Saturday, 31 January 2015

ART - OPIUM OF THE PEOPLE !

If the spectator is the one who carries the cross of the creator on his shoulders, then the better part of those crosses will be created by third rate writers.  One cannot study art,  like the study of type writing. But for reading or seeing, one require a minimum training.  One cant read poems without the aid of language.  We are not understanding an artist in the way, that he himself liked us to understand him, but sometimes in different ways.  Images form in different shapes in our thoughts, according to our experiences in life.  A cloud which sprouted sexual feelings in a Dhaksha, may promote the longing for rain in a farmer.  When a writer creates there is no spectator in front of him.  When direct communications cease to exist  , writing starts.  As and when a direct understanding of your fellow beings is reinstated in the universe, art ceases to exist, it’s requirement being exhausted.  Art follow the same rules as religion.  It is a sigh, a heart, a spirit and thus the opium of the people

ആത്യന്തിക ലക്‌ഷ്യം

ഒരിക്കൽ ഒരു സെമിനാറിൽ പ്രഭാഷകയായി വന്ന ഒരു സ്ത്രീ നമ്മുടെ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു.  അവർ പറഞ്ഞു ഓരോ മനുഷ്യനും അവന്റെ ജീവിതത്തിൽ ഒരു ആത്യന്തിക ലക്ഷ്യമുണ്ടായിരിക്കണം.  ആ ലക്ഷ്യത്തിലേക്കുള്ള യാത്ര  ആയിരിക്കണം ഓരോ മനുഷ്യന്റെയും ജീവിതം. അങ്ങനെ ആണെങ്കിൽ മാത്രമേ നമ്മുടെ ഒക്കെ ജീവിതത്തിനു ഒരു അർത്ഥമുണ്ടാകൂ എന്ന്.

അങ്ങനെ പ്രത്യേകിച്ച് ഒരു ലക്ഷ്യമൊന്നും ഇല്ലാതിരുന്ന എന്നെ സംബന്ദിചെടത്തോളം ഈ പ്രസ്താവന ഒരു അപമാനമാണെന്ന് എനിക്ക് തോന്നി. അത് കൊണ്ടു ഞാൻ ഇങ്ങനെ അവരോടു ചോദിച്ചു.

പ്രിയപ്പെട്ട മാടം .  ഞാൻ ഇന്ന് ഒരു ആത്യന്തിക ലക്‌ഷ്യം കണ്ടെത്തി. ഇന്ന് മുതൽ ആ ആത്യന്തിക ലക്ഷ്യത്തിലേക്ക് ഞാൻ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു എന്ന് വിചാരിക്കുക.  എന്റെ ഗുണത്തിനോ ദോഷത്തിനോ എന്നറിയില്ല, നാളെ തന്നെ ഞാൻ എന്റെ ഈ ആത്യന്തിക ലക്ഷ്യത്തിൽ എത്തി ചേർന്ന് എന്ന് വിചാരിക്കുക. അപ്പോൾ പിന്നെ ഞാൻ എന്ത് ചെയ്യണം.

അവർ എന്നെ തുറിച്ചു നോക്കി.  എന്നിട്ട് ഇങ്ങനെ പറഞ്ഞു

അങ്ങനെ നാളെ തന്നെ കിട്ടുന്നതാണോ നിങ്ങളുടെ ആത്യന്തിക ലക്‌ഷ്യം.

അപ്പോൾ ഞാൻ ചോദിച്ചു : അങ്ങനെ എങ്കിൽ അത് എപ്പോൾ കിട്ടുന്നതായിരിക്കണം.  അല്ലെങ്കിൽ വളരെ കാലത്തിനു ശേഷം മാത്രം കിട്ടുന്നതായിരിക്കണമോ ഈ ആത്യന്തിക ലക്‌ഷ്യം.

അവർ ഒന്നും പറയാതെ അവിടെ നിന്ന് ഇറങ്ങി പോയി.

ഈ ഇറങ്ങി പോക്കിന്റെ അർഥം മനുഷ്യ വര്ഗത്തിന് ആത്യന്തിക ലക്ഷ്യങ്ങൾ ഒന്നും ഇല്ല എന്നാണു.

നമുക്ക് ലക്ഷ്യങ്ങൾ മാത്രമേ ഉള്ളൂ. ആത്യന്തിക ലക്ഷ്യങ്ങൾ ഇല്ല . ഒരു ചൂട്ടിന്റെ വെട്ടത്തിൽ സഞ്ചരിക്കുന്നവനാണ് മനുഷ്യൻ.  ചൂട്ടിന്റെ വെട്ടത്തിന്റെ പരിധിക്കു ഉള്ളിൽ ഉള്ളത് മാത്രമേ അവനു കാണാനാവൂ.  അത് കൊണ്ടു തന്നെ അവന്റെ ലക്ഷ്യങ്ങൾ ഈ പരിധിക്കുള്ളിൽ മാത്രമായി ചുരുങ്ങി പോകുന്നു.  അതിനപ്പുറത്ത് പലതും ഉണ്ടാകാം. പക്ഷെ അവയൊക്കെയും അവന്റെ ഭാവനകൾക്ക് പുറത്താണ്. അത് കൊണ്ടു അവനു അവ ആഗ്രഹിക്കാൻ കഴിയുന്നില്ല.  വെളിച്ചത്തിന്റെ പരിധിയിൽ എത്തുമ്പോഴാണ് പുതിയ പുതിയ ഭൂവിഭാഗങ്ങൾ പ്രകാശമാനമായി അവനു  ദൃഷ്ടി ഭവ്യമായി വരുന്നത്.  ഇപ്പോൾ അവനു പുതിയ ലക്ഷ്യങ്ങൾ ഉണ്ടാകുന്നു.  ഏതോ ഒരു കാർട്ടൂണിൽ കാണിച്ചത് പോലെ,  പുറത്തു കെട്ടിയിട്ട വടിയുടെ അറ്റത് തൂങ്ങി നില്ക്കുന്ന പുല്ലിൻ കെട്ടിനെ ലക്ഷ്യമാക്കി നടന്നു കൊണ്ടിരിക്കുന്ന കഴുതയാണ്‌ നാം.  നാം മുന്നോട്ടു പോകുമ്പോൾ പുല്ലിൻ കെട്ടും മുന്നോട്ടു പോകുന്നു.  ആത്യന്തിക ലക്‌ഷ്യം എന്ന ഒന്നില്ല.  ആദി മനുഷ്യൻ തന്റെ സ്വപ്നത്തിൽ ഒരിക്കലും ഒരു കമ്പ്യൂട്ടർ കണ്ടിരിക്കാൻ ഇടയില്ല.

Friday, 30 January 2015

ജാതി പേര് റെക്കോർഡ്‌ കളിൽ നിന്ന് മാറ്റെണ്ടതുണ്ടോ

എന്റെ അധകൃതത്വം നിങ്ങളെ അറിയിക്കാൻ എന്റെ ജാതി പേര് മാത്രമേ എന്റെ കയ്യിൽ ഉള്ളൂ എങ്കിൽ, ഞാൻ അത് ഉപയോഗിക്കും. ഞാൻ അത് ഉപയോഗിക്കുന്നത് എന്റെ ജാതിയുടെ മഹത്വം കാണിക്കാനോ, ഞാൻ അന്യരുടെ മുന്നില് വലിയവനാണ്‌ എന്ന് അറിയിക്കാനോ അല്ല. മറിച്ചു എന്റെ നിസ്സഹായാവസ്ഥ നിങ്ങളെ അറിയിക്കാനാണ്. എന്റെ ഈ അധകൃതത്വിൽ നിങ്ങൾ കനിവുള്ളവൻ ആവണം എന്ന് പറയാൻ വേണ്ടി മാത്രമാണ്. ജാതി പേര് മാറ്റേണ്ടത് യഥാർത്ഥത്തിൽ റെക്കോർഡ്‌ കളിൽ അല്ല, മറിച്ചു തങ്ങളുടെ പേരുകളിൽ നിന്നാണ്. കാരണം അത് പേരിനോട് കൂടെ ചേർക്കുന്നവർ മിക്കവരും അങ്ങനെ ചെയ്യുന്നത് തങ്ങള് മറ്റുള്ളവരിൽ നിന്ന് ഉയർന്നവൻ ആണെന്ന് കാണിക്കാനാണ്. അവര് തന്നെയാണ് ജാതി തിരിച്ചുള്ള സംവരണത്തിന് എതിരെ ബഹളം ഉണ്ടാക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന മിക്ക ജാതികളും അധിനിവേശ സമയങ്ങളിൽ അടിച്ചമർത്ത പ്പെട്ടു പോയവർ ആണെന്ന് മിക്ക നരവംശ ശാസ്ത്രഞ്ഞ്നരും പറഞ്ഞിട്ടുണ്ട്. അത് കൊണ്ടു അവരെ കൈ പിടിച്ചു ഉയർത്തേണ്ടത് അവരെ അങ്ങനെ ആക്കിയവരുടെ പിൻ തലമുറയുടെ കർത്തവ്യം തന്നെ ആണെന്ന് മനസ്സിലാക്കണം. തുല്യത എന്നുള്ളത് തികച്ചും പിന്തിരിപ്പൻ ആയ ഒരു ആശയമായിരിക്കും, സാഹോദര്യം അതിനു കൂട്ടിനില്ലെങ്കിൽ . നമ്മുടെ കൊടിയിൽ എഴുതിയ ആപ്ത വാക്യം liberty equality and fraternity എന്നാണു അല്ലാതെ ഇവയിൽ ഏതെങ്കിലും ഒന്നുമാത്രമല്ല. ഇവ എല്ലാം ഒന്നിച്ചു ചേരുമ്പോൾ മാത്രമേ അതിനു എന്തെങ്കിലും അർത്ഥമുള്ളൂ

my caste is my weapon to make it known that i am a down trodden. i will use it to create an awareness in you, that i am helpless, and to tell you that you are to be more considerate towards me and it is not to show that i am superior to you. the people who use caste as an extension to their names are the real one's who show themselves as superior to others and such an attitude should be abolished at all costs. note that they are the people who are against all types of caste reservations. anthropologists have shown that the down trodden castes are the residue of invasions and therefore it is the duty of the invaders or their predecessors to give a hand to those poor people. the term equality, when taken singly is not reproductive. see that our slogan of democracy, is liberty, equality and fraternity and that it is a whole unit

Thursday, 29 January 2015

മരുന്നിനുള്ള കുറിപ്പടികൾ

മുൻപൊരിക്കൽ  എന്റെ നായക്ക്  അസുഖം വന്നതും  അത് ചികിത്സിക്കാൻ  വന്ന ഡോക്ടർ ആയിരം  രൂപയുടെ  മരുന്ന് കൊടുത്തു നായയെ  കൊല്ലാ  കൊല  ചെയ്തതും  ഞാൻ ഈ പംക്തിയിൽ  എഴുതിയിരുന്നു .  അന്ന്  എന്റെ നായയെ  രക്ഷപ്പെടുത്തിയത്  ഇന്റർനെറ്റ്‌ എന്ന ഈ ഭീമൻ  ആണ്.  ഗൂഗിളിൽ  വെറുതെ  ഒന്ന്  പരതിയപ്പോൾ  എന്റെ നായയുടെ അസുഖത്തിന്   പറ്റിയ  മരുന്ന് എന്തെന്ന് എനിക്ക് പല കേന്ദ്രങ്ങളിൽ  നിന്നും അറിവ്  കിട്ടി .

ഇന്ന് ഒരു അസുഖം വന്നു ഡോക്ടർ തരുന്ന കുറിപ്പടിയെക്കാൾ നമുക്ക് വിശ്വസിക്കാവുന്നത് ഈ ഇന്റർനെറ്റ്‌ എന്ന ഭീമനെ തന്നെയാണ്.  നിങ്ങളുടെ രോഗവും അതിന്റെ ലക്ഷണങ്ങളും മുഴുവൻ ഇവന് പറഞ്ഞു കൊടുത്താൽ ഇവൻ നിനക്ക് പറഞ്ഞു തരും നിങ്ങളുടെ രോഗം ശരിക്കും എന്താണ് എന്ന്. ഒരു ഡോക്ടറേക്കാൾ കണിശമായി.  മുൻപൊരിക്കൽ സ്വതവേ ഒരു രോഗിയായ ഞാൻ മറ്റൊരു അസുഖം വന്നു ഒരു ഡോക്ടറെ കാണുകയും എന്റെ എല്ലാ അസുഖങ്ങളെയും കുറിച്ച് അയാൾക്ക്‌ ക്ലാസ്സ്‌ എടുക്കുകയും ചെയ്തതിനു ശേഷം അയാള് എന്റെ ഈ പുതിയ രോഗത്തിന് ഒരു മരുന്ന് എഴുതി തന്നു.  വീട്ടില് വന്നു ഞാൻ ഇറ്റെർനെറ്റിൽ വെറുതെ അന്വേഷിച്ചപ്പോൾ മനസ്സിലായി, ഡോക്ടർ ഇപ്പോൾ എനിക്ക് എഴുതി തന്ന മരുന്ന് എന്നെ പോലെ ഉള്ള ഒരു രോഗിക്ക് കഴിക്കാൻ പാടില്ല എന്ന്. അപ്പോൾ ഇനി ഈ ഡോക്ടർ എന്ന വിഭാഗത്തിന്റെ ആവശ്യമെന്ത്.  ഡോക്ടർ മാറും മരുന്ന് കമ്പനികളും  നാഴികക്ക് നൂറു വട്ടം പറയും ഡോക്ടറുടെ ഉപദേശമില്ലാതെ ഒരു മരുന്നും കഴിക്കരുത് എന്ന്. പക്ഷെ ഇതാണോ ഈ ഡോക്ടറുടെ ഉപദേശം.  അതിനേക്കാൾ എത്രയോ മടങ്ങ് മെച്ചം ഈ ഇന്റെനെറ്റ് തന്നെ അല്ലെ.

അച്ചടിച്ച വില എന്ന മിഥ്യ

പീടികയിൽ പെട്ടികളിൽ ആക്കി വിൽക്കപ്പെടുന്ന എല്ലാ വസ്തുക്കൾക്കും ഒരു എം ആർ പീ ഉണ്ടായിരിക്കും.  അതായത് ആ വസ്തുവിന് നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങാവുന്ന പരമാവധി വില.  ആ വിലയിൽ കൂടുതൽ ആരെങ്കിലും നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങിച്ചാൽ നിങ്ങൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്.

കഴിഞ്ഞ മാസം ഞാൻ വാങ്ങിയ ഒരു അടുപ്പിനു പാക്കറ്റിൽ അടിച്ച വില 6800. എനിക്ക് എന്റെ പരിചയക്കാരനായ മനുഷ്യൻ ആ സാധനം വിറ്റത് 5500 രൂപയ്ക്കു.  പരിചയക്കാരനായതു കൊണ്ടു അയാള് സാധനം നഷ്ടത്തിൽ എനിക്ക് വിറ്റതാണ് എന്ന് നിങ്ങളാരും തെറ്റി ധരിക്കുകയില്ല എന്ന് എനിക്കറിയാം. 6800 രൂപ അയാള് എന്റെ കയ്യിൽ നിന്ന് വാങ്ങിയാൽ എനിക്ക് അയാൾക്കെതിരെ കോടതിയിൽ പോകാൻ ആവില്ലെന്നും നിങ്ങൾക്ക്  അറിയാം.  അപ്പോൾ അയാള് എനിക്ക് കുറച്ചു തന്ന ഈ 1300 രൂപ എന്തായിരിക്കും.  അത് വെറും ഒരു രൂപ മുതൽ 1300 രൂപ വരെയോ , ചിലപ്പോൾ അതിൽ കൂടുതലോ ആയി മാറിപ്പോകാൻ ഇടയുണ്ടെന്ന് നമുക്ക് ഇപ്പോൾ മനസ്സിലായി. അപ്പോൾ പാവപ്പെട്ട ഒരു ഉപഭോക്താവായ ഞാൻ എങ്ങനെ അറിയും, എന്റെ കയ്യിൽ നിന്ന് ആ കടക്കാരൻ വാങ്ങിയത് അതിന്റെ യഥാര്ത വില തന്നെ ആണോ എന്ന്.

എം ആർ പീ എന്ന വഞ്ചനയെ കുറിച്ച് നമ്മൾ ആരും അധികം വേവലാതി പെടുന്നില്ല എന്ന് തോന്നുന്നു.  അച്ചടിച്ച്‌ വരുന്ന ഏതൊരു വിലയും നമ്മളെ സംബന്ദിച്ചു സത്യമാണ്.  നിർമാതാവ് പ്രസ്തുത വില എങ്ങനെ തീരുമാനിക്കുന്നു എന്നോ, യഥാർത്ഥത്തിൽ പ്രസ്തുത വസ്തുവിന് അത്ര തന്നെ വിലയുണ്ടോ എന്നൊന്നും അറിയാൻ ഈ ഉപഭോക്താവിന് ഒരു വഴിയും ഇല്ല. നൂറു രൂപ കൊടുത്തു നാം വാങ്ങുന്ന പേസ്റ്റിൽ എത്ര മൂല്യത്തിന്റെ വസ്തു ഉണ്ടെന്നു നമ്മൾ ആരും അറിയുന്നില്ല. ഒരിക്കലും അറിയാൻ പോകുന്നും ഇല്ല.  ഒരു ഉപഭോക്താവായ ഞാൻ എളുപ്പം വഞ്ചിക്ക പ്പെട്ടു പോകുന്നു.

ഇന്ന് നിങ്ങൾ ഒരു എലട്രോണിക് സാധനത്തിനു പല പല പീടികകളിൽ കയറി വില ചോദിക്കുക.  എല്ലാ വിലകളും ഒരു പോലെ ആണോ എന്ന് താരതമ്യ പെടുത്തി നോക്കുക. നിങ്ങൾ ശരിക്കും അത്ബുധ പെട്ട് പോകും. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്‌.  ഒരേ വസ്തു എല്ലാ പീടികകളും ഒരേ വിലക്ക് വിൽകപെടെണ്ടത് അല്ലെ.  പീടികക്കാരൻ തനിക്കു ലാഭം കുറച്ചു മതി എന്നോ ലാഭം തന്നെ വേണ്ട എന്നോ തീരുമാനിച്ചാൽ കൂടി അത് ഇത്രയൊക്കെ വരാമോ. നമ്മൾ ഓരോരുത്തരും ചോദിക്കേണ്ട ചോദ്യമാണ് ഇത്.

അഞ്ചു കൊല്ലം മുൻപ് ഞാൻ എന്റെ പഴയ ഫ്രിജ് മാറ്റി മറ്റൊന്ന് തരാൻ ഒരു കടക്കാരനോട് പറഞ്ഞപ്പോൾ അയാള് എന്നോട് പറഞ്ഞു നിങ്ങളുടെ പഴയ ഫ്രിജിനു 3000 രൂപ തരാം എന്ന്. എനിക്ക് സന്തോഷമായി.  പത്തു വര്ഷം പഴക്കമുള്ള ഒരു വസ്തുവിന് 3000 കിട്ടുക എന്നത് വലിയ കാര്യം തന്നെയാണ്. എം ആർ പീ  13000 രൂപ ഉള്ള പുതിയ ഫ്രിജ് അയാള് എനിക്ക് 10000 രൂപയ്ക്കു തന്നു. ആ ഇടയ്ക്കു എന്റെ സുഹൃത്തിന്റെ വീട്ടില് പോയപ്പോൾ ഞാൻ വാങ്ങിച്ച അതെ ഫ്രിജ് അവന്റെ വീട്ടില് ഇരിക്കുന്നത് കണ്ടു. അത് എപ്പോൾ വാങ്ങിച്ചതാ ണെന്നും വില എന്ത് കൊടുത്തു എന്നും ഞാൻ അന്വേഷിച്ചപ്പോൾ എനിക്ക് കിട്ടിയ ഉത്തരം എന്നെ ഞെട്ടിച്ചു കളഞ്ഞു.  അവൻ അത് നേരിട്ട് പണം കൊടുത്തു വാങ്ങിയത്  10500 രൂപയ്ക്കു.  അപ്പോൾ എന്റെ പഴയ ഫ്രിജിനു എനിക്ക് കിട്ടിയത് 500 രൂപ. ചിലപ്പോൾ അതും ഉണ്ടാകില്ല.  ഇതൊക്കെ ആണ് നമ്മുടെ എക്സ്ചേഞ്ച്‌ വ്യാപാരം.

കണക്കുകളിൽ കാണാത്ത മൂല്യ ശോഷണം

ഞാൻ 1992 ഇൽ എന്റെ വീട് പണി കഴിപ്പിച്ചത് മൂന്നു ലക്ഷം രൂപയ്ക്കു. 100 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വീട് പണി കഴിപ്പിക്കാനുള്ള അന്നത്തെ ചെലവ് ഏതാണ്ട് അത്രയായിരുന്നു. പക്ഷെ ഇന്ന് അതെ വിസ്തൃതിയിൽ ഒരു വീട് പണി കഴിപ്പിക്കാൻ ഏകദേശം മുപ്പതു ലക്ഷം രൂപയെങ്കിലും വേണം. അത് കൊണ്ടു വീട് നിര്മ്മാണ ചെലവ് കൂടി എന്നോ ജോലിക്കാര് അധികം കൂലി വാങ്ങിക്കുന്നു എന്നോ നമ്മൾ ആരും പറയുന്നില്ല. സാധാരണ ജനങ്ങൾക്ക്‌ പോലും അറിയാം ഇത് നാണയ മൂല്യ ശോഷണത്തിന്റെ ഫലം ആണെന്ന്. പക്ഷെ അതെ സാധാരണക്കാരൻ 1992 ഇൽ ഒരു ബാങ്കിൽ മൂന്നു ലക്ഷം രൂപ നിക്ഷേപിച്ചു ഇന്ന് അതിനു പലിശ അടക്കം 30 ലക്ഷം രൂപ കിട്ടിയെങ്കിൽ , പറയുന്നത് തനിക്കു അന്നത്തെ പണത്തിനു 27 ലക്ഷം രൂപ പലിശ കിട്ടി എന്നാണു. തനിക്കു ഒന്നും കിട്ടിയില്ല എന്ന് പറയേണ്ടിടത് എന്തൊക്കെയോ കിട്ടി എന്ന് പറയിക്കുന്നതാണ് വര്ത്തമാന കാലത്ത് നാം സാമ്പത്തിക ശാസ്ത്രം എന്ന പേരിൽ അറിയുന്നത്. സാധാരണക്കാരൻ മാത്രമല്ല നമുക്ക് പ്രസ്തുത പലിശ തരുന്ന ബാങ്കും ധരിക്കുന്നത് അത് തന്നെയാണ്.

Wednesday, 28 January 2015

സ്പർദ്ധയുടെ ചില ഗുണങ്ങൾ

ചെറുപ്പത്തിൽ എനിക്ക് ഒളിഞ്ഞു നോട്ടം ഇല്ലായിരുന്നെങ്കിലും , ഒളിഞ്ഞു നിന്ന് കേൾക്കുന്ന പതിവുണ്ടായിരുന്നു.(ഇന്ന് അത് രണ്ടും ഉണ്ട്). അങ്ങനെ കേട്ട ഒരു സംഭാഷണം താഴെ കൊടുക്കുന്നു.

എടീ ജാനൂ,  അയാള് ചത്തതിനു ശേഷമാ ഞാൻ കുറച്ചു സമാധാനമായി ജീവിച്ചത്.

