ആൾകൂട്ടത്തിൽ ആരെങ്കിലും സേവിങ്ങ്സ് എന്ന വാക്ക് ഉച്ചരിക്കുകയും അത് കേട്ട് രണ്ടു പേർ തരിഞ്ഞു നോക്കുകയും ചെയ്താൽ, ആ തിരിഞ്ഞു നോക്കിയ (മൊബൈൽ അല്ല) രണ്ടു പേർ ബാങ്ക് ഉദ്യോഗസ്ഥർ ആയിരിക്കാൻ സാധ്യത ഉണ്ട്. കാരണം സേവിങ്ങ്സ് എന്ന വാക്ക് കണ്ടു പിടിച്ചത് നമ്മൾ ബാങ്ക് ഉദ്യോഗസ്ഥരുടെ കാരണവന്മ്മാർ ആണ്. അന്ന് തൊട്ടു ഇന്നോളം നമ്മൾ ഈ വാക്കുകൾ വച്ച് പല പല കളികളും കളിക്കുകയാണ്. അപ്പോൾ അതിനിടക്ക് തത്വ ചിന്തകൻ എന്ന് സ്വയം പ്രഖ്യാപിച്ച ഒരുത്തൻ എന്തെങ്കിലും വിഡ്ഢിത്തങ്ങൾ തട്ടി വിട്ടാൽ നമുക്ക് അത് തീരെ സഹിക്കില്ല. പറഞ്ഞത് ഇതാണ്.
'നിങ്ങൾ എല്ലാ ചിലവുകളും കഴിഞ്ഞു ബാക്കിയുള്ള സംഖ്യ സമ്പാദിക്കുന്നതു ശരിയല്ല. മറിച്ചു സമ്പാദിക്കേണ്ടത് ആദ്യം മാറ്റി വച്ച് ബാക്കിയുള്ളത് മാത്രം ചിലവാക്കുന്നതാണ് അതിന്റെ ശരി എന്ന്.'
ഇത് കേട്ടപാടെ ബാലാട്ടനോട് ചിരിച്ചു പോയി. ബാലാട്ടൻ ഇത്രയും പറഞ്ഞു 'അയാള് വെള്ളമടിച്ചു പെണ്ണ് പിടിച്ചായിരിക്കും ചത്തത്.'
ബൈബിളിൽ ആണെന്ന് തോന്നുന്നു ഈ സേവിങ്ങ്സ് എന്ന പരിപാടിയെ കുറിച്ച് ആദ്യമായും പറഞ്ഞത്.
Exodus 16:21
Each morning everyone gathered as much as they needed, and when the sun grew hot, it melted away.
Exodus 16:5
On the sixth day they are to prepare what they bring in, and that is to be twice as much as they gather on the other days."
ഒരു പ്രവൃത്തിയും ചെയ്തു കൂടാത്ത സാബത്ത് ദിവസത്തിൽ കഴിക്കാൻ വേണ്ടി മാത്രം അവർ ആറാമത്തെ ദിവസം സാധാരണ ദിവസങ്ങളിൽ ശേഖരിക്കുന്നതിന്റെ ഇരട്ടി ഭക്ഷണം ശേഖരിച്ചു. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഷോർട്ട് ടേം ഡിപോസിറ്റ് . അതിനുള്ള സ്വാതന്ത്രിയം മാത്രമേ ദൈവം അവനു കൊടുത്തുള്ളൂ. അധികമായി സമ്പാദിചതൊക്കെയും പുഴു കുത്തേറ്റു നശിച്ചു പോകുന്നു.
യഥാർത്ഥത്തിൽ സമ്പാദ്യത്തിന്റെ സാമ്പത്തിക വശങ്ങൾ എന്താണ്. വാഹന സൌകര്യങ്ങളും കീട നാശിനികളും ഉള്ള ലോകത്ത് സമ്പാദിചതൊക്കെയും പുഴുകുത്തു ഏൽക്കാതെ സംരക്ഷിക്കാൻ നമുക്ക് നന്നായി അറിയാം.
സമ്പാദിക്കുക എന്നത് ഒരർത്ഥത്തിൽ, ഉപഭോഗത്തിൽ നിന്ന് പിന്തിരിഞ്ഞു നിൽക്കൽ ആണ്.
സമ്പാദിക്കുന്നവൻ പറയുന്നത് ഇത്ര മാത്രമാണ്
'തൽകാലം ഞാൻ ഇത്രയും വിലക്കുള്ള വസ്തു വകകൾ ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നു. എന്നെങ്കിലും ഒരിക്കൽ അവ ഉപയോഗിക്കണം എന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ അവ ഉപയോഗിചെക്കും. അത് വരെ നിങ്ങൾക്ക് അത് കൊണ്ടു എന്തും ചെയ്യാം. പക്ഷെ ഞാൻ ചോദിക്കുമ്പോൾ തിരിച്ചു തരണം എന്ന് മാത്രം'.
ഏകദേശം ഒരു വീട് വാടകയ്ക്ക് കൊടുക്കുന്നത് പോലെ. പക്ഷെ അത് കൊണ്ടു സമൂഹത്തിനു ഉണ്ടാകുന്ന നേട്ടങ്ങൾ എന്തൊക്കെ ആണ്.
