Thursday, 12 February 2015

സംവരണത്തെ കുറിച്ചുള്ള കോലാഹലങ്ങൾ

 അവശതക്കു കൊടുക്കുന്ന അംഗീകാരങ്ങളെ പൊതുവെ നമ്മുടെ സമൂഹം നിരുൽസാഹപ്പെടുത്തുന്നില്ല എന്നാണു ഞാൻ മനസ്സിലാക്കിയത്.  അഗതികളായ വൃദ്ധർക്ക് കൊടുക്കുന്ന പെൻഷൻ, വിധവാ പെൻഷൻ,  വികലാംഗ പെൻഷൻ...എന്നിവ കൂടാതെ,  ബസ്സുകളിൽ വൃദ്ധർക്ക് പ്രത്യേക സീറ്റ്, റെയിൽവേ ടിക്കറ്റ് നിരക്കിലെ കുറവ്.....എന്നിങ്ങനെ പല പല സംവരണങ്ങളും കാലാ കാല മായി നമ്മുടെ പരിഷ്കൃത സമൂഹം അവശർക്ക്  കൊടുത്തു കൊണ്ടിരിക്കുന്നത് തന്നെ ആണ്. പക്ഷെ സമൂഹത്തിൽ ബുദ്ധി പരമായി  താഴെ കിടക്കുന്ന ജാതികൾക്കു അത്തരം ഒരു സംവരണം കൊടുക്കുന്നതിനെ, അതിൽ ജാതി  പേര് ചേർത്ത് എന്ന കാരണം  കൊണ്ടു മാത്രം ചിലര് എതിര്ക്കുന്നത് കാണുന്നു.  പ്രസ്തുത ജാതികളുടെ പേര് മാറ്റി അതിനു പകരം എ ബീ സീ  ഡീ എന്നീ പദങ്ങൾ ചേർത്തിരുന്നു എങ്കിൽ അവർക്ക് ഇത്രയും എതിർപ്പുകൾ ഉണ്ടാകുമായിരുന്നില്ല എന്ന് ഞാൻ സംശയിക്കുന്നു.  അധകൃതർ തങ്ങുടെ ജാതി പേര് സ്വയം തിരഞ്ഞെടുത്തത് അല്ല. നീച ജാതികളെ ഉച്ച ജാതികളിൽ നിന്ന് അകറ്റി നിർത്താൻ വേണ്ടി ഒരു കാലത്ത് ഉയർന്ന ജാതികൾ  ഉപയോഗിച്ച ലേബൽ മാത്രമായിരുന്നു ജാതി പേരുകൾ.  ഉന്നത  ജാതിയിലുള്ളവർ നികൃഷ്ടം എന്ന് ധരിച്ച  തൊഴിലുകളിൽ അവരെ തളച്ചിടുകയും ചെയ്തു.  ഇപ്പോൾ അവരാണ് ആവശ്യപ്പെടുന്നത് നിങ്ങൾ ജാതി പേര് നിങ്ങളുടെ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കണം എന്ന്.  അതിനോട് കൊമ്പൻസെറ്റ് ചെയ്യാനായി നാം നമ്മുടെ പേരിന്റെ അറ്റത്തുള്ള വാലുകൾ ഒഴിവാക്കാം എന്ന്.  അതായത് നമ്മൾ നമ്മുടെ പേരിന്റെ വാല് മുറിക്കാം, നിങ്ങൾ സംവരണം വേണ്ടെന്നു വെക്കണം എന്ന്.   സംസ്കൃതം നിങ്ങൾ എന്ത് കൊണ്ടാണ് പഠിക്കാത്തത് എന്ന് അവരുടെ മുഖത്ത് നോക്കി ചോദിക്കുന്നതും,  ഒരു കാലത്ത് അവരെ സംസ്കൃതം പഠിക്കാൻ അനുവദിക്കാതിരുന്നവർ ആണെന്ന കാര്യവും ഇത്തരുണത്തിൽ ഓർക്കുന്നത് നന്നായിരിക്കും.  ഇത് സംഘടിതമായ ഒരു നീക്കത്തിന്റെ തുടക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  നിങ്ങൾ ഇന്നുള്ള നിലയിൽ തന്നെ നിന്നാൽ മതി. സംവരണ സൌകര്യത്തോടെ വളര്ന്നു വലുതാകുകയോന്നും വേണ്ട എന്ന് പറയുന്നത് പോലെ.  ആമ, മുയലിനോടു ഒപ്പം ഓടി ജയിക്കണം എന്ന് പറയുന്നത് പോലെ.  

No comments:

Post a Comment