അതിനു നിങ്ങള് തമ്മില് വലിയ സ്നേഹമായിരുന്നല്ലോടീ

അതൊക്കെ ആൾകാരുടെ മുൻപിൽ അല്ലെ.  വെറും ദുഷ്ടനായിരുന്നെടീ അയാള്.

ചത്തുപോയ ഭർത്താവിനെ കുറിച്ച് ഇത്രയും ആത്മാർഥമായി സംസാരിച്ച ഒരു മനുഷ്യ സ്ത്രീയെ ഈ ദുനിയാവിൽ കാണില്ല.

പക്ഷെ പറഞ്ഞു വരുന്നത് ഇതൊന്നും അല്ല.  ദുഃഖത്തിൽ നിന്ന് കരകയറാനുള്ള എളുപ്പവഴി സ്പര്ധയാണെന്ന് ഞാൻ മനസ്സിലാക്കിയത് ഈ സംഭാഷണത്തിലൂടെയാണ്.ഇത് വല്ലാത്ത ഒരു വൈരുദ്ധ്യമായി എനിക്ക് എന്നും തോന്നിയിരുന്നു.  സ്നേഹത്തിലൂടെ നമുക്ക് മറികടക്കാനാവാത്ത ദുഖത്തെ  സ്പര്ധയിലൂടെ നമുക്ക് എളുപ്പം മറികടക്കാൻ  പറ്റുന്നു.  മകള് മരിച്ച എന്റെ സുഹൃത്ത്‌ വർഷങ്ങൾക്കു ശേഷം ഒരു വൈകുന്നേരം എന്നോട് പറഞ്ഞത് ഇതാണ്. 'എങ്ങനെ ആണെടാ എന്റെ ദുഃഖം തീരുക.  വെറുക്കേണ്ട ഒരു പ്രവൃത്തിയും ഇന്ന് വരെ അവൾ എന്നോട് ചെയ്തിട്ടില്ല'.  അങ്ങനെ വല്ലതും ചെയ്തിരുന്നെങ്കിൽ ഈ മരണം ഞാൻ അല്പമെങ്കിലും സഹിക്കുമായ്രുന്നു എന്നാണു ആ പറഞ്ഞതിന് അർഥം. സ്പർധക്കു ഇങ്ങനെ ഒരു ഗുണം ഉള്ളത് നമ്മിൽ പലരും മനസ്സിലാക്കിയിട്ടില്ല.  മുൻപൊരിക്കൽ ഞാൻ അറിയാതെ പറഞ്ഞു പോയ ഒരു കാര്യം ഞാൻ ഇപ്പോൾ മാറ്റി പറയുകയാണ്‌.  ആത്മ ബന്ധങ്ങളെ മനുഷ്യൻ പ്രതിരോധിക്കുന്നത് , അത് മറ്റൊരാളുടെ  മുന്നിൽ ശാരീരികമായോ മാനസികമായോ നഗ്നനാകുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് കൊണ്ടു, നഗ്നതാ   ഭീതിയുള്ള നാം എല്ലാ വിധ ആത്മ ബന്ധങ്ങളെയും നിഷേധിക്കാൻ ആഗ്രഹിക്കുന്നു എന്നാണല്ലോ ഞാൻ  പറഞ്ഞത്..  പക്ഷെ അത് മാത്രമല്ല കാരണമെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.  മരണത്തിന്റെ ഭീകരത അത്ര അധികം നമ്മളെ അലോസരപ്പെടുത്താ തിരിക്കാൻ, ഈ ആത്മ ബന്ധമില്ലായ്മ  നമ്മളെ ഒരു പരിധി വരെ സഹായിക്കുന്നുണ്ടാവാം. ഈ detached wisdom  എന്നൊക്കെ പറയുന്നത് ഇത് തന്നെ അല്ലെ 

Tuesday, 27 January 2015

CASUAL NOTES ON BLIND CHANCE

നമ്മുടെ ജീവിതത്തിനു ഒരു സാധ്യത മാത്രമേ ഉള്ളൂ.  അതിനെ നിങ്ങൾക്ക് വേണമെങ്കിൽ വിധി വിശ്വാസം എന്ന് പറയാം.  പക്ഷെ സമയത്തിന്റെ പാതയിൽ തിരിച്ചു നടക്കാനാവാത്ത കാലത്തോളം വിധി ഒരു സത്യമാണ്.  പക്ഷെ കലാകാരന് ഈ നിയമം ബാധകമല്ല.  ഒരു നാടക നടൻ സ്റെജിൽ എത്രയോ തവണ മരിക്കുകയും പുനർ ജനിക്കുകയും ചെയ്യുന്നു.  റണ്‍ ലോല റണ്‍ എന്ന സിനിമയിലെ ലോലക്കോ,  ബ്ലൈണ്ട് ചാൻസ് എന്ന സിനിമയിലെ വിടെക്കിനോ ഈ വിധി നിയമം ബാധകമല്ല.  അവർ സമയത്തിലെ അവരുടെ അപാര സാധ്യതകളെ കുറിച്ച് പുനരന്വേഷണം നടത്തി കൊണ്ടെ ഇരിക്കുന്നു.  ഒരു പോലീസുകാരനെ പോലെ.

ലോലയുടെ വിധി എന്നത് നിമിഷങ്ങൾ താമസിച്ചു ഒരു സ്ഥലത്ത് എത്തുമ്പോൾ മാറ്റി മറിക്കപ്പെട്ടു പോകുന്ന വിധി ആണെങ്കിൽ,  വിടെക്കിന്റെത് ഒരു മധ്യപാനിയെ തട്ടിയിടാനുള്ള കാലതാമസമോ, അതിന്റെ ഇല്ലായ്മയോ മൂലമുള്ള വച്ച് താമസിക്കൽ മൂലം പിടി വിട്ടു  പോകുന്ന ഒരു തീവണ്ടി യുമായി ബന്ധപ്പെട്ട വിധിയാണ്.  ലോല എല്ലായിടത്തും ലോലയായി തുടരുന്നു എങ്കിൽ,  വിടെക് ഓരോ അവസരത്തിലും മറ്റാരൊക്കെയോ ആയി പോകുകയാണ്.  ഒരിക്കൽ ഒരു കംമ്യുനിസ്റ്റും, പിന്നീടൊരിക്കൽ ഒരു ആന്റി കമ്മ്യൂണിസ്റ്റ്‌ ഉം , വീണ്ടും ഒരിക്കൽ ഒരു മതാനുയായിയും ആയി വിടെക് വേഷം മാറുകയാണ്.  ലോലക്ക് ഓരോ പുനർജന്മത്തിലും പ്രതീക്ഷകൾ ഉണ്ട് എങ്കിൽ, വിടെക്കിന്റെ ജീവിതം എന്നും ദുരന്തം തന്നെ ആയിരുന്നു.  പോളണ്ടിലെ അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ എല്ലാവർക്കും ദുരന്തം മാത്രമേ പ്രതീക്ഷിക്കാനുള്ളൂ എന്നതാകാം കിസ്ലോ വിസ്കി പറയാൻ ഉദ്ദേശിച്ചത്.

വിറ്റെക്കിന്റെ ഒന്നാമത്തെ യാത്ര

റെയിൽവേ സ്റ്റേഷൻ.  വിട്ടേക് ഓടുന്നു.  വഴിയിൽ കൂട്ടിമുട്ടാൻ പോകുന്ന സ്ത്രീയോട് മാപ്പ് ചോദിക്കുന്നു. വീണ്ടു ഓടുന്നു.  ടിക്കറ്റ്‌ കൌണ്ടറിൽ വച്ച് ഒരു സ്ടുടന്റ്റ് ടിക്കറ്റ്‌ എടുക്കുന്നു . വീണ്ടു ഓടുന്നു.  വഴിയിലുള്ള ഒരു മദ്യപാനി ഏകദേശം ഇടിക്കുന്നു. പക്ഷെ ഇല്ല. വിട്ടെക്കിനു ഒരു വിധം വണ്ടിയിൽ കയറാൻ പറ്റുന്നു.

വിട്ടെക്കിന്റെ രണ്ടാമത്തെ യാത്ര.

ഏതാണ്ട് ആദ്യതെത്തില് പോലെ തന്നെ. ഒരൊറ്റ വ്യത്യാസം മാത്രം. വഴിയിലുള്ള മധ്യപാനിയെ നേരിട്ട് പോയി ഇടിച്ചു ഓട്ടം അല്പം പതുക്കെ ആകുന്നു എന്ന് മാത്രം. അത് കൊണ്ടു മാത്രം വിട്ടെക്കിനു വണ്ടി കിട്ടാതാകുന്നു. അദ്ദേഹം മറ്റെന്തോ ആയി പോകുന്നു 

Monday, 26 January 2015

ചില ലക്ഷ്മി തരു ചിന്തകൾ

കാൻസർ രോഗികൾക്ക് ആശ്വാസം എന്ന നിലയിൽ ഈ അടുത്ത കാലത്ത് ഭൂമിയിൽ അവതരിച്ച ദൈവമത്രേ ലക്ഷ്മി തരൂ.  ഏതൊരു ദൈവത്തിനും എതിർ ദൈവങ്ങൾ ഉണ്ടാകുന്നത് പോലെ ഇവിടെയും സംഭവിക്കുന്നത്‌ സ്വാഭാവികം.  വ്യക്തി പരമായി ഞാൻ ഈ പുതിയ ചികിത്സാ വിധി പരിശോധിക്കുകയോ പരിശോധിച്ചവരെ പരിചയപ്പെടുകയോ ചെയ്തിട്ടില്ല.   അതിനു എനിക്ക് ആഗ്രഹം ഉണ്ടെങ്കിൽ കൂടി അത്തരം ആളുകള് ആരും ഈ പരിസര പ്രദേശത്ത് എവിടെയും ഇല്ല.  അതിനുള്ള അവസരങ്ങൾ ഉണ്ടായാൽ തീര്ച്ചയായും ഞാൻ അവരെ നേരിൽ കാണുന്നതായിരിക്കും.  അത് വരെ ഞാൻ ഇതിനെ കുറിച്ച് നല്ലതോ ചീത്തയോ ആയ ഒരു അഭിപ്രായവും പറയുന്നില്ല.  പക്ഷെ ഞാൻ ഇപ്പോൾ ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നത് ഇതിന്റെ എതിരാളികളെ കുറിച്ച് മാത്രമാണ്. അവരിൽ ചിലരെങ്കിലും പറയുന്നത് താഴെ പറയുന്ന കാര്യങ്ങൾ ആണ്.

1.  ഈ മരത്തിന്റെ വ്യാപനം പ്രകൃതി സന്തുലനം തകർക്കും

2.  ഈ ചികിത്സ ഫല പ്രദമാണോ എന്ന് ഇത് വരെ തെളിയിക്ക പ്പെട്ടിട്ടില്ല.

ഒന്നാമത്തെ കാര്യത്തെ കുറിച്ച് എനിക്ക് വ്യക്തമായ അറിവില്ല.  എങ്കിലും ഇക്കാര്യത്തിൽ എനിക്ക് ചോദിക്കാൻ ഒരു ചോദ്യമുണ്ട്.  പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന ഈ ഒരു ചെടി മാത്രമേ നമ്മുടെ നാട്ടിൽ ഉള്ളൂ.  ഇനി അഥവാ ഈ ചെടി കാൻസർ എന്ന രോഗത്തിന് ഫല പ്രദമായ ചികിത്സ ആണെന്ന് തെളിയുകയാണെങ്കിൽ , പ്രകൃതി സന്തുലനത്തിന്റെ മുടന്തൻ ന്യായം പറഞ്ഞു നാം ഈ ചെടികളെ നാട്ടിൽ നിന്ന് നിക്ഷ്കാസനം ചെയ്യുമോ?

അപ്പോൾ നാം നമ്മുടെ രണ്ടാമത്തെ കാരണത്തിൽ എത്തുകയായി.  അതായത് ഈ ചികിത്സ ഫല പ്രദമാണോ എന്ന ചോദ്യം.  ഇവിടെയും ഞാൻ മറ്റൊരു ചോദ്യം തിരിച്ചു ചോദിക്കുകയാണ്.  കാൻസർ എന്ന രോഗത്തിന് ഇന്ന് മാർകറ്റിൽ കിട്ടുന്ന ചികിത്സകൾ ഒക്കെയും ഫല പ്രദമാണോ?.  അവയിൽ മിക്കതും ഫല പ്രദം അല്ല എന്നതിനേക്കാൾ അപകടകരങ്ങൾ കൂടി ആണെന്ന് പല പ്രശസ്തരും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്.  എന്റെ അനുഭത്തിൽ തന്നെ കേമോ തെരാപി ചികിത്സക്ക് വിധേയർ ആയ അനേകം പേരിൽ അഞ്ചു വർഷത്തിൽ കൂടുതൽ കാലം ജീവിച്ച ഒരാള് മാത്രമേ ഉള്ളൂ. ഇത് എന്റെ മാത്രം പ്രശ്നമാണോ എന്ന് അറിയാൻ ഒരു പഠനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.  അതിനു ആരെങ്കിലും തുനിയുമോ.

രോഗത്തിന്റെ നീരാളി പിടുത്തത്തിൽ പെട്ട് പ്രത്യാശ നഷ്ടപ്പെട്ടവർ മന്ത്ര വാദം പോലും പരീക്ഷിക്കണം എന്ന് മുൻപൊരിക്കൽ കേരളത്തിലെ ഒരു സാമൂഹ്യ പ്രവർത്തകൻ പറഞ്ഞത് ഞാൻ ഇത്തരുണത്തിൽ ഓർക്കുകയാണ്..  തീര്ച്ചയായും ഞാൻ ഈ ചിന്താഗതിയെ പൂർണമായും പിന്താങ്ങുന്ന മനുഷ്യനാണ്.  ആശയറ്റ കാൻസർ രോഗികൾ ലക്ഷ്മി തരു എന്ന ഈ ചെടി പരീക്ഷിച്ചു നോക്കുന്നതിനെ നാം എതിർക്കേണ്ട കാര്യമുണ്ടോ.  ഇത് വലിയ ഒരു കച്ചവടത്തിന്റെ ഭാഗമാണ് എന്ന് സംശയിക്കുന്ന നിങ്ങൾ മറ്റുള്ള പല പല കച്ചവടങ്ങളെയും അനുവദിച്ചു പോകുന്നുണ്ടല്ലോ.

ഈ ചെടി രോഗികൾക്ക് ആശ്വാസമേകണേ എന്ന് ഞാൻ ആത്മാർഥമായും ആഗ്രഹിക്കുകയാണ് 

Sunday, 25 January 2015

സ്ത്രീ പുരുഷ തൊഴിൽ വിഭജനം

ഞാൻ ഒരു സ്ത്രീ പുരുഷ സമത്വ വാദി ആണെങ്കിലും,   സ്ത്രീകള് പുരുഷര് ചെയ്യുന്ന എല്ലാ ജോലികളും ചെയ്യുന്നതിനോട് എനിക്ക് വളരെ ഏറെ വിയോജിപ്പുണ്ട്.  നമ്മുടെ സമൂഹത്തിൽ സ്ത്രീ പുരുഷ തൊഴിൽ വിഭജനം അത്യാവശ്യമായും വേണ്ടതാണെന്ന് വിശ്വസിക്കുന്ന മനുഷ്യനാണ് ഞാൻ.  എന്റെ വീട്ടിലെ വലിയ മാവിൽ കയറാൻ ഏതൊരു സ്ത്രീ തുനിഞ്ഞു വന്നാലും ഞാൻ അതിനു സമ്മതിക്കുന്നില്ല എന്ന് മാത്രമല്ല , അത് അത്യന്തം ക്രൂരമായ ഒരു പ്രവൃത്തിയാണെന്ന്  ഞാൻ ധരിക്കുകയും ചെയ്യും .  കുട്ടികളെ പരിപാലിക്കാനോ,  പ്രസവ ശുശ്രൂഷ ചെയ്യാനോ, പുരുഷനേക്കാൾ എന്ത് കൊണ്ടു മെച്ചം സ്ത്രീ തന്നെയാണ്.കായികമായ അധ്വാനം കുറഞ്ഞ മറ്റനേകം ജോലികൾ സ്ത്രീകൾക്ക് വേണ്ടി മാത്രമായി സംവരണം ചെയ്യാവുന്നതാണ്.  ഗൈനകോളജി എന്ന വിഷയം സ്ത്രീകൾക്ക് വേണ്ടി മാത്രമായി മാറ്റി വച്ചാൽ എന്താണ്.  ഞാൻ ഇത് പറയുമ്പോഴൊക്കെ പലരും എന്നെ പിന്തിരിപ്പൻ എന്ന് വിളിക്കാറുണ്ട്. അതിൽ എനിക്ക് പരിഭവമില്ല.  പക്ഷെ അവരിൽ പലരും പറയുന്നത് പോലെ വൃത്തികെട്ട ജോലികൾ മാത്രം സ്ത്രീകൾക്ക് നീക്കി വച്ച് വൃത്തിയുള്ള ജോലികൾ പുരുഷർ തട്ടി എടുക്കുന്നു എന്ന അഭിപ്രായം എനിക്കില്ല.  കാരണം നാം ഇന്ന് വൃത്തി ഉള്ള ജോലികൾ ആയി കണക്കാക്കുന്ന പലതും വൃത്തിയില്ലാത്ത  ജോലികൾ തന്നെയാണ്.  ഒരു അഴുക്കു ചാല് വൃത്തിയാക്കുന്ന ജോലി വൃത്തി കെട്ട ജോലിയായി കണക്കാക്കുന്ന ഇവർ, ഒരു രോഗിയുടെ മല ദ്വാരം കഴുകുകയോ,  പല്ലിലെ  വൃത്തികേടുകൾ എടുത്തുകളയുകയോ ചെയ്യുന്ന ഡോക്ടറുടെ ജോലി തികഞ്ഞ വൃത്തിയുള്ള ജോലിയായി കണക്കാക്കുന്നു. ജോലിയുടെ വൃത്തിയോ വൃത്തി ഇല്ലയ്മയോ തീരുമാനിക്കുന്നത് അത് കൊണ്ട് നേടാൻ  പറ്റുന്ന വെള്ളി നാണയങ്ങൾ ആണ് .

Saturday, 24 January 2015

സൃഷ്ടിയില്ലാത്ത പ്രണയം

ഗർഭ നിരോധന ഉറകൾ മനുഷ്യൻ ആര്ജിച്ചത് കൂടുതൽ സുഖത്തിനു വേണ്ടിയാണ് . മനുഷ്യൻ സൃഷ്ടിയെ പ്രത്യുല്പാദനത്തിൽ നിന്ന് മാറ്റി നിർത്തിയതിനു സാമാന്തരികമായാണ് ഇത്തരം കണ്ടുപിടുത്തങ്ങൾ നടത്തിയത്. ഇന്ന് ലൈങ്ങികത എന്നത് സൃഷ്ടി എന്നതിനേക്കാൾ വെറും ഒരു സുഖ സമ്പാദന മാര്ഘം മാത്രമാണ്, വിവാഹത്തിലായാലും വേശ്യാവൃത്തിയിൽ ആയാലും. പ്രത്യുല്പാദന പരമല്ലാത്ത ലൈങ്ങികത അനാശാസ്യമെന്ന് പറഞ്ഞു, വേശ്യാവൃത്തിയെ എതിർക്കുന്ന തലമുറ തന്നെ സ്വകാര്യ ജീവിതത്തിൽ ഈ അനാശാസ്യത കൃത്യമായി പരിപാലിക്കുന്നു.  ലൈംഗിക രോഗം വന്നു കഷ്ടപ്പെടുന്ന മനുഷ്യരെ നാം ചികിത്സിച്ചു ഭേദമാക്കുകയാണ് ചെയ്യുന്നത്.  അവർ അവരുടെ തെറ്റിന് ശിക്ഷ അനുഭവിക്കട്ടെ എന്ന് പറഞ്ഞു അവർക്ക് ചികിത്സ നിഷേധിക്കുന്നില്ല  

Yes: if only a hundredth of the efforts spent in curing diseases were spent in curing debauchery, disease would long ago have ceased to exist, whereas now all efforts are employed, not in extirpating debauchery, but in favoring it, by assuring the harmlessness of the consequences.” 
― Leo Tolstoy, Kreutzer Sonata.................................................

.അനാശാസ്യ ജീവിതത്തിന്റെ ഉപോല്പന്നങ്ങലായ രോഗങ്ങളെ ഉച്ചാടനം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു പകരം, അതിന്റെ നൂറിൽ ഒരംശം ശ്രമം നമ്മൾ ഇത്തരം അനാശാസ്യ ജീവിതം ഉച്ചാടനം ചെയ്യാനാണ് ഉപയോഗിച്ചിരുന്നത് എങ്കിൽ, പ്രസ്തുത രോഗങ്ങൾ ഈ ഭൂമുഖത്ത്‌ നിന്ന് വളരെ മുന്നേ തന്നെ ഇല്ലാതായി പോകുമായിരുന്നു. അതിനു പകരം നാം ചെയ്യുന്നത് ഇത്തരം അനാശാസ്യങ്ങൾ സുരക്ഷിതമായി ചെയ്യാനുള്ള മാർഘങ്ങൾ കണ്ടെത്തി ജനതയെ അത് ചെയ്യാൻ പ്രേരിപ്പിക്കുകയാണ് .

ഫ്രീ സെക്സ്

കുറെ കാലം ഫ്രീ സെക്സ് കാത്തു നിന്നു. പക്ഷെ നമ്മുടെ നാട്ടിൽ അത് എത്തി ചേരാൻ കാല താമസം നേരിട്ടു. അപ്പോഴേക്കും എനിക്ക് വയസ്സായി. ഇനി അതിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല.

പുരുഷരിൽ ഭൂരി ഭാഗവും ഫ്രീ സെക്സിനെ അനുകൂലിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.  കാരണം അത് എന്തോ കാരണത്താൽ അടിച്ചമര്തപ്പെട്ട ജന്മ വാസനയാണ്.  സ്ത്രീകളുടെ കാര്യവും അങ്ങനെ തന്നെ ആയിരിക്കാനാണ്‌ സാധ്യത. ഇന്നത്തെ ഈ പുരുഷ മേധാവിത്വതിനിടക്ക് അവർ അത് തുറന്നു പറയാൻ മടി കാണിക്കുമെങ്കിലും.

നമ്മുടെ പുതിയ തലമുറ തിരഞ്ഞെടുക്കുന്ന വഴികൾ,  അടിക്കടിയുള്ള വിവാഹ മോചനങ്ങൾ,  ചുംബന സമരങ്ങൾ,  കോ ഹാബിറ്റെഷൻ രീതിയിലുള്ള ബന്ധങ്ങൾ,  ലൈങ്ങികതയുടെ അപാര സാധ്യതകളെ കുറിച്ചുള്ള അറിവുകൾ, സെക്സിനു നേരെ ഉള്ള ഒരു തരം ലിബറലിസം ....... എന്നിങ്ങനെ ഉള്ള പലതും വിരൽ ചൂണ്ടുന്നത് അത്തരം ഒരു സാധ്യതയിലേക്കാണ്.

ഇതിന്റെ നന്മ തിന്മകളെ കുറിച്ച് ഒരു ചര്ച്ച ആകാമെന്നു കരുതുന്നു.

