Monday, 9 February 2015

വീട് വേണോ വാടകയ്ക്ക്

എന്റെ വീടിനടുത്ത് പത്തു സെന്റു  സ്ഥലം വില്ക്കാനുണ്ട്. വില അമ്പതു ലക്ഷം. എന്റെ ഒരു ബന്ധുവിനോട് പ്രസ്തുത സ്ഥലം വാങ്ങിച്ചു വീടെടുത്ത് കൊള്ളാൻ ഞാൻ കൊടുത്ത ഉപദേശത്തിനു എനിക്ക് കിട്ടിയ മറുപടിയാണ് താഴെ കൊടുത്തത്.

ഞാൻ ഇവിടെ സ്ഥലം വാങ്ങിക്കുകയും അതിലൊരു വീടെടുക്കുകയും ചെയ്യുമ്പോൾ മൊത്തം ഒരു കോടി രൂപ ചെലവ് വരും.  ഇനി ഞാൻ ഇതിനു തീരുമാനിക്കുകയും അതിൻപ്രകാരം ഒരു ബാങ്കിനെ സമീപിക്കുകയും ചെയ്യുമ്പോൾ അവർ എന്നോട് പറയുന്നത് ഇപ്രകാരമാണെന്നു വെറുതെ ഊഹിക്കുക. (അത് സത്യമാല്ലാത്തത് കൊണ്ടാണ് ഊഹിക്കാൻ പറയുന്നത്.  അവസരം വരുമ്പോൾ  നമുക്ക് ഈ ഊഹം എടുത്തു കളയാം). നിങ്ങൾക്ക് നാം 11 ശതമാനം പലിശയിൽ ഒരു കോടി രൂപ ലോണ്‍ തരുന്നു.  വാങ്ങിക്കുന്ന സ്ഥലം ഇവിടെ പണയം വെക്കണം. പക്ഷെ നിങ്ങൾ ഈ ഒരു കോടി ഒരിക്കലും തിരിച്ചു അടക്കേണ്ട. പക്ഷെ അതിന്റെ പലിശ കൃത്യമായി എല്ലാ മാസവും അടക്കണം. അത് എത്ര കാലത്തേക്ക് വേണമെങ്കിലും തുടരാം.  ഞാൻ ഓ കെ പറയുന്നു . വീടെടുക്കുന്നു. പലിശ ഒരു ലക്ഷം രൂപ കൃത്യമായി എല്ലാ മാസവും അടക്കുന്നു.

പക്ഷെ ഞാൻ അത് ചെയ്യാതെ മറ്റൊരു കാര്യം ചെയ്യുന്നു എന്ന് വിചാരിക്കുക. നമ്മുടെ അടുത്തുള്ള 1500 ചതുരശ്ര അടി വിസ്ത്രീർണമുള്ള ഒരു വലിയ വീട് ഞാൻ അതിന്റെ മുതലാളിയോട് വാടകയ്ക്ക് ചോദിക്കുന്നു.  അപ്പോൾ അയാള് ഇങ്ങനെ പറയുന്നു.  വീട് നിങ്ങള് ജീവിത കാലം മുഴുവൻ വാടകയ്ക്ക് എടുത്തോളൂ. പക്ഷെ വൃത്തിയായി സൂക്ഷിക്കണം.  നാല് വർഷത്തിലൊരിക്കൽ അതിന്റെ അറ്റ കുറ്റ പണികൾ ഞാൻ ചെയ്തു തരും.  പോരാത്തതിന് നിങ്ങൾ എനിക്ക് 10000 രൂപ വാടക തരണം. ഓരോ വർഷവും പത്തു ശതമാനം നിരക്കിൽ വാടക അധികമാക്കി തരുകയും വേണം.  ഇതെല്ലാം നാട്ടു നടപ്പാണ്.  ഞാൻ സമ്മതിക്കുന്നു. എല്ലാ മാസവും 10000 രൂപ അടുത്ത കൊല്ലം 11000 രൂപ അതിനടുത്ത കൊല്ലം 12100 എന്നിങ്ങനെ വാടക കൊടുത്തു കൊണ്ടു ഞാൻ 100 കൊല്ലം അവിടെ കഴിയാൻ തീരുമാനിക്കുന്നു.

ആദ്യത്തേതിൽ ഞാൻ വീട് പണയപ്പെടുത്തിയത് ആണെങ്കിൽ രണ്ടാമത്തേതിൽ വീട് എന്റേത് അല്ല. ആദ്യത്തേതിൽ ഞാൻ കൊടുക്കുന്ന വാടക (പലിശ ) പ്രതിമാസം ഒരു ലക്ഷം രൂപയെങ്കിൽ, രണ്ടാമത്തേതിൽ ഞാൻ കൊടുക്കേണ്ട വാടക ആദ്യത്തെ വർഷം10000, രണ്ടാമത്തെ  വർഷം11000 ഇങ്ങനെ.  വാടക 20000 ആകാൻ തന്നെ അഞ്ചു പത്തു കൊല്ലം എടുക്കും.

ഇനി ഒരു വിഡ്ഢി ചോദ്യം. നിങ്ങൾ ഇതെലെത് തിരഞ്ഞെടുക്കും 

No comments:

Post a Comment