1.
പട്ടണത്തിലെ ചാവേലി പിള്ളാരുടെ ഇടയിൽ പെട്ട് പാച്ചു മോശമായി പോകരുത് എന്ന് കരുതിയിട്ടാണ് രാമാട്ടൻ അവനെ അങ്ങ് ദൂരെ കണിശമായി എല്ലാം പഠിപ്പിക്കുന്ന വിദ്യാലയത്തിൽ ചേർത്തത്. പക്ഷെ പാച്ചു തന്റെ ബൈ നോക്കുലർ ദൃഷ്ടിയുടെ പരിധിക്കു പുറത്തായി പ്പോയ കാര്യം രാമാട്ടൻ ഒരു നിമിഷം മറന്നു പോയി.
വിദ്യാലയത്തിൽ പാച്ചുവിന് കുശാലായിരുന്നു. എല്ലാം നാട്ടിൻ പുറത്തെ എട്ടും പൊട്ടും തിരിയാത്ത കടല് കാണാത്ത പിള്ളാർ. കടലിന്റെ അപാര സൌന്ദര്യം പാച്ചു വിവരിച്ചപ്പോഴാണ് കടൽ ഒരു അപാര സംഭവമാണെന്ന് അവരിൽ പലരും അറിഞ്ഞത് തന്നെ. തിരിച്ചു എന്തെങ്കിലും കൊടുക്കേണ്ടേ. ഏതോ ഒരു ജോസഫിന്റെ പറമ്പത്ത് കൃഷി ചെയ്ത കഞ്ചാവ് അങ്ങനെയാണ് പാച്ചുവിൻറെ കയ്യിൽ എത്തിപ്പെട്ടത്. ഒന്ന് വലിച്ചപ്പോൾ പാച്ചു അറിയാതെ പറഞ്ഞു പോയി. 'കടലിനേക്കാൾ അപാരമായ ഒരു സാധനമാണല്ലോ ഇത്' . ആ സമയത്ത് പാച്ചു കടലിനു മീതെ കൂടെ പറക്കുകയായിരുന്നു. പറന്നു പറന്നു ഒടുവിൽ കലാലയത്തിന്റെ പിന്നിലെ കുന്നിൽ പാച്ചു ലാൻഡ് ചെയ്തു.അങ്ങനെ കഞ്ചാവ് പാച്ചു വിന്റെ ജീവിത രീതിയാകുകയും ജോസഫ്, പാച്ചു വിന്റെ ഉറ്റ സുഹൃത്ത് ആകുകയും ചെയ്തു.
ഒരിക്കൽ രാമാട്ടൻ എന്നോട് പറഞ്ഞു 'ചെക്കൻ സിഗരറ്റ് വലിക്കാൻ തുടങ്ങിയത് പോലെ തോന്നുന്നു. പക്ഷെ ഓന് സിഗരറ്റ് വലിച്ചാൽ വലിയ തരിപ്പാണ്. കുറ്റ ബോധം കൊണ്ടായിരിക്കും. ഇപ്പോള് ഈ സിഗരറ്റ് ഒക്കെ വലിക്കുന്നത് അത്ര വലിയ കുറ്റമൊന്നും അല്ല എന്ന് അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കിക്കോ. ഞാനും ഇതൊക്കെ വലിക്കുന്നതല്ലേ. കള്ളു അവൻ കൈ കൊണ്ടു തൊടില്ല എന്ന് അന്വേഷണത്തിൽ എനിക്ക് മനസ്സിലായി. അത് തന്നെ വലിയ ഭാഗ്യമല്ലേ.'
പക്ഷെ എന്റെ അന്വേഷണത്തിൽ നിന്ന് എനിക്ക് കിട്ടിയ വാർത്ത ഞാൻ രാമാട്ടന്റെ മുന്നിൽ ഇങ്ങനെ അവതരിപ്പിച്ചപ്പോൾ രാമാട്ടൻ ശരിക്കും കരഞ്ഞു പോയി. ഞാൻ പറഞ്ഞത് ഇതാണ്. 'രാമാട്ടാ അവൻ കള്ളു കുടിക്കാതതല്ല. അവനു കള്ളു കുടിക്കാൻ പറ്റാത്തതാണ്. കാരണം അവൻ ഫുൾ ടൈം കഞ്ചാവിൽ ആണ്' എന്ന്. എന്നാൽ അവനെ ഞാൻ ശരിയാക്കുന്നുണ്ട് എന്ന് പറഞ്ഞു അതിനു തയാറായ രാമാടന് പക്ഷെ ചെക്കന്റെ കയ്യിൽ നിന്ന് കിട്ടിയത് പാര കൊണ്ടുള്ള നല്ല ഒരു അടിയാണ്. കഞ്ചാവ് അടിക്കുന്നവർ അച്ഛനെ അടിക്കാനും മടിക്കില്ലെന്ന് അന്ന് എനിക്ക് മനസ്സിലായി. ഒരാഴ്ച കിടക്കയിൽ കിടന്ന രാമാട്ടൻ അതോടെ ചെക്കനെ എഴുതി തള്ളി.
