Wednesday, 4 February 2015

മനുഷ്യന്റെ യഥാര്ത സ്വഭാവം

നമ്മൾ മറ്റുള്ളവരുടെ രോഗമായി ധരിക്കുന്ന പലതും നമ്മുടെ രോഗങ്ങളും കൂടിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ജെലസി എന്നത് എന്റെ ഉള്ളിലും ഉണ്ട് എന്ന് ഞാൻ ആത്മാര്തമായി സംശയിക്കുന്നു. പക്ഷെ ഞാൻ അത് പുറത്തു കാണിക്കുന്നില്ല എന്ന് മാത്രം. പണ്ടൊരിക്കൽ എന്റെ ആത്മീയ ഗുരു ആയ ബാലാട്ടൻ പറഞ്ഞ ഒരു ഭീകര സത്യം ഉണ്ട്. സദാചാരങ്ങൾ സദാസമയവും ഉരുവിട്ട് കൊണ്ടിരിക്കുന്ന ഒരുവനെ അധിനിവേശ സേനയിലെ പട്ടാളക്കാരന്റെ സ്ഥാനത്തു പ്രതിഷ്ടിക്കുക. അധിനിവേശ പ്രദേശങ്ങളിലെ നിരാലംബകലായ സ്ത്രീകളോടുള്ള അവന്റെ പെരുമാറ്റം എങ്ങനെ എന്ന് പഠിക്കുക. അന്ന് മാത്രമേ അവൻ ശരിക്കും ആരാണെന്ന് നമുക്ക് പറയാൻ പറ്റൂ. എല്ലാ ലോകമഹായുദ്ധങ്ങളിൽ വച്ചും സ്ത്രീകളെ കടിച്ചു പറിച്ച പുരുഷ കേസരികൾ ഒക്കെയും, നല്ല കുടുംബങ്ങളിൽ ജനിച്ച സദാചാര തത്പരരായ പൂരുഷർ തന്നെ ആയിരുന്നു. പക്ഷെ അവര്ക്ക് എന്ത് കൊണ്ടു ഇത്തരം ഒരു പ്രമാദം സംഭവിക്കുന്നു. മനുഷ്യന്റെ യഥാര്ത സ്വഭാവം അവൻ ഒരു ആത്യന്തിക ചുറ്റുപാടിലേക്ക് എടുത്തു എറിയ പ്പെടുംബോഴേ മനസ്സിലാക്കൂ എന്ന് ഏതോ ഒരു മഹാൻ പറഞ്ഞിട്ടുണ്ട്.

No comments:

Post a Comment