Sunday, 15 February 2015

ഇനി ഞാൻ എഴുതില്ല

അടച്ചിട്ട മുറിയിൽ
ഞാൻ എഴുതുമ്പോൾ
ചുറ്റിലും ശ്മശാന മൂകതയാണ്
എഴുത്ത് എന്നത്
ശബ്ദത്തെ നിരാകരിക്കലാണ്. 
ലോകത്തോട്‌ നേരിട്ട്
സംസാരിച്ചു കൊണ്ടിരുന്ന മനുഷ്യൻ
പെട്ടന്ന് ശബ്ദത്തിന്റെ
വ്യർതത മനസ്സിലാക്കുന്നു.
നിശബ്ദതയുടെ എഴുത്തുകളിലേക്ക്
അയാൾ പിൻ വലിയുന്നു.
ശബ്ദത്തെ പേടിക്കുന്ന മനുഷ്യൻ
പൊതുവേദികളിൽ തന്റെ എഴുത്ത്
ശബ്ദമായി തകരുമ്പോൾ
വിഹ്വലനായി നോക്കി നിൽക്കുന്നു
നിങ്ങൾ ഉച്ചത്തിൽ വായിക്കുമെങ്കിൽ
ഇനി ഞാൻ എഴുതില്ല

No comments:

Post a Comment