പാച്ചു വിന്റെ ജീവിതം വയനാട്ടിലെ ഒരു ദുരന്ത കഥയായിരുന്നു. കുറച്ചു കാലം അര ഭ്രാന്തനായി നടന്ന അവൻ ഏതോ ഒരു തെരുവിൽ കിടന്നു മരിച്ചു.
&&&&&&&&&&&&&
ഫ്ലാഷ് ബാക്ക്
പുഴക്കരയിൽ മീൻ പിടിക്കാൻ ഇരിക്കുകയായിരുന്ന കോമന്റെ അടുത്തു അര വട്ടൻ പാച്ചു ഇരുന്നു.
കൊമാട്ടാ ഈ പൊന്നിനൊക്കെ നല്ല വിലയുണ്ടോ.
എന്തിനാടാ അതൊക്കെ ഇഞ്ഞി അറിയുന്നത്
അമ്മയുടെ ഒരു വള അടിചെടുതിട്ടുണ്ട്. എത്ര കിട്ടുമെന്ന് അറിയാനാ.
എവിടെ സാധനം. നോക്കിയാലെ പറയാൻ പറ്റൂ.
വീട്ടിലാ. ഞാൻ ഇപ്പൊ കൊണ്ടത്തരാം.
പാച്ചു ഓടി പോകുന്നു. ഒരു വള എടുത്തു തിരിച്ചു വരുന്നു. കോമൻ തിരിച്ചും മറിച്ചും നോക്കുന്നു. പിന്നെ ഇങ്ങനെ ഉരയ്ക്കുന്നു (പൊന്ന് ഉരക്കൽ അല്ല. പറയുക എന്നതിന്റെ കവി ഭാഷ).
ഞാൻ വേണമെങ്കിൽ ടൌണിൽ കൊണ്ടു പോയി വിറ്റിട്ട് വരാം. അത് വരെ നീ ഇവിടെ ഇരിക്ക്. നീ പോയാൽ തട്ടാൻമ്മാരു സംശയിക്കും.
കോമൻ തന്റെ സൈക്കളിൽ കയറി പോകുന്നത് മാത്രമേ നാം കാണുന്നുള്ളൂ. അവൻ ടൌണിൽ എത്തിയോ അല്ലെങ്കിൽ മറ്റെവിടെ എങ്കിലും കറങ്ങിയോ എന്നുള്ള കാര്യം നാം ഒരിക്കലും അറിയാൻ പോകുന്നില്ല. ഒരു മണിക്കൂറിനു ശേഷം തിരിച്ചു വന്ന അവനും പാച്ചുവും തമ്മിലുള്ള സംഭാഷണം താഴെ കൊടുക്കുന്നു.
കോ: എടാ ഇഞ്ഞി പറഞ്ഞത്രയോന്നും ഇല്ല. വെറും മുക്കാൽ പവൻ . മാറ്റും കുറവ്. ഇതാ അഞ്ഞൂറ്. നൂറു എന്റെ ചെലവ്.
പാച്ചു: അഞ്ഞൂരെങ്കിൽ അഞ്ഞൂറ് . ജൊസെഫിനു തന്നെ നാനൂറു കൊടുക്കാനുണ്ട്.
ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സംഭവങ്ങൾ കീഴ്മേൽ മറിഞ്ഞത്. പാച്ചുവിൻറെ വീടിന്റെ മുന്നിൽ കോമൻ ഫുൾ വെള്ളത്തിൽ നിൽക്കുന്നു. എന്തൊക്കെയോ തെറികൾ പറയുന്നുണ്ട്. അതിൽ വ്യക്തമായ അല്പം സഭ്യമായ ഭാഗങ്ങൾ മാത്രം താഴെ എഴുതുന്നു.
ആ നായിന്റെ മോനോട് ഇങ്ങു ഇറങ്ങി വരാൻ പറ. അര വട്ടൻ ഇങ്ങനെ ആളെ പറ്റിക്കും എന്ന് ആര് കണ്ടു. ഈ മുക്ക് പണ്ടം തിരിച്ചെടുത്തിട്ടു എന്റെ അഞ്ഞൂറ് എനക്ക് ഇപ്പം കിട്ടണം. ഓൻ തരൂല്ലെങ്കിൽ ഓന്റെ അച്ഛൻ തരണം.
പക്ഷെ കോമന്റെ പോയ പണം ഒരിക്കലും കോമനു തിരിച്ചു കിട്ടിയില്ല. പോരാത്തതിന് അര വട്ടനെ പറ്റിക്കാൻ നോക്കിയതിനു നാട്ടുകാരുടെ വക പൂര ചീത്തയും കിട്ടി.

No comments:
Post a Comment