Saturday, 21 February 2015

സിനിമയിലെ ശബ്ദം

സിനിമ പ്രാഥമികമായും ഒരു ദൃശ്യ മാധ്യമം ആകയാൽ അത് ഒരു ചിത്രം പോലെ ആസ്വദിക്കാനാകണം എന്ന് ചിലര് പറയുമെങ്കിലും,  വർത്തമാന കാല സിനിമകളെ ശബ്ദം ഒഴിവാക്കി കൊണ്ടു നമുക്ക് ആസ്വദിക്കാനേ കഴിയില്ല. നിശബ്ദ സിനിമയുടെ കാലത്ത് ഇറങ്ങിയ സിനിമകൾ നമുക്ക് ഇന്നും ആസ്വദിക്കാൻ ആവുന്നുണ്ട്‌ എന്നാണു നിങ്ങളുടെ വാദമെങ്കിൽ അതിനുള്ള ഉത്തരം നിശബ്ദ സിനിമ സൃഷ്ടിക്കപ്പെടുന്നത് ശബ്ദത്തിന്റെ സഹായം കൂട്ടിനില്ല എന്ന മുൻ ധാരണയോടെ ആണെന്ന് നാം ഓർക്കണം എന്നാണു.  പക്ഷെ ഇന്നത്തെ സിനിമകൾക്ക്‌ നാനാവിധമായ ശബ്ദങ്ങളുടെ സഹായം കൂട്ടിനു ഉണ്ടാകുമ്പോൾ,  അതിനു സമാന്തരമായി ദ്രിശ്യങ്ങളിൽ നിന്ന് പല പല ഭാഗങ്ങളും എടുത്തു മാറ്റപ്പെടുന്നുണ്ട് എന്നോ, ശബ്ദം  ദ്യൊദിപ്പിക്കാനായി ഒന്നും തന്നെ ദൃശ്യങ്ങളിൽ ചേർക്കേണ്ടി വരുന്നില്ല എന്നോ നാം മനസ്സിലാക്കണം.

സിനിമയിലെ ശബ്ദത്തിനു  മൂന്നു ഉപവിഭാഗങ്ങൾ ഉണ്ട്. അവ താഴെ പറയുന്നവയാണ്.

1. സംഭാഷണം
2. സൌണ്ട് എഫ്ഫക്ടുകൾ
3. പാശ്ചാത്തല സംഗീതം

സംഭാഷണത്തെ കുറിച്ച് എല്ലാവർക്കും അറിയാം.  കഥാപാത്രത്തിന് പറയാനുള്ള കാര്യങ്ങൾ പറയാനോ, അല്ലെങ്കിൽ അവന്റെ മാനസിക വ്യാപാരത്തിന്റെ ആഴം എത്രയെന്നു നമ്മെ മനസ്സിലാക്കാനോ സംഭാഷണത്തിലൂടെ സാധിക്കുന്നു.  അരങ്ങത്തു വരുന്ന നടൻ സിനിമയിലെ കഥാപാത്രമായി രൂപ മാറ്റം ചെയ്യപ്പെട്ടു പ്രേക്ഷക ഹൃദയങ്ങളിൽ പ്രവേശിക്കുന്നത് അവന്റെ സംഭാഷങ്ങളിലൂടെയും അവന്റെ ചെഷ്ടകളിലൂടെയും ആണ് . ഇവിടെ നടൻ മരിക്കുകയും കഥാപാത്രം ജീവിക്കുകയും ചെയ്യുന്നു.  കഥാപാത്രത്തിന്റെ ആകാരം, ചേഷ്ട എന്നിവ സംഭാഷണവുമായി പൊരുത്തപ്പെട്ടു പോകുമ്പോൾ മാത്രമേ കഥാപാത്രം യഥാതതമായി അവതരിക്കപ്പെട്ടു എന്ന് പറയാൻ പറ്റുകയുള്ളൂ.  ദൃശ്യങ്ങലേക്കാൾ കൂടുതൽ പ്രാധാന്യം അനാവശ്യ സംഭാഷങ്ങൾക്ക് കൊടുക്കുമ്പോൾ സിനിമ പരാജയപ്പെട്ടു പോകുകയും,  അത് മെലോ ഡ്രാമയുടെ നിലയിലേക്ക് അധപതിച്ചു പോകുകയും ചെയ്യുന്നു.  വേദനിച്ചു കൊണ്ടിരിക്കുന്ന ഒരു കഥാപാത്രത്തെ ഒരു നാടക സ്റെജിൽ അവതരിപ്പിക്കാൻ വികാരങ്ങളോ ഭാഷണങ്ങളോ പൊലിപ്പിച്ചു നിർത്തേണ്ടതിന്റെ ആവശ്യം ഉണ്ടെങ്കിൽ സിനിമയിൽ അതിന്റെ ആവശ്യം വരുന്നില്ല, കാരണം  സിനിമയിലെ കഥാപാത്രം പ്രേക്ഷകനോട് എത്രയും അടുത്താണ്.

