനുള്ള കഴിവുകളും , ഒര്മിക്കാനുള്ള കഴിവുകളും അതിലേക്കു ആവാഹിക്കുന്നു. ഇനി മുതൽ ഇത്തരം കഴിവുകൾ ഒന്നും തന്നെ നമുക്ക് വേണം എന്നില്ല. അതൊക്കെ നമ്മുടെ വിഗ്രഹമായ ഈ കമ്പ്യൂട്ടർ നിർവഹിച്ചു കൊള്ളും എന്ന് നാം അറിയുന്നു. കാല ക്രമേണ കണക്കു കൂട്ടാൻ അറിയാത്ത ഒന്നും ഓർമ്മിച്ചു വെക്കാൻ കഴിയാത്ത കഴിവ് കേട്ട ഒരു തലമുറയായി നാം വളരുന്നു. ഇത് നാം ഇന്ന് നമ്മുടെ ജീവിതത്തിൽ തന്നെ അനുഭവിക്കുന്നതാണ്. എന്റെ വീട്ടിലെ ഒരു കുട്ടിയോട് അഞ്ചു ഗണിതം പത്തു എത്ര എന്ന് ചോദിച്ചാൽ അവൻ ഉടൻ കാൽകുലെറ്റർ എടുക്കുന്നു.
Saturday, 21 February 2015
സിനിമയിലെ ശബ്ദം
സിനിമ പ്രാഥമികമായും ഒരു ദൃശ്യ മാധ്യമം ആകയാൽ അത് ഒരു ചിത്രം പോലെ ആസ്വദിക്കാനാകണം എന്ന് ചിലര് പറയുമെങ്കിലും, വർത്തമാന കാല സിനിമകളെ ശബ്ദം ഒഴിവാക്കി കൊണ്ടു നമുക്ക് ആസ്വദിക്കാനേ കഴിയില്ല. നിശബ്ദ സിനിമയുടെ കാലത്ത് ഇറങ്ങിയ സിനിമകൾ നമുക്ക് ഇന്നും ആസ്വദിക്കാൻ ആവുന്നുണ്ട് എന്നാണു നിങ്ങളുടെ വാദമെങ്കിൽ അതിനുള്ള ഉത്തരം നിശബ്ദ സിനിമ സൃഷ്ടിക്കപ്പെടുന്നത് ശബ്ദത്തിന്റെ സഹായം കൂട്ടിനില്ല എന്ന മുൻ ധാരണയോടെ ആണെന്ന് നാം ഓർക്കണം എന്നാണു. പക്ഷെ ഇന്നത്തെ സിനിമകൾക്ക് നാനാവിധമായ ശബ്ദങ്ങളുടെ സഹായം കൂട്ടിനു ഉണ്ടാകുമ്പോൾ, അതിനു സമാന്തരമായി ദ്രിശ്യങ്ങളിൽ നിന്ന് പല പല ഭാഗങ്ങളും എടുത്തു മാറ്റപ്പെടുന്നുണ്ട് എന്നോ, ശബ്ദം ദ്യൊദിപ്പിക്കാനായി ഒന്നും തന്നെ ദൃശ്യങ്ങളിൽ ചേർക്കേണ്ടി വരുന്നില്ല എന്നോ നാം മനസ്സിലാക്കണം.
സിനിമയിലെ ശബ്ദത്തിനു മൂന്നു ഉപവിഭാഗങ്ങൾ ഉണ്ട്. അവ താഴെ പറയുന്നവയാണ്.
1. സംഭാഷണം
2. സൌണ്ട് എഫ്ഫക്ടുകൾ
3. പാശ്ചാത്തല സംഗീതം
സംഭാഷണത്തെ കുറിച്ച് എല്ലാവർക്കും അറിയാം. കഥാപാത്രത്തിന് പറയാനുള്ള കാര്യങ്ങൾ പറയാനോ, അല്ലെങ്കിൽ അവന്റെ മാനസിക വ്യാപാരത്തിന്റെ ആഴം എത്രയെന്നു നമ്മെ മനസ്സിലാക്കാനോ സംഭാഷണത്തിലൂടെ സാധിക്കുന്നു. അരങ്ങത്തു വരുന്ന നടൻ സിനിമയിലെ കഥാപാത്രമായി രൂപ മാറ്റം ചെയ്യപ്പെട്ടു പ്രേക്ഷക ഹൃദയങ്ങളിൽ പ്രവേശിക്കുന്നത് അവന്റെ സംഭാഷങ്ങളിലൂടെയും അവന്റെ ചെഷ്ടകളിലൂടെയും ആണ് . ഇവിടെ നടൻ മരിക്കുകയും കഥാപാത്രം ജീവിക്കുകയും ചെയ്യുന്നു. കഥാപാത്രത്തിന്റെ ആകാരം, ചേഷ്ട എന്നിവ സംഭാഷണവുമായി പൊരുത്തപ്പെട്ടു പോകുമ്പോൾ മാത്രമേ കഥാപാത്രം യഥാതതമായി അവതരിക്കപ്പെട്ടു എന്ന് പറയാൻ പറ്റുകയുള്ളൂ. ദൃശ്യങ്ങലേക്കാൾ കൂടുതൽ പ്രാധാന്യം അനാവശ്യ സംഭാഷങ്ങൾക്ക് കൊടുക്കുമ്പോൾ സിനിമ പരാജയപ്പെട്ടു പോകുകയും, അത് മെലോ ഡ്രാമയുടെ നിലയിലേക്ക് അധപതിച്ചു പോകുകയും ചെയ്യുന്നു. വേദനിച്ചു കൊണ്ടിരിക്കുന്ന ഒരു കഥാപാത്രത്തെ ഒരു നാടക സ്റെജിൽ അവതരിപ്പിക്കാൻ വികാരങ്ങളോ ഭാഷണങ്ങളോ പൊലിപ്പിച്ചു നിർത്തേണ്ടതിന്റെ ആവശ്യം ഉണ്ടെങ്കിൽ സിനിമയിൽ അതിന്റെ ആവശ്യം വരുന്നില്ല, കാരണം സിനിമയിലെ കഥാപാത്രം പ്രേക്ഷകനോട് എത്രയും അടുത്താണ്.
സൌണ്ട് അഫെക്ടുകൾ
സാധാരണയായി രണ്ടു തരം സൌണ്ട് അഫെക്ടുകൾ ആണ് സിനിമയിൽ ഉപയോഗിക്കാറുള്ളത്. രംഗങ്ങളുടെ താളത്തിനൊത്ത് നീങ്ങുന്നതും , അങ്ങനെ അല്ലാത്തതും. ഉദാഹരണമായി ഒരു വാതിൽ തുറക്കുമ്പോഴുണ്ടാകുന്ന ശബ്ദം ഒരു ദൃശ്യത്തിനു മേമ്പൊടി ആയി മാത്രം ഉപയോഗിക്കപ്പെടുന്ന, ദ്രിശ്യവുമായി സമരസപ്പെട്ടു പോകുന്ന ശബ്ദമാണ്. പ്രേക്ഷകൻ അത് തന്റെ മനസ്സില് കേട്ട ശബ്ദം തന്നെയാണ്. അതിന്റെ തീഷ്ണത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തു കൊണ്ടു പ്രേക്ഷകനെ ഉദ്യെഗതിലേക്ക് എടുത്തെരിയാനും ഈ ശബ്ദത്തിനു കഴിയും.
ദൃശ്യവുമായി ബന്ധമില്ലാത്ത ശബ്ദങ്ങൾ (പുറത്തു നിന്ന് കേൾക്കുന്ന സൈരൻ, അകലങ്ങളിൽ ഉള്ള പൊട്ടിച്ചിരികൾ, ചൂളം വിളികൾ, ദ്രിശ്യത്തിൽ ഇല്ലാത്ത നിലവിളികൾ, തീവണ്ടിയുടെ ശബ്ദങ്ങൾ ...എന്നിവ) പ്രേക്ഷകനിൽ ഒരുതരം മാനസിക പിരിമുറുക്കവും, ദ്രിശ്യത്തിനു അഗാധമായ അര്ത തലങ്ങളും സൃഷ്ടിക്കാൻ ഉതകുന്നു.
പാശ്ചാത്തല സംഗീതം
സിനിമയുടെ ശബ്ദത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് പാശ്ചാത്തല സംഗീതം എന്ന ഉപകരണ സംഗീതം തന്നെ ആണെന്നതിൽ സംശയമില്ല. സിനിമയ്ക്ക് താളവും വികാരവും ഒരേ സമയം പ്രദാനം ചെയ്യുന്ന മായിക വിദ്യയാണ് പാശ്ചാത്തല സംഗീതം. സംഗീതം, നമുക്ക് ഒഴിവാക്കാൻ സാധ്യമല്ലാത്ത അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് തരുന്നു, കഥാപാത്രം കടന്നു പോകുന്ന മാനസിക വ്യഥ കളെ പ്രേക്ഷകന്റെ വ്യഥ കളായി പരിവര്ത്തനം ചെയ്യുന്നു, ആവർത്തിച്ചു വരുന്ന ആഘാതങ്ങലെയോ, വേദനകളെയോ ഒരേ സംഗീതത്തിന്റെ നൂലിഴയിൽ കോർത്ത് തരുന്നു.

Thursday, 19 February 2015
മനുഷ്യനും ലോകവും
(അപ്പപ്പോൾ തോന്നുന്ന കാര്യങ്ങളെ കുറിച്ച് എഴുതുന്നതാകയാൽ, താഴെ എഴുതുന്നതിനു, തുടർച്ചയോ, അടുക്കോ , ചിട്ടയോ മറ്റു വല്ലതുമോ, ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. സദയം ക്ഷമിക്കുക)
സമൂഹം വളർന്നു കൊണ്ടിരിക്കുന്നതിനു സാമാന്തരികമായി മനുഷ്യന് നന്മയിൽ നിന്നും, തിന്മയിൽ നിന്നും, തനിക്കു ഇഷ്ടട്മുള്ളത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും അനിയത്രിതമായി വർദ്ധിച്ചു വന്നു കൊണ്ടിരിക്കുന്നത് കാണാം. നാളിതു വരേയ്ക്കും പരിണാമം എന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാ ഭിമുഖ്യത്തിലൂടെ , സ്വാഭാവികമായി നടന്നു പോയ ഒരു പ്രക്രിയ ആയിരുന്നെങ്കിൽ, ഇനി അങ്ങോട്ട് മനുഷ്യന്റെ അനിയന്ത്രിതമായ ഇച്ചാ ശക്തിയുടെ സദ്ഫലങ്ങളും ഒപ്പം ദുഷ്ഫലങ്ങളും നാം അനുഭവിക്കെണ്ടിയിരിക്കുന്നു. (ജിരാഫിന്റെ കഴുത്ത് നീണ്ടു വന്നതിനു കാരണം, ചെടികളുടെ മുകൾ ഭാഗത്തുള്ള തളിരിലകൾ മാത്രം തിന്നുന്നത് ശീലമാക്കിയ അതിനു, എപ്പോഴും കഴുത്ത് ഉയർത്തി പിടിക്കേണ്ടി വന്നതിനാലാണെന്ന് വിശ്വസിക്കാമെങ്കിൽ, മനുഷ്യന് ചിറകു മുളക്കാതിരുന്നതിനു കാരണം വിമാനത്തിന്റെ കണ്ടു പിടുത്തമാണെന്ന് സംശയിക്കുന്നതിനും ന്യായമുണ്ട്.). തനിക്കു ചുറ്റുമുള്ള ലോകത്തെ തനിക്കു ഇഷ്ടമുള്ള രീതിയിൽ മാറ്റി മറിക്കാൻ മനുഷ്യന് ആകുമെങ്കിൽ അവർ അത് മഹത്വ പൂര്ണ്ണമായ ഒരു മാനവാസ്ഥിത്വതിനു വേണ്ടി ഉപയോഗിക്കുക തന്നെ വേണം.
കാണുന്നത് മാത്രം വിശ്വസിക്കുക എന്നുള്ളതാണ് മനുഷ്യന്റെ രീതി. ശാസ്ത്രത്തിന്റെ അതി പ്രസരത്തിൽ തനിക്കു രണ്ടു തരം കണ്ണുകൾ ഉണ്ടെന്ന കാര്യം പോലും അവൻ മറന്നു പോയി. ജീവിതം എന്നത് അവനെ സംബന്ദി ചെടത്തോളം, ഏതാനും കണക്കുകളുടെ ആകെ തുക മാത്രമായി പോയി. കാണാത്തത് വിശ്വസിക്കുന്നവൻ വിശ്വാസിയായി മുദ്ര കുത്തപ്പെടുന്ന ഈ ലോകത്ത് , ഒട്ടു മിക്കവരും വിശ്വാസി എന്ന പേരിനു അർഹരാണ് എന്ന കാര്യവും നാം ചിന്തിക്കുന്നില്ല. സ്നേഹം, സാഹോദര്യം, കരുണ എന്നിവയ്ക്ക് അനുസരിച്ച് നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ദ്രവ്യ മാറ്റങ്ങളെ കുറിച്ചാണ് നാം പഠിക്കാൻ ശ്രമിച്ചത്. ദ്രവ്യത്തിന് അതീതമായി അവയ്ക്കൊന്നും നില നില്പ്പില്ല എന്ന് പോലും പല ശാസ്ത്രാന്ധ വിശ്വാസികളും സമര്തിച്ചു. അതിന്റെ നേരെ എതിർ ധ്രുവത്തിൽ ദൈവത്തിനു പോലും ഒരു ശാസ്ത്രീയ അടിത്തറ കണ്ടെത്താൻ ശാസ്ത്ര നിഷേധികളായ മനുഷ്യർ ശ്രമിക്കുന്നതും നാം കാണുന്നു. യുക്തിഗതമായ രീതിയിൽ സമതുലത വരുത്താൻ കഴിയില്ലെങ്കിൽ, മധ്യ ബിന്ദുവിൽ നിന്ന് എതിർ ദിശകളിലേക്ക് അങ്ങേ അറ്റത്തോളം പോയാലും അത് വരുത്താൻ കഴിയുമെന്നു, കുട്ടികളുടെ കളി യന്ത്രമായ സീസോ വിന്റെ പ്രവർത്തനത്തിലൂടെ നാം മനസ്സിലാക്കുന്നു.
