കുത്തഴിഞ്ഞത് എന്ന് നമുക്ക് തോന്നുന്നത് അവരെ സംബന്ദിചെടത്തോളം അങ്ങനെ അല്ല എന്ന് ഉറപ്പാണ്. അത് കൊണ്ടാണല്ലോ അത് അവിടെ നില നിന്ന് പോകുന്നത്. നമ്മുടെ ഇന്നത്തെ ഈ കുടുംബ വ്യവസ്ഥ ഇതേ പോലെ അധിക കാലം തുടരും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അത് തകരുന്നതിന്റെ ലക്ഷണങ്ങൾ ഇന്നത്തെ കുടുംബത്തിൽ തന്നെ കാണാം. കൂട്ട് കുടുംബ വ്യവസ്ഥിതി തകർന്നത് നമ്മുടെ ഒക്കെ മുന്നിൽ വച്ച് തന്നെയാണ്. ഇത്രയും സോഷ്യലിസ്റ്റ് ആയ ഒരു കുടുംബ വ്യവസ്ഥയെ നാം കൊന്നു കുഴിച്ചു മൂടി. എന്നിട്ടാണ് നാം കുടുംബം കുടുംബം എന്ന് വിലപിക്കുന്നത്. ഇന്നത്തെ ഈ ന്യൂക്ളിയസ് കുംടുംബങ്ങൾ സ്വാർഥതയുടെ പര്യായങ്ങൾ മാത്രമാണ്. അതിനെ കുടുംബം എന്ന് വിളിക്കാൻ പറ്റില്ല. ഒരിക്കൽ ഒരു ചർച്ചയിൽ വച്ച് ഞാൻ പറഞ്ഞു , നമുക്ക് കൂട്ട് കുടുംബ വ്യവസ്ഥിതിയെ പുന സ്ഥാപിക്കാൻ ഒരു വഴിയുണ്ട്. അത് നവീനമായ ഫ്ലാറ്റ് രീതിയിലൂടെ നമുക്ക് തിരിച്ചു കൊണ്ടു വരാം എന്ന്. ന്യൂക്ളിയസ് കുടുംബവും കൂട്ട് കുടുംബവും സംയോജിപ്പിക്കുന്ന ഒരു പുതിയ രീതി. പക്ഷെ ആരും അത് മൈൻഡ് ചെയ്തില്ല. കാരണം ആർക്കും തങ്ങളുടെ സ്വാർഥതയുടെ പുറത്തു കടക്കണം എന്ന് ആഗ്രഹം ഇല്ല. അത്തരം ഒരു ചിന്താഗതി പടരുന്ന ഇടത്ത് കുടുംബം ഇല്ലാതാകും എന്ന് ഉറപ്പാണ്. ഞങ്ങൾ ഇനി മറ്റു തരത്തിലുള്ള നവീനമായ മാനുഷിക ബന്ധങ്ങളെ കുറിച്ച് ചിന്തിക്കുന്നതാവും നല്ലത്. മോണോഗാമി എന്ന ഇന്നത്തെ വിവാഹ സമ്പ്രദായവും തകർച്ചയെ അഭിമുഖീകരിക്കുകയാണ്. അവയൊക്കെയും ഉദയം ചെയ്ത സാമ്പത്തിക ചുറ്റുപാടുകൾ ഇന്നില്ല. അതിനു പകരം ഇവിടെ ഉള്ളത് അതി ഭോഗതിന്റെയും, അത്യാസക്തിയുടെയും ചുറ്റുപാടുകൾ ആണ്. അതി ഭോഗത്തിന്റെ (ലൈങ്ങികതയുടെത് അടക്കം) അപാര സാധ്യതകൾ നമ്മെ അറിയിക്കുന്ന ഹെദൊനിസ്റ്റിക് ജീവിത ശൈലി നമ്മെ വരിഞ്ഞു മുറുക്കി ഇരിക്കുകയാണ്. ഈ ജീവിത ശൈലിയാണ് അപകടം. നമ്മൾ പ്രതികരിക്കേണ്ടത് അതിനു എതിരെയാണ്
No comments:
Post a Comment