Tuesday, 3 February 2015

അന്യന്റെ ഭാര്യയെ മോഹിക്കുന്നവർ

മനുഷ്യന്റെ ലൈങ്ങികതയെ കുറിച്ച് എനിക്ക് വിചിത്രങ്ങളായ അഭിപ്രായങ്ങൾ ആണ് ഉള്ളത് . അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന മഹദ്വചനം ഉണ്ടായത് ഏക ഭാര്യാ/ഭാര്തൃ രീതിയിലുള്ള ദാമ്പത്യം എന്ന സ്ഥാപനം ഉണ്ടായതിനു ശേഷം മാത്രമാണ്. അതായത് അന്യന്റെ ഭാര്യ എന്ന ഒന്ന് ലോകത്ത് ഉണ്ടായതിനു ശേഷം. അതിനു വളരെ മുൻപ് അങ്ങനെ ഒരു അന്യനൊ അങ്ങനെ ഒരു ഭാര്യ എന്ന് പേരുള്ള സ്ത്രീയോ ഇല്ലാതെ മനുഷ്യൻ ജീവിച്ചതായി ഞാൻ വിശ്വസിക്കുന്നു. ലൈങ്ങികതയിൽ നിരോധനങ്ങൾ ഒന്നും ഇല്ലാതെ ജീവിച്ച മനുഷ്യൻ പിന്നീട് അതിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നതിൽ സാമ്പത്തിക കാരണങ്ങൾ മാത്രമേ ഉള്ളൂ എന്ന് പല നര വംശ ശാസ്ത്രജ്ഞരും പറഞ്ഞിട്ടുണ്ട്. അതായത് അന്യന്റെ ഭാര്യ എന്ന ഈ രീതി ഈ ലോകത്ത് പ്രാബല്യത്തിൽ വന്നത് മനുഷ്യന്റെ സാംസ്കാരിക ഉന്നമനത്തിന്റെ ഫലം ആയിരിക്കണം എന്നില്ല എന്നും, സ്വത്തു സ്വരൂപിക്കുന്നതിനൊ, സ്വന്തമാക്കുന്നതിനൊ, അടുത്ത തലമുറയ്ക്ക് പ്രദാനം ചെയ്യുന്നതിനോ ഉള്ള സൗകര്യം നോക്കിയോ തികഞ്ഞ സ്വാര്തത കൊണ്ടോ മാത്രമാണ് എന്ന് അർഥം. ഇന്ന് ഞാൻ അങ്ങനെ പറയുമ്പോൾ എല്ലാവരും ഞെട്ടും എന്ന് എനിക്കറിയാം. പക്ഷെ അതെ നമ്മൾ പണ്ടു മനുഷ്യൻ ഗോത്രങ്ങൾ ഗോത്രങ്ങളെ മുഴുവനായി വിവാഹം കഴിക്കുന്ന രീതി ഉണ്ടായിരുന്നു എന്ന് അറിയുമ്പോഴും ഞെട്ടി പോകും.
മനുഷ്യന് സ്ഥായിയായ ഒരു ലൈംഗിക സദാചാരം ഒരിക്കലും ഉണ്ടാകില്ല. ഇന്ന് അത് ഒരു ഭാര്യ ഒരു ഭര്ത്താവ് എന്ന രീതിയിൽ ആണെങ്കിൽ നാളെ അത് അനേകം ഭാര്യ അനേകം ഭാര്താക്കൾ എന്ന രീതിയിൽ ആയി കൂടാ എന്നില്ല. അല്ലെങ്കിൽ ഈ വിവാഹ രീതി എന്ന പരിപാടി തന്നെ നാളെ ഇല്ലാതായി കൂടാ എന്നില്ല. ഏക ഭാര്യ/ഭർത്രിത്വ രീതിയിൽ മാത്രമേ പുരുഷനും സ്ത്രീയും എല്ലാ കാലത്തും ഇട പെടുകയുള്ളൂ എന്ന നമ്മുടെ വിശ്വാസം തെറ്റാണ്. ചിലപ്പോൾ അടുത്ത ഭാവിയിൽ ഇതൊന്നും അല്ലാത്ത പുതിയ മാനുഷിക ബന്ധങ്ങൾ ഉടലെടുത്തു വന്നേക്കാം.

No comments:

Post a Comment