അൽദൊസ് ഹക്സ്ലി ഒരിക്കൽ എഴുതി. മനുഷ്യന്റെ കണ്ണിനു (മനസ്സിന്) അനേകം വാതിലുകൾ ഉണ്ട്. അവയിൽ ഭൂരി ഭാഗവും അടഞ്ഞു തന്നെ കിടക്കുന്നു. മനുഷ്യന്റെ സമാധാന പരമായ ജീവിതത്തിനു അത് അടഞ്ഞു കിടക്കേണ്ടത് ആവശ്യം തന്നെയാണ്. തുറന്നു കിടക്കുന്ന ഏക ജാലകത്തിലൂടെ നാം യാതാതമായ ലോകത്തെ ദർശിക്കുന്നു. മദ്യമോ, മയക്കു മരുന്നോ കഴിച്ചു ഭാകിക ബോധം നശിക്കുംപോഴോ, ജീവ വായു കൃത്യമായി കിട്ടാതാവുംപോഴോ, പട്ടിണി കിടക്കുമ്പോഴോ, അങ്ങനെ ഏതെങ്കിലും രീതിയിൽ നാം മാനസികമായ തളര്ച്ച നേരിടുംപോഴോ, പ്രസ്തുത വാതിലുകളെ ബല പൂർവ്വം അടച്ചു പിടിക്കാനുള്ള നമ്മുടെ മനസ്സിന്റെ കഴിവ് നഷ്ടപ്പെടുകയും, പ്രസ്തുത വാതിലുകൾ തുറക്കുകയും നമ്മൾ ഇത് വരെ കാണാത്ത പലതിനെ കാണുകയും ചെയ്യുന്നു. ദൈവം, പിശാചു, യക്ഷി, പ്രേതം .....എന്നിങ്ങനെ ഉള്ളതൊന്നും ഇല്ലാ എന്നുള്ളതല്ല സത്യം, പരിപൂര്ന്ന ബോധത്തിൽ നമുക്ക് അവയെ കാണാൻ പറ്റില്ല എന്നുള്ളതാണ് .

Wednesday, 18 February 2015
ഓരോ ജാതി മനുഷ്യർ
ജാതിയുടെ കാര്യത്തിൽ മാത്രമല്ല ഭാഷയുടെ കാര്യത്തിലും മനുഷ്യൻ വൈജാത്യം കാണിച്ചു എന്നുള്ളത് നേരാണ്. രണ്ടു പേരിൽ തുടങ്ങിയ മനുഷ്യൻ, ആദ്യകാലത്ത് ഭാഷയില്ലാതെ മൃഗങ്ങളെ പോലെ തന്നെ ആവും ജീവിച്ചത് എന്ന് വിചാരിക്കുന്നതാണ് ശരി. പക്ഷെ ഭാഷ എന്ത് കൊണ്ടു പലരിലും പല രീതിയിൽ ആയി പോയി എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. അതിനു ജീവ ശാസ്ത്ര പരമായ കാരണങ്ങൾ വല്ലതും ഉണ്ടെങ്കിൽ അത് എന്താണ്. ആകാശത്തേക്ക് നടന്നു കയറാനുള്ള മനുഷ്യന്റെ ശ്രമത്തെ പരാജയപ്പെടുത്തി അവൻ ഭൂമിയിൽ അങ്ങോളം ഇങ്ങോളം അലയാൻ വേണ്ടി ദൈവം ചെയ്തതാണ് ഈ പല പല ഭാഷകളുടെ രീതി എന്നതിൽ നിന്ന്, ദൈവത്തിന്റെ പേര് ഒഴിവാക്കിയാൽ അതിൽ യുക്തി ഗതമായ എന്തൊക്കെയോ ഉണ്ട് എന്ന് നമുക്ക് മനസ്സിലാകും. നമ്മുടെ സൌകര്യത്തിനു വേണ്ടി നമുക്ക് ഇതിനെ തിരിച്ചിടാവുന്നതാണ്. അതായത് പല പല ഭാഷകളോ, പല പല മതങ്ങളോ ഉണ്ടായത്, മനുഷ്യൻ, താൻ നിന്ന സ്ഥലത്ത് തന്നെ സ്ഥിരമായി നിൽകില്ല, താൻ സഞ്ചരിച്ചു കൊണ്ടെ ഇരിക്കും എന്ന രീതിയിൽ ജീവിക്കാൻ തുടങ്ങിയ കാലത്തായിരിക്കണം. കൂട്ടം തെറ്റിപ്പോയ കുട്ടികൾ, ഭാഷയുടെ ഉത്ഭവത്തിനു മുന്നേ ആണ് കൂട്ടം തെറ്റിയത് എങ്കിൽ അവർക്ക് പ്രത്യേക ഭാഷകളും തദ്വാരാ പ്രത്യേക മതങ്ങളും ഉണ്ടാവാൻ സാധ്യത ഏറെ ആണ്. ലോകത്ത് നിന്ന് ജാതി മുഴുവൻ ഇല്ലാതായാലും, മനുഷ്യന്റെ ആകാരത്തിലുള്ള വ്യത്യാസം, ഭാഷ ഇവ പല ജനതകളിൽ പല രീതിയിൽ ആയിരിക്കുക തന്നെ ചെയ്യും. ക്രൂരത നമ്മുടെ മനസ്സിൽ ഉണ്ടെങ്കിൽ സംഘർഷങ്ങൾ ഉണ്ടാകാൻ അതും ഒരു കാരണമായി തുടരും. ചിലർക്ക് ജാതി മതങ്ങൾ ഒരു പോലെ ആകണം എന്നെ നിഷ്കർഷയുള്ളൂ. എല്ലാവരുടെയും രാഷ്ട്രീയം ഒരു പോലെ ആകണം എന്ന് അവർ വാശി പിടിക്കുന്നില്ല. രാഷ്ട്രീയ വൈജാത്യങ്ങൾ ആണല്ലോ ലോകത്ത് ഇക്കാലത്ത് ഏറ്റവും സംഘർഷങ്ങൾ ഉണ്ടാക്കുന്നത്. മതങ്ങളും, രാഷ്ട്രീയങ്ങളും എല്ലാം മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ള ചട്ടുകങ്ങൾ തന്നെ ആയിരുന്നു എന്നും.
മതങ്ങളും ഭാഷകളും തമ്മിൽ പ്രകടമായ ഒരു ആന്തരിക ബന്ധം ഉണ്ടെന്നു പല സോഷ്യോ ലിങ്കുസ്ടിക് ഗവേഷകരും പറഞ്ഞിട്ടുണ്ട്. പല മതങ്ങളും, ഭാഷ എന്നത് ദൈവികമായ ഒരു സിദ്ധി ആണെന്ന് വിശ്വസിച്ചു പോന്നു. പല മതങ്ങളിലും ഭാഷയ്ക്ക് പ്രത്യേക ദൈവങ്ങൾ തന്നെ ഉണ്ട്. ഭാഷക്കും മതത്തിനും ഇടയിൽ നില നിന്ന ഈ ആന്തരിക ബന്ധവും, അതിനെ കുറിച്ചുള്ള പഠനങ്ങളും , ഒരു സെകുലർ ലോകത്ത് തമസ്കരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന നര വംശ ശാസ്ത്രജ്ഞരും ഉണ്ട്.
അതീന്ദ്രിയ ശക്തികളുമായുള്ള ആശയ വിനിമയം ലോകത്ത് എന്നും ഉണ്ടായിരുന്നു. ഈ അതീന്ദ്രിയ ശക്തികളുടെ ഘനീഭവിച്ച രൂപങ്ങളത്രേ പ്രാചീന ഗുഹകളിലും മറ്റും കണ്ടു വരുന്ന വിചിത്ര ജീവികളുടെ ചിത്രങ്ങൾ. അതീന്ദ്രിയ ശക്തികളുമായി ആശയ വിനിമയം നടത്താനും, ഏതൊരു സമൂഹത്തിലും ഒരു പ്രത്യേക വിഭാഗം തന്നെ ഉണ്ടായിരുന്നു. അവർ തങ്ങളുടെ ഉന്മാദാവസ്ഥയിൽ ഉരുവിട്ട് കൊണ്ടിരുന്ന അർത്ഥ രഹിതം എന്ന് വിശ്വസിക്കാവുന്ന മന്ത്രങ്ങളും, അവരുടെ മുന്നിൽ ഈ അതീന്ദ്രിയ ശക്തികളെ പ്രതിനിധീകരിക്കാൻ വേണ്ടി സ്ഥാപിക്കപ്പെട്ട ഫെടിഷ് വസ്തുക്കളും ആകാം പിന്നീട് വ്യക്തമായ ഭാഷയായി രൂപപ്പെട്ടത്.
ഇവയൊക്കെ അനുമാനങ്ങൾ മാത്രമെങ്കിലും, ഭാഷയുടെ ഉറവിടത്തെ കുറിച്ചുള്ള നരവംശ ശാസ്ത്ര പരമായ പഠനത്തിൽ ഇതിനും സ്ഥാനമുണ്ട് എന്നും, ഭിന്ന ജാതികൾ അപകടങ്ങൾ എങ്കിൽ ലോകത്ത് ഇന്ന് നില നില്ക്കുന്ന ഭിന്ന ഭാഷകൾ അതിലും ഏറെ അപകടകാരികൾ ആകാൻ അതിലും കൂടുതൽ സാധ്യത ഉണ്ട് എന്നും ദ്യോതിപ്പിക്കാൻ മാത്രമാണ് ഞാൻ ഇത് പറഞ്ഞത്.

Monday, 16 February 2015
കാമുകിയെയോ കാമുകനെയോ നമ്മുടെ സങ്കൽപ്പത്തിനൊത്തു ഉയർത്താനോ താഴ്ത്താനോ ഉള്ള ചില എളുപ്പ വഴികൾ
നമ്മുടെ സമൂഹം നേരിടുന്ന മാരകമായ ഒരു മാനസിക പ്രശ്നമാണ്, കാമുകി, കാമുകൻ , ഭാര്യ , ഭർത്താവ്, എന്നിവർ നമ്മുടെ സങ്കല്പത്തിനൊത്തു ഉയരുന്നില്ല എന്നത്. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴി എന്തെന്ന് എന്റെ ദുഷ്ട ബുദ്ധിയായ ഒരു സുഹൃത്തിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞത്, സങ്കൽപ്പങ്ങൾ വേണ്ടാ എന്ന് വെക്കുന്നതാണ് നല്ലത് എന്നാണു. ഇത്തരം വിഡ്ഢിത്തങ്ങൾ ഒന്നും ബുദ്ധി ജീവികളായ നമ്മെ പോലെ ഉള്ളവർക്ക് അംഗീകരിക്കാൻ പറ്റില്ല. സാമാന്യ വിഡ്ഢിത്തം ഉള്ളവർക്ക് പോലും പോലും ഇത് ഒട്ടും അനുവദിച്ചു കൊടുക്കാൻ ആവുമെന്നു തോന്നുന്നില്ല.. സങ്കൽപ്പങ്ങൾ ഇല്ലാത്ത മനുഷ്യനോ. അങ്ങനെ ഒരുത്തനെയോ അല്ലെങ്കിൽ ഒരുത്തിയെയോ ഇന്ന് വരെ ആരും ജനിപ്പിച്ചിട്ടില്ല ഇനി ആരും ജനിപ്പിക്കാൻ പോകുന്നുമില്ല . ആകെ ഉള്ളത് നമ്മുടെ അടുത്തുള്ള മന്ദ ബുദ്ധിയായ വ്യാകരണൻ എന്ന പയ്യൻ മാത്രം. (ഇങ്ങനെ ഒരു പേരോ എന്ന് അത്ബുധം കൂറുന്ന വരോട്...സംഗതി സത്യമാണ്. പേരിടുന്ന സമയത്ത് ആരെങ്കിലും വ്യാകരണം ഉണ്ടാകുമോ ഇല്ലാതിരിക്കുമോ എന്നൊക്കെ ചിന്തിക്കാറുണ്ടോ. ഇവിടെ അടുത്തുള്ള വേലായുധനും ശ്യാമളയും മകൾക്ക് പേരിട്ടത് അവരുടെ പേരിന്റെ ആദ്യ അക്ഷരങ്ങൾ ആണ്. അതിലൊന്നും നമുക്ക് എതിർപ്പ് പറയാൻ പറ്റില്ല. ഓരോരുത്തരുടെ സൗകര്യം.)
അപ്പോൾ പറഞ്ഞു വന്നത് അതൊന്നും അല്ല. സങ്കല്പത്തിന്റെ പ്രശ്നം. നമ്മുടെ സങ്കല്പതിനോത്തു മറ്റേ ആളെ എങ്ങനെ ഉയർത്താൻ പറ്റും എന്ന ചോദ്യം. മൊബൈൽ ഫോണിലൂടെ, ശബ്ദം മാത്രം കേട്ട് പ്രണയിച്ച ഒരുത്തൻ ആളെ നേരിട്ട് കണ്ടപ്പോൾ , തന്റെ സങ്കല്പ്പതിനോത്തു ഉയർന്നില്ല എന്ന കാരണം പറഞ്ഞു മുങ്ങിയതായി ഈ അടുത്തു പത്രത്തിൽ വായിച്ചു. നാടുകാര് അവനെ അങ്ങനെ മുങ്ങാൻ വിടരുതായിരുന്നു. പക്ഷെ എന്ത് ചെയ്യാം, സങ്കല്പതിനോത്തു മറ്റൊരാളെ ഉയർത്താനുള്ള വിദ്യകൾ നാട്ടു കാർക്ക് അറിയില്ലെങ്കിൽ അവർ മറ്റെന്തു ചെയ്യാനാണ്. നമ്മുടെ നാട്ടിലെ ഗണേശൻ പറഞ്ഞത് രണ്ടു പൂശിയാൽ അവന്റെ സങ്കൽപ്പങ്ങൾ കുറഞ്ഞു കുറഞ്ഞു, മറ്റേതിന്റെ നിലവാരത്തിൽ എത്തും എന്നാണു. പക്ഷെ അഹിംസാ വിശ്വാസികളായ നമുക്ക് അതും അംഗീകരിക്കാൻ പറ്റില്ല.
