പ്രവാചകരുടെ സദാചാര നിയമങ്ങൾ അവരുടെ കാല ഘട്ടത്തിലെ സദാചാര നിയമങ്ങളാണ്. അത് കൊണ്ടു അതൊരു പ്രപഞ്ച സത്യമായി കണക്കാക്കാൻ പറ്റില്ല. ഉദാഹരണമായി ഇന്ന് ഭ്രാതുക്കളുടെ ഇടയിലെ ബന്ധം ദുരാചാരമായി കണക്കാക്കുന്നു. പക്ഷെ ആദമും ഹവ്വയും ഈ സദാചാരം അനുഷ്ടിച്ചു പോന്നിരുന്നെങ്കിൽ മനുഷ്യ വര്ഗം അവിടെ അവസാനിച്ചു പോകുമായിരുന്നു. അന്യന്റെ ഭാര്യയെ കാമിക്കരുതു എന്ന് പറഞ്ഞിടതുള്ള ഭാര്യ എന്ന കൻസെപ്റ്റിനെ കുറിച്ച് ഞാൻ പറഞ്ഞത് ഇത് പോലെ ആണ്. അന്നത്തെ വിവാഹ രീതി ഏതാണ്ട് ഇന്നതെത് പോലെ ആയിരിക്കും എന്നുള്ളത് മാത്രമാണ് അതിൽ നിന്ന് മനസ്സിലാകുന്നത്. അല്ലാതെ പ്രപഞ്ചാരംഭം മുതൽ പ്രപഞ്ചാവസാനം വരെ സ്ത്രീ എന്നത് ഭാര്യ ആയിരിക്കും എന്നല്ല. നമ്മുടെ സദാചാര ബോധം ഇത്തരത്തിലുള്ള റിജിടിടി കാണിക്കുന്നുണ്ട് എന്നതാണ് വാസ്തവം. പക്ഷെ ചില നേരങ്ങളിൽ നാം നമ്മുടെ പ്രതിഷേധം പുറത്തെടുക്കുന്നു. അത് അതി സദാചാരമായോ, സദാചാരതിനെതിരെ ഉള്ള ഒരു മോക്കറി ആയോ പ്രത്യക്ഷ പ്പെടാം. അറിയാതെ ചവുട്ടിയ മനുഷ്യനെ ചീത്ത പറയുന്നത് അതി സദാചാരവും, തോണ്ടിയത് സിനിമാ താരമാണെന്ന് അറിഞ്ഞതോടെ അത് സ്വീകരിച്ചത്, മോക്കറിയും ആണ്. എന്റെ നാട്ടിൽ മറ്റൊരു സ്ത്രീ ഇങ്ങനെ ഉള്ള ഒരു തോണ്ടിയെ എതിരിട്ടത് ഈ വാക്കുകലോടെയാണ്. 'ഓ കരിക്കട്ട പോലത്തെ നീ ആയിരുന്നോ. വല്ല സിനിമ താരമോ മറ്റോ ആയിരുന്നെങ്കിൽ സാരമില്ലായിരുന്നു'. ഇത് ഒരുതരത്തിൽ പുരുഷരെ ആകെ അപമാനിക്കുന്നതിനു തുല്യമാണ്. അബോധ മനസ്സിൽ അവർ ഉദ്ദേശിക്കുന്നതും അത് തന്നെ ആവാം.
നമ്മൾ ഇപ്പോൾ ശരിക്കും ചിന്തിക്കേണ്ടത് ഈ പറഞ്ഞ സദാചാരം നമ്മൾ ഏവരും ഇഷ്ടപ്പെടുന്നുണ്ടോ എന്നതാണ് . സദാചാരത്തിന്റെ ഉത്ഭവത്തെ കുറിച്ച് പഠിച്ചവർ ഒക്കെയും പറയുന്നത് കൊടുത്തത് തിരിച്ചു കിട്ടും എന്ന സിദ്ധാന്തത്തിന്റെ അന്തിമ ഫലമത്രെ സദാചാരം. മറ്റുള്ളവർ നമ്മളോട് ചെയ്യുമ്പോൾ നമുക്ക് അതൃപ്തി ഉണ്ടാക്കുന്ന പ്രവൃത്തി, അവരോടു അങ്ങോട്ട് ചെയ്യാതിരിക്കുന്ന സ്വഭാവത്തിന്റെ ആകെ തുകയാണ് സദാചാരം. അപ്പോൾ ഒരു സമൂഹത്തിന്റെ സദാചാര സ്വഭാവം മാറുക എന്നത് ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനം മാറൽ അല്ല. മറിച്ചു ഭൂരി പക്ഷത്തിന്റെ സ്വഭാവം മാറൽ തന്നെ ആണ്. പക്ഷെ ആ സ്വഭാവ മാറ്റത്തിന് മുന്നോടിയായി മനുഷ്യന്റെ മാനസിക നിലയിൽ മാറ്റം വരുന്നുണ്ടാകും. അന്യന്റെ ഭാര്യയെ കാമിക്കരുതു എന്ന് പറയുന്നവൻ അവളെ ഇടം കണ്ണ് കൊണ്ടു ഒളിഞ്ഞു നോക്കുന്നത് പോലെ ഉള്ള മാറ്റം. അതല്ലെങ്കിൽ പര പുരുഷരെ കാമിക്കരുതു എന്ന് വിശ്വസിക്കുന്ന സ്ത്രീയുടെ പുസ്തകത്തിനുള്ളിൽ അവളുടെ ആരാധനാ പാത്രമായ സിനിമ താരം കടന്നു കൂടുന്നത് പോലെ. ഇതൊക്കെയും നിരുപദ്രവങ്ങലായ മാറ്റങ്ങൾ ആണെങ്കിലും ഇത് മറ്റെന്തിന്റെയോ തുടക്കമാണ്. ഈ തുടക്കം നമ്മൾ മനസ്സിലാക്കാൻ കൂട്ടാക്കുന്നില്ല. അത് കൊണ്ടാണ് ലൈംഗിക സദാചാരം സ്ഥായിയല്ല എന്ന് ഞാൻ പറഞ്ഞതിനെ അംഗീകരിക്കാൻ നിങ്ങൾക്ക് വിഷമം തോന്നുന്നത്.

No comments:
Post a Comment