Friday, 23 January 2015

ചികിത്സയെ കുറിച്ചുള്ള നമ്മുടെ മുൻവിധികൾ

പച്ച വെള്ളം കുടിച്ചു കാൻസർ മാറും എന്ന് ഒരാൾ വിശ്വസിക്കുമ്പോൾ, അതിനെ എതിർക്കാൻ ആയിരങ്ങൾ വരും. അത്തരം ഒരു കാര്യത്തിനു തെളിവുകൾ തീരെ ഇല്ലെന്നും ആയതു കൊണ്ടു ഇത്തരം അശാസ്ത്രീയ പ്രവണതകൾ എതിർക്കപ്പെടണം എന്നും അവർ യുക്തിയോടെ സമർതിക്കും. പക്ഷെ ഇതേ അവർ തന്നെ , വർത്തമാന കാലത്ത് കാൻസർ ചികിത്സ എന്ന പേരില് നടക്കുന്ന മറ്റുള്ള ചികിത്സാ രീതികൾ പ്രായോഗികം ആണോ അല്ലയോ എന്നോ , ദീര്ഘാ കാലാടിസ്ഥാനത്തിൽ അവയുടെ രോഗ ശമന ശേഷി എന്തെന്നോ അന്വേഷിച്ചു നോക്കാറില്ല.

ആർത്തവം എന്തെന്ന് അറിയാത്ത കാലം



ആർത്തവത്തെ കുറിച്ചുള്ള വെപ്രാളങ്ങളിൽ ഖിന്നയായ ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് എന്ന് തോന്നുന്നു.  അല്ലെങ്കിൽ അത് ഒരു പിടി ആൾക്കാരുടെ പായ്യാരങ്ങൾ മാത്രമാണോ.  എന്ത് തന്നെ ആയാലും ആർത്തവം പ്രകൃതി വിരുദ്ദമായ ഒരു പ്രവൃത്തിയുടെ അന്ത്യ  ഫലമാണെന്ന് ഞാൻ വിശ്വസിക്കുന്നു.  സ്ത്രീയുടെ സൃഷ്ടി പ്രവർത്തനത്തിന് നൈരന്തര്യ മുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരിക്കാൻ ഇടയുണ്ട്.  അതായത് പുരുഷരുമായുള്ള അനിയന്ത്രിതമായ  ഇടപെടലുകൾക്ക്  ഒടുവിൽ ഒന്നും അറിയാതെ അവൾ സൃഷ്ടി പ്രവർത്തനത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്ന കാലം.  ഏതോ ഒരു സിനിമയിലെ തെരുവ്  വേശ്യ പറഞ്ഞത് പോലെ, 'ഞാൻ മോശമായത് എന്നാണെന്ന് എനിക്ക് തന്നെ അറിയില്ല' എന്ന് പറഞ്ഞത് പോലെ ഉള്ള ഒരു കാലം.  (മോശം എന്ന പ്രയോഗത്തിന് പകരം നമുക്ക് മറ്റെന്തെങ്കിലും പദം  ഉപയോഗിക്കാം).  എന്റെ വീട്ടിലെ പെണ്‍ പട്ടി ചുരുക്കം ചില സന്ദർഭങ്ങളിൽ ആർത്തവ സംബന്ധമായ വിഷമങ്ങൾ അനുഭവിക്കുന്നതായി എനിക്ക് അറിയാം. പക്ഷെ തെരുവ് പട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ ഇല്ല.  അപ്പോൾ പുന സൃഷ്ടിക്കു മുടക്കം വരുന്ന ഇടങ്ങളിൽ മാത്രമേ ഈ ആർത്തവ പ്രശ്നമുള്ളൂ എന്ന് അർഥം. നമ്മുടെ വലിയച്ചന്മാരൊന്നും അവരുടെ ഭാര്യമാർക്ക് അതായത് നമ്മുടെ വലിയമ്മ മാർക്ക് ആർത്ത വത്തിനുള്ള അവസരങ്ങൾ കൊടുത്തിട്ടില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.  അപ്പോൾ ഒരു സാമൂഹ്യ പ്രശ്നമെന്ന നിലയിൽ ആർത്തവം നില നിന്നത്  അസ്വാഭാവികമായ ജനന നിയന്ത്രണങ്ങൾ ആരംഭിച്ചതിനു ശേഷം മാത്രമാകാനാണ് സാധ്യത.  അതായതു ലൈങ്ങികത എന്നത്, എന്ന് സൃഷ്ടി പ്രവർത്തനത്തിൽ നിന്ന് വേർപെട്ടു പോയോ അന്ന് മുതലാണ്‌ ആർത്തവം എന്നത് വലിയ ഒരു മാനുഷിക പ്രശ്നമായി മാറിയത് എന്ന് അർഥം.  ആദി മനുഷ്യനെ സംബന്ദിചെങ്കിലും അത് ഒരു രോഗമായിരിക്കാനാണ് സാധ്യത.

Monday, 19 January 2015

പുസ്തകങ്ങൾ

തത്വ പുസ്തകങ്ങൾ എന്നത് വായിച്ചു മറക്കാൻ ഉള്ളതാണ്.  എല്ലാ അർത്ഥത്തിലും.  ഒരു വിഭാഗം അതിൽ പറഞ്ഞതൊക്കെയും പ്രാവർത്തികമാക്കി , പുസ്തകത്തെ മറക്കുന്നു.  മറ്റൊരു വിഭാഗം അതൊന്നും പ്രാവർത്തികമാക്കാൻ തങ്ങൾക്കു പറ്റില്ല എന്ന് മനസ്സിലാക്കി, അതിനെ മറക്കുന്നു.

HOW TO TACKLE LOVE -- INDIAN STYLE


we are a developing country. our transformation is slow. once it was killing, and now it is beating, tomorrow it will become a slap and day after tomorrow a mere rebuke and after that everything will be ok. but by that time love should have become outdated in other parts of the world.

Sunday, 18 January 2015

ഓഹരി വില

ഓഹരി വിലയിലെ ഏറ്റ കുറച്ചിലും ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.

ഇല്ല.

ഓഹരി വിലയിൽ ഏറ്റ കുറച്ചിൽ ഉണ്ടാകുന്നത് ഓഹരി വാങ്ങാൻ ആളുകള് കൂടുതൽ ഉണ്ടാകുമ്പോഴാണ്.  ക്രയ വിക്രയം നടക്കുന്ന ഓഹരികൾ മുഴുവൻ ഉത്പാദന പ്രക്രിയയിൽ ചിലവിട്ടു കഴിഞ്ഞതാണ്. അത് ഒരാളുടെ കയ്യിൽ നിന്ന് മറ്റൊരാളുടെ കയ്യിലേക്ക് മാറിയത് കൊണ്ടോ, നിങ്ങൾ അതിനു കൂടുതൽ വില കൊടുത്തു വാങ്ങിയത് കൊണ്ടോ രാജ്യത്തിന്റെ സമ്പത്തിനു കാര്യമായ എന്തെങ്കിലും സംഭവിക്കും എന്ന് തോന്നുന്നില്ല.  ഒരു സാധാരണ ഗാംബ്ലിംഗ് എന്നതിൽ കവിഞ്ഞ ഒന്നും അവിടെ സംഭവിക്കുന്നില്ല.  പക്ഷെ ഓഹരികൾ കൂടുതൽ ക്രയ വിക്രിയം ചെയ്തു കൊണ്ടിരിക്കുകയും, അവയുടെ വില അടിക്കടി വര്ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിയിൽ, പുതിയ ഒരു വ്യവസായ സംരംഭത്തിന് മൂലധനം സ്വരൂപിക്കാൻ ഒരുങ്ങി കൊണ്ടു മാർകറ്റിൽ ഇറങ്ങുന്നവർക്ക് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നു എന്നുള്ളത് സത്യമാണ്.

അതായത് ഇനി മുതൽ ഓഹരി വില സൂചിക തകര്ന്നു പോയി എന്നൊക്കെ കേട്ടാൽ  വെറുതെ അങ്ങ് ഞെട്ടി ആരോഗ്യം മോശമാക്കേണ്ട എന്ന് സാരം.

പക്ഷെ ഇതിനു പ്രമാദമായ മറ്റൊരു വശമുണ്ട്.  നമ്മൾ വില്ക്കുന്ന ഓഹരികൾ വാങ്ങിക്കുന്നത് ഒരു വിദേശി ആണ് എങ്കിൽ നമ്മുടെ കണക്കു കൂട്ടലുകൾ പലതും തെറ്റുന്നു.  ക്രമാതീതമായി അവർ ഓഹരി വാങ്ങിക്കുമ്പോൾ ഓഹരികളുടെ വില ക്രമാതീതമായി കൂടുവാൻ ഇടയുണ്ട്.  നമ്മളെ പോലെ ഉള്ള സാധാരണക്കാർ ഈ ക്രമാതീതമായ വിലയിൽ ഓഹരി വാങ്ങികൊണ്ടേ ഇരിക്കുന്നു. അങ്ങനെ വില മൂർധന്യത്തിൽ നിൽക്കുമ്പോൾ , കുറഞ്ഞ വിലയിൽ അത് വാങ്ങിച്ച വിദേശി, തന്റെ കയ്യിലുള്ളത് മുഴുവൻ മാർകറ്റിൽ ഉള്ള ഭീമമായ വിലക്ക് വിറ്റു അതിന്റെ ലാഭം ചാക്കിലാക്കി നാട്ടിലേക്ക് പോകുന്നു.

എഴുത്തിനോടുള്ള അസഹിഷ്ണുത

എഴുത്ത് കാരുടെ നേരെ മതം വാളെടുക്കുമ്പോൾ മാത്രമേ നമുക്ക് പ്രതിഷേധമുള്ളൂ. എന്റെ ഓർമ്മ ശരിയാണെങ്കിൽ പണ്ടു സഫ്ദർ ഹാഷ്മി രാഷ്ട്രീയക്കാരുടെ കൈക്കരുത്തിൽ ഗാസിയാബാദിൽ പിടഞ്ഞു മരിച്ചപ്പോൾ ഇങ്ങു കേരളത്തിൽ ഇടതു പക്ഷ ബുദ്ധി ജീവികൾ ഒരു പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. അതെ നേരം അങ്ങ് പയ്യന്നൂരിൽ നാടു ഗദ്ധിക എന്ന നാടകം നടത്തിയ കുറെ ആദിവാസികളെയും അതിന്റെ സംഘാടകരേയും, ഇതേ ബുദ്ധി ജീവികളുടെ പയ്യന്നൂരിലെ അനുയായികൾ അടിച്ചോടിക്കുകയും പ്രദര്ശന വേദി അലങ്കോല പ്പെടുത്തുകയും ചെയ്തത് ഓർക്കും എന്ന് കരുതുന്നു. ലോകത്ത് ഒരു കമ്മ്യൂണിസ്റ്റ്‌ രാജ്യവും എഴുത്തുകാരുടെ നേരെ അനുഭാവ പൂര്ണ്ണമായ നിലപാടല്ല എടുത്തിട്ടുള്ളത് എന്ന് ചരിത്രം പഠിച്ച എല്ലാവര്ക്കും അറിയാം. ഇന്നും എതിർ രാഷ്ട്രീയക്കാരുടെ ചുവരെഴുത്ത് എന്ന സാഹിത്യം വളരെ കൃത്യമായി നമ്മുടെ വിപ്ലവകാരികൾ നശിപ്പിക്കുന്നുണ്ട്. ഇന്നും എതിരാളികളുടെ സൃഷ്ടികൾക്ക് നേരെ ഉള്ള അസഹിഷ്ണുത എല്ലാ വിഭാഗക്കാരിലും ഉണ്ട്. (നാടു ഗദ്ധിക എന്ന നാടകം ബാൻ ചെയ്തത് ആരാണെന്ന് ചരിത്രം വായിച്ചവർക്ക് അറിയാം  )

അപ്ലിക്കേഷൻ തെറ്റാതെ എഴുതാനുള്ള എളുപ്പ വഴികൾ:

ആദ്യം, അപ്ലിക്കേഷൻ ഫോം, അതിന്റെ ഫോട്ടോ സ്റ്റാറ്റ് കോപി , വച്ചെഴുതാൻ ഒരു പുസ്തകം, ഒരു ബോൾ പെൻ, സഹായികളായി നാല് പേർ (മലയാളം ഭാഷ ശരിക്കും അറിയാവുന്നവർ), മൊബൈൽ ഫോണ്‍ , ഒരു പാത്രം വെള്ളം (സമയം കൂടുന്നതിന് അനുസരിച്ച് വെള്ളം കിട്ടാനുള്ള പ്രത്യേക സംവിധാനം ഉണ്ടാക്കണം) എന്നിവ തയ്യാറാക്കി വെക്കുക..നിർദേശങ്ങളിൽ പറഞ്ഞ വസ്തുക്കൾ (ആധാർ കാർഡ്, പഴയ റേഷൻ കാർഡ്, എന്നിങ്ങനെ ഉള്ളവ ആദ്യം തന്നെ മുന്നില് ഒരു ചാക്കിൽ കെട്ടി വെക്കുക) സ്ഥലത്ത് താമസിക്കുന്ന ബുദ്ധിയുള്ള (എന്നെ  പോലെ ഉള്ള (വേറെ ആരെയെങ്കിലും പേര് ചേർക്കണമെങ്കിൽ ഇനിയും അപേക്ഷിക്കാവുന്നതാണ്) ) കുറെ പേരുടെ ഫോണ്‍ നമ്പർ ഒരു കടലാസിൽ എഴുതി വെക്കണം. തന്നിട്ടുള്ള നിർദേശങ്ങൾ മലയാളം ഭാഷ അറിയാവുന്ന ഏതെങ്കിലും ഒരാളെ കൊണ്ടു വായിപ്പിച്ചു അതിനെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം ആരായണം. ആർക്കും വ്യക്തമായി അറിയില്ലെങ്കിൽ, മൊബൈൽ ഫോണ്‍ എടുത്തു എന്നെയോ മറ്റേതെങ്കിലും ബുദ്ധി ജീവികളെയോ വിളിക്കുക. (നമ്മൾ നമ്മുടെ സുഹൃത്തുക്കൾ ആരെയെങ്കിലുമോ, അല്ലെങ്കിൽ ആപ്പീസിൽ തന്നെ നേരിട്ട് വിളിച്ചോ നിങ്ങളുടെ സംശയം തീർക്കാൻ ശ്രമിക്കുന്നതായിരിക്കും. ശ്രമിക്കുന്നതായിരിക്കും എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ. കാരണം നമ്മള് ചോദിക്കുന്ന ആളുകള് വ്യക്തമായ മറുപടി തരാത്തതിന്റെ ഉത്തരവാദിത്വം നമ്മുടെ തലയിൽ വീഴുന്നത് നമുക്ക് ഇഷ്ടമല്ല). അങ്ങനെ കിട്ടുന്ന ഉത്തരങ്ങൾ ക്രോടീകരിച്ചു ഫോട്ടോ സ്റ്റാറ്റ് കൊപിയിൽ എഴുതുക. അത് ഒരു തവണ വായിച്ചു എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഒരു അഞ്ചു മിനുട്ട് കൈ കൂപ്പി ദൈവത്തോട് പ്രാർഥിക്കുക (എല്ലാവരും പ്രാർതിക്കണം എന്നില്ല. അപ്ലിക്കേഷൻ എഴുതുന്ന ആള് മാത്രം പ്രാർഥിച്ചാൽ മതി. പണ്ടത്തെ ഒരു സിനിമാ പാട്ടിലെ വരികൾ പ്രാർഥനയിൽ ഉരുവിട്ട് കൊണ്ടിരിക്കണം . ആ വരികൾ ഇതാണ് 'അക്ഷര തെറ്റ് വരുത്താതിരിക്കണം'). അപ്ലിക്കേഷൻ എഴുതുന്ന ആൾ നിരീശ്വര വാദി ആണെങ്കിൽ പോയി വേറെ പണി നോക്കുക.

സേവിയർ ബ്യുവൊഇസ് പറഞ്ഞ ഭീകരന്റെ കഥ , ഒപ്പം മനുഷ്യന്റെയും

ഒരു ഫെഞ്ചുകാരൻ  തന്റെ വീട്ടിൽ വളർന്ന ഒരു അറബി കുട്ടിയുടെ വേദന പകർതുമ്പൊഴൊ, മറ്റൊരു ഫ്രെഞ്ച് കാരൻ, ഏതോ അറബി നാടിലെ ആശ്രമത്തിൽ ജീവിക്കുന്ന ക്രിസ്ത്യൻ   പാതിരിമാർ  അനുഭവിക്കുന്ന ഭീകരതയുടെ  ചിത്രങ്ങൾ അഭ്രപാളിയിൽ പകർതുമ്പൊഴൊ, പ്രേക്ഷരായ നമുക്ക് സൂചനകൾ ഒന്നും ഇല്ലാതെ മനസ്സിലാക്കാനാവുന്നത് പ്രസ്തുത ദേശം ആൽജീരിയ ആണെന്നാണ്‌.  സാധാരണ മനുഷ്യരെ വലിയ പ്രയാസമില്ലാതെ ഭീകരർ ആക്കിതീർക്കുന്നതു എങ്ങനെ എന്ന് വ്യക്തമായി മനസ്സിലാക്കിത്തരുന്ന ഭീകരമായ അധിനിവേശമായിരുന്നു അന്ന് ഫ്രഞ്ച് കാരൻ നടത്തിയത്.

ഭീകരതയെ കുറിച്ചുള്ള പല പൈങ്കിളി സിനിമകളും നമ്മൾ പല പല തവണകളായി കണ്ടതാണ്.  ഓളങ്ങൾ കണ്ടു രസിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ  പ്രസ്തുത ചിത്രങ്ങൾ കണ്ട നമ്മളാരും ആഴങ്ങളിൽ വ്യാപിച്ചു കിടക്കുന്ന അതിന്റെ വേരുകളിലേക്ക് ദൃഷ്ടി പായിക്കാൻ യത്നിച്ചില്ല എന്നോ അതിനു നമുക്കേവർക്കും അവസരം കിട്ടിയില്ല എന്നോ പറയാം.  പക്ഷെ നമ്മുടെ ചലച്ചിത്ര കാരന്മാരുടെ പതിവ് രീതിക്ക് വിപരീതമായി സേവിയർ  ബ്യുവൊഇസ്  നമ്മുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്‌ ഭീകരതയുടെ മറ്റൊരു ചിത്രമാണ്.  ഭീകരതയെ അമർച്ച ചെയ്യാനെത്തിയ ഒരു ഫ്രെഞ്ച് പട്ടാളക്കാരൻ പറയുന്നത് ഇതാണ് 'ഇവിടം സംസ്കാര ശൂന്യതയിൽ കിടക്കുന്നത് ഒരു തരത്തിൽ  എന്നെ തളർത്തുന്നു. പക്ഷെ അതോടൊപ്പം ഞാൻ ഫ്രഞ്ച് അധിനിവേശം, എന്ന കൊള്ളയെ എല്ലാ തരത്തിലും തള്ളി പറയുകയും ചെയ്യുന്നു'

വിശ്വാസം

വിശ്വാസങ്ങൾ എല്ലാം അന്ധ വിശ്വാസങ്ങൾ ആയിരിക്കെ, മനുഷ്യന്റെ വളർച്ചക്ക് അവ അത്യന്താപെക്ഷിതങ്ങൾ ആണെന്ന് പറയാതെ നിവൃത്തിയില്ല.  തെളിവ് ചോദിക്കാതെ സ്വീകരിക്കുന്നതിനെയാണ് വിശ്വാസം എന്ന് പറയുന്നത്. അത് കൊണ്ടു ഏതു വിശ്വാസവും ശരിയായ അർത്ഥത്തിൽ അന്ധ വിശ്വാസവും കൂടിയാണ്.  അന്ധമോ അല്ലയോ എന്ന് തീരുമാനിക്കുന്നത്, അതിന്റെ സ്രോതസ്സ് വിശ്വസിക്കാൻ കൊള്ളാവുന്ന ഇടമാണോ എന്ന് കണക്കാക്കി മാത്രമാണ്.  പക്ഷെ സ്രോതസ്സിനെ കുറിച്ചുള്ള ഇത്തരം ഒരു കണക്കെടുപ്പ്  കാലാന്തരത്തിൽ വിരുദ്ധമായി പരിണമിച്ചു കൂടായ്ക ഇല്ല.  ഭൂമി പരന്നതാണ് എന്നത് ഒരു കാലത്തെ അന്ധമല്ലാത്ത വിശ്വാസമായിരുന്നു. പിന്നെ അത് അന്ധ വിശ്വാസമായി.  ഇനിയും ഒരു ഭാവിയിൽ  വീണ്ടും അത് ശരിയായി വന്നു കൂടാ എന്നില്ല.

Saturday, 17 January 2015

നമ്മുടെ പൂർവികർ അപാര സയൻസ് പണ്ഡിതരായിരുന്നു

നമ്മുടെ പൂർവികർ അപാര സയൻസ് പണ്ഡിതരായിരുന്നു എന്ന് പറഞ്ഞു കേൾക്കുന്നു. അവർ ഉണ്ടാക്കിയ അമ്പലങ്ങളിൽ ഊര്ജം വന്നു നിറയുകയാണത്രെ. ബന്ധുക്കളുടെ കൂടെ അമ്പലത്തിൽ പോയപ്പോഴൊന്നും ഈ ഊര്ജം എനിക്ക് അനുഭവിക്കാൻ പറ്റിയിട്ടില്ല. അത് അനുഭവിച്ചവർ ആരെങ്കിലും ഉണ്ടെങ്കിൽ അത് എങ്ങനെ അനുഭവിക്കാം എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. നമ്മൾ ഇന്ന് അനുഭവിക്കുന്ന ഒട്ടു മിക്ക ആധുനിക യന്ത്രങ്ങളേയും കുറിച്ച് നമ്മുടെ പുരാണങ്ങളിൽ പ്രതിപാദിച്ചതായി പറയപ്പെടുന്നു.
ഞാൻ ഈ മുറയിൽ എന്റെ കമ്പ്യൂട്ടർ ഇന് മുന്നില് ഇരുന്നു ഫേസ് ബുക്ക്‌ എന്ന അത്ബുധത്തിലൂടെ ഓടുകയാണ്. (ഇവ രണ്ടും സായിപ്പന്മാര് കണ്ടു പിടിച്ചത് തന്നെയാണെന്ന് തോന്നുന്നു.). എനിക്ക് ചുറ്റും ഉള്ളത് താഴെ പറയുന്ന വസ്തുക്കളാണ്. കുറെ സ്വിച്ചുകൾ , ഒരു പ്രിൻറർ, ഒരു ബാൾ പെൻ, ഒരു സ്പീക്കർ, മേലെ തിരിയുന്ന പങ്ക, സീ എഫ് എൽ, കുറച്ചു അപ്പുറത്ത് ഒരു ടെലിവിഷൻ, റേഡിയോ, വാഷിംഗ് മെഷീൻ, ഗ്യാസ് സ്റൊവ്, റെഫ്രിജരെടർ, പുറത്തു റോഡിൽ കാറുകൾ, ബസുകൾ, ആകാശത്ത് വിമാനങ്ങൾ (പുഷ്പക വിമാനം നമ്മള് മുന്നേ കണ്ടു പിടിച്ചിരുന്നു എന്ന് കേൾക്കുന്നു), പുഴയിൽ ഒരു ബോട്ട്, കടലിൽ കപ്പൽ, ..........ഹോ പറഞ്ഞു പറഞ്ഞു മടുത്തു. ഇപ്പറഞ്ഞതിൽ ഏതൊക്കെയാ മോനെ ദിനേശാ നമ്മുടെ പൂർവികരുടെ കാരുണ്യം കൊണ്ടു നിനക്ക് കിട്ടിയത്. ഇവയൊക്കെ ഒഴിവാക്കി ഒരു ദിവസം നിനക്ക് കഴിയാനാവുമൊ മോനെ ദിനേശാ.

