Wednesday, 4 February 2015

നമ്മുടെ ചില പൊട്ടി കരച്ചിലുകൾ

ഞങ്ങൾ പാല് കുടിക്കുന്ന ജന വിഭാഗമാണ്‌. (പശുവിന്റെ  പാല് പശു കുട്ടിക്ക് കുടിക്കാനുള്ളതാണ്. അത് മനുഷ്യന്റെ ഭക്ഷണമല്ല എന്ന് പറയുന്ന പ്രകൃതി ചികിത്സകരും തൈര്, മോര് എന്നിവ നല്ല ഭക്ഷണം എന്ന് പറയുന്നുണ്ട്).  പ്രകൃതി പശുവിൽ പാല് സൃഷ്ടിടിചിട്ടുള്ളത് അതിന്റെ  കുഞ്ഞിനു വേണ്ടി തന്നെയാണ്.  അങ്ങനെ എങ്കിൽ മനുഷ്യന് പാല് കിട്ടാൻ വഴിയെന്ത്. പശു കുട്ടിക്ക് ആവശ്യമുള്ളതിലും കൂടുതൽ പാല് ചുരത്താൻ പശുവിനെ നിർബന്ധിക്കുക. അതിന്റെ പല പല വഴികളും മനുജൻ കണ്ടെത്തിയതിനെ പാല് കുടിച്ചു തടിക്കുന്ന മനുഷ്യർക്ക്‌ എതിർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.  കാരണം അവന്റെ പാല് കുടി മുട്ടി പോകും.  അത്യുല്പാദന കൃഷിയുടെ കാര്യവും ഏതാണ്ട് ഇങ്ങനെ തന്നെയാണ്. പഴയ കാലത്തെ പോലെ ഉള്ള കൃഷി കൊണ്ടു ഇന്ന് എല്ലാവരെയും തീറ്റി പോറ്റാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല.  അപ്പോൾ അത്യുല്പാദന ശേഷിയുള്ള വിത്തുകൾ വികസിപ്പിച്ചു എടുക്കേണ്ടി വരുന്നു.  ഇതിനു ആകെയുള്ള മറു മരുന്നുകൾ നമ്മൾ പാല് കുടി നിർത്തുക, അതി ഭക്ഷണം നിർത്തുക എന്നുള്ളവയാണ്. അത് രണ്ടും നമുക്ക് പറ്റാത്തിടത്തോളം ഇതിനെ കുറിച്ച് വിലപിച്ചിട്ട് കാര്യമില്ല.  ഇത് എയർ കണ്ടിഷൻ മുറിയിൽ ഇരുന്നു എകൊളജിയെ കുറിച്ച് സംസാരിക്കുന്നത് പോലെ ആണ്.

No comments:

Post a Comment