പണ്ടു കണ്ട ഒരു മൂന്നാം കിട ജപ്പാനീസ് സിനിമയിലെ ഒരു രംഗമാണ് ഞാൻ താഴെ വിവരിക്കുന്നത്.
ഒരു പുരുഷനും രണ്ടു സ്ത്രീകളും ഒരു മുറിയിൽ തടവിലാക്കപ്പെട്ടിരിക്കുന്നു. സഹായത്തിനു ആരുമില്ല. രക്ഷപ്പെടാൻ വഴിയില്ല. മുറിയുടെ ഒരു മൂലയിൽ ഇരിക്കുന്ന ടൈം ബോംബ് പൊട്ടാൻ ഇനി നിമിഷങ്ങൾ മാത്രം. എല്ലാവരും ദൈവത്തെ പ്രാർഥിച്ചു കൊണ്ടു മരണത്തെ കാത്തിരിക്കെ, അവരിൽ ഒരു സ്ത്രീ ബോംബിന്റെ അടുത്തേക്ക് നടന്നു വന്നു, അതിനെ മറ്റുള്ളവരിൽ നിന്ന് മറക്ക തക്ക വിധത്തിൽ കെട്ടി പിടിക്കുന്നു. ബോംബു പൊട്ടി അവർ ചിന്നി ചിതറി മരിക്കുന്നു. പക്ഷെ മാംസ കഷങ്ങങ്ങൾ മാത്രം ശരീരത്തിൽ തെറിച്ചു വീണ മറ്റു രണ്ടു പേരും രക്ഷപ്പെട്ടു പോകുന്നു.
പിൽക്കാലത്ത് കേരളത്തിലെ ഒരു കഥാകാരൻ തന്റെ ഒരു കഥയിൽ സമാനമായ ഒരു സംഭവം വിവരിച്ചു കൊണ്ടു പറഞ്ഞത് ഇതാണ്. നമ്മളെവരും ഒരു കട്ടിയുള്ള പുറം തോടിനുള്ളിൽ സുരക്ഷിതരാണെന്നുള്ള മിഥ്യാ ധാരണയിൽ ജീവിച്ചു പോകുകയാണ്. ചില ആത്യന്തിക നിമിഷങ്ങളിൽ നമ്മൾ ഈ പുറന്തോടിന്റെ സുരക്ഷിതത്വം എന്ന വ്യർതത മനസ്സിലാക്കുകയും തോട് പൊട്ടിച്ചു പുറത്തു വരികയും ചെയ്യുന്നു. മരണം മുന്നിൽ കണ്ട ആ നിമിഷത്തിൽ മറ്റുള്ളവർക്കൊന്നും ഇല്ലാത്ത ഒരു വെളിപാടായിരുന്നു ആ സ്ത്രീക്ക് ഉണ്ടായത്. ചിതറി തെറിക്കുന്ന മരണവും, സൌന്ദര്യത്തോടെ ഉള്ള മരണവും തമ്മിലുള്ള വ്യത്യാസമില്ലായ്മ ആ ഒരു നിമിഷം അവരുടെ മനസ്സില് തെളിഞ്ഞു വന്നു. അവർ ശ്രേഷ്ടമായ രീതിയിൽ മരിക്കാൻ തീരുമാനിച്ചു.
സാങ്ങ് ഇമോ സംവിധാനം ചെയ്ത യുദ്ധ കളത്തിലെ പുഷ്പങ്ങൾ (the flowers of war) എന്ന സിനിമയിലും സമാനമായ ഒരു രംഗമുണ്ട്. . ജപ്പാൻകാര് കീഴടക്കിയ നാന്ജിംഗ് പ്രദേശത്തെ ഒരു പള്ളിയിൽ അകപ്പെട്ടു പോയ 13 ചെറിയ പെണ്‍കുട്ടികളെ പട്ടാള കമാണ്ടർ ആകസ്മികമായി കണ്ടു പിടിക്കുകയും, അവരെവരെയും അവരുടെ ഒരു സദസ്സിലേക്ക് പാടാൻ വരണം എന്ന് നിർബന്ധിക്കുകയും ചെയ്യുന്നു. പട്ടാള ബാരക്കിൽ പെണ്‍കുട്ടികൾ പാട്ട് പാടുക എന്നതിന്റെ അർഥം ശരിക്കും അറിയാവുന്ന അച്ഛൻ അതിനു വിസമ്മതിക്കുന്നു എങ്കിലും അദ്ദേഹത്തിന് മറ്റു നിവൃത്തികൾ ഒന്നും ഉണ്ടായിരുന്നില്ല. പ്രസ്തുത പള്ളിയിൽ അന്നേ സമയം സമീപത്തുള്ള പതിമൂന്നു വേശ്യകളും ഒളിഞ്ഞു താമസിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ ജീവിതവും അഭിമാനവും പണയം വെച്ച് ജീവിക്കെണ്ടെന്നു തീരുമാനിച്ചു കുട്ടികളെവരും പള്ളി ഗോപുരത്തിൽ നിന്ന് താഴെ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചപ്പോൾ , പള്ളിയിൽ ഒളിച്ചു താമസിക്കുകയായിരുന്ന വേശ്യകൾ ഏവരും വന്നു അവരോടു പറയുന്നു, പാട്ട് പാടാൻ നിങ്ങൾക്ക് പകരം ഞങ്ങൾ പോകാം, നമ്മൾ ഈ ജീവിതത്തിലെ നരകം കുറെ അനുഭവിച്ചതാണ്. എന്ന്. ഇവിടെയും ഒരു ആത്യന്തിക നിമിഷത്തിൽ വേശ്യകളായ ആ പെണ്‍കുട്ടികളും തങ്ങളുടെ കട്ടിയുള്ള പുറം തോടിന്റെ സുരക്ഷിതത്വത്തെ കുറച്ചുള്ള വ്യര്തത മനസ്സിലാക്കുകയാണ്. പട്ടാള വാഹനത്തിൽ അവർ, ബാരക്കിലേക്ക് സഞ്ചരിക്കുകയായ്രിന്നപ്പോൾ, ഇവിടെ ഒരു കൊച്ചു വാഹനത്തിൽ മറ്റൊരു കൂട്ടം പെണ്‍കുട്ടികൾ സ്വാതന്ത്ര്യത്തിലേക്ക് ഓടി അകലുകയായിരുന്നു. പുറം തോടിന്റെ വ്യര്തത മനസ്സിലാക്കാൻ പ്രായമെത്താത്ത കൊച്ചു കുട്ടികൾ

No comments:
Post a Comment