OUR FOREFATHERS WERE GREAT SCIENTISTS

i am sitting in front of my computer (it was given to us by the west). looking around, i see the following appliances -- an electric lamp above my head, a group of switches, a fan, a printer, a speaker, a ball pen, a wall clock, a television. yonder there is the BP reading machine, a torch light, a battery, a camera, a refrigerator, a washing machine and on the road there are buses, cars, motor cycles and there is a diesel boat plying in the river........ and there are much and much to say. and what are the inventions of our people. please mention a single item from the above list. then what about our age old science. had they forgotten everything, then and there.

സിനിമയ്ക്കു മാത്രമുള്ള സെൻസറിംഗ്.

ചല ചിത്ര രംഗത്ത് പ്രവര്ത്തിക്കുന്ന പല പ്രമുഖരും സിനിമയിലെ സെൻസരിങ്ങ് പരിപാടിയെ എന്നും എതിർത്ത് പോന്നിട്ടുണ്ട്.  അവരെല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ഇതാണ്. മറ്റു കലാ രൂപങ്ങൾക്കൊന്നും ഇല്ലാത്ത ഈ പരിപാടി എന്തിനാണ് സിനിമയ്ക്കു മാത്രം ചാർത്തി കൊടുക്കുന്നത്.  അതെ ശരിയാണ്. ഇതിനു യാതൊരു ന്യായീകരണവും ഇല്ല.  നിരോധിക്കാപ്പെടെണം എന്ന് തോന്നുന്നവ നിരോധിക്കാൻ ഇന്ന് നിലവിലുള്ള നിയമങ്ങൾ തന്നെ ധാരാളമാണ്. മറ്റുള്ള കലാരൂപങ്ങൾ അത്തരം നിയമങ്ങള്ക്ക് വിധേയമായാണ് പ്രവര്ത്തിക്കുന്നത്. സിനിമയും അങ്ങനെ ചെയ്താൽ പോരെ.  അതിനു പ്രത്യേകമായി ഒരു കൂച്ച് വിലങ്ങിന്റെ ആവശ്യമുണ്ടോ.

NUDITY --- PHYSICAL AND CHEMICAL

everyone of us fear nudity, without knowing the actual reasons underlying this condition. previewing the animal world , we perceive that , this fear is not natural , but acquired. but how was it acquired? can anyone cite a reason.

the feeling of shyness, and thus the fear of nudity, was originated from a certain action of man. i.e. the eating of a fruit.  and what is the cultural meaning of this act and what does this fruit stands for?  is it the man's understanding of his diversion from his surroundings that made him aware of his body, thus making him fearful of body parts.  then why this fear was contained in his fear of  the reproductive organs and not the others.  why the other organs in his body do not make him shy?

as i have stated earlier man always shunts himself from intimacy.  intimacy demands nudity , physically and mentally. you are to be open in front of others.  this exposition is the thing that creates fear in you.  this feeling is sprouted from a sort of inferiority.  animals do not experience this feeling, because here everyone of them are naked.

Friday, 16 January 2015

മരുമക്കത്തായം

മലമ്പ്രദേശങ്ങളിൽ താമസക്കാരായ ആദിവാസി വർഗങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന അവ്യവസ്ഥിതമായ ലൈംഗിക ബന്ധത്തിൽ നിന്നാണ് മരുമക്കത്തായം ഉത്ഭവിച്ചത്‌ എന്ന് ആരോ എഴുതിയത് വായിച്ചു.
ഇവിടെ പ്രസക്തമായ പല ചോദ്യങ്ങളും ഉണ്ട്. മലമ്പ്രദേശവാസികളായവർ ഒഴിച്ച് മറ്റുള്ളവർ ഒക്കെയും അന്ന് ചിട്ടയായ ലൈംഗിക സ്വഭാവങ്ങൾ കാണിച്ചിരുന്നോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം . രക്ത ബന്ധങ്ങൾക്കിടയിൽ ഉള്ള ലൈംഗിക ബന്ധങ്ങളെയും വേണമെങ്കിൽ അത്തരം അവ്യവസ്ഥിത ബന്ധങ്ങളിൽ പെടുത്താവുന്നതാണ്. ഒരു ആദി പിതാവും ഒരു ആദി മാതാവും ആണ് മനുഷ്യ വര്ഗത്തിന് ഉള്ളത് എന്ന് വിശ്വസിക്കുന്നവർ എങ്കിലും ഇത് സമ്മതിച്ചു തരില്ല. കാരണം അങ്ങനെ ആയിരുന്നെങ്കിൽ മനുഷ്യ വര്ഗം അവിടെ തന്നെ അവസാനിച്ചു പോകുമായിരുന്നു. ചിട്ടയായ ലൈംഗിക സ്വഭാവങ്ങളെ കുറിച്ചുള്ള ധാരണകളും (അതായത് ഇന്നത്തെ പോലെ ഒരു ഭര്ത്താവ് ഒരു ഭാര്യ എന്ന രീതി- ഇന്നും അത് പൂര്ണ്ണമായും അങ്ങനെ ആണോ?) നമ്മിൽ ഭൂരി ഭാഗം പേരും നിഷേധിക്കുക തന്നെ ചെയ്യും. കാരണം നമ്മുടെ ആദി പിതാക്കൾ അങ്ങനെ ജീവിച്ചിരിക്കും എന്ന് വിശ്വസിക്കുന്നത് നമ്മുടെ യുക്തി സമ്മതിച്ചു തരില്ല. അപ്പോൾ ഇവിടെ നമുക്ക് കിട്ടുന്ന ഉത്തരം, മേൽ പറഞ്ഞ മാമല വാസികൾ മാത്രമല്ല, എല്ലാ സാധാരണ മനുഷ്യരും വ്യവസ്ഥാപിത(?) മല്ലാത്ത ലൈംഗിക ചര്യകൾ ആചരിച്ചു വന്നവർ തന്നെയാണ് എന്നതത്രേ. അത്തരം ഒരു സമൂഹത്തില പിതൃത്വം എന്ന ഒന്ന് ഇല്ല. പിതാവ് ഉണ്ടെന്നു മനുഷ്യൻ ഏതെങ്കിലും ഒരു ഘട്ടത്തിൽ മനസ്സിലാക്കിയിരിക്കാമെങ്കിലും, അത് ആരെന്നു അറിയാൻ ഒരു നിർവാഹവും ഇല്ലായിരുന്നു. അവർക്കിടയിൽ സ്വകാര്യ സ്വത്തു, സ്വത്തു അടുത്ത തലമുറയിലേക്കു കൈമാറൽ എന്നിവ ഏതെങ്കിലും കാലത്ത് പ്രചാരത്തിൽ വന്നു എങ്കിൽ, അത് മരു മക്കതായത്തിൽ മാത്രമേ കലാഷിക്കുകയുള്ളൂ എന്ന് മനസ്സിലാക്കാവുന്നതെ ഉള്ളൂ.

Thursday, 15 January 2015

RESISTING INTIMACY:

the present tendency of the human society is to resist intimacy in all forms and there are thousands of ways to practice it. the striking applications are machines, which in many ways distances a man/woman from his fellow beings. in physical world , distances had got a serious drawback. it converts a three dimensional world into two dimensional. an airborne travel distances you from the earth and makes earth just like a circle drawn on a piece of paper. without pricks of conscience , now you can destroy it. to kill with a knife, you can be cruel, but to kill with a gun , you cannot be so. in one you are at the proximity, and in the other you are distanced. the human society is to evolve through intimate inter actions. tools are only our extended hands. it must not be permitted to guide us, and never permitted to be our masters. computer, internet, facebook...etc. etc. are all our inventions. they are not to guide us, but we are to guide them.. from inland letter to telephone to face book , every thing tried to distance man from his fellow being . but we were always aware of those dangers.

NOT MACHINES BUT YOUR PALS KNOW YOU BETTER

sometimes one is provoked to think that philosophy had got a distancing purpose. when one is at the war field and on seeing the thousands of blood relatives in front, when one puts down one's weapons, the other provokes him through the aid of philosophy, to make him cruel

ജാതികൾക്കു അതീതരായി വളരുന്ന പുതിയ തലമുറ

 ബാംഗലൂരിൽ  ജോലിയുള്ള അനേകം ബന്ധുക്കളും സുഹൃത്തുക്കളും എനിക്കുണ്ട്. അവരിൽ പലരും യുവാക്കൾ.  ഈ യുവാക്കളിൽ വളരെ ഏറെ പേർ തങ്ങളുടെ ഇണ കളെ കണ്ടെത്തിയിട്ടുള്ളത് തങ്ങൾ ജനിച്ചു വീണ ജാതിയുടെ മതിലുകൾക്ക് അപ്പുറത്ത് വച്ചാണ്.  നമ്മൾ ഇരുപത്തി നാല് മണിക്കൂറും ജാതി സമ്പ്രദായത്തിനു എതിരായി ശബ്ദിച്ചു, നമ്മുടെ മക്കളെ സ്വന്തം ജാതിയിൽ പെട്ട സാമ്പത്തിക ഭദ്രതയുള്ള പയ്യന്മാരെ കൊണ്ടു കെട്ടിക്കാൻ തുനിഞ്ഞിറ ങ്ങുക യായിരുന്നപ്പോൾ ഈ കുട്ടികൾ തങ്ങളുടെ ജീവിതത്തിലൂടെ ഞങ്ങളുടെ മുഖം മൂടി വലിച്ചു കീറുകയായിരുന്നു. വാര്ധ്യക്യാതെ ലംഘിച്ചു കൊണ്ടു മുന്നേറുന്ന ഈ തലമുറ നമുക്ക് പ്രതീക്ഷകൾ നൽകുന്നു.  ഇണകളുടെ സമ്പത്ത് കളെ കുറിച്ചോ ആഭരണങ്ങളെ കുറിച്ചോ, കല്യാണ പന്തലുകളെ കുറിച്ചോ അവിടെ വിളമ്പുന്ന സദ്യ കളെ കുറിച്ചോ അത്ര ഏറെ വേവലാതി പെടാത്ത ഈ പുതിയ തലമുറയെ നമ്മുടെ നാട്ടിന് ആവശ്യമാണ്‌.

അപ്പി

എന്റെ ചെറുപ്പകാലത്ത്  വീട്ടിൽ രണ്ടു ആടുകൾ ഉണ്ടായിരുന്നു. അവയുടെ ഭക്ഷണം എപ്പോഴും പ്ലാവിലയും, തേങ്ങാ പീര (പിണ്ണാക്ക് ) ചേർത്ത കാടി വെള്ളവും ആയിരുന്നു.  ഇത്രയും ആരോഗ്യമുള്ള ജീവികളെ ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല. ഒരിക്കലും രോഗ ഗ്രസ്തരാകാത്ത ജീവികൾ.  അവയുടെ അപ്പി എന്നത് വളരെ വൃത്തിയുള്ള ഉരുണ്ട വസ്‌തുക്കൾ ആയിരുന്നു എന്നതും അത് നമ്മൾ കളിക്കാൻ വേണ്ടിയുള്ള കരുക്കൾ ആയി ഉപയോഗിക്കരുണ്ടായിരുന്നു എന്നതും ഞാൻ ഇന്നും ഓർക്കുന്നു. പിൽക്കാലത്ത്‌ വീട്ടിൽ വളർത്തിയ പശുവിന്റെ അപ്പിയും നമ്മിൽ ഒരു തരത്തിലും ഉള്ള അറുപ്പ് ഉണ്ടാക്കിയില്ല എന്നും ഞാൻ ഓർക്കുന്നു.

കുറെ വര്ഷങ്ങള്ക്ക് മുൻപ് ഗ്രാമത്തിലുള്ള എന്റെ ഒരു സുഹൃത്തിന്റെ പറമ്പിലൂടെ നടക്കുകയായിരുന്നപ്പോൾ വല്ലാത്ത ഒരു ദുര്ഗന്ധം എന്നെ അനുഗമിച്ചു.  ഈ പറമ്പതൊക്കെ ആരോ മല വിസര്ജനം നടത്തുന്നുണ്ട് എന്ന് ഞാൻ അവനോടു പറഞ്ഞപ്പോൾ എന്നെ അത്ബുധ പ്പെടുത്തി കൊണ്ടു അവൻ പറഞ്ഞത് ഇതാണ്. ഓ ഇത് മലത്തിന്റെ ഗന്ധമല്ല. അവിടെ ഉള്ള പശുവിന്റെ ചാണകത്തിന്റെ ഗന്ധമാണ് എന്ന്.  ഈ പശുവിന്റെ ഭക്ഷണം എന്തൊക്കെയാണ് എന്ന് ഞാൻ അവനോടു ചോദിച്ചപ്പോൾ അവൻ പറഞ്ഞു ലോകത്തുള്ള എന്ത് സാധനവും ഈ പശു തിന്നും. ഇന്നലെ ഒരു കല്യാണ വീട്ടിൽ നിന്ന് ബാക്കിയായി കിട്ടിയ ബിരിയാണിയാണ് തിന്നത് എന്ന്.

ഹെർബി വോർ വിഭാഗത്തിൽ ഉള്ള ജീവികളിൽ മലത്തിനു ദുര്ഗന്ധം ഇല്ല എന്നതല്ല ഇതിൽ നിന്ന് മനസ്സിലാകുന്നത്‌, മറിച്ചു ഹെർബി വോർ ആയ ജീവികളിൽ മലത്തിനു ദുര്ഗന്ധം ഇല്ല എന്നാണു.  പ്രസ്തുത ജീവികൾ മാംസ ബുക്കുകൾ ആകുമ്പോൾ അവ ദുര്ഗന്ധ വാഹികൾ ആകുന്നു എന്ന് അർഥം.

മറിച്ചു കാർണി വോർ ജീവികൾ ദുര്ഗന്ധ വാഹികൾ തന്നെ ആണെങ്കിലും, സസ്യ ബുക്കുകൾ ആയ ശ്വാനൻ മാരുടെ മലം  ദുര്ഗന്ധം ഉണ്ടാക്കുന്നില്ല എന്ന് ഒരു ശ്വാന പ്രേമിയായ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞിട്ടുണ്ട്.

അപ്പിയുടെ സ്വഭാവ വ്യത്യാസങ്ങൾ ഒരു മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് നവീന ശാസ്ത്രജ്ഞർ പറയുന്നത് യഥാർത്ഥത്തിൽ ഭക്ഷണവും മനുഷ്യന്റെ ആരോഗ്യവും തമ്മിലുള്ള ഗാഡ  ബന്ധത്തെ കുറിച്ചുള്ള അറിവുകൾ ആണ് നമുക്ക് പകര്ന്നു തരുന്നത്.

സത്യസന്ധനെ അനുമോദിക്കുന്ന ജനവിഭാഗം

 പണ്ടൊരിക്കൽ ഒരു രാജ്യത്തെ ഒരു രാജാവ് തന്റെ സത്യസന്ധനായ ഒരു മന്ത്രിക്കു ഒരു പാരിതോഷികം കൊടുക്കാൻ തീരുമാനിച്ചു.  കാരണം മറ്റുള്ള മന്ത്രിമാര് ഒക്കെയും കള്ളന്മാർ ആയിരുന്നു.  രാജ കൊട്ടാരത്തിന് മുന്നില് കെട്ടി പൊക്കിയ പന്തലിൽ വച്ചായിരുന്നു ഈ പാരിതോഷികം കൊടുക്കൽ കർമ്മം. അന്നേ ദിവസം മറ്റെല്ലാ മന്ത്രിമാരും ഹാജരാകുകയും പാരിതോഷികം കിട്ടിയ മന്ത്രിയെ കണക്കറ്റു പുകഴ്ത്തുകയും ചെയ്തു.  അപ്പോൾ അവർ എല്ലാവരോടുമായി രാജാവ് ഇങ്ങനെ ചോദിച്ചു.  'പാരിതോഷികം കിട്ടാത്ത മറ്റുള്ളവരെ ഞാൻ എന്ത് ചെയ്യണം? എന്ന്. അപ്പോൾ പണ്ഡിതനായ രാജ കവി ഇപ്രകാരം പറഞ്ഞു. 'കപ്പം കൊടുക്കുക എന്നത് രാജ സ്വഭാവമാണ്.  എല്ലാവരും സത്യസന്ധ്യ രായാൽ പിന്നെ താങ്കൾ ആർക്കു കപ്പം കൊടുക്കും. അത് കൊണ്ടു കള്ളന്മാർ കള്ളന്മാരായി നില കൊള്ളട്ടെ. താങ്കൾ താങ്കളുടെ കപ്പം കൊടുക്കൽ തുടരട്ടെ' എന്ന്.

സത്യ സന്ധരെ അനുമോദിക്കാൻ പഠിച്ച തലമുറ വൃത്തി കെട്ട തലമുറയാണ്.  അത് സത്യസന്ധതയെ ഒരു വിരള സ്വഭാവമായി ഗണിക്കുന്നു.

Tuesday, 13 January 2015

ഗൾഫ്‌ കാരന്റെ എണ്ണ കച്ചവടം

ഗൾഫ്‌ കാരുടെ എണ്ണ കച്ചോടത്തിനെ  കുറിച്ച് ഒരിക്കൽ ബലാട്ടൻ പറഞ്ഞത് ഇതാണ്.  അവിടെ ഉള്ള എണ്ണ കിണറുകൾ മിക്കതും സ്വകാര്യ വ്യക്തികളുടെതാണ്.  അതിലെ എണ്ണ മുഴുവൻ വിദേശ രാജ്യങ്ങൾ ഡോളർ വില പറഞ്ഞു കൊണ്ടു വാങ്ങുന്നു.  ഇങ്ങനെ കിട്ടുന്ന ഡോളർ ഈ സ്വകാര്യ വ്യക്തി തന്റെ പേരിലുള്ള ഏതെങ്കിലും വിദേശ രാജ്യത്തെ ബാങ്കിൽ നിക്ഷേപിക്കുന്നു.  എണ്ണ മുഴുവൻ വറ്റി കഴിയുമ്പോഴേക്ക് സ്വകാര്യ വ്യക്തി കളുടെ വിദേശ നിക്ഷേപം വളരെ കൂടും.  ഒടുവിൽ എണ്ണ വറ്റിയ മരുഭൂമിയിൽ നിന്ന് അവർ ഏവരും വിദേശ രാജ്യത്തേക്ക് സ്ഥിരമായി താമസം മാറ്റുന്നു.  അപ്പോൾ അയാളോടൊപ്പം അയാളുടെ ധനവും ആ വിദേശ രാജ്യതിന്റെതാകുന്നു.  അതായത് പണ്ടു വാങ്ങിച്ച എണ്ണ ക്ക് പ്രസ്തുത വിദേശ രാജ്യം പണം ഒന്നും കൊടുക്കാത്തത് പോലെ. ഇതിനാണ് നാം വിദേശ വിനിമയം എന്ന് പറയുന്നത്.

പൊതു മേഖലയും അത്യാധുനിക (ന്യൂ ജെനരെഷൻ) വ്യവസായങ്ങളും

നമ്മുടെ പൊതു മേഖലയും അത്യാധുനിക (ന്യൂ ജെനരെഷൻ) വ്യവസായങ്ങളും തമ്മിൽ പ്രകടമായ ചില വ്യത്യാസങ്ങൾ ഉണ്ട്. പല പൊതു മേഖലകളും പഴമയുടെ തുടർച്ചയാണ്. അവ പണ്ടു കാലത്തുള്ളവ നവീകരിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്, തൊഴിലാളികളടക്കമുള്ളതിനെ. പഴയതിനെ മുഴുവൻ കൊന്നു തീർത്തു അത്തരം ഒരു വ്യവസായം മുന്നോട്ടു പോകാൻ പ്രയാസമാണ്. അത് കൊണ്ടു അതിന്റെ കുറെ പ്രയാസങ്ങളും അതിനു അനുഭവിക്കേണ്ടി വരും. ന്യൂ ജെനെരേശൻ വ്യവസായങ്ങൾ പലതും പൊതു മേഖലയുടെ നഷ്ടത്തിൽ നിന്ന് കൊഴുത്തു വരുന്നതും ഒരു വശത്ത് നാം കാണുന്നു. ഒരു സ്ഥാപനത്തിന്റെ ലാഭം എന്നത് വെറും പണത്തിന്റെ കണക്കു മാത്രമല്ല. ആ സ്ഥാപനം കൊണ്ടു ജീവിച്ചു പോകുന്ന ലക്ഷ കണക്കിന് തൊഴിലാളികളുടെ ജീവിതവും ആ സ്ഥാപനത്തിന്റെ ലാഭമാണ്. രണ്ടു പേർക്ക് ജീവിത മാര്ഗം ഉണ്ടാക്കി കൊടുക്കുന്ന മുതലാളിയെക്കാൾ നാം ബഹുമാനിക്കുന്നത്‌ പത്തു പേർക്ക് തൊഴിൽ ഉണ്ടാക്കി കൊടുക്കുന്നവനെ തന്നെയാണ്. പൊതു മേഖലയുടെ കാര്യത്തിലും നമുക്ക് മറിച്ച് ഒരു അഭിപ്രായം ഉണ്ടാകാൻ പാടില്ലാത്തതാണ്. ഈ വ്യവസായം , കച്ചോടം എന്നൊക്കെ പറയുന്നത്, ആത്യന്തികമായി മനുഷ്യന് ജീവിച്ചു പോകുവാനുള്ള ഉപാധികൾ തന്നെയല്ലേ. ഒരു ഐ ആർ ഡീ പീ കാരന് ഒരു പുതു തലമുറ ബാങ്കിന്റെ പടി ചവിട്ടാൻ കഴിയില്ലെന്ന കാര്യം മേൽ പറഞ്ഞ പ്രാസംഗികർക്കു അറിയില്ല. ഇൻഫ്ര സ്ട്രക്ചർ മെല്ലെ മെല്ലെ മാറ്റി എടുത്തു കൊണ്ടാണ് ഇതിനെ പടി പടി യായി നന്നാക്കി എടുക്കേണ്ടത്. പക്ഷെ ആർക്കും അതിൽ താല്പര്യമില്ല. എല്ലാവർക്കും പണക്കാരനെ മതി. ബി എസ എൻ എല്ലിന്റെ പതിനായിരക്കണക്കിനു കോടികൾ മണ്ണിനടിയിൽ കേബിൾ കളായി കിടക്കുന്നതാണ് നമ്മുടെ ഹലോ വിളിയുടെ അടിസ്ഥാനം എന്ന് പോലും എല്ലാവരും മറന്നു പോയി. ഇന്ന് ഈ മുതൽ മുടക്ക് ഏതാണ്ട് പാഴായത് പോലെ യാണ്. അതിൽ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയണം . നമ്മുടെ കൈത്തറി നശിച്ചു പോയതിനു സമാനമായ സംഭവമാണ് ഇത്. അതിനെ കര കയറ്റാൻ ബോധ പൂർവ മായ ശ്രമമാണ് ആവശ്യം. പക്ഷെ അതിൽ ആർക്കും താല്പര്യമില്ല. അവിടെ ഉള്ള തൊഴിലാളികൾ അടക്കമുള്ളവർക്ക്. ഇത് ഒരു സ്ഥാപനത്തിന്റെ ഗതികേടല്ല, ഒരു രാജ്യത്തിന്റെ ഗതികേടാണ്. ഒരു അദ്ധ്യാപകൻ കുട്ടികളെ പഠിപ്പിക്കാതെ ടുഷൻ എടുത്തു നടക്കുന്നതും, ഒരു എഞ്ചിനീയർ കൈക്കൂലി വാങ്ങുന്നതും ഇതും തമ്മിൽ വലിയ വ്യത്യാസം ഇല്ല എന്ന് എനിക്ക് തോന്നുന്നു. ഒന്നിനെ അംഗീകരിച്ചു കൊണ്ടു നമുക്ക് മറ്റേതിനെ എതിർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഞാൻ മുൻപേ പറയാറുള്ളത് ഇതാണ്, നമ്മുടെ നാട്ടിന്റെ ഗതികേട്, ഒരു കൈക്കൂലി ഡോക്ടർ ഒരു എന്ജിനീയരെ കുറ്റം പറയുന്നു, ഒരു എഞ്ചിനീയർ, അധ്യാപകനെ കുറ്റം പറയുന്നു, ഒരു അദ്ധ്യാപകൻ ഓട്ടോ ഡ്രൈവറെ കുറ്റം പറയുന്നു,.....അങ്ങനെ അങ്ങനെ അങ്ങനെ...... കുറ്റംകാണൽ മാത്രമാണ് ഇവിടെ സത്യം. കുറ്റം തീർക്കൽ അല്ല.

