Thursday, 26 February 2015

ക്ഷാമം

കാർഷിക വൃത്തി വ്യാപാരവൽകരിക്കപ്പെട്ടതോടെ ആണ് ലോകത്ത് ക്ഷാമങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കപ്പെട്ടത്‌ എന്ന് നമുക്ക് മനസ്സിലാക്കാൻ പറ്റും.  വ്യാപാരമാണ് പുതിയ പരീക്ഷണങ്ങളിലൂടെ വിളവു വര്ധിപ്പിക്കാനുള്ള ആഗ്രഹ ത്തിലേക്കു മനുഷ്യ വര്ഗത്തെ എത്തിച്ചത്. ഹോളണ്ടിൽ നിന്നായിരുന്നു അതിന്റെ തുടക്കം എന്ന് ഞാൻ മനസ്സിലാക്കുന്നു. 16 ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പോളണ്ട് കൈവരിച്ച കാർഷിക നേട്ടം,  യുറോപ്പിനെ ആകമാനം  ഒരു ക്ഷാമത്തിൽ നിന്ന് പോലും രക്ഷിക്കാൻ പ്രാപ്തമായിരുന്നു.  17 ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇംഗ്ലീഷ് കാരനും തത്തുല്യമായ ഒരു മാറ്റം തന്റെ കാർഷിക വൃത്തിയിൽ വരുത്തി. 1623-24 കാലഘട്ടത്തിലെ ക്ഷാമത്തിന് ശേഷം പടിഞ്ഞാറൻ യുരോപ്പിൽ പിന്നെ ഒരു ക്ഷാമം  ഉണ്ടായില്ല.  കൃഷി ഭൂമികൾ വ്യക്തമായ  ഉദ്ദേശ്യത്തോടെ നിലനിർത്തുകയും, ആധുനിക ശാസ്ത്രത്തിന്റെ പിൻ ബലത്തോടെ കൃഷി മുന്നോട്ടു പോകുകയും ചെയ്തു.  പക്ഷെ ഏതൊരു കാർഷിക മുന്നേറ്റവും അതിനഗരവൽകരണത്തിന്റെ (വ്യവസായ വൽകരണത്തിന്റെ ) കാരണം കൂടി ആണെന്ന് നാം മനസ്സിലാക്കണം.  കാർഷിക വളര്ച്ചയിലൂടെ സൃഷ്ടിക്കപ്പെടുന്ന വ്യവസായ വളര്ച്ച കൃഷിക്ക് പ്രതിലോമമായി പ്രവർത്തിക്കുന്നു എന്നാണു നാം മനസ്സിലാക്കേണ്ടത്.

ക്ഷാമം എന്നത് ഭീകരമായ അവസ്ഥയാണ്.  അതിനെ കുറിച്ച് അറിവുള്ള ഏതൊരു ഭരണ കൂടവും അതിനെ അകറ്റി നിർത്താൻ മുൻ കരുതലുകൾ എടുക്കേണ്ടതാണ്.  രാജ്യത്ത് എല്ലാ ഇടത്തും കൃഷി ഏക താനമായി വ്യാപിപ്പിച്ചു , ക്ഷാമം നേരിടുന്ന പ്രവിശ്യകളെ രക്ഷപ്പെടുതുകയാണ് അതിനുള്ള ഏക വഴി.  കൃഷി ഏതാനും ചില ഇടങ്ങളിൽ മാത്രം കേന്ദ്രീകരിച്ചു നിർത്തുന്നത് ക്ഷാമത്തിന്റെ ആഘാതം ഭീകരമാക്കും.  ആഗോളവൽക്കരണം ക്രയാത്മക മായി ഉപയൊഗിക്കപ്പെടെണ്ട ഒരു രംഗമായിരുന്നു ഇത്.  പക്ഷെ അതും ദരിദ്ര രാഷ്ട്രങ്ങളെ ചൂഷണം ചെയ്യാനുള്ള ഉപാധിയായി തരം താണു പോയി.

എല്ലാവർക്കും ഭൂമി എന്ന നമ്മുടെ മുദ്രാവാക്യം,  ഒരു പുരോഗമാനാശയമാണ് എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റില്ല.  ഇന്ത്യയിൽ ഭൂപരിഷ്കരണം ആദ്യം കൊണ്ടു വന്നത് ഇവിടെ ആണ്.  കൃഷി ഒരു ഉപജീവന മാര്ഘം അല്ലാതായി തീര്ന്നതും ഇവിടെ ആണെന്ന് ഓർക്കുക.  തുണ്ട് തുണ്ടായുള്ള ഭൂമികളുടെ ഉടമസ്ഥൻ കർഷകൻ അല്ല.  അവൻ അതിൽ ഒരു കൂര വെക്കുന്നതിൽ കൂടുതലായി മറ്റൊന്നും ചെയ്യുന്നില്ല.  തുണ്ട് തുണ്ടായി കിടക്കുന്ന ഭൂമികൾ ധാന്യ കൃഷി ഇല്ലായ്മ ചെയ്യും.  ഇന്ന് കേരളത്തിൽ നെല്ല് ഉത്പാദിപ്പിക്കുന്നത് എവിടെ ആണ്.

തുടരും 

No comments:

Post a Comment