തീർച്ചയായും വളരെ ഏറെ നേട്ടങ്ങൾ ഉണ്ട്. ലോകത്തിന്റെ ഇന്നത്തെ സ്ഥിതി വച്ച് നോക്കിയാൽ ഉപഭോഗം കുറക്കുന്നവൻ ബഹുമാനിക്കപ്പെടെണ്ടവൻ തന്നെ ആണ്. കാരണം അവന്റെ പ്രസ്തുത തീരുമാനത്തിലൂടെ ഒരു മരം മുറിക്കപ്പെടാതെ പോകുന്നു, ഒരു നദി പങ്കിലമാക്കപ്പെടാതെ പോകുന്നു. അപ്പോൾ നിങ്ങൾ ചോദിക്കുന്നു 'നിങ്ങൾ ഉപയോഗിക്കാത്തത് മറ്റുള്ളവർ ഉപയോഗിക്കുന്നത് തുടരുന്നുവല്ലോ എന്ന്'. ശരിയായിരിക്കാം. പക്ഷെ നിങ്ങളുടെ തീരുമാനം കൊണ്ടു നിലച്ചു പോയ നിർമ്മാണ പ്രക്രിയയെ അവരുടെ തീരുമാനം കൊണ്ടു പുനരുജ്ജീവിപ്പിക്കാൻ ആവില്ല. നിങ്ങളും തീരുമാനം മാറ്റിയാൽ പ്രകൃതി കുറെ കഷ്ട പ്പെടുന്നു എന്ന് മാത്രം.
അപ്പോൾ സേവിങ്ങ്സ് , നിർമ്മാണ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും എന്ന് അർഥം. ഒരു തരം പിന്തിരിപ്പൻ ആശയം അല്ലെ ഇതെന്ന് ചില പുരോഗമന - വളർച്ചാ വാദികൾ അലമുറയിട്ടു കരഞ്ഞെക്കാം. പക്ഷെ അവിടെ ഉള്ള ഏറ്റവും വലിയ വൈരുധ്യം എന്തെന്നാൽ അവര് തന്നെയാണ് ഈ സമ്പാദ്യ സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്നുള്ളതാണ്. തങ്ങൾ ഇരിക്കുന്ന കൊമ്പു മുറിക്കാൻ തങ്ങൾ തന്നെ കൂട്ട് നില്ക്കുന്നത് എന്ത് കൊണ്ടു എന്ന് അവർ ചിന്തിക്കുന്നുണ്ടോ എന്ന് അറിയില്ല. മാർക്കറ്റിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെ തന്നെ അല്ലെ. മാർകറ്റ് മനുഷ്യരെ ദരിദ്രർ ആക്കുന്നുവെങ്കിൽ, മനുഷ്യന്റെ ദാരിദ്ര്യം അതിലും എളുപ്പത്തിൽ മാർക്കറ്റിനെയും ഇല്ലാതാക്കി കളയും എന്ന് നമുക്ക് അറിയാം. നമ്മുടെ കയ്യിൽ പണമില്ലാതെ പിന്നെ എന്ത് മാർക്കറ്റ്. ചുരുക്കി പറഞ്ഞാൽ മുതലാളിത്ത വ്യവസ്ഥിതിയുടെ ആയുസ്സ് ദീര്ഘിപ്പിക്കാനുള്ള സമ വാക്യങ്ങൾ അവർ അറിയാതെ അതിനുള്ളിൽ പ്രവൃത്തിച്ചു കൊണ്ടിരിക്കുന്നു. നാശത്തിനെതിരായുള്ള പ്രതി പ്രവർത്തനങ്ങൾ വ്യവസ്ഥിതിക്കു ഉള്ളിൽ അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്നു. പരസ്യങ്ങൾ നാട് ഭരിക്കുന്ന നേരത്ത്, ഒരു പരസ്യ വാചകം വായിക്കാൻ വേണ്ടിയെങ്കിലും നമ്മൾ സാക്ഷരർ ആയിരിക്കണം എന്ന് തീരുമാനിച്ചതും ഈ മുതലാളി ആണ്. അത് കൊണ്ടു ദരിദ്ര നാരായണന്മാരായ നമ്മിൽ ചിലർക്ക് കഥയും കവിതയും എഴുതാൻ പറ്റി, നല്ല ഭാഷയിൽ തെറി വിളിക്കാനും പറ്റി. നമുക്ക് തരില്ലെന്ന് നിങ്ങൾ ശടിച്ചത് ഒക്കെയും പിന്നീടൊരിക്കൽ, തങ്ങളുടെ നില നില്പ്പിനു വേണ്ടി മാത്രം, നിങ്ങൾ നമുക്ക് ദാനമായി തന്നു കൊണ്ടെ ഇരുന്നു. ഇനി ഒരു നല്ല നാളെ, മാർക്കറ്റിൽ പോയി സാധനം വാങ്ങാൻ വേണ്ട പണം കൂടി നിങ്ങൾ നമുക്ക് തന്നു കൂടെന്നില്ല.
മുതലാളിത്തം നീണാൾ വാഴട്ടെ.

No comments:
Post a Comment