Thursday, 5 February 2015

ശാസ്ത്രജ്ഞരായ മണ്ടോടി തറവാട്ടുകാർ

ലോകത്ത് ആദ്യമായി വിമാനം എന്ന വസ്തുവിനെ കുറിച്ച് ചിന്തിച്ചത് മണ്ടോടി ചാപ്പൻ എന്ന എന്റെ മുതു മുത്തച്ചനായിരുന്നു. തെങ്ങ് കയറ്റക്കാരനായിരുന്ന അദ്ദേഹത്തിന് എന്നും പറക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഒരിക്കൽ കൈകളുടെ സ്ഥാനത്ത് രണ്ടു വലിയ പട്ടങ്ങൾ കെട്ടി അദ്ദേഹം താഴോട്ടു ചാടുകയും അല്പം പറന്നു ഭൂമിയുടെ മടി തട്ടിൽ വീണു മരിക്കുകയും ചെയ്തു. അമേരിക്കയിലുള്ള റൈറ്റ് സഹോദരന്മ്മാർ ഈ വിവരം അറിയുകയും എന്റെ മുതു മുത്തച്ഛൻ തുടങ്ങി വച്ച പരീക്ഷണങ്ങൾ തുടരുകയും ചെയ്തതിന്റെ ഫലമായി വിമാനം യാഥാർത്യമായി.
ലോകത്തുള്ള പല പല കണ്ടു പിടുത്തങ്ങളുടെയും തുടക്കങ്ങൾ മണ്ടോടി തറവാട്ടിൽ ആയിരുന്നെന്നു എന്റെ വലിയമ്മ പറയാറുണ്ട്‌. ഏതോ ഒരു മണ്ടോടി പണ്ടു ഈ വൈദ്യുത ദീപം കണ്ടു പിടിച്ചു അതിന്റെ കടലാസുകലുകള് മായി റോയൽ സൊസൈറ്റി യിലേക്ക് ചെന്നപ്പോൾ അവിടെ തന്റെ നേരെ മുന്നില് വരിയിൽ ഒരു സായിപ്പ് നിൽക്കുന്നത് കണ്ടു . സായിപ്പിനോട്‌ പേരെന്താണ് എന്ന് ചോദിച്ചപ്പോൾ അയാള് പറഞ്ഞു എഡിസണ്‍ ആണെന്ന്. കയ്യിലെ കടലാസ് എന്തിനെ കുറിച്ചാണെന്ന് ചോദിച്ചപ്പോൾ അയാള് പറഞ്ഞു വൈദ്യുത ദീപം കണ്ടു പിടിച്ചതിന്റെ രേഖകൾ ആണെന്ന്. മുതു മുത്തച്ഛൻ പിന്നെ അവിടെ നിന്നില്ല. നാട്ടിലേക്ക് തിരിച്ചു പോന്നു. പിന്നീടൊരിക്കൽ പാരമ്പര്യമായി കയ്യിലെത്തിയ ഈ കടലാസുകൾ വലിയമ്മ നമ്മുടെ നാട്ടിലെ ഒരു കോളേജ് മാഷെ കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു 'ഓ, ഇത് നമ്മുടെ ഫിസിക്സ്‌ റ്റെക്സ്റ്റിൽ നിന്ന് ആരോ പകർത്തിയതാണല്ലോ' എന്ന്. യൊഗമില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല

No comments:

Post a Comment