Tuesday, 3 February 2015

പലിശ എന്ന തിന്മ.

Allah will destroy (demolish) Riba, but will give increase for acts of charity.

പലിശ വാങ്ങുന്നത് ശരിയല്ല എന്ന് പ്രവാചകർ പലരും പറഞ്ഞിട്ടുണ്ട്.  നിങ്ങൾ ഇന്ന് ഒരാൾക്ക്‌ ഒരു കോഴിയെ കൊടുത്തു എങ്കിൽ നാളെ അത് ഒന്നര കോഴിയായി തിരിച്ചു വാങ്ങരുത് എന്നത്രെ അതിന്റെ ഉദ്ദേശ്യം.  ബാർറ്റർ രീതി നില നിന്ന സമയത്തെ ഒരു സാമാന്യ മര്യാദയായി വേണം അതിനെ കണക്കാക്കാൻ.

പക്ഷെ ഇന്നത്തെ നാണയ  വ്യവസ്ഥിതിയിൽ ഈ സിദ്ധാന്തം വളരെ ഏറെ തെറ്റി ധരിക്കപ്പെടുന്നു.  ഇന്ന് ഞാൻ നിങ്ങൾക്ക് ഒരു ആയിരം രൂപ കടമായി തരികയും, ഒരു വര്ഷം കഴിഞ്ഞു നിങ്ങൾ എനിക്ക് അതെ ആയിരം രൂപ തിരിച്ചു തരാൻ തുനിയുകയും ചെയ്യുമ്പോൾ ഞാൻ നിങ്ങളോട് പറയുന്നത് ഇതാണ്.  ഞാൻ അന്ന് നിങ്ങൾക്ക് തന്ന പണം പീടികയിൽ നിന്ന് 25 കിലോ അരി വാങ്ങാൻ വേണ്ടി വച്ചിരുന്നതാണ്.  പക്ഷെ ഇന്ന് നിങ്ങൾ എനിക്ക് തിരിച്ചു തന്ന ഈ പണം കൊണ്ടു എനിക്ക് 22 കിലോ അരി മാത്രമേ വാങ്ങാൻ പറ്റുകയുള്ളൂ.  അപ്പോൾ നിങ്ങൾ എനിക്ക് പണമായി തരുന്നതിനു പകരം അരിയായി എന്റെ കടം തിരിച്ചു തരണം എന്ന്.  അപ്പോൾ അദ്ദേഹം കൂടുതൽ സംസാരിക്കാതെ എനിക്ക് 1100 രൂപ തരുന്നു. തികച്ചും ന്യായമായ എന്റെ ആവശ്യവും, തികച്ചും ന്യായമായ അദ്ധേഹത്തിന്റെ പ്രതികരണവും. ഇപ്പോൾ അദ്ദേഹം എനിക്ക് കൂടുതലായി തന്ന ഈ 100 രൂപ നിങ്ങൾ ഏത് ഗണത്തിൽ പെടുത്തും. പലിശ എന്ന് തന്നെ അല്ലെ അതിനു പറയുക.  ഇനി അഥവാ അദ്ദേഹം എനിക്ക് 1000 രൂപ മാത്രമേ തന്നിരുന്നുള്ളൂ എങ്കിൽ എനിക്ക് വന്ന നൂറു രൂപയുടെ നഷ്ടം നിങ്ങൾ എങ്ങനെ വ്യാഖ്യാനിക്കും.

ഞാൻ ഈ കാര്യത്തെ കുറിച്ച് അധികം മനസ്സ് വിഷമിപ്പിക്കുന്നില്ല. പക്ഷെ ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്.  ഒരു ജനാധിപത്യ ഭരണകൂടം പോലും ഇന്ന് പലിശയെ ഒരു വരുമാനമായി കണക്കാക്കുന്നു.  നിങ്ങൾ ബാങ്കിൽ പണം നിക്ഷേപിച്ചാൽ ആ പണത്തിനു നിങ്ങൾക്ക് കിട്ടുന്ന പലിശ മുഴുവൻ നിങ്ങളുടെ വരുമാനമായി കണക്കാക്കി അതിനു നികുതി  കൊടുക്കണം എന്നാണു ഇന്നത്തെ നിയമം. അത് ശരിയാണോ.  പണത്തിനു മൂല്യം ശോഷിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയിൽ പലിശ വരുമാനം ശരിക്കും വരുമാനമാണോ

No comments:

Post a Comment