നമ്മുടെ നാട്ടിൽ ഒരു തരം അഴിമതി വൽക്കരണം നടന്നതിന്റെ ബാക്കി പത്രം മാത്രമാണ് ഇത്. ചെറിയ അഴിമതികൾ തെറ്റും വലിയവ ശരിയും എന്ന രീതിയിലാണ് നമ്മൾ മാറിയത് എന്ന് മാത്രം. ഇവിടെ എന്ത് തകർന്നാലും ആത്യന്തികമായി അത് ബാധിക്കുക നമ്മളെ പോലെ ഉള്ള സാധാരണക്കാരെ ആണ്. കാരണം അത്തരം ഒരു സന്നിഘ്ധ ഘട്ടത്തിൽ നമുക്ക് വിദേശത്ത് പോയി താമസിച്ചു കളയേണ്ട സാമ്പത്തിക ചുറ്റുപാടുകൾ ഇല്ല . നമ്മുടെ വിധി എന്നത് നമ്മുടെ രാജ്യമാണ്. അല്ലാതെ അമേരിക്കയല്ല. അത് കൊണ്ടു നാം നമ്മുടെ രാജ്യത്തെ എന്ത് വില കൊടുത്തും നന്നാക്കി എടുത്തേ പറ്റൂ. അത് കൊണ്ടു ഇവിടത്തെ പൊതു മേഖലയുടെ മരണം അക്ഷരാർത്ഥത്തിൽ നമ്മുടെ മരണമാണ്. സ്വകാര്യ മേഖലക്ക് എവിടെ പോയി ജീവിക്കാനും നാം സ്വാതന്ത്ര്യം കൊടുത്തു കഴിഞ്ഞു. അവർ ആ സ്വാതന്ത്ര്യം ഉപയോഗിക്കുകയും ചെയ്യും.

ഇത് നമ്മുടെ വിധിയാണ് എന്ന് വിചാരിക്കുന്നതാണ് നല്ലത്

ചാത്തു ഏട്ടന്റെ മരണം.

ചാത്തു ഏട്ടന്റെ വീട്ടുകാരും അയൽക്കാരനായ രാമാട്ടന്റെ വീട്ടുകാരും ബദ്ധ ശത്രുക്കൾ.  ചാത്തു ഏട്ടന്റെ ഭാര്യ ചിരുതമ്മക്കു രാമാട്ടനെ കണ്ണെടുത്താൽ കണ്ടു കൂടാ. ആയ കാലത്ത് രാമാട്ടൻ   ചിരുതമ്മയെ കേറി പിടിച്ചു എന്ന് നാട്ടിൽ ഒരു ശ്രുതിയുണ്ട്.  മറ്റൊരു ശ്രുതിയുള്ളത്  ചിരുതമ്മ രാമാട്ടന്റെ  ലപ്പായിരുന്നു എന്നും, രാമാട്ടൻ  കാലു മാറി എന്നുമാണ്. സത്യം എന്തായാലും അവരുടെ സ്പർദ്ധ എല്ലാവരുടെയും മുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു മഹാ സത്യമായിരുന്നു.

അങ്ങനെ ഇരിക്കെ ചാത്തു ഏട്ടൻ ചത്തു. സ്വാഭാവിക മരണം. വയസ്സ് എണ്‍പത് ആണെന്ന് ഓർക്കുക. അന്ന് ഭര്ത്താവ് മരിച്ചാൽ ഇന്നത്തെ പോലെ ആയിരുന്നില്ല സ്ത്രീകള് പെരുമാറിയിരുന്നത്.  വീട്ടിന്റെ നടുത്തളത്തിൽ ജടത്തെ  കിടത്തി, സംഭോഗ ശ്രുംഗാരത്തിലെന്ന പോലെ ഭാര്യ ഭർത്താവിനെ കെട്ടി പിടിക്കുന്നു . അതിനു ശേഷം ഭർത്താവിന്റെ സദ്‌ ചെയ്തികൾ ഓരോന്നും വാവിട്ടു നിലവിളിക്കുന്നതിനിടയിൽ ഉരുവിട്ട് കൊണ്ടെ ഇരിക്കുന്നു. കുറെ പേര് പാർശ്വ  ഭാഗത്തിരുന്നു അവരെ സമാധാനിപ്പിക്കുകയും വിശറി കൊണ്ടു വീശി കൊടുക്കുകയും ചെയ്യുന്നു. (ഇത് ഫാൻ എന്ന പങ്ക കണ്ടു പിടിക്കുന്നതിനു മുന്പാണ്.  അത് കഴിഞ്ഞു ഒരു പത്തു വര്ഷം കഴിഞ്ഞാണ് നമ്മുടെ നാട്ടിൽ രണ്ടു തരത്തിലുള്ള ഫാനുകൾ കണ്ടു പിടിച്ചത്.  ഒന്ന് കാറ്റ് കൊള്ളുന്നതിനും മറ്റേതു മറ്റുള്ളവരെ കാറ്റടിച്ചു ഉയർത്തുന്നതിനും)

അപ്പുറത്ത് പുഴക്കരയിൽ ഇരുന്നു രാമകൃഷ്ണൻ എന്ന രാമാട്ടൻ തന്റെ ശത്രുവിന്റെ തീയൻ ചത്തുപൊയതിൽ ദുഖിക്കുകയായിരുന്നു. എങ്ങനെ പോകാതിരിക്കും, ദുഖിതനായ രാമാട്ടൻ ആലോചിച്ചു.  ശത്രുവാണെങ്കിലും മരണത്തിൽ മുഖം കാണിക്കാതിരിക്കുന്നത് ക്രൂരതയാണ്.  പാണ്ഡവന്മാര് കൌരവന്മ്മാരോട് പോലും അത് ചെയ്തിട്ടില്ല.  അപ്പോൾ വെറും രാമനായ ഞാൻ അത് ചെയ്യാമോ. ഇത്രയും ചിന്തിച്ചു കൊണ്ടിരുന്നപ്പോഴേക്കും രാമാട്ടന്റെ പാദങ്ങൾ മൃത ഭൂമിയെ ലക്ഷ്യമാക്കി  ചലിക്കാൻ തുടങ്ങിയിരുന്നു.  മുറ്റത്ത്‌ എത്തിയപ്പോൾ  നടുമുറിയിൽ കിടത്തിയിരിക്കുന്ന ചാത്തുവിന്റെ പാദങ്ങൾ വരാന്തയിലേക്ക്‌ നീണ്ടു വരുന്നത് പോലെ രാമനു തോന്നി.  മെല്ലെ മെല്ലെ അമ്പലത്തിൽ ഇഷ്ട വരനെ കിട്ടാൻ വേണ്ടി അടി വച്ച് അടി വച്ച് നടക്കുന്ന കന്യകയെ പോലെ രാമകൃഷ്ണൻ എന്ന രാമൻ , ചാത്തുവിന്റെ ശവ ശരീരത്തിന് നേരെ നീങ്ങി.  ചിരുതമ്മ അപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. രാമാട്ടൻ വേദനയോടെ ചിരുതമ്മയുടെ കരച്ചിൽ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇടമുറിയാതെ അവർ പറഞ്ഞു കൊണ്ടിരുന്ന ഭാര്തൃ അപാദാനങ്ങൾ കേട്ട് കൊണ്ടെ ഇരുന്നു.  അത് ഇങ്ങനെ ആയിരുന്നു.  'അയ്യോ. ഇന്നലെ വരെ ഒന്നും ഇല്ലാത്ത മനുഷ്യനായിരുന്നല്ലോ. എന്താ നായിന്റെ മോനെ ഇങ്ങനെ നോക്കുന്നത്. ചത്തൊന്നു നോക്കാൻ വന്നതാണോ. അയ്യോ ഇനി എനിക്ക് ആരാ ഉള്ളത്. നോക്കാതെ പോടാ പട്ടീ. ഓരോരുത്തൻ കേറി വന്നിരിക്കുന്നു. അയ്യോ എന്റെ ചാത്തു ഏട്ടാ ഇനി എനിക്ക് ആരാ ഉള്ളത്'.  രാമാട്ടൻ ചുറ്റും നോക്കി. ഇല്ല ആരും ഇതൊന്നും കേൾക്കുന്നില്ല എന്ന് തോന്നുന്നു. എല്ലാം ഒരു മരണ നിലവിളിയുടെ ഭാഗങ്ങളായി ജനങ്ങള് ധരിച്ചിരിക്കുന്നു.  ആരോടും പറയാതെ അവിടെ നിന്ന് ഇറങ്ങി നടന്ന രാമാട്ടൻ പുഴക്കരയിൽ പോയി ഇരുന്നു.

NOTES

നമ്മൾ ഭീരുക്കളാണ്. വലിയ വലിയ സ്രാവുകളെ നമുക്ക് എതിരിടാൻ ധൈര്യമില്ല .  നമ്മൾ ചെറിയ പരൽ മീനുകളെ എതിരിട്ടു കൊണ്ടു സായൂജ്യമടയുകയാണ്

നമ്മുടെ റോഡുകൾ നന്നാകണം എങ്കിൽ നമ്മൾ എല്ലാവരും നന്നാവണം. ഇവിടെ നമ്മുടെ റോഡുകൾക്ക് എന്താണ് കുഴപ്പം എന്ന് നമുക്കൊക്കെ അറിയാം. അഴിമതി തന്നെ. അതിനെ എതിര്ക്കേണ്ട ചെറുപ്പക്കാരുടെ ശ്രദ്ധ മറ്റു പലതിലേക്കും തിരിച്ചു വിടുകയാണ് നാം ചെയ്യുന്നത്. ചിലയിടത്ത് അത് മതം, ചില ഇടതു ചുംബനം, ചില ഇടത്ത് രാഷ്ട്രീയ കൊലപാതകം ഇങ്ങനെ. ഇത് യഥാർത്ഥത്തിൽ സ്ഥാപിത താല്പര്യക്കാരുടെ വേല തന്നെയാണ്. തങ്ങള് സുരക്ഷിതരായിരിക്കാൻ ചെറുപ്പക്കാരുടെ ശ്രദ്ധ തങ്ങളിലേക്ക് പതിയരുതെന്നു അവര്ക്ക് നിര്ബന്ധമുണ്ട്.


അഴിമതി ക്രൂരത വഞ്ചന കാപട്യം
ഭീകരത കുതികാൽ വെട്ടു 
എന്നിവ നടു റോഡിൽ കണ്ടാൽ 
നാം സഹിക്കും , പക്ഷെ ഒരു ചുംബനം
അതൊരു മരത്തണലിലായാലും 
നാമതിനു കല്ലെറിയും


മനുഷ്യന്റെ അതി ഭൌതികത ആപത്താണ് എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. നമ്മുടെ കാപട്യം, വഞ്ചന, അഴിമതി, ക്രൂരത എന്നിവയുടെ ഒക്കെ ബീജം ഈ അതി ഭൌതികതയിൽ ആണെന്നും ഞാൻ വിശ്വസിക്കുന്നു. അതി ഭൗതികതയെ എതിർത്ത് ആദ്യാത്മികതയെ പ്രോത്സാഹിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കൊക്കെയും ഉണ്ട്. പക്ഷെ നാം അതിനു മുതിരേണ്ടത് മേൽ പറഞ്ഞ സദ്ഗുണം നമ്മുടെ ജീവിതത്തിൽ പകർത്തി കാണിച്ചു കൊണ്ടാണ്. ദൗഭാഗ്യവശാൽ നമ്മുടെ അത്മീയതാ പ്രവാചകർ പലരും അതി ഭൌതികതയുടെ സൌകര്യങ്ങൾ ഒക്കെയും അകമഴിഞ്ഞ് ആസ്വദിക്കുന്നവർ ആണെന്ന് കാണുന്നു. അവരുടെ അനുയായികൾ എന്ന് പറയുന്നവരിൽ ഭൂരിഭാഗവും വ്യക്തി ഗത സുഖ ഭോഗങ്ങളിൽ നിമാഗ്നരായിരിക്കുന്നവർ തന്നെ ആണെന്നും കാണുന്നു. ഭൌതിക സുഖങ്ങളിൽ വ്യാപരിച്ചു ജീവിക്കുന്നവർ ആരാധിക്കേണ്ടത് എഡിസണേയും, റൈറ്റ് സഹോദരന്മ്മാരെയും , ആൽബർട്ട് ഐൻസ്ടിനിനെയും ഒക്കെയാണ്. കാരണം അവർ ഇത്രനാളും അനുഭവിച്ചു പോയതും, ഇനി അനുഭവിച്ചു കൊണ്ടിരിക്കാവുന്നതും ഒക്കെ ഇപ്പറഞ്ഞവരുടെ പ്രതിഭ കളുടെ സൃഷ്ടികളെയാണ് . അല്ലാതെ ക്രിസ്തു , ബുദ്ധൻ, വിവേകാനന്ദൻ എന്നിവരുടെ പ്രതിഭകളുടെ പ്രവചനങ്ങളെ അല്ല. അത് കൊണ്ടു ഇനിയെങ്കിലും നാഴികക്ക് നാല്പതു വട്ടം അതി ഭൗതികതയെ കുറ്റം പറഞ്ഞു ആധ്യാത്മികതയുടെ മുദ്രാവാക്യങ്ങൾ മുഴക്കുന്നവർ , അത് തങ്ങളുടെ സ്വന്തം ജീവിതത്തിൽ പകർത്തി കാണിക്കുക.


ആത്മാർഥത ഇല്ലാത്ത മത വിശ്വാസിയെ നമുക്ക് വേണ്ട എന്ന് പറയാൻ ഒരു നല്ല മതം ധൈര്യം കാണിക്കണം. പ്രലോഭനങ്ങൾക്ക് അടിപ്പെട്ടു പോകുന്നവൻ നല്ല മത വിശ്വാസിയാണോ? തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ ഒരു പ്രൊബേഷൻ കാലത്തിലൂടെ കടന്നു പോകണം എന്ന് നിർബന്ധം പിടിക്കണം. ആ കാലത്ത് സ്റ്റൈപ്പെന്റൊ മറ്റോ കൊടുക്കാം. പക്ഷെ പെർമനന്റ് ആക്കുന്നത് അയാള് ആത്മാർഥത തെളിയിച്ചതിനു ശേഷം മാത്രമേ പാടുള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും പോക്ക് വരവ് ശീലമാക്കിയിട്ടുള്ളവനെ കിട്ടിയത് കൊണ്ടു നമ്മള് മോശമായി പോകുകയേ ഉള്ളൂ. അത് വേണോ.


the sanity of a society can be calculated from the numbers of homicides and suicides happening at every instant.


നല്ല ഹിന്ദു

അഴിയൂരിൽ വച്ച് പണ്ടൊരിക്കൽ മമ്മക്ക എന്നോട് പറഞ്ഞു. മോനെ ഇഞ്ഞി നല്ലൊരു മുസൽമാനാ'.  എനിക്ക് അതൊരു വലിയ അഭിമാനമായി തോന്നി. മമ്മക്കയോട് ഞാനും തിരിച്ചു പറഞ്ഞത് ഇതാണ് 'മമ്മക്ക ഇങ്ങള് നല്ലൊരു ഹിന്ദുവും ആണ്' എന്ന്.  രണ്ടു പേർക്കും മനസ്സിലായ വെറും സാധാരണമായ വിശേഷണങ്ങൾ .  എന്ന് മുതലാണ്‌ ഒരു നല്ല മുസല്മാനായ ഞാൻ വെറും ഒരു ഹിന്ദു മാത്രമായി പരിണമിച്ചു പോയത്. ഇല്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. ഞാൻ ഇന്നും നല്ല മുസൽമാനാണ് , നല്ല കൃസ്ത്യാനിയും , അങ്ങനെ നല്ല പലതും ആണ്. നിങ്ങളും അങ്ങനെ ആകണം.

Monday, 12 January 2015

ബാലാട്ടന്റെ വരട്ടു സാമ്പത്തിക ശാസ്ത്രം.

അപ്പോൾ  ബാലാട്ടൻ പറയുന്നത് ഇതാണ്. നിങ്ങളുടെ നാട്ടിൽ ഒരു ലക്ഷം രൂപയോ മറ്റോ മുതൽ മുടക്കി ഒരു മുതലാളി ഒരു വ്യവസായം തുടങ്ങുന്നു.  കുറെ അതായത് ഒരു പത്തു ആളുകൾക്ക് പണി കൊടുക്കുന്നു (നല്ല അർത്ഥത്തിൽ). അവർക്കു പ്രതിമാസം 5000 രൂപ കൂലി കൊടുത്തതിനു ശേഷം മുതലാളിക്ക് 10000 രൂപ ലാഭം കിട്ടുന്നു.  സ്വാഭാവികമായും പണിക്കാര് അവർക്കു കിട്ടുന്ന 5000 കൊണ്ടു അടിച്ചു പൊളിക്കുന്നു. പക്ഷെ മുതലാളി തന്റെ പത്തായിരത്തിൽ 5000 കൊണ്ടു മാത്രം അടിച്ചു പൊളിച്ചു ബാക്കി അയ്യായിരം അവിടെ ബാങ്കിൽ കൊണ്ടു പോയി നിക്ഷേപിക്കുകയാണ് . അങ്ങനെ കുറെ കഴിഞ്ഞപ്പോൾ ഈ മുതലാളി തന്റെ നിക്ഷേപം കൊണ്ടു വീണ്ടും ഒരു വ്യവസായം തുടങ്ങുകയും വീണ്ടും കുറെ ആളുകൾക്ക് പണി കൊടുക്കുകയും ചെയ്യുന്നു.

പക്ഷെ ഇത് അങ്ങനെ തന്നെ സംഭവിക്കണം എന്നില്ല.  മുതലാളി ശരിയായ ഒരു സോഷ്യ ലിസ്റ്റ് ആയിരിക്കുകയും തനിക്കു കിട്ടുന്ന അധിക ലാഭം വീതിക്കുകയും ചെയ്യണം എന്ന് തീരുമാനിച്ചാൽ തൊഴിലാളിക്ക് നേരത്തെ കിട്ടിയ 5000 ത്തിനു പകരം 6000 കിട്ടുന്നു. മഹാനായ മുതലാളി എന്ന് നാം മുദ്രാവാക്യം വിളിക്കുന്നു. ഇവിടെ തൊഴിലാളി തന്റെ ഇപ്പോഴത്തെ വരുമാനമായ 6000 കൊണ്ടു അടിച്ചു പൊളിക്കുന്നു. രണ്ടാമത്തെ വ്യവസായം വെറും ഒരു ദിവാ സ്വപ്നമായി പരിണമിക്കുന്നു.

ഒരു വ്യക്തിക്ക് കിട്ടുന്ന അധിക ധനം ഉപഭോഗത്തിൽ കലാശിക്കുന്നതിനു പരിധികൾ ഉണ്ട്.  എനിക്ക് ഒരു ദിവസം ഒരു ലക്ഷം വരുമാനം കിട്ടിയാൽ ചിലപ്പോൾ ഞാൻ അത് മുഴുവൻ ചിലവാക്കിയെക്കും. പക്ഷെ വരുമാനം ഒരു കോടി ആയാൽ ചിലവാക്കുന്ന കാര്യത്തിൽ ഞാൻ നിസ്സഹായനാകുന്നു.  അപ്പോൾ ഒരു കോടി ഒരാളുടെ കയ്യിൽ കിടക്കുന്നതിനും, അനേകം പേരുടെ കയ്യിൽ കിടക്കുന്നതിനും തമ്മിൽ പ്രകടമായ ഒരു വ്യത്യാസമുണ്ട്.  ഒരാളുടെ കയ്യിൽ കിടക്കുമ്പോൾ അത് വീണ്ടും മൂല ധനമായി തീരാനുള്ള സാധ്യത ഏറെ ആണ്. പലരുടെയും കയ്യിൽ കിടക്കുമ്പോൾ അത് മുഴുവൻ ഉപഭോഗത്തിൽ കലാശിക്കും.  തുല്യത എന്ന മഹദ് വികാരത്തിന് ഇങ്ങനെ ഒരു പാരയുണ്ട്.  അത് നമ്മുടെ ഭൂ പരിഷ്കരണത്തിൽ നാം ഒരിക്കൽ അനുഭവിച്ചതാണ്‌.  ലോകത്തിലെ ഭൂമി മുഴുവൻ അഞ്ചു സെന്റ്‌ വീതം ഓരോരാൾക്ക് വീതിച്ചു കൊടുത്താൽ അവർ ഏവരും ആ അഞ്ചു സെന്റിന് ഒരു വേലി കെട്ടി അവിടെ ഒരു കുടിലും കെട്ടി സുഖമായി (?) കഴിഞ്ഞേക്കും.  പക്ഷെ അപ്പോൾ നമ്മുടെ കൃഷി പരിപാടിക്ക് എന്ത് സംഭവിക്കും എന്ന് ഞാൻ മുൻപേ തന്നെ ചോദിച്ചതാണ്.  സ്വത്തു അങ്ങനെ വീതിക്കപ്പെടാതെ നിൽക്കുന്ന ഇടങ്ങളിലെ ഭൂ സ്വാമിമാർ ആണല്ലോ നമുക്ക് ഇന്ന് അരി തിന്നാൻ തരുന്നത്.

പക്ഷെ ഇതിനു ഒരു മറു മരുന്ന് ഇല്ലെന്നു പറയാൻ പറ്റില്ല. അതാണ്‌ മഹാനായ നമ്മുടെ ഒരു സിനിമ താരം തന്റെ കൃഷി പണിയിലൂടെ കാണിച്ചു തന്നത്.  കോഒപരെറ്റിവ്  കൃഷി എന്നത് പണ്ടു തന്നെ നമ്മുടെ പുസ്തകങ്ങളിൽ കാണുന്നതാണ്.  പക്ഷെ നമ്മള് അത് ഓട്ട മത്സരത്തിനിടയിൽ മറന്നു പോയതാണ്.  അധികം കൂലി കിട്ടുന്നവനും ഇത്തരത്തിൽ ഉപഭോഗത്തെ മറന്നു കൊണ്ടു സൃഷ്ടി പ്രവർത്തനത്തിൽ ഏർപ്പെടാൻ പറ്റും എന്ന് തന്നെയാണ് എന്റെ വിശ്വാസം.  പക്ഷെ അത് പ്രാവർത്തിക മാക്കാൻ ശ്രമിച്ച ഇടങ്ങളിലൊക്കെ സംഗതി കുളമാകുകയാണ് ചെയ്തിട്ടുള്ളത്. പക്ഷെ ആ ചരിത്രവും നമ്മെ നിരുൽസാഹ പ്പെടുത്താൻ പാടില്ല. എല്ലാവരും തുല്യരായി നിന്ന് കൊണ്ടു നമുക്ക് ഉത്പാദനം വര്ധിപ്പിക്കാൻ സാധിക്കും എന്ന് നാം അറിയണം. പക്ഷെ അതിനു നമ്മുടെ വീട്ടിലെ അഴുക്കു അടുത്തുള്ള പുറം പോക്ക്  ഭൂമിയിൽ കൊണ്ടു പോയി തള്ളുന്ന മാനസിക നിലയുള്ള ഒരു ജനത വിചാരിച്ചാൽ പറ്റില്ല.

സമ ഭാവന എന്നത് പ്രാവർത്തിക മാക്കുമ്പോൾ സമൂഹത്തിലെ ഓരോ അംഗവും  മാനസികമായി വളരെ ഉന്നതങ്ങളിൽ വർത്തിക്കുന്നവർ ആയിരിക്കണം എന്നാണോ ഇതിന്റെ ഗുണ പാഠം. സത്യമായും ഇത് എഴുതിയ എനിക്ക് പോലും അത് അറിയില്ല.

Saturday, 10 January 2015

സിനിമ

ഞാൻ വല്ലാതെ സിനിമ കാണുന്ന മനുഷ്യനാണ്. ആയിരക്കണക്കിന് എന്ന രീതിയിൽ. എന്നെ പോലെ ഒരേ സിനിമ നൂറിൽ അധികം തവണ കണ്ട മനുഷ്യരെ ലോക ചരിത്രത്തിൽ പോലും കാണാൻ വിഷമമായിരിക്കും. പക്ഷെ സത്യമാണ്. സിനിമയെ കുറിച്ച് ഞാൻ ആഴത്തിൽ പഠനങ്ങൾ ഒന്നും നടത്തിയിട്ടില്ലെങ്കിലും എന്റെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ മാത്രം ഇവിടെ ചെർക്കുന്നു

സിനിമ എന്നത് ഇന്നും പൂർണ്ണതയിൽ എത്താത്ത കലയാണ്‌ എന്ന് ഞാൻ വിശ്വസിക്കുന്നു.നാടകത്തിന്റെ നിഴലിൽ തളർന്നു ഉറങ്ങിയ സിനിമ എന്ന കല മെല്ലെ മെല്ലെ അതിന്റെ അസ്ഥിത്വം എന്തെന്ന് മനസ്സിലാക്കി വരികയാണ്. ഒരു നിരൂൂപകൻ പറഞ്ഞത് പോലെ നാടകത്തിന്റെ പിതൃത്വം പൂർണ്ണമായി നിഷേധിക്കുമ്പോൾ മാത്രമേ സിനിമ സിനിമ ആകുന്നുള്ളൂ. നിർഭാഗ്യവശാൽ നമ്മുടെ പല സിനിമകളും നാടകത്തിന്റെ നീരാളി പിടുത്തത്തിൽ ഞെരിഞ്ഞു പോയിരിക്കുന്നു.

നാടകവും സിനിമയും തമ്മിലുള്ള പ്രധാന വ്യത്യാസം കഥാപാത്രവും പ്രേക്ഷകനും ഇടയിലുള്ള ദൂരമാണ്. പിന്നെ കാലത്തിലും സ്ഥലത്തിലും ഇടയിൽ അസാമാന്യമായ രീതിയിൽ ചലിക്കാനുള്ള സിനിമയുടെ കഴിവാണ്. സിനിമ എന്ന കല ഉത്ഭവിച്ചത്‌ തന്നെ അതിന്റെ ഡോകുമെന്റ്റ് സ്വഭാവത്തിൽ നിന്നാണ്. ഏതോ ഒരു സ്റെജിൽ ആരെങ്ങേരുന്ന നാടകത്തെ അങ്ങകലെ ഉള്ള മനുഷ്യർക്ക്‌ വേണ്ടി അഭ്ര പാളികളിൽ പകർത്തിയ ഡോകുമെന്റ്റ് രീതിയിൽ നിന്നാണ് അതിന്റെ ആരംഭം. ആദ്യകാല സിനിമകൾ നാടകങ്ങൾ ആയി പോയതിൽ അത്ബുധ പ്പെടെണ്ട കാര്യമില്ല. പ്രേക്ഷകനിൽ നിന്നുള്ള മേൽ പറഞ്ഞ അകലം അഭിനയത്തിലെ രണ്ടു തലങ്ങൾ നമുക്ക് കാണിച്ചു തന്നു. 100 അടിയോളം പിറകിൽ ഇരിക്കുന്നവന് മനസ്സിലാകുന്ന അധി ഭാവുകത്വവും , കണ്ണിനു നേരെ മുന്നിൽ നില്കുന്നവന് വേണ്ടിയുള്ള ഭാവാഭിനയവും

നമ്മുടെ ജീവിതകാലത്ത് തന്നെ സിനിമ രണ്ടു പ്രധാന പടികളിലൂടെ കടന്നു പോയിട്ടുണ്ട്. ശബ്ദമില്ലാത്ത കാലവും ശബ്ദമുള്ള കാലവും.  ശബ്ദം എങ്ങനെ സിനിമയെ മാറ്റി  മറിച്ചു എന്നുള്ളത് ഏതൊരു സിനിമാ പ്രേമിക്കും അറിയാം. സിനിമ സംഗീതം എന്ന ഒരു പുതിയ സംഗീത ശാഖ പോലും ഉദയം ചെയ്തില്ലേ എന്ന് ഞാൻ സംശയിക്കുന്നു.


നാടകം എന്ന ഡോകുമെന്ററി കൾ ചലന രഹിതമായ ക്യാമറ കൊണ്ടു എടുത്ത നമ്മുടെ മുൻ കാല ചലച്ചിത്ര കാരൻമ്മാരെ സംബന്ദി ചെടത്തോളം മൂവീ ക്യാമറ എന്നത് ചലിച്ചു കൊണ്ടിരിക്കുന്ന പ്രതീകങ്ങളെ ചിത്രീകരിക്കാനുള്ള യന്ത്രങ്ങൾ ആയിരുന്നു.  സ്വയം ചലിച്ചു കൊണ്ടിരിക്കാവുന്ന ഒരു യന്ത്രമായി ഇതിനെ ഉപയോഗിക്കാമെന്ന അറിവ് സിനിമയിൽ ഒരു പുതിയ വിപ്ലവം തന്നെ സൃഷ്ടിച്ചു.

Friday, 9 January 2015

ജാതി സംവരണം

മതേതര വാദിയായ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു .  ജാതികളും ഉപജാതികളും ഉള്ള ഒരു വിചിത്രമായ സമൂഹമാണ് നമ്മുടേത്‌.  ജാതി തിരിച്ചുള്ള സംവരണങ്ങൾ നാം ഒഴിവാക്കുക തന്നെ വേണം എന്ന്.  ഈ പറഞ്ഞ സുഹൃത്ത്‌ ഉന്നത ജാതിയിൽ പെട്ട ആളായിരുന്നു

വ്യക്തി പരമായി ഞാൻ ജാതി വ്യവസ്ഥയെ അനുകൂലിക്കുന്ന മനുഷ്യൻ അല്ല.  അതെ സമയം ചില ജാതികൾക്കു കൊടുക്കുന്ന സംവരണങ്ങൾ അത് പോലെ തുടരണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യനാണ് ഞാൻ.  കാരണം സംവരണവും ജാതി വ്യവസ്ഥയും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് ഞാൻ അറിയുന്നു.  സംവരണം എന്നത് അടിച്ചമർത്ത പ്പെട്ടു പോയത് കൊണ്ടു മാത്രം ബൌദ്ധികമായ മരവിപ്പ് വന്നു പോയ ഒരു വിഭാഗത്തെ കൈ പിടിച്ചു ഉയർത്തുന്ന പ്രവൃത്തിയാണ്‌.  അത് ഒരു ആനുകൂല്യം എന്നതിനേക്കാൾ തികച്ചും മാനുഷികമായ ഒരു കര്ത്തവ്യം മാത്രമാണ്.  ആദി വാസികൾക്ക് സംവരണം കൊടുക്കരുത് എന്ന് വാദിക്കുന്നവർ , അവരെ അവരുടെ ഇന്നുള്ള പരിതാപകരമായ നിലയിൽ തന്നെ തുടരാൻ വിടണം എന്ന് വാദിക്കുന്നവർ ആണ്.  (നമ്മുടെ നാട്ടിലെ ഒരു വിഡ്ഢി പണക്കാരൻ പറഞ്ഞത് ഞാൻ ഇവിടെ ചേർക്കുകയാണ്  'അങ്ങനെ കുറച്ചു ആൾകാര് ഇല്ലെങ്കിൽ, നമുക്ക് വീട്ടു പണി എടുക്കാൻ എവിടെയാണ് ആളെ കിട്ടുക' എന്ന്.  ഇയാളെ എന്ത് ചെയ്യണം എന്നാണു നിങ്ങളുടെ അഭിപ്രായം).  അടിച്ചമർത്തപ്പെട്ടവന് സംവരണം നിഷേധിക്കുന്നവർ ഒക്കെയും എന്റെ ഈ നാട്ടുകാരന്റെ മനോഭാവം ഉള്ളവർ തന്നെയാണ്. ജാതി വ്യവസ്ഥയെ എതിർക്കുന്നവർ മിക്കവരും എതിർക്കുന്നത്, താഴ്ന്ന ജാതികൾക്കു നേരെ ഉള്ള കടന്നു കയറ്റത്തെ ആണ്.  ഞാൻ കറുത്തവനും നിങ്ങൾ വെളുത്തവനും ആവുന്നത് നമ്മൾ രണ്ടു പേരും അറിയുന്ന കാര്യമാണ്.  അത് കൊണ്ടു കുഴപ്പം ഉണ്ടാകുന്നത്, എന്റെ വെളുപ്പ്‌ നിന്റെ കറുപ്പിനെക്കാൾ മുന്തിയതാണെന്ന  ബോധം എന്നിൽ ഉണ്ടാകുമ്പോൾ മാത്രമാണ്.  നിന്റെ ഈ കറുപ്പ് , ഞാൻ വെളുത്തു വന്നതിന്റെ അനിവാര്യമായ ഫലമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുകയും,  അതിൽ തിരുത്തൽ വരുത്താൻ ഞാൻ നിന്നെ സഹായിക്കും എന്ന് തീരുമാനം എടുക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യൻ വളരുന്നത്‌ , മനുഷ്യത്വം വളരുന്നത്‌.  തികച്ചും ഐഡിയൽ ആയ ഒരു സമൂഹമായിരുന്നു നമ്മുടേത്‌ എങ്കിൽ , സംസ്കൃത ചിത്തനായ ഏതൊരു മനുഷ്യനും ഇത് തന്നെ ആവും ചെയ്യുക.

നമ്മുടെ അറിവുകൾ

അറിയുന്നതിനുള്ള  ഒരു പ്രത്യേകത എന്തെന്നാൽ അത് കൂടുതലാകുന്നതിനു അനുസരിച്ച് നമുക്ക് അറിയാത്തതിന്റെയും അളവ് കൂടുന്നു എന്നുള്ളതാണ്.  പണ്ടത്തെ ഒരു തമാശ പോലെ, അര വാതിൽ തുറന്നാൽ അര വാതിൽ അടഞ്ഞിരിക്കുമെങ്കിൽ, മുഴു വാതിൽ തുറന്നാൽ മുഴുവാതിൽ അടഞ്ഞിരിക്കെണ്ടതല്ലേ എന്ന വികലമായ യുക്തി പോലെ.  അറിയുക എന്നാൽ അറിയായ്മയുടെ ആഴം അറിയുന്നത് പോലെ തോന്നും.

നമ്മൾ പണ്ടു അറിഞ്ഞ ശരികൾ പലതും ഇന്നത്തെ തെറ്റുകൾ ആണ്.  ഒരു കാലത്ത് ബാക്ടീരിയ കളെ പുറത്താക്കി വാതിൽ കൊട്ടിയടച്ച നമ്മൾ ഇപ്പോൾ രഹസ്യമായി അവയെ മാടി വിളിക്കാൻ തുടങ്ങിയിരിക്കുന്നു. മലമ്പനി കാലത്ത് നമ്മൾ വിറച്ചത് രണ്ടു തരത്തിലായിരുന്നു. ഒന്ന് രോഗം കൊണ്ടും മറ്റൊന്ന് കൊതുകിനെ കാണുമ്പോഴുള്ള ഭയം കൊണ്ടും. പക്ഷെ ഇന്ന് ലോകത്തിന്റെ ഏതോ അകന്ന മൂലയിൽ ഇരുന്നു കൊണ്ടു ഒരുത്തൻ പറയുകയാണ്‌, ഈ കൊതുകൾ യഥാർത്ഥത്തിൽ രോഗം പരത്തുന്നില്ല, മറിച്ചു രോഗ സംക്രമണത്തെ ചെറുക്കുകയാണ് എന്ന്. ഞെട്ടി പോയി അല്ലെ. ഞെട്ടേണ്ട, അങ്ങനെ പലതും നാം ഇനിയും കേൾക്കാൻ ഇരിക്കുന്നതെ ഉള്ളൂ.  കോയമ്പത്തൂരിൽ താമസിച്ച എന്റെ മരുമകന്റെ മുറിയിൽ കൊതുകുകളെ കാണാഞ്ഞു സന്തോഷിച്ച എന്നെ നോക്കി അവൻ പറയുന്നു, 'സന്തോഷിക്കാൻ വരട്ടെ. ഇവിടത്തെ വായുവിൽ അപകടം പതിയിരിക്കുന്നു.  അത് കൊണ്ടു കൊതുകുകൾ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടതാണ്. പക്ഷെ നമുക്ക് എവിടെയും ഓടാൻ പറ്റില്ലല്ലോ'. പിന്നീടൊരിക്കൽ കൊതുകുകൾ നുരഞ്ഞു  കൊണ്ടിരിക്കുന്ന ഒരു വീട്ടിലെ ഖിന്നരായ അന്തേവാസികളെ ഞാൻ സമാധാനിപ്പിച്ചു 'ഭയപ്പെടരുതു. കൊതുകുകൾ ജീവിക്കാൻ ധൈര്യം കാണിക്കുന്ന ഈ വായു സ്വച്ഛമായ വായുവാണ്. ഒന്നും പേടിക്കാനില്ല എന്ന്.

എണ്ണ വില കൂടിയതായി അറിഞ്ഞു പേടിച്ച നമ്മൾ, അതെ എണ്ണ വില കുറയുന്നത് അറിഞ്ഞു അതിലും കൂടുതൽ പേടിക്കുന്നു. വിഷം കഴിച്ചാൽ മരിച്ചു പോകും എന്ന് അറിയുന്ന നമ്മൾ വിഷം കുത്തി വച്ച് ചികിത്സിക്കുന്നു.  അരിയില്ലാതെ ജീവിതമില്ലെന്നു അറിയുന്ന നാം നെൽപാടങ്ങൾ ശവ പറമ്പുകൾ ആക്കി, അവിടെ, ജീവിക്കുന്നവർക്ക് സ്മാരകങ്ങൾ പണിയുന്നു.  പരസ്പര സ്നേഹം നല്ലതെന്ന് ഉള്ളിൽ അറിഞ്ഞ നാം മാത്സര്യം പ്രോത്സാഹിപ്പിക്കുന്നു.

അങ്ങനെ അങ്ങനെ നമ്മൾ അറിയുന്നതെന്തും
നമ്മൾ അറിയാതിരിക്കുന്നു 

പ്രകൃതി ചികിത്സ

പ്രകൃതി ചികിത്സ എന്നത് ഏതെങ്കിലും ഒരു ചികിത്സാ രീതിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.  ഈ വാക്കിന്റെ ശരിയായ അർഥം നിങ്ങളുടെ പ്രകൃതി നിങ്ങളെ ചികിത്സിക്കുന്നു എന്നാണു.  അതായത് നിങ്ങളുടെ ശരീരത്തിന്റെ രോഗം ശരീര പ്രകൃതിക്കല്ലാതെ മറ്റൊന്നിനും ചികിത്സിച്ചു മാറ്റാനാവില്ല എന്ന പ്രഖ്യാപനം മാത്രമാണ് അത്.  ശരീരത്തിന്റെ ഈ പ്രക്രിയയിൽ, അതിനു സഹായകമായ രീതിയിൽ അതിനു കൂട്ടിരിക്കുക മാത്രമാണ് നമ്മുടെ കടമ എന്ന് അർഥം.

രോഗങ്ങളെ ഭയപ്പെടുന്ന ഒരു ലോകത്ത്, രോഗങ്ങളെ ഭയപ്പെടാതിരിക്കാനും അത് ഒരു നല്ല ലക്ഷണമാണെന്നും പ്രചരിപ്പിച്ച ഡോക്ടർ ആയിരുന്നു ഐസക് ജെന്നിങ്ങ്സ് .  വർഷങ്ങളോളം രോഗികളെ മരുന്ന് കുടിപ്പിച്ചു ചികിത്സിച്ചു പരിചയമുള്ള ജെന്നിങ്ങ്സിനു ഒരിക്കൽ തോന്നി, താൻ രോഗ നിവാരണത്തിന് രോഗികൾക്ക് കൊടുക്കുന്ന മരുന്നുകൾ ഒന്നും രോഗികളിൽ ഒരു ഫലവും ഉണ്ടാക്കുന്നില്ല എന്ന്.  ആ അറിവ് അദ്ധേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. അങ്ങനെ ആണ് അദ്ദേഹം ഒരു പരീക്ഷണത്തിന്‌ മുതിർന്നത്.  രോഗിയെ ശുദ്ധ വായു സഞ്ചാരമുള്ള ഒരു മുറിയിൽ കിടത്തി, വിശക്കുമ്പോൾ മാത്രം ഭക്ഷണം കൊടുത്തു,  മരുന്നുകൾക്ക് പകരം ഗോതമ്പ് ഉണ്ടകൾ കൊടുക്കുക.  അപ്പോഴും അദ്ദേഹം പ്രചരിപ്പിച്ചത് താൻ കൊടുത്തു കൊണ്ടിരിക്കുന്നത് ഒരു വിശേഷ മരുന്ന് എന്ന് തന്നെയായിരുന്നു.  അന്ന് വരേയ്ക്കും രോഗികളെ വായു സഞ്ചാരമില്ലാത്ത ഇരുട്ട് മുറിയിൽ അടച്ചു ചികിത്സിക്കുന്നതിനു പകരമായി ഇങ്ങനെ തുറസ്സായ മുറിയിൽ ശുദ്ധ ജലവും ശുദ്ധ മായ ഭക്ഷണവും മാത്രം കൊടുത്തു ചികിൽസിക്കുന്നതിനെ രോഗികൾ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു അത് തന്റെ പുതിയ ഗുളികകളുടെ (ഗോതമ്പ് ഉണ്ട) പ്രത്യേകതയാണെന്ന്.  അത്ബുധമെന്നു പറയട്ടെ രോഗികളിൽ പലരും സുഖം പ്രാപിക്കാൻ തുടങ്ങുകയും ജെന്നിങ്ങ്സ് പ്രശസ്തി ആര്ജിക്കുകയും ചെയ്തു.  പല പല നാടുകളിൽ നിന്നും രോഗ മുക്തിക്കായി ഈ അത്ബുധ ഡോക്ടറുടെ അടുത്തേക്ക് ആളുകള് ഒഴുകി എത്തി കൊണ്ടിരിക്കെ ഒരിക്കൽ  ജെന്നിങ്ങ്സ് തീരുമാനിച്ചു ഇനി ഈ കാപട്യം ഇവിടെ അവസാനിപ്പിച്ചു , ജനങ്ങളോട് യഥാർത്ഥ കാര്യം പറയാൻ സമയമായി എന്ന്.  അങ്ങനെ അദ്ദേഹം ഒരു പൊതു വേദിയിൽ വച്ച് താൻ ഇത്രയും കാലം തുടർന്ന് വന്ന ഈ പ്രത്യേക ചികിത്സാ രീതിയെ ജനങ്ങൾക്ക്‌ പരിചയപ്പെടുത്തി.  ആധുനിക പ്രകൃതി ചികിത്സയുടെ ഉറവിടം ഇവിടെയാണ്‌.   ഡോക്ടർ ജെന്നിങ്ങ്സ് നമ്മളോട് പറയുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്

1. രോഗങ്ങൾ ഒരു മനുഷ്യനെ അപകടപ്പെടുതുന്നതിനു പകരം,  ശരീരത്തിന്റെ സന്തുലിതാവസ്ഥ നില നിർത്തുന്നതിനു ശരീരം കണ്ടെത്തുന്ന മാര്ഘമാണ്.  (ശര്ധി എന്നത് ഒരു അസുഖമാണ്.  പക്ഷെ ആമാശയത്തിൽ എത്തുന്ന വിഷത്തെ പ്രതിരോധിക്കാൻ ശരീരം കണ്ടെത്തുന്ന മാര്ഗവും ഇത് തന്നെ ആണ് എന്ന് ഓര്ക്കുക.)

2. രോഗിയായ ഒരു മനുഷ്യന് ഭക്ഷണം കൊടുക്കുന്നത് ക്രിമിനൽ കുറ്റമാണ്.  (രോഗം വരുന്ന മൃഗങ്ങൾ ഭക്ഷണം വര്ജിക്കുകയും , വെള്ളം മാത്രം കുടിക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കുക.  രോഗികൾക്ക് ഭക്ഷണത്തോട് തോന്നുന്ന താത്പര്യ മില്ലായ്മ ശരിക്കും ശരീരം സൃഷ്ടിക്കുന്നത്  തന്നെയാണ്. നാം അത് മനസ്സിലാക്കുക തന്നെ വേണം)

3. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ദഹന രസത്തെ നെർപ്പിക്കുകയാൽ അത് ദഹനത്തെ മന്ദീഭവിപ്പിക്കും.

4. ഉപവാസം ശരിയായ ചികിത്സാ രീതിയാണ്.  ഭക്ഷണത്തെ ദഹിപ്പിക്കുക എന്ന ഭാരിച്ച ജോലിയിൽ നിന്ന് വിടുതൽ നേടുന്ന ശരീരം , ശരീരത്തെ സ്വാസ്ത്യത്തിലേക്ക് തിരിച്ചു കൊണ്ടു വരുവാൻ മുൻ കയ്യെടുക്കുന്നു.

5. ശരീരം ഭക്ഷണം അല്ലാതെ മറ്റൊന്നും  സ്വീകരിക്കുന്നില്ല.  അത് കൊണ്ടു ആരോഗ്യവും ഭക്ഷണവും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.

6. മരുന്ന് കൊടുത്തു കൊണ്ടുള്ള ചികിത്സ, തളര്ന്നു വീണുപോയ കുതിരയെ ചാട്ട അടിയിലൂടെ വീണ്ടും കർമ നിരതയാക്കുന്ന പ്രവൃത്തി പോലെ ആണ്.  അത് കുതിരയെ വളരെ വേഗം മരണത്തിലേക്ക് നയിക്കും.

7. ശരീരം ഒരു ഏകത്വമാണ്.  അത് കൊണ്ടു തന്നെ പല പല ശരീര ഭാഗങ്ങൾക്കും പല പല രോഗങ്ങൾ എന്ന ധാരണ തന്നെ വലിയ വിഡ്ഢിത്തമാണ്

Thursday, 8 January 2015

ഉച്ച നീചത്വം

ശരിയാണ്. മരങ്ങളിൽ ഉച്ച നീചത്വം ഇടം കണ്ടിരിക്കുന്നു.  അതിൽ പക്ഷെ മരങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  എല്ലാ ഉച്ച നീചത്വങ്ങളും നാം സൃഷ്ടിച്ചതാണ്.  ഇവിടെ അടുത്തു കാണുന്ന പല മരങ്ങളും നമ്മൾ നട്ടു പിടിപ്പിച്ചതാണ്.  അതിൽ കാര്യമായും തെങ്ങുകൾ ആണ് ഉള്ളത്. മലയാളിയുടെ കല്പ വൃക്ഷമായ തെങ്ങ് അവഗണിക്ക പ്പെട്ടു പോകുന്നുണ്ടോ.  ആൽ മരം നിങ്ങൾക്ക് ഒന്നും തിന്നാൻ തരുന്നില്ല.  അതിലും നല്ലത് വെറുതെ പൊടിക്കുന്ന മഴ മരങ്ങൾ ആണ്. കാരണം അത് ആരുടേയും ശ്രദ്ധ ആകർഷിക്കാതെ ഒരു പരിഭവവും ഇല്ലാതെ അങ്ങനെ വളർന്നു കൊണ്ടിരിക്കുകയാണ്.  പട്ടിണിക്കിട്ടാലും പട്ടിണിയോട് പൊരുതി ജീവിച്ചു പോകുന്ന പാവങ്ങൾ.  പാവങ്ങളോട് കരുണ ഇല്ലാത്തവർക്ക് പാവങ്ങളായ മരങ്ങളോടും കരുണ ഉണ്ടാകേണ്ട കാര്യമില്ല.

ഇതാ എന്റെ വീട്ടിനു മുന്നിൽ ഒരു തെരുവ് പട്ടി വിശന്നു കൊണ്ടു നില്ക്കുകയാണ്. ഞാൻ അതിനു ഒരു പിടി ചോറ് കൊടുത്തിട്ട് വരാം.  അത് രാത്രികാലങ്ങളിൽ എന്നെ കാക്കുന്ന വെറും ഒരു തെരുവ് പട്ടി മാത്രമാണ്.

പണ്ടു ഒരു ആടലോടകത്തിന് വെള്ളമൊഴിച്ചു കൊണ്ടു ഒരു സ്വാമി പറഞ്ഞു.  ഇതിനെയും നാം ശ്രദ്ധിക്കണം.  ഇതിനെയും സൃഷ്ടിച്ചത് എന്നെ സൃഷ്ടിച്ച അതെ ദൈവമാണ്.  നാം അറിയാതെ ഇവൻ നമുക്ക് പലതും തരുന്നു.  പക്ഷെ അതിനെ ആരും ശ്രദ്ധിക്കുന്നില്ല.  താലോലിച്ചു വളര്തുന്നതിനോടെ മനുഷ്യന് താല്പര്യമുള്ളൂ. തനിയെ വളരുന്നവ അധകൃത വിഭാഗത്തിലാണ്.

ഒരു പ്രവൃത്തി തുടങ്ങി വച്ച സംഘാടകർ അത് ശരിയായ രീതിയിൽ മുന്നോട്ടു നടത്തില്ല എന്ന മുൻവിധി അവരെ അപമാനിക്കുന്നതിനു തുല്യമാണ്.  ഞാൻ ആത്മാർഥതയോടെ ചെയ്യുന്നു എന്ന് പറയുന്ന എന്റെ പ്രവൃത്തി, ചിലപ്പോൾ അവരും ആത്മാർഥതയോടെ തന്നെ ചെയ്യുന്നതാവാം.  മറ്റുള്ളവർ ഒക്കെയും ഇതിനു മുൻപേ ആത്മാർഥത ഇല്ലാതെയാണ് ഇക്കാര്യം നടത്തി കൊണ്ടു പോയത് എന്നതിനാൽ, എനിക്ക് മാത്രമേ ഇക്കാര്യത്തിൽ ആത്മാര്തതയുള്ളൂ എന്ന ധാരണ തെറ്റാണു.

എണ്ണയുടെ രാഷ്ട്രീയം

2015 ഇൽ ലോകത്തെ എല്ലാ രാജ്യങ്ങളിലെയും പെട്രോൾ വിലകളെ   താരതമ്യ പെടുത്താൻ ഇന്റർ നെറ്റിൽ അന്വേഷണം നടത്തിയ എനിക്ക് കിട്ടിയത് വിചിത്രമായ ചില വാർത്തകളാണ് . അതിൽ ഒരു രൂപയ്ക്കു ഒരു ലിറ്റർ പെട്രോൾ വിൽക്കുന്ന വെനിസുല മുതൽ  121 രൂപയ്ക്കു അതെ സാധനം വിൽക്കുന്ന നോർവേ വരെ ഉണ്ട്.  2014 സപ്ടംബരിൽ 60 രൂപയ്ക്കു പെട്രോൾ വാങ്ങിയ അമേരിക്കകാരൻ 2015 ഇൽ അതായത് ഇന്ന് അത് വാങ്ങുന്നത് 40 രൂപക്കാണ്. ഞാൻ വായിച്ച വാർത്തയുടെ തലക്കെട്ട്‌ ഇപ്രകാരമാണ്.

(പെട്രോൾ വിലയിൽ ഞെട്ടിക്കുന്ന അന്തരം ലോക  രാജ്യങ്ങൾക്ക് ഇടയിൽ ഉണ്ട് എങ്കിലും പൊതുവെ പറയുകയാണെങ്കിൽ ദരിദ്ര രാജ്യങ്ങളിൽ അത് കുറവും, ധനിക രാജ്യങ്ങളിൽ അതിന്റെ വില കൂടുതലും ആണ്) ----------ഇത് എന്റെ അഭിപ്രായമല്ല

വളരെ ഏറെ തെറ്റിധാരണ ഉണ്ടാക്കുന്ന വാര്ത്തയാണ് ഇത്.  പ്രത്യേകിച്ചും ധനിക രാജ്യങ്ങളിൽ അത് കൂടുതൽ ആണെന്ന വാർത്ത.  ഒരു വസ്തുവിന്റെ വില ഏതെങ്കിലും ഒരു രാജ്യത്ത് കൂടുതലോ കുറവോ എന്ന് തീരുമാനിക്കുന്നത് ആ രാജ്യത്തിലെ ഒരു സാധാരണ പൌരന്റെ ക്രയശേഷിയെ ആധാരമാക്കിയാകണം. അല്ലാതെ അവിടെ പ്രചലിതമായ വിലയെ ഡോളറിലേക്ക് പരിവർത്തനം ചെയ്തു കൊണ്ടായിരിക്കരുത്. 80 ഡോളർ ശരാശരി പ്രതി ദിന വരുമാനമുള്ള ഒരു സാദാ അമേരിക്കകാരൻ ഒരു ലിറ്റർ പെട്രോളിന് ചിലവാക്കുന്നത് തുച്ചമായ  0.7 ഡോളർ ആണെന്ന് മനസ്സിലാക്കിയാൽ മതി.  ഒരു ഭിക്ഷക്കാരനു പോലും വാങ്ങിക്കാവുന്ന വില കുറവ് എന്ന് വേണമെങ്കിൽ പറയാം.

ലോകത്ത് ക്രൂഡ് ഓയിൽ വിലയിൽ വന്ന സാരമായ മാറ്റം നമ്മുടെ രാജ്യത്തെ ഇന്ധന വിലകളിലും ഉടനെ മാറ്റം വരുത്തും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പെട്രോൾ വില ഈ അടുത്ത ദിനങ്ങളിൽ തന്നെ 40 ഇൽ താഴെ ആകാൻ സാധ്യതയുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.  പക്ഷെ ഇതിന്റെ ആഘാതം എത്രയെന്നു നമ്മിൽ പലർക്കും അറിയില്ല.  ഒരു കാലത്ത് അനാവശ്യമായി ഉയർത്തി കൊണ്ടു വന്ന പെട്രോൾ വിലകൾ കൊണ്ടു നാം മനസ്സിലാക്കാത്ത ഒരു അപകടം സംഭവിച്ചിട്ടുണ്ട്.  പെട്രോൾ ദൌർലഭ്യം തടഞ്ഞു നിർത്താൻ ഭീമമായ മുതൽ മുടക്കിൽ ആഴക്കടലുകളിൽ എണ്ണ കുഴിക്കാൻ തുടങ്ങി.  അത്തരം സംരംഭങ്ങളിൽ നിന്ന് ലഭിക്കുന്ന എണ്ണക്ക് ഉത്പാദന ചെലവ് വളരെ കൂടുതൽ തന്നെ ആണെന്ന് കാണാൻ വിഷമമില്ല.  അങ്ങനെ ഉല്പാദിപ്പിക്കുന്ന എണ്ണക്ക് സൗദി അറേബ്യ പോലെ താരതമ്യേന ഉത്പാദന ചെലവ് കുറഞ്ഞ രാജ്യങ്ങളിലെ എണ്ണ വിലകളോട് എതിരിട്ടു നിൽക്കാൻ ആവില്ല.  അതിന്റെ യുക്തി വളരെ സിമ്പിൾ ആണ്.  സൗദി യിൽ നിന്ന് കിട്ടുന്ന വില കുറഞ്ഞ എണ്ണ നമുക്ക് മതി,  കടലിലെ കിണറുകളിൽ നിന്ന് ഇവിടെ കുഴിച്ചെടുക്കുന്ന ഉത്പാദന ചെലവ് കൂടിയ എണ്ണ നമുക്ക് വേണ്ട എന്ന് നാം പറയുന്നു.  അപ്പോൾ ക്രൂഡ് ഓയിൽ വിലകൾ ഈ രീതിയിൽ തുടർന്നാൽ ഇത്തരം കമ്പനികൾ തീര്ച്ചയായും അതിന്റെ ആഘാതങ്ങൾ ഏറ്റു വാങ്ങേണ്ടി വരും.  അത് ആത്യന്ധികമായും നമ്മുടെ വ്യവസായങ്ങളെ, നമ്മുടെ ജോലി സാധ്യതകളെ ഒക്കെ ബാധിക്കും.

( ചർക്കയിൽ നൂൽ നൂറ്റു വസ്ത്രം ഉണ്ടാക്കുന്നവനെ , ഒരു യന്ത്ര തറി കൊണ്ടു വസ്ത്രം ഉണ്ടാക്കുന്നവന് എളുപ്പം തകർക്കാം.  അതിനു പല കാരണങ്ങൾ ഉണ്ട്.  അതിൽ പ്രധാനപ്പെട്ടത് യന്ത്ര തറി ഉപയോഗിക്കുന്നവാൻ കുറെ നഷ്ടങ്ങൾ താങ്ങാൻ കരുത്തുള്ളവൻ ആണെന്നുള്ളതാണ്.  പക്ഷെ ചർക്ക ഉപജീവന മാർഗമായവന് ഭക്ഷണം കഴിക്കാനുള്ള വകയെങ്കിലും കിട്ടിയാലേ തന്റെ ജോലി തുടരാൻ കഴിയൂ.  യന്ത്ര തറി ക്കാരൻ, കുറച്ചു കാലത്തേക്ക് തുണിയുടെ വില കുറച്ചു കൊണ്ടു ചർക്ക ക്കാരനെ തകർക്കുന്നു. എല്ലാ ചർക്ക കളും നിഷ്കാസനം ചെയ്തു എന്ന് ഉറപ്പായാൽ , അവൻ തന്റെ മുൻ കാല നഷ്ടങ്ങൾ കൂടി നമ്മിൽ നിന്ന് ഊറ്റി എടുക്കുന്നു.  വർത്തമാന കാലത്തെ രാഷ്ട്രീയത്തിൽ വളരെ ഏറെ പ്രചരിച്ച  ഒരു ചൂഷണോപാധിയാണ്   ഇത് എന്ന് എന്റെ അനുഭവം എന്നെ പഠിപ്പിക്കുന്നു.  അതാണ്‌ ഇന്നത്തെ എണ്ണയുടെ രാഷ്ട്രീയം)

((ഈ ലേഖകൻ ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ അല്ല.  അത് കൊണ്ടു തന്നെ ഈ ലേഖനത്തിൽ പാളിച്ചകളും, തെറ്റി ധാരണകളും കടന്നു കൂടിയിരിക്കാൻ ഇടയുണ്ട്. അത് ചൂണ്ടി കാണിക്കാൻ മാന്യ വായനക്കാർ തുനിയുമെന്നു വിശ്വസിക്കുന്നു)

അനിയന്ത്രിത വികസനം

വികസന ബജറ്റിനെ കുറിച്ച് ചർച്ച നടക്കുന്ന ഇടതു വച്ച് ഒരു പ്രഭാഷകൻ പറഞ്ഞു. നമ്മുടെ ബജറ്റിലെ സംഖ്യകൾ നമ്മൾ ആർജിക്കേണ്ട ഏറ്റവും ചുരുങ്ങിയ അളവുകൾ മാത്രമാണ്. നമ്മുടെ ലക്‌ഷ്യം അനന്തമായ വികസനം ആയിരിക്കണം എന്ന് .

നമ്മുടെ വികസന മന്ത്രം ഈ പറഞ്ഞ വിഡ്ഢിത്തത്തിൽ അധിഷ്ടിതമാണ്.  കണക്കു പഠിച്ച ഏതൊരു കുട്ടിക്കും അറിയാം നിയന്ത്രിതമായ ഒരു പ്രകൃതിയിൽ അനിയന്ത്രിതമായ വളർച്ച ഒരു മിത്യയാണ് എന്ന്.  പക്ഷെ വര്ത്തമാന കാലത്തെ വികസന മുദ്രാവാക്യങ്ങൾ ഇത്തരത്തിലുള്ളതാണ്.  നമ്മൾ ഇക്കൊലജിയെ കുറിച്ച് അത്യന്തം വേവലാതി പെടുന്നത് ഇത്തരം ഒരു വളർച്ചയുടെ ആസാധ്യതയെ കുറിച്ച് വേവലാതി പെടുന്നത് കൊണ്ടു കൂടിയാണ്.  ഇവിടെ പ്രധാനപ്പെട്ട ചോദ്യം വളർച്ച  മനുഷ്യന് വേണ്ടിയാണോ, അല്ലെങ്കിൽ മനുഷ്യൻ വളർച്ചക്ക് വേണ്ടിയാണോ എന്നതാണ് .  നമ്മുടെ എല്ലാ വികസനങ്ങളും പ്രകൃതിയെ തകർത്തു കൊണ്ടാണ് മുന്നേറുന്നത്.  ഒരു പരിധി വരെ പ്രകൃതി ഇതൊക്കെ സഹിക്കും എന്ന് വിചാരിക്കാം. അതിനപ്പുറം എന്ത് സംഭവിക്കും എന്ന് നമുക്ക് പറയാൻ പറ്റില്ല.  ഒരു ചെറിയ ഉദാഹരണം പറയാം. നമ്മുടെ നാട്ടിലെ ആറ്റുപുറം വയൽ ഏകദേശം 10 ചതുരശ്ര കിലോമീടർ വിസ്തൃതിയുള്ള ഒരു നെൽ പാടമായിരുന്നു. നമ്മുടെ അനിയന്ത്രിത വികസനത്തിന്റെ ഭാഗമായി ഇന്ന് ഒരു നെൽ കതിര് പോലും അവിടെ ഇല്ല. പകരം ഉള്ളത് ഇരുരൂറോളം വീട്കൾ ആണ്. ഇന്ന് നമ്മൾ ആന്ധ്രക്കാരന്റെ അരിയും മറ്റും തിന്നു ഒരു വിധം ജീവിച്ചു പോകും. പക്ഷെ ഇങ്ങനെ പോയാൽ അടുത്ത ഭാവിയിൽ തന്നെ നാം ഇവിടത്തെ വീടുകൾ പൊളിച്ചു കൃഷി സ്ഥലം ആക്കെണ്ടിയും വരും.  എല്ലാ വികസനങ്ങൾക്കും ഇത്തരം ഒരു തിരിച്ചടി തീര്ച്ചയായും ഉണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു. അത് കൊണ്ടാണ് ലോകം മുഴുവൻ മാനുഷിക മുഖമുള്ള സാങ്കേതിക രീതികളെ കുറിച്ച് ചർച്ചകൾ നടക്കുന്നത്.  നമ്മൾ വികസന മന്ത്രം കുറെ കാലത്തേക്കെങ്കിലും മാറ്റി വെക്കാൻ നിര്ബന്ധിക്ക പ്പെട്ടെക്കും.

നിതാന്ത വളർച്ച എന്നത് പ്രകൃതിയിൽ ഒരിടത്തും കാണാത്തതാണ്. ജനിക്കുന്നു, വളരുന്നു , നശിക്കുന്നു എന്നതാണ് പ്രകൃതിയുടെ നിയമം . അത്  പ്രകൃതിയുടെ ശാസ്ത്രമാണ്.  ആ ശാസ്ത്രമാണ് നാം നിരാകരിക്കാൻ ശ്രമിക്കുന്നത്. നാശം നമുക്ക് ഇല്ലാതാക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ആകെ കൂടി നമുക്ക് ചെയ്യാവുന്നത് മരണം കുറെ കൂടി അകലേക്ക്‌ മാറ്റി നിർത്തുക മാത്രമാണ്.

Wednesday, 7 January 2015

changing attitudes

our attitudes are changing. everyone is coming to know one's potentials, sexual and other wise. i do not say that it is dangerous or not. one thing is evident. our monogamy based marriage system is at the verge of extinction. that do not mean that we are becoming bad. it may lead to more subtle relationships. there are even chances that we will become more altruistic. the main obstacle for the present day man is his selfishness, the epitome of which is our present day family system.

ക്രൂഡ് ഓയിൽ വില എന്ത് കൊണ്ടു കുറയുന്നു.

ഒരു മാസം മുൻപ് വരെ ഒരു ബാരലിന് 115 ഡോളർ വിലയുണ്ടായിരുന്ന ക്രൂഡ് ഓയിൽ വില ഇന്ന് എന്ത് കൊണ്ടു 50 ഡോളറിലേക്ക് കൂപ്പു കുത്തി. അതിനു മാത്രം ഈ ലോകത്ത് വല്ലതും സംഭവിച്ചോ.  ലോകം അപ്പാടെ എണ്ണ ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചോ?  അല്ലെങ്കിൽ അത്യത്ബുധകരമായ രീതിയിൽ  ഏതെങ്കിലും കാമധേനു എണ്ണ കിണർ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത്‌ കണ്ടെത്തിയോ?  അതിനു കാരണമായി പറയുന്നതൊന്നും സാമാന്യ ബുദ്ധി കൊണ്ടു അംഗീകരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല.  കാരണം അവർ പറയുന്നത് ഇതൊക്കെയാണ്.

1. ലോകത്ത് സാമ്പത്തിക മാന്ദ്യം ഉണ്ട്   (ഇത് പണ്ടെ പറയുന്നതാണ്. അന്നൊന്നും വില കുറഞ്ഞില്ല)

2. മറ്റു ഇന്ധന സ്രോതസ്സുകളിലേക്ക് ലോകം മാറ്റി ചവിട്ടി. (ഒരൊറ്റ ചവിട്ടിനു മാറാവുന്നതാണോ ഇത്)

3. അമേരിക ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായി മാറി.(എന്റമ്മോ . ഒരൊറ്റ മാസം കൊണ്ടോ. അത് ഇത് വരെയും അങ്ങനെ ആയിരുന്നില്ലേ)

4. ഇങ്ങനെ ഉള്ള പരിത സ്ഥിതിയിൽ പോലും സൗദി അറേബ്യ ഉല്പാദനം കുറച്ചു വില കൂട്ടാൻ ശ്രമിക്കുന്നില്ല. (വില കുറഞ്ഞത്‌ എന്ത് കൊണ്ടാണ് എന്നല്ലേ നമ്മുടെ ചോദ്യം)

മറ്റെന്തെല്ലാമോ രാഷ്ടീയ നാടകങ്ങൾ ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നതായി ഞാൻ കരുതുന്നു.   യാതൊരു തത്വ ദീക്ഷയും ഇല്ലാതെ വളർന്നു വന്ന വില അത്രയും തത്വ ദീക്ഷയില്ലാതെ ഇടിഞ്ഞു കൊണ്ടിരിക്കുന്നതിൽ നാം അത്ബുധം കൂറേണ്ട കാര്യമില്ല.  ഇതിന്റെ യഥാർത്ഥ കാരണം എന്തെന്ന് അടുത്ത ഭാവിയിൽ തന്നെ നമുക്ക് മനസ്സിലാകും.

ക്രൂഡ് ഓയിൽ വില പൂജ്യത്തിൽ എത്തിയാൽ മരുഭൂമി വീണ്ടും മരുഭൂമി ആകുമോ. ഇല്ലെന്നാണ് ചിലര് ദുബൈ നോക്കി പറയുന്നത്.  പക്ഷെ സിന്ധു നദീ തട സംസ്കാരം നമ്മുടെ ഉറക്കം കെടുത്തുന്നു 

എണ്ണയുടെ വില തകർച്ച നമ്മെ ബാധിക്കുന്നത് എങ്ങനെ

ഗാർഹികാവശ്യത്തിനു വേണ്ട എണ്ണയുടെ എഴുപതു ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.  പെട്രോൾ ഡീസൽ വിലകൾ താരതമ്യേന മാറ്റമില്ലാതെ തുടരുവാൻ അനുവദിച്ചാൽ മാത്രമേ ഇറക്കുമതി പഴയ രീതിയിൽ തുടരുവാൻ നമുക്ക് സാധിക്കുകയുള്ളൂ.  ഇവ രണ്ടിന്റെയും വിലയിൽ ഗണ്യമായ നിലയിൽ ഉണ്ടാകുന്ന ഏതൊരു കുറച്ചിലും ഗാർഹിക ഉപഭോഗം വര്ധിപ്പിക്കും എന്ന് ഉറപ്പാണ്. ഇന്നത്തെ നിലയിൽ നാം പുറത്തു നിന്ന് എണ്ണ വാങ്ങുമ്പോൾ നമുക്ക് കഴിഞ്ഞ വർഷം  ജൂണിൽ  നാം അവയ്ക്ക് കൊടുത്ത വിദേശ നാണയത്തിന്റെ പകുതി വില മാത്രമേ  കൊടുക്കേണ്ടി വരുന്നുള്ളൂ എന്ന് അർഥം.  നമ്മുടെ വിദേശ നാണയ നീക്കിയിരിപ്പിനു അത് കൊണ്ടു വലിയ മെച്ചമുണ്ടാകും എന്നതിൽ സംശയമില്ല.  പക്ഷെ ഉപഭോഗം ക്രമാതീതമായി വർദ്ധിക്കുന്നതിനു പെട്രോൾ ഡീസൽ വിലകളുടെ ക്രമാതീതമായ വിലക്കുറവു കാരണമാകും എന്നതും നാം ചിന്തിക്കേണ്ടതാണ്.  അതായത് ക്രൂഡ് ഓയിൽ വിലക്കുറവു കൊണ്ടു നമുക്ക് ലാഭിക്കാൻ കഴിയുന്ന വിദേശ നാണയം,  അധികം പെട്രോൾ ഭക്ഷിച്ചു കൊണ്ടു നാം നശിപ്പിക്കാനും സാധ്യത ഉണ്ട് എന്ന് അർഥം.  ഇത് ഒരു വശം മാത്രമേ ആകുന്നുള്ളൂ.

ഇനി നമ്മുടെ വിദേശ നാണയ സ്രോതസ്സുകളെ കുറിച്ച് ചിന്തിച്ചു നോക്കുക. അവ പൂർണമായും നമ്മുടെ കയറ്റുമതിയിൽ നിന്ന് കിട്ടുന്നത് തന്നെയാണ്.  ഈ കയറ്റു മതിയിൽ വലിയ ഒരു ശതമാനം, നമ്മൾ എണ്ണ വാങ്ങിക്കുന്ന രാജ്യങ്ങളിലേക്ക് തന്നെ ആണെന്നുള്ള കാര്യം നാം ഓർക്കണം.  ഓയിൽ വിലയിൽ വന്ന മാരകമായ കുറവ് പരിഹരിക്കാൻ ആ രാജ്യങ്ങൾക്ക് ഒരൊറ്റ വഴിയെ ഉള്ളൂ.  സാധനം കൂടുതൽ ചിലവാക്കൽ. അതായത് കൂടുതൽ ഓയിൽ ഉത്പാദിപ്പിച്ചു നമ്മളെ പോലെ ഉള്ള രാജ്യങ്ങളെ കൊണ്ടു വാങ്ങിപ്പിക്കൽ. പക്ഷെ അങ്ങനെ നാം അത് വാങ്ങണം എങ്കിൽ നമുക്ക് അത് ഇവിടെ വളരെ വില കുറച്ചു കിട്ടണം.  അങ്ങനെ വില കുറച്ചു കിട്ടുമ്പോൾ നാം അത് കൂടുതൽ ഉപയോഗിക്കുകയും, അതിനു സമാന്തരമായി നമ്മുടെ ഇറക്കുമതി കൂടുകയും, തദ്വാരാ നേരത്തെ നമ്മൾ ലാഭിച്ചു എന്ന് ധരിച്ച അധിക വിദേശ നാണയ കരുതൽ നിധി നഷ്ടമാവുകയും ചെയ്യുന്നു.

അപ്പോൾ മേലെ പറഞ്ഞ കാര്യങ്ങൾ ക്രോടീകരിച്ചു എഴുതിയാൽ ഇങ്ങനെ കിട്ടും

1.  ക്രൂഡ് ഓയിൽ വിലയിൽ വന്ന ക്രമാതീതമായ കുറവ് പരിഹരിക്കാൻ അവയുടെ ഉത്പാദകരായ രാജ്യങ്ങൾക്ക് കൂടുതൽ ക്രൂഡ് ഓയിൽ ചിലവാക്കുക എന്ന ഒറ്റ വഴി മാത്രമേ ഉള്ളൂ.

2. അത് പ്രായോഗികമാക്കാൻ, അവരിൽ നിന്ന് ഓയിൽ ഉത്പന്നങ്ങൾ വാങ്ങുന്ന ഇന്ത്യ പോലെ ഉള്ള രാജ്യങ്ങൾ കൂടുതൽ വാങ്ങുക എന്ന ഒറ്റ വഴിയെ ഉള്ളൂ.  (നമ്മൾ വാങ്ങാതിരുന്നാൽ ക്രൂഡ് ഓയിൽ വില ഇനിയും കുറയാൻ അത് കൊണ്ടു കാരണമാകും എന്ന് അവർക്ക് നന്നായി അറിയാം). അത്തരത്തിൽ ഇറക്കുമതി കൂടുമ്പോൾ , നേരത്തെ ഓയിൽ വില കുറഞ്ഞത്‌ കൊണ്ടു നാം ലാഭിച്ച വിദേശ നാണയം ഇത്തരത്തിൽ ചിലവായി പോകുന്നു.

3. നമ്മൾ കൂടുതൽ ഓയിൽ ഉപയോഗിക്കെണമെങ്കിൽ നമുക്ക് അത് വളരെ കുറഞ്ഞ വിലക്ക് കിട്ടുക തന്നെ വേണം.

4. ഉല്പാദക രാജ്യങ്ങൾ തങ്ങളുടെ ഉത്പാദനം കൂട്ടില്ല എന്ന് ശടിച്ചാൽ അതിനർത്ഥം അവർ തങ്ങളുടെ ഗാർഹിക ചിലവുകൾ തീര്ച്ചയായും കുറക്കേണ്ടി വരും എന്ന് തന്നെയാണ്.   അത് പ്രധാനമായും ബാധിക്കുക അവിടെയുള്ള തൊഴിലാളികളെ തന്നെയാണ്.  1000 രൂപ ചിലവാക്കെണ്ടിടത് ഇന്ന് 500 രൂപ മാത്രമേ ചിലവാക്കാൻ കിട്ടുന്നുള്ളൂ.  അതിന്റെ ചൂട് തൊഴിലാളികളും അനുഭവിക്കേണ്ടി വരും.

5. അതായത് നമ്മുടെ വിദേശ നാണയ സ്രോതസ്സിന് അത്തരം ഒരു അടിയും കൂടെ പ്രതീക്ഷിക്കാം എന്ന് അർഥം.

6. ഉത്പാദക രാജ്യങ്ങൾ അവരുടെ ഉത്പാദനം കൂട്ടിയാൽ , അവരുടെ ഊര്ജ സ്രോതസ്സുകൾ വളരെ വേഗം ഇല്ലാതായി പോകും (യു എ ഈ യുടെ കാര്യം ഓര്ക്കുക)

7. ക്രൂഡ് ഓയിൽ വില കുറയുമ്പോൾ നമുക്ക് വിദേശ കരുതൽ നിധി വര്ധിക്കുകയാൽ വിദേശ നാണയ വിനിമയ നിരക്കിനെ അത് ബാധിക്കും എന്ന് ഉറപ്പാണ്.  വിനിമയ നിരക്ക് കുറയുമ്പോൾ അത് വിദേശത്ത് നിന്നുള്ള നാണയ ഒഴുക്കിനെ കാര്യമായി ബാധിക്കും.  ആ രീതിയിലും നമ്മുടെ വിദേശ നാണയ നിക്ഷേപം കുറയാൻ ഇടയുണ്ട്.

8.എണ്ണയുടെ അനിയന്ത്രിതമായ വില വർദ്ധന മുന്നിൽ കണ്ടു, ഈ രംഗത്ത് ഭയങ്കര നിക്ഷേപങ്ങൾ നടത്തിയ പല കമ്പനികളും ഉണ്ട്.  എണ്ണ വിലയിലെ തകർച്ച അവരുടെ മുതൽ മുടക്കിനെ അനാവശ്യമാക്കും.  അവർ കൂടിയ വിലയിൽ ഉല്പാദിപ്പിക്കുന്ന എണ്ണക്ക് ആവശ്യക്കാർ ഇല്ലാതാകും.

എങ്ങനെ നോക്കിയാലും നമ്മെ അത് പ്രതികൂലമായി ബാധിക്കുന്നത് കാണാം.

(സാമ്പത്തിക ശാസ്ത്രത്തിൽ അത്രയേറെ പരിജ്ഞാനമില്ലാത്ത ഒരാളുടെ അഭിപ്രായങ്ങൾ മാത്രമാണ് ഇത്.  വെറും അനുഭവങ്ങളും  സാമാന്യ യുക്തിയും മാത്രമാണ് ഈ ലേഖനത്തിന് ആധാരം.  അറിവുള്ളവരുടെ അഭിപ്രായങ്ങൾ അറിയിക്കുക.)

imaginations

when imaginations blocked
i travelled
through the hills and dales
and through the thick forests.
imaginations were hanging 
in clusters, over the tree tops
dispersed through the winds
some hissing through my ears
some kissing my lips
and some crying in agony
i took my pen
and started to write

Tuesday, 6 January 2015

സ്ട്രോബോസ്കൊപിക് അഫെക്റ്റ്

രാവിലെ ആറു മണിക്ക് രാമൻ  അമ്പലത്തിൽ  പോകുമ്പോൾ കുഞ്ഞിരാമൻ ആലിൻ കീഴിൽ ഇരിക്കുന്നുണ്ടായിരുന്നു. അമ്പലത്തിൽ  പോയി, അതിനു ശേഷം മീനും സാധനങ്ങളും ഒക്കെ വാങ്ങിച്ചു 8 മണിക്ക് തിരിച്ചു വന്നപ്പോഴും കുഞ്ഞിരാമൻ ആലിന്റെ കീഴിൽ തന്നെ ഇരിക്കുകയായിരുന്നു.

'എന്താടോ താൻ ഇവിടെ തരിച്ചു ഇരുന്നു പോയോ'. രാമൻ കുഞ്ഞിരാമനോട് ചോദിച്ചു.

'ഓ. കുറച്ചു നേരം ഉറങ്ങി പോയി. ഞാൻ പോകുകയാ' കുഞ്ഞിരാമൻ മറുപടി പറഞ്ഞു.

ഏകദേശം അതെ നേരത്ത് ,  മറ്റാരും ഇല്ലാതിരുന്ന രാമന്റെ വീട്ടിൽ കവർച്ച നടന്നു .  അല്ലറ ചില്ലറ കവർച്ചകൾ നടത്തിയിരുന്ന കുഞ്ഞിരാമനെ തന്നെ നാട്ടുകാർ സംശയിച്ചു.  അത് രാമനോട് പറയുകയും ചെയ്തു.

അപ്പോൾ രാമൻ പറഞ്ഞു  'അത് ചെയ്തത് കുഞ്ഞിരാമൻ അല്ലാ എന്ന് എനിക്ക് ഉറപ്പാണ്.  കാരണം ആ സമയത്ത് അവൻ ആലിൻ ചുവട്ടിൽ ഇരിക്കുന്നത് ഞാൻ കണ്ടതാണ്.

അപ്പോൾ അത് ആരായിരിക്കണം. നാട്ടുകാർ അത്ബുധം കൂറി .  അപ്പോഴാണ്‌ തോട്ടിൽ മീൻ പിടിക്കുകയായിരുന്ന കോമൻ ചെക്കൻ ഇങ്ങനെ പറഞ്ഞത്

കള്ളൻ കുഞ്ഞിരാമൻ ആ നേരം ഒരു ചാക്കും എടുത്തു അയാളുടെ വീട്ടിലേക്കു പോകുന്നത് കണ്ടു.

പക്ഷെ രാമനു അതിൽ വിശ്വാസം തോന്നിയില്ല. കോമൻ ചെക്കൻ പറയുന്നതൊന്നും മുഴുവൻ വിശ്വസിക്കാൻ പറ്റില്ല. പോരാത്തതിന് താൻ കുഞ്ഞിരാമൻ അവിടെ ഇരിക്കുന്നത് തന്റെ കണ്ണ് കൊണ്ടു തന്നെ കണ്ടതാണല്ലോ. പക്ഷെ നാട്ടുകാര് ഇതൊന്നും കാണാത്തത് കൊണ്ടു അവർ ഉടൻ ഓടി കുഞ്ഞിരാമന്റെ വീട്ടിൽ അരിച്ചു പെറുക്കി. അതാ കിടക്കുന്നു  രാമന്റെ വീട്ടിൽ നിന്ന് അടിച്ചെടുത്ത സാധനങ്ങൾ. രാമനു പക്ഷെ അന്നേരവും അത് വിശ്വസിക്കാൻ തോന്നിയില്ല. പക്ഷെ നേരെ കണ്ടപ്പോൾ സംഗതി ശരിയാണെന്ന് മനസ്സിലായി.  പക്ഷെ അതെങ്ങനെ.  താൻ രാവിലെ അങ്ങോട്ട്‌ പോകുമ്പോൾ അവൻ അവിടെ ഇരുപ്പുണ്ടായിരുന്നു, ഇങ്ങോട്ട് വരുമ്പോഴും .

എടാ ഭാർഗവാ . അവനു ഇട്ടൊന്നു പൊട്ടിക്കു. അവൻ സത്യം പറയട്ടെ ' രാമൻ ചങ്ങാതി ഭാര്ഗവനോട് പറഞ്ഞു

ഭാര്ഗവന്റെ കൈ ഉയര്ന്ന്പ്പോഴേക്കും കുഞ്ഞിരാമൻ തത്ത പറയുന്നത് പോലെ പറയാൻ തുടങ്ങി.

രാവിലെ രാമാട്ടാൻ അമ്പലത്തിൽ പോകുമ്പോൾ ഞാൻ ആലിൻ ചോട്ടിൽ ഇരിക്കുകയായിരുന്നു.  അവര് വളവു തിരിഞ്ഞ പാടെ ഞാൻ അവിടെ നിന്ന് ഓടി അവരുടെ വീട്ടിന്റെ പൂട്ട്‌ പൊളിച്ചു സാധനങ്ങൾ എടുത്തതാണേ. അവര് ഇനി എട്ടു മണിക്കേ തിരിച്ചു വരൂ എന്ന് എനിക്ക് അറിയാമായിരുന്നു.  അത് കൊണ്ടു എട്ടു മണിക്ക് മുൻപ് തന്നെ ഞാൻ ഓടി വന്നു ആലിൻ കീഴിൽ ഇരുന്നു.  രാമാട്ടൻ വിചാരിച്ചു ഞാൻ അവിടെ ഇരുന്നു ഉറങ്ങി പോയതാണെന്ന്.  അടിക്കല്ലേ. ഇനി ഞാൻ ഇത് ചെയ്യില്ല.

'ഇഞ്ഞി എവിടെയാടാ നായിന്റെ മോനെ പഠിച്ചത്'. കോപത്തോടെ രാമൻ ചോദിച്ചു.

'ബ്രെണ്ണൻ കോളേജിലാ. ഫിസിക്സ് ആയിരുന്നു വിഷയം.

(സ്ട്രോബോസ്കൊപിക്  അഫെക്റ്റ് എന്നത് ഒരു തരം മിഥ്യാ ബോധമാണ്. ചലിച്ചു കൊണ്ടിരിക്കുന്നത് അങ്ങനെ അല്ല എന്ന ഒരു തോന്നൽ അത് മൂലം ഉണ്ടാകുന്നു.  തിരിഞ്ഞു കൊണ്ടിരിക്കുന്ന ഫാൻ തിരിയുന്നില്ല എന്ന ഒരു ബോധം ഉണ്ടാകുന്നത് ഇത്തരം അഫക്റ്റ് കൊണ്ടാണ്.  പ്രകാശത്തെ നിയന്ത്രിച്ചു കൊണ്ടു നമുക്ക് ഇത്തരത്തിൽ പല കണ്‍ കേട്ട് വിദ്യകളും ചെയ്യാൻ സാധിക്കും)

ലൈക്‌ കളെ കുറിച്ച് താത്വികമായ ഒരു അവലോകനം :-

2014 ആഗസ്റ്റ്‌ മാസം കാലിക പ്രസക്തങ്ങളായ പല പോസ്റ്റുകളും ഇട്ടപ്പോൾ എനിക്ക് കിട്ടിയ ലൈക്‌ കൾ പത്തോ ഇരുപതോ. പക്ഷെ അതെ മാസം എനിക്ക് ഒരു പേരകുട്ടി ജനിച്ചു എന്നും ഞാൻ ഒരു അപ്പൂപ്പൻ ആയി എന്നും പ്രഖ്യാപിച്ചപ്പോൾ എനിക്ക് കിട്ടിയ ലൈക്‌ കൾ നൂറിലധികം.

ലോകത്തെ നന്നാക്കിയെടുക്കാനോ, ചിലപ്പോൾ കൂടുതൽ മോശമാക്കി എടുക്കാനോ സാധ്യതയുള്ള സമകാലീന പ്രശനങ്ങളെക്കാൾ എന്റെ സുഹൃത്തുക്കൾ ഇഷ്ടപ്പെടുന്നത് എനിക്ക് ഒരു പേരകുട്ടി ജനിക്കുന്നതും ഞാൻ ഒരു അപ്പൂപ്പൻ ആകുന്നതും ആണ് എന്നാണല്ലോ ഇതിന്റെ അർഥം. എന്തിനധികം പറയുന്നു മുൻപൊരിക്കൽ എന്റെ ഒരു ബന്ധു മരിച്ചു എന്ന് പ്രഖ്യാപിച്ചപ്പോൾ പോലും ലൈക്‌ കൾ ഇരുപതു കടന്നില്ല. മരണം പോലും നമ്മുടെ സുഹൃത്തുക്കളെ ചലിപ്പിക്കുന്നില്ല എന്നല്ലേ ഇതിന്നർത്ഥം.

എന്നാൽ ഇതൊന്നുമല്ല. ഇത് ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാൻ ഞാൻ പണ്ടു വായിച്ച ഒരു കവിതയുടെ ഏകദേശ ഗദ്യ രൂപം താഴെ കൊടുക്കുകയാണ്.

കുയിലിനു ഒരു കുട്ടി ജനിച്ചു. അതായത് കുയിൽ ഒരു മുട്ടയിട്ടു എന്ന് അർഥം. അതിന്റെ സന്തോഷം പങ്കിടാൻ കുയിൽ അയൽക്കാരിയായ കുയിലിനെ ക്ഷണിച്ചു. പക്ഷെ അന്നേ ദിവസം രാവിലെ പതിവ് ചര്യകൾക്ക് ശേഷം വന്നെത്തിയ കുയിൽ കണ്ടത്, തന്റെ കുഞ്ഞു മരിച്ചു കിടക്കുന്നതാണ്. (മുട്ട ആരോ പൊട്ടിച്ചു കുടിച്ചിരിക്കുന്നു എന്ന് സാരം). അത്യധികം ദുഖിതയായ കുയിൽ അയൽക്കാരിയുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു "എന്റെ കുഞ്ഞിനെ ആരോ വധിച്ചിരിക്കുന്നു. അത് കൊണ്ടു ഉൽസവങ്ങൾ നമുക്ക് മറ്റൊരിക്കൽ ആവാം'

യഥാർത്ഥത്തിൽ കുയിൽ പറയേണ്ടത് അതൊന്നും ആയിരുന്നില്ല. താഴെ പറയുന്നത് പോലെ ആയിരുന്നെങ്കിൽ നമ്മിൽ പലർക്കും ഇഷ്ടപ്പെട്ടെനെ.

'അയ്യോ എന്റെ കുഞ്ഞു മരിച്ചു. ഇനി എനിക്ക് മറ്റൊരു ജീവിതമില്ല' എന്നൊക്കെ. പക്ഷെ കുയിൽ പറഞ്ഞത് 'ഉൽസവങ്ങൾ മറ്റൊരിക്കൽ ആകാം' എന്നാണു.

ലോകത്തിന്റെ മുഖത്ത് നോക്കുമ്പോൾ നമ്മിൽ പലർക്കും ആത്മ ഹത്യ ചെയാൻ തോന്നിയേക്കും. അത്രയ്ക്ക് ഭീകരമായിരിക്കാം അതിന്റെ സ്ഥിതി. പക്ഷെ നമ്മൾ അങ്ങനെ ചെയ്യുന്നില്ല. കാരണം നമുക്ക് പ്രതീക്ഷകൾ നൽകി കൊണ്ടു ഒരു കുഞ്ഞു ജനിക്കുന്നു. ആ കുഞ്ഞിന്റെ ജനനം ഒരു വൃദ്ധ നിലും അദ്ധേഹത്തിന്റെ സുഹൃത്തുക്കളിലും സന്തോഷം സൃഷ്ടിക്കുന്നു. യുദ്ധങ്ങൾ ക്കിടയിലും, ഈ ലോകത്ത് ജീവിച്ചു പോകാൻ മാത്രം കാരണങ്ങൾ ഉണ്ടെന്നു നമ്മൾ അറിയുന്നത് അത്തരം വേളകളിൽ ആണ്.

പണ്ടു നടന്ന ഒരു സംഭവം വിവരിച്ചു കൊണ്ടു ഇത് നിർത്താം

തലശ്ശേരിയിൽ പണ്ടു ദാരുണമായ ഒരു ട്രെയിൻ അപകടം നടന്നതിന്റെ പിറ്റേ ദിവസം ഞങ്ങൾ കുറച്ചു പേര് വോളി ബാൾ കളിക്കുകയായിരുന്നപ്പോൾ സ്ഥലത്തെ ഒരു വിപ്ലവകാരി ബുദ്ധി ജീവി നമുക്ക് അടുത്തേക്ക് വന്നു ഇങ്ങനെ പറഞ്ഞു. 'കുട്ടികളെ നിങ്ങൾ എന്ത് ക്രൂരതയാണ് ചെയ്യുന്നത്. നാട്ടിൽ ഒരു ദാരുണ സംഭവം നടന്നിട്ട് നിങ്ങള് കളിക്കുകയാണോ' എന്ന്. അപ്പുറത്ത് ഇത് കേട്ട് കൊണ്ടിരിക്കുകയായിരുന്ന സാമാന്യ വിദ്യാഭ്യാസം പോലും ഇല്ലാതിരുന്ന ചാത്തു ഏട്ടൻ ഉടൻ പറഞ്ഞത് ഇതാണ്. 'മാഷെ അങ്ങനെ ആണെങ്കിൽ ഇവർക്ക് ഒരിക്കലും കളിക്കാൻ പറ്റില്ലല്ലോ' എന്ന്.

ലൈകിനെ കുറിച്ചുള്ള ചില കല്പനകൾ

1. നിങ്ങളുടെ സുഹൃത്തുക്കളുടെ പോസ്റ്റ്‌ പോലെ നിങ്ങളുടെ ശത്രുക്കളുടെ പോസ്റ്റും ലൈക്‌ ചെയ്യുക.

2. നിങ്ങൾ കൊടുക്കുന്ന ഓരോ ലൈക്‌ ഉം നിങ്ങൾക്ക് പതിന്മടങ്ങായി തിരിച്ചു കിട്ടും.

3. പാതയോരത്ത് കിടക്കുന്ന ഒരു പോസ്റ്റിനു വെറുതെ ഒരു ലൈക്‌ കൊടുക്കുന്നത് കൊണ്ടു നിങ്ങൾക്ക് ഒരു നഷ്ടവും വരാനില്ല. (ആട്ടുന്ന കൈ കൊണ്ടു സലാം കൊടുക്കുന്നത് പോലെ)

4. പാരയാകും എന്ന് ഉറപ്പുള്ള പോസ്റ്റുകൾ ലൈക്‌ ചെയ്യാതിരിക്കുക. (ജയിൽ വാസം പോലും പ്രതീക്ഷിക്കാവുന്നതാണ്)

5. മരണ സംബന്ധമായ പോസ്റ്റുകൾ ആദ്യം ലൈക്‌ അടിച്ചു പിന്നെ അണ്‍ ലൈക്‌ ചെയ്യുക. (വേദനിക്കുന്നു എന്ന ഒരു പുതിയ ഒരു ഓപ്ഷൻ കൂടെ കൊടുക്കാൻ ബഹുമാനപ്പെട്ട സുക്കൻബർഗ് ശ്രദ്ധിച്ചാൽ, ഒരു അടി, മേൽ പറഞ്ഞ രണ്ടിന്റെ ഫലം ചെയ്യും )

6. ലൈക്‌ അടിച്ചു ലൈക്‌ അടിച്ചു ലൈക്‌ , ലവ് ആയി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. (സിനിമ താരങ്ങളുടെ പ്രൊഫൈൽ ഫോട്ടോ വച്ച വൃദ്ധന്മാർ പ്രത്യേകിച്ചും)

7. മനുഷ്യനും മനുഷ്യനും പരസ്പര ലൈക്‌ കൾ സംഗീതം പോലെ ആസ്വദിക്കുന്ന ഒരു കാലം വരും. അതിനാണ് നാം സ്വർഗം എന്ന് പറയുന്നത്.