ഞാൻ ഇവിടെ എഴുതുന്നത് ഒരു കുറ്റ സമ്മതമാണെന്ന് കരുതിയാൽ തെറ്റില്ല. പക്ഷെ ഇത് നമ്മുടെ നാട്ടിൽ അങ്ങോള മിങ്ങോളം കാണുന്ന ഒരു സത്യം തന്നെയാണെന്ന് നിങ്ങൾക്ക് വഴിയെ മനസ്സിലാകും. ഞാൻ ഇപ്പോൾ താമസിക്കുന്നത് 1500 ചതുരശ്ര അടി തറ വിസ്തീര്ന്നമുള്ള ഒരു വീട്ടിൽ. എന്റെ പെങ്ങൾ താമസിക്കുന്നത് 3000 ചതുരശ്ര അടി വിസ്തീര്ന്നമുള്ള മറ്റൊരു വീട്ടിൽ. ഈ രണ്ടു വീടുകളിലും കൂടെ ആകെ താമസക്കാർ വെറും നാല് പേര്. വൃദ്ധരായ നാല് പേര്. എന്റെ വീട് തന്നെ എനിക്കും ഭാര്യക്കും കൂടെ വളരെ അധികമാണ് എന്ന് എനിക്ക് തോന്നാറുണ്ട്. മറ്റേതും അത് പോലെ. ഞങ്ങൾ ഇങ്ങനെ രണ്ടു വീടുകളിൽ താമസിക്കുന്നത് കൊണ്ടു നമുക്ക് കൂടുതലായി മനസമാധാനമോ ശാന്തിയോ, സാമ്പത്തിക ലാഭമോ ഒന്നും ഇല്ല എന്ന് എനിക്ക് നന്നായി അറിയാം. അത് കൊണ്ടു ഒരിക്കൽ നമ്മള് ബന്ധുക്കൾ വളരെ ഏറെ പേര് കൂടി നില്ക്കുന്ന നേരത്ത് ഞാൻ ഒരു അഭിപ്രായം പറഞ്ഞു. നമുക്ക് എല്ലാവര്ക്കും കൂടെ കുറെ കൂടെ വലിയ ഒരു സ്ഥലം വാങ്ങി അവിടെ ഒരു ഫ്ലാറ്റ് രീതിയിൽ വീട് പണിതു, അതിന്റെ ഓരോ നിലകളിലും , പ്രത്യേക വീടുകളിലുമായി എല്ലാവരും ഒന്നിച്ചു കഴിയുന്നത് കൊണ്ടു എന്താണ് കുഴപ്പം എന്ന്. സത്യം പറയാലോ അന്ന് കൂടിയ ആളുകളിൽ പകുതി പേർക്ക് ആ അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു. പക്ഷെ സാമ്പത്തിക പ്രയാസങ്ങൾ കൊണ്ടു അത് നാം വിചാരിച്ചത് പോലെ മുന്നോട്ടു പോയില്ല. അല്ലെങ്കിൽ അവിടെ തന്നെ അസ്തമിച്ചു പോയി എന്ന് പറയാം.
വീടുകളുടെ കാര്യത്തിൽ ഇന്ന് നമുക്ക് വേണ്ടത് ഇത്തരം ഒരു മാനസിക പരിവർത്തനമാണ് എന്ന് എനിക്ക് തോന്നുന്നു. ഇന്നത്തെ ഈ ന്യൂക്ലിയസ് ഫാമിലി എന്ന സ്വാർത്ഥ കുടുംബം ഇനി അധികം മുന്നോട്ടു പോകുവാൻ നാം അനുവദിച്ചു കൂടാത്തതാണ്. അത് കൊണ്ടു സാമ്പത്തികവും മാനസികവും ആയ നഷ്ടങ്ങൾ മാത്രമല്ല പല പല അസൌകര്യങ്ങളും ഉണ്ട്. ഞാൻ പറഞ്ഞ ഈ രീതി എന്തായാലും പ്രാബല്യത്തിൽ വരുത്തേണം എന്ന് ഒരിക്കൽ എന്റെ പെങ്ങൾ എന്നോട് പറഞ്ഞു. അവൾ അതിനു പറഞ്ഞ കാരണം വിചിത്രമാണ്. അങ്ങനെ ഇവർ (നമ്മുടെ മക്കൾ) ഒരു ഗൃഹ സമൂഹം പണിയുകയാണെങ്കിൽ നമ്മൾ വൃദ്ധന്മ്മാർക്ക് മാത്രം അതിൽ ഒരു പ്രത്യേക വീട് മാറ്റി വെക്കുക. അവിടെ നാം വൃദ്ധർ നിങ്ങൾ അപ്പുറവും ഇപ്പുറവും ഉണ്ടല്ലോ എന്നുള്ള ധൈര്യത്തോടെ സന്തോഷത്തോടെ കഴിഞ്ഞു കൊള്ളും. ശരണാ ലയങ്ങളിൽ ഞങ്ങളെ കൊണ്ടു പോയി തള്ളാതെ നിങ്ങൾക്കും സമാധാനമായി ജീവിക്കാം.
വീടുകളെ കുറിച്ചുള്ള നമ്മുടെ ചിന്ത ഇങ്ങനെ ആകണം എന്നാണു എന്റെ ആഗ്രഹം.

No comments:
Post a Comment