ഒരാളെ നമ്മുടെ സങ്കല്പതിനോത്തു ഉയർത്താൻ ആദ്യം വേണ്ടത് നമ്മുടെ സങ്കൽപം എന്താണ് എന്ന് അറിയുകയാണ്. നമ്മുടെ പ്രശ്നത്തിലെ ഏറ്റവും വലിയ പ്രശ്നവും അത് തന്നെയാണ്. കാരണം പലർക്കും സങ്കൽപം എന്ന ഒന്ന് ഉണ്ടാകുന്നത് തന്നെ എതിരാളിയെ കാണുമ്പോഴാണ്.(എതിരാളി എന്ന വാക്ക് ശത്രു എന്ന അർത്ഥത്തിൽ അല്ല ഉപയോഗിച്ചിട്ടുള്ളത് എന്ന് ശ്രദ്ധിക്കണം. എതിർ ഭാഗത്ത്, അതായത് മുന്നിൽ നില്ക്കുന്ന എന്ന അർത്ഥത്തിൽ മാത്രമാണ്.)
ഇനി നമ്മുടെ സങ്കൽപ്പങ്ങൾ ഒക്കെ ഓ കെ ആണെന്ന് വിചാരിക്കുക. ഇപ്പോൾ നമ്മുടെ എതിരാളി നമ്മുടെ സങ്കല്പത്തിനൊത്തു ഉയർന്നതാണോ എന്നറിയാൻ എന്താണ് വഴി. ഏറ്റവും എളുപ്പ വഴി അവരോടു ചോദിച്ചു നോക്കുകയാണ്. അതായത് എന്റെ സങ്കൽപ്പങ്ങൾ ഇങ്ങനെ ഒക്കെ ആണ്. നിങ്ങളുടെ ആഗ്രഹം എന്തൊക്കെയാണ് എന്ന് അങ്ങോട്ടും, തിരിച്ചും. പക്ഷെ ഇവിടെ ഉള്ള പ്രധാനപ്പെട്ട പ്രശ്നം എന്തെന്നാൽ മനുഷ്യര് ലപ്പിന്റെ കാര്യത്തിൽ ഒരു ആത്മാര്തതയും ഇല്ലാതെ ആണ് സംസാരിക്കുക എന്നതാണ്. ഉത്തമ കുടുംബ ജീവിതമാണ് ഇഷ്ടം എന്ന് ഇവിടെ പറയും, എന്നിട്ട് വൈകുന്നേരം മുഴപ്പിലങ്ങാട് ബീച്ചിൽ കണ്ടവന്റെ കൂടെ കറങ്ങി നടക്കും, മദ്യം കാണുമ്പോൾ ശർധി വരും എന്ന് ഇവിടെ പറയും , ഷാപ്പിൽ വച്ച് ശര്ധിച്ചാൽ, ആ ശർധി അപ്പാട് ഗ്ലാസ്സിൽ ആക്കി കുടിക്കും. (അറുപ്പ് തോന്നിയെങ്കിൽ ക്ഷമിക്കണം. ഇത് ഞാൻ നേരിട്ട് കണ്ടതാണ്. വെള്ളമടിച്ചു പൂസായ ഒരുത്തൻ, ശർധി വരുന്നു എന്ന് മനസ്സിലായപ്പോൾ ഗ്ലാസ് ചുണ്ടോടു അടുപ്പിച്ചു ഒരു തുള്ളി ശർധി പോലും പുറത്തു പോകാതെ ഗ്ലാസിൽ കല്ലക്റ്റ് ചെയ്ത്, വീണ്ടും ഒരൊറ്റ മോന്തൽ. ഇത് കണ്ടു കൊണ്ടു നിന്ന എന്റെ പണം കംപ്ളീട്ട് പോയി. കാരണം ഞാൻ ശര്ധിച്ചു. നൂറ്റി അമ്പതു രൂപ വിലയുള്ള ചപ്പാത്തിയും കോഴിയും ആണ് ശര്ധിയോടൊപ്പം പോയത്)
ഇത് വരെ പറഞ്ഞ കാര്യങ്ങളും നാട്ടുകാരുടെ അഭിപ്രായങ്ങളും ക്രോടീകരിച്ചു എഴുതിയാൽ, നമ്മുടെ എതിരാളിയെ നമ്മുടെ സങ്കല്പത്തിനൊത്തു ഉയർത്താനുള്ള എളുപ്പ വഴികൾ താഴെ പറയുന്നവയാണെന്ന് മനസ്സിലാക്കാം.
1. എതിരാളിയെ കുറിച്ച് സങ്കലങ്ങളെ ഇല്ലാതിരിക്കുക. (മന്ദ ബുദ്ധികൾക്ക് മാത്രമേ ഇത് സാധ്യമാകൂ എന്ന് നിങ്ങള്ക്ക് തോന്നുന്നെങ്കിൽ ക്ഷമിക്കുക)
2. വലിയ സങ്കൽപം ഉള്ളവനെ രണ്ടു പൂശു പൂശി, സാധാരണ സങ്കൽപത്തിലേക്ക് താഴ്ത്തി കൊണ്ടു വരിക. (ഏറ്റവും പ്രായോഗികമായ ഒരു നടപടി ഇത് തന്നെ ആയിരിക്കും. നമ്മുടെ വ്യവസ്ഥാപിത വിവാഹത്തിൽ നാം ഇത് തന്നെ ആണ് ചെയ്യുന്നത്. പൂശുക എന്ന പ്രവർത്തി ഇല്ലെങ്കിലും, രണ്ടു പേരുടെ സങ്കൽപ്പങ്ങൾ ഇടിഞ്ഞു പൊളിഞ്ഞു താഴെ വീഴുന്നത് നമ്മൾ മിക്കപ്പോഴും കാണുന്നതും, സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്നതും ആണല്ലോ)
3. നമ്മുടെ സങ്കല്പ്പങ്ങളെ കുറിച്ച് വ്യക്തത വരുത്തുക. പരസ്പര ആശയ വിനിമയത്തിലൂടെ അത് മനസ്സിലാക്കി , അതിൽ കുറ്റങ്ങളും കുറവുകളും എന്തെങ്കിലും ഉണ്ടെങ്കിൽ, പണത്തിലൂടെ അതിനെ മേക്ക് അപ്പ് ചെയ്യാൻ പറ്റുമോ എന്ന് പരിശോധിക്കുക. ഈ സങ്കൽപം എന്നത് പണം കൊടുത്തു വാങ്ങാൻ കിട്ടുന്ന സാധനം തന്നെയാണ് എന്ന് ആര്ക്കാണ് അറിഞ്ഞു കൂടാത്തത്.

Sunday, 15 February 2015
ഇനി ഞാൻ എഴുതില്ല
അടച്ചിട്ട മുറിയിൽ
ഞാൻ എഴുതുമ്പോൾ
ചുറ്റിലും ശ്മശാന മൂകതയാണ്
എഴുത്ത് എന്നത്
ശബ്ദത്തെ നിരാകരിക്കലാണ്.
ലോകത്തോട് നേരിട്ട്
സംസാരിച്ചു കൊണ്ടിരുന്ന മനുഷ്യൻ
പെട്ടന്ന് ശബ്ദത്തിന്റെ
വ്യർതത മനസ്സിലാക്കുന്നു.
നിശബ്ദതയുടെ എഴുത്തുകളിലേക്ക്
അയാൾ പിൻ വലിയുന്നു.
ശബ്ദത്തെ പേടിക്കുന്ന മനുഷ്യൻ
പൊതുവേദികളിൽ തന്റെ എഴുത്ത്
ശബ്ദമായി തകരുമ്പോൾ
വിഹ്വലനായി നോക്കി നിൽക്കുന്നു
ഞാൻ എഴുതുമ്പോൾ
ചുറ്റിലും ശ്മശാന മൂകതയാണ്
എഴുത്ത് എന്നത്
ശബ്ദത്തെ നിരാകരിക്കലാണ്.
ലോകത്തോട് നേരിട്ട്
സംസാരിച്ചു കൊണ്ടിരുന്ന മനുഷ്യൻ
പെട്ടന്ന് ശബ്ദത്തിന്റെ
വ്യർതത മനസ്സിലാക്കുന്നു.
നിശബ്ദതയുടെ എഴുത്തുകളിലേക്ക്
അയാൾ പിൻ വലിയുന്നു.
ശബ്ദത്തെ പേടിക്കുന്ന മനുഷ്യൻ
പൊതുവേദികളിൽ തന്റെ എഴുത്ത്
ശബ്ദമായി തകരുമ്പോൾ
വിഹ്വലനായി നോക്കി നിൽക്കുന്നു
നിങ്ങൾ ഉച്ചത്തിൽ വായിക്കുമെങ്കിൽ
ഇനി ഞാൻ എഴുതില്ല
ഇനി ഞാൻ എഴുതില്ല
Saturday, 14 February 2015
ഈഗോ എന്ന പ്രശ്നം - a short story
ഒരു ഗായകനും ഒരു മടാധികാരിയും ആണ് ഇതിലെ കഥാപാത്രങ്ങൾ. രണ്ടു പേരും മനുഷ്യ സ്നേഹം നിറഞ്ഞു കവിഞ്ഞു പരിസരങ്ങളിലോക്കെ സ്നേഹ വെള്ളപ്പൊക്കം ഉണ്ടാക്കുന്നവർ.
ഒരിക്കൽ ഗായകൻ മേൽ പറഞ്ഞ മടാധികാരിയുടെ മഠത്തിൽ എത്തി പാട്ട് പാടാൻ തീരുമാനിക്കുന്നു. മടാധികാരി സം ദുഷ്ടനായി (സന്തുഷ്ടനായി) ഗായകനെ അതെ വേദിയിൽ വച്ച് പൊന്നാട അണിയിക്കും എന്ന് പ്രഖ്യാപിക്കുന്നു.
രംഗം 1.
ഒരു സ്റെജ് . കർട്ടൻ ഉയരുമ്പോൾ കാണുന്നത് പാട്ടുകാരനും കുടുംബവും(പക്ക മേളക്കാർ ) വെറും പായയിൽ ഉപവിഷ്ടരായിരിക്കുന്നു. ചെണ്ട , മദ്ദളം, ചോറ് വെക്കുന്ന ഒരു വലിയ ചെമ്പു , ഇല താളം, തുംബുരു, എന്നിങ്ങനെ എനിക്ക് പേരറിയാവുന്ന ഉപകരണങ്ങളും, പേരറിയാത്ത വേറെ എന്തൊക്കെയോ വസ്തുക്കളും അവിടെ വിതറിയിട്ടുണ്ട്. പാട്ട് കാരന് അല്പം പുറകെ ആയി മടാധിപതി, സാരി പോലെ ഉള്ള എന്തോ ഒന്ന് കയ്യിൽ പിടിച്ചു ഒരു കസേരമേൽ ഇരിക്കുന്നുണ്ട്. ഇത് പൊന്നാട ആണെന്ന് പിന്നീട് മനസ്സിലാകും.)
ഉച്ചഭാഷിണിയിൽ നിന്ന് എന്തൊക്കെയോ അപശബ്ദങ്ങൾ കേൾക്കുന്നു.
ഹലോ. ഹലോ. മൈക്ക് ടെസ്റ്റിംഗ്. മൈക്ക് ടെസ്റ്റിംഗ്. ഹലോ. ഹലോ.
മാന്യ സുഹൃത്തുക്കളെ. നമ്മുടെ അഭിവന്ദ്യ ഗായകൻ A സ്റെജിൽ നിലത്തിരിക്കുകയും, അഭിവന്ദ്യ ഗുരു B കസേരയിൽ പൊന്നാട കയ്യിൽ പിടിച്ചു ഇരിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് ഏവർക്കും കാണാമല്ലോ. ഇതെന്തിനാണ് എന്ന് നിങ്ങൾക്ക് മനസ്സിലായി കാണും. മനസ്സിലാകാത്തവർക്ക് വേണ്ടി ഞാൻ ഒരിക്കൽ കൂടി അത് ആവർത്തിക്കുകയാണ്. മനുഷ്യ സ്നേഹത്തിന്റെ കൊട്ടയായ ഗായകനെ എന്നെങ്കിലും ആദരിക്കണമെന്ന് നമ്മുടെ ഗുരു മുൻപേ തീരുമാന്ച്ചതാണ്. അത് പോലെ മനുഷ്യ സ്നേഹത്തിന്റെ മറ്റൊരു കൊട്ടയായ നമ്മുടെ ഗുരു സവിധത്തിൽ പാട്ട് പാടണം എന്ന് ഗായകനും മുൻപേ തീരുമാനിച്ചതതാണ്. ഇതാ ആ അസുലഭ സന്ദർഭം ഒന്നിച്ചു വന്നിരിക്കുകയാണ്. ഗുരു ഏതാനും നിമിഷങ്ങൾ ക്കുള്ളിൽ ഗായകനെ പൊന്നാട അണിയിക്കുന്നതായിരിക്കും. അതിനു ശേഷം ഗായകൻ ഇവിടെ കച്ചേരി നടത്തുന്നതായിരിക്കും.
സ്റെജിൽ കസേരയിൽ ഇരുന്ന B , ഗായകനിലേക്കുള്ള ദൂരം മനസ്സിൽ കണക്കു കൂട്ടി നോക്കുന്നു.
