എന്റെ നാട്ടുകാരിയായ ഒരു സ്ത്രീയുടെ വേദനയാണ് ഞാൻ ഇവിടെ പകർത്തുന്നത്. 85 വയസ്സുള്ള വൃദ്ധ. എട്ടു മക്കൾ. എല്ലാവരും നല്ല സാമ്പത്തിക സ്ഥിതിയിൽ ഉള്ളവർ.
പൂര്ണ്ണമായും ശയാവലംഭിയായ നാൾ മുതൽ അവരെ മക്കൾ ഓരോരുത്തരും ഒരു ഫുട് ബാൾ പന്ത് പോലെ തട്ടി കളിക്കുകയാണ്. ഒരു മാസം ഒരു മകളുടെ കൂടെ നിൽക്കുമ്പോഴേക്കും അവൾ അടുത്ത ആളെ വിളിച്ചു പറയും, അമ്മയെ ഉടൻ കൊണ്ടു പോകണം , അടുത്തത് നിന്റെ ഊഴമാണ് എന്ന്. അങ്ങനെ അങ്ങനെ ആ സ്ത്രീ ഒരു വർഷത്തിൽ 12 മാസം വീടുകൾ മാറി കൊണ്ടിരിക്കുന്നു. ഒരു ഗവര്മെന്റ്റ് ആപ്പീസര്ക്ക് പോലും മൂന്നു വർഷത്തിൽ ഒരിക്കൽ മാത്രമേ വീട് മാറേണ്ടി വരുന്നുള്ളൂ എന്ന് ഓർക്കണം. ഒരിക്കൽ ആ കൂട്ടത്തിലുള്ള ഒരു മകളോട് ഞാൻ അവരുടെ അമ്മയുടെ കാര്യം ചോദിച്ചപ്പോൾ അവര് പറഞ്ഞത് ഇതാണ്. 'നമ്മള് രണ്ടു പേരും ജോലിക്ക് പോകണം. അമ്മ കിടപ്പിൽ തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഒരു മാസം അത് കൊണ്ടു വേറെ ഒരു സ്ത്രീയെ നിർത്തുകയാണ് ഞാൻ ചെയ്യുന്നത്. അവൾക്കു പത്തായിരം രൂപ കൊടുക്കണം. എല്ലാ കാലവും ഇത് പറ്റുമോ.
ശരിയാണ് . അവര് പറയുന്നതിൽ ന്യായമുണ്ട്. ഇങ്ങനെ ഓരോരുത്തരോടു ചോദിച്ചാലും അവർ അവരുടെ വേദനകൾ പറയുകയും അവരുടെ വേദനകളിൽ നമ്മുടെ മനസ്സി ഉരുകി പോകുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഇതിൽ നിന്ന് മനസ്സിലാകുന്നത് വയസ്സായ ഈ സ്ത്രീ തന്നെയാണ് കുറ്റക്കാരി എന്ന് തന്നെ ആണ്. എന്താണ് അവര് ചെയ്ത കുറ്റം എന്ന് ആരെങ്കിലും ചോദിച്ചാൽ ഒരു മറു ചോദ്യം മാത്രമേ ചോദിക്കുവാനുള്ളൂ.
അവർ എന്ത് കൊണ്ടു വയസ്സായി.
അല്ലെങ്കിൽ അവർ എന്ത് കൊണ്ടു ഇത്രയും വയസ്സ് വരെ ജീവിച്ചു.
ശരിയാണ്. സ്വന്തം കാലിലും കയ്യിലും ജീവിക്കാൻ പറ്റാത്തവർ ഇത്രയും വയസ്സ് വരെ ജീവിക്കുന്നത് ക്രൂരത തന്നെയാണ്. പാവപ്പെട്ട മക്കളെ പറഞ്ഞിട്ട് എന്താ കാര്യം.
(നമ്മുടെ അയൽക്കാരിയുടെ നായ ഒരു ദിവസം തളർ വാദം വന്നു വീണു പോയി. ജീവിക്കാൻ യാതൊരു സാധ്യതയും ഇല്ല എന്ന് ഡോക്ടര പറഞ്ഞു. എന്തെങ്കിലും മരുന്ന് കുത്തി വച്ച് കൊന്നു കളയാൻ എല്ലാവരും അവളെ ഉപദേശിച്ചു. അവൾ അത് കേട്ടു കരയുകയാണ് ചെയ്തത്. അന്ന് മുതൽ ഇന്ന് വരെ അതായത് ഏകദേശം ഒന്നര വര്ഷമായി ആ പെണ്‍ കുട്ടി ഈ നായയെ ശുശ്രൂഷിക്കുകയാണ്. ഇന്നലെ അവൾ നിരങ്ങി നിരങ്ങി നീങ്ങുന്ന ആ നായയും കൂട്ടി എന്റെ വീട്ടില് വന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു 'എല്ലാവരും ചത്ത് പോകും എന്ന് പറഞ്ഞ കുട്ടിയാ ഇത്. ഞാൻ അതിനെ ജീവിപ്പിച്ചു എടുത്തില്ലേ.
അകത്തു നിന്ന് ഇത് കേട്ട എന്റെ അമ്മ ഇങ്ങനെ പറഞ്ഞു
മോളെ, എനിക്ക് നിന്റെ അമ്മയായി ജനിച്ചാൽ മതിയായിരുന്നു.

No comments:
Post a Comment