സൌണ്ട് അഫെക്ടുകൾ

സാധാരണയായി രണ്ടു തരം സൌണ്ട് അഫെക്ടുകൾ ആണ് സിനിമയിൽ ഉപയോഗിക്കാറുള്ളത്.  രംഗങ്ങളുടെ താളത്തിനൊത്ത് നീങ്ങുന്നതും , അങ്ങനെ അല്ലാത്തതും.  ഉദാഹരണമായി ഒരു വാതിൽ തുറക്കുമ്പോഴുണ്ടാകുന്ന ശബ്ദം  ഒരു ദൃശ്യത്തിനു മേമ്പൊടി ആയി മാത്രം ഉപയോഗിക്കപ്പെടുന്ന, ദ്രിശ്യവുമായി സമരസപ്പെട്ടു പോകുന്ന ശബ്ദമാണ്.  പ്രേക്ഷകൻ അത് തന്റെ മനസ്സില് കേട്ട ശബ്ദം  തന്നെയാണ്.   അതിന്റെ തീഷ്ണത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തു കൊണ്ടു പ്രേക്ഷകനെ ഉദ്യെഗതിലേക്ക് എടുത്തെരിയാനും ഈ ശബ്ദത്തിനു കഴിയും.

ദൃശ്യവുമായി ബന്ധമില്ലാത്ത ശബ്ദങ്ങൾ (പുറത്തു നിന്ന് കേൾക്കുന്ന സൈരൻ, അകലങ്ങളിൽ ഉള്ള പൊട്ടിച്ചിരികൾ, ചൂളം വിളികൾ, ദ്രിശ്യത്തിൽ ഇല്ലാത്ത നിലവിളികൾ, തീവണ്ടിയുടെ ശബ്ദങ്ങൾ ...എന്നിവ) പ്രേക്ഷകനിൽ ഒരുതരം മാനസിക പിരിമുറുക്കവും,  ദ്രിശ്യത്തിനു അഗാധമായ അര്ത തലങ്ങളും സൃഷ്ടിക്കാൻ ഉതകുന്നു.

പാശ്ചാത്തല സംഗീതം

സിനിമയുടെ ശബ്ദത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് പാശ്ചാത്തല സംഗീതം എന്ന ഉപകരണ സംഗീതം തന്നെ ആണെന്നതിൽ സംശയമില്ല.  സിനിമയ്ക്ക് താളവും വികാരവും ഒരേ സമയം പ്രദാനം ചെയ്യുന്ന മായിക വിദ്യയാണ് പാശ്ചാത്തല സംഗീതം. സംഗീതം, നമുക്ക് ഒഴിവാക്കാൻ സാധ്യമല്ലാത്ത അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് തരുന്നു,  കഥാപാത്രം കടന്നു പോകുന്ന മാനസിക വ്യഥ കളെ പ്രേക്ഷകന്റെ വ്യഥ കളായി പരിവര്ത്തനം ചെയ്യുന്നു, ആവർത്തിച്ചു വരുന്ന ആഘാതങ്ങലെയോ, വേദനകളെയോ ഒരേ സംഗീതത്തിന്റെ നൂലിഴയിൽ കോർത്ത്‌ തരുന്നു.

No comments:

Post a Comment