(ആത്മ ഗതം) ഒരു മീറ്ററോളം ഉണ്ടല്ലോ. ഇവിടെ നിന്ന് കൈ നീട്ടി പൊന്നാട അണിയിക്കാൻ ബുദ്ധിമുട്ടാണ്. എണീറ്റ് അങ്ങോട്ട് പോയി അവനെ ഇത് അണിയിക്കാൻ എനിക്ക് വലിയ തിരക്കൊന്നും ഇല്ല. അവൻ ഇങ്ങോട്ട് വരട്ടെ.
(താൻ റെഡി ആയിരിക്കുന്നു എന്ന രീതിയിൽ ഗുരു പൊന്നാട കയ്യിൽ ഉയർത്തി പിടിച്ചിരിക്കുന്നു.)

നിലത്തിരുന്ന ഗായകൻ A ഇടം കണ്ണ് കൊണ്ടു പിന്നോട്ടേക്ക് നോക്കുന്നു.
(ആത്മ ഗതം) കിഴവൻ അവിടെ നിന്ന് എഴുന്നെൽക്കേണ്ട ഭാവം ഒന്നും ഇല്ല എന്ന് തോന്നുന്നു. എന്ത് പൊന്നാട. വേണമെങ്കിൽ ഇങ്ങോട്ട് വന്നു ഇട്ടു തരട്ടെ. എനിക്ക് അങ്ങോട്ട് എഴുന്നേറ്റു പോകാനൊന്നും പറ്റില്ല
ഏകലവ്യന്റെ തപസ്സിലെത് പോലെ ഏതാനും നിമിഷങ്ങൾ. ലോകത്ത് ഒന്നും സംഭവിക്കുന്നില്ല. കാണികൾ ശ്വാസം പിടിച്ചു ഈ അസുലഭ ദൃശ്യത്തിനു ദൃക് സാക്ഷികളാകാൻ പോകുകയാണ്. പിന്നിൽ നിന്ന് എവിടെ നിന്നോ ഒരു ചൂളം വിളി കേട്ടത് പോലെ. ഓ. അല്ല. കാറ്റടിച്ചത്, സമീപത്തുള്ള ആലിലകളിൽ തട്ടി ഉണ്ടായ ശബ്ദമാണ്. ഇങ്ങനെ ഉള്ള അവസരങ്ങളിൽ ഏതു ശബ്ദവും ഒരു കൂക്കി വിളിയായി നാം തെറ്റി ധരിച്ചു പോകാൻ ഇടയുണ്ട്. നിമിഷങ്ങൾ അങ്ങനെ കടന്നു പോകുന്നു. ഉച്ച ഭാഷിണിയിൽ നിന്ന് വീണ്ടും അപ ശബ്ദങ്ങൾ
ഹലോ. ഹലോ. ഇനി ഏതാനും നിമിഷങ്ങൾ മാത്രം (ഭാഗ്യക്കുറി ടിക്കറ്റ് വിറ്റു നടന്ന ആളാണെന്നു തോന്നുന്നു ഈ മൈക് കാരാൻ )
പക്ഷെ ആ അസുലഭ സന്ദർഭം വീണ്ടും വന്നെത്തിയില്ല. മൈക് കാരന്റെ ആദ്യത്തെ പ്രഖ്യാപനത്തിന് ശേഷം ഇപ്പോൾ ഒരു പത്തു മിനുട്ട് എങ്കിലും കഴിഞ്ഞിരിക്കും. വീണ്ടും ആലിലകളിൽ തഴുകി വരുന്ന കാറ്റിന്റെ ശബ്ദം. പക്ഷെ ഈ പ്രാവശ്യം അത് അനേകം ആലിലകളിൽ തഴുകി വരുന്നത് പോലെ. ഓ. അല്ല ഇത് കൂക്കി തന്നെയാണ്.
സ്റെജിൽ ഏകലവ്യ പരിതസ്ഥിതി മാറി വരുന്നത് പോലെ തോന്നുന്നു. പക്ക മേളക്കാരിൽ ആരോ ഗായകന്റെ നേരെ എന്തോ ആംഗ്യം കാണിക്കുന്നു. പകുതി കുപ്പായമിട്ട വേറൊരു മനുഷ്യൻ ഗുരുവിന്റെ ചെവിയിൽ എന്തോ മന്ത്രിക്കുന്നു.
മൈകിൽ വീണ്ടും പ്രഖ്യാപനം.... ഇതാ ആ അസുലഭ നിമിഷം വരികയായി.
കസേരയിൽ ഇരുന്ന B യുടെ കൈ പൊന്നാട അടക്കം നീണ്ടു വരുന്നു (ഇയാളുടെ കൈക്ക് ഇത്ര മാത്രം നീളമുള്ളത് നാം അപ്പോഴാണ് മനസ്സിലാക്കുന്നത്). പക്ഷെ കസേരയിൽ നിന്ന് തന്റെ ചന്തി ഒരു തുള്ളി പോലും ഉയർന്നു പോകാതിരിക്കാൻ B പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് എന്നത് അദ്ധേഹത്തിന്റെ ഭാവത്തിൽ നിന്ന് മനസ്സിലാക്കാം.
അതെ സമയം മുന്നില് നിലത്തിരിക്കുകയായിരുന്ന A അല്പം ഒന്ന് ചരിയുന്നതാണ് (ആനയുടെ ചരിയൽ അല്ല) നാം കാണുന്നത്. അവിടെയും സ്വന്തം ചന്തിയുടെ കാര്യത്തിൽ സ്റ്റാറ്റസ്കോ നില നിർത്താൻ ഗായകനും ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോൾ ഗായകന്റെ പുറവും, പൊന്നാടയുടെ അറ്റവും തൊട്ടു വരുന്നുണ്ട് എന്ന് കാണികളായ നമുക്ക് മനസ്സിലാകുന്നു. ഉടൻ ഗായകൻ തന്റെ കൈ കൊണ്ടു തന്നെ പൊന്നാട ശരീരത്തിൽ ചുറ്റി ചാരിതാര്ത്യനാകുന്നു. കാണികൾ ഒന്നടങ്കം കയ്യടിക്കുന്നു.
ആകാശത്ത് നിന്ന് എവിടെ നിന്നോ അശരീരി പോലെ ഒരു പൊട്ടിച്ചിരി കേൾക്കുന്നു
(വിദേശത്ത് താമസിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞ കഥയാണ് ഇത് )
Thursday, 12 February 2015
സംവരണത്തെ കുറിച്ചുള്ള കോലാഹലങ്ങൾ
അവശതക്കു കൊടുക്കുന്ന അംഗീകാരങ്ങളെ പൊതുവെ നമ്മുടെ സമൂഹം നിരുൽസാഹപ്പെടുത്തുന്നില്ല എന്നാണു ഞാൻ മനസ്സിലാക്കിയത്. അഗതികളായ വൃദ്ധർക്ക് കൊടുക്കുന്ന പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ...എന്നിവ കൂടാതെ, ബസ്സുകളിൽ വൃദ്ധർക്ക് പ്രത്യേക സീറ്റ്, റെയിൽവേ ടിക്കറ്റ് നിരക്കിലെ കുറവ്.....എന്നിങ്ങനെ പല പല സംവരണങ്ങളും കാലാ കാല മായി നമ്മുടെ പരിഷ്കൃത സമൂഹം അവശർക്ക് കൊടുത്തു കൊണ്ടിരിക്കുന്നത് തന്നെ ആണ്. പക്ഷെ സമൂഹത്തിൽ ബുദ്ധി പരമായി താഴെ കിടക്കുന്ന ജാതികൾക്കു അത്തരം ഒരു സംവരണം കൊടുക്കുന്നതിനെ, അതിൽ ജാതി പേര് ചേർത്ത് എന്ന കാരണം കൊണ്ടു മാത്രം ചിലര് എതിര്ക്കുന്നത് കാണുന്നു. പ്രസ്തുത ജാതികളുടെ പേര് മാറ്റി അതിനു പകരം എ ബീ സീ ഡീ എന്നീ പദങ്ങൾ ചേർത്തിരുന്നു എങ്കിൽ അവർക്ക് ഇത്രയും എതിർപ്പുകൾ ഉണ്ടാകുമായിരുന്നില്ല എന്ന് ഞാൻ സംശയിക്കുന്നു. അധകൃതർ തങ്ങുടെ ജാതി പേര് സ്വയം തിരഞ്ഞെടുത്തത് അല്ല. നീച ജാതികളെ ഉച്ച ജാതികളിൽ നിന്ന് അകറ്റി നിർത്താൻ വേണ്ടി ഒരു കാലത്ത് ഉയർന്ന ജാതികൾ ഉപയോഗിച്ച ലേബൽ മാത്രമായിരുന്നു ജാതി പേരുകൾ. ഉന്നത ജാതിയിലുള്ളവർ നികൃഷ്ടം എന്ന് ധരിച്ച തൊഴിലുകളിൽ അവരെ തളച്ചിടുകയും ചെയ്തു. ഇപ്പോൾ അവരാണ് ആവശ്യപ്പെടുന്നത് നിങ്ങൾ ജാതി പേര് നിങ്ങളുടെ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കണം എന്ന്. അതിനോട് കൊമ്പൻസെറ്റ് ചെയ്യാനായി നാം നമ്മുടെ പേരിന്റെ അറ്റത്തുള്ള വാലുകൾ ഒഴിവാക്കാം എന്ന്. അതായത് നമ്മൾ നമ്മുടെ പേരിന്റെ വാല് മുറിക്കാം, നിങ്ങൾ സംവരണം വേണ്ടെന്നു വെക്കണം എന്ന്. സംസ്കൃതം നിങ്ങൾ എന്ത് കൊണ്ടാണ് പഠിക്കാത്തത് എന്ന് അവരുടെ മുഖത്ത് നോക്കി ചോദിക്കുന്നതും, ഒരു കാലത്ത് അവരെ സംസ്കൃതം പഠിക്കാൻ അനുവദിക്കാതിരുന്നവർ ആണെന്ന കാര്യവും ഇത്തരുണത്തിൽ ഓർക്കുന്നത് നന്നായിരിക്കും. ഇത് സംഘടിതമായ ഒരു നീക്കത്തിന്റെ തുടക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിങ്ങൾ ഇന്നുള്ള നിലയിൽ തന്നെ നിന്നാൽ മതി. സംവരണ സൌകര്യത്തോടെ വളര്ന്നു വലുതാകുകയോന്നും വേണ്ട എന്ന് പറയുന്നത് പോലെ. ആമ, മുയലിനോടു ഒപ്പം ഓടി ജയിക്കണം എന്ന് പറയുന്നത് പോലെ.
caste name as a label
എന്റെ കുടുംബത്തിൽ മന്ദ ബുദ്ധിയായ ഒരു കുട്ടിയുണ്ട്. അവനെ നമ്മുടെ സമൂഹം പരിചരിക്കേണ്ടത് നീതിയാണ്. പക്ഷെ ഞാൻ അത് ആവശ്യപ്പെടാത്തത് അങ്ങനെ പലരും ഇവിടെ ഉണ്ട് എന്നതും, അവരെ പരിചരിക്കാൻ മറ്റു പലരും ഉണ്ട് എന്നത് കൊണ്ടും ആണ്. പക്ഷെ ഞാൻ ഇവിടെ പറഞ്ഞവരുടെ സ്ഥിതി അങ്ങനെ അല്ല. സമൂഹത്തിൽ നിന്ന് അകലെ ആരാലും ശ്രദ്ധിക്കപ്പെടാതെ ആരുടേയും കരുണ കിട്ടാതെ ജീവിക്കുന്ന ഒരു വിഭാഗമാണ് ഇത് എന്ന് എല്ലാവര്ക്കും അറിയാം. അവർക്ക് വേണ്ടിയും അവരെ പോലെ ഉള്ള ചിലര്ക്ക് വേണ്ടിയും നാം സംവരണം തുടരണം എന്നാണു ഞാൻ പറയുന്നത്. അത് സാധ്യമാകാൻ അവരുടെ പുസ്തകത്തിൽ അവരുടെ ജാതി പേര് ഉണ്ടായേ പറ്റൂ. ഒരു ലേബൽ പോലെ. അതിൽ കൂടുതൽ അർഥം അതിനു കൊടുക്കാതിരിക്കുക. അവർ കുറച്ചൊന്നു ഇരിക്കാവുന്ന സ്ഥിതിയിൽ എത്തിയാൽ നമുക്ക് ആ ലേബൽ മാറ്റാം. പക്ഷെ ആഡിയത്വത്തിന്റെ ചിന്നമായി ജാതി പേര് ഉപയോഗിക്കുന്നത് തിന്മ തന്നെയാണ്.
