സമൂഹം മുഴുവൻ തിന്മയിൽ കുളിച്ചു പോയി എന്നാണു നമ്മിൽ പലരും വിശ്വസിക്കുന്നത്. നമ്മൾ തിരഞ്ഞെടുക്കുന്ന മനുഷ്യര് തിന്മയുടെ മൂർതീകരണ മായി മാറി പോകുന്നത് എന്ത് കൊണ്ടാണ്. സ്വത്തു എന്നത് അതിന്റെ പ്രധാനപ്പെട്ട ഒരു കാരണമാണ് എന്ന് എനിക്ക് തോന്നുന്നു. ക്രിസ്തുവിനും മാർക്സിനും അറിയാവുന്ന മഹത്തായ ഒരു കാര്യം. ഒട്ടകത്തിന്റെ കഥയും, സ്വകാര്യ സ്വത്തിന്റെ ഉത്ഭവത്തെ കുറിച്ച ലേഖനവും യഥാർത്ഥത്തിൽ ഒരേ കഥയുടെ രണ്ടു രൂപങ്ങൾ മാത്രമാണ്. സ്വത്തുക്കലോടുള്ള മനുഷ്യന്റെ ആസക്തിയാണ് തിന്മയുടെ ആദി രൂപം. അതിൽ ലൈങ്ങികത പോലും ഉണ്ടെന്നു, സ്വകാര്യ സ്വത്തില്ലാതെ ജീവിച്ച മനുഷ്യന്റെ കാലഘട്ടത്തെ കുറിച്ച് പഠിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നു. പക്ഷെ എന്റെ ഈ പ്രസ്താവന പലരെയും പ്രകോപിപ്പിക്കുന്നു. സ്വകാര്യ സ്വത്തിനോടുള്ള ഈ ആസക്തി നമ്മുടെ സദാചാരങ്ങളിലും പ്രതിഫലിക്കുന്നു എന്ന് പറയുന്നത് പലരെയും പ്രകോപിപ്പിക്കുന്നു.
സ്വകാര്യ സ്വത്തിനെ ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമവും ലോകത്ത് ഇന്ന് വരെ പരാജയപ്പെട്ടു പോയിട്ടേ ഉള്ളൂ. ആ ഒരൊറ്റ കാരണം കൊണ്ടാണ് പിന്നീട് ലോകത്ത് അത്തരം ഒരു ശ്രമം ഇല്ലാതെ പോയത്. പക്ഷെ വളര്ന്നു കൊണ്ടിരിക്കുന്ന മനുഷ്യൻ അത്തരം ഒരു ശ്രമം ഉപേക്ഷിച്ചു പോയത് നമ്മെ അല്ബുധപ്പെടുതെണ്ടാതാണ്.
നന്മയുടെ മൂർത്തികൾ ഈ അവസ്ഥയിലും നമ്മുടെ മുന്നില് ജനിച്ചു വീഴുന്നുണ്ട്. അവരെ ആണ് നാം ഭരണാധികാരികൾ ആക്കുന്നത്, അല്ലെങ്കിൽ ആക്കേണ്ടത്. അവരുടെ സ്വച്ഛമായ ജീവിത രീതിയും, കുറ്റങ്ങൾക്ക് നേരെയുള്ള ക്രിയാത്മക തീരുമാനങ്ങളും മാത്രമേ ഒരു സമൂഹത്തെ ഇനി രക്ഷപ്പെടുതുകയുള്ളൂ. എല്ലാ മനുഷ്യരെയും സുദർശന ക്രിയയിലൂടെ രക്ഷപ്പെടുത്തി കളയാം എന്നുള്ള ധാരണ മിഥ്യയാണ്. അതിനു വടിയും എടുത്തു ഒരാള് മുകളിൽ ഉണ്ടാവുക തന്നെ വേണം. ദൈവത്തിനു അത് കഴിയില്ലെങ്കിൽ, മനുഷ്യൻ അത് ഏറ്റെടുക്കുക തന്നെ വേണം
No comments:
Post a Comment