Wednesday, 25 February 2015

പാശ്ചാത്യന് വിടു പണിയെടുക്കുന്ന മൂന്നാം ലോകം

നമ്മൾ അമേരികക്കാരന് വിടു പണിയെടുക്കുകയാണെന്ന കാര്യം ഇനിയെങ്കിലും സമ്മതിക്കുകയാവും നല്ലത് .  ഇന്ന് അമേരികകാരാൻ ഒരു ലക്ഷം കാറ് വേണം എന്ന് ഫോണിൽ വിളിച്ചു പറഞ്ഞാൽ നാളെ കാലത്ത് തന്നെ നാം അത് അവിടെ എത്തിച്ചു കൊടുക്കും. ഇല്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. വില എത്ര വേണം എന്ന് ചോദിച്ചാൽ നമ്മള് പറയും ഇവിടെ വിൽക്കുന്നത് അഞ്ചു ലക്ഷം രൂപക്കാണ്.  കുറച്ചു കൂട്ടി തരണം. അങ്ങോട്ടേക്ക് അയക്കുന്നതിന്റെ ചിലവോക്കെ ഉണ്ടല്ലോ. കാർ ഒന്നിന്  ഒരു പത്തായിരം ഡോളർ വച്ച് തന്നേക്കൂ എന്ന്.  അത് കേൾക്കുന്ന അമേരിക്കകാരൻ തന്റെ സുഹൃത്തിനോട്‌ പറയുന്നു ' ഇവന് വട്ടാണ് എന്ന് തോന്നുന്നു. ഒരു കാറിനു വെറും പത്തായിരം ഡോളർ. അതും നമ്മൾ ഇവിടെ 40000 ഡോളറിനു വില്ക്കുന്ന സാധനത്തിനു.  ഇനി നമുക്ക് അവിടെ നിന്ന് തന്നെ സാധനം വാങ്ങിയാൽ പോരെ.

ഈ വട്ടു പക്ഷെ ഒരു ശരാശരി ഭാരതീയന് മനസ്സിലാകില്ല.  അവന്റെ ധാരണ ഇപ്പോൾ കിട്ടിയ പത്തായിരം ഒരു വലിയ പൈസ ആണെന്നത്രേ.  കാരണം അവന്റെ കണക്കു കൂട്ടൽ ഇങ്ങനെ.  10000 ഗുണിതം 65 = 6.50,000.  ഒരു ലക്ഷത്തി അൻപതിനായിരം അധികമായി സായിപ്പിന്റെ  കയ്യിൽ നിന്ന് അയാള് അറിയാതെ അടിച്ചു എടുത്തില്ലേ എന്ന്. ശരിയല്ലേ.  ഇനി നമ്മളെ വട്ടൻ എന്ന് വിളിച്ചവന്റെ കണക്കു കൂട്ടൽ നോക്കുക.  എന്റെ ഒരു മാസത്തെ ശമ്പളം കൊണ്ടു ഒരു കാറ്. ഇതിൽ പരം എന്ത് പ്രതീക്ഷിക്കണം.  ശരിയാ. അവന്റെ ഭാഗവും ശരിയാ. അവനും ലാഭം നമുക്കും ലാഭം . അപ്പൊ ഇതെന്തു കണക്കാ.  രണ്ടാക്കും ലാഭമെങ്കിൽ ഇത് ഇങ്ങനെ തന്നെ അങ്ങ് തുടർന്നാൽ പോരെ.

ഈ കണക്കിൽ നമുക്ക് മനസ്സിലാക്കാനാകാത്ത വല്ലതും ഉണ്ടോ?  ഒരു കച്ചോടത്തിൽ രണ്ടു പേര്ക്കും ഒരു പോലെ ലാഭം ഉണ്ടാകുമോ.  ഒരാൾക്ക്‌ അതി ലാഭമെങ്കിൽ മറ്റേ ആൾക്ക് അതി നഷ്ടം ഉണ്ടാകേണ്ടതല്ലേ.  അങ്ങനെ എങ്കിൽ ഈ കച്ചോടത്തിൽ നഷ്ടം ആര്ക്കാണ്.  ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ.

(വിമാനത്തിലൊന്നും സഞ്ചരിക്കാതെ ചിന്തിക്കുന്ന സമയത്ത് തന്നെ ഇന്ത്യയിൽ എത്താൻ  പറ്റുമായിരുന്നു എങ്കിൽ അമേരികയിലെ റോക്കിയും പീക്കിയും രാവിലത്തെ ചായ ജാനു അമ്മയുടെ ചായ പീടികയിൽ വന്നു കഴിക്കുമായിരുന്നു. ഒരു ചായ അഞ്ചു പുട്ട് കറി. ആകെ 70 രൂപ. ഉച്ചക്ക് ചോറ് തിന്ന വകയിൽ ഒരു നൂറു രൂപ. പിന്നെ രാത്രി ഒരു നൂറു വേറെയും.  ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും ചവക്കാൻ ഒരു നൂറു വേറെയും കൂട്ടിക്കോ. എല്ലാം കൂടെ കൂട്ടിയാൽ അങ്ങേ അറ്റം 370. റോക്കി രാത്രി അതിനെ വെറുതെ ഒന്ന് നമ്മുടെ സ്വന്തം നാണയത്തിലേക്ക് മാറ്റി നോക്കി. അപ്പോൾ ഒരു ദിവസത്തെ ചെലവ് 6 ഡോളർ.  അവിടെ തനിക്കു  ഒരു ദിവസം റോഡു അടിച്ചു വാരിയാൽ കിട്ടുന്ന കൂലി  80 ഡോളർ.  ഇത് കുഴപ്പമില്ലല്ലോ . 74 ഡോളറും ബാക്കി.  ഇവിടെ തന്നെ അങ്ങ് കൂടിയാലോ എന്ന് പോലും റോക്കി ആലോചിച്ചു പോയി.)

No comments:

Post a Comment