ഇത് ആരോഗ്യമുള്ള ഭിക്ഷക്കാരന്റെ കഥയല്ല. ഒരു ആരോഗ്യവും ഇല്ലാത്ത , ഞാൻ പരിചയപ്പെട്ട ആദിവാസിയുടെ കഥയാണ്. അവനോടും നിങ്ങൾ പറയുന്നത് ആരോഗ്യവാനായ നിങ്ങളോടൊപ്പം ഓടി ജയിക്കാനാണ്. ഇത് വല്ലാത്ത ക്രൂരതയാണ്. ഈ ക്രൂരതയുടെ മറ്റൊരു രൂപമാണ് വൃദ്ധൻ മാരോടും നാം കാണിക്കുന്നത്. അത് ഈ പേജുകളിലൂടെ നിരാകരിക്കുന്ന മനുഷ്യര് അത്രയേറെ പരിതാപകരമായ ചുട്ടു പാടുകളിൽ ജീവിച്ചു വളര്ന്നു വരുന്നവരോട് കരുണ കാണിക്കുന്നില്ല എന്നത് എന്നെ അത്ഭുത പ്പെടുത്തുന്നു. നമ്മുടെ സംവരണങ്ങൾക്ക് പാളിച്ചകൾ ഏറെ ഉണ്ട്. അത് ശരിയാക്കുന്നതിനു പകരം, ബുധിയില്ല്ലാതെ പരിതാപകരമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന ഒരു വിഭാഗത്തെ മുഴുവൻ തകർത്തു കളയണം എന്നാണു താങ്കള് പറയുന്നത്. അപ്പോൾ നിങ്ങൾ പറയുന്നു, ഇതൊക്കെ ഓരോരുത്തരുടെയും കഴിവും കഴിവ് കേടും നോക്കി ചെയ്താൽ പോരെ എന്ന്. അങ്ങനെ ഉള്ള ഒരു സമൂഹമായിരുന്നു നമ്മുടേത് എങ്കിൽ സംവരണത്തിന്റെ ആവശ്യമേ ഇല്ലായിരുന്നു. ജാതി ശാപം തന്നെയാണ്. അത് ഇല്ലാതാക്കാൻ ഈ അധകൃതരെ ഉയർത്തി കൊണ്ടു വരുന്നതിലൂടെയെ പറ്റൂ. അല്ലാതെ ആദിവാസി എന്ന സമൂഹം തികച്ചും പരിതാപകരമായ നിലയിൽ നില്ക്കുന്നത് അനുവദിച്ചു കൊണ്ടു നമുക്ക് ജാതി ശാപമാണ് എന്ന് പറയാൻ പറ്റില്ല. അവനെ ആദ്യം കൈ പിടിച്ചു ഉയര്ത്തുക. എന്നിട്ട് അവനോടു പറയുക. ഇനി നിനക്ക് ജാതിയില്ല. നീയും എന്നോട് തുല്യതയിൽ എത്തി കഴിഞ്ഞു എന്ന്

വ്യക്തി വികാസത്തിലൂടെ മോക്ഷം സാധ്യമാണോ
സമൂഹം മുഴുവൻ തിന്മയിൽ കുളിച്ചു പോയി എന്നാണു നമ്മിൽ പലരും വിശ്വസിക്കുന്നത്. നമ്മൾ തിരഞ്ഞെടുക്കുന്ന മനുഷ്യര് തിന്മയുടെ മൂർതീകരണ മായി മാറി പോകുന്നത് എന്ത് കൊണ്ടാണ്. സ്വത്തു എന്നത് അതിന്റെ പ്രധാനപ്പെട്ട ഒരു കാരണമാണ് എന്ന് എനിക്ക് തോന്നുന്നു. ക്രിസ്തുവിനും മാർക്സിനും അറിയാവുന്ന മഹത്തായ ഒരു കാര്യം. ഒട്ടകത്തിന്റെ കഥയും, സ്വകാര്യ സ്വത്തിന്റെ ഉത്ഭവത്തെ കുറിച്ച ലേഖനവും യഥാർത്ഥത്തിൽ ഒരേ കഥയുടെ രണ്ടു രൂപങ്ങൾ മാത്രമാണ്. സ്വത്തുക്കലോടുള്ള മനുഷ്യന്റെ ആസക്തിയാണ് തിന്മയുടെ ആദി രൂപം. അതിൽ ലൈങ്ങികത പോലും ഉണ്ടെന്നു, സ്വകാര്യ സ്വത്തില്ലാതെ ജീവിച്ച മനുഷ്യന്റെ കാലഘട്ടത്തെ കുറിച്ച് പഠിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നു. പക്ഷെ എന്റെ ഈ പ്രസ്താവന പലരെയും പ്രകോപിപ്പിക്കുന്നു. സ്വകാര്യ സ്വത്തിനോടുള്ള ഈ ആസക്തി നമ്മുടെ സദാചാരങ്ങളിലും പ്രതിഫലിക്കുന്നു എന്ന് പറയുന്നത് പലരെയും പ്രകോപിപ്പിക്കുന്നു.
സ്വകാര്യ സ്വത്തിനെ ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമവും ലോകത്ത് ഇന്ന് വരെ പരാജയപ്പെട്ടു പോയിട്ടേ ഉള്ളൂ. ആ ഒരൊറ്റ കാരണം കൊണ്ടാണ് പിന്നീട് ലോകത്ത് അത്തരം ഒരു ശ്രമം ഇല്ലാതെ പോയത്. പക്ഷെ വളര്ന്നു കൊണ്ടിരിക്കുന്ന മനുഷ്യൻ അത്തരം ഒരു ശ്രമം ഉപേക്ഷിച്ചു പോയത് നമ്മെ അല്ബുധപ്പെടുതെണ്ടാതാണ്.
നന്മയുടെ മൂർത്തികൾ ഈ അവസ്ഥയിലും നമ്മുടെ മുന്നില് ജനിച്ചു വീഴുന്നുണ്ട്. അവരെ ആണ് നാം ഭരണാധികാരികൾ ആക്കുന്നത്, അല്ലെങ്കിൽ ആക്കേണ്ടത്. അവരുടെ സ്വച്ഛമായ ജീവിത രീതിയും, കുറ്റങ്ങൾക്ക് നേരെയുള്ള ക്രിയാത്മക തീരുമാനങ്ങളും മാത്രമേ ഒരു സമൂഹത്തെ ഇനി രക്ഷപ്പെടുതുകയുള്ളൂ. എല്ലാ മനുഷ്യരെയും സുദർശന ക്രിയയിലൂടെ രക്ഷപ്പെടുത്തി കളയാം എന്നുള്ള ധാരണ മിഥ്യയാണ്. അതിനു വടിയും എടുത്തു ഒരാള് മുകളിൽ ഉണ്ടാവുക തന്നെ വേണം. ദൈവത്തിനു അത് കഴിയില്ലെങ്കിൽ, മനുഷ്യൻ അത് ഏറ്റെടുക്കുക തന്നെ വേണം
കുറ്റവും ശിക്ഷയും
തലവാചകം പ്രസിദ്ധമായ ഒരു ആഖ്യായികയുടെ പേര് ആയി പ്പോയത് യാദൃശ്ചിക മെങ്കിലും, ഈ ചര്ച്ച പ്രസ്തുത ആഖ്യായികയിലൂടെ പ്രസിദ്ധമായ ഒരു ആശയത്തിലൂടെ തുടങ്ങാമെന്ന് വിചാരിക്കുന്നു. ഐസക് ന്യൂട്ടൻ എന്ന പ്രതിഭയ്ക്ക് തൻറെ ശാസ്ത്ര തത്വങ്ങൾ തെളിയിക്കാൻ ഒന്നോ രണ്ടോ ആളുകളെ കൊല്ലേണ്ടി വന്നാൽ അദ്ദേഹം അത് ചെയ്യണം, എന്ന് മാത്രമല്ല അദ്ധേഹത്തെ അതിന്റെ പേരില് ശിക്ഷിക്കാനും പാടില്ല എന്ന് രസ്കൊൽനികൊവ് എന്ന കഥാ നായകൻ ആത്മാര്തമായും വിശ്വസിച്ചു. ഒരു ഊടു വഴിയിലൂടെ പോകുകയായിരുന്ന നിങ്ങളെ ആക്രമിച്ച മനുഷ്യനെ പ്രതിരോധിക്കാൻ വേണ്ടി നിങ്ങൾ നടത്തുന്ന കൊല പാതകം അങ്ങീകരിക്കാമെന്നു പൊതുവെ നമ്മളെല്ലാവരും വിശ്വസിക്കുന്നു. പത്തോ പതിനഞ്ചോ പേരെ കൊല്ലുമെന്ന് ഭീഷണി പെടുത്തി തടങ്കലിൽ വച്ച ഭീകരനെ വക വരുത്തുന്നതും തെറ്റല്ല. തിന്മകളുടെ വിളനിലവും, സമൂഹത്തിനു അപകടകാരികൾ എന്ന് തെളിഞ്ഞവരുമായ മനുഷ്യരെ ഉന്മൂലനം ചെയ്തെ ഒക്കൂ എന്ന് സോടോമിന്റെ കഥയിലൂടെ ബൈബിളും, സാംസ്കാരിക വിപ്ലവ കാലത്തെ മാവോവും നമുക്ക് കാണിച്ചു തന്നു. കൊലപാതക മെന്ന ഹീനത അത്രയേറെ വെറുക്ക പ്പെടെണ്ട പ്രവൃത്തിയല്ല എന്നല്ലേ ഇതിനർത്ഥം. മറ്റുള്ള കുറ്റങ്ങളുടെ കാര്യത്തിലും ഇത്തരം ഒരു ആപേക്ഷികത സാധ്യമാണോ. അല്ലെങ്കിൽ ഒരു പ്രവർത്തി നീചമെന്നൊ, ശിക്ഷ അർഹിക്കുന്നത് എന്നോ തീരുമാനിക്കുന്നത് ഇതു മാനദണ്ഡം വച്ച് കൊണ്ടാണ്
ഭൂതം
അച്ഛൻ മരിക്കുന്ന സമയത്ത് തലശ്ശേരിയിൽ കുതിര വണ്ടികൾ ഉണ്ടായിരുന്നു. കുതിര വണ്ടിയിൽ കയറിയാണ് നാം വിജനമായ് ശ്മശാന വീതികളിലൂടെ സഞ്ചരിച്ചത്. പാതക്കരികിൽ വെളിച്ചമുള്ള റെയിൽവേ സ്റ്റെഷൻ. പിന്നെ കുറെ കുടിലുകൾ. അതിൽ നിന്ന് എവിടെ നിന്നോ ഞാൻ ഈ പാട്ട് കേട്ടു
'തളിരിട്ട കിനാക്കൾ തൻ
താമര മാല വാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല
വിരുന്നുകാരൻ'
താമര മാല വാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല
വിരുന്നുകാരൻ'
അന്ന് അമ്മക്ക് മുപ്പതു വയസ്സായിരിക്കും.
ഈ പാട്ട് കേൾക്കുമ്പോൾ ഇന്നും ഞാൻ അച്ഛന്റെ മരണം ഓർക്കും. ജീവിച്ചിരിക്കുന്ന അമ്മയെയും
*********************************************************************************************
തലശ്ശേരി അന്ന് ആഫ്രിക്കൻ പായലുകളും പോത്തുകളും മേഞ്ഞു നടക്കുന്ന ഒരു ചളി കുളത്തിന് നടുവിലായിരുന്നു. ഒരറ്റത്ത് ഒരു മുറിവ് പോലെ ഉള്ള നേർത്ത വഴി കടൽ തീരത്ത് അവസാനിക്കുന്നു. അതിന്റെ കരയിൽ വേദനയുടെ ആലസ്യത്തിൽ തളർന്നിരിക്കുന്ന ആശുപത്രി. (ഇവിടത്തെ കട്ടിലുകളിൽ ഒന്നിലായിരുന്നു എന്റെ പിതാവിന്റെ അന്ത്യം. അച്ഛൻ ഇത്ര വേഗം മരിച്ചു പോകുമെന്ന് ആരും കരുതിയിരുന്നില്ല. അച്ഛന്റെ മരണ വാർത്ത അറിഞ്ഞു ഞാൻ ചിരിക്കുകയായിരുന്നത്രേ. അന്ന് മരണം എന്നെ വല്ലാതെ ചിരിപ്പിച്ച ഒരു സംഭവം ആയിരിക്കണം.)
വേദനിപ്പിക്കുന്ന വാർദ്ധക്യം
എന്റെ നാട്ടുകാരിയായ ഒരു സ്ത്രീയുടെ വേദനയാണ് ഞാൻ ഇവിടെ പകർത്തുന്നത്. 85 വയസ്സുള്ള വൃദ്ധ. എട്ടു മക്കൾ. എല്ലാവരും നല്ല സാമ്പത്തിക സ്ഥിതിയിൽ ഉള്ളവർ.
പൂര്ണ്ണമായും ശയാവലംഭിയായ നാൾ മുതൽ അവരെ മക്കൾ ഓരോരുത്തരും ഒരു ഫുട് ബാൾ പന്ത് പോലെ തട്ടി കളിക്കുകയാണ്. ഒരു മാസം ഒരു മകളുടെ കൂടെ നിൽക്കുമ്പോഴേക്കും അവൾ അടുത്ത ആളെ വിളിച്ചു പറയും, അമ്മയെ ഉടൻ കൊണ്ടു പോകണം , അടുത്തത് നിന്റെ ഊഴമാണ് എന്ന്. അങ്ങനെ അങ്ങനെ ആ സ്ത്രീ ഒരു വർഷത്തിൽ 12 മാസം വീടുകൾ മാറി കൊണ്ടിരിക്കുന്നു. ഒരു ഗവര്മെന്റ്റ് ആപ്പീസര്ക്ക് പോലും മൂന്നു വർഷത്തിൽ ഒരിക്കൽ മാത്രമേ വീട് മാറേണ്ടി വരുന്നുള്ളൂ എന്ന് ഓർക്കണം. ഒരിക്കൽ ആ കൂട്ടത്തിലുള്ള ഒരു മകളോട് ഞാൻ അവരുടെ അമ്മയുടെ കാര്യം ചോദിച്ചപ്പോൾ അവര് പറഞ്ഞത് ഇതാണ്. 'നമ്മള് രണ്ടു പേരും ജോലിക്ക് പോകണം. അമ്മ കിടപ്പിൽ തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഒരു മാസം അത് കൊണ്ടു വേറെ ഒരു സ്ത്രീയെ നിർത്തുകയാണ് ഞാൻ ചെയ്യുന്നത്. അവൾക്കു പത്തായിരം രൂപ കൊടുക്കണം. എല്ലാ കാലവും ഇത് പറ്റുമോ.
ശരിയാണ് . അവര് പറയുന്നതിൽ ന്യായമുണ്ട്. ഇങ്ങനെ ഓരോരുത്തരോടു ചോദിച്ചാലും അവർ അവരുടെ വേദനകൾ പറയുകയും അവരുടെ വേദനകളിൽ നമ്മുടെ മനസ്സി ഉരുകി പോകുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഇതിൽ നിന്ന് മനസ്സിലാകുന്നത് വയസ്സായ ഈ സ്ത്രീ തന്നെയാണ് കുറ്റക്കാരി എന്ന് തന്നെ ആണ്. എന്താണ് അവര് ചെയ്ത കുറ്റം എന്ന് ആരെങ്കിലും ചോദിച്ചാൽ ഒരു മറു ചോദ്യം മാത്രമേ ചോദിക്കുവാനുള്ളൂ.
