ഇന്നത്തെ ഈ സദാചാരം സ്ഥായിയാണ് എന്നുള്ള തോന്നൽ അതിൽ ജീവിക്കുന്നവന് മാത്രം ഉള്ളതാണ്. വൃദ്ധനായ എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട് സദാചാരതോടുള്ള നമ്മുടെ ഈ കടും പിടുത്തം വ്യർത്ഥമാണ് എന്ന്. നഗ്നതയുടെ കാര്യം തന്നെ എടുക്കുക. പല അവസരങ്ങളിലും നമുക്ക് ഇത്തരം കടും പിടുത്തങ്ങൾ ഒഴിവാക്കേണ്ടി വരുന്നു. എന്റെ മരുമകളോട് ഞാൻ ഒരിക്കൽ ചോദിച്ചു ഈ നഗ്നതാ പ്രദർശനത്തെ കുറിച്ചുള്ള നിന്റെ അഭിപ്രായം എന്ത് എന്ന് . അപ്പോൾ അവൾ എന്നോട് പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു. 'സിസെറിയൻ സമയത്ത് ഒരു പുരുഷ ഡോക്ടറുടെ മുന്നില് നഗ്നയായി കിടക്കേണ്ടി വന്ന എന്നോടാണോ നിങ്ങൾ ഇത് ചോദിക്കുന്നത് ' എന്ന്. നഗനതാ പ്രദർശനം അരോചകമാണ് എന്നിടത് നിന്ന് അത് ചില അവസരങ്ങളിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന സ്ഥിതിയിലേക്ക് നമ്മൾ മാറി വന്നു. പാശ്ചാത്യൻ അപകടകാരിയായി തീരുന്നത് അതി ഭോഗത്തിൽ ജീവിക്കുന്ന അവന്റെ ജീവിത രീതി നമ്മിലേക്ക് വ്യാപിപ്പിക്കുമ്പോൾ ആണ്. അല്ലാതെ കടപ്പുറത്തുള്ള അവന്റെ നഗ്നതയിലൂടെയോ, ചുംബിച്ചു കൊണ്ടുള്ള അവന്റെ അഭിവാധനങ്ങളിലൂടെയോ അല്ല. വിഡ്ഢികളായ നാം അവന്റെ അപകട കരമായ സ്വഭാവങ്ങൾ ആയ അതി ഭോഗ തല്പരത ജീവിതത്തിൽ പകർത്തുകയും അപകടകരമല്ലാത്ത മറ്റെവശം അറുപ്പോടെ തള്ളുകയും ചെയ്യുന്നു. ഇതിനെയാണ് നാം സദാചാരം ആയി കൊണ്ടു നടക്കുന്നത്. അതി ഭോഗം ആണ് യഥാര്ത ദുരാചാരം. വസ്തുക്കളുടെ കാര്യത്തിലായാലും മനുഷ്യരുടെ കാര്യത്തിലായാലും അത് അങ്ങനെ തന്നെയാണ്.
No comments:
Post a Comment