Thursday, 12 February 2015

കുറ്റവും ശിക്ഷയും

 തലവാചകം പ്രസിദ്ധമായ ഒരു ആഖ്യായികയുടെ പേര് ആയി പ്പോയത് യാദൃശ്ചിക മെങ്കിലും, ഈ ചര്ച്ച പ്രസ്തുത ആഖ്യായികയിലൂടെ പ്രസിദ്ധമായ ഒരു ആശയത്തിലൂടെ തുടങ്ങാമെന്ന് വിചാരിക്കുന്നു.  ഐസക് ന്യൂട്ടൻ എന്ന പ്രതിഭയ്ക്ക് തൻറെ ശാസ്ത്ര തത്വങ്ങൾ തെളിയിക്കാൻ ഒന്നോ രണ്ടോ ആളുകളെ കൊല്ലേണ്ടി വന്നാൽ അദ്ദേഹം അത് ചെയ്യണം, എന്ന് മാത്രമല്ല അദ്ധേഹത്തെ അതിന്റെ പേരില് ശിക്ഷിക്കാനും പാടില്ല എന്ന് രസ്കൊൽനികൊവ് എന്ന കഥാ നായകൻ ആത്മാര്തമായും വിശ്വസിച്ചു.  ഒരു ഊടു വഴിയിലൂടെ പോകുകയായിരുന്ന നിങ്ങളെ ആക്രമിച്ച മനുഷ്യനെ പ്രതിരോധിക്കാൻ വേണ്ടി നിങ്ങൾ നടത്തുന്ന കൊല പാതകം അങ്ങീകരിക്കാമെന്നു പൊതുവെ നമ്മളെല്ലാവരും വിശ്വസിക്കുന്നു.  പത്തോ പതിനഞ്ചോ പേരെ കൊല്ലുമെന്ന് ഭീഷണി പെടുത്തി തടങ്കലിൽ വച്ച ഭീകരനെ വക വരുത്തുന്നതും തെറ്റല്ല.  തിന്മകളുടെ വിളനിലവും, സമൂഹത്തിനു അപകടകാരികൾ എന്ന് തെളിഞ്ഞവരുമായ മനുഷ്യരെ ഉന്മൂലനം ചെയ്തെ ഒക്കൂ എന്ന് സോടോമിന്റെ കഥയിലൂടെ ബൈബിളും,  സാംസ്കാരിക വിപ്ലവ കാലത്തെ മാവോവും നമുക്ക് കാണിച്ചു തന്നു.  കൊലപാതക മെന്ന ഹീനത അത്രയേറെ വെറുക്ക പ്പെടെണ്ട പ്രവൃത്തിയല്ല എന്നല്ലേ ഇതിനർത്ഥം. മറ്റുള്ള കുറ്റങ്ങളുടെ കാര്യത്തിലും ഇത്തരം ഒരു ആപേക്ഷികത സാധ്യമാണോ.  അല്ലെങ്കിൽ ഒരു പ്രവർത്തി നീചമെന്നൊ, ശിക്ഷ അർഹിക്കുന്നത് എന്നോ തീരുമാനിക്കുന്നത് ഇതു മാനദണ്ഡം വച്ച് കൊണ്ടാണ്

No comments:

Post a Comment