അവർ എന്ത് കൊണ്ടു വയസ്സായി.
അല്ലെങ്കിൽ അവർ എന്ത് കൊണ്ടു ഇത്രയും വയസ്സ് വരെ ജീവിച്ചു.
ശരിയാണ്. സ്വന്തം കാലിലും കയ്യിലും ജീവിക്കാൻ പറ്റാത്തവർ ഇത്രയും വയസ്സ് വരെ ജീവിക്കുന്നത് ക്രൂരത തന്നെയാണ്. പാവപ്പെട്ട മക്കളെ പറഞ്ഞിട്ട് എന്താ കാര്യം.
(നമ്മുടെ അയൽക്കാരിയുടെ നായ ഒരു ദിവസം തളർ വാദം വന്നു വീണു പോയി. ജീവിക്കാൻ യാതൊരു സാധ്യതയും ഇല്ല എന്ന് ഡോക്ടര പറഞ്ഞു. എന്തെങ്കിലും മരുന്ന് കുത്തി വച്ച് കൊന്നു കളയാൻ എല്ലാവരും അവളെ ഉപദേശിച്ചു. അവൾ അത് കേട്ടു കരയുകയാണ് ചെയ്തത്. അന്ന് മുതൽ ഇന്ന് വരെ അതായത് ഏകദേശം ഒന്നര വര്ഷമായി ആ പെണ്‍ കുട്ടി ഈ നായയെ ശുശ്രൂഷിക്കുകയാണ്. ഇന്നലെ അവൾ നിരങ്ങി നിരങ്ങി നീങ്ങുന്ന ആ നായയും കൂട്ടി എന്റെ വീട്ടില് വന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു 'എല്ലാവരും ചത്ത് പോകും എന്ന് പറഞ്ഞ കുട്ടിയാ ഇത്. ഞാൻ അതിനെ ജീവിപ്പിച്ചു എടുത്തില്ലേ.
അകത്തു നിന്ന് ഇത് കേട്ട എന്റെ അമ്മ ഇങ്ങനെ പറഞ്ഞു
മോളെ, എനിക്ക് നിന്റെ അമ്മയായി ജനിച്ചാൽ മതിയായിരുന്നു.

Wednesday, 11 February 2015
വീടുകളെ കുറിച്ചുള്ള ചില പിന്തിരിപ്പൻ ചിന്തകൾ
ഞാൻ ഇവിടെ എഴുതുന്നത് ഒരു കുറ്റ സമ്മതമാണെന്ന് കരുതിയാൽ തെറ്റില്ല. പക്ഷെ ഇത് നമ്മുടെ നാട്ടിൽ അങ്ങോള മിങ്ങോളം കാണുന്ന ഒരു സത്യം തന്നെയാണെന്ന് നിങ്ങൾക്ക് വഴിയെ മനസ്സിലാകും. ഞാൻ ഇപ്പോൾ താമസിക്കുന്നത് 1500 ചതുരശ്ര അടി തറ വിസ്തീര്ന്നമുള്ള ഒരു വീട്ടിൽ. എന്റെ പെങ്ങൾ താമസിക്കുന്നത് 3000 ചതുരശ്ര അടി വിസ്തീര്ന്നമുള്ള മറ്റൊരു വീട്ടിൽ. ഈ രണ്ടു വീടുകളിലും കൂടെ ആകെ താമസക്കാർ വെറും നാല് പേര്. വൃദ്ധരായ നാല് പേര്. എന്റെ വീട് തന്നെ എനിക്കും ഭാര്യക്കും കൂടെ വളരെ അധികമാണ് എന്ന് എനിക്ക് തോന്നാറുണ്ട്. മറ്റേതും അത് പോലെ. ഞങ്ങൾ ഇങ്ങനെ രണ്ടു വീടുകളിൽ താമസിക്കുന്നത് കൊണ്ടു നമുക്ക് കൂടുതലായി മനസമാധാനമോ ശാന്തിയോ, സാമ്പത്തിക ലാഭമോ ഒന്നും ഇല്ല എന്ന് എനിക്ക് നന്നായി അറിയാം. അത് കൊണ്ടു ഒരിക്കൽ നമ്മള് ബന്ധുക്കൾ വളരെ ഏറെ പേര് കൂടി നില്ക്കുന്ന നേരത്ത് ഞാൻ ഒരു അഭിപ്രായം പറഞ്ഞു. നമുക്ക് എല്ലാവര്ക്കും കൂടെ കുറെ കൂടെ വലിയ ഒരു സ്ഥലം വാങ്ങി അവിടെ ഒരു ഫ്ലാറ്റ് രീതിയിൽ വീട് പണിതു, അതിന്റെ ഓരോ നിലകളിലും , പ്രത്യേക വീടുകളിലുമായി എല്ലാവരും ഒന്നിച്ചു കഴിയുന്നത് കൊണ്ടു എന്താണ് കുഴപ്പം എന്ന്. സത്യം പറയാലോ അന്ന് കൂടിയ ആളുകളിൽ പകുതി പേർക്ക് ആ അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു. പക്ഷെ സാമ്പത്തിക പ്രയാസങ്ങൾ കൊണ്ടു അത് നാം വിചാരിച്ചത് പോലെ മുന്നോട്ടു പോയില്ല. അല്ലെങ്കിൽ അവിടെ തന്നെ അസ്തമിച്ചു പോയി എന്ന് പറയാം.
വീടുകളുടെ കാര്യത്തിൽ ഇന്ന് നമുക്ക് വേണ്ടത് ഇത്തരം ഒരു മാനസിക പരിവർത്തനമാണ് എന്ന് എനിക്ക് തോന്നുന്നു. ഇന്നത്തെ ഈ ന്യൂക്ലിയസ് ഫാമിലി എന്ന സ്വാർത്ഥ കുടുംബം ഇനി അധികം മുന്നോട്ടു പോകുവാൻ നാം അനുവദിച്ചു കൂടാത്തതാണ്. അത് കൊണ്ടു സാമ്പത്തികവും മാനസികവും ആയ നഷ്ടങ്ങൾ മാത്രമല്ല പല പല അസൌകര്യങ്ങളും ഉണ്ട്. ഞാൻ പറഞ്ഞ ഈ രീതി എന്തായാലും പ്രാബല്യത്തിൽ വരുത്തേണം എന്ന് ഒരിക്കൽ എന്റെ പെങ്ങൾ എന്നോട് പറഞ്ഞു. അവൾ അതിനു പറഞ്ഞ കാരണം വിചിത്രമാണ്. അങ്ങനെ ഇവർ (നമ്മുടെ മക്കൾ) ഒരു ഗൃഹ സമൂഹം പണിയുകയാണെങ്കിൽ നമ്മൾ വൃദ്ധന്മ്മാർക്ക് മാത്രം അതിൽ ഒരു പ്രത്യേക വീട് മാറ്റി വെക്കുക. അവിടെ നാം വൃദ്ധർ നിങ്ങൾ അപ്പുറവും ഇപ്പുറവും ഉണ്ടല്ലോ എന്നുള്ള ധൈര്യത്തോടെ സന്തോഷത്തോടെ കഴിഞ്ഞു കൊള്ളും. ശരണാ ലയങ്ങളിൽ ഞങ്ങളെ കൊണ്ടു പോയി തള്ളാതെ നിങ്ങൾക്കും സമാധാനമായി ജീവിക്കാം.
വീടുകളെ കുറിച്ചുള്ള നമ്മുടെ ചിന്ത ഇങ്ങനെ ആകണം എന്നാണു എന്റെ ആഗ്രഹം.

Tuesday, 10 February 2015
യഥാർത്ഥ വിലയും വിനിമയ വിലയും
(കാറൽ മാർക്സിന്റെ സാമ്പത്തിക ശാസ്ത്രം മനസ്സിലാക്കാനുള്ള ഒരു എളിയ ശ്രമമാണ് ഞാൻ നടത്തുന്നത്. മൂലധനം, തത്വ ശാസ്ത്രത്തിന്റെ ദാരിദ്ര്യം എന്നീ രണ്ടു പുസ്തകങ്ങൾ ഇപ്പോൾ എന്റെ മുന്നിൽ ഉണ്ട്. രണ്ടും ഞാൻ വളരെ മുൻപ് വായിച്ചതാണ്. ഇപ്പോൾ ഞാൻ അവയെ ഒന്ന് കൂടെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. എന്റേതായ ചില അഭിപ്രായങ്ങൾ ഇടയിൽ കയറി വരാൻ സാധ്യതയുണ്ട് എന്ന് ഞാൻ ഓർമിപ്പിക്കുന്നു. അബദ്ധങ്ങൾ പറ്റുമ്പോൾ അറിവുള്ളവർ എന്റെ ശ്രദ്ധ അതിലേക്കു ക്ഷണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു)
ഒരു വസ്തുവിന് യഥാർത്ഥ വില, വിനിമയ വില എന്നിങ്ങനെ രണ്ടു തരം വിലകൾ ഉണ്ടോ. ഒരു വസ്തുവിന് വില എന്ന ഒന്ന് തന്നെ ഉണ്ടോ. മനുഷ്യൻ ജനിച്ചു വീണ കാലത്ത് ഇങ്ങനെ ഒരു പ്രശ്നവും ഉണ്ടായിരിക്കാൻ ഇടയില്ല. അപ്പോൾ വിലകൾ എന്ന ഈ പ്രതിഭാസം, മനുഷ്യന്റെ വളർച്ചയുടെ ഏതോ ഒരു ഘട്ടത്തിൽ ഉയർന്നു വന്നതാണെന്ന് ഉറപ്പു. ഞാൻ എന്റെ പറമ്പിൽ കുറെ മരച്ചീനി നട്ടു അതിലെ ഫലങ്ങൾ എടുത്തു ഭക്ഷിക്കുമ്പോൾ എനിക്ക് മരച്ചീനിയുടെ വിലയെ കുറിച്ച് യാതൊരു ബോധവും ഇല്ല. അയല്ക്കാരനായ നിനക്ക് എന്റെ കയ്യിലുള്ള മരച്ചീനിയുടെ ഒരു ഭാഗം ഞാൻ വെറുതെ തരുമ്പോഴും എനിക്ക് അതിന്റെ വിലയെ കുറിച്ച് ബോധമില്ല. പക്ഷെ എന്നെങ്കിലും അയല്ക്കാരനായ നിനക്ക് ഞാൻ തരുന്ന മരചീനിക്ക് പകരമായി , നീ നിന്റെ കയ്യിലുള്ള കുറച്ചു തക്കാളി എനിക്ക് തരണം എന്ന് പറയുമ്പോഴാണ് വില എന്ന പ്രശ്നം നമ്മെ നേരിട്ട് അഭിമുഖീകരിക്കുന്നത്. നീ എനിക്ക് തന്ന ഒരു കിലോ മരചീനിക്ക് പകരമായി ഞാൻ എന്റെ കയ്യിലുള്ള എത്ര കിലോ തക്കാളി നിനക്ക് തരണം. തികച്ചും ന്യായമായ ചോദ്യം. മോരും മുതിരയും താരതമ്യ പ്പെടുത്താനുള്ള അതെ പ്രയാസം നല്ല അയല്ക്കാരായ നമുക്കിടയിൽ ഉത്ഭവിക്കുന്നു. ഇതിൽ നിന്ന് നാം ഒരു കാര്യം മനസ്സിലാക്കുന്നു. അതായത് ഒരു വസ്തു വിനിമയം ചെയ്യപ്പെടുന്നത് കൊണ്ടു മാത്രമാണ് അതിനു വിലയുടെ ആവശ്യം ഉണ്ടാകുന്നത്. അത് കൊണ്ടു ഒരു സൌകര്യത്തിനു വേണ്ടി നാം ഇങ്ങനെ ധരിക്കുകയാണ്. ഒരു വസ്തുവിന് വിനിമയ വില മാത്രമേ ഉള്ളൂ. അതിനു യഥാർത്ഥ വില എന്ന ഒന്ന് ഇല്ല . (ഈ വിശ്വാസം പിന്നീടൊരിക്കൽ തകർക്കപ്പെടുകയാനെങ്കിൽ അന്നേരം നമുക്ക് അതിനെ തകർക്കുകയും ചെയ്യാം.)
അപ്പോൾ ഒരു വസ്തുവിന്റെ വിനിമയ വില എന്നത് , ആ വസ്തു കൊണ്ടു വാങ്ങാവുന്ന ഒരു നിശ്ചിത അളവ് മറ്റൊരു വസ്തുവിന്റെ വില തന്നെയാണ് എന്നർത്ഥം. പക്ഷെ ഈ ഉത്തരം രാമന്റെ വീട് എവിടെയാണ്, കോമന്റെ വീടിനു അപ്പുറം, കോമന്റെ വീട് എവിടെയാണ്, രാമന്റെ വീട്ടിന്റെ അപ്പുറം എന്ന ഉത്തരം പോലെ വ്യർത്ഥമാണ് എന്ന് നമുക്ക് അറിയാം. അപ്പോൾ വിനിമയത്തിലൂടെ മാത്രമാണ് ഒരു വസ്തുവിന് വില ഉണ്ടാകുന്നത് എങ്കിലും, അത് കൃത്യമായി കണ്ടെത്താൻ നാം മറ്റെന്തെങ്കിലും വഴി കണ്ടെത്തിയേ ഒക്കൂ എന്ന് അർഥം. രണ്ടു വസ്തുക്കളെ പ്രായോഗികമായി തുലനം ചെയ്യാനുള്ള ഒരു ഏകകം കണ്ടെത്തുന്നതിലും എളുപ്പം, ഒരു വസ്തുവിൽ അതിന്റെ മൂല്യം കണക്കാക്കാൻ പറ്റിയ വല്ല സൂത്രങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ്. ഉണ്ടെങ്കിൽ പ്രസ്തുത വില വച്ച് തന്നെ നമുക്ക് അതിന്റെ വിനിമയവും നടത്താവുന്നതാണ്. വില എന്നത് നാണയം എന്ന ഒരു മൂന്നാം കക്ഷിയിൽ കെന്ദീകരിചിരിക്കുന്ന ഈ കാലത്ത് ഒരു വസ്തുവിന്റെ യഥാർത്ഥ മൂല്യം കണ്ടെത്തിയാൽ പിന്നെ അവയെ തുലനം ചെയ്യുന്നതിൽ പ്രയാസം ഏതും ഇല്ല.
ഒരു വസ്തുവിന്റെ ഉള്ളിൽ അന്തർലീനമായിട്ടുള്ള വില എന്തെന്ന് കണ്ടു പിടിക്കാനുള്ള ക്രയാത്മകമായ ശ്രമമാണ് കാറൽ മാർക്സ് നടത്തിയത്. ഏതൊരു വസ്തുവിന്റെയും മൂല്യത്തെ കുറിച്ചുള്ള അന്വേഷണം നമ്മെ എത്തിക്കുന്നത് ആ വസ്തുവിന്റെ ഭാഗമായിട്ടുള്ള പദാർഥങ്ങളുടെ ഉറവിടങ്ങളിലെക്കാന്. അതായത് മുൻപൊരിക്കൽ ഭൂമിയുടെ അടിത്തട്ടിൽ വെറും ഒരു ആയിരായി നില കൊള്ളുന്ന അതിന്റെ പ്രാക്രുതാവസ്തയിലേക്ക്. ഈ അയിരുകളിൽ (ഭൂമിയിൽ നിന്ന് വെറുതെ കിട്ടുന്നതായ എന്തിലും) മനുഷ്യന്റെ അധ്വാനം കൂടിചെരുന്നത് കൊണ്ടാണ് ഇന്ന് നിങ്ങളുടെ മുന്നിൽ കിടക്കുന്ന ഒരു മൊട്ടു സൂചി ഉണ്ടായത്. അതായത് ആ മൊട്ടു സൂചിയിൽ ആകെ ഉള്ള മൂല്യം എന്നത് അതിൽ അടങ്ങിയിട്ടുള്ള വിലയില്ലാത്ത ഒരു പ്രകൃതി വസ്തുവും, അത് കണ്ടെത്തി ഇന്നോളം അതിൽ പ്രവൃത്തിച്ച മനുഷ്യാധ്വാനവും മാത്രമാണ്. അപ്പോൾ ഈ മൊട്ടു സൂചിയുടെ മൂല്യം എന്നത് അതിൽ അടങ്ങിയിട്ടുള്ള മനുഷ്യാ ധ്വാനങ്ങളുടെ ആകെ തുക മാത്രമാണ്.
(തുടരും)

പനിയെ കുറിച്ചുള്ള ചില മിഥ്യാ ധാരണകൾ
ഇന്ന് പനി വന്നാൽ മിക്കവരും പാരാസെടമോൾ പോലെ ഉള്ള മരുന്നുകൾ കഴിച്ചു പനി ഇല്ലാതാക്കുന്നു. മരുന്നുകളുടെ ദൂശ്യഫലങ്ങളിൽ കവിഞ്ഞു ഇതിൽ മറ്റെന്തെങ്കിലും അപകടങ്ങൾ ഉണ്ടോ എന്ന് പലരും ചിന്തിക്കുന്നില്ല. എന്തിനു വേണ്ടിയാണ് ശരീരത്തിൽ പനി ഉണ്ടാകുന്നത്. അല്ലെങ്കിൽ എന്തിനു വേണ്ടിയാണ് ശരീരം സ്വയം പനിക്കുന്നത്.
പതിനഞ്ചു വർഷം മുൻപ് ഒരു പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ താമസിച്ചു കൊണ്ടിരിക്കെ എന്നെ അല്ബുധ പ്പെടുത്തുന്ന ഒരു കാര്യമുണ്ടായി. അവിടെ രോഗിയെ ചികിത്സിച്ചു കൊണ്ടിരിക്കെ വൈദ്യൻ ഇങ്ങനെ പറഞ്ഞു. 'ഒന്ന് പനിച്ചു കിട്ടിയാൽ രക്ഷപ്പെട്ടു' എന്ന്. ജീവിതത്തിൽ ആദ്യമായി പനിയെ കുറിച്ച് ഒരു നല്ല വാക്ക് കേട്ടത് അന്നാണ്. ഇന്ന് ലോക പ്രശസ്തരായ ഡോക്ടർ മാര് പലരും പറയുന്നത് പനി എന്നത് ഉടൻ ചികിത്സിച്ചു ഭേദ മാക്കേണ്ട അസുഖം അല്ല മറിച്ചു , ശരീരത്തിൽ ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ അതിനെ അമർച്ച ചെയ്യാൻ ശരീരം സ്വയം കണ്ടെത്തുന്ന വഴിയാണ് അത് എന്നത്രെ. പനിയെ മാത്രം ചികിത്സിക്കുമ്പോൾ അതിനു കാരണ മായ ഇൻഫെക്ഷൻ അത് പോലെ കിടക്കുകയും പനി തുടരുകയും ചെയ്യും. നാം മരുന്ന് കുടിച്ചു കൊണ്ടെ ഇരിക്കുകയും വേണ്ടാത്ത അപകടങ്ങൾ വരുത്തി വെക്കുകയും ചെയ്യും.
ഞാൻ ഇപ്പോൾ പനി വരുമ്പോൾ ഒന്നും ചെയ്യാറില്ല. ഭക്ഷണം വർജിച്ചു വെറും ജലം മാത്രം കഴിച്ചു കൊണ്ടു പനി മാറുന്നത് വരെ ഉപവസിക്കും. ഇന്ന് വരെ എനിക്ക് അത് കൊണ്ടു പനി മാറാതിരുന്നിട്ടില്ല. പത്തു ദിവസം വരെ ഇത്തരത്തിൽ ഉപവസിക്കുന്നത് കൊണ്ടു ശരീരത്തിന് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് ഞാൻ എന്റെ സ്വന്തം അനുഭവത്തിലൂടെ അറിയുന്നു. നിങ്ങള്ക്കും ഇതൊന്നു പരീക്ഷിച്ചു നോക്കി കൂടെ. (ഉപവാസം കഴിഞ്ഞു വീണ്ടു ഭക്ഷണം കഴിക്കാൻ തുടങ്ങുന്നത് ശ്രദ്ധിച്ചു വേണം. ആദ്യം പച്ച കറി നീരോ പഴ നീരോ മാത്രം കഴിച്ചു പടി പടിയായി ഭക്ഷണം കഴിക്കാൻ തുടങ്ങണം.)

പുസ്തകങ്ങളും സിനിമകളും
പുസ്തകങ്ങളും സിനിമകളും ഓരോ തരത്തിൽ കാഴ്ചകളിലൂടെ നമ്മെ ആകർഷിക്കുന്ന കലകൾ ആണ്. പക്ഷെ പുസ്തകങ്ങളിലെ കാഴ്ച നേരിട്ടുള്ള കാഴ്ചയല്ല. പരിഭാഷപ്പെടുത്തുവാൻ തിടുക്കം കൂട്ടുന്ന അതി പ്രതീകങ്ങളാണ് അവിടെ ഉള്ളത്. ദ്രിശ്യ ബിംബങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടുംബോഴേക്കും അവയ്ക്ക് പുതിയ അർത്ഥങ്ങളും അർത്ഥ ഭംഗങ്ങളും അത് കൈകാര്യം ചെയ്യുന്നവന്റെ മാനസിക നില അനുസരിച്ച് സംഭവിച്ചു പോകുന്നത് സ്വാഭാവികമാണ്. ഭാഷയെ കുറിച്ചുള്ള നമ്മുടെ അറിവിന്റെ ആഴങ്ങൾ കൂടും തോറും വായന എന്ന ദ്രിശ്യാനുഭവത്തിനു പല പല തലങ്ങൾ ഉണ്ടായി തീരുന്നു. പക്ഷെ സിനിമ നേരിട്ടുള്ള കാഴ്ചയാണ്. അവിടെ പ്രതീകാത്മകത വളരെ കുറവാണ്. പുസ്തകത്തിൽ പ്രതിപാദിച്ച കസേര നിങ്ങൾ ജീവിതത്തിൽ പലപ്പോഴായി കണ്ട പല പല കസേരകളിൽ ഒന്ന് മാത്രമെങ്കിൽ, വെള്ളി തിരയിൽ നിങ്ങൾ ഇപ്പോൾ കണ്ട ഈ കസേര അവിടെ നിങ്ങൾ കണ്ട കസേരയല്ലാതെ മറ്റൊന്നായി മാറാൻ ഒരു നിവൃത്തിയുമില്ല. അപ്പോൾ നിങ്ങൾ ഇപ്പോൾ ഈ കസേരയെ മനസ്സിലാക്കിയത്, അത് പോലെ അല്ലാതെ മറ്റൊരു തരത്തിൽ മനസ്സിലാക്കാൻ നിങ്ങളുടെ അടുത്ത സീറ്റ്കാരന് കഴിയില്ല എന്ന് ചുരുക്കം. എന്നിട്ട് കൂടി അവന്റെ ആസ്വാദനം എന്റെതിൽ നിന്ന് തുലോം വ്യത്യാസപ്പെട്ടു കിടക്കുന്നത് എന്ത്കൊണ്ടു. നമുക്ക് ചുറ്റുമുള്ള വസ്തുക്കൾ ഓരോന്നും നമ്മിൽ ഉണ്ടാക്കുന്ന ധാരണകൾ, വികാരങ്ങൾ എന്നിവയൊക്കെ വ്യക്തി അധിഷ്ടിതമാണ് എന്നല്ലേ ഇതിന്നർഥം. ശരിയായിരിക്കണം. ഇന്നലെ ഇറച്ചി കടയുടെ മുന്നിൽ മരണം മുന്നിൽ കണ്ടു കഴുമരത്തിലെക്കുള്ള തന്റെ യാത്രയെ ബലപൂര്വ്വം പ്രതിരോധിച്ച ആ കാളകുട്ടി എന്നിൽ ഉണ്ടാക്കിയത് തീർത്താൽ തീരാത്ത വേദന ആണെങ്കിൽ, ഇറച്ചി വെട്ടു കാരനിൽ അവൻ സൃഷ്ടിച്ചത് ഒരു തരം നീരസമായിരുന്നു. മരിക്കുന്നതിനു മുൻപേ കുറെ തൊഴികൾ കൂടുതൽ കിട്ടുന്നതിനു അത് കാരണമാകുകയും ചെയ്യുന്നു.
അപ്പോൾ കലകളിൽ നാം ഏറ്റുമുട്ടുന്ന വസ്തുക്കൾ പോലെ ജീവിതത്തിൽ നമ്മുടെ മുന്നിൽ സ്ഥിതി ചെയ്യുന്ന ഓരോ വസ്തുക്കളും അസംഖ്യം അർത്ഥ തലങ്ങൾ ഉള്ള വസ്തുക്കൾ ആണ്. തികച്ചും യാതാതതമായി അവ നമ്മുടെ മുന്നിൽ നില കൊള്ളുമ്പോഴും അവ നമ്മിൽ സൃഷ്ടിക്കുന്നത് ഭിന്ന വികാരങ്ങൾ ആണ്. അത്ര മാത്രമേ ഒരു കലയിലും സംഭവിക്കുന്നുള്ളൂ. കലയെ പോലെ ജീവിതത്തിനും ഓരോ ആളിലും ഓരോ അർഥങ്ങൾ ഉണ്ടായി പോകുന്നത് അത് കൊണ്ടാണ്. കലാകാരൻ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന കഥയല്ല നാം വായിക്കുന്ന കഥയെന്നു ഞാൻ മുൻപൊരിക്കൽ പറഞ്ഞത് അത് കൊണ്ടാണ്.

Monday, 9 February 2015
വീട് വേണോ വാടകയ്ക്ക്
എന്റെ വീടിനടുത്ത് പത്തു സെന്റു സ്ഥലം വില്ക്കാനുണ്ട്. വില അമ്പതു ലക്ഷം. എന്റെ ഒരു ബന്ധുവിനോട് പ്രസ്തുത സ്ഥലം വാങ്ങിച്ചു വീടെടുത്ത് കൊള്ളാൻ ഞാൻ കൊടുത്ത ഉപദേശത്തിനു എനിക്ക് കിട്ടിയ മറുപടിയാണ് താഴെ കൊടുത്തത്.
ഞാൻ ഇവിടെ സ്ഥലം വാങ്ങിക്കുകയും അതിലൊരു വീടെടുക്കുകയും ചെയ്യുമ്പോൾ മൊത്തം ഒരു കോടി രൂപ ചെലവ് വരും. ഇനി ഞാൻ ഇതിനു തീരുമാനിക്കുകയും അതിൻപ്രകാരം ഒരു ബാങ്കിനെ സമീപിക്കുകയും ചെയ്യുമ്പോൾ അവർ എന്നോട് പറയുന്നത് ഇപ്രകാരമാണെന്നു വെറുതെ ഊഹിക്കുക. (അത് സത്യമാല്ലാത്തത് കൊണ്ടാണ് ഊഹിക്കാൻ പറയുന്നത്. അവസരം വരുമ്പോൾ നമുക്ക് ഈ ഊഹം എടുത്തു കളയാം). നിങ്ങൾക്ക് നാം 11 ശതമാനം പലിശയിൽ ഒരു കോടി രൂപ ലോണ്‍ തരുന്നു. വാങ്ങിക്കുന്ന സ്ഥലം ഇവിടെ പണയം വെക്കണം. പക്ഷെ നിങ്ങൾ ഈ ഒരു കോടി ഒരിക്കലും തിരിച്ചു അടക്കേണ്ട. പക്ഷെ അതിന്റെ പലിശ കൃത്യമായി എല്ലാ മാസവും അടക്കണം. അത് എത്ര കാലത്തേക്ക് വേണമെങ്കിലും തുടരാം. ഞാൻ ഓ കെ പറയുന്നു . വീടെടുക്കുന്നു. പലിശ ഒരു ലക്ഷം രൂപ കൃത്യമായി എല്ലാ മാസവും അടക്കുന്നു.
പക്ഷെ ഞാൻ അത് ചെയ്യാതെ മറ്റൊരു കാര്യം ചെയ്യുന്നു എന്ന് വിചാരിക്കുക. നമ്മുടെ അടുത്തുള്ള 1500 ചതുരശ്ര അടി വിസ്ത്രീർണമുള്ള ഒരു വലിയ വീട് ഞാൻ അതിന്റെ മുതലാളിയോട് വാടകയ്ക്ക് ചോദിക്കുന്നു. അപ്പോൾ അയാള് ഇങ്ങനെ പറയുന്നു. വീട് നിങ്ങള് ജീവിത കാലം മുഴുവൻ വാടകയ്ക്ക് എടുത്തോളൂ. പക്ഷെ വൃത്തിയായി സൂക്ഷിക്കണം. നാല് വർഷത്തിലൊരിക്കൽ അതിന്റെ അറ്റ കുറ്റ പണികൾ ഞാൻ ചെയ്തു തരും. പോരാത്തതിന് നിങ്ങൾ എനിക്ക് 10000 രൂപ വാടക തരണം. ഓരോ വർഷവും പത്തു ശതമാനം നിരക്കിൽ വാടക അധികമാക്കി തരുകയും വേണം. ഇതെല്ലാം നാട്ടു നടപ്പാണ്. ഞാൻ സമ്മതിക്കുന്നു. എല്ലാ മാസവും 10000 രൂപ അടുത്ത കൊല്ലം 11000 രൂപ അതിനടുത്ത കൊല്ലം 12100 എന്നിങ്ങനെ വാടക കൊടുത്തു കൊണ്ടു ഞാൻ 100 കൊല്ലം അവിടെ കഴിയാൻ തീരുമാനിക്കുന്നു.
ആദ്യത്തേതിൽ ഞാൻ വീട് പണയപ്പെടുത്തിയത് ആണെങ്കിൽ രണ്ടാമത്തേതിൽ വീട് എന്റേത് അല്ല. ആദ്യത്തേതിൽ ഞാൻ കൊടുക്കുന്ന വാടക (പലിശ ) പ്രതിമാസം ഒരു ലക്ഷം രൂപയെങ്കിൽ, രണ്ടാമത്തേതിൽ ഞാൻ കൊടുക്കേണ്ട വാടക ആദ്യത്തെ വർഷം10000, രണ്ടാമത്തെ വർഷം11000 ഇങ്ങനെ. വാടക 20000 ആകാൻ തന്നെ അഞ്ചു പത്തു കൊല്ലം എടുക്കും.
ഇനി ഒരു വിഡ്ഢി ചോദ്യം. നിങ്ങൾ ഇതെലെത് തിരഞ്ഞെടുക്കും

Sunday, 8 February 2015
അന്ധമായി പിന്തുടരുന്നവർ
നമ്മുടെ പുരാണങ്ങൾ നല്ല ആഖ്യായികകളെ പോലെ വായിക്കാൻ നമുക്ക് പറ്റണം. ആഖ്യായികളെ ആരെങ്കിലും അപഗ്രതിക്കുമ്പോൾ, ആവേശം കൊള്ളാത്ത നമ്മൾ പുരാണങ്ങളുടെ കാര്യത്തിലും അത്തരം ഒരു നിലപാട് ഉള്ളവരായിരിക്കണം. മനുഷ്യനിലെ നന്മ തിന്മകളെ അപഗ്രതിക്കുന്നതായി നമ്മൾ വിശ്വസിക്കുന്ന അവയെ നമ്മൾ അതെ രീതിയിൽ തന്നെ സ്വീകരിക്കുകയും ചെയ്യണം. ഏതൊരു നായകനിലും ഒരു പ്രതി നായകനും കൂടി അടങ്ങിയിരിക്കുന്നു എന്നുള്ള അറിവ് നമ്മെ പ്രകോപിപ്പിക്കാൻ പാടില്ലാത്തതാണ്. എന്റെ അപഗ്രഥനം ശരി മറ്റുള്ളവരുടെത് തെറ്റ് എന്നുള്ള മനോഭാവം ആർക്കും ഉണ്ടാകാൻ പാടില്ല. മറ്റുള്ള മത ഗ്രന്ഥങ്ങൾ പറയുന്നത് അങ്ങീകരിക്കണം എന്ന് പറയുന്ന നമുക്ക് സ്വന്തം മത ഗ്രന്ഥങ്ങളുടെ ആധുനികമായ അപഗ്രഥനങ്ങളും അംഗീകരിക്കാൻ പറ്റണം
ഭൂരി ഭാഗം ഹിന്ദുക്കൾ വാഴുന്ന ഈ ഭൂ വിഭാഗത്തിൽ ഹിന്ദു മത ഗ്രന്ഥങ്ങൾ അതിന്റെ പൂർണ്ണ രൂപത്തിൽ വായിച്ചവർ എത്ര പേരുണ്ടാകും എന്ന് അന്വേഷിച്ചു നോക്കെണ്ടതാണ്. അതായത് രാമൻ ആരെന്നോ കൃഷ്ണൻ ആരെന്നോ ശരിയായ രീതിയിൽ അറിയാതെയാണ് നമ്മിൽ ഭൂരി ഭാഗം പേരും അവരെ ആരാധിച്ചു കൊണ്ടിരിക്കുന്നത്. മറ്റു താത്വ ശാസ്ത്രങ്ങളുടെ കാര്യവും ഏതാണ്ട് ഇങ്ങനെ തന്നെയാണ്. മർക്സിസം ശരിക്ക് വായിച്ചറിഞ്ഞ എത്ര കമ്മ്യൂണിസ്റ്റ് കാര് ഇവിടെ ഉണ്ടാകും. നമ്മൾ പിന്തുടരുന്ന പാതയെ കുറിച്ച് നമ്മൾ അറിയണമെന്നില്ല എന്ന് വരുമ്പോൾ നമുക്ക് എന്തും പിന്തുടരാമെന്നു വരുന്നു. ശരിക്കറി യുന്നവന് പോലും മതി ഭ്രമം പിടിച്ചു പോകുന്ന ഒരു ലോകത്ത്, ശരിക്കറിയാതവന്റെ സ്ഥിതി എന്തായിരിക്കും. എതൊന്നിനെയും കുറിച്ചുള്ള സങ്കുചിതമായ അറിവുകളാണ് ലോകത്ത് അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കുന്നത്.

Saturday, 7 February 2015
രാവണൻ
നമ്മുടെ കഥ കളിലോക്കെയും - ചരിത്രതിലോക്കെയും -- അന്ത്യം ആദ്യമേ തീരുമാനിക്കപ്പെടുകയാണ്. അവ തീരുമാനിക്കുന്നത് ദൈവങ്ങൾ ആണ്. അവയ്ക്കിടയിൽ ഉള്ള ജീവിതങ്ങളിൽ മനുഷ്യനും, അസുരനും ഒരു പാവയെ പോലെ ആടുകയാണെന്നു പറയുമ്പോഴും, ഒരു അസുരന്റെ ദുഷ്ടത ദൈവത്തിന്റെ സൃഷ്ടിയാണല്ലോ എന്ന് സമാധാനിക്കാൻ നമുക്ക് കഴിയുന്നില്ല. നന്മ ദൈവത്തിന്റെ സൃഷ്ടിയും, തിന്മ മനുഷ്യന്റെ സൃഷ്ടിയും ആയി നാം കണക്കാക്കുന്നത് എന്ത് കൊണ്ടു. ഓരോ രാമായണവും വേറെ വേറെ ആണെന്ന് സ്വാമി പറയുമ്പോഴും , സമകാലീന രാമായണ വ്യാഖ്യാനങ്ങളിൽ പലതിനെയും ഉൾകൊള്ളാൻ സ്വാമി വിമുഖത കാണിക്കുന്നു. അത് ചിലരുടെ പക്ഷപാതിത്വങ്ങളുടെ ബഹിർഗമന മാണെന്ന് പറയുമ്പോഴും, അത്തരം ഒരു പക്ഷ പാതിത്വം അതിന്റെ ആദി സൃഷ്ടാവിനും, ഇടക്കാലത്ത് അതിനെ വ്യാഖാനിച്ചവർക്കും ഉണ്ടായിക്കൂടെ എന്ന സംശയം അധേഹത്തിൽ ഉണ്ടാവുന്നില്ല .
പിന്നെ ഇവിടെ ഉള്ള വളരെ പ്രസക്തമായ ഒരു ചോദ്യം, ഒരു മായാ സീതയെ വീണ്ടെടുക്കുന്നതിന് ഇത്ര ഏറെ മനുഷ്യ കുരുതി ആവശ്യമുണ്ടായിരുന്നോ എന്നതാണ്. കൊലപാതകം ഒരു തമാശ മാത്രമായി കണക്കാക്കുന്ന സമൂഹത്തിനു മാത്രമേ അത് സാധിക്കുകയുള്ളൂ. ആരംഭത്തിൽ ഒരിടത്ത് മാത്രമേ ഈ മായാ സീതയെ കുറിച്ച് പറയുന്നുള്ളൂ. അശോക വാടിയിൽ ഇരുന്ന സീതയും ഇതേ മായാ സീത എങ്കിൽ അവരെ വീണ്ടെടുക്കന്നതിനു വേണ്ടി ആയിരുന്നു രാമാ രാവണ യുദ്ധം എന്ന് അർഥം. വർത്തമാന കാല ചരിത്രം പരിശോധിച്ചാലും, ഇത്തരം മായാ സീതകളെ വീണ്ടെടുക്കാനുള്ള കൂട്ട കുരുതികൾ അതിൽ അങ്ങോള മിങ്ങോളം കാണാം. ഒരിക്കൽ അത് റഷ്യയിൽ എങ്കിൽ പിന്നെ അത് ചൈനയിൽ. രാമായണം തീർച്ചയായും ഒരു മഹൽ കൃതി തന്നെ എന്നതിൽ സംശയമില്ല.
രാമാ രാവണ സംഘർഷം ആര്യ ദ്രാവിഡ സംഘർഷം ആയി ലഘൂകരിക്കുന്നതിനെ എതിർക്കുന്നതിനു സ്വാമി പറഞ്ഞ കാരണം ഭാഷയുടെതാണ്. രാവണൻ ദ്രാവിഡൻ എങ്കിൽ അവൻ എങ്ങനെ ആര്യന്റെ ഭാഷ സംസാരിക്കും എന്ന്. (ഈ ചോദ്യം നാം പിൽക്കാലത്ത് അതിലും ഉച്ചത്തിൽ കേട്ടതാണ്)അസുര ഗണങ്ങൾക്കു ദേവ ഗണങ്ങളുടെ ഭാഷ സംസാരിക്കാനോ മറ്റു തരത്തിൽ ഉപയോഗിക്കാനോ പാടില്ല എന്ന നീതി അന്നും നില നിന്നിരുന്നു എന്ന് മാത്രമല്ലേ അത് സൂചിപ്പിക്കുന്നത്. ഈ അസുര ഗണങ്ങളുടെ പിൻ തലമുറ പിൽക്കാലത്ത് അത് ഇവിടെ നമ്മുടെ മുൻപിൽ വച്ച് തന്നെ അനുഭവിച്ചതായി നമുക്ക് അറിയാം.
ഇതിൽ നിന്നൊക്കെ നാം മനസ്സിലാക്കേണ്ടത് ഈ രാമാ രാവണ യുദ്ധം രാമന്റെയും രാവണന്റെയും ഒത്തു കളി ആയിരുന്നു എന്നാണോ. ഒരാള് മറ്റൊരാളെ വൈകുണ്ട പ്രാപ്തിക്കു സഹായിക്കുകയും, മറ്റെയാൾ വൈകുണ്ട പ്രാപ്തിക്കായി യത്നിക്കുകയും ചെയ്യുന്നതായാണ് നാം ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. നാല് ശാപങ്ങളും ഏക കാലത്തിൽ അനുഭവിക്കാൻ എത്തിയ മനുഷ്യ ജന്മമായിരുന്നത്രേ രാമന്റെത്. അതായത് ദേവത എന്ന നിലയിൽ ചെയ്ത കുറ്റങ്ങളുടെ ശിക്ഷ. ദൈവം എന്ന നിലയിൽ ചെയ്ത കുറ്റങ്ങളിൽ നിന്നുള്ള ശാപ മോക്ഷം മനുഷ്യ ജന്മതിലൂടെ.
(എല്ലാ ഭാഗങ്ങളിലും ഇത്തരം അവ്യക്തതകൾ ഉള്ളതായി എനിക്ക് തോന്നുന്നു. വാമൊഴിയിലൂടെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നു കിട്ടുന്ന കഥകളിലോ ചരിത്രങ്ങളിലോ, പല പല കൂട്ടി ചേർക്കലുകളും എടുത്തു മാറ്റലുകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇപ്പോൾ കൊടുത്ത ഒന്നാം ഭാഗം മാത്രം കണ്ടതിൽ നിന്ന് പെട്ടന്ന് തോന്നിയ അഭിപ്രായങ്ങൾ മാത്രമാണ് ഇത്. ഗാഡമായ ഒരു പഠനത്തിന്റെ സന്തതിയല്ല ഈ ലേഖനം എന്ന് ഞാൻ ആദ്യമേ സമ്മതിക്കുന്നു. അതിന്റെ പാളിച്ചകൾ ഉള്ളത് ചൂണ്ടി കാണിക്കാൻ താല്പര്യപ്പെടുന്നു)

Subscribe to:
Comments (Atom)