പണ്ടു തലശേരിയിൽ ഉണ്ടായിരുന്ന ഒരു കലക്ടർ കാർണിവൽ കാലത്തെ ദീപാലങ്കാരങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഞാൻ ഇന്നും ഓർക്കുന്നു. അതിനു ശേഷമാണ് ഇവിടെ കാർണിവൽ എന്ന അനാവശ്യത അവസാനിച്ചത്. പക്ഷെ പിന്നെ അത് ട്രേഡ് ഫെസ്റിവൽ എന്ന മറ്റൊരു തട്ടിപ്പായി രൂപാന്തരപ്പെട്ടു. പൊതുമുതൽ കട്ട് മുടിക്കുന്നത് പോലെ പൊതുമുതൽ തീരെ അലസമായി കൈ കാര്യം ചെയ്യുന്നതും എതിർക്കപ്പെടെണ്ടാതാണ്. പ്രത്യേകിച്ചും അത് കൊണ്ടു നാട്ടു കാര്ക്ക് ഒരു ഗുണവും ഇല്ല എന്ന് വ്യക്തമാണെങ്കിൽ. ദീപാലങ്കാരം തിമർത്ത് ആടിയതിനുശേഷം പവർ കട്ട് അനുഭവിക്കുന്ന ആളുകളാണ് നാം. ഒരു കുട്ടി പഠിക്കാൻ വേണ്ട വെളിച്ചം അങ്ങനെ നാം ജോളി അടിച്ചു തീർത്തു. മിക്ക ആർഭാടങ്ങളും അനാവശ്യങ്ങൾ കൂടിയാണ്. വലിയ പാർടികളിൽ വിളമ്പുന്ന ഭക്ഷണങ്ങൾ പോലും. അത് നാം ഒരു ജീവിത രീതിയായി അങ്ങീകരിചതു നമ്മുടെ കുഴപ്പം. ഇത്രയൊന്നും താര മൂല്യമില്ലാത്ത നല്ല ഗാന മേള ട്രൂപുകളെ കൊണ്ടു പാട്ട് പാടിക്കാൻ ആർക്കും താല്പര്യവും ഇല്ല. പാടിനെക്കാൾ വില ഇപ്പോൾ ഒരു താരം സ്റെജിൽ നിൽകൂനതിനാണ്. ഈ അനാവശ്യത്തിന് നമ്മൾ എറിയുന്നത് കോടികൾ ആണ്. ഇതിന്റെ ഒക്കെ പിന്നിൽ നാം അറിയാത്ത ഒരു സാമ്പത്തിക ശാസ്ത്രം ഉണ്ട്. രാരൂട്ടിയെ കൊണ്ടു പാട്ട് പാടിച്ചാൽ ആകെ കൊടുക്കേണ്ടത് 5000. അത് കൊണ്ടു അതിൽ നിന്ന് അടിചെടുക്കാവുന്ന പണത്തിനു പരിധിയുണ്ട്. ഒരു പബ്ലിക് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞ ഒരു കാര്യമുണ്ട്. അവിടെ ആപ്പീസിൽ ഒരു ഭക്ഷണ മേശ ഒന്ന് മാറ്റി പുതിയ ഒരെണ്ണം വേണമെന്ന് മേലാളോട് പറഞ്ഞപ്പോൾ അയാൾക്ക് അനക്കമില്ല. എന്നാൽ ഒരു പത്തു കമ്പ്യൂട്ടർ വേണം എന്ന് പറഞ്ഞപ്പോൾ അത് അന്ന് വൈകുന്നേരം തന്നെ എത്തി. കാരണം വ്യക്തം. മേശ ശരിയാക്കുന്നത് സ്ഥലത്തെ ആശാരി. അത് കൊണ്ടു നമുക്ക് എന്ത് കിട്ടാൻ. കമ്പ്യൂട്ടർ കേന്ദ്രീകൃത വാങ്ങൽ. വലിയ പണം. ഇതൊക്കെ ആണ് ഇവിടെ നടക്കുന്നത്
No comments:
Post a Comment