Friday, 2 January 2015

വിഗ്രഹം

കൈക്കൂലി കാരൻ ചാത്തുവും,  പെണ്ണ് പിടിയൻ ചന്തുവും, വാടക കൊലയാളി ചാപ്പനും , മര്യാദ പാച്ചുവും....അങ്ങനെ പലരും ഒരു  പോലെ കുമ്പിടുന്ന ഒരു വസ്തുവുണ്ട്.  അതിനെ ആണ് നാം വിഗ്രഹം എന്ന് പറയുന്നത്.  ലോകത്ത് നന്മ നില നിന്ന് പോകണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യർ മാത്രം കുമ്പിടെണ്ട ഒരു വസ്തുവിന് മുന്നിൽ ഏതു ദുഷ്ടനും കുമ്പിടാൻ പറ്റുന്നത് എന്ത് കൊണ്ടു.  അവൻ ദുഷ്ടത്തരം വെടിഞ്ഞു നല്ലവനാകാൻ തീരുമാനിച്ചു എന്ന് ഒരു വാദത്തിനു വേണ്ടി നിങ്ങൾ പറഞ്ഞേക്കും. പക്ഷെ അത് പറയുന്ന നിങ്ങൾക്കും അറിയാം അതിൽ സത്യം ഏതും ഇല്ല എന്ന്. പിന്നെ എങ്ങനെ ഇത് സാധിക്കുന്നു.  ഒരിക്കൽ വെറും അലവലാതി ആയ എന്റെ ചങ്ങാതി ബാലാട്ടനോട് ഞാൻ പറഞ്ഞു 'ഏതെങ്കിലും ഒരു വിഗ്രഹത്തിനു മുന്നിൽ പോയി നിന്ന് ഒരു അഞ്ചു മിനുട്ട്  തൊഴുതു കൂടെ' എന്ന് . അപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ് 'എന്റമ്മോ, നേരെ മുന്നിൽ കിട്ടിയാൽ അങ്ങേരു എന്നെ തട്ടി കളയും' എന്ന്. ഈ ഭയം എന്ത് കൊണ്ടു മറ്റുള്ളവർക്ക് ഇല്ല.  വിഗ്രഹത്തിന്റെ ശക്തികളിൽ ആർക്കും ഒരു തരിമ്പും വിശ്വാസമില്ല എന്നാണോ ഇത് കാണിക്കുന്നത്.  അങ്ങനെ എങ്കിൽ അവരൊക്കെയും അവയ്ക്ക് മുന്നിൽ പോയി കുമ്പിടുന്നത് എന്ത് കൊണ്ടു. ഏതൊരു കുട്ടിക്കും തോന്നാവുന്ന സംശയമാണ്.  ആരെങ്കിലും എന്റെ ഈ സംശയം തീർത്തു തരുമോ.